കൊച്ചി: ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ യുവാക്കളുടെ കൂട്ടായ്മ സ്ഥാപിച്ച പപ്പഞ്ഞിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി പോലീസ്. സുരക്ഷാപ്രശ്നം ഉണ്ടാകുന്നതിനാൽ ഒരേസമയം രണ്ട് സ്ഥലത്ത് പപ്പാഞ്ഞിയെ കത്തിക്കാൻ അനുവദിക്കില്ലന്ന് പോലീസ് നോട്ടീസിൽ പറയുന്നു. കഴിഞ്ഞവർഷവും സമാനമായ പ്രശ്നം ഫോർട്ട് കൊച്ചിയിൽ ഉണ്ടായിരുന്നു. ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ പ്രദേശത്തെ യുവാക്കളുടെ കൂട്ടായ്മയിലാണ് 50 അടി ഉയരമുള്ള ക്രിസ്മസ് പപ്പാഞ്ഞിയെ ഒരുക്കിയിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഫോർട്ടുകൊച്ചി കടപ്പുറത്ത് പുതുവർഷ ആഘോഷവും പപ്പാഞ്ഞിയെ കത്തിക്കലും നടക്കുന്നുണ്ട്. അതിനാൽ ഒരേസമയം രണ്ടു പരിപാടികൾ നടന്നാൽ രണ്ടിനും മതിയായ സുരക്ഷ നൽകാൻ സാധിക്കില്ല എന്നാണ് പോലീസ് നിലപാട്. അതേസമയം, നിലവിൽ സ്ഥാപിച്ചിരിക്കുന്ന പപ്പാഞ്ഞി സാമൂഹികവിരുദ്ധർ ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ഉടനെതന്നെ പപ്പാഞ്ഞിയെ നീക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
Read MoreCategory: Loud Speaker
നിനച്ചിരിക്കാതെ തേടിവന്ന ദുരന്തം: കുടിവെള്ളമെടുക്കാൻ പോയ യുവതി വള്ളം മറിഞ്ഞ് മരിച്ചു
കൊല്ലം: കുടിവെള്ളമെടുക്കാൻ വള്ളത്തിൽ പോയ യുവതി വള്ളം മറിഞ്ഞ് മരിച്ചു. കൊല്ലം പുത്തൻതുരുത്ത് സ്വദേശി സന്ധ്യ സെബാസ്റ്റ്യൻ ആണ് മരിച്ചത്. ഞായർ രാവിലെയാണ് സംഭവം. മത്സ്യബന്ധനത്തിന് ശേഷം കുടിവെള്ളമെടുക്കാനായി സന്ധ്യയും മകനും തൊട്ടടുള്ള ഐസ് പ്ലാന്റിലേക്ക് എത്തി വെള്ളം ശേഖരിച്ച് മടങ്ങി വരുന്നതിനിടയിലാണ് വള്ളം മറിഞ്ഞത്. സമീപത്തുണ്ടായിരുന്ന മറ്റ് മൽസ്യത്തൊഴിലാളികൾ വന്നാണ് വള്ളത്തിന്റെ അടിയിൽ നിന്ന് സന്ധ്യ പൊക്കിയെടുത്തത്. യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന്ധ്യയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അതേസമയം, കഴിഞ്ഞ രണ്ടാഴ്ചയായി ചവറ പാലത്തിനടുത്തുള്ള പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന് തുരുത്ത് നിവാസികൾക്ക് കുടിവെള്ളം ലഭിച്ചിരുന്നില്ല. ചെറു വള്ളങ്ങളിൽ മറുകരകയിലെത്തിയാണ് അവർ വെള്ളം ശേഖരിക്കുന്നത്. പതിവുപോലെ വെള്ളമെടുക്കാൻ പോയതായിരുന്നു സന്ധ്യയും മകനും. അപ്പോഴാണ് അപകടം സംഭവിച്ചത്.
Read Moreഎം. ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ മാറ്റമില്ല: കുടുംബവുമായി സംസാരിച്ച് മുഖ്യമന്ത്രി
കോഴിക്കോട്: വിഖ്യാത സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ മാറ്റമില്ല. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു. കാർഡിയോളജി ഡോക്ടേഴ്സിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ കുടുംബത്തെ ഫോണിൽ വിളിച്ച് ആരോഗ്യസ്ഥിതിയെ കുറിച്ച് ചോദിച്ചറിഞ്ഞു. എംടിയുടെ മകൾ അശ്വതിയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിച്ചു. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള, മന്ത്രിമാരായ എ. കെ. ശശീന്ദ്രൻ, പി. എ. മുഹമ്മദ് റിയാസ്, ജെ..ചിഞ്ചുറാണി, രാഷ്ട്രീയ നേതാക്കൻമാർ, സിനിമ രംഗത്തെ പ്രമുഖർ തുടങ്ങിയവർ ഇന്നലെ ആശുപത്രിയിൽ എത്തി അദ്ദേഹത്തെ കണ്ടിരുന്നു.
Read Moreഓടുന്ന കാറിനു തീപിടിച്ചു ഡ്രൈവർ വെന്തു മരിച്ചു: കാർ പൂർണമായി കത്തി നശിച്ചു
അഹ്മദാബാദ്: ഓടിക്കൊണ്ടിരിക്കെ കാറിനു തീപിടിച്ച് യുവാവ് വെന്തു മരിച്ചു. ഗുജറാത്തിലെ സൂറത്തിൽ ഉദ്ന മഗ്ദല്ല റോഡിലാണ് അപകടമുണ്ടായത്. വാഹനം ഓടിക്കുകയായിരുന്ന സൂറത്ത് അഭവ സ്വദേശി ദീപക് പട്ടേൽ (42) ആണ് മരിച്ചത്. ഇയാൾ മാത്രമാണു കാറിൽ ഉണ്ടായിരുന്നത്. തീപിടിത്തമുണ്ടായി അൽപസമയം കഴിഞ്ഞപ്പോൾ വാഹനത്തിൽ പൊട്ടിത്തെറിയുണ്ടായി. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും യുവാവിനെ വാഹനത്തിൽനിന്നു രക്ഷിക്കാൻ സാധിച്ചില്ല. കാർ പൂർണമായി കത്തി നശിച്ചു. കാറിലെ ഷോർട്ട് സർക്യൂട്ടോ സാങ്കേതിക തകരാറുകളോ ആയിരിക്കാം തീപിടിത്തത്തിനു കാരണമെന്നാണു നിഗമനം.
Read Moreവനത്തിൽ കണ്ട കാറിൽ 52 കിലോ സ്വർണവും 10 കോടിയുടെ നോട്ടും: അന്വേഷണം ശക്തമാക്കി പോലീസ്
ഭോപ്പാൽ: ഭോപ്പാലിൽ ആദായനികുതി വകുപ്പും ലോകായുക്ത പോലീസും നടത്തിയ റെയ്ഡിൽ വനപ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട ഇന്നോവ കാറിൽനിന്നു 40 കോടിയിലധികം വിലവരുന്ന 52 കിലോ സ്വർണ ബിസ്ക്കറ്റുകളും 10 കോടി രൂപയുടെ നോട്ടുകെട്ടുകളും പിടിച്ചെടുത്തു. വനപാതയിലൂടെ സ്വർണം കടത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്നു നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള മെൻഡോറി വനമേഖലയിൽ പരിശോധന നടത്തവേ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തുകയായിരുന്നു. പിടിക്കപ്പെടുമെന്നായപ്പോൾ കാര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്നാണു നിഗമനം. രണ്ട് ബാഗുകളിലായാണ് സ്വർണം സൂക്ഷിച്ചത്. കവറിൽ കെട്ടുകളായി സൂക്ഷിച്ചിരിക്കുകയായിരുന്നു പണം. ആർടിഒ ഓഫീസിലെ മുൻ കോൺസ്റ്റബിളായ സൗരഭ് ശർമയുടെ അസോസിയേറ്റ് ആയിരുന്ന ഗ്വാളിയോറിൽ താമസിക്കുന്ന ചേതൻ ഗൗറിന്റേതാണു കാറെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ശര്‍മയടക്കമുള്ള ബിൽഡര്‍മാര്‍ക്കെതിരേ നിലവിൽ അന്വേഷണം നടന്നുവരികയാണ്. പിടിച്ചെടുത്ത പണവും സ്വര്‍ണവുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇവയുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം നടന്നുവരികയാണെന്നു പോലീസ് അറിയിച്ചു.
Read Moreഎംടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് രോഗവിവരങ്ങള്‍ ആരാഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്
കോഴിക്കോട്: ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിഖ്യാത എഴുത്തുകാരന് എം.ടി. വാസുദേവന്‍നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹം മരുന്നുകളോടു ചെറിയനിലയില്‍ പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കുറഞ്ഞനിലയിലാണ്. മുഖ്യമന്ത്രി പിണറായി വിജയന് കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് രോഗവിവരങ്ങള്‍ ആരാഞ്ഞു. എംടിയുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് മറ്റു ജില്ലകളിലെ പരിപാടികള്‍ ഒഴിവാക്കി കോഴിക്കോട്ട് ക്യാമ്പ് ചെയ്യുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് 91കാരനായ എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്കിടെ അസുഖം ഉണ്ടാകാറുള്ളതിനാല്‍ രണ്ടു ദിവസം കഴിഞ്ഞ് ആശുപത്രി വിടാറുണ്ട്. എന്നാല്‍ ഇന്നെല രാവിലെ അദ്ദേഹത്തിനു ഹൃദയാഘാതം അനുഭവപ്പെട്ടതോടെയാണ് സ്ഥിതിഗതികള്‍ മോശമായത്. രാവിലെ പതിനൊന്നിനാണ് ഹൃദയാഘാതമുണ്ടായ കാര്യം മെഡിക്കല്ബുള്ളറ്റിനില് ഡോക്ടര്‍മാര്‍ അറിയിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ പാനല്‍ അദ്ദേഹത്തെ ചികിത്സിക്കുന്നതിനായി രൂപീകരിച്ചിട്ടുണ്ട്. ഭാര്യ കലാമണ്ഡലം…
Read Moreജോലി വാഗ്ദാനത്തിൽ പതിയിരിക്കുന്ന ചതികൾ: ഇസ്രയേലിലേക്ക് വീസ വാഗ്ദാനം ചെയ്തു പണം തട്ടി
കാസര്‍ഗോഡ്: ഇസ്രയേലിലേക്ക് വീസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായി കര്‍ണാടക സ്വദേശികളായ ഷോണ്‍ ഷെട്ടി, അരുണ്‍പ്രകാശ് വാസ്, രോഹിത് കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. മംഗളൂരുവിലെ റോഷന്, ഇസഹാഖ് എന്നീ ഏജന്റുമാര്‍ വഴിയാണ് ഇവര്‍ വീസയ്ക്കു വേണ്ടി പണം നല്‍കിയത്. പത്തുപേര്‍ക്കാണ് ഇസ്രായേലിലെ കോഹെന് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഫാം ഹൗസിലെ ജോലിക്കായി വീസ വാഗ്ദാനം ചെയ്തത്. എറണാകുളം കടവന്ത്രയിലെ സ്പൈസ് ഇന്റര്‍നാഷണല്‍ എന്ന ഏജന്‍സി സ്ഥാപനത്തിലേക്ക് ഇവരെ എത്തിച്ച് ഇന്റര്‍വ്യൂ നടത്തുകയും എഗ്രിമെന്റ് ഒപ്പിടുവിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് യുവാക്കളില്‍നിന്നു 60,000 രൂപ വീതം വാങ്ങിയത്. കൂടാതെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെയെല്ലാം ഒറിജിനലും ഇവര്‍ വാങ്ങിവച്ചു. ഈ വര്‍ഷം ജൂണിലാണ് ഇവരില്‍നിന്ന് അക്കൗണ്ട് വഴി പണം വാങ്ങിയത്. രാജേഷ്, ഷോണ്‍ ഷെട്ടി എന്നിവര്‍ക്ക്…
Read Moreപ്രിയങ്കയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; നാമനിർദേശ പത്രികയിൽ സ്വത്ത് വിവരം മറച്ചു വച്ചു; ഹർജി നൽകി നവ്യ ഹരിദാസ്
കൊച്ചി: വയനാട് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സ്ഥാനാര്‍ഥിയുടെ ഹര്‍ജി. സ്ഥാനാര്‍ഥിയുടെയും ബന്ധുക്കളുടെയും സ്വത്തുവിവരം മറച്ചുവച്ചാണ് നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിക്കേണ്ട ആസ്തി വിവരങ്ങളടങ്ങുന്ന സത്യവാങ്മൂലം നല്കിയതെന്നാരോപിച്ചാണു ബിജെപി സ്ഥാനാർഥിയായിരുന്ന നവ്യ ഹരിദാസ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
Read Moreഎല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സ്നേഹിക്കാൻ മാത്രം: ഞാൻ അഭിമാനിയായ ക്രിസ്ത്യാനിയാണ്; ഉദയനിധി സ്റ്റാലിൻ
ചെന്നൈ: എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സ്നേഹിക്കാൻ മാത്രമാണെന്നും ഞാൻ അഭിമാനിയായ ക്രിസ്ത്യാനിയാണെന്നും തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ‘കഴിഞ്ഞവർഷം ഞാൻ ഒരു ക്രിസ്ത്യാനിയാണെന്ന് അഭിമാനത്തോടെ പറഞ്ഞപ്പോൾ, അത് നിരവധി സംഘികളെ പ്രകോപിപ്പിച്ചു. എന്നാൽ ഞാൻ വീണ്ടും പറയുന്നു: അഭിമാനിയായ ക്രിസ്ത്യാനിയാണ് ഞാൻ’- ഒരു ക്രിസ്മസ് പരിപാടിയിൽ സംസാരിക്കവേ ഉദയനിധി ആവർത്തിച്ചു. “ഞാൻ ഒരു ക്രിസ്ത്യാനിയാണെന്നു നിങ്ങൾ കരുതുന്നുവെങ്കിൽ ഞാൻ ഒരു ക്രിസ്ത്യാനിയാണ്. ഞാൻ മുസ്ലിമാണെന്നു നിങ്ങൾ കരുതന്നുവെങ്കിൽ, ഞാൻ ഒരു മുസ്ലിമാണ്. ഞാൻ ഹിന്ദുവാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ ഞാൻ ഹിന്ദുവാണ്. ഞാൻ എല്ലാവർക്കും പൊതുവാണ്. എല്ലാ മതങ്ങളും നമ്മെ പഠിപ്പിക്കുന്നത് സ്നേഹിക്കാൻ മാത്രമാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreസേലത്ത് താപവൈദ്യുതനിലയത്തിൽ തീ; രണ്ടു മരണം, 5 പേർക്ക് പരിക്ക്
സേലം: തമിഴ്നാട്ടിലെ സേലത്തിനടുത്ത് മെട്ടൂരിലെ താപവൈദ്യുത നിലയത്തിൽ വൻ തീപിടിത്തം. അപകടത്തിൽ രണ്ട് കരാർ തൊഴിലാളികൾ മരിച്ചു. പളനിചാമി, വെങ്കിടേശൻ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അഞ്ചു തൊഴിലാളികളെ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. വിശദമായ അന്വേഷണത്തിനുശേഷമേ അപകടകാരണം പറയാനാകൂവെന്നു തമിഴ്നാട് വൈദ്യുത ബോർഡ് പ്രതിനിധികൾ പറഞ്ഞു.
Read More