“ഹാസൻ (കർണാടക): സർക്കാർ സർവീസിലെ ഇപ്പോഴത്തെ തൊഴിൽ സാഹചര്യം അമിതസമ്മർദം നിറഞ്ഞതാണെന്നും സർക്കാർ ജീവനക്കാരെക്കാൾ സന്തോഷവും സമാധാനവുമായി ജീവിക്കുന്നതു പാനിപ്പൂരി വിൽപ്പനക്കാരാണെന്നും കർണാടകയിലെ മുതിർന്ന ഉദ്യോഗസ്ഥൻ. ഹാസൻ ജില്ലയിലെ ഹോളെനരസിപുര തഹസിൽദാർ കെ.കെ. കൃഷ്ണമൂർത്തിയാണു സർക്കാർ സർവീസിലെ തൊഴിൽ സാഹചര്യങ്ങളെ വിമർശിച്ചത്. ഒരു പൊതുപരിപാടിയിലായിരുന്നു മൂർത്തിയുടെ വിമർശനം. അമിതജോലി ഭാരത്താൽ മിക്കവരും രക്തസമ്മർദം, പ്രമേഹം, വൃക്ക, കരൾ രോഗങ്ങൾ എന്നിവയ്ക്ക് അടിമപ്പെടുകയാണ്. സാങ്കേതികവിദ്യ നമ്മുടെ ജോലിഭാരം കുറയ്ക്കുന്നതിനുപകരം കൂട്ടി. മുതിർന്ന ഉദ്യോഗസ്ഥർ വാട്സാപ് ഗ്രൂപ്പുകളിലൂടെ അനാവശ്യമായി കീഴ്ജീവനക്കാരെ നിരീക്ഷിക്കുകയും നിരന്തരം സമ്മർദങ്ങൾ ചെലുത്തുകയും ചെയ്യുന്നു. ചെറിയ കാലതാമസംപോലും വകുപ്പുതല അന്വേഷണങ്ങൾക്കു കാരണമാകുന്നുവെന്നും മൂർത്തി കുറ്റപ്പെടുത്തി. അസഹനീയമായ സമ്മർദത്തെത്തുടർന്നു മിക്ക ഉദ്യോഗസ്ഥരും സ്വമേധയാ വിരമിക്കാൻ ആലോചിക്കുകയാണ്. നിലവിലെ സാഹചര്യങ്ങൾ നോക്കുമ്പോൾ പാനിപ്പൂരി കച്ചവടക്കാരനാകുന്നതാണ് ഉചിതമെന്നു തോന്നും. അവർക്ക് അവധിക്കാലം ആഘോഷിക്കാനും സമാധാനത്തോടെ വീട്ടിലേക്കു മടങ്ങാനും ജീവിതം ആസ്വദിക്കാനും കഴിയും.…
Read MoreCategory: Loud Speaker
സൈനിക പരിശീലനത്തിനിട ജവാൻ അപകടത്തിൽ മരിച്ചു
ബികാനീർ: രാജസ്ഥാനിലെ ബികാനീറിൽ സൈനിക പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ ജവാൻ മരിച്ചു. മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിലുണ്ടായ അപകടത്തിൽ ഹവിൽദാർ ചന്ദ്ര പ്രകാശ് പട്ടേൽ (31) എന്ന സൈനികനാണ് മരിച്ചത്. മിർസാപുർ സ്വദേശിയാണ്. ഫയറിംഗ് റേഞ്ചിലെ ഈസ്റ്റ് ഫീൽഡിൽ പീരങ്കികൊണ്ട് വെടിവയ്ക്കുന്നതിനിടെയായിരുന്നു സംഭവം. വെടിവച്ചയുടൻ പീരങ്കി പിന്നിലേക്ക് തെറിക്കുകയും ഇതിന്റെ ആഘാതത്തിൽ ചന്ദ്ര പ്രകാശ് പട്ടേൽ അദ്ദേഹത്തിന് പിന്നിലുണ്ടായിരുന്ന വാഹനത്തിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. 199 മീഡിയം ആർട്ടിലറി റെജിമെന്റ് അംഗമായ ചന്ദ്ര പ്രകാശ് പട്ടേൽ 13 വർഷമായി സൈന്യത്തിൽ സേനവമനുഷ്ഠിച്ചു വരികയായിരുന്നു.
Read Moreഎസ്ഒജി കമാന്‍ഡോ സ്വയം വെടിവെച്ച് മരിച്ച സംഭവം: അന്വേഷണം തുടങ്ങി
മലപ്പുറം: മലപ്പുറം ജില്ലയിലെ അരീക്കോട് സ്പെഷല്‍ ഓപ്പറേഷന് ഗ്രൂപ്പ് (എസ്ഒജി) ക്യാമ്പില്‍ കമാന്‍ഡോ ശുചിമുറിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കൊണ്ടോട്ടി ഡിവൈഎസ്പി കെ.സി. സേതു അന്വേഷിക്കുമെന്ന് മലപ്പുറം പോലീസ് മേധാവി ആര്. വിശ്വനാഥ് അറിയിച്ചു. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണു വയനാട് കല്‍പ്പറ്റ തെക്കുതറ ചങ്ങഴിമ്മല് ചന്ദ്രന്റെ മകനും സ്പെഷല്‍ ഓപ്പറേഷന് ഗ്രൂപ്പ് കമാന്‍ഡോയുമായ വിനീത് (36) എകെ47 തോക്ക് ഉപയോഗിച്ചു സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്. മാവോയിസ്റ്റ് വേട്ടയ്ക്കും തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള എസ്ഒജിക്കു പരിശീലനം നല്കുന്ന കേന്ദ്രത്തിലാണു സംഭവം. അവധി ലഭിക്കാത്തതു മൂലമുള്ള മാനസിക സംഘര്‍ഷമാണ് മരണകാരണമെന്ന് സഹപ്രവര്‍ത്തകര്‍ ആരോപിച്ചു. വിനീതിന് ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ മൂന്നുമാസം ഗര്‍ഭിണിയാണ്. തലയ്ക്കു വെടിയേറ്റ നിലയില്‍ ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണു സഹപ്രവര്‍ത്തകര്‍ വിനീതിനെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഉടനെ മരണം സ്ഥിരീകരിച്ചുവെന്നു പോലീസ്…
Read Moreസൈബർ തട്ടിപ്പ്: എട്ടരലക്ഷം തട്ടിയ ബിഹാർ സ്വദേശികൾ അറസ്റ്റിൽ
തൃശൂർ: രണ്ടു സൈബർ കേസുകളിലായി എട്ടര ലക്ഷം രൂപ തട്ടിയെടുത്ത പ്രതികളെ ബിഹാറിൽനിന്ന് പിടികൂടി തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ്. 8,52,600 രൂപ തട്ടിപ്പുനടത്തിയ ബിഹാർ നവാഡ ജില്ലയിലെ ബിക്കാണ്‍പുര സ്വദേശി സഞ്ജയ്കുമാർ (27), പാറ്റ്ന ജില്ലയിലെ ശിവപുരി സ്വദേശി അഭിമന്യു സിംഗ് (36), ജാർഖണ്ഡ് മധുപുർ സ്വദേശി ദിനുകുമാർ മണ്ഡൽ (30) എന്നിവരാണു പിടിയിലായത്. 2023 സെപ്റ്റംബർ 14നു പെരിങ്ങാവ് സ്വദേശിയെ ഫോണിൽ വിളിച്ച് ഒലെ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്യാൻ വെബ്സൈറ്റ് ലിങ്ക് നൽകുകയും അതിലൂടെ പണമടയ്ക്കാൻ നിർദേശിക്കുകയുമായിരുന്നു. 1,38,500 രൂപ നൽകിയെങ്കിലും സ്കൂട്ടറോ തുകയോ ലഭിക്കാതെ വന്നതോടെ പരാതി നൽകി. ബാങ്ക് അക്കൗണ്ട് സസ്പെൻഡ് ചെയ്തെന്ന സന്ദേശത്തിൽ വീണുപോയ പുന്നയൂർ സ്വദേശിക്കു കഴിഞ്ഞ മേയിൽ 7,14,100 രൂപയാണു നഷ്ടപ്പെട്ടത്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിൽനിന്നെന്ന വ്യാജേന ലഭിച്ച സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ…
Read Moreനിനച്ചിരിക്കാതെ എത്തുന്ന മരണങ്ങൾ: കോതമംഗലത്ത് പത്ത് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്നു പേർ
കോതമംഗലം: പത്ത് മാസത്തിനിടെ കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്നു പേർ. നിരവധി പേർ പ്രദേശത്ത് ഇതിനോടകം വന്യമൃഗ ആക്രമണങ്ങൾക്കിരയായി. ഏറ്റവും ഒടുവിലത്തെ സംഭവം ഇന്നലെ രാത്രി കുട്ടമ്പുഴ ഉരുളൻതണ്ണി വലിയ ക്ണാച്ചേരിയിൽ കോടിയാട്ട് വർഗീസിന്റെ മകൻ എൽദോസ് (45) നെ കാട്ടാന ചവിട്ടിക്കൊലപ്പെടുത്തിയതാണ്. മൂന്ന് ദിവസം മുമ്പ് ശനിയാഴ്ച വൈകുന്നേരമാണ് നേര്യമംഗലം ഇടുക്കി റോഡിൽ കാട്ടാന പനമറച്ചിട്ട് ബൈക്കിൽ സഞ്ചരിച്ചിരുന്ന കോതമംഗലം എം.എ എഞ്ചിനിയറിംഗ് വിദ്യാർഥിനി സി.വി. ആൻ മേരി (21) മരിച്ചത്. അതിന്റെ നടുക്കവും പ്രതിക്ഷേധവും വിട്ടുമാറും മുമ്പാണ് ഇന്നലെ വീണ്ടും എൽദോസിന്റെ ദാരുണ അന്ത്യം. കഴിഞ്ഞ മാർച്ച് നാലിനാണ് നേര്യമംഗലം കാഞ്ഞിരവേലിയിൽ ജനവാസ മേഖലയിൽ വീടിനോടു ചേർന്നുള്ള കൃഷിയിടത്തിൽ വീട്ടമ്മയായ മുണ്ടോൻകണ്ടത്തിൽ രാമകൃഷ്ണന്റെ ഭാര്യ ഇന്ദിര (71) കൊല്ലപ്പെട്ടത്. പത്ത് മാസത്തിനിടെ കോതമംഗലത്ത് മൂന്ന് മനുഷ്യ ജീവനുകളാണ് കാട്ടാനയെടുത്തത്. മ്ലാവ് ഓട്ടോറിക്ഷക്ക്…
Read More‘രാജ്യത്ത് പെൺമക്കൾ സുരക്ഷിതരല്ല’: നിർഭയ കേസിലെ ഇരയുടെ അമ്മ
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഭയാനകമായ നിർഭയ കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും ശേഷവും രാജ്യത്തു പെൺമക്കൾ സുരക്ഷിതരല്ലെന്ന് ഇരയുടെ അമ്മ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള ദേശീയ കൺവെൻഷനിലാണ് ആശാദേവി വികാരനിർഭരമായി സംസാരിച്ചത്. “നിർഭയ കേസിനുശേഷം പന്ത്രണ്ട് വർഷം കഴിഞ്ഞിട്ടും രാജ്യത്തെ സാഹചര്യങ്ങൾ മാറിയിട്ടില്ല. എന്റെ മകൾക്കു നീതി ലഭിക്കാൻ പാടുപെട്ടു. മാതാപിതാക്കൾക്ക് മകളെ നഷ്ടപ്പെട്ടിട്ടും കേസ് കോടതിയിൽ എത്താത്ത സംഭവങ്ങൾ എനിക്ക് മനസിലാക്കാൻ കഴിയുന്നില്ല. കുറ്റവാളിയെ തിരിച്ചറിയാൻ ആറു മാസം മുതൽ ഒരു വർഷം വരെ എടുക്കും. പിന്നെ എങ്ങനെയാണ് നമ്മുടെ പെൺമക്കൾ സുരക്ഷിതരായിരിക്കുക. പെൺമക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് നീതി ലഭിക്കുമോ? – ആശാദേവി ചോദിച്ചു. 2012 ഡിസംബർ 16ന് രാത്രി, ദക്ഷിണ ഡൽഹിയിൽ ഓടുന്ന ബസിനുള്ളിൽ 23കാരിയായ നിർഭയയെ ക്രൂരമായി ബലാത്സംഗം ചെയ്തു ബസിനുള്ളിൽനിന്നു പുറത്തേക്കു തള്ളിയിടുകയുമായിരുന്നു. ഡിസംബർ 29ന് സിംഗപുരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ വച്ചായിരുന്നു…
Read Moreകാട്ടാന ആക്രമണത്തിൽ സഹോദരിമാർക്ക് ദാരുണാന്ത്യം
ഭുവനേശ്വർ: ഒഡീഷയിലെ സുന്ദർഗഢ് ജില്ലയിൽ കാട്ടാന ആക്രമണത്തിൽ സഹോദരിമാർക്കു ദാരുണാന്ത്യം. ബോണായി ഫോറസ്റ്റ് ഡിവിഷനിലെ തമാഡ റേഞ്ചിലെ കാന്തപ്പള്ളി ഗ്രാമത്തിലാണു സംഭവം. സാമിയ മുണ്ട (12), സഹോദരി ചാന്ദ്നി മുണ്ട (മൂന്ന്) എന്നിവരാണ് മരിച്ചത്. ഇവർ വീട്ടിൽ ഉറങ്ങുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടായത്. ആനയെ കണ്ടു വീട്ടിലുണ്ടായിരുന്ന മുതിർന്നവർ ഓടിരക്ഷപ്പെട്ടെങ്കിലും സഹോദരിമാർക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. ആന ഇവരെ ചവിട്ടിക്കൊല്ലുകയായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നു അധികൃതർ അറിയിച്ചു.
Read Moreമലയാളികളെ കൊള്ളയടിച്ച് ബസ്- വിമാനസർവീസുകൾ: നിരക്ക് ഉയർത്തിയത് മൂന്ന് ഇരട്ടി വരെ
ബംഗളൂരു: ക്രിസ്മസ്-പുതുവർഷ അവധിക്ക് നാട്ടിൽ പോകുന്നവരെ കൊള്ളയടിച്ച് ബസ്, വിമാന സർവീസുകൾ. ഡിസംബർ 20 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ സ്വകാര്യ ബസുകളിലെ നിരക്ക് മൂന്നു ഇരട്ടി വരെയാണ് ഉയർത്തിയത്. 20ന് ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്കുള്ള എസി സ്ലീപ്പർ ബസിന് 5,500-6,000 വരെയാണു ചാർജ്. കോട്ടയത്തേക്ക് 3,700-4,000 രൂപയും തിരുവനന്തപുരത്തേക്ക് 4,000-4,700 രൂപയും കൊടുക്കണം. കോഴിക്കോട്ടേക്ക് 2,200-2,700 രൂപയും കണ്ണൂരിലേക്ക് 2,000-2,500 രൂപയുമാണ് ഈടാക്കുന്നത്. വിമാനയാത്രാ നിരക്കും കുത്തനെ കൂട്ടി. 20ന് രാത്രി നോൺ സ്റ്റോപ് സർവീസുകൾക്കാണു നിരക്കു കൂടുതൽ. ബംഗളൂരുവിൽനിന്നു കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള വിമാനയാത്രയ്ക്ക് 16,000-17,000 രൂപ നൽകണം. കോഴിക്കോട്ടേക്ക് 8,500-11,300 രൂപ വരെയും കണ്ണൂരിലേക്ക് 8,500-9,500 രൂപ വരെയുമാണു നിരക്ക് ഉയർന്നിട്ടുള്ളത്.
Read Moreമന്ത്രിയാക്കിയില്ല: ശിവസേന എംഎൽഎ പാർട്ടി വിട്ടു
മുംബൈ: മഹാരാഷ്ട്രയിൽ മന്ത്രിസ്ഥാനം കിട്ടാത്തതിൽ പ്രതിഷേധിച്ച് ശിവസേന (ഏക്നാഥ് ഷിൻഡെ വിഭാഗം) എംഎൽഎ പാർട്ടി വിട്ടു. ഭണ്ഡാര-പവാനി മണ്ഡലം എംഎൽഎ നരേന്ദ്ര ബോണ്ടേക്കർ ആണ് പാർട്ടി വിട്ടത്. എന്നാൽ ഇദ്ദേഹം എംഎൽഎ സ്ഥാനം രാജിവച്ചിട്ടില്ല. മൂന്ന് തവണ എംഎൽഎയായ ബോണ്ടേക്കറിനു മന്ത്രിസ്ഥാനം ലഭിക്കുമെന്നു പാർട്ടി നേതൃത്വം അദ്ദേഹത്തെ അറിയിച്ചിരുന്നു. എന്നാൽ അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. തുടർന്നാണ് പാർട്ടി വിടുന്നതായി പ്രഖ്യാപനം നടത്തിയത്. ശിവസേനയുടെ പ്രധാന നേതാവും വിദർഭ മേഖലയിലെ പാർട്ടി കോ-ഓർഡിനേറ്ററുമാണ് നരേന്ദ്ര ബോണ്ടേക്കർ. മന്ത്രിസഭാ പുനഃസംഘടനയിൽ 39 പേരാണു മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
Read Moreമുനമ്പം ജനതയെ കുടിയിറക്കാന്‍ അനുവദിക്കില്ല: ഈ സമൂഹത്തിനായി ഇനിയും പോരാട്ടം തുടരും; വി.ഡി. സതീശന്
തിരുവനന്തപുരം: മുനമ്പം ജനതയെ കുടിയിറക്കാന്‍ അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ലത്തീന്‍ കത്തോലിക്കാ ദിനത്തോടനുബന്ധിച്ച് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹാളില്‍ സംഘടിപ്പിച്ച സമ്പൂര്‍ണ നേതൃസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം ഭൂവിഷയത്തില്‍ സമരം നടത്തുന്നവര്‍ക്ക് ആദ്യം പിന്തുണ കൊടുത്തത് പ്രതിപക്ഷമാണ്. റവന്യൂ അവകാശം വാങ്ങി നല്കുന്നതു വരെ അവര്‍ക്കൊപ്പമുണ്ടാകും. തീരദേശവാസികളുടെ പ്രശ്നങ്ങള്‍ ഉന്നയിച്ചതിന്റ് പേരില്‍ നിരവധിതവണ സര്‍ക്കാരില്‍ നിന്ന് പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. എങ്കിലും ഈ സമൂഹത്തിനായി ഇനിയും പോരാട്ടം തുടരും. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന് പുറത്തുവിടണമെന്നും അടിയന്തരമായി നടപ്പാക്കണമെന്നും നിയമസഭയില്‍ പ്രതിപക്ഷം പലതവണ ഉന്നയിച്ചിട്ടുണ്ട്. അടുത്ത നിയമസഭ സമ്മേളനത്തിലും ഈ വിഷയം ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read More