കൊച്ചി: ഉന്നത പഠനത്തിനായി ആദിവാസി ദളിത് വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ഇ ഗ്രാന്‍ഡ് മുടങ്ങിയിട്ട് രണ്ടു വര്‍ഷം പിന്നിട്ടതോടെ വിദ്യാര്‍ഥികള്‍ ദുരിതത്തില്‍. ഇ ഗ്രാന്‍ഡ് സ്കോളര്‍ഷിപ്പ് വിതരണം ചെയ്യാനുള്ള കുടിശിക 548 കോടി രൂപയെന്നാണ് ലഭ്യമാകുന്ന കണക്കുകള്‍. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 122.16 കോടിയും പട്ടികവര്‍ഗ വിഭാഗത്തിന് 16.53 കോടിയും നല്‍കാനുണ്ട്. പട്ടികജാതി വിദ്യാര്‍ഥികളുടെ ലംപ്സം ഗ്രാന്റ് 6.26 കോടി രൂപ, ഫീസ്/ഹോസ്റ്റല്‍ ഫീസ് 23.15 കോടി രൂപ, ഫെലോഷിപ്പ് 2.40 കോടി രൂപ, സംസ്ഥാന അക്കാദമിക് അലവന്‍സ് 5.43 കോടി എന്നിങ്ങനെ ആകെ 122.16 കോടി രൂപ കുടിശികയുണ്ട്. പട്ടികവര്‍ഗ വിഭാഗത്തിന്റെ ഫീസ്/ഹോസ്റ്റല്‍ ഫീസ് 15.24 കോടി രൂപയാണ്. മറ്റുള്ളവര്‍ക്ക് 1.29 കോടി രൂപയും. 2022 – 23, 2023 – 24 അധ്യയന വര്‍ഷങ്ങളിലെ അപ്രൂവല്‍ ലഭിച്ച ഇ ഗ്രാന്‍ഡ്സ് പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് ക്ലെയിമുകള്‍…
Read MoreCategory: Loud Speaker
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; വീണ്ടും മഴ ശക്തമാകുന്നു; നാളെ മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായാണ് മഴ. നാളെ എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആറ് ജില്ലകളിൽ നാളെ യെല്ലോ അലർട്ടും ഉണ്ട്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
Read Moreകൊല്ലത്ത് സിപിഎമ്മിൽ നേതൃമാറ്റത്തിന് സാധ്യതയേറി; സംസ്ഥാന നേതാക്കളെയും വിമർശിച്ച് പ്രതിനിധികൾ
കൊല്ലം: കരുനാഗപ്പള്ളിയിലെ വിഭാഗീയത പരിഹരിക്കുന്നതിൽ ജില്ലാ നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുറന്നടിച്ച സാഹചര്യത്തിൽ കൊല്ലത്ത് സിപിഎമ്മിൽ നേതൃമാറ്റത്തിന് സാധ്യതയേറി. ജില്ലാ സെക്രട്ടറി എസ്. സുദേവനെ സ്ഥാനത്തുനിന്ന് മാറ്റുമോ എന്ന ചർച്ചകൾ സമ്മേളന പ്രതിനിധികൾ അടക്കമുള്ളവരിൽ ചൂടേറിയ ചർച്ചയായി കഴിഞ്ഞു. സെക്രട്ടറിയെ മാറ്റുകയാണെങ്കിൽ പകരം ആര് എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടതുണ്ട്. സംഘടനയെ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ കെൽപ്പുള്ള നേതൃത്വം വരണമെന്ന ആഗ്രഹമാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്. അങ്ങനെ വരുമ്പോൾ പ്രഥമ പരിഗണന ലഭിക്കുക സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദിനാണെന്നാണു സൂചന. മുൻ എംപി എന്ന നിലയിൽ നേതാക്കൾക്കും അണികൾക്കും ഇടയിൽ സമ്മതനുമാണ് അദ്ദേഹം. ജില്ലാ സെക്രട്ടേറിയറ്റിൽനിന്നുള്ളവരെ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുകയാണെങ്കിൽ എസ്. ജയമോഹൻ, എക്സ്. ഏണസ്റ്റ് എന്നിവർക്കും സാധ്യതയുണ്ട്. ജയമോഹൻ നിലവിൽ സിഐടിയു ജില്ലാ സെക്രട്ടറിയാണ്. മാത്രമല്ല കാഷ്യൂ…
Read Moreഭാര്യയും ബന്ധുക്കളും പീഡിപ്പിക്കുന്നു: വീഡിയോ പങ്കുവച്ചശേഷം ഐടി ജീവനക്കാരനായ യുവാവ് ജീവനൊടുക്കി
ബംഗളൂരു: ഭാര്യയും ബന്ധുക്കളും പീഡിപ്പിക്കുന്നതായി ആരോപിച്ച് ഐടി ജീവനക്കാരനായ യുവാവ് ജീവനൊടുക്കി. ബിഹാർ സ്വദേശിയായ അതുൽ സുഭാഷിനെ (34)യാണ് ബംഗളൂരുവിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യാവീട്ടുകാരുടെ പീഡനത്തെക്കുറിച്ച് വിവരിച്ച് വീഡിയോ റിക്കാർഡ് ചെയ്ത് എക്സിൽ പങ്കുവച്ചശേഷമാണ് അതുൽ ജീവനൊടുക്കിയത്. 24 പേജുള്ള കത്തും എഴുതി വച്ചിരുന്നു. വ്യാജ സ്ത്രീധന പീഡന ആരോപണം ഉന്നയിച്ച് മൂന്നു കോടി രൂപ ഉത്തർപ്രദേശ് സ്വദേശിനിയായ ഭാര്യയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഭാര്യാ പിതാവിന്റെ മരണത്തിന് കാരണം അതുലാണെന്നു പോലീസിൽ പരാതിയും നൽകിയിരുന്നു. തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങളിൽ താൻ നിരപരാധിയാണെന്ന് ഇയാൾ വീഡിയോയിൽ പറയുന്നു. ഭാര്യ രജിസ്റ്റർ ചെയ്ത കേസുകൾ പ്രകാരം തന്റെ മാതാപിതാക്കളെ ഉപദ്രവിക്കുന്നത് കോടതി അവസാനിപ്പിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. തന്റെ വീഡിയോ എക്സിൽ പങ്കുവച്ച അതുൽ, ഡൊണൾഡ് ട്രംപിനെയും ഇലോൺ മസ്കിനെയും ടാഗ് ചെയ്തു. നിങ്ങൾ ഇത് വായിക്കുമ്പോഴേക്കും താൻ മരിച്ചിരിക്കുമെന്നും…
Read Moreപൈപ്പ് ബ്ലോക്കായതിനെത്തുടര്ന്ന് അറ്റകുറ്റപ്പണികൾക്കായി പൊട്ടിച്ചു: വീടിനുള്ളിലെ പൈപ്പിനുള്ളിൽ ആറു മാസം പ്രായമായ ഭ്രൂണം
ഗാസിയാബാദ്: വീട്ടിലെ പൈപ്പിനുള്ളില്‍നിന്ന് ആറു മാസം പ്രായമായ ഭ്രൂണം കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണു സംഭവം. ശുചിമുറിയിലെ പൈപ്പ് ബ്ലോക്കായതിനെത്തുടര്ന്ന് അറ്റകുറ്റപ്പണികൾക്കായി പൈപ്പ് പൊട്ടിച്ചപ്പോഴാണ് വീട്ടുടമ ദേവേന്ദ്ര ഭ്രൂണം കണ്ടെത്തിയത്. തുടർന്ന് ഇയാൾ ഇന്ദിരപുരം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ദേവേന്ദ്ര വാടകയ്ക്കു നൽകുന്ന വീടാണിത്. ഒമ്പതു പേരാണ് ഇവിടെ താമസിക്കുന്നത്. ഇവരെ ചോദ്യം ചെയ്തതായും ഭ്രൂണം വിശദ പരിശോധനയ്ക്കു അയച്ചതായും പോലീസ് വ്യക്തമാക്കി. ഡിഎൻഎ പരിശോധനാഫലം ലഭ്യമായശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
Read Moreമുഖ്യമന്ത്രി-ഗവർണർ പോരിൽ ബംഗാളിൽ ട്വിസ്റ്റ്
കോൽക്കത്ത: ബംഗാളിൽ ഗവർണർ -മുഖ്യമന്ത്രി സംഘർഷത്തിൽ മഞ്ഞുരുക്കം. ഒരിടവേളയ്ക്കുശേഷം മുഖ്യമന്ത്രി മമത ബാനർജി ഇന്നലെ വൈകുന്നേരം രാജ്ഭവനിലെത്തി മുക്കാൽ മണിക്കൂറോളം ഗവർണർ ഡോ. സിവി ആനന്ദബോസുമായി സൗഹൃദസംഭാഷണം നടത്തി. ഗവർണർ പദവിയിൽ മൂന്നാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ ഗവർണറുടെ ക്ഷണം സ്വീകരിച്ചാണ് മമത ഉപഹാരങ്ങളുമായി രാജ്ഭവന്റെ പടികയറിയത്. പ്രസന്നവദനയായി പൂച്ചെണ്ടും പട്ടുകവണിയുമായാണ് മമത രാജ്ഭവനിലെത്തിയത്. മടങ്ങിയതും സന്തോഷവതിയായിത്തന്നെ. സംഭാഷണവിഷയം ഇരുവരും വെളിപ്പെടുത്തിയില്ലെങ്കിലും സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്നതിന്റെ സൂചനകൾ പ്രകടമായിരുന്നു.
Read Moreപ്രണയിച്ച് നടക്കാൻ താൽപര്യമില്ല പഠിക്കാനാണിഷ്ടമെന്ന് പെൺകുട്ടി: യുവാവിന്റെ പ്രേമാഭ്യർഥന തള്ളി; 17കാരിയെ പെട്രോൾ ഒഴിച്ച് തീയിട്ടുകൊന്നു
വിജയവാഡ: പ്രേമാഭ്യർഥന തള്ളിക്കളഞ്ഞ 17കാരിയെ പെട്രോൾ ഒഴിച്ച് തീയിട്ടു കൊലപ്പെടുത്തിയ ഇരുപത്തിയെന്നുകാരൻ അറസ്റ്റിൽ. വിജയവാഡയ്ക്ക് സമീപത്തെ നന്ദ്യാലിലെ നന്ദികോട്കൂരിലാണ് സംഭവം. മൂന്നു വർഷമായി പ്രതി പെൺകുട്ടിയെ ശല്യപ്പെടുത്തി വരികയായിരുന്നുവെന്നു പറയുന്നു. യുവാവിന്റെ ശല്യം മൂലം പെൺകുട്ടിയെ വീട്ടുകാർ മുത്തശിയുടെ വീട്ടിലേക്ക് മാറ്റിയിരുന്നു. ഇവിടെയും എത്തി ശല്യം തുടർന്നു. പഠനം തുടരണമെന്നും പ്രണയത്തിന് താൽപര്യമില്ലെന്നും പെൺകുട്ടി അറിയിച്ചതിൽ പ്രകോപിതനായി യുവാവ് ഇന്നലെ പുലർച്ചെ പഠനമുറിയിൽ അതിക്രമിച്ച് കയറി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഉച്ചത്തിൽ നിലവിളിക്കാതിരിക്കാൻ വായിൽ തുണി തിരുകിയശേഷമായിരുന്നു വധശ്രമം. സംഭവസ്ഥലത്തുതന്നെ പെൺകുട്ടി മരിച്ചു. വേൽദുർതി മണ്ഡലിലെ സമർലകോട്ട സ്വദേശിയായ രാഘവേന്ദ്രയാണ് അറസ്റ്റിലായത്. ഗുരുതരമായി പൊള്ളലേറ്റ ഇയാൾ ചികിത്സയിൽ കഴിയുകയാണ്. കേസ് രജിസ്റ്റർ ചെയ്ത പോലീസ് തെളിവുകൾ ശേഖരിച്ചു വരികയാണ്.
Read Moreമാടായി കോളജ് നിയമന വിവാദം; പിഎസ്സി നിശ്ചയിച്ച മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിയമനം; ആരോപണങ്ങൾ തള്ളി എം.കെ. രാഘവൻ
ന്യൂഡൽഹി: മാടായി കോ-ഓപ്പറേറ്റീവ് ആർട്സ് സയൻസ് കോളജ് നിയമന വിവാദവുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ തള്ളി എം.കെ. രാഘവൻ എംപി. തനിക്കെതിരേ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. പിഎസ്സി നിശ്ചയിച്ച മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിയമനങ്ങൾ നടന്നിട്ടുള്ളത്. കോളജിൽ നാല് അനധ്യാപക തസ്തികകൾ നിയമനം നടക്കാതെ ഒഴിഞ്ഞുകിടക്കുകയാണ്. ഇന്റർവ്യു നടത്തിയത് താനല്ല. ജോയിന്റ് സെക്രട്ടറി തലത്തിലെ ഉദ്യോഗസ്ഥനാണ്. മൊത്തം 81 അപേക്ഷകളാണ് ലഭിച്ചത്. ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ രണ്ട് ഒഴിവാണാണുണ്ടായത്. ഇതിൽ 59 പേർ അപേക്ഷിച്ചു. 40 പേർ ഹാജരായി. ഓഫീസ് അറ്റൻഡന്റ് പോസ്റ്റിൽ ഒരു ഒഴിവാണുള്ളത്. ഇത് ഭിന്നശേഷി സംവരണമാണ്. എട്ടുപേർ അപേക്ഷിച്ചു. ഹാജരായത് ഏഴു പേരാണ്. ഭിന്നശേഷിക്കാരിൽ ആദ്യ പരിഗണന നൽകേണ്ടിയിരുന്നത് അന്ധരായവർക്കാണ്. ഇങ്ങനെയൊരാൾ ഉണ്ടായിരുന്നില്ല. മാനദണ്ഡമനുസരിച്ച് രണ്ടാമത്തെ പരിഗണന കേൾവിക്കുറവ് ഉള്ളവർക്ക് നൽകണം. ഈ മാനദണ്ഡമാണ് പാലിച്ചത്. രാഷ്ട്രീയം നോക്കി നിയമനം നടത്താൻ കഴിയില്ല. ഓഫീസ് അറ്റൻഡന്റ്…
Read Moreസ്കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു; ഗോത്രനൃത്ത വിഭാഗങ്ങൾ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: അറുപത്തിമൂന്നാമത് കേരള സ്കൂൾ കലോത്സവം ജനുവരി നാലു മുതൽ എട്ടുവരെ തിരുവനന്തപുരത്ത് ഇരുപത്തിയഞ്ച് വേദികളിലായി നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കലോത്സവത്തിൽ മംഗലം കളി, ഇരുള നൃത്തം, പണിയനൃത്തം, മലപുലയ ആട്ടം, പളിയനൃത്തം എന്നീ ഗോത്രനൃത്ത വിഭാഗങ്ങൾ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന സവിശേഷതയുണ്ടെന്നും മന്ത്രി പറഞ്ഞു. കലോത്സവ ലോഗോ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി. ആർ. അനിലിന് നൽകി പ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. അസ്ലം തിരൂർ രൂപകൽപന ചെയ്ത ലോഗോയാണ് ഈ മേളയുടെ ലോഗോയായി തെരെഞ്ഞെടുത്തിട്ടുള്ളത്. ഹൈസ്കൂൾ വിഭാഗത്തിൽ നൂറ്റിയൊന്നും ഹയർസെക്കൻഡറി വിഭാഗത്തിൽ നൂറ്റിപ്പത്തും സംസ്കൃതോത്സവത്തിൽ പത്തൊമ്പതും അറബിക് കലോത്സവത്തിൽ പത്തൊമ്പതും ഇനങ്ങളിലായി ആകെ ഇരുന്നൂറ്റി നാൽപത്തിയൊമ്പത് മത്സരങ്ങളാണ് നടക്കുക. കലോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ശിക്ഷക് സദനിൽ മന്ത്രി ജി. ആർ. അനിലിന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ ജനപ്രതിനിധികൾ, കലാസാംസ്കാരിക…
Read Moreതദ്ദേശ ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ആരംഭിച്ചു; ജനവിധി തേടുന്നത് 102 സ്ഥാനാര്‍ഥികൾ
തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശവാര്ഡുകളിലേയ്ക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷനില്‍ ഉള്‍പ്പെടെ നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പിലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകൾ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. ആകെ 102 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. തിരിച്ചറിയല്‍ രേഖയായി തെരഞ്ഞെടുപ്പു കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്, ദേശസാത്കൃത ബാങ്കില്‍നിന്ന് ആറു മാസം മുമ്പ് ലഭിച്ച ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാം. പ്രശ്നബാധിത ബൂത്തില്‍ പ്രത്യേക പോലീസ് സുരക്ഷ ഏര്പ്പെടുത്തുയിട്ടുണ്ട്. ബുധനാഴ്ച രാവിലെ10നാണ് വോട്ടെണ്ണല്‍.
Read More