ഡ​ൽ​ഹി ജു​മാ മ​സ്ജി​ദി​ലും സ​ർ​വേ വേ​ണ​മെ​ന്നു ഹി​ന്ദു​സേ​ന

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ പ്ര​ശ​സ്ത​മാ​യ ജു​മാ​മ​സ്ജി​ദി​ൽ സ​ർ​വേ ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹി​ന്ദു​സേ​ന ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ വി​ഷ്ണു ഗു​പ്ത ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ (എ​എ​സ്ഐ) ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​ന് ക​ത്ത​യ​ച്ചു. ജോ​ധ്പു​രി​ലെ​യും ഉ​ദ​യ്പു​രി​ലെ​യും ക്ഷേ​ത്ര​ങ്ങ​ൾ ത​ക​ർ​ത്താ​ണ് ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ജു​മാ മ​സ്ജി​ദ് നി​ർ​മി​ച്ച​തെ​ന്നും ഹി​ന്ദു ദൈ​വ​ങ്ങ​ളു​ടെ വി​ഗ്ര​ഹ​ങ്ങ​ൾ പ​ള്ളി​ക്കു​ള്ളി​ൽ കു​ഴി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും ഹി​ന്ദു​സേ​നാ നേ​താ​വ് ക​ത്തി​ൽ ആ​രോ​പി​ച്ചു. ക്ഷേ​ത്ര​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ, ദേ​വ​ത​ക​ളു​ടെ വി​ഗ്ര​ഹ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​ശി​ഷ്ട​ങ്ങ​ൾ ഹി​ന്ദു​ക്ക​ളെ അ​പ​മാ​നി​ക്കാ​ൻ ഔ​റം​ഗ​സീ​ബ് പ​ള്ളി​യു​ടെ കോ​ണി​പ്പ​ടി​ക​ളി​ൽ ഉ​പ​യോ​ഗി​ച്ചെ​ന്നും ക​ത്തി​ൽ ആ​രോ​പി​ക്കു​ന്നു. ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണു വാ​ര്‍​ത്ത റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​ൻ ജു​മാ​മ​സ്ജി​ദ് അ​ധി​കൃ​ത​ർ വി​സ​മ്മ​തി​ച്ചു. നേ​ര​ത്തെ അ​ജ്മീ​ര്‍ ദ​ര്‍​ഗ​യി​ലും സ​ര്‍​വേ ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹി​ന്ദു​സേ​ന കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

Read More

കണ്ണില്ലാ ക്രൂരത: ഏ​ഴു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ തെ​രു​വി​ൽ പീ​ഡി​പ്പി​ച്ചു

കോ​ൽ​ക്ക​ത്ത: കോ​ൽ​ക്ക​ത്ത​യി​ൽ തെ​രു​വി​ൽ ക​ഴി​യു​ന്ന ദ​മ്പ​തി​ക​ളു​ടെ ഏ​ഴു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് പീ​ഡ​ന​ത്തി​നി​ര​യാ​യി. കു​ഞ്ഞി​ന്‍റെ അ​മ്മ ഫു​ട്പാ​ത്തി​ൽ ഒ​റ്റ​യ്ക്കി​രു​ന്നു ക​ര​യു​ന്ന​ത് ക​ണ്ട് ആ​ളു​ക​ൾ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. പോ​ലീ​സ് എ​ത്തി കു​ട്ടി​യെ ആ​ർ​ജി ക​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ ലൈം​ഗി​ക പീ​ഡ​ന​ത്തെ സൂ​ചി​പ്പി​ക്കു​ന്ന നി​ര​വ​ധി പാ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത​താ​യും സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

അ​ച്ഛ​നും അ​മ്മ​യ്ക്കും കൂ​ടു​ത​ൽ ഇ​ഷ്ടം സ​ഹോ​ദ​രി​യോ​ട്: മാ​താ​പി​താ​ക്ക​ളെ​യും ചേ​ച്ചി​യെ​യും യു​വാ​വ് കൊ​ല​പ്പെ​ടു​ത്തി

ന്യൂ​ഡ​ൽ​ഹി: വി​വാ​ഹ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ ദ​മ്പ​തി​ക​ളെ​യും മ​ക​ളെ​യും വീ​ടി​നു​ള്ളി​ൽ കു​ത്തേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ക​ൻ അ​റ​സ്റ്റി​ൽ. സൗ​ത്ത് ഡ​ൽ​ഹി​യി​ലെ നേ​ബ് സ​രാ​യി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. രാ​ജേ​ഷ് (53), ഭാ​ര്യ കോ​മ​ൾ (47), മ​ക​ൾ ക​വി​ത (23) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ർ​ജു​ൻ(20) ആ​ണു പ്ര​തി​യെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ചു. മാ​താ​പി​താ​ക്ക​ൾ​ക്ക് ത​ന്‍റെ സ​ഹോ​ദ​രി​യോ​ടാ​ണ് കൂ​ടു​ത​ൽ ഇ​ഷ്ട​മെ​ന്നും സ്വ​ത്തു​ക്ക​ളെ​ല്ലാം അ​വ​ൾ​ക്ക് ന​ൽ​കാ​ൻ അ​വ​ർ തീ​രു​മാ​നി​ച്ചെ​ന്നും അ​തി​നാ​ലാ​ണ് താ​ൻ കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നു​മാ​ണു അ​ർ​ജു​ന്‍റെ മൊ​ഴി. മാ​താ​പി​താ​ക്ക​ൾ ത​ന്നെ മ​റ്റു​ള്ള​വ​രു​ടെ മു​ന്നി​ൽ വ​ച്ച് അ​ധി​ക്ഷേ​പി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ർ​ജു​ൻ പ​റ​ഞ്ഞു. ക​ത്തി ഉ​പ​യോ​ഗി​ച്ച് ഉ​റ​ങ്ങു​ന്ന​തി​നി​ടെ മൂ​വ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം താ​ൻ ന​ട​ക്കാ​ൻ പോ​യെ​ന്നും അ​ർ​ജു​ൻ മൊ​ഴി ന​ൽ​കി.

Read More

‘പു​ഷ്പ 2’ പ്ര​ദ​ർ​ശ​നം തു​ട​ങ്ങി: തി​ക്കി​ലും തി​ര​ക്കി​ലും ഹൈ​ദ​രാ​ബാ​ദി​ൽ സ്ത്രീ ​മ​രി​ച്ചു; നി​ർ​വ​ധി​പ്പേ​ർ​ക്കു ഗു​രു​ത​ര പ​രി​ക്ക്

ഹൈ​ദ​രാ​ബാ​ദ്: അ​ല്ലു അ​ര്‍​ജു​ൻ നാ​യ​ക​നാ​യ ‘പു​ഷ്പ 2’ സി​നി​മ​യു​ടെ റി​ലീ​സി​നി​ടെ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് സ്ത്രീ ​മ​രി​ച്ചു. ഒ​രു കു​ട്ടി ഉ​ൾ​പ്പെ​ടെ നി​ർ​വ​ധി​പ്പേ​ർ​ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​ത്രി 11ന് ​ഹൈ​ദ​രാ​ബാ​ദി​ലെ സ​ന്ധ്യ തി​യ​റ്റ​റി​ലാ​ണ് സം​ഭ​വം. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ രേ​വ​തി (39) ആ​ണു മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് ഭാ​സ്ക​റി​നും മ​ക്ക​ളാ​യ തേ​ജി​നും (9) സാ​ൻ​വി​ക്കും (7) പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് രേ​വ​തി ബോ​ധ​ര​ഹി​ത​യാ​യി നി​ല​ത്തു​വീ​ഴു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ ഇ​വ​രു​ടെ ദേ​ഹ​ത്ത് പ​തി​ച്ച​താ​ണ് മ​ര​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. രാ​ത്രി ന​ട​ന്ന സി​നി​മ​യു​ടെ റി​ലീ​സി​ന്‍റെ ഭാ​ഗ​മാ​യി വ​ൻ ജ​ന​ക്കൂ​ട്ട​മാ​ണു ത​ടി​ച്ചു​കൂ​ടി​യി​രു​ന്ന​ത്. അ​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി അ​ല്ലു അ​ര്‍​ജു​നും സം​വി​ധാ​യ​ക​ന്‍ സു​കു​മാ​റും തി​യ​റ്റ​റി​ലെ​ത്തി​യ​തോ​ടെ ആ​രാ​ധ​ക​രു​ടെ ആ​വേ​ശം അ​തി​രു​ക​ട​ന്നു. ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​വാ​തെ വ​ന്ന​തോ​ടെ പോ​ലീ​സ് ലാ​ത്തി​വീ​ശി. ഇ​തേ തു​ട​ർ​ന്നു​ണ്ടാ​യ തി​ക്കും തി​ര​ക്കു​മാ​ണ് അ​പ​ക​ട​ത്തി​ൽ ക​ലാ​ശി​ച്ച​ത്. പു​ഷ്പ 2 സി​നി​മ പ്ര​ദ​ർ​ശ​ന​ത്തി​നി​ടെ ബം​ഗ​ളൂ​രു ഉ​ർ​വ​ശി തി​യ​റ്റി​ൽ…

Read More

മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ മ​ഹാ​യു​തി സ​ഖ്യം ഇ​ന്ന് അ​ധി​കാ​ര​മേ​ൽ​ക്കും; സ​ത്യ​പ്ര​തി​ജ്ഞ വൈ​കി​ട്ട് 5.30ന്; ​അ​ജി​ത് പ​വാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യേ​ക്കും

​മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ പു​തി​യ മു​ഖ്യ​മ​ന്ത്രി​യാ​യി ബി​ജെ​പി നേ​താ​വ് ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സ് ഇ​ന്നു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. വൈ​കി​ട്ട് 5.30ന് ​മും​ബൈ​യി​ലെ ആ​സാ​ദ് മൈ​താ​നി​യി​ലാ​ണ് ച​ട​ങ്ങ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. ശി​വ​സേ​ന​യി​ലെ ഏ​ക്നാ​ഥ് ഷി​ൻ​ഡെ, എ​ൻ​സി​പി​യി​ലെ അ​ജി​ത് പ​വാ​ർ എ​ന്നി​വ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക ത​ല​സ്ഥാ​ന​മാ​യ മ​ഹാ​രാ​ഷ്ട്ര​യി​ൽ ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ഹാ​യു​തി സ​ഖ്യ​ത്തി​നു തു​ട​ർ ഭ​ര​ണം ല​ഭി​ച്ചെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​ത് അ​നി​ശ്ചി​ത​മാ​യി വൈ​കു​ക​യാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ നീ​ണ്ട സ​സ്‌​പെ​ൻ​സി​നു​ശേ​ഷ​മാ​ണു ഫ​ഡ്നാ​വി​സ് മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ൽ എ​ത്തു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പ​ദം വേ​ണ്ടെ​ന്നു വ​ച്ച ഷി​ൻ​ഡെ പ​ക്ഷം ആ​ഭ്യ​ന്ത​രം ഉ​ൾ​പ്പെ​ടെ സു​പ്ര​ധാ​ന വ​കു​പ്പു​ക​ൾ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ജി​ത് പ​ക്ഷ​ത്തി​ന് അ​ധി​കം ഡി​മാ​ൻ​ഡു​ക​ളി​ല്ല.  

Read More

അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​നം: എം.​ആ​ർ. അ​ജി​ത് കു​മാ​റി​നെ വി​ജി​ല​ൻ​സ് ചോ​ദ്യം ചെ​യ്തു; ചോ​ദ്യം ചെ​യ്യ​ൽ ആ​റ് മ​ണി​ക്കൂ​ർ നീ​ണ്ടു

തി​രു​വ​ന​ന്ത​പു​രം : അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന് പി. ​വി. അ​ൻ​വ​ർ എം ​എ​ൽ എ ​ന​ൽ​കി​യ പ​രാ​തി​യി​ൽ എ ​ഡി ജി ​പി. എം. ​ആ​ർ. അ​ജി​ത്‌ കു​മാ​റി​നെ വി​ജി​ല​ൻ​സ് സം​ഘം ചോ​ദ്യം ചെ​യ്തു. അ​ഞ്ചു ദി​വ​സം മു​ൻ​പാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ ന​ട​ന്ന​ത്. ആ​റു മ​ണി​ക്കൂ​ർ നേ​രം നീ​ണ്ടു ചോ​ദ്യം ചെ​യ്യ​ൽ. പ്ര​ത്യേ​ക ചോ​ദ്യ​വ​ലി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ൽ ന​ട​ന്ന​ത്. അ​ജി​ത്‌ കു​മാ​റി​ന്‍റെ ഭാ​ഗം സാ​ധൂ​ക​രി​ക്കു​ന്ന തെ​ളി​വു​ക​ൾ അ​ദ്ദേ​ഹം അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി. വി​ജി​ല​ൻ​സ് എ​സ് പി. ​കെ. എ​ൽ. ജോ​ണി കു​ട്ടി, ഡി​വൈ​എ​സ്പി ഷി​ബു പാ​പ്പ​ച്ച​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ മാ​ണ് അ​ജി​ത്‌ കു​മാ​റി​നെ ചോ​ദ്യം ചെ​യ്ത് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​വ​ടി​യാ​റി​ൽ അ​ജി​ത്‌ കു​മാ​ർ നി​ർ​മി​ക്കു​ന്ന ആ​ഡം​ബ​ര വീ​ട്, കു​റ​വ​ൻ കോ​ണ​ത്തെ ഫ്ലാ​റ്റ് വാ​ങ്ങി​യ ത് ​ച​ട്ടം മ​റി ക​ട​ന്നാ​ണെ​ന്ന ആ​രോ​പ​ണം, ക​ള്ള​ക്ക​ട​ത്ത് സ്വ​ർ​ണം തി​രി​മ​റി…

Read More

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; 59,000 വാ​ട്സാ​പ് അ​ക്കൗ​ണ്ടു​ക​ൾ കേ​ന്ദ്രം ബ്ലോ​ക്ക് ചെ​യ്തു; 1,700ലേ​റെ സ്കൈ​പ് ഐ​ഡി​യും ബ്ലോ​ക്കാ​ക്കി

ന്യൂ​ഡ​ൽ​ഹി: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്ന 59,000 വാ​ട്സാ​പ് അ​ക്കൗ​ണ്ടു​ക​ളും 1,700ലേ​റെ​സ്കൈ​പ് ഐ​ഡി​ക​ളും ബ്ലോ​ക്ക് ചെ​യ്ത് കേ​ന്ദ്ര​സ​ർ​ക്കാ​ർ. 2024 ന​വം​ബ​ർ 15 വ​രെ, 6.69 ല​ക്ഷ​ത്തി​ല​ധി​കം സിം ​കാ​ർ​ഡു​ക​ളും 1.32 ല​ക്ഷം ഐ​എം​ഇ​ഐ​ക​ളും പോ​ലീ​സ് റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് ബ്ലോ​ക്ക് ചെ​യ്‌​തി​ട്ടു​ണ്ട്. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ഇ​ന്ത്യ​ൻ സൈ​ബ​ർ ക്രൈം ​കോ​ർ​ഡി​നേ​ഷ​ൻ സെ​ന്‍റ​ർ ആ​ണ് ഇ​വ ബ്ലോ​ക്ക് ചെ​യ്‌​ത​ത്. ഇ​ൻ​ക​മിം​ഗ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വ്യാ​ജ കോ​ളു​ക​ൾ ക​ണ്ടെ​ത്തി ത​ട​യു​ന്ന​തി​നു​ള്ള സം​വി​ധാ​നം കേ​ന്ദ്ര സ​ർ​ക്കാ​രും ടെ​ലി​കോം സേ​വ​ന ദാ​താ​ക്ക​ളും (ടി​എ​സ്പി) വി​ക​സി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ണ്ടെ​ന്നു ലോ​ക്സ​ഭ​യി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​സ​ഹ​മ​ന്ത്രി ബ​ന്ദി സ​ഞ്ജ​യ് കു​മാ​ർ അ​റി​യി​ച്ചു. വ്യാ​ജ കോ​ളു​ക​ൾ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള​താ​ണെ​ങ്കി​ലും ക​ണ്ടെ​ത്തി ത​ട​യാ​ൻ സം​വി​ധാ​ന​ത്തി​നു ക​ഴി​യു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Read More

പ​ഞ്ചാ​ബി​ലെ സു​വ​ർ​ണ​ക്ഷേ​ത്ര​ത്തി​ൽ അ​കാ​ലി​ദ​ൾ അ​ധ്യ​ക്ഷ​നു​നേ​രേ വെ​ടി​വ​യ്പ്; ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക് ഖാ​ലി​സ്ഥാ​ൻ ബ​ന്ധ​മു​ള്ള​യാ​ൾ പി​ടി​യി​ൽ

അ​മൃ​ത്സ​ർ (പ​ഞ്ചാ​ബ്): പ​ഞ്ചാ​ബ് മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും അ​കാ​ലി​ദ​ൾ അ​ധ്യ​ക്ഷ​നും ലോ​ക്സ​ഭാം​ഗ​വു​മാ​യ സു​ഖ്ബീ​ർ സിം​ഗ് ബാ​ദ​ലി​നു​നേ​രേ വ​ധ​ശ്ര​മം. സു​വ​ർ​ണ​ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ൽ​തോ​ക്കു​ധാ​രി​യാ​യ അ​ക്ര​മി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ 9.30ന് ​സു​വ​ര്‍​ണ​ക്ഷേ​ത്ര​ത്തി​ൽ മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ത​ല​നാ​രി​ഴ​യ്ക്കാ​ണ് സു​ഖ്ബീ​ർ സിം​ഗ് ര​ക്ഷ​പ്പെ​ട്ട​ത്. അ​ക്ര​മി​യെ ജ​ന​ക്കൂ​ട്ട​വും പോ​ലീ​സും ചേ​ർ​ന്നു പി​ടി​കൂ​ടി. ഖാ​ലി​സ്ഥാ​ൻ ബ​ന്ധ​മു​ള്ള നാ​രാ​യ​ൺ സിം​ഗ് ജോ​റ എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​യാ​ളെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ര​ണ്ടു​ത​വ​ണ അ​ക്ര​മി സു​ഖ്ബീ​ർ സിം​ഗി​നു​നേ​രേ വെ​ടി​യു​തി​ർ​ത്തു. ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന​രി​കി​ൽ വീ​ൽ ചെ​യ​റി​ൽ ഇ​രി​ക്കു​ന്പോ​ഴാ​ണ് സു​ഖ്ബീ​ര്‍ സിം​ഗി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​ത്. മ​ത​പ​ര​മാ​യ ശി​ക്ഷാ​വി​ധി അ​നു​സ​രി​ക്കാ​നാ​ണ് സു​ഖ്ബീ​ർ സിം​ഗ് സു​വ​ർ​ണ​ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്. പാ​ത്ര​ങ്ങ​ളും ചെ​രി​പ്പു​ക​ളും വൃ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു ശി​ക്ഷാ​വി​ധി. പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ ചു​വ​രി​ലാ​ണു വെ​ടി​യു​ണ്ട​ക​ള്‍ പ​തി​ച്ച​ത്. ആ​ർ​ക്കും പ​രി​ക്കു​പ​റ്റി​യി​ട്ടി​ല്ല. സു​ഖ്ബീ​ർ സിം​ഗി​നെ പോ​ലീ​സ് പി​ന്നീ​ടു സു​ര​ക്ഷി​ത​സ്ഥാ​ന​ത്തേ​ക്കു മാ​റ്റി. അ​ഞ്ചു​ത​വ​ണ പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യും…

Read More

ആ​ര്യ​ങ്കാ​വി​ല്‍ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ ബ​സ് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു ; ഒ​രാ​ൾ മ​രി​ച്ചു, 25 പേ​ർ​ക്ക് പ​രി​ക്ക്

ആ​ര്യ​ങ്കാ​വ് : ആ​ര്യ​ങ്കാ​വി​ല്‍ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി ബ​സി​ല്‍ ലോ​റി ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. 25 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ത​മി​ഴ്നാ​ട് സേ​ലം സ്വ​ദേ​ശി ധ​ന​പാ​ല​ൻ (56) ആ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സേ​ലം സ്വ​ദേ​ശി​ക​ളാ​യ കാ​ളി​യ​പ്പ​ൻ (44) ദി​ലീ​പ് കു​മാ​ർ (13) സെ​ന്തി​ൽ (17) അ​ണ്ണാ​ദു​രൈ (60) കു​മാ​ർ (34) എ​ന്നി​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രാ​ധാ​കൃ​ഷ്ണ​ൻ (50) ഷ​ണ്മു​ഖ​ൻ (32) പ്യാ​രി ശെ​ൽ​വം (60) യോ​ഗേ​ശ്വ​ര​ൻ (61) ആ​ന​ന്ദ​രാ​ജ് (23) ഭൂ​പ​തി (32) മു​ര​ളീ​ധ​ര​ൻ (40) ഗൗ​രി (12) ശ​ങ്ക​രി (74 ) ബോ​ധേ​ശ്വ​ര​ൻ (32) എ​ന്നി​വ​രെ പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.ത​മി​ഴ്നാ​ട്ടി​ൽനി​ന്നു ച​ര​ക്കു​മാ​യി കേ​ര​ള​ത്തി​ലേ​ക്ക് വ​ന്ന ലോ​റി​യാ​ണ് ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി ബ​സി​ൽ ഇ​ടി​ച്ച​ത്. വാ​ഹ​നം 30 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യും വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​ർ​ക്കും പ​രി​ക്കേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു.ആ​ര്യ​ങ്കാ​വ് പ​ഴ​യ സെ​യി​ല്‍​സ്…

Read More

എ​ന്തി​നീ ക്രൂ​ര​ത: കി​ട​ക്ക​യി​ല്‍ മൂ​ത്ര​മൊ​ഴി​ച്ച​തി​ന് ര​ണ്ട​ര വ​യ​സു​കാ​രി​യു​ടെ ജ​ന​നേ​ന്ദ്രി​യ​ത്തി​ല്‍ മു​റി​വേ​ല്‍​പ്പി​ച്ചു; ശി​ശു​ക്ഷേ​മ സ​മി​തി​യി​ല്‍ പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: ശി​ശു​ക്ഷേ​മ സ​മി​തി​യി​ല്‍ കു​ഞ്ഞി​നോ​ട് കൊ​ടും​ക്രൂ​ര​ത കാ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി യൂ​ത്ത്കോ​ൺ​ഗ്ര​സ്. ഓ​ഫീ​സി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ത​ട​ഞ്ഞു. മ​ന്ത്രി വീ​ണാ ജോ​ർ​ജും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​റു​പ​ടി പ​റ​യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധം. കി​ട​ക്ക​യി​ല്‍ മൂ​ത്ര​മൊ​ഴി​ച്ച​തി​ന് ര​ണ്ട​ര​വ​യ​സു​കാ​രി​യു​ടെ ജ​ന​നേ​ന്ദ്രി​യ​ത്തി​ല്‍ മു​റി​വേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് ആ​യ​മാ​രെ മ്യൂ​സി​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ര​ണ്ട് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് കു​ഞ്ഞി​ന് പ​രു​ക്കേ​റ്റ​തെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ ദി​വ​സം കു​ഞ്ഞി​നെ മ​റ്റൊ​രു ആ​യ കു​ളി​പ്പി​ച്ച​പ്പോ​ള്‍ കു​ഞ്ഞ് വ​ല്ലാ​തെ ക​ര​ഞ്ഞ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. സം​ശ​യം തോ​ന്നി​യ ജീ​വ​ന​ക്കാ​ര്‍ ഉ​ട​ന്‍ ത​ന്നെ ശി​ശു​ക്ഷേ​മ സ​മി​തി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യെ വി​വ​ര​മ​റി​യി​ക്കുകയായിരുന്നു.

Read More