ന്യൂഡൽഹി: രാഷ്ട്രത്തിനായുള്ള ഡോ. മൻമോഹൻ സിംഗിന്റെ സേവനവും കളങ്കമില്ലാത്ത രാഷ്ട്രീയജീവിതവും എന്നും ഓർമിക്കപ്പെടുമെന്നു രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചന സന്ദേശത്തിൽ പറഞ്ഞു. പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച നേതാവാണു ഡോ. മൻമോഹൻ സിംഗെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാളായ ഡോ. മൻമോഹൻ സിംഗിന്റെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നു. വർഷങ്ങളോളം നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക നയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു. പാർലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും ഏറെ ശ്രദ്ധേയമായിരുന്നെന്നു മോദി പറഞ്ഞു. 1991ലെ ബജറ്റ് നാഴികക്കല്ലായി: നിര്‍മല സീതാരാമൻന്യൂഡൽഹി: മൻമോഹൻ സിംഗ് 1991ൽ അവതരിപ്പിച്ച രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സ്വതന്ത്രമാക്കിയ ബജറ്റ് ഒരു നാഴികക്കല്ലാണെന്നു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ. എല്ലാവരാലും ബഹുമാനിക്കപ്പെട്ട വ്യക്തിത്വം ആണ് മൻമോഹനെന്നും നിർമല സീതാരാമൻ അനുശോചന കുറിപ്പില്‍ പറഞ്ഞു.
Read MoreCategory: Loud Speaker
മന്മോഹന് ആദരാഞ്ജലി; പത്തുവർഷം തുടർച്ചയായി ഇന്ത്യയെ നയിച്ചു; ഏഴു ദിവസം രാജ്യത്ത് ദുഖാചരണം
ന്യൂഡൽഹി: പത്തുവർഷം തുടർച്ചയായി ഇന്ത്യയെ നയിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് (92) രാജ്യത്തിന്റെ പ്രണാമം. തന്റെ വൈഭവംകൊണ്ട് ഭാരതത്തെ സാന്പത്തികശക്തിയാക്കി മാറ്റിയ കരുത്തനായ ഭരണകർത്താവിന് ആദരാഞ്ജലികളർപ്പിക്കുകയാണു രാജ്യം. ഡൽഹി എയിംസ് ആശുപത്രിയിൽ ഇന്നലെ രാത്രി 9.51ന് ആയിരുന്നു അന്ത്യം. എഐസിസി ആസ്ഥാനത്തെ പൊതുദർശനത്തിനുശേഷം ഔദ്യോഗിക ബഹുമതികളോടെ നാളെ സംസ്കാരം. ഭാര്യ: ഗുരുചരൺ. മക്കൾ: ഉപീന്ദർ സിംഗ്, ദ മൻസിംഗ്, അമൃത് സിംഗ്. കേന്ദ്രസർക്കാർ ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേകയോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി. കർണാടകയിലെ ബെലഗാവിയിൽ ഇന്നു നടത്താനിരുന്ന റാലി ഉൾപ്പെടെ കോൺഗ്രസിന്റെ എല്ലാ പരിപാടികളും ഉപേക്ഷിച്ചു. ഏറെനാളായി രോഗബാധിതനായിരുന്ന അദ്ദേഹം ഇന്നലെ വൈകിട്ട് ഏഴേമുക്കാലോടെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. അബോധാവസ്ഥയിലായ അദ്ദേഹത്തെ ഇന്നലെ രാത്രി എട്ടോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9.15ന് മരണം…
Read Moreമലയാളത്തെ ലോകസാഹിത്യത്തിന്റെനെറുകയിലെത്തിച്ച പ്രതിഭ; മനുഷ്യജീവിതത്തെ ഇതിവൃത്തമാക്കിയ കഥാകാരൻ; എംടിയെ അനുസ്മരിച്ച് മുഖ്യമന്ത്രിയും ഗവർണറും
തിരുവനന്തപുരം: മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം.ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ, സാംസ്കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എം.ടി വാസുദേവൻ നായർ. കേരളീയ ജീവിതത്തിന്റെ സൗന്ദര്യവും സങ്കീർണതയുമായിരുന്നു തന്റെ എഴുത്തുകളിലൂടെ അദ്ദേഹം പകർന്നുവച്ചത്. വള്ളുവനാടൻ നാട്ടുജീവിത സംസ്കാരത്തിൽ വേരുറപ്പിച്ചുനിന്നാണ് ലോകത്തിന്റെ ചക്രവാളങ്ങളിലേക്ക് അദ്ദേഹം ഉയർന്നത്. അങ്ങനെ മലയാളികളുടെ വ്യക്തിമനസിനെ മുതൽ കേരളക്കരയുടെയാകെ സമൂഹമനസിനെ വരെ തന്റെ എഴുത്തുകളിലൂടെ എംടി അടയാളപ്പെടുത്തി. എന്നും മതനിരപേക്ഷമായ ഒരു മനസ് കാത്തുസൂക്ഷിച്ചിരുന്നു എംടി. ഇതര മതസ്ഥരെ സ്വന്തം കുടുംബാംഗങ്ങളെ പോലെ കരുതുന്നവരും മതങ്ങളുടെ അതിർവരമ്പുകളെ മറികടന്നുകൊണ്ട് മനുഷ്യത്വത്തിന്റെ സ്നേഹത്തെ പ്രകടിപ്പിക്കുന്നവരും ഒക്കെയായിരുന്നു എംടിയുടെ പല കഥാപാത്രങ്ങളും.…
Read Moreഎംടിയുടെ ആഗ്രഹപ്രകാരം വീടിനുപുറത്ത് പൊതുദര്‍ശനം ഇല്ല; അന്ത്യോപചാരം വീട്ടില്‍ മാത്രം; സംസ്കാരം വൈകുന്നേരം അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍
കോഴിക്കോട്: അന്തരിച്ച എം.ടി. വാസുദേവന്‍ നായരുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. എംടിയുടെ ആഗ്രഹപ്രകാരം വീടിനുപുറത്ത് പൊതുദര്‍ശനം ഇല്ല. അന്ത്യോപചാരമര്‍പ്പിക്കാന്‍ നടക്കാവ് കൊട്ടാരം റോഡിലെ സിതാരയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് നാലുമണിവരെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിക്കാം. വീട്ടില്‍ സൗകര്യക്കുറവുള്ളതിനാല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികള്‍ മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടത്താനാണ് ആലോചന. വീട്ടുകാരുമായി സംസാരിച്ചശേഷമായിരിക്കും ഇക്കാര്യത്തിലുള്ള തീരുമാനമുണ്ടാവുക.എംടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും അദ്ദേഹത്തിന്റെ നിലപാടുകള്‍ ശ്രദ്ധേയമായിരുന്നു. വെന്റിലേറ്ററില്‍ കയറ്റരുതെന്ന് എംടി നിര്‍ദേശിച്ചതിനാല്‍ വെന്റിലേറ്റർ ഉപയോഗിച്ചിരുന്നില്ല. തീവ്രപരിചരണ വിഭാഗത്തില്‍ ഓക്സിജന്‍ നല്‍കിയാണ് രണ്ടാഴ്ച അദ്ദേഹത്തിന്റെ ജീവന് നിലനിര്‍ത്തിയിരുന്നത്.
Read Moreകാലം വിടവാങ്ങി; എം.ടിയുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍; സംസ്ഥാനത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം
കോഴിക്കോട്: കാലത്തിന്റെ ഗതിപ്രവാഹം നിലച്ചു. മലയാള സാഹിത്യത്തിന്റെ ഇതിഹാസം എം.ടി. വാസുദേവന്‍ നായര്‍ (91) ഓര്‍മയുടെ നാലുകെട്ടിലേക്ക് മടങ്ങി. ഇന്നലെ രാത്രി പത്തിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദ്രോഗ സംബന്ധമായ അസുഖത്തെതുടര്‍ന്ന് പതിനൊന്നുദിവസമായി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകിട്ട് അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്കാരം. നൃത്താധ്യാപിക കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. യുഎസില്‍ ബിസിനസ് എക്സിക്യൂട്ടീവായ സിതാര, നര്‍ത്തകിയും സംവിധായികയുമായ അശ്വതി എന്നിവര്‍ മക്കളാണ്. മരുമക്കള്‍: സഞജയ് ഗിര്‍മേ, ശ്രീകാന്ത് നടരാജന്. അധ്യാപികയും വിവര്‍ത്തകയുമായിരുന്ന പരേതയായ പ്രമീള നായര്‍ ആദ്യഭാര്യയാണ്. ഈ മാസം 15നാണ് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സ തുടരുന്നതിനിടെ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഹൃദയാഘാതം ഉണ്ടായി. തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ഓക്സിജന്‍ നല്കി ജീവന് നിലനിര്‍ത്തുകയായിരുന്നു. അദ്ദേഹത്തിനു വേണ്ടി സാഹിത്യലോകം പ്രാര്‍ഥനാ നിരതരായിരിക്കെയാണ് മരണം…
Read Moreഎം.ടി വാസുദേവൻ നായരുടെ വിയോഗം തീരാനഷ്ടം; അനുശോചിച്ച് വയനാട് എംപി പ്രിയങ്കഗാന്ധി
കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. കലയുടെയും സാഹിത്യത്തിന്റെയും ഉത്തമ സംരക്ഷകനായ എം.ടിയുടെ വിയോഗം രാജ്യത്തെയൊന്നാകെ പിടിച്ചുലയ്ക്കുന്നതാണെന്ന് പ്രിയങ്ക ഗാന്ധി കുറിച്ചു. “എം.ടി. വാസുദേവന്‍ നായരുടെ വേര്‍പാടോടെ സാഹിത്യത്തെയും സിനിമയേയും സാംസ്കാരികാവിഷ്കാരത്തിന്റെ ശക്തമായ മാധ്യമങ്ങളാക്കി പരിവര്‍ത്തനം ചെയ്ത ഒരു മഹാപ്രതിഭയേയാണ് നമുക്ക് നഷ്ടമായത്. കേരളത്തിന്റെ പൈതൃകവും മനുഷ്യവികാരങ്ങളുടെ ആഴവും ഉള്‍കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ കൃതികള്‍.’-പ്രിയങ്ക കുറിച്ചു. എം.ടിയുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും അനുശോചനമറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞ എല്ലാ കഥകളിലൂടെയും അദ്ദേഹം സ്പര്‍ശിച്ച എല്ലാ കഥകളിലൂടെയും അദ്ദേഹത്തിന്റെ പൈതൃകം ഇനിയും ജീവിക്കുമെന്നും പ്രിയങ്ക എക്സിൽ കുറിച്ചു.
Read Moreന്യൂഡൽഹി പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ യുവാവ് സ്വയം തീകൊളുത്തി; ആത്മഹത്യാക്കുറിപ്പ് റോഡിൽ കണ്ടെത്തി; പരിക്ക് ഗുരുതരം
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ യുവാവ് സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തർപ്രദേശിലെ ബാഗ്പത് സ്വദേശി 30കാരനായ ജിതേന്ദ്ര എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ന്യൂഡൽഹി ആർഎംഎൽ ആശുപത്രിയിലേക്ക് മാറ്റി. ഇയാൾക്ക് സാരമായി പൊള്ളലേറ്റുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യാ ശ്രമമെന്ന് ന്യൂഡൽഹി പോലീസ് വിലയിരുത്തുന്നു. ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച ശേഷമാണ് യുവാവ് തീകൊളുത്തിയത്.
Read Moreസംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാന്‍ സ്വീകരിച്ചത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങൾ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷവിമര്‍ശനവുമായി എം.വി. ഗോവിന്ദന്
കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ആരിഫ് മുഹമ്മദ് ഖാൻ സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാന്‍ സ്വീകരിച്ചത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണെന്ന് എം.വി. ഗോവിന്ദൻ. പുതിയ ഗവര്‍ണര്‍ ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു ഇത് അങ്ങേയറ്റം ജനവിരുദ്ധമായ സമീപനമാണ്. ഗവര്‍ണര്‍ ഭരണഘടനാപരമായാണ് പ്രവര്‍ത്തിക്കേണ്ടത്. കമ്യൂണിസ്റ്റാണോ, കോണ്‍ഗ്രസ് ആണെന്നാണോ നോക്കിയിട്ടില്ല. ഭരണഘടനാ വിരുദ്ധമായ നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചതെന്ന് ഗോവിന്ദൻ കൂട്ടിച്ചേർത്തു. നിയമസഭ പാസാക്കുന്ന നിയമങ്ങള്‍ക്ക് അംഗീകാരം കൊടുക്കാതിരിക്കുക. സുപ്രീം കോടതി ഇടപെടുമ്പോള്‍ അത് ഒരുതരത്തിലും പൊങ്ങാതെ വരുന്ന രീതിയില്‍ രാഷ്ട്രപതിക്ക് അയക്കുക തുടങ്ങിയ കേട്ടുകേള്‍വിയില്ലാത്ത നിലയിലാണ് പെരുമാറിയത്. അതിനെ വെള്ളപൂശാന്‍ വേണ്ടിയുള്ള ശ്രമമാണ് മാധ്യമങ്ങള്‍ നടത്തിയിട്ടുള്ളത്. അത് തികച്ചും കേരള വിരുദ്ധമായ സമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുതിയ ഗവര്‍ണര്‍ വന്നിരിക്കുന്നു. ബിജെപിയാണ് നോമിനേറ്റ് ചെയ്യുന്നത്. പരമ്പരാഗത ആര്‍എസ്എസ്…
Read Moreപ്രതിഷേധത്തീ പടരുന്നു: സിറിയയിൽ ക്രിസ്മസ് ട്രീ കത്തിച്ചു
ഡമാസ്ക്കസ്: സിറിയയിൽ ക്രിസ്മസ് ട്രീ കത്തിച്ചതിനെത്തുടർന്ന് പ്രതിഷേധം. മധ്യസിറിയയിലെ ക്രിസ്ത്യൻ ഭൂരിപക്ഷ നഗരമായ സുഖൈലബിയയിലായിരുന്നു സംഭവം. മുഖംമൂടിധരിച്ച അക്രമികൾ ക്രിസ്മസ് ട്രീ കത്തിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. അക്രമികളെ പിടികൂടിയതായി ബാഷർ അൽ അസാദ് ഭരണകൂടത്തെ അട്ടിമറിച്ച വിമതസേനയായ ഹയാത് തഹ്രീർ അൽ-ഷാം (എച്ച്ടിഎസ്) പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുമെന്നും എച്ച്ടിഎസ് ഉറപ്പു നൽകിയിട്ടുണ്ട്. ക്രിസ്മസിന്റെ തലേരാത്രി മുഖംമൂടിധരിച്ച രണ്ടു പേർ ക്രിസ്മസ് മരത്തിനു തീയിടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചതോടെ രാജ്യത്തുടനീളം പ്രതിഷേധങ്ങൾ നടന്നു. ആയിരക്കണക്കിനാളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
Read Moreമതങ്ങൾ മനുഷ്യരെ വേർതിരിക്കുന്ന മതിലുകളല്ല: ഒരു ചരടിൽ മുത്തുകളെന്ന വണ്ണം മനുഷ്യരെ കോർത്തിണക്കേണ്ട മാനവികതയുടെയും സ്നേഹത്തിന്റേയും സന്ദേശവാഹകരാകണം; മുഖ്യമന്ത്രി
തിരുവനന്തപുരം: മതങ്ങൾ മനുഷ്യരെ വേർതിരിക്കുന്ന മതിലുകളല്ല. മറിച്ച് ഒരു ചരടിൽ മുത്തുകളെന്ന വണ്ണം മനുഷ്യരെ കോർത്തിണക്കേണ്ട മാനവികതയുടെയും സ്നേഹത്തിന്റേയും സന്ദേശവാഹകരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റുള്ളവരുടെ വിശ്വാസങ്ങളെ അംഗീകരിക്കാനും മനസിലാക്കാനും അവരുടെ സന്തോഷങ്ങൾ തന്റെ സന്തോഷങ്ങളായി കാണാനുമുള്ള വിശാലത മലയാളിയുടെ പ്രത്യേകതയാണ്. മതങ്ങളെ മനുഷ്യത്വത്തിന്റെ യും സാഹോദര്യത്തിന്റെയും മനോഹരാവിഷ്കാരങ്ങളായി നിലനിർത്തുന്ന ഉദാത്തമായ വിശ്വമാനവികതയാണ് നമ്മുടെ കരുത്തെന്നുന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേർന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… മതങ്ങൾ മനുഷ്യരെ വേർതിരിക്കുന്ന മതിലുകളല്ല. മറിച്ച് ഒരു ചരടിൽ മുത്തുകളെന്ന വണ്ണം മനുഷ്യരെ കോർത്തിണക്കേണ്ട മാനവികതയുടെയും സ്നേഹത്തിന്റേയും സന്ദേശവാഹകരാകണം. കേരളം ഇക്കാര്യത്തിൽ ലോകത്തിനു മുന്നിൽ എക്കാലവും ഒരു മാതൃകയാണ്. എല്ലാ ആഘോഷങ്ങളും സ്നേഹത്തിന്റെ മധുരം പങ്കു വയ്ക്കാനുള്ള അവസരമായാണ് നമ്മൾ കാണാറുള്ളത്. ഒരു മതവിഭാഗത്തിന്റെ ആഘോഷങ്ങളിൽ മറ്റുള്ളവരും ഒത്തു ചേരും. ഇതു…
Read More