പ​ല​ച​ര​ക്കു​ക​ട വ​ഴി സോ​പ്പ് പാ​യ്ക്ക​റ്റി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം: 24 കോ​ടി​യു​ടെ എം​ഡി​എം​എ പി​ടി​ച്ചു; നൈ​ജീ​രി​യ​ൻ വ​നി​ത പി​ടി​യി​ൽ

ബം​ഗ​ളൂ​രു: 24 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 12 കി​ലോ​ഗ്രാം എം​ഡി​എം​എ ക്രി​സ്റ്റ​ലു​ക​ളു​മാ​യി നൈ​ജീ​രി​യ​ൻ വ​നി​ത ബം​ഗ​ളൂ​രു​വി​ൽ പി​ടി​യി​ൽ. ടി​സി പാ​ള​യ​യി​ൽ പ​ല​ച​ര​ക്കു​ക​ട ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്ന റോ​സ്‌​ലി​ൻ (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്നു ല​ഹ​രി​വ​സ്തു​ക്ക​ൾ​ക്കൊ​പ്പം 70 സിം ​കാ​ർ​ഡു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ക​ട​യു​ടെ മ​റ​വി​ലാ​യി​രു​ന്നു ക​ച്ച​വ​ടം. മും​ബൈ​യി​ൽ​നി​ന്നു സോ​പ്പ് പാ​യ്ക്ക​റ്റു​ക​ളി​ലും ഉ​ണ​ക്ക​മീ​ൻ പെ​ട്ടി​ക​ളി​ലു​മാ​ണു ല​ഹ​രി​മ​രു​ന്നു കൊ​ണ്ടു​വ​ന്നി​രു​ന്ന​ത്. മ​റ്റൊ​രു വി​ദേ​ശ​വ​നി​ത​യാ​ണ് മും​ബൈ വ​ഴി ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ൾ ബം​ഗ​ളൂ​രു​വി​ലെ​ത്തി​ച്ച​തെ​ന്നാ​ണു സൂ​ച​ന. ഇ​വ​രെ പി​ടി​കി​ട്ടി​യി​ല്ല. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും​വ​ലി​യ ല​ഹ​രി​വേ​ട്ട​ക​ളി​ലൊ​ന്നാ​ണി​തെ​ന്നു ബം​ഗ​ളൂ​രു സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബി. ​ദ​യാ​ന​ന്ദ പ​റ​ഞ്ഞു. ബം​ഗ​ളൂ​രു​വി​ലു​ള്ള വി​ദേ​ശ​പൗ​ര​ന്മാ​ർ​ക്കും കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഐ​ടി ജീ​വ​ന​ക്കാ​ർ​ക്കു​മാ​ണു ല​ഹ​രി​മ​രു​ന്നു വി​ത​ര​ണം​ചെ​യ്തി​രു​ന്ന​തെ​ന്നു യു​വ​തി പോ​ലീ​സി​ന് മൊ​ഴി​ന​ൽ​കി.

Read More

രാ​മ​ക്ഷേ​ത്ര​ത്ത​ർ​ക്കം മ​റ്റി​ട​ങ്ങ​ളി​ൽ വേ​ണ്ട: വി​വി​ധ മ​ത​വി​ശ്വാ​സ​ങ്ങ​ള്‍ സൗ​ഹാ​ര്‍​ദ​പ​ര​മാ​യി ക​ഴി​യു​ന്ന​തി​ന് ഇ​ന്ത്യ ഒ​രു മാ​തൃ​ക തീ​ര്‍​ക്ക​ണം; മോ​ഹ​ൻ ഭാ​ഗ​വ​ത്

ന്യൂ​ഡ​ൽ​ഹി: രാ​മ​ക്ഷേ​ത്രം ഒ​രു വി​ശ്വാ​സ​ത്തി​ന്‍റെ വി​ഷ​യ​വും വി​കാ​ര​വു​മാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ, രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ രാ​മ​ക്ഷേ​ത്ര​ത്തി​ന് സ​മാ​ന​മാ​യ ത​ര്‍​ക്ക​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​ത് ഒ​രു​ത​ര​ത്തി​ലും സ്വീ​കാ​ര്യ​മ​ല്ലെ​ന്നും ആ​വ​ർ​ത്തി​ച്ച് ആ​ര്‍​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്. വി​വി​ധ മ​ത​വി​ശ്വാ​സ​ങ്ങ​ള്‍ സൗ​ഹാ​ര്‍​ദ​പ​ര​മാ​യി ക​ഴി​യു​ന്ന​തി​ന് ഇ​ന്ത്യ ഒ​രു മാ​തൃ​ക തീ​ര്‍​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സം​ഭ​ലി​ലെ ഷാ​ഹി ജ​മാ മ​സ്ജി​ദ്, രാ​ജ​സ്ഥാ​നി​ൽ അ​ജ്മീ​ര്‍ ഷ​രീ​ഫ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ പു​തി​യ ത​ര്‍​ക്ക​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​നെ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു മോ​ഹ​ൻ ഭാ​ഗ​വ​തി​ന്‍റെ പ്ര​സ്താ​വ​ന. രാ​മ​ക്ഷേ​ത്ര​ത്തി​നു സ​മാ​ന​മാ​യി മ​റ്റി​ട​ങ്ങ​ളി​ൽ സ​മാ​ന​മാ​യ ത​ര്‍​ക്ക​മു​ണ്ടാ​ക്കു​ന്ന​തി​നെ​തി​രേ നേ​ര​ത്തെ​യും മോ​ഹ​ൻ ഭ​ഗ​വ​ത് രൂ​ക്ഷ​വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. “രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്ക​ണ​മെ​ന്നു ഹി​ന്ദു​ക്ക​ള്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. എ​ന്നാ​ൽ, വി​ദ്വേ​ഷ​ത്തി​ന്‍റെ​യും ശ​ത്രു​ത​യു​ടെ​യും പേ​രി​ൽ മ​റ്റി​ട​ങ്ങ​ളി​ൽ ത​ര്‍​ക്ക​മു​ണ്ടാ​ക്കു​ന്ന​ത് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. മ​റ്റു മ​ത​ങ്ങ​ളെ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് ന​മ്മു​ടെ സം​സ്കാ​ര​മ​ല്ല. എ​ല്ലാ​വ​ര്‍​ക്കും അ​വ​രു​ടെ വി​ശ്വാ​സ​പ്ര​കാ​രം ആ​രാ​ധ​ന ന​ട​ത്താ​ൻ ക​ഴി​യ​ണം. ഇ​ന്ത്യ​യി​ൽ ഭൂ​രി​പ​ക്ഷ​വും ന്യൂ​ന​പ​ക്ഷ​വും ഇ​ല്ല, എ​ല്ലാ​വ​രും ഒ​ന്നാ​ണ്. പ​ഴ​യ​കാ​ല​ത്തെ തെ​റ്റു​ക​ളി​ൽ​നി​ന്നു…

Read More

ഹെ​ല്‍​മ​റ്റി​നു​ള്ളി​ല്‍ ശ​ബ്ദി​ക്കു​ന്ന ഇ​ല​ക്‌ട്രോണി​ക് ഉ​പ​ക​ര​ണം: പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കൊ​ച്ചി: എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് ഇ​ന്‍​ഫോ​പാ​ക്കി​ന​ടു​ത്ത് ഹെ​ല്‍​മ​റ്റി​ന​ക​ത്തു നി​ന്നും ഇ​ല​ക്‌ട്രോ​ണി​ക് ഉ​പ​ക​ര​ണം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഹെ​ല്‍​മ​റ്റ് ആ​രെ​ങ്കി​ലും മ​റ​ന്നു വ​ച്ച​താ​ണോ എ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. പ്ര​ദേ​ശ​ത്തെ ക​ട​യു​ട​മ​ക​ളി​ല്‍​നി​ന്നും ഹെ​ല്‍​മ​റ്റ് വ​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​യി​ല്‍ നി​ന്ന​ട​ക്കം പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. ഇ​ന്ന​ലെ രാ​ത്രി 11ഓ​ടെ​യാ​ണ് ഇ​ന്‍​ഫോ​പാ​ര്‍​ക്കി​ന് സ​മീ​പം ഹോ​ട്ട​ലി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കി​ന് മു​ക​ളി​ല്‍ നി​ന്നാ​ണ് ഹെ​ല്‍​മ​റ്റും അ​തി​നു​ള്ളി​ലാ​യി പ്ലാ​സ്റ്റി​ക് ക​ണ്ടെ​യ്‌​ന​റു​ള്ളി​ല്‍ ഇ​ല​ക്‌ട്രോ​ണി​ക് ഉ​പ​ക​ര​ണ​വും ക​ണ്ടെ​ത്തി​യ​ത്. ബൈ​ക്കി​ന്‍റെ ഉ​ട​മ ഹെ​ല്‍​മ​റ്റും അ​തി​ലു​ണ്ടാ​യി​രു​ന്ന വ​സ്തു​വും ത​ന്‍റേ​ത​ല്ലെ​ന്ന് പ​റ​ഞ്ഞ് ക​ട​യു​ട​മ​യു​ടെ അ​ടു​ത്തെ​ത്തി. ക​ട​യു​ട​മ​യും ഇ​ത് ത​ന്‍റേ​ത​ല്ലെ​ന്ന് പ​റ​ഞ്ഞു. ഇ​തോ​ടെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​രും പ​രി​ഭ്രാ​ന്തി​യി​ലാ​യി. വി​വ​രം പി​ന്നീ​ട് പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​പ​ക​ര​ണം ശ​ബ്ദി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. പോ​ലീ​സും ബോം​ബ് സ്‌​ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി ഇ​ല​ക്‌ട്രോണി​ക് ഉ​പ​ക​ര​ണം നി​ര്‍​വീ​ര്യ​മാ​ക്കി​യ​ശേ​ഷം കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ വ​ന്ന​യാ​ളു​ടെ ബൈ​ക്കി​ലാ​ണ് സാ​ധ​നം ക​ണ്ടെ​ത്തി​യ​ത്. ജ​ന​ങ്ങ​ളെ ബോം​ബ് ആ​ണെ​ന്ന്…

Read More

കെ​മി​സ്ട്രി പ​രീ​ക്ഷ​യിലെ ‌32 മാ​ർ​ക്കി​ന്‍റെ ചോ​ദ്യ​ങ്ങ​ളും എം​എ​സ് സൊ​ലൂഷ​ൻ​സി​ൽ; ആരോപണ വിധേയർക്ക് ചാനലുമായി ബന്ധം

കോ​ഴി​ക്കോ​ട്: പ​ത്താം ക്ലാ​സ് പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഴു പേ​രു​ടെ മൊ​ഴി​യെ​ടു​ത്തു. കൊ​ടു​വ​ള്ളി ച​ക്കാ​ല​ക്ക​ൽ ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ മൂ​ന്ന് അ​ധ്യാ​പ​ക​രു​ടെയും ഡി​ഇ​ഒ, എ​ഇ​ഒ എ​ന്നി​വ​രു​ടെ​യും മൊ​ഴി​യാ​ണു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​വ​ര്‍​ക്ക് ആ​രോ​പ​ണ​വി​ധേ​യ​രാ​യ ചാ​ന​ലു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെത്തുട​ര്‍​ന്നാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ല്‍. പ്ര​ത്യേ​ക അ​ന്വേ​ഷ​ണസം​ഘം ഇ​ന്നു യോ​ഗം ചേ​രും. സം​ഭ​വ​ത്തി​ല്‍ ആ​രോ​പ​ണ സ്ഥാ​ന​ത്തു​ള്ള എം​എ​സ് സൊ​ലൂ​ഷ​ന്‍​സി​ലേ​ക്കു മാ​ത്രം അ​ന്വേ​ഷ​ണം ചു​രു​ക്കാ​നാ​കി​ല്ലെ​ന്നും ഇ​വ​ര്‍​ക്കു സ​മാ​ന രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​റ്റു സ്ഥാ​പ​ന​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധംകൂ​ടി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം ഇ​ന്ന​ലെ ന​ട​ന്ന കെ​മി​സ്ട്രി പ​രീ​ക്ഷ​യു​ടെ നാ​ൽ​പ​തി​ൽ 32 മാ​ർ​ക്കി​ന്‍റെ ചോ​ദ്യ​ങ്ങ​ളും ആ​രോ​പ​ണം നേ​രി​ടു​ന്ന എംഎ​സ് സൊ​ല്യൂ​ഷ​ൻ​സി​ല്‍ വ​ന്ന​താ​ണെ​ന്ന് അ​ധ്യാ​പ​ക​ര്‍ പ​റ​യു​ന്നു.ക​ഴി​ഞ്ഞ​ദി​വ​സം എ​സ്എ​സ്എ​ൽ​സി കെ​മി​സ്ട്രി പ​രീ​ക്ഷ​യ്ക്കു​ള്ള സാ​ധ്യ​താ ചോ​ദ്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ക്ലാ​സ് ന​ട​ന്നി​രു​ന്നു. എ​ട്ടു മ​ണി​യോ​ടെ​യാ​ണ് സി​ഇ​ഒ ഷു​ഹൈ​ബാ​ണ് ലൈ​വ് വീ​ഡി​യോ​യു​മാ​യി ചാ​ന​ലി​ൽ എ​ത്തി​യ​ത്. ഇ​തി​ല്‍ വ​ന്ന സാ​ധ്യ​താ ചോ​ദ്യ​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ഇ​ന്ന​ലെ…

Read More

മ​നു​ഷ്യ​ക്ക​ട​ത്തു​കാ​ർ പാ​ക്കി​സ്ഥാ​നി​ൽ എ​ത്തി​ച്ച ഇ​ന്ത്യാ​ക്കാ​രി യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ; ക​ണ്ടെ​ത്തി​യ​ത് 22വ​ർ​ഷ​ത്തി​നു​ശേ​ഷം

ന്യൂ​ഡ​ൽ​ഹി: 22 വ​ർ​ഷം മു​മ്പ് പാ​ക്കി​സ്ഥാ​നി​ലേ​ക്ക് മ​നു​ഷ്യ​ക്ക​ട​ത്ത് ന​ട​ത്തി​യ ഇ​ന്ത്യ​ന്‍ സ്ത്രീ​യെ പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്നു​ള്ള ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന്‍റെ വീ​ഡി​യോ​യി​ല്‍ ക​ണ്ടെ​ത്തി. 75കാ​രി​യാ​യ ഹ​മീ​ദ ബാ​നു​വി​നെ അ​വ​രു​ടെ കൊ​ച്ചു​മ​ക​നാ​ണ് യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ തി​രി​ച്ച​റി​ഞ്ഞ​ത്. ഹ​മീ​ദ ബാ​നു​വി​നെ പി​ന്നീ​ട് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​ച്ചു. ദു​ബാ​യി​ല്‍ വീ​ട്ടു​ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത മ​നു​ഷ്യ​ക്ക​ട​ത്തു​ക്കാ​ര്‍ ഹ​മീ​ദ ബാ​നു​വി​നെ ക​ബ​ളി​പ്പി​ച്ച് 2002ലാ​ണ് പാ​ക്കി​സ്ഥാ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ഹ​മീ​ദ ബാ​നു പാ​ക്കി​സ്ഥാ​നി​ലെ ത​ന്‍റെ 22 വ​ര്‍​ഷ​ത്തെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് വി​ശേ​ഷി​പ്പി​ച്ച​ത് “ജീ​വ​നു​ള്ള ശ​വം’ എ​ന്നാ​യി​രു​ന്നു​വെ​ന്നു റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.  

Read More

അം​ബേ​ദ്ക​ർ വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് ക​ടു​പ്പി​ച്ച് കോ​ൺ​ഗ്ര​സ്; ഇ​ന്നു രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി ഭാ​ര​ത​ര​ത്ന ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​റെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ അ​വ​ഹേ​ളി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ്. അ​മി​ത് ഷാ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഇ​രു​സ​ഭ​ക​ളി​ലും പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ തീ​രു​മാ​നം. ഇ​തേ വി​ഷ​യ​ത്തി​ല്‍ ഇ​രു​സ​ഭ​ക​ളും ഇ​ന്ന​ലെ സ്തം​ഭി​ച്ചി​രു​ന്നു. രാ​ഹു​ൽ ഗാ​ന്ധി കോ​ൺ​ഗ്ര​സ് എം​പി​മാ​രു​ടെ യോ​ഗം വി​ളി​ച്ച് വി​ഷ​യം ച​ർ​ച്ച ചെ​യ്തു. അ​മി​ത് ഷാ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന കോ​ൺ​ഗ്ര​സ് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ആ​ഹ്വാ​നം. “അം​ബേ​ദ്ക​ര്‍, അം​ബേ​ദ്ക​ര്‍ എ​ന്നാ​വ​ര്‍​ത്തി​ച്ച് പ​റ​യു​ന്ന​തി​ന് പ​ക​രം ദൈ​വ​ത്തെ വി​ളി​ച്ചാ​ല്‍ സ്വ​ര്‍​ഗ​ത്തി​ലെ​ങ്കി​ലും ഇ​ടം കി​ട്ടും’ എ​ന്നാ​യി​രു​ന്നു അ​മി​ത് ഷാ​യു​ടെ പ​രാ​മ​ര്‍​ശം. ‌ അ​തേ​സ​മ​യം, അ​മി​ത് ഷാ​യ്ക്കെ​തി​രാ​യ പ്ര​തി​പ​ക്ഷ നീ​ക്കം ശ​ക്ത​മാ​യി ചെ​റു​ക്കാ​ൻ എം​പി​മാ​ർ​ക്കും വ​ക്താ​ക്ക​ൾ​ക്കും ബി​ജെ​പി നി​ർ​ദേ​ശം ന​ൽ​കി. കോ​ൺ​ഗ്ര​സ് മു​ൻ​പ് അം​ബേ​ദ്ക​റെ അ​പ​മാ​നി​ച്ച​ത് ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള കു​റി​പ്പ് ത​യാ​റാ​ക്കി…

Read More

റോ​ഡ​പ​ക​ട​ങ്ങ​ൾ ത​ട​യാ​ൻ നി​ര​ത്തി​ലേ​ക്ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ്; ഒ​രു സ്ഥ​ല​ത്ത് നാ​ലു​മ​ണി​ക്കൂ​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ

ക​ണ്ണൂ​ർ: റോ​ഡ​പ​ക​ട​ങ്ങ​ൾ ത​ട​യാ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് ​ഒ​രു സ്ഥ​ല​ത്ത് നാ​ലു​മ​ണി​ക്കൂ​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ എ​ച്ച്. നാ​ഗ​രാ​ജു​വി​ന്‍റെ ഉ​ത്ത​ര​വ്. നാ​ലു​മ​ണി​ക്കൂ​റി​നു ശേ​ഷം മാ​ത്ര​മേ അ​ടു​ത്ത നാ​ലു​മ​ണി​ക്കൂ​ർ മ​റ്റൊ​രു സ്ഥ​ല​ത്ത് പ​രി​ശോ​ധന ന​ട​ത്താ​ൻ പാ​ടു​ള്ളൂ. പ്ര​ധാ​ന​പ്പെ​ട്ട റോ​ഡു​ക​ളി​ലെ​ല്ലാം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡി​ന്‍റെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ണ​ർ ഉ​ത്ത​ര​വി​ട്ടു.ഡി​സം​ബ​ർ 31 ന് ​രാ​ത്രി എ​ട്ടു​മു​ത​ൽ ഒ​ന്നി​ന് പു​ല​ർ​ച്ചെ ഒ​ന്നു​വ​രെ ഒ​രു ജി​ല്ല​യി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ അ​ഞ്ച് സ്ക്വാ​ഡു​ക​ൾ പ​രി​ശോ​ധ​നയ്ക്ക് ഉ​ണ്ടാ​യി​രി​ക്ക​ണം. പു​ല​ർ​ച്ചെ ഒ​ന്നു​മു​ത​ൽ ആ​റു​വ​രെ ഒ​രു സ്ക്വാ​ഡും ഉ​ണ്ടാ​ക​ണം. ഓ​രോ താ​ലൂ​ക്കി​ലും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡി​ന് അ​തതു പ​രി​ധി​യി​ലു​ള്ള ആ​ർ​ടി ഓ​ഫീ​സ്, സ​ബ് ആ​ർ​ഡി ഓ​ഫീ​സ് എ​ന്നി​വ​ട​ങ്ങ​ളി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ പ​രി​ശോ​ധ​ന​യ​ക്ക് ഉ​ൾ​പ്പെ​ടു​ത്താം. ന​ന്പ​ർ പ്ലേ​റ്റ് മ​റയ്ക്കുന്ന രീ​തി​യി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ ഫോ​ട്ടോ​യും മാ​ല​യും വ​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട് വെ​കി​പ്പി​ക്ക​രു​ത്. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡി​നു​ള​ള വാ​ഹ​ന​ങ്ങ​ളു​ടെ​യും ഡ്രൈ​വ​ർ​മാ​രു​ടെ​യും പ​രി​ശോ​ധ​നാ…

Read More

ബി​ഹാ​റി​ൽ ഒ​ളി​വി​ൽ​ ക​ഴി​യു​ന്ന കു​റ്റ​വാ​ളി​ക​ളു​ടെ വീ​ടു​ക​ൾ ത​ക​ർ​ത്തു

പ​ട്ന: ബി​ഹാ​ർ കി​ഴ​ക്ക​ൻ ച​മ്പാ​ര​നി​ൽ വി​വി​ധ കേ​സു​ക​ളി​ൽ ഒ​ളി​വി​ൽ​ക​ഴി​യു​ന്ന നൂ​റി​ല​ധി​കം കു​റ്റ​വാ​ളി​ക​ളു​ടെ വീ​ടു​ക​ൾ ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്ത് ബി​ഹാ​ർ പോ​ലീ​സ്. ജെ​സി​ബി ഉ​പ​യോ​ഗി​ച്ചാ​ണു പൊ​ളി​ച്ച​ത്. ഒ​ളി​വി​ൽ ക​ഴി​യു​ന്ന ക്രി​മി​ന​ലു​ക​ളു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടാ​നു​ള്ള ജി​ല്ലാ​ത​ല ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് എ​സ്പി സ്വ​ർ​ണ പ്ര​ഭാ​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ൾ പൊ​ളി​ച്ച​ത്. പോ​ലീ​സ് ന​ട​പ​ടി​ക്കു പി​ന്നാ​ലെ സം​സ്ഥാ​ന​ത്തു നി​ര​വ​ധി പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങി. നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടും കോ​ട​തി ഉ​ത്ത​ര​വു​ക​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ​യും പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​വ​ർ​ക്കു​മെ​തി​രേ​യാ​ണ് ന​ട​പ​ടി​യെ​ന്ന് എ​സ്പി പ​റ​ഞ്ഞു.

Read More

ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​രു​ന്നു: എം​എ​സ് സൊ​ല്യൂ​ഷ​ന്‍ സി​ഇ​ഒ​യെ ചോ​ദ്യം ചെ​യ്യും

കോ​ഴി​ക്കോ​ട്: പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​രു​ന്നു. ആ​രോ​പ​ണ​വി​ധേ​യ​രാ​യ എം​എ​സ് സൊ​ല്യൂ​ഷ​ന്‍ സി​ഇ​ഒ​യെ ക്രൈം​ബ്രാ​ഞ്ച് ഇ​ന്നു ചോ​ദ്യം ചെ​യ്‌​തേ​ക്കും. ചോ​ദ്യ​ങ്ങ​ള്‍ ത​യാ​റാ​ക്കി​യ അ​ധ്യാ​പ​ക​രു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തും. വി​വാ​ദ​ങ്ങ​ള്‍​ക്കി​ടെ കെ​മ​സ്ട്രി പ​രീ​ക്ഷ​യു​ടെ സാ​ധ്യ​ത ചോ​ദ്യ​ങ്ങ​ളു​മാ​യി സി​ഇ​ഒ ഷു​ഹൈ​ബ് ഇ​ന്ന​ലെ യു​ട്യൂ​ബ് ലൈ​വി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ചെ​യ്യാ​ത്ത കു​റ്റ​ത്തി​നാ​ണ് ആ​രോ​പ​ണം നേ​രി​ടു​ന്ന​തെ​ന്നാ​ണ് എം​എ​സ് സൊ​ല്യൂ​ഷ​ന്‍​സി​ന്‍റെ വാ​ദം. എ​സ്എ​സ്എ​ല്‍​സി കെ​മി​സ്ട്രി പ​രീ​ക്ഷ​യ്ക്കു​ള്ള ക്ലാ​സി​നി​ടെ​യാ​ണ് ഷു​ഹൈ​ബി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍ വ​ന്ന സാ​ധ്യ​താ ചോ​ദ്യ​ങ്ങ​ള്‍ നോ​ക്കി​യാ​ണ് വീ​ഡി​യോ ത​യാ​റാ​ക്കി​യ​തെ​ന്നും അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും അ​ധ്യാ​പ​ക​ന്‍ പ​റ​ഞ്ഞു.

Read More

പ്ലേ ​സ്‌​കൂ​ളി​ലെ ശു​ചി​മു​റി​യി​ൽ ഒ​ളി​കാ​മ​റ: അ​ധ്യാ​പി​ക​മാ​രു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി; ഡ​യ​റ​ക്‌​ട​ര്‍ പി​ടി​യി​ൽ

നോ​യി​ഡ: ഡ​ല്‍​ഹി​യി​ല്‍ പ്ലേ ​സ്‌​കൂ​ളി​ലെ ശു​ചി​മു​റി​യി​ല്‍ ഒ​ളി​കാ​മ​റ സ്ഥാ​പി​ച്ച് അ​ധ്യാ​പി​ക​മാ​രു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ ഡ​യ​റ​ക്‌​ട​ർ പോ​ലീ​സ് പി​ടി​യി​ൽ. താ​നാ ഫേ​സ്-3 ഏ​രി​യ​യി​ലെ പ്ലേ ​സ്‌​കൂ​ളി​ലാ​ണ് ഒ​ളി​ക്കാ​മ​റ ക​ണ്ടെ​ത്തി​യ​ത്. ബ​ൾ​ബ് ഹോ​ൾ​ഡ​റി​ൽ ഘ​ടി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു കാ​മ​റ. ശു​ചി​മു​റി​യി​ല്‍ പോ​യ അ​ധ്യാ​പി​ക​യാ​ണ് ബ​ൾ​ബ് ഹോ​ൾ​ഡ​റി​ൽ കാ​മ​റ ക​ണ്ട​ത്. നേ​ര​ത്തെ​യും സ്കൂ​ളി​ലെ ശു​ചി​മു​റി​യി​ൽ ഒ​ളി​കാ​മ​റ ക​ണ്ടി​ട്ടു​ണ്ടെ​ന്നും അ​ക്കാ​ര്യം ഡ​യ​റ​ക്‌​ട​റെ അ​റി​യി​ച്ചി​രു​ന്ന​താ​യും അ​ധ്യാ​പി​ക പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ഡ​യ​റ​ക്‌​ട​ര്‍ ആ​ണ് കാ​മ​റ സ്ഥാ​പി​ച്ച​തെ​ന്ന് സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് വെ​ളി​പ്പെ​ടു​ത്തി. ഡ​യ​റ​ക്‌​ട​ർ ഓ​ൺ​ലൈ​നി​ൽ സ്‌​പൈ കാ​മ​റ ഓ​ർ​ഡ​ർ ചെ​യ്‌​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി.

Read More