ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മേ​നി​യു​ടെ പു​തി​യ വീ​ഡി​യോ പു​റ​ത്തു​വി​ട്ട് ഇറേനിയൻ സ്റ്റേറ്റ് മാധ്യമം

ടെ​ഹ്റാ​ൻ: ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള മു​ജ്ത​ബ ഖ​മ​ന​യ്‌​യു​ടെ ആ​രോ​ഗ്യാ​വ​സ്ഥ സം​ബ​ന്ധി​ച്ച് അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​കു​ന്ന​തി​നി​ടെ, അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​തി​യ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് ഇ​റാ​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ മെ​ഹ​ർ. 12 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ൽ മൊജ്ത​ബ ഖ​മ​നയ് അ​നു​യാ​യി​ക​ളു​മാ​യി സം​സാ​രി​ക്കു​ന്ന​ത് കാ​ണാ​മെ​ങ്കി​ലും, ഇ​ത് എ​പ്പോ​ൾ, എ​വി​ടെ വെച്ച് ചി​ത്രീ​ക​രി​ച്ച​താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

ഫെ​ബ്രു​വ​രി 28-നു​ണ്ടാ​യ യു​എ​സ്-​ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മു​ൻ പ​ര​മോ​ന്ന​ത നേ​താ​വും പി​താ​വു​മാ​യ അ​ലി ഖ​മ​ന​യ് കൊ​ല്ല​പ്പെ​ടു​ക​യും മൊ​ജ്ത​ബ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ദ്ദേ​ഹം പൊ​തു​വേ​ദി​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നി​ല്ല. ക​റു​ത്ത ത​ല​പ്പാ​വും ചാ​ര​നി​റ​ത്തി​ലു​ള്ള വ​സ്ത്ര​വും ധ​രി​ച്ച് മു​റി​യി​ൽ ത​റ​യി​ലി​രു​ന്ന് ആ​ളു​ക​ളു​മാ​യി സം​സാ​രി​ക്കു​ന്ന രൂ​പ​ത്തി​ലാ​ണ് ഖ​മേ​നി​യെ വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത്.

Related posts

Leave a Comment