നി​യ​ന്ത്ര​ണ​രേ​ഖയി​ൽ ദീ​ർ​ഘ​കാ​ല​മാ​യി നി​ല​നി​ൽ​ക്കു​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ചൈ​ന​യു​മാ​യി ഈ ​മാ​സം ച​ർ​ച്ച

ന്യൂ​ഡ​ൽ​ഹി: ചൈ​ന​യു​മാ​യു​ള്ള നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ ദീ​ർ​ഘ​കാ​ല​മാ​യി നി​ല​നി​ൽ​ക്കു​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി വാ​ങ് യി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഈ​മാ​സം അ​വ​സാ​ന​മാ​യി​രി​ക്കും പ്ര​ത്യേ​ക പ്ര​തി​നി​ധി ച​ർ​ച്ച​ക​ൾ. 2020 ലെ ​ഗാ​ൽ​വാ​ൻ വാ​ലി ഏ​റ്റു​മു​ട്ട​ലി​നു​ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ ഉ​ന്ന​ത​ത​ല സം​ഭാ​ഷ​ണ​മാ​കു​മി​ത്. അ​തി​ർ​ത്തി പ്ര​ശ്ന​ത്തി​ൽ ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നി​യ​ന്ത്ര​ണ​രേ​ഖ​യെ കൂ​ടു​ത​ൽ വ്യ​ക്ത​മാ​യി നി​ർ​വ​ചി​ക്കു​ന്ന​തി​നു ല​ക്ഷ്യ​മി​ട്ടു​ള്ള ബ​ഹു​ത​ല ച​ർ​ച്ച​ക​ൾ ഉ​ണ്ടാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു.

Read More

പ​ത്താം​ക്ലാ​സ് ഇം​ഗ്ലീ​ഷ് പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്നു? ചോ​ദ്യ​ങ്ങ​ള്‍ ത​ലേ ദി​വ​സം സ്വ​കാ​ര്യ യൂ​ട്യൂ​ബ് ചാ​ന​ലി​ല്‍; പ​രാ​തി​യു​മാ​യി അ​ധ്യാ​പ​ക​ർ

കോ​ഴി​ക്കോ​ട്: ഇ​ന്ന​ലെ ന​ട​ന്ന പ​ത്താം​ക്ലാ​സ് ക്രി​സ്മ​സ് പ​രീ​ക്ഷ​യി​ല്‍ ഇം​ഗ്ലീ​ഷ് വി​ഷ​യ​ത്തി​ന്‍റെ ചോ​ദ്യ​ങ്ങ​ള്‍ ചോ​ര്‍​ന്ന​താ​യി പ​രാ​തി. ബു​ധ​നാ​ഴ്ച രാ​ത്രി​ ഒ​രു സ്വ​കാ​ര്യ ട്യൂഷ​ന്‍ സെ​ന്‍റ​റി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ല്‍ 40 ഓ​ളം മാ​ര്‍​ക്കി​ന്‍റെ 10 ചോ​ദ്യ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പ​റ​ഞ്ഞ​താ​ണ് സം​ശ​യം ജ​നി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സമഗ്ര ശിക്ഷാ കേരള (എ​സ്എ​സ്‌​കെ) ത​യാ​റാ​ക്കി​യ ചോ​ദ്യ​പേ​പ്പ​ര്‍ ഇ​ന്ന​ലെ രാ​വി​ലെ 10 മ​ണി​ക്കാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്ത​ത്. പ​ക്ഷേ, ത​ലേ​ദി​വ​സം ത​ന്നെ 11, 12, 18, 20, 21, 22, 23, 24, 25, 26 ന​മ്പ​ര്‍ ചോ​ദ്യ​ങ്ങ​ൾ യൂ​ട്യൂ​ബ് ചാ​ന​ലി​ല്‍ വ​ന്നു. ദ ​സ്‌​കോ​ള​ര്‍​ഷി​പ് ജാ​ക്ക​റ്റ് എ​ന്ന പാ​ഠ​ത്തി​ലെ മാ​ര്‍​ത്ത എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് റി​വ്യൂ ത​യാ​റാ​ക്കാ​നാ​ണ് 23 -ാമ​ത്തെ ചോ​ദ്യം. മാ​ര്‍​ത്ത​യെ​ക്കു​റി​ച്ചു​ള്ള അ​വ​ലോ​ക​നം എ​ന്താ​യാ​ലും വ​രു​മെ​ന്ന് യൂ​ട്യൂ​ബ് ചാ​ന​ല്‍ ത​റ​പ്പി​ച്ചു പ​റ​ഞ്ഞു. ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റി​നെ​ക്കു​റി​ച്ച് നോ​ട്ടീ​സ് ത​യാ​റാ​ക്കാ​നു​ള്ള 20ാം ന​മ്പ​ര്‍ ചോ​ദ്യ​വും ജാ​ക്ക് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച്…

Read More

റീ​ല്‍​സ് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ വീ​ഡി​യോ​ഗ്രാ​ഫ​റു​ടെ മ​ര​ണം: ബെ​ന്‍​സി​ന്‍റെ ആ​ര്‍​സി ഹാ​ജ​രാ​ക്കാ​ന്‍ ഉ​ട​മ​യ്ക്ക് നോ​ട്ടീ​സ്

കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ ബി​സി​ന​സ് പ്ര​മോ​ഷ​നു വേ​ണ്ടി റീ​ല്‍​സ് ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ ആ​ഡം​ബ​ര വാ​ഹ​ന​മി​ടി​ച്ച് വീ​ഡി​യോ​ഗ്രാ​ഫ​ര്‍ മ​ര​ണ​മ​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ അ​പ​ക​ടം സൃ​ഷ്ടി​ച്ച തെ​ലു​ങ്കാ​ന ര​ജി​സ്‌​ട്രേ​ഷ​ന്‍ ബെ​ന്‍​സ് കാ​റി​ന്‍റെ ആ​ര്‍​സി ഹാ​ജ​രാ​ക്കാ​ന്‍ കാ​റു​ട​മ​യ്ക്ക് കോ​ഴി​ക്കോ​ട് ആ​ര്‍​ടി​ഒ നോ​ട്ടീ​സ് അ​യ​ച്ചു. തെ​ലു​ങ്കാ​ന ര​ജി​സ്‌​ട്രേ​ഷ​ന്‍ വാ​ഹ​ന​ത്തി​നെ​തി​രേ പെ​ട്ട​ന്ന് നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ കേ​ര​ള മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​നു ക​ഴി​യി​ല്ല. ഇ​തി​ന്‍റെ നി​യ​മ​സാ​ധു​ത​ക​ള്‍ പ​രി​ശോ​ധി​ച്ച് തെ​ലു​ങ്കാ​ന മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പി​ന് വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നാ​ണ് ഉ​ദേ​ശി​ക്കു​ന്ന​തെ​ന്ന് കോ​ഴി​ക്കോ​ട് ആ​ര്‍​ടി​ഒ പി.​എ. ന​സീ​ര്‍ പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ബെ​ന്‍​സ് കാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി സ​മ​ര്‍​പ്പി​ക്കാ​ന്‍ കീ​ഴു​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ആ​ര്‍​ടി​ഒ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഡ്രി​വ​ണ്‍ ബൈ ​യു മൊ​ബി​ലി​റ്റി എ​ന്ന തെ​ലു​ങ്കാ​ന ക​മ്പ​നി ഉ​ട​മ അ​ശ്വി​ന്‍റെ പേ​രി​ലാ​ണ് ബെ​ന്‍​സ് കാ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ബെ​ന്‍​സി​ന്‍റെ ഇ​ന്‍​ഷ്വ​റ​ന്‍​സ് കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും…

Read More

ഇ​ന്ത്യാ മു​ന്ന​ണി​യു​ടെ നേ​താ​വാ​യി ത​ന്നെ പി​ന്തു​ണ​ച്ച​തി​ന് ന​ന്ദി: മ​മ​താ ബാ​ന​ർ​ജി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യാ മു​ന്ന​ണി​യു​ടെ നേ​താ​വാ​യി ത​ന്നെ പി​ന്തു​ണ​ച്ച​തി​ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി പ്ര​തി​പ​ക്ഷ ഇ​ന്ത്യാ മു​ന്ന​ണി​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളെ ന​ന്ദി അ​റി​യി​ച്ചു. ‘ “എ​ന്നോ​ട് കാ​ണി​ച്ച ബ​ഹു​മാ​ന​ത്തി​ന് ഞാ​ൻ എ​ല്ലാ​വ​രോ​ടും ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു. അ​വ​രും അ​വ​രു​ടെ പാ​ർ​ട്ടി​യും ന​ല്ല​നി​ല​യി​ൽ നി​ൽ​ക്ക​ട്ടെ. ഇ​ന്ത്യാ മു​ന്ന​ണി ന​ല്ല​നി​ല​യി​ൽ നി​ൽ​ക്ക​ണ​മെ​ന്നു ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു” പു​ർ​ബ മേ​ദി​നി​പു​ർ ജി​ല്ല​യി​ൽ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ മ​മ​ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. അ​വ​സ​രം ന​ൽ​കി​യാ​ൽ ഇ​ന്ത്യാ​മു​ന്ന​ണി​യു​ടെ നേ​തൃ​സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്നു മ​മ​ത സൂ​ച​ന ന​ൽ​കി​യ​തി​ന് നി​ര​വ​ധി പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ക​ര​ണം.

Read More

വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ ജോ​ലി​ക്കി​ടെ സ്വ​യം വെ​ടി​യു​തി​ർ​ത്തു മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ ജോ​ലി​ക്കി​ടെ സ്വ​യം വെ​ടി​യു​തി​ർ​ത്തു മ​രി​ച്ചു. ഹ​രി​യാ​ന​യി​ലെ ഭി​വാ​നി സ്വ​ദേ​ശി ജ​വീ​ർ സിം​ഗ് (36) ആ​ണു മ​രി​ച്ച​ത്. നാ​ഗ്‌​പു​രി​ലെ എ​യ​ർ ഫോ​ഴ്സ് മെ​യി​ന്‍റ​ന​ൻ​സ് ക​മാ​ൻ​ഡി​ൽ സെ​ർ​ജ​ന്‍റ് ആ​യി​രു​ന്നു ജ​വീ​ർ. ചൊ​വ്വാ​ഴ്ച രാ​ത്രി ഡ്യൂ​ട്ടി​ക്കി​ടെ​യാ​ണ് സം​ഭ​വം. വെ​ടി​യൊ​ച്ച കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ത​ല​യ്ക്കു വെ​ടി​യേ​റ്റ് ചോ​ര​യി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന ജ​വീ​റി​നെ​യാ​ണു ക​ണ്ട​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ന​ഷ്ട​മാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യ​ക്കു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. ര​ണ്ടു ദി​വ​സ​മാ​യി ക​ടു​ത്ത മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു ജ​വീ​റെ​ന്നു സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി. പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നു പ്ര​തി​രോ​ധ വ​ക്താ​വ് അ​റി​യി​ച്ചു.

Read More

റീൽസ് അ​പ​ക​ടം പു​ന​രാ​വി​ഷ്ക​രി​ച്ചു: പ്ര​തി​ക​ളു​ടെ ‘കാ​ര്‍ നാ​ട​കം’ പൊ​ളി​ച്ച് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: ബീ​ച്ച് റോ​ഡി​ലു​ണ്ടാ​യ റീ​ല്‍​സ് അ​പ​ക​ട​ത്തി​ല്‍ വീ​ഡി​യോ​ഗ്രാ​ഫ​ര്‍ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ള്‍ കൂ​ടു​ത​ല്‍ കേ​സു​ക​ളി​ല്‍ നി​ന്നു ര​ക്ഷ​പ്പെ​ടാ​ന്‍ ആ​സൂ​ത്രി​ത ശ്ര​മം ന​ട​ത്തി​യെ​ന്ന് പോ​ലീ​സ്. അ​പ​ക​ട​ത്തി​നു ശേ​ഷം പ്ര​തി​യും മ​റ്റു സു​ഹൃ​ത്തു​ക്ക​ളും വാ​ഹ​നം മ​നഃ​പൂ​ർ​വം മാ​റ്റാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ 18 മ​ണി​ക്കൂ​റി​ന​കം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​ർ പോ​ലീ​സ് തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. ഇ​ടി​ച്ച കാ​റി​ന് ഇ​ന്‍​ഷ്വ​റ​ന്‍​സ് ഇ​ല്ലാ​ത്ത​താ​ണ് മ​റ്റൊ​രു കാ​റാ​ണ് ഇ​ടി​ച്ച​തെ​ന്ന് പ്ര​തി​ക​ള്‍ പ​റ​യാ​ന്‍ കാ​ര​ണം. ആ​ൽ​വി​നെ ഇ​ടി​ച്ച​ത് ക​റു​ത്ത നി​റ​ത്തി​ലു​ള്ള ഡി​ഫ​ന്‍​ഡ​ര്‍ ആ​ഡം​ബ​ര കാ​റാ​ണെ​ന്നാ​ണ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. എന്നാൽ അ​മി​ത വേ​ഗ​ത്തി​ല്‍ എ​ത്തി​യ ബെ​ന്‍​സ് കാ​ര്‍ ഇ​ടി​ച്ചാ​ണ് വീ​ഡി​യോ​ഗ്രാ​ഫ​ര്‍ ആ​ല്‍​വി​ന്‍ മ​രി​ച്ച​ത്. സം​ഭ​വ​സ​മ​യം ബെ​ന്‍​സ് കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന​ത് ക​രു​വ​മ്പ്രം ക​ല്ലി​ങ്ങ​ൽ വീ​ട്ടി​ൽ സാ​ബി​ദ് റ​ഹ്മാ​ൻ ആ​യി​രു​ന്നു. ഒ​പ്പം കോ​ഴി​ക്കോ​ട് ത​ല​ക്കു​ള​ത്തൂ​ർ സ്വ​ദേ​ശി എ​ട​ശേ​രി വീ​ട്ടി​ൽ റ​ഹീ​സും ഉ​ണ്ടാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ര​ണ്ടു​പേ​രെ​യും ഇ​ട​വി​ട്ട് 18 മ​ണി​ക്കൂ​ർ ചോ​ദ്യം…

Read More

ഭർത്താവിന്‍റെ മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ ക​ടം വീ​ട്ടാ​ൻ കു​ഞ്ഞി​നെ ഒ​ന്ന​ര​ല​ക്ഷ​ത്തി​നു വി​റ്റു: അ​മ്മ​യ​ട​ക്കം നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ഭ​ർ​ത്താ​വി​ന്‍റെ മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ ക​ടം തീ​ർ​ക്കാ​ൻ ന​വ​ജാ​ത​ശി​ശു​വി​നെ ഒ​ന്ന​ര​ല​ക്ഷം രൂ​പ​യ്ക്കു വി​റ്റ സം​ഭ​വ​ത്തി​ൽ അ​മ്മ​യ​ട​ക്കം നാ​ലു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 30 ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ബം​ഗ​ളൂ​രു​വി​ലെ ഒ​രു യു​വ​തി​ക്കാ​ണു 40 കാ​രി​യാ​യ അ​മ്മ വി​റ്റ​ത്. ക​ർ​ണാ​ട​ക​യി​ലെ രാ​മ​ന​ഗ​ര​യി​ൽ ഡി​സം​ബ​ർ അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ഞ്ഞി​നെ യു​വ​തി പ​ണം വാ​ങ്ങി വി​റ്റ​താ​ണെ​ന്നു ക​ണ്ടെ​ത്തി. ദ​മ്പ​തി​മാ​ർ കൂ​ലി​പ്പ​ണി ചെ​യ്താ​ണു കു​ടും​ബം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​വ​ർ​ക്കു നാ​ലു കു​ട്ടി​ക​ളു​ണ്ട്. ഇ​തി​നി​ട​യി​ലാ​ണ് അ​ഞ്ചാ​മ​ത്തെ കു​ട്ടി​യെ പ്ര​സ​വി​ക്കു​ന്ന​ത്. ത​നി​ക്കു​ള്ള മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ ക​ടം വീ​ട്ടാ​ൻ കു​ഞ്ഞി​നെ ആ​ർ​ക്കെ​ങ്കി​ലും വി​ൽ​ക്കാ​മെ​ന്നു ഭാ​ര്യ പ​റ​ഞ്ഞെ​ങ്കി​ലും താ​ൻ അ​ത് കാ​ര്യ​മാ​യി എ​ടു​ത്തി​രു​ന്നി​ല്ലെ​ന്നും ഇ​തി​നി​ടി​യി​ലാ​ണ് കു​ഞ്ഞി​നെ കാ​ണാ​താ​യ​തെ​ന്നും ഭ​ർ​ത്താ​വ് പ​റ​യു​ന്നു. കു​ഞ്ഞി​നെ കാ​ണാ​താ​യ​ശേ​ഷം ര​ണ്ടു ദി​വ​സ​ത്തെ തെ​ര​ച്ചി​ൽ ക​ഴി​ഞ്ഞാ​ണ് ഇ​യാ​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ൽ അ​മ്മ​യ്ക്കു…

Read More

ഭ​ർ​ത്താ​ക്ക​ന്മാ​രി​ല്‍​നി​ന്നു പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ നി​യ​മ​ങ്ങ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന സ്ത്രീ​ക​ളു​ടെ ‘വ്യാ​ജ ഫെ​മി​നി​സം’: ക​ങ്ക​ണ റ​ണാ​വ​ത്ത്

ന്യൂ​ഡ​ൽ​ഹി: ബം​ഗ​ളൂ​രു​വി​ൽ ഭാ​ര്യാ​വീ​ട്ടു​കാ​രു​ടെ പീ​ഡ​നം മൂ​ലം ഐ​ടി ജീ​വ​ന​ക്കാ​ര​നാ​യ അ​തു​ൽ സു​ഭാ​ഷ് (34) ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ബോ​ളി​വു​ഡ് ന​ടി​യും ബി​ജെ​പി എം​പി​യു​മാ​യ ക​ങ്ക​ണ റ​ണാ​വ​ത്ത്. വാ​ർ​ത്ത ഹൃ​ദ​യ​ഭേ​ദ​ക​മാ​ണെ​ന്നും ഭ​ർ​ത്താ​ക്ക​ന്മാ​രി​ല്‍​നി​ന്നു പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ നി​യ​മ​ങ്ങ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന സ്ത്രീ​ക​ളു​ടെ “വ്യാ​ജ ഫെ​മി​നി​സ’​മാ​ണ് ഇ​തി​നൊ​ക്കെ കാ​ര​ണ​മെ​ന്നും ക​ങ്ക​ണ പ​റ​ഞ്ഞു. രാ​ജ്യം മു​ഴു​വ​ൻ ഞെ​ട്ട​ലി​ലാ​ണ്. ജീ​വ​നൊ​ടു​ക്കും മു​ൻ​പു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ഡി​യോ ഹൃ​ദ​യം ത​ക​ർ​ക്കു​ന്ന​താ​ണ്. ഇ​ത്ത​ര​ത്തി​ല്‍ ക​ബ​ളി​പ്പി​ച്ച്‌ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യാ​ണു ത​ട്ടി​യെ​ടു​ക്കു​ന്ന​ത്. വ്യാ​ജ ഫെ​മി​നി​സം വി​മ​ർ​ശി​ക്ക​പ്പെ​ട​ണ​മെ​ന്നും ക​ങ്ക​ണ പ​റ​ഞ്ഞു. അ​തേ​സ​മ​യം, അ​തു​ൽ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​യ്ക്കു ഭാ​ര്യ നി​കി​ത സിം​ഘാ​നി​യ, അ​മ്മ നി​ഷ, അ​ച്ഛ​ൻ അ​നു​രാ​ഗ്, അ​മ്മാ​വ​ൻ സു​ശീ​ൽ എ​ന്നി​വ​ർ​ക്കെ​തി​രേ ബം​ഗ​ളൂ​രു പോ​ലീ​സ് കേ​സെ​ടു​ത്തു. ബം​ഗ​ളൂ​രു മ​ഞ്ജു​നാ​ഥ് ലേ​ഔ​ട്ടി​ലെ വ​സ​തി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് അ​തു​ലി​നെ ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യാ വീ​ട്ടു​കാ​രു​ടെ മാ​ന​സി​ക​പീ​ഡ​ന​വും സാ​ന്പ​ത്തി​ക ചൂ​ഷ​ണ​വു​മാ​ണു ത​ന്‍റെ മ​ര​ണ​ത്തി​നു കാ​ര​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി…

Read More

യു​പി​യി​ൽ മ​സ്ജി​ദ് സ​ർ​വേ​ക്കി​ടെ സം​ഘ​ർ​ഷം: സം​ഭ​ലി​ൽ ബു​ൾ​ഡോ​സ​ർ പ്ര​യോ​ഗം

സം​ഭ​ൽ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മ​സ്ജി​ദ് സ​ർ​വേ​യെ തു​ട​ർ​ന്നു സം​ഘ​ർ​ഷ​മു​ണ്ടാ​യ സം​ഭ​ലി​ലും ബു​ൾ‍​ഡോ​സ​ർ പ്ര​യോ​ഗി​ച്ച് സ​ർ​ക്കാ​ർ. അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ചെ​ന്നാ​രോ​പി​ച്ച് സം​ഭ​ലി​ലെ കെ​ട്ടി​ട​ങ്ങ​ൾ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ രാ​ത്രി ഇ​ടി​ച്ചു​നി​ര​ത്തി. ചി​ല വീ​ടു​ക​ൾ വൈ​ദ്യു​തി മോ​ഷ്ടി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു. സം​ഭ​ൽ എം​പി​യാ​യ സ​മാ​ജ് വാ​ദി പാ​ർ​ട്ടി നേ​താ​വ് സി​യ ഉ​ർ റ​ഹ്മാ​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തും പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

Read More

‘പു​ഷ്പ 2’ കാ​ണാ​നെ​ത്തി​യ യു​വാ​വ് തി​യ​റ്റ​റി​ൽ മ​രി​ച്ചു

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ പു​ഷ്പ 2 കാ​ണാ​ൻ തി​യ​റ്റ​റി​ല്‍ എ​ത്തി​യ യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​ന​ന്ത​പു​ര്‍ ജി​ല്ല​യി​ലെ രാ​യ​ദു​ര്‍​ഗി​ലാ​ണു സം​ഭ​വം. ഹ​രി​ജ​ന മ​ദ​ന​പ്പ (35)യെ​യാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് തി​യ​റ്റ​റി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. മ​ര​ണം എ​പ്പോ​ഴാ​ണ് സം​ഭ​വി​ച്ച​തെ​ന്നു സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. 2.30ന് ​മാ​റ്റി​നി ഷോ​യ്ക്ക് ടി​ക്ക​റ്റെ​ടു​ത്ത മ​ദ​ന​പ്പ, മ​ദ്യ​ല​ഹ​രി​യി​ലാ​ണ് തി​യ​റ്റ​റി​ന​ക​ത്ത് പ്ര​വേ​ശി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ള്‍ തി​യ​റ്റ​റി​ന​ക​ത്തു​വ​ച്ചും മ​ദ്യ​പി​ച്ചെ​ന്നു പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. അ​തി​നി​ടെ പു​ഷ്പ 2 കാ​ണാ​ന്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ പോ​യ മ​ല​യാ​ളി യു​വാ​വ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. വ​ണ്ടി​പെ​രി​യാ​ര്‍ എ​ച്ച്പി​സി മൂ​ല​ക്ക​യം പു​തു​വ​ല്‍ ജ​യ​റാം പ്ര​ദീ​പ് (22) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മൂ​ല​ക്ക​യം സ്വ​ദേ​ശി​യാ​യ രാ​ഹു​ല്‍ (വി​ഷ്ണു-23) ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ മ​ധു​രൈ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ ര​ണ്ടി​ന് ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് ക​മ്പ​ത്ത് വ​ച്ച് ബ​സി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read More