പു​ഷ്പ 2 പ്രീ​മി​യ​ർ ഷോ ​അ​പ​ടം; ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ അ​ല്ലു അ​ർ​ജു​ന് നോ​ട്ടീ​സ്; തി​ര​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ച​ത് അ​മ്മ​യും മ​ക​നും

ഹൈ​ദ​രാ​ബാ​ദ്: പു​ഷ്പ 2 പ്രീ​മി​യ​ർ ഷോ ​ദു​ര​ന്ത​ത്തി​ൽ പോ​ലീ​സ് ന​ട​പ​ടി ക​ടു​പ്പി​ക്കു​ന്നു. ഡി​സം​ബ​ർ നാ​ലി​നു തി​യ​റ്റ​റി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും യു​വ​തി മ​രി​ക്കു​ക​യും ഇ​വ​രു​ടെ മ​ക​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ല്ലു അ​ർ​ജു​ന് ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി. നാ​ളെ രാ​വി​ലെ 11ന് ​ചി​ക്ക​ട്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ൽ പ​റ​യു​ന്ന​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട്ടി​ലെ​ത്തി​യാ​ണ് അ​ല്ലു അ‍​ർ​ജു​ന് നോ​ട്ടീ​സ് കൈ​മാ​റി​യ​ത്. അ​ഭി​ഭാ​ഷ​ക​ർ വീ​ട്ടി​ലെ​ത്തി താ​ര​വു​മാ​യി സം​സാ​രി​ച്ചെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. പു​ഷ്പ 2: ദി ​റൂ​ൾ പ്രീ​മി​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ന്ധ്യ തി​യ​റ്റ​റി​ലു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ ഹൈ​ദ​രബാ​ദ് ദി​ൽ​ഷു​ക്ന​ഗ​ർ സ്വ​ദേ​ശി​നി രേ​വ​തി (39) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ തി​ക്കും തി​ര​ക്കി​നും കാ​ര​ണ​മാ​യി എ​ന്ന് ആ​രോ​പി​ച്ച് അ​ല്ലു അ​ർ​ജു​നെ​യും ഒ​പ്പം തി​യ​റ്റ​ർ മാ​നേ​ജ്‌​മെ​ന്‍റി​ലെ ആ​ളു​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Read More

ക്രി​സ്മ​സ്  സ്‌​നേ​ഹ​വും സാ​ഹോ​ദ​ര്യ​വും ഐ​ക്യ​വും പ​ക​രു​ന്ന​ത്; സ​ഭാ നേ​താ​ക്ക​ള്‍​ക്കൊ​പ്പം ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​തു ഭാ​ഗ്യ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രിനരേന്ദ്രമോ​ദി

ന്യൂ​ഡ​ല്‍​ഹി: സ്‌​നേ​ഹ​വും സാ​ഹോ​ദ​ര്യ​വും ഐ​ക്യ​വും പ​ക​രു​ന്ന​താ​ണ് ക്രി​സ്മ​സ് എ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഡ​ൽ​ഹി​യി​ലെ സി​ബി​സി​ഐ ആ​സ്ഥാ​ന​ത്തു ന​ട​ത്തി​യ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ഭാ നേ​താ​ക്ക​ള്‍​ക്കൊ​പ്പം ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​തു ഭാ​ഗ്യ​മാ​ണ്. അ​ന്യോ​ന്യം ഭാ​ര​ങ്ങ​ള്‍ വ​ഹി​ക്കു​വി​ന്‍ എ​ന്നാ​ണ് ബൈ​ബി​ള്‍ വ​ച​നം. ഈ ​വാ​ക്കു​ക​ള്‍ മു​ദ്രാ​വാ​ക്യ​മാ​ക്കി​യാ​ണു ത​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. അ​നു​ക​മ്പ​യു​ടെ​യും നി​സ്വാ​ര്‍​ഥ സേ​വ​ന​ത്തി​ന്‍റെ​യും പാ​ത​യാ​ണ് യേ​ശു​ക്രി​സ്തു ലോ​ക​ത്തി​നു കാ​ണി​ച്ചു​കൊ​ടു​ത്ത​ത്. എ​ല്ലാ​വ​രും ഒ​ന്നി​ച്ച്, എ​ല്ലാ​വ​രു​ടെ​യും ക്ഷേ​മം, എ​ല്ലാ​വ​രു​ടെ​യും പ​രി​ശ്ര​മം എ​ന്ന പൊ​തു​ല​ക്ഷ്യ​വു​മാ​യാ​ണു രാ​ജ്യം ഇ​ന്നു മു​ന്നേ​റു​ന്ന​തെ​ന്നു മോ​ദി വ്യ​ക്ത​മാ​ക്കി. ക​ര്‍​ദി​നാ​ളാ​യി മാ​ർ ജോ​ര്‍​ജ് കൂ​വ​ക്കാ​ട് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. സി​ബി​സി​ഐ അ​ധ്യ​ക്ഷ​ൻ മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത്, ന്യൂ​ന​പ​ക്ഷ​കാ​ര്യ സ​ഹ​മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍, മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍, ബി​ജെ​പി നേ​താ​ക്ക​ളാ​യ ടോം ​വ​ട​ക്ക​ന്‍, അ​നി​ല്‍ ആ​ന്‍റ​ണി, അ​നൂ​പ് ആ​ന്‍റ​ണി, ഷോ​ണ്‍ ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Read More

‘ജീ​വ​നു​ണ്ടെ​ങ്കി​ല്‍ അ​ജി​ത്കു​മാ​റി​നെ ഡി​ജി​പി ക​സേ​ര​യി​ല്‍ ഇ​രു​ത്തി​ല്ല’; ഈ ​നാ​ട്ടി​ല്‍ നി​യ​മ​വ്യ​വ​സ്ഥ ഉ​ണ്ടോ എ​ന്ന് കാ​ണി​ച്ചു​ കൊടുക്കും; ക​ലി​പ്പ് അ​ട​ങ്ങാ​തെ അ​ന്‍​വ​ര്‍

കോ​ഴി​ക്കോ​ട്: ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ള്‍​ക്കു തു​ട​ക്ക​മാ​യ​തി​നി​ടെ, വി​മ​ത നേ​താ​വ് പി.​വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ വീ​ണ്ടും ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും ഉ​യ​ര്‍​ത്തി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത് സി​പി​എ​മ്മി​ന് ത​ല​വേ​ദ​ന​യാ​കു​ന്നു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ പാ​ര്‍​ട്ടി​ക്ക് കാ​ര്യ​മാ​യി പ​രി​ക്കേ​ല്‍​പ്പി​ക്കാ​ന്‍ പി.​വി. അ​ന്‍​വ​റി​നു ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും ഇ​പ്പോ​ള്‍ അ​ദ്ദേ​ഹം ഉ​യ​ര്‍​ത്തു​ന്ന വി​ഷ​യ​ങ്ങ​ള്‍ പാ​ര്‍​ട്ടി സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​കു​മെ​ന്നാ​ണ് സി​പി​എ​മ്മി​ന്‍റെ ആ​ശ​ങ്ക. ത​ന്‍റെ കൊ​ക്കി​ല്‍ ജീ​വ​നു​ണ്ടെ​ങ്കി​ല്‍ അ​ജി​ത് കു​മാ​റി​നെ ഡി​ജി​പി ക​സേ​ര​യി​ല്‍ ഇ​രു​ത്തി​ല്ലെ​ന്നും പി​ണ​റാ​യി​യെ​യും പി. ​ശ​ശി​യെ​യും വെ​ല്ലു​വി​ളി​ക്കു​ന്നു​വെ​ന്നു​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പി.​വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ പ​റ​ഞ്ഞ​ത്. അ​ജി​ത്കു​മാ​റി​നെ ഡി​ജി​പി​യാ​ക്കാ​തി​രി​ക്കാ​നു​ള്ള എ​ന്തോ വ​ലി​യ തെ​ളി​വു​ക​ള്‍ അ​ന്‍​വ​റി​ന്‍റെ കൈയിലു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഇ​തു​വ​രെ ഉ​യ​ര്‍​ത്തി​യ ആ​രോ​പ​ണ​ങ്ങ​ള്‍ സി​പി​എം ഗൗ​നി​ക്കാ​ത്ത​തി​ന്‍റെ ക​ടു​ത്ത വാ​ശി​യി​ല്‍ അ​ടു​ത്തി​ടെ​യു​ണ്ടാ​യ ഒ​ട്ടേ​റെ വി​ഷ​യ​ങ്ങ​ളി​ല്‍ സി​പി​എ​മ്മി​നെ ക​ട​ന്നാ​ക്ര​മി​ക്കു​ക​യാ​ണ് പി.​വി. അ​ന്‍​വ​ർ.സി​പി​എ​മ്മി​ന്‍റെ വ​യ​നാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടും അ​ന്‍​വ​ര്‍ പ​രാ​മ​ര്‍​ശം ന​ട​ത്തി​യി​ട്ടു​ണ്ട്. അ​ജി​ത് കു​മാ​റി​നെ തൊ​ടാ​ന്‍ പി​ണ​റാ​യി വി​ജ​യ​നു സാ​ധി​ക്കി​ല്ലെ​ന്നും അ​ജി​ത് കു​മാ​ര്‍ മു​ഖ്യ​മ​ന്ത്രി​യെ​യും…

Read More

പ​യ്യ​ന്നൂ​ര്‍ സി​പി​എ​മ്മി​ല്‍ വി​ഭാ​ഗീ​യ​ത രൂ​ക്ഷം; സം​ഘ​ട​നാ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ നേ​തൃ​ത്വ​ത്തി​ന് പോ​രാ​യ്മ; റി​പ്പോ​ര്‍​ട്ടി​ലെ മറ്റ് കാര്യങ്ങളിങ്ങനെ

ക​ണ്ണൂ​ര്‍: പ​യ്യ​ന്നൂ​ര്‍ സി​പി​എ​മ്മി​ല്‍ ഗ്രൂ​പ്പ് പോ​ര് ശ​ക്ത​മെ​ന്ന മാ​ധ്യ​മ വാ​ര്‍​ത്ത​ക​ള്‍​ക്ക​ടി​വ​ര​യി​ട്ട് മേ​ല്‍​ക്ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട്. ക​ഴി​ഞ്ഞ മാ​സം ക​ണ്ടോ​ത്ത് കൂ​റും​ബ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സി​പി​എം പ​യ്യ​ന്നൂ​ര്‍ ഏ​രി​യാ സ​മ്മേ​ള​ന​ത്തെ വി​ല​യി​രു​ത്തി ത​യാ​റാ​ക്കി​യ റി​വ്യൂ റി​പ്പോ​ര്‍​ട്ടി​ലാ​ണ് ശു​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ള്ള​ത്. പ​യ്യ​ന്നൂ​രി​ലെ പാ​ര്‍​ട്ടി​ക്ക​ക​ത്ത് സാ​മ്പ​ത്തി​ക വി​ഷ​യ​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ സം​ഘ​ട​നാ പ്ര​ശ്‌​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​ല്‍ നേ​തൃ​ത്വ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും പോ​രാ​യ്മ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ സം​ഘ​ട​നാ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച് പാ​ര്‍​ട്ടി​യെ ഒ​റ്റ​ക്കെ​ട്ടാ​യി കൊ​ണ്ടു​പോ​ക​ണ​മെ​ന്ന പൊ​തു​വി​കാ​രം സ​മ്മേ​ള​ന​ത്തി​ല്‍ ശ​ക്ത​മാ​യി ഉ​യ​ര്‍​ന്ന​താ​യും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ള്‍ നേ​ര​ത്തെ ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ള്‍ അ​തെ​ല്ലാം മാ​ധ്യ​മ സൃ​ഷ്ടി​യാ​ണെ​ന്നാ​യി​രു​ന്നു നേ​തൃ​ത്വ​ത്തി​ന്‍റെ വാ​ദം.ചി​ല​രെ ഉ​യ​ര്‍​ത്തി​ക്കാ​ട്ടി​യും മ​റ്റു ചി​ല​രെ താ​ഴ്ത്തി​ക്കെ​ട്ടാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ പ്ര​വ​ര്‍​ത്ത​ന രീ​തി​യ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചു​കൊ​ണ്ട് നി​ല​നി​ല്‍​ക്കു​ന്ന വി​ഭാ​ഗീ​യ​ത​യി​ലേ​ക്ക് റി​പ്പോ​ര്‍​ട്ട് വി​ര​ല്‍​ചൂ​ണ്ടു​ന്നു. വ്യ​ക്തി കേ​ന്ദ്രി​കൃ​ത വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന രീ​തി​യോ​ട് ഒ​രി​ക്ക​ലും ഒ​രു ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​ക്ക് യോ​ജി​ക്കാ​ന്‍…

Read More

അ​ങ്ക​ണ​വാ​ടി​യി​ലെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ: വെ​ള്ള​ത്തി​ന്‍റെ സാ​മ്പി​ള്‍ ഫ​ലം നാ​ളെ; പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ന്നു

കൊ​ച്ചി: കൊ​ച്ചി പൊ​ന്നു​രു​ന്നി അ​ങ്ക​ണ​വാ​ടി​യി​ലെ ഭ​ക്ഷ്യ വി​ഷ​ബാ​ധ​യി​ല്‍ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ ഗൂ​ഢാ​ലോ​ച​ന സം​ശ​യി​ച്ച് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ന്നു. കൗ​ണ്‍​സി​ല​ര്‍ ഡി​പി​ന്‍ ദി​ലീ​പ് പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി ന​ല്‍​കി​യി​ട്ടു​ള്ള​ത്. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ കു​ട്ടി​ക​ള്‍ ക​ഴി​ച്ച ഉ​പ്പു​മാ​വ് വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ ടാ​ങ്കി​ല്‍ നി​ന്നു​ള്ള വെ​ള്ളം ഉ​പ​യോ​ഗി​ച്ചാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. ഈ ​വെ​ള്ള​ത്തി​ന്‍റെ സാ​മ്പി​ള്‍ പ​രി​ശോ​ധ​നാ ഫ​ലം നാ​ളെ ല​ഭി​ച്ചേ​ക്കും. അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പ​ത്തെ തോ​ട്ടി​ല്‍ മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ​ച്ച് ദി​വ​സ​മാ​യി ഇ​വി​ടെ സ​മ​രം ന​ട​ക്കു​ന്നു​ണ്ട്. ഇ​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ സം​ശ​യ​മു​ന്ന​യി​ച്ചാ​ണ് പ​രാ​തി. വെ​ള​ള​ത്തി​ന്‍റെ സാ​മ്പി​ള്‍ ല​ഭി​ച്ച ശേ​ഷ​മാ​കും പോ​ലീ​സും കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച്ച അ​ങ്ക​ണ​വാ​ടി​യി​ല്‍ എ​ത്തി​യ കു​ട്ടി​ക​ള്‍​ക്കാ​ണ് ഛര്‍​ദ്ദി​യും വ​യ​റി​ള​ക്ക​വും പി​ടി​പെ​ട്ട​ത്. 23 കു​ട്ടി​ക​ള്‍ ആ​കെ​യു​ള്ള​ത്. 15 കു​ട്ടി​ക​ളാ​ണ് അ​ന്ന് വ​ന്ന​ത്. ഇ​തി​ല്‍ 12 പേ​ര്‍​ക്കാ​ണ് അ​സ്വ​സ്ഥ​ത​യു​ണ്ടാ​യ​ത്. തു​ട​ര്‍​ന്ന് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട കു​ട്ടി​ക​ള്‍ സു​ഖം​പ്രാ​പി​ച്ചു​വ​രു​ന്നു. ഇ​വ​ര്‍​ക്കൊ​പ്പം…

Read More

കെ.​ ക​രു​ണാ​ക​ര​നെ അ​ട്ടി​മ​റി​ച്ച​വ​ർ​ക്ക് ച​രി​ത്രം മാ​പ്പ് ന​ൽ​കി​ല്ലെന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സ് കെ​ട്ടി​പ്പ​ടു​ക്കാ​ൻ ഏ​റ്റ​വു​മ​ധി​കം ത്യാ​ഗം സ​ഹി​ച്ച കെ.​ക​രു​ണാ​ക​ര​നെ ര​ണ്ടു ത​വ​ണ മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ൽ നി​ന്നും അ​ട്ടി​മ​റി​ച്ച​വ​ർ​ക്ക് ച​രി​ത്രം മാ​പ്പു ന​ൽ​കി​ല്ലെ​ന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്. ക​രു​ണാ​ക​ര​ന്‍റെ ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ക്കു​മ്പോ​ഴെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ വേ​ട്ട​യാ​ടി​യ​വ​ർ പ​ശ്ചാ​ത്ത​പി​ക്കേ​ണ്ട​താ​ണെ​ന്ന് കെ.​ക​രു​ണാ​ക​ര​ന്‍റെ 14ാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു കൊ​ണ്ടു​ള്ള കു​റി​പ്പി​ൽ ചെ​റി​യാ​ൻ ഫി​ലി​പ്പ് പ​റ​യു​ന്നു. രാ​ജ​ൻ കേ​സി​ൽ ക​രു​ണാ​ക​ര​നെ കൊ​ല​യാ​ളി​യാ​യും, ചാ​ര​വൃ​ത്തി​ക്കേ​സി​ൽ രാ​ജ്യ​ദ്രോ​ഹി​യാ​യും ചി​ത്രീ​ക​രി​ച്ച​വ​ർ മ​ഹാ​പാ​പി​ക​ളാ​ണ്. ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന്‍റെ പേ​രി​ലാ​ണ് ക​രു​ണാ​ക​ര​നെ പ​ല​പ്പോ​ഴും സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ർ പോ​ലും ശി​ക്ഷി​ച്ച​ത്. ആ​രെ​യും ത​ള്ളി​പ്പ​റ​യാ​തെ അ​ദ്ദേ​ഹം എ​ല്ലാ കു​റ്റ​വും സ്വ​യം ഏ​റ്റെ​ടു​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ത​ന്നെ ക്രൂ​ര​മാ​യി വി​മ​ർ​ശി​ച്ച രാ​ഷ്ട്രീ​യ നേ​താ​ക്ക​ളോ​ടും മാ​ധ്യ​മ​ങ്ങ​ളോ​ടും ക​രു​ണാ​ക​ര​ൻ ഒ​രി​ക്ക​ലും അ​സ​ഹി​ഷ്ണു​ത കാ​ട്ടി​യി​ട്ടി​ല്ല.- ചെ​റി​യാ​ൻ ഫി​ലി​പ്പ് പ​റ​യു​ന്നു.ത​ട്ടി​ൽ എ​സ്റ്റേ​റ്റ് മാ​നേ​ജ​റു​ടെ വ​ധ കേ​സ്, അ​ഴീ​ക്കോ​ട​ൻ രാ​ഘ​വ​ൻ വി​വാ​ദം, രാ​ജ​ൻ കേ​സ്, പാ​മോ​ലി​ൻ അ​ഴി​മ​തി കേ​സ്, ഐ​എ​സ്ആ​ർ​ഒ ചാ​ര​വൃ​ത്തി കേ​സ് എ​ന്നി​വ​യി​ലെ​ല്ലാം…

Read More

സ്വ​ത്തു​ത​ർ​ക്കം കലാശിച്ചത് മരണത്തിൽ: സ​ഹോ​ദ​ര​നെ ട്രാ​ക്ട​ർ ക​യ​റ്റി​ക്കൊ​ന്നു

ബം​ഗ​ളൂ​രു: സ്വ​ത്തു​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നു സ​ഹോ​ദ​ര​നെ ട്രാ​ക്ട​ർ ക​യ​റ്റി​ക്കൊ​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ർ​ണാ​ട​ക​യി​ലെ ബ​ബെ​ല​ഗാ​വി ജി​ല്ല​യി​ലെ മു​ർ​ഗോ​ഡ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ യ​ര​ഗ​ട്ടി താ​ലൂ​ക്കി​ലാ​ണു സം​ഭ​വം. ഗോ​പാ​ൽ (27) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സ​ഹോ​ദ​ര​ൻ മാ​രു​തി ബാ​വി​ഹാ​ൾ (30) പി​ടി​യി​ലാ​യി. അ​ടു​ത്തി​ടെ, പൂ​ർ​വി​ക​സ്വ​ത്ത് മൂ​ന്നു സ​ഹോ​ദ​ര​ന്മാ​ർ​ക്കാ​യി വി​ഭ​ജി​ച്ചി​രു​ന്നു. സഹോദരന്മാർക്കെല്ലാം ഓ​രോ ട്രാ​ക്ട​ർ ല​ഭി​ച്ചു, എ​ന്നാ​ൽ ഗോ​പാ​ൽ ഇ​തി​ൽ സ​ന്തോ​ഷ​വാ​ന​ല്ലാ​യി​രു​ന്നു. മാ​ത്ര​മ​ല്ല സ്വ​ത്തി​ന്‍റെ പേ​രി​ൽ പ​ല​പ്പോ​ഴും ജ്യേ​ഷ്ഠ​നു​മാ​യി വ​ഴ​ക്കി​ടു​ക​യും ചെ​യ്തു. ഇ​തി​ൽ സ​ഹി​കെ​ട്ട ജ്യേ​ഷ്ഠ​ൻ സ​ഹി​കെ​ട്ട് സ​ഹോ​ദ​ര​ന്‍റെ മേ​ൽ ട്രാ​ക്ട​ർ ഓ​ടി​ച്ചു​ക​യ​റ്റി​യ​ശേ​ഷം കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

നി​ന​ച്ചി​രി​ക്കാ​തെ തേ​ടി​വ​ന്ന ദു​രി​തം: കു​ടി​ലി​നു തീ​പി​ടി​ച്ചു വ​യോ​ധി​ക​നും പേ​ര​ക്കു​ട്ടി​ക​ൾ​ക്കും ദാ​രു​ണാ​ന്ത്യം

ഭോപ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ശി​വ​പു​രി ജി​ല്ല​യി​ൽ കു​ടി​ലി​നു തീ​പി​ടി​ച്ചു വ​യോ​ധി​ക​നും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു പേ​ര​ക്കു​ട്ടി​ക​ളും വെ​ന്തു​മ​രി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി 11.30ന് ​ബൈ​രാ​ദ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ല​ക്ഷ്മി​പു​ര ഗ്രാ​മ​ത്തി​ലാ​ണു സം​ഭ​വം. ഹ​ജാ​രി ബ​ഞ്ചാ​ര (65), ചെ​റു​മ​ക​ൾ സ​ന്ധ്യ (10), അ​നു​ഷ്‌​ക (അ​ഞ്ച്) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ഹ​ജാ​രി ബ​ഞ്ചാ​ര​യും സ​ന്ധ്യ​യും സം​ഭ​വ​സ്ഥ​ല​ത്തും അ​നു​ഷ്‌​ക ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യു​മാ​ണു മ​രി​ച്ച​ത്. ത​ണു​പ്പി​ൽ​നി​ന്നു ര​ക്ഷ​നേ​ടാ​നാ​യി ക​ത്തി​ച്ച സ്റ്റൗ​വി​ൽ​നി​ന്നു തീ ​പ​ട​ർ​ന്ന​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന വാ​ച്ചു​ക​ളു​മാ​യി ദ​മ്പ​തി​മാ​ർ‌ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ൽ

അ​ഹ​മ്മ​ദാ​ബാ​ദ്: ദു​ബാ​യി​ൽ​നി​ന്ന് 13 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ര​ണ്ട് വാ​ച്ചു​ക​ൾ ക​ട​ത്താ​ൻ ശ്ര​മി​ച്ച രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ പി​ടി​യി​ൽ. ഇ​രു​വ​രെ​യും അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ദു​ബാ​യി​ൽ​നി​ന്ന് സ​ർ​ദാ​ർ വ​ല്ല​ഭ് ഭാ​യ് പ​ട്ടേ​ൽ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ഇ​വ​രു​ടെ കൈ​വ​ശം ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രു​ടെ​യോ സെ​ലി​ബ്രി​റ്റി​ക​ളു​ടെ​യോ കൈ​യി​ൽ കാ​ണ​പ്പെ​ടു​ന്ന ഓ​ഡെ​മ​ർ​സ് പി​ഗ്വെ​റ്റ് റോ​യ​ൽ ഓ​ക്ക്, റി​ച്ചാ​ർ​ഡ് മി​ല്ലെ എ​ന്നീ ക​മ്പ​നി​ക​ളു​ടെ വാ​ച്ചു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ദ്യം യു​വ​തി​യെ​യാ​ണ് ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ വാ​ച്ച് ഭ​ർ​ത്താ​വ് സ​മ്മാ​ന​മാ​യി ന​ൽ​കി​യ​താ​ണെ​ന്നു മ​റു​പ​ടി ന​ൽ​കി. ഭ​ർ​ത്താ​വി​നെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം അ​ടു​ത്ത വി​മാ​ന​ത്തി​ൽ എ​ത്തു​മെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു. തൊ​ട്ടു​പി​ന്നാ​ലെ​യു​ള്ള വി​മാ​ന​ത്തി​ൽ എ​ത്തി​യ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ​യും ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വാ​ച്ച് ത​ന്‍റേ​താ​ണെ​ന്നും അ​തി​ന്‍റെ വി​ല ഏ​ക​ദേ​ശം 1,000 രൂ​പ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തു​ട​ർ​ന്ന് വാ​ച്ചി​ന്‍റെ ബി​ല്ല് ഹാ​ജ​രാ​ക്കാ​ൻ ക​സ്റ്റം​സ് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ബി​ല്ല് ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന്…

Read More

ക്രി​സ്മ​സ് അ​ല്ല ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി​യാ​ണ് ആ​ഘോ​ഷി​ക്കേ​ണ്ട​ത്: പാ​ല​ക്കാ​ട് സ്കൂ​ളി​ലെ ക്രി​സ്‌​മ​സ്‌ ആ​ഘോ​ഷം ത​ട​ഞ്ഞ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: സ്കൂ​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ത്തി​യ​തി​ന് അ​ധ്യാ​പ​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത് പ്ര​വ൪​ത്ത​ക൪ റി​മാ​ന്‍റി​ൽ. വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​അ​നി​ൽ​കു​മാ൪, ജി​ല്ലാ സം​യോ​ജ​ക് വി. ​സു​ശാ​സ​ന​ൻ, പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ൻ എ​ന്നി​വ​രെ​യാ​ണ് ചി​റ്റൂ൪ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പാ​ല​ക്കാ​ട് ന​ല്ലേ​പ്പു​ള്ളി ഗ​വ യു​പി സ്കൂ​ളി​ൽ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ക്രി​സ്തു​മ​സ് ആ​ഘോ​ഷ​ത്തി​ന് വേ​ഷം അ​ണി​ഞ്ഞ് ക​രോ​ൾ ന​ട​ത്തു​മ്പോ​ഴാ​ണ് പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​ത്. തു​ട൪​ന്ന് വി​ദ്യാ൪​ഥി​ക​ൾ​ക്ക് മു​ന്നി​ൽ വ​ച്ച് അ​ധ്യാ​പ​ക​രെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. ക്രി​സ്മ​സ് അ​ല്ല ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി​യാ​ണ് ആ​ഘോ​ഷി​ക്കേ​ണ്ട​തെ​ന്നും പ്ര​വ​ർ​ത്ത​ക​ർ അ​ധ്യാ​പ​ക​രോ​ട് പ​റ​ഞ്ഞു. സ്കൂ​ൾ അ​ധി​കൃ​ത൪ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു. തു​ട​ർ​ന്ന ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍റ് ചെ​യ്തു.

Read More