വീ​ട്ടുജോ​ലി​ക്കാ​രി​യാ​യ ഒ​ഡീ​ഷ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സ്; പ്ര​തി​യാ​യ മു​ന്‍ ഹോ​ര്‍​ട്ടി​കോ​ര്‍​പ്പ് എം​ഡി​ക്ക് ജ​യി​ല്‍ മാ​റ്റം

കൊ​ച്ചി: ഒ​ഡീ​ഷ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​യ മു​ന്‍ ഹോ​ര്‍​ട്ടി​കോ​ര്‍​പ്പ് എം​ഡി കെ ​ശി​വ​പ്ര​സാ​ദി(78)​ന് ജ​യി​ല്‍ മാ​റ്റം. ചി​കി​ത്സാ​ര്‍​ഥം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​യാ​ള്‍ കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. പ്ര​തി ചി​കി​ത്സ ന​ട​ത്തു​ന്ന ആ​ശു​പ​ത്രി തി​രു​വ​ന​ന്ത​പു​ര​ത്താ​ണെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു അ​പേ​ക്ഷ ന​ല്‍​കി​യ​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​ത്. വീ​ട്ടു ജോ​ലി​ക്കാ​രി​യാ​യ ഒ​ഡീ​ഷ സ്വ​ദേ​ശി​നി​യെ​യാ​ണ് പ്ര​തി പീ​ഡി​പ്പ​ത്. വീ​ട്ടി​ല്‍ ആ​ളി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് 22 കാ​രി​ക്ക് ജ്യൂ​സി​ല്‍ ല​ഹ​രി ചേ​ര്‍​ത്ത് ന​ല്‍​കി​യാ​യി​രു​ന്നു പീ​ഡ​നം. ല​ഹ​രി ക​ല​ര്‍​ത്തി​യ ജ്യൂ​സ് ന​ല്‍​കി​യ ശേ​ഷം ക​ട​ന്നു​പി​ടി​ച്ചെ​ന്നാ​യി​രു​ന്നു 22കാ​രി ആ​ദ്യം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ബോ​ധം മ​റ​ഞ്ഞ​തി​നാ​ല്‍ പി​ന്നീ​ടെ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​റി​യി​ല്ലെ​ന്നും യു​വ​തി പ​റ​ഞ്ഞി​രു​ന്നു. വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ല്‍ യു​വ​തി പീ​ഡി​പ്പി​ക്ക​പ്പെ​ട്ടെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ പീ​ഡ​ന​ക്കു​റ്റം ചു​മ​ത്തി​യ​ത്. പോ​ലീ​സ് കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ പ്ര​തി ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് 26 ദി​വ​സം ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ ശേ​ഷം ന​വം​ബ​ര്‍ ഒ​മ്പ​തി​ന്…

Read More

പു​ഷ്പ റി​ലീ​സി​നി​ടെ യു​വ​തി മ​രി​ച്ച സം​ഭ​വം; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ; മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് അ​ല്ലു അ​ർ​ജു​നെ​തി​രേ​യും കേ​സെ​ടു​ത്തു

ഹൈ​ദ​രാ​ബാ​ദ്: അ​ല്ലു അ​ർ​ജു​ൻ ചി​ത്രം പു​ഷ്പ-2ന്‍റെ റി​ലീ​സി​നി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​രെ അ​റ​സ്റ്റ് ചെ​യ്ത് ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ്. ഹൈ​ദ​രാ​ബാ​ദി​ലെ സ​ന്ധ്യ ത‌ി​യ​റ്റ​ർ ഉ​ട​മ, മാ​നേ​ജ​ർ, സെ​ക്യൂ​രി​റ്റി ചീ​ഫ് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രീ​മി​യ​ർ ഷോ​യ്ക്കി​ടെ സ​ന്ധ്യ തീ​യ​റ്റ​റി​ലേ​ക്ക് അ​ല്ലു അ​ർ​ജു​ൻ അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ​താ​യി​രു​ന്നു തി​ക്കി​നും തി​ര​ക്കി​നും കാ​ര​ണം. മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് അ​ല്ലു അ​ർ​ജു​നെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സാ​ഹ​ച​ര്യം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു പ​ക​രം അ​ല്ലു അ​ർ​ജു​ന്‍റെ സെ​ക്യൂ​രി​റ്റി ടീം ​ആ​ളു​ക​ളെ ത​ള്ളി​യി​ടു​ക​യും ത​ല്ലു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Read More

ഇ​ന്ത്യ സ​ഖ്യ​ത്തി​ൽ ത​ർ​ക്ക​മില്ല; നേ​താ​വി​നെ ച​ർ​ച്ച​യി​ലൂ​ടെ  തെ​ര​ഞ്ഞെ​ടു​ക്ക​ണം; തേ​ജ​സ്വി യാ​ദ​വ്

കൊ​ൽ​ക്ക​ത്ത: ഇ​ന്ത്യ സ​ഖ്യ​ത്തി​ൽ ത​ർ​ക്ക​മി​ല്ലെ​ന്നും നേ​താ​വി​നെ സ​മ​വാ​യ​ത്തി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്നും ബി​ഹാ​ർ മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ആ​ർ​ജെ​ഡി നേ​താ​വു​മാ​യ തേ​ജ​സ്വി യാ​ദ​വ്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് മ​മ​താ ബാ​ന​ർ​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ൻ ബ്ലോ​ക്കി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ സ​ഖ്യ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നോ​ടു ത​നി​ക്ക് എ​തി​ർ​പ്പി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​മ​താ ബാ​ന​ർ​ജി ഇ​ന്ത്യ സ​ഖ്യ​ത്തെ ന​യി​ക്ക​ണ​മെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണു പ്ര​തി​ക​ര​ണ​വു​മാ​യി തേ​ജ​സ്വി യാ​ദ​വ് രം​ഗ​ത്ത് എ​ത്തി​യ​ത്. ബി​ജെ​പി​ക്ക് എ​തി​രാ​യി രൂ​പ​പ്പെ​ട്ട​താ​ണ് ഇ​ന്ത്യാ സ​ഖ്യം. എ​ന്നാ​ൽ ബി​ജെ​പി വി​രു​ദ്ധ സ​ഖ്യ​ത്തി​ൽ നി​ര​വ​ധി മു​തി​ർ​ന്ന നേ​താ​ക്ക​ളു​ണ്ട്. എ​ല്ലാ നേ​താ​ക്ക​ളു​മാ​യും ച​ർ​ച്ച ന​ട​ത്തി​യി​ട്ട് വേ​ണം ഈ​കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ. മ​മ​താ ബാ​ന​ർ​ജി സ​ഖ്യ​ത്തെ ന​യി​ക്കു​ന്ന​തി​ൽ ത​ങ്ങ​ൾ​ക്ക് പ്ര​ശ്‌​ന​മൊ​ന്നു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ സ്ഫോ​ട​നം; ബം​ഗാ​ളി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കൊ​ൽ​ക്കത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ നാ​ട​ൻ ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. മു​ർ​ഷി​ദാ​ബാ​ദ് ജി​ല്ല​യി​ലെ ഖ​യാ​ർ​ത്ത​ല പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ രാ​ത്രി​യാ​ണു സം​ഭ​വം. മാ​മു​ൻ മൊ​ല്ല, സ​ക്കീ​റു​ൾ സ​ർ​ക്കാ​ർ, മു​സ്താ​ഖി​ൻ ഷെ​യ്ഖ് എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. മാ​മു​ൻ മൊ​ല്ല​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു ബോം​ബ് നി​ർ​മാ​ണം. ഇ​ന്ന​ലെ രാ​ത്രി​യു​ണ്ടാ​യ വ​ലി​യ സ്‌​ഫോ​ട​നം പ​രി​സ​ര​വാ​സി​ക​ളെ പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്ത്തി. സ്‌​ഫോ​ട​ന​ത്തി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. സംഭവത്തിൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം: അ​ൻ​വ​റി​ന്‍റെ പ്ര​സ്താ​വ​ന​ക​ൾ ത​ല​ക്കെ​ട്ടു​ക​ൾ​ക്ക് വേ​ണ്ടി മാ​ത്രം; അ​തി​ൽ യാ​തൊ​രു ആ​ത്മാ​ർ​ഥ​ത​യും ഇ​ല്ല; എ. ​വി​ജ​യ​രാ​ഘ​വ​ൻ

ന്യൂ​ഡ​ൽ​ഹി: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പി. ​വി അ​ൻ​വ​റി​ന്‍റെ പ്ര​സ്താ​വ​ന​ക​ളെ വി​മ​ർ​ശി​ച്ച് സി​പി​എം നേ​താ​വ് എ. ​വി​ജ​യ​രാ​ഘ​വ​ൻ. അ​ൻ​വ​ർ ഇ​പ്പോ​ൾ പ്ര​യാ​സ​ത്തി​ലാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന​തി​ന് മാ​ധ്യ​മ​ങ്ങ​ളി​ൽ ത​ല​ക്കെ​ട്ടു​ക​ൾ ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. എം​ഡി​എം ന​വീ​ൻ ബാ​ബു മ​ര​ണ​പ്പെ​ട്ടി​ട്ട് ഇ​പ്പോ​ൾ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞു. അ​തി​നു​ശേ​ഷം വെ​ളി​പാ​ട് പോ​ലെ അ​ൻ​വ​ർ ഇ​പ്പോ​ൾ എ​ന്തൊ​ക്കെ​യോ പ​റ​യു​ക​യാ​ണ്. അ​തി​ൽ യാ​തൊ​രു ആ​ത്മാ​ർ​ഥ​ത​യും ഇ​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി പി. ​ശ​ശി​യാ​ണ് ഇ​തി​ന് പി​ന്നി​ൽ എ​ന്ന​ല്ലേ പ​റ​ഞ്ഞു​ള്ളൂ മു​ഖ്യ​മ​ന്ത്രി ആ​ണെ​ന്ന് പ​റ​ഞ്ഞി​ല്ലാ​ലോ എ​ന്നാ​യി​രു​ന്നു അ​ൻ​വ​റി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളി​ൽ വി​ജ​യ​രാ​ഘ​വ​ന്‍റെ മ​റു​പ​ടി. പ​ല വാ​തി​ലു​ക​ൾ മു​ട്ടി​യി​ട്ടും തു​റ​ക്കാ​ത്ത​ത്തി​ൽ, താ​ൻ ഇ​വി​ടെ ഉ​ണ്ടെ​ന്ന് അ​റി​യി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് അ​ൻ​വ​ർ ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത്. ഡി​എം​കെ പ്ര​വേ​ശ​നം മു​ഖ്യ​മ​ന്ത്രി അ​ട്ടി​മ​റി​ച്ചു​വെ​ന്ന ആ​ൻ​വ​റി​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ അ​ൻ​വ​റി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ട് അ​റി​യി​ക്കാം. ഞ​ങ്ങ​ൾ​ക്ക് പ​റ​യാ​ൻ ഉ​ള്ള​ത് നേ​ര​ത്തെ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും…

Read More

റോ​ഡി​ന് ന​ടു​വി​ൽ വാ​ഹ​നം നി​ർ​ത്തി അ​ഭ്യാ​സം: വ​ണ്ടി മാ​റ്റാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ പോ​ലീ​സി​നെ ക​യ്യേ​റ്റം ചെ​യ്തു; കൊ​ച്ചി​യി​ൽ 7 പേ​ർ അ​റ​സ്റ്റി​ൽ

കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ പ​ന​ങ്ങാ​ട് പോ​ലീ​സി​ന് നേ​രെ അ​തി​ക്ര​മം. ഇ​ന്ന് പു​ല​ർ​ച്ചെ‍​യാ​ണ് സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന സം​ഘാ​ണ് പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​ത്. മ​ദ്യ​പി​ച്ച് വാ​ഹ​ന​ത്തി​ന് മു​ക​ളി​ൽ ക​യ​റി അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ​ത് പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. ഇ​തി​ൽ പ്ര​കോ​പി​ച്ചാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ ഏ​ഴ് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​മ്പ​ളം പാ​ല​ത്തി​ന് സ​മീ​പം പു​ല​ർ​ച്ചെ 1.45ഓ​ടെ റോ​ഡി​ന് ന​ടു​വി​ൽ വാ​ഹ​നം നി​ർ​ത്തി​യാ​യി​രു​ന്നു അ​ഭ്യാ​സ പ്ര​ക​ട​നം. അ​തു​വ​ഴി വ​ന്ന പ​ട്രോ​ളിം​ഗ് സം​ഘം ഇ​വ​രോ​ട് മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ അ​സ​ഭ്യം പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഷ​ർ​ട്ടി​ന് കു​ത്തി​പ്പി​ടി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. വി​വ​ര​മ​റി​ഞ്ഞ് കൂ​ടു​ത​ൽ പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​വ​രെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ആ​ന​യെ​ഴു​ന്ന​ള്ള​ത്തി​നും വെ​ടി​ക്കെ​ട്ടി​നു​മു​ള്ള നി​യ​ന്ത്ര​ണം; തൃ​ശൂ​രി​ൽ ഇ​ന്ന് ആ​ചാ​ര സം​ര​ക്ഷ​ണ കൂ​ട്ടാ​യ്മ

തൃ​ശൂ​ർ: ആ​ന​യെ​ഴു​ന്ന​ള്ള​ത്തി​നും വെ​ടി​ക്കെ​ട്ടി​നു​മു​ള്ള നി​യ​ന്ത്ര​ണ​ത്തി​നെ​തി​രേ തൃ​ശൂ​രി​ൽ ഇ​ന്ന് ആ​ചാ​ര സം​ര​ക്ഷ​ണ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കും. ഉ​ത്സ​വ ആ​ഘോ​ഷ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും മ​ത- രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. നി​യ​മ​നി​ർ​മാ​ണം ന​ട​ത്തി സ​ർ​ക്കാ​ർ നി​ല​വി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റി​ക​ട​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ഇ​ന്ന​ലെ തൃ​ശൂ​ർ ആ​റാ​ട്ടു​പു​ഴ ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ൽ ആ​ന എ​ഴു​ന്ന​ള്ളി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തീ​കാ​ത്മ​ക പൂ​രം ന​ട​ത്തി പ്ര​തി​ഷേ​ധി​ച്ചു. ആ​ന എ​ഴു​ന്ന​ള്ളി​പ്പി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തോ​ടെ ത്യ​ശൂ​ർ​പൂ​ര​ത്തി​നേ​ക്കാ​ൾ പ​ഴ​മ​യു​ള്ള ആ​റാ​ട്ടു​പു​ഴ പൂ​ര​ത്തി​ന്‍റെ ശോ​ഭ കെ​ട്ടു​പോ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ്ര​തീ​കാ​ത്മ​ക പൂ​രം ന​ട​ത്തു​ന്ന​തെ​ന്ന് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ആ​ന​ക​ളു​ടെ അ​ല​ങ്കാ​ര​ങ്ങ​ൾ നി​ര​ത്തി പ്ര​തീ​കാ​ത്മ​ക എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ത്തി. പ്ര​തി​ഷേ​ധ പൂ​ര​ത്തി​ൽ പെ​രു​വ​നം കു​ട്ട​ന്മാ​രാ​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ പ​ഞ്ചാ​രി​മേ​ള​വും ന​ട​ത്തി. നി​ല​വി​ലെ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ച് ആ​റാ​ട്ടു​പു​ഴ പൂ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള പൂ​ര​ങ്ങ​ളും അ​നു​ഷ്ഠാ​ന​ങ്ങ​ളും ച​ട​ങ്ങു​ക​ളും പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ന​ട​ത്താ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Read More

യു​ദ്ധ​വും അ​ക്ര​മ​വും ലോ​ക​ത്ത് വ​ര്‍​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു: അ​തി​ന്‍റെ പ​രി​ണി​ത​ഫ​ല​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​ത് കു​ട്ടി​ക​ൾ: കൈ​ലാ​ഷ് സ​ത്യാ​ര്‍​ഥി

കൊ​​ച്ചി: യു​​ദ്ധ​​വും അ​​ക്ര​​മ​​വും ലോ​​ക​​ത്ത് വ​​ര്‍ധി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും യു​​ദ്ധ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം കു​​ട്ടി​​ക​​ള്‍ക്ക​​ല്ലാ​​തി​​രു​​ന്നി​​ട്ടു​​കൂ​​ടി അ​​തി​​ന്‍റെ പ​​രി​​ണി​​ത​​ഫ​​ല​​ങ്ങ​​ളും ദു​​ര​​ന്ത​​ങ്ങ​​ളും അ​​വ​​രാ​​ണ് കൂ​​ടു​​ത​​ല്‍ അ​​നു​​ഭ​​വി​​ക്കേ​​ണ്ടി​​വ​​രു​​ന്ന​​തെ​​ന്നും നൊ​​ബേ​​ല്‍ പു​​ര​​സ്കാ​​ര ജേ​​താ​​വ് കൈ​​ലാ​​ഷ് സ​​ത്യാ​​ര്‍ഥി. റോ​​ട്ട​​റി ഇ​​ന്‍റ​​ര്‍നാ​​ഷ​​ണ​​ല്‍ സൗ​​ത്ത് ഏ​​ഷ്യ സോ​​ണു​​ക​​ളു​​ടെ ഗ​​വ​​ര്‍ണ​​ര്‍മാ​​രു​​ടെ സ​​മ്മേ​​ള​​ന​​മാ​​യ റോ​​ട്ട​​റി ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ട് കൊ​​ച്ചി 2024ല്‍ ​​പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. മാ​​ന​​സി​​ക​​മാ​​യും ശാ​​രീ​​രി​​ക​​മാ​​യു​​മെ​​ല്ലാം ന​​ന്മ ചെ​​യ്യാ​​ന്‍ ത​​യാ​​റാ​​കു​​ക​​യും തി​​രി​​കെ എ​​ന്തെ​​ങ്കി​​ലും ല​​ഭി​​ക്കു​​മെ​​ന്ന് പ്ര​​തീ​​ക്ഷി​​ക്കാ​​തി​​രി​​ക്കു​​ക​​യും വേ​​ണം. റോ​​ട്ട​​റി ക്ല​​ബ് പോ​​ലു​​ള്ള​​വ നി​​ര്‍വ​​ഹി​​ക്കു​​ന്ന ന​​ന്മ ലോ​​ക​​ത്തി​​ന് ആ​​വ​​ശ്യ​​മു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. സ​​മാ​​പ​​ന ദി​​വ​​സ​​മാ​​യ ഇ​​ന്നു രാ​​വി​​ലെ 9.30ന് ​​ശ​​ശി ത​​രൂ​​ർ എം​​പി സ​​മ്മേ​​ള​​ന​​ത്തെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യും. കൊ​​ച്ചി ബോ​​ള്‍ഗാ​​ട്ടി ഗ്രാ​​ൻഡ് ഹ​​യാ​​ത്ത് ക​​ണ്‍വ​​ന്‍ഷ​​ന്‍ സെ​​ന്‍റ​​റി​​ല്‍ ന​​ട​​ക്കു​​ന്ന റോ​​ട്ട​​റി ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ട് കൊ​​ച്ചി 2024ൽ ​​ഇ​​ന്ത്യ​​ക്കു​​പു​​റ​​മേ ശ്രീ​​ല​​ങ്ക, നേ​​പ്പാ​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ആ​​യി​​ര​​ത്തോ​​ളം ഗ​​വ​​ര്‍ണ​​ര്‍മാ​​രും മു​​ന്‍കാ​​ല, നി​​യു​​ക്ത ഗ​​വ​​ര്‍ണ​​ര്‍മാ​​രും നേ​​താ​​ക്ക​​ളു​​മാ​​ണ് പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്.

Read More

ഇ​ഡി ച​മ​ഞ്ഞെ​ത്തി ജ്വ​ല്ല​റി​യി​ൽ​നി​ന്ന് 25.5 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം ക​വ​ർ​ന്നു

അ​ഹ​മ്മ​ദാ​ബാ​ദ്: എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന വ്യാ​ജേ​ന ജ്വ​ല്ല​റി​യി​ലും ഉ​ട​മ​യു​ടെ വീ​ട്ടി​ലു​മെ​ത്തി​യ സം​ഘം 25.5 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം ക​വ​ർ​ന്നു. ഗു​ജ​റാ​ത്തി​ൽ ഗാ​ന്ധി​ധാം ടൗ​ണി​ലെ ക​നൈ​യ ധാ​ക്ക​ർ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള രാ​ധി​ക ജ്വ​ല്ലേ​ഴ്സി​ലാ​ണ് വ്യാ​ജ ഇ​ഡി റെ​യ്ഡ് ന​ട​ന്ന​ത്. മൂ​ന്നു കാ​റു​ക​ളി​ലാ​യി ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ 13 അം​ഗ​സം​ഘ​മാ​ണ് ജ്വ​ല്ല​റി​യി​ൽ എ​ത്തി​യ​ത്. ഐ​ഡി കാ​ർ​ഡ് കാ​ണി​ച്ച് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി ജ്വ​ല്ല​റി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രു​ടെ ഫോ​ണു​ക​ളും ഡി​വി​ആ​റു​മൊ​ക്കെ പി​ടി​ച്ചു​വാ​ങ്ങി റെ​യ്ഡ് തു​ട​ങ്ങി. സം​ഘ​ത്തി​ലെ ഒ​രാ​ൾ​ത​ന്നെ ഇ​തെ​ല്ലാം വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി. ക​ട​യി​ലെ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ജ്വ​ല്ല​റി ഉ​ട​മ​യു​ടെ വീ​ട്ടി​ലു​മെ​ത്തി റെ​യ്ഡ് ന​ട​ത്തി. ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നാ​യി 25.5 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്ത സം​ഘം സ്ഥ​ലം​വി​ടു​ക​യും ചെ​യ്തു.സം​ശ​യം തോ​ന്നി ജ്വ​ല്ല​റി ഉ​ട​മ പോ​ലീ​സി​നെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് റെ​യ്ഡി​ന് വ​ന്ന​വ​ർ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര​ല്ലെ​ന്നു മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്നു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ 13 പേ​രി​ൽ 12 പേ​രെ​യും പി​ടി​കൂ​ടി.…

Read More

റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ത്തി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി 5 മ​ര​ണം

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ വി​ജ​യ​പു​ര​യി​ൽ ക​രി​മ്പ് വി​ള​വെ​ടു​ക്കു​ന്ന യ​ന്ത്ര​മ​ട​ങ്ങി​യ കൂ​റ്റ​ൻ വാ​ഹ​ന​ത്തി​ലേ​ക്കു കാ​ർ ഇ​ടി​ച്ചു​ക​യ​റി അ​ഞ്ച് പേ​ർ മ​രി​ച്ചു. വി​ജ​യ​പു​ര ആ​ലി​യാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​രും കാ​റി​ന്‍റെ ഡ്രൈ​വ​റു​മാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച​വ​രി​ൽ ര​ണ്ടു പേ​ര്‍ സ്ത്രീ​ക​ളാ​ണ്. ക​ര്‍​ണാ​ട​ക​യി​ലെ വി​ജ​യ​പു​ര താ​ലി​ക്കോ​ട്ട​യി​ൽ ബി​ലെ​ഭാ​വി ക്രോ​സ് റോ​ഡി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​രി​മ്പ് വി​ള​വെ​ടു​ക്കു​ന്ന യ​ന്ത്ര​മ​ട​ങ്ങി​യ കൂ​റ്റ​ൻ വാ​ഹ​നം വ​ഴി​യ​രി​കി​ൽ നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. കാ​ര്‍ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​ത്.

Read More