കാൺപൂർ: ആഗ്ര-ലക്നൗ എക്സ്പ്രസ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ എട്ടു പേർ മരിച്ചു. 40 പേർക്കു പരിക്കേറ്റു. ഉത്തർപ്രദേശില കന്നൗജിൽ ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. ലക്നൗവിൽനിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ബസ്, ഹൈവേയിലെ ഡിവൈഡറിൽ ചെടികൾക്ക് വെള്ളം ഒഴിക്കുകയായിരുന്ന ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നു പറയുന്നു.
Read MoreCategory: Loud Speaker
ന്യൂനപക്ഷങ്ങൾക്കെതിരേ ആക്രമണം: വിദേശകാര്യ സെക്രട്ടറി ബംഗ്ലാദേശിലേക്ക്
ന്യൂഡൽഹി: വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തിങ്കളാഴ്ച ബംഗ്ലാദേശ് സന്ദർശിക്കും. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളെച്ചൊല്ലി ഇന്ത്യ-ബംഗ്ലാദേശ് ബന്ധം വഷളായ സാഹചര്യത്തിലാണു വിദേശകാര്യ സെക്രട്ടറിയുടെ സന്ദർശനം. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെത്തുടർന്ന് മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ത്യയിൽ അഭയം പ്രാപിച്ചതിനു ശേഷമുള്ള ആദ്യ ഉന്നതതല സന്ദർശനമാണിത്. തിങ്കളാഴ്ച ധാക്കയിലെത്തുന്ന അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഹിന്ദു സന്യാസി ചിൻമോയ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്ത സംഭവം ചർച്ചയാകുമെന്നു സൂചനയുണ്ട്.
Read Moreനടന് ദിലീപിന് ശബരിമല ദര്‍ശനത്തിന് വിഐപി പരിഗണന: ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: നടന് ദിലീപ് അടക്കം ചിലര്‍ക്ക് ശബരിമല ദര്‍ശനത്തിന് പ്രത്യേക സൗകര്യം ഒരുക്കിയതുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പോലീസ് അകമ്പടിയോടെ എങ്ങനെയാണ് ദിലീപ് അടക്കമുള്ളവര്‍ ദര്‍ശനത്തിന് എത്തിയതെന്ന് വിശദീകരിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മണിക്കൂറുകള്‍ ക്യൂ നിന്ന് വരുന്ന ഭക്തരുടെ മുന്നിലാണ് വിഐപി ദര്‍ശനം നടന്നത്. പ്രത്യേക ആനുകൂല്യം ആര്‍ക്കും നല്‍കരുതെന്നും ഇത്തരം നടപടികള്‍ കോടതിയലക്ഷ്യമാണെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റിസ് എസ്. മുരളി കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളടക്കം ഇന്നു ഹാജരാക്കനാണ് നിര്‍ദ്ദേശം. ഹരിവരാസനം ചൊല്ലിത്തീരുംവരെ സോപാനത്തിന് മുന്നില്‍ പോലീസ് അകമ്പടിയോടെ ദിലീപിന് തൊഴുത് നില്ക്കാന് ആരാണ് അവസരമൊരുക്കിയതെന്നും ദേവസ്വം ബെഞ്ച് ആരാഞ്ഞു.
Read Moreസംസ്ഥാനത്ത് ഈ വർഷം റിപ്പോര്‍ട്ട് ചെയ്തത് 3,782 പോക്സോ കേസുകള്‍; കൂടുതല്‍ കേസുകള്‍ മലപ്പുറത്ത്
കൊച്ചി: സംസ്ഥാനത്ത് കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമ കേസുകളില്‍ (പോക്സോ കേസ്) വര്‍ധന. സംസ്ഥാന ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2024 ഒക്ടോബര്‍ വരെ 3782 കേസുകളാണ് പോക്സോ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോക്സോ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. ഇവിടെ ഈ വര്‍ഷം ഒക്ടോബര്‍ വരെ 425 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 337 കേസുകളുമായി തിരുവനന്തപുരം റൂറലാണ് രണ്ടാം സ്ഥാനത്ത്. 249 കേസുകളുമായി ആലപ്പുഴയാണ് മൂന്നാം സ്ഥാനത്തുള്ളത്. എറണാകുളം സിറ്റിയില്‍ 131 ഉം എറണാകുളം റൂറലില്‍ 225 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. റെയില്‍വേ പോലീസ് 11 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2023 ഡിംസബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 4,641 പോക്സോ കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി ആ വര്‍ഷം മലപ്പുറം ജില്ലയില്‍ 507 പോക്സോ കേസുകളുണ്ടായി. 407 കേസുകളുമായി തിരുവനന്തപുരം റൂറലും…
Read Moreമോദി, ബാല്‍ താക്കറെ സ്തുതി: ഷിൻഡെയുടെ സത്യപ്രതിജ്ഞ വിവാദത്തിൽ
മുംബൈ: മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ളവിവാദത്തിനു പിന്നാലെ പുതിയ വിവാദത്തിൽപ്പെട്ട് ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. സത്യപ്രതിജ്ഞ ചട്ടം ലംഘിച്ചെന്നാണ് അദ്ദേഹത്തിനെതിരേയുള്ള പുതിയ ആരോപണം. ഗവര്‍ണര്‍ ചൊല്ലിക്കൊടുത്ത സത്യവാചകത്തിന് പകരം ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെ, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ പുകഴ്ത്തുകയാണ് ഷിന്‍ഡെ ചെയ്തത്. തുടർന്ന് ഗവർണർ ഇത് തടയുകയായിരുന്നു. പിന്നീട് ഗവർണർ വീണ്ടും ഷിൻഡെയ്ക്കു സത്യവാചകം ചൊല്ലിക്കൊടുത്തു. ഷിന്‍ഡെയുടെ സത്യപ്രതിജ്ഞ അസാധുവായി കണക്കാക്കണമെന്നു പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.
Read Moreതമിഴ്നാട്ടിൽ മലിനജലം കുടിച്ചു മരണം: അന്വേഷിക്കാൻ ഉത്തരവ്
ചെന്നൈ: തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് മൂന്നുപേർ മരിക്കുകയും 23 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ വിശദമായഅന്വേഷണത്തിന് തമിഴ്നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ ഉത്തരവിട്ടു. ചെന്നൈയ്ക്കു സമീപം പല്ലാവരത്ത് ഇന്നലെയായിരുന്നു സംഭവം. തത്കാലം പൈപ്പ് വെള്ളം കുടിക്കരുതെന്നു പ്രദേശത്തെ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര മെഡിക്കൽ ക്യാമ്പും തുടങ്ങി. മലിനജലം കലർന്ന കുടിവെള്ളമാണ് ആരോഗ്യപ്രശ്നങ്ങൾക്കു കാരണമെന്നു നാട്ടുകാർ ആരോപിച്ചു.
Read Moreവാഹനം വാടകയ്ക്ക് എടുത്ത് സഞ്ചാരം : മുഖ്യമന്ത്രിയുടെ പിഎസിന്റെ കണ്ണൂരിലെ ‘ഇന്നോവ യാത്ര’ ചര്‍ച്ചയാകുന്നു
കോഴിക്കോട്: മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറി (പിഎസ്)മാരുടെ യാത്രകള്‍ക്ക് അനുവദിച്ചിട്ടുള്ള വാഹനത്തിനു പുറമെ മറ്റു വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാന്‍ പൊതുവില്‍ അനുമതിയില്ലെന്നിരിക്കെ മുഖ്യമന്ത്രിയുടെ പിഎസിന്റെ യാത്രയ്ക്ക് പുറമെനിന്നു വാഹനം വാടകയ്ക്ക് എടുത്തത് ചര്‍ച്ചാവിഷയമാകുന്നു. മുഖ്യമ്രന്തിയുടെ പിഎസിന് അഞ്ചുദിവസം കണ്ണൂരില്‍ യാത്ര ചെയ്യാനാണ് ഇന്നോവ കാര്‍ വാടകയ്ക്ക് എടുത്തത്. ഈ വര്‍ഷം ഫെബ്രുവരി 17, 18, 24, മാര്‍ച്ച് ഒന്‍പത്, 10ന് ആണ് വാഹനം വാടകയ്ക്കെടുത്ത് കണ്ണൂരില്‍ യാത്ര ചെയ്തത്. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വാഹനം ലഭ്യമല്ലായിരുന്നുവെന്നാണ് പുറമെനിന്നു വാഹനം വാടകയ്ക്ക് എടുത്തതിനുള്ള കാരണമായി പറയുന്നത്. അഞ്ചുദിവസത്തെ വാടക ഇനത്തില്‍ 19,869 രൂപ അനുവദിക്കാന്‍ ടൂറിസം ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ അനുമതിയും നല്‍കിയിട്ടുണ്ട്. “പിഎസുമാര്ക്ക് അനുവദിച്ചിട്ടുള്ള വാഹനത്തിനു പുറമെ മറ്റു വാഹനങ്ങള്‍ വാടകയ്ക്കെടുക്കാന്‍ അനുമതിയില്ലെങ്കിലും അത്യാവശ്യഘട്ടത്തില്‍ അവര്‍ക്ക് വാഹനം സര്‍ക്കാര്‍ ലഭ്യമാക്കണമെന്ന നിബന്ധനയോടെ വാടകയായി 19,869 രൂപ അനുവദിക്കുന്നു’ എന്ന് ഇതു…
Read Moreസന്ദീപ് വാര്യര്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായേക്കും; കോൺഗ്രസിൽ ഏത് പദവി തന്നാലും സ്വീകരിക്കുമെന്ന് സന്ദീപ് വാര്യര്‍
ന്യൂഡൽഹി: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ കെപിസിസി ജനറല്‍ സെക്രട്ടറി ആയേക്കുമെന്നു റിപ്പോർട്ട്. ഇക്കാര്യത്തിൽ ധാരണയായെന്നാണു സൂചന. ഡൽഹിയിലെത്തിയ സന്ദീപ് വാര്യര്‍ എഐസിസി ജനറല്‍സെക്രട്ടറി കെ.സി. വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍സെക്രട്ടറി ദീപ ദാസ് മുന്‍ഷി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസിൽ ഏത് പദവി തന്നാലും സ്വീകരിക്കുമെന്ന് എഐസിസി നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്കുശേഷം സന്ദീപ് വാര്യര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഏകാധിപത്യ അന്തരീക്ഷത്തില്‍നിന്ന് ജനാധിപത്യത്തിലേക്കെത്തിയതിന്റെ ആശ്വാസത്തിലാണ് താനെന്നും സന്ദീപ് പറഞ്ഞു. സന്ദീപ് വാര്യരുടെ പദവി സംബന്ധിച്ച് കെപിസിസി പുനഃസംഘടനയ്ക്ക് മുൻപ് തീരുമാനം വന്നേക്കുമെന്ന് അറിയുന്നു.
Read Moreകള്ളപ്പണം വെളുപ്പിക്കുന്നതായും ഹവാല ഇടപാട് നടക്കുന്നതായും സൂചന: ഡിജിറ്റല്‍ തട്ടിപ്പുകളില്‍ കേസെടുത്ത് ഇഡി
കൊച്ചി: സംസ്ഥാനത്തെ ഡിജിറ്റല്‍ തട്ടിപ്പുകളില്‍ കേസെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇഡി കൊച്ചി യൂണിറ്റാണ് കേസെടുത്തത്. ഡിജിറ്റല്‍ തട്ടിപ്പുകളുടെ മറവില്‍ കള്ളപ്പണം വെളുപ്പിക്കുന്നതായും ഹവാല ഇടപാട് നടക്കുന്നതായും ഇഡിക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ഡിജിറ്റല്‍ തട്ടിപ്പു കേസുകളിലെ എഫ്ഐആറുകള്‍ ഇഡി ശേഖരിച്ചതായും വിവരമുണ്ട്. കഴിഞ്ഞദിവസം ഇന്‍ഫോപാര്‍ക്ക് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസും ഇഡി അന്വേഷിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. വാഴക്കാല സ്വദേശിനിയെ കബളിപ്പിച്ച് 4.11 കോടി രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. ഈ കേസില്‍ ഹവാല ബന്ധം കണ്ടെത്തിയിരുന്നു. പ്രതികളെ ഇഡി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. തട്ടിപ്പില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് നിഗമനം.
Read Moreഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു: ഹൈക്കോടതിയിൽ ജീവനക്കാരുടെ മൊബൈല്‍ ഉപയോഗത്തിനു നിയന്ത്രണം
കൊച്ചി: ഹൈക്കോടതിയിലെ സീനിയര്‍ ഓഫീസര്‍മാര്‍ ഒഴികെയുള്ള സ്റ്റാഫ് ഓഫീസ് സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. പലരും ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതിനാലാണ് രജിസ്ട്രാര്‍ ജനറലിന്റെ നടപടി. ഇതുസംബന്ധിച്ച് മുമ്പും ഓഫീസ് മെമ്മോകള്‍ ഇറക്കിയിരുന്നു. ഓഫീസ് ആവശ്യങ്ങള്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കില്ല.
Read More