സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ബിജെപി പ്രാദേശിക വനിതാ നേതാവിനെ സ്വന്തം വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സൂറത്തിലെ വാർഡ് 30ൽ ബിജെപിയുടെ മഹിളാ മോർച്ചാനേതാവായിരുന്ന ദീപിക പട്ടേൽ (34) ആണ് മരിച്ചത്. തനിക്ക് വലിയ സമ്മര്‍ദമുണ്ടെന്നു മരിക്കുന്നതിനു മുൻപ് ദീപിക പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ദീപികയുടെ ഭര്‍ത്താവ് കര്‍ഷകനാണ്. ഇവര്‍ക്ക് മൂന്നു കുട്ടികളുമുണ്ട്. യുവതിയെ ആത്മഹത്യയിലേക്കു നയിച്ച കാരണം എന്തെന്നു കണ്ടെത്താൻ അന്വേഷണം നടത്തുകയാണെന്നു പോലീസ് അറിയിച്ചു. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. ദീപികയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. കോൾ റെക്കോർഡുകളും വിശകലനം ചെയ്തു വരുന്നു. മരിക്കുന്നതിന് മുൻപ് ദീപിക നഗരസഭാ കൗൺസിലര്‍ ചിരാഗ് സോളങ്കിയെ വിളിച്ചിരുന്നു. താൻ സമ്മർദത്തിലാണെന്നും ജീവിക്കാൻ കഴിയില്ലെന്നും ദീപിക ചിരാഗിനോട് പറഞ്ഞിരുന്നു. ചിരാഗ് എത്തി പരിശോധിച്ചപ്പോൾ ദീപികയുടെ മുറിയുടെ വാതിൽ അടച്ചിരിക്കുകയായിരുന്നു. 13, 14, 16 വയസുള്ള മക്കൾ മറ്റൊരു മുറിയിലായിരുന്നു. വാതിൽ…
Read MoreCategory: Loud Speaker
സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനം: ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: കേരള സാങ്കേതിക,ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനം ചോദ്യം ചെയ്ത് നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. താല്‍ക്കാലിക വിസിമാരെ നിയമിച്ച ചാന്‍സലറുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ രണ്ട് ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജികളില്‍ ചാന്‍സലര്‍ ഇന്നു മറുപടി സത്യവാങ്മൂലം നല്‍കിയേക്കും. സര്‍ക്കാര്‍ നല്കിയ പാനലിന് പുറത്തുനിന്നായിരുന്നു ചാന്‍സലറുടെ താല്‍ക്കാലിക വിസി നിയമനം. ഇത് സര്‍വകലാശാല നിയമങ്ങളുടെ ലംഘനമാണെന്നാണ് സര്‍ക്കാരിന്റെ വാദം. സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാല നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി. 2023 ഫെബ്രുവരിയിലെ സിസ തോമസ് കേസിലെ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി മറികടക്കുന്നതാണ് ചാന്‍സലറുടെ നടപടി എന്നുമാണ് സര്‍ക്കാരിന്റെ വാദം. സാങ്കേതിക സര്‍വകലാശാലയിലേക്ക് ഡോ. കെ. ശിവപ്രസാദിനെയും ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെയുമാണ് ചാന്‍ലസര്‍ നിയമിച്ചത്. ആരോഗ്യ സര്‍വകലാശാല വിസിയായി ഡോ.…
Read Moreസിഎ വിദ്യാര്‍ഥിയുടെ തിരോധാനം: ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും
കൊച്ചി: പള്ളുരുത്തി സ്വദേശിയായ സിഎ വിദ്യാര്‍ഥി ആദം ജോയുടെ തിരോധാനം കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണല്‍ കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷിക്കും. 13 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി. എസ്പി റാങ്കില്‍ കുറയാത്ത ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്കാന് ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് എറണാകുളം സിറ്റി പോലീസ് കമീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടത്തിയിട്ടും കണ്ടെത്താനാവാത്ത സാഹചര്യം ചൂണ്ടിക്കാട്ടി ആദം ജോയുടെ പിതാവ് കെ.ജെ. ആന്റണി നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ജൂലൈ 27 നാണ് ആദം ജോയെ കാണാതായത്. കൊച്ചിന് ഷിപ്യാര്ഡ് വരെ സൈക്കിള്‍ ചവിട്ടി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാരോപിച്ചാണ്…
Read Moreആക്രി ഗോഡൗണില്‍ തീപിടിത്തം: ഫോറന്‍സിക് വിദഗ്ധരുടെ പരിശോധന ഇന്ന്
കൊച്ചി: എറണാകുളം സൗത്തില്‍ തീപിടിത്തമുണ്ടായ ആക്രി ഗോഡൗണില്‍ ഫോറന്‍സിക് വിദഗ്ധരും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥരും ഇന്ന് പരിശോധന നടത്തും. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഇന്നലെ ഗോഡൗണിലെത്തി പരിശോധന നടത്തിയിരുന്നു. സംഭവത്തില്‍ അഗ്നിരക്ഷാസേന ഫയര്‍ റിപ്പോര്‍ട്ട് തയാറാക്കും. തീപിടിത്തത്തില്‍ എന്തെല്ലാം സാധനങ്ങളാണ് നശിച്ചത്, തീപിടിത്തത്തിന്റെ കാരണം തുടങ്ങിയവ റിപ്പോർട്ടിലുണ്ടാകും.തീപിടിത്തത്തില്‍ 15 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആക്രി ഗോഡൗണ്‍ ഉടമ സിനിമാ നിര്‍മാതാവ് രാജു ഗോപിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇദേഹത്തിന്റെ മൊഴി രേഖപ്പെടുത്തി. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ സൗത്ത് മേല്‍പ്പാലത്തിന് സമീപത്തെ ആക്രി ഗോഡൗണിലായിരുന്നു വന്‍ തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനത്തിലാണ് പോലീസ്. തീപിടിത്തത്തില്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 12ഓളം സ്ക്രാപ്പ് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് തീപിടിത്തത്തിന്റെ വ്യാപ്തി കൂട്ടി.…
Read Moreസിപിഎം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരി ബിജെപിയിൽ; സിപിഎമ്മിൽനിന്നു പുറത്താക്കി; വീട്ടിലെത്തി ക്ഷണിച്ച് ബിജെപി
തിരുവനന്തപുരം: സിപിഎം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരി ബിജെപിയിൽ. ബിജെപിയിൽ ചേരുന്ന വിവരം പ്രഖ്യാപിക്കുന്നതിനു മുന്‍പ് മധുവിനെ പുറത്താക്കി സിപിഎം. പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും പൊതുജന മധ്യത്തിൽ പാർട്ടിയെ അപകീർത്തിപ്പെടുത്തിയെന്നും വ്യക്തമാക്കിയാണ് മധുവിനെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. പുറത്താക്കാനുള്ള സിപിഎം ജില്ല സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു.ബിജെപി സംസ്ഥാന, ജില്ലാ നേതാക്കളുമായി മധു മുല്ലശേരി ചർച്ച നടത്തിയിരുന്നു. ഇന്ന് രാവിലെ 11ന് ബിജെപി നേതാക്കൾ ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിന്റെ നേതൃത്വത്തിൽ മധുവിന്റെ വീട്ടിലെത്തി പാർട്ടിയിലേക്ക് ഔദ്യോ ഗികമായി ക്ഷണിച്ചു. അതേസമയം ഏരിയ സെക്രട്ടറി ആയിരിക്കെത്തന്നെ മധു ബിജെപിയുമായി ബന്ധം പുലർത്തിയിരുന്നുവെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു.മധു മുല്ലശേരിക്ക് ഏതെങ്കിലും പാർട്ടിയിലേക്ക് പോകുന്നതിന് തടസമില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയി പ്രതികരിച്ചു. ഏത് സഖാവിന്റെ ഭാഗത്ത് നിന്ന് പിശക് വന്നാലും…
Read Moreകോൺഗ്രസിന്റെ എല്ലാ തലത്തിലും തലമുറ മാറ്റം അനിവാര്യമാണ്: അമ്പതു ശതമാനം സ്ഥാനങ്ങൾ അമ്പതു വയസിന് താഴെയുള്ളവർക്കു നൽകണം; ചെറിയാൻ ഫിലിപ്
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണമെന്ന് ചെറിയാന് ഫിലിപ്പ്. തദ്ദേശ-നിയസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സംഘടനാ ദൗര്‍ബല്യം പരിഹരിക്കുന്നതിന് കോൺഗ്രസിന്റെ എല്ലാ തലത്തിലും തലമുറ മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അമ്പതു ശതമാനം സ്ഥാനങ്ങൾ അമ്പതു വയസിന് താഴെയുള്ളവർക്കു നൽകണമെന്ന എഐസിസി റായ്പൂർ സമ്മേളന തീരുമാനം നടപ്പാക്കണം. വനിതകൾക്കും പിന്നോക്കക്കാർക്കും ഇരുപത്തിയഞ്ചു ശതമാനം വീതം നൽകണമെന്ന എഐസിസി നിബന്ധന ലംഘിക്കരുതെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി. ജാതി – മത സമവാക്യങ്ങൾ പൂർണമായും പാലിക്കുന്ന സമുദായ സമനീതി എന്ന തത്വം മണ്ഡലം മുതൽ സംസ്ഥാനം വരെ എല്ലാ തലത്തിലും പ്രാവർത്തികമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… കോൺഗ്രസിൽ തലമുറ മാറ്റം അനിവാര്യം: ചെറിയാൻ ഫിലിപ്പ് തദ്ദേശ-നിയസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സംഘടനാ ദൗർബല്യം പരിഹരിക്കുന്നതിന് കോൺഗ്രസിന്റെ എല്ലാ തലത്തിലും തലമുറ…
Read Moreഅപകടത്തിനു കാരണം ഓവര്‍ലോഡ്: കാറിൽ 11 പേര് ഉണ്ടായിരുന്നെന്ന് സൂചന; കളര്‍കോട് അപകടത്തില്‍ ജില്ലാ കളക്ടര്‍
ആലപ്പുഴ: നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആലപ്പുഴ കളര്‍കോട് വാഹനാപകടത്തിന് കാരണമായത് കനത്ത മഴയെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്. വാഹനത്തില്‍ ഓവര്‍ലോഡായിരുന്നെന്നും 11 പേര് വാഹനത്തിലുണ്ടായിരുന്നെന്നും കളക്ടര്‍ വിശദീകരിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി 12 ഓടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനെത്തിക്കും. ലക്ഷദ്വീപ് സ്വദേശിയുടെ സംസ്കാരം കൊച്ചിയില്‍ തന്നെ നടത്തുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികളായ ദേവാനന്ദൻ, ഇബ്രാഹിം, ആയുഷ് ഷാജി, മുഹമ്മദ് ജബ്ബാർ, ശ്രീദീപ് എന്നിവരാണ് മരിച്ചത്. ആറ് പേർക്ക് പരിക്കേറ്റു. ഒരാള്‍സംഭവസ്ഥലത്തും നാല് പേര്‍ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
Read Moreകുംഭമേള നടക്കുന്ന പ്രദേശം പുതിയ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സർക്കാർ
ലക്നോ: പ്രയാഗ്രാജില് മഹാകുംഭമേള നടക്കുന്ന സ്ഥലത്തെ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഭക്തര്‍ക്ക് മികച്ച സേവനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ജില്ല രൂപവത്കരിച്ചതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മഹാകുംഭമേള എന്ന പേരില്‍ തന്നെയാണ് പുതിയ ജില്ല അറിയപ്പെടുക. കുംഭമേളയുടെ ഒരുക്കങ്ങള്‍ക്കും മേള നടക്കുന്ന സമയത്ത് നല്കുന്ന സേവനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കും. 12 വര്‍ഷത്തിലൊരിക്കലാണ് കുംഭമേള നടക്കുന്നത്. ജനുവരി 13-ന് ആരംഭിക്കുന്ന കുംഭമേള ഫെബ്രുവരി 26 വരെ നീണ്ടുനില്‍ക്കും.
Read Moreസ്കൂള്‍ ഉച്ചഭക്ഷണ വിതരണം വീണ്ടും പ്രതിസന്ധിയിൽ: സ്കൂളുകൾക്ക് നൽകാനുള്ള രണ്ടര മാസത്തെ തുക ഇനിയും കിട്ടിയില്ല
കൊച്ചി: ഉച്ചഭക്ഷണ പദ്ധതിയുടെ ചെലവിനത്തില്‍ സ്കൂളുകള്‍ക്ക് നല്‍കേണ്ട രണ്ടര മാസത്തെ തുക ഇനിയും കിട്ടിയില്ല. ഇതോടെ പല സ്കൂളുകളിലും ഉച്ച ഭക്ഷണ വിതരണം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. പോഷകാഹാര പദ്ധതിയായ മുട്ട, പാല് വിതരണത്തിനായി പ്രധാനാധ്യാപകര്‍ കടം വാങ്ങിയും മറ്റും ചെലവഴിച്ച തുകയും നല്‍കിയിട്ടില്ല. പ്രധാനാധ്യാപകരെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് ഫയല്‍ ചെയ്ത കേസിന്റെ അന്തിമ വിചാരണ ബുധനാഴ്ച തുടങ്ങും. കഴിഞ്ഞ മാസം 26ന് വാദം നടക്കേണ്ടിയിരുന്ന കേസ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് മാറ്റിയത്. ഓഗസ്റ്റ് വരെയുള്ള ഉച്ചഭക്ഷണം, മുട്ട, പാല് വിതരണം എന്നിവയ്ക്കുള്ള ഫണ്ട് കോടതിയുടെ കര്‍ശന ഇടപെടല്‍ മൂലം സ്കൂളുകള്‍ക്ക് വിതരണം ചെയ്തിരുന്നു. എന്നാല്‍ ഉച്ചഭക്ഷണത്തിനുള്ള സെപ്റ്റംബറിലെ സംസ്ഥാന വിഹിതമായ 40 ശതമാനം തുക മാത്രമാണ് സ്കൂളുകള്‍ക്ക് നല്‍കിയത്. കേന്ദ്രവിഹിതമായ 60 ശതമാനം ഇതുവരെ…
Read More‘സുധാകരന്റെ മനസ് പകുതി ബിജെപിക്കാരന്റേത്’; ജി. സുധാകരനൊരിക്കലും കോണ്‍ഗ്രസിലേക്ക് പോകാൻ കഴിയില്ലെന്ന് ബി. ഗോപാലകൃഷ്ണൻ
തൃശൂർ: ജി.സുധാകരന് ഒരിക്കലും കോണ്‍ഗ്രസിലേക്ക് പോകാൻ കഴിയില്ലെന്നും സുധാകരന്റെ മനസ് പകുതി ബിജെപിക്കാരന്റേതാണെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി.ഗോപാലകൃഷ്ണൻ.ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റും താനും ചേർന്ന് സുധാകരനെ വീട്ടിൽ പോയി കണ്ടിരുന്നുവെന്നും സുധാകരൻ കാണിച്ച സ്നേഹവും ബഹുമാനവും എടുത്തുപറയേണ്ടതാണെന്നും ഗോപാലകൃഷ്ണൻ പ്രകീർത്തിച്ചു. വിശിഷ്ട വ്യക്തിത്വങ്ങളെ കണ്ട് ആദരിക്കണം എന്ന നരേന്ദ്രമോദിയുടെ ആഹ്വാനത്തിന്റെ ഭാഗമായാണ് തങ്ങൾ സുധാകരനെ കാണാൻ പോയതെന്നും ഗോപാലകൃഷ്ണൻ വിശദീകരിച്ചു.സത്യസന്ധനായ കമ്മ്യൂണിസ്റ്റും പൊതുപ്രവർത്തകനുമാണ് ജി.സുധാകരനെന്ന് പുകഴ്ത്തിയ ഗോപാലകൃഷ്ണൻ തങ്ങൾ ബിജെപിയുടെ പ്രത്യയശാസ്ത്ര ഗ്രന്ഥം സുധാകരന് സമ്മാനിച്ചുവെന്നും പറഞ്ഞു. സിപിഎം രാജ്യദ്രോഹികളുമായി കൈകോർത്ത് ആദർശം കുഴിച്ചുമൂടുന്ന സമയമാണിത്.ആലപ്പുഴയിൽ ഭീകരവാദ പ്രസ്ഥാനത്തിന്റെ നേതാക്കൾ സിപിഎമ്മിനുള്ളിൽ നുഴഞ്ഞുകയറി സിപിഎമ്മിനെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. കൂടിക്കാഴ്ചയിൽ ഇക്കാര്യവും ഞങ്ങൾ സംസാരിച്ചു. എല്ലാം ജി. സുധാകരൻ മൗനമായി കേട്ടു. കമ്യൂണിസ്റ്റ് പാർട്ടി രാജ്യദ്രോഹികളുടെ കരാളഹസ്തത്തിൽ ആണെന്ന ഞങ്ങളുടെ വാദം സുധാകരൻ അംഗീകരിക്കുന്നുണ്ട്. സുധാകരന് ഒരിക്കലും…
Read More