ബംഗളൂരു: ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു. മധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധൻ(25) ആണ് മരിച്ചത്. ഹാസനിലെ എഎസ്പിയായി, ആദ്യ ചുമതല ഏറ്റെടുക്കാനായി വരുന്നതിനിടെയാണ് അപകടം. വാഹനമോടിച്ചിരുന്ന കോൺസ്റ്റബിൾ മഞ്ജേ ഗൗഡയെ ഗുരുതരപരിക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹാസനു സമീപം കിട്ടനെയിൽവച്ച് ടയർ പൊട്ടിത്തെറിച്ച് ജീപ്പ് നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. ജീപ്പ് സമീപത്തുള്ള മരത്തിലും പിന്നീട് അടുത്തുള്ള വീടിന്റെ മതിലിലും ഇടിച്ചാണു നിന്നത്.ബർധനെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്കു മാറ്റാനിരിക്കെയായിരുന്നു മരണം.
Read MoreCategory: Loud Speaker
ഇനി വാട്സാപ്പ് വഴി നോട്സ് അയയ്ക്കരുത്: ഉത്തരവ് കർശനമായി നടപ്പാക്കുമെന്ന് ഹയർ സെക്കൻഡറി വകുപ്പ്
പത്തനംതിട്ട: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ പഠനത്തിന്റെ ഭാഗമായി നോട്സും മറ്റ് പഠന കാര്യങ്ങളും വാട്സ്ആപ് പോലെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ നല്‍കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം. കഴിഞ്ഞ സെപ്റ്റംബര്‍ 23ന് ഹയര്‍ സെക്കന്‍ഡറി വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് വാട്സ്ആപ്പിലൂടെ പഠനം നിരോധിച്ചത്. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തേ തുടര്‍ന്നാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് ഇതില്‍ ഇടപെട്ടത്. പത്തനംതിട്ടയില്‍നിന്ന് ഒരു കൂട്ടം രക്ഷിതാക്കള്‍ നല്കിയ പരാതിയില്‍ ബാലാവകാശക്കമ്മീ ഷന് അന്വേഷണം നടത്തി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിനു നിര്‍ദേശം നല്‍കിയത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എല്ലാ റീജിയണല്‍ ഡയറക്ടര്‍മാര്‍ക്കും സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ നല്‍കിയിരുന്നു. കോവിഡിനെ തുടര്‍ന്ന് വിദ്യാഭ്യാസം മുടങ്ങാതിരിക്കാന്‍ ഓണ്‍ലൈന്‍ പഠനത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകളെ പലയിടത്തും ഇപ്പോഴും പ്രോത്സാഹിപ്പിക്കുന്ന പ്രവണത കണ്ടുവന്നിരുന്നു. ഇത് മൊബൈല്‍ ഫോണ്‍…
Read Moreഫിൻജാൻ ചുഴലിക്കാറ്റ്: പുതുച്ചേരിയിൽ ദുരിതം തുടരുന്നു; മുപ്പതുവർഷത്തിനിടെ ഏറ്റവും ശക്തമായ മഴയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
പുതുച്ചേരി/ ചെന്നൈ: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി രൂപംകൊണ്ട് ശക്തിപ്രാപിച്ച ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ പുതുച്ചേരിയിൽ ഇന്നലെ പെയ്തത് 50 സെന്റിമീറ്റർ റിക്കാർഡ് മഴ. പുതുച്ചേരിയിലേത് മുപ്പതുവർഷത്തിനിടെ ഏറ്റവും ശക്തമായ മഴയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഗതാഗതം സ്തംഭിച്ചു. നിരവധി മരങ്ങൾ കടപുഴകി. താഴ്ന്നപ്രദേശങ്ങളിലെ കെട്ടിടങ്ങൾ കനത്തമഴയിൽ വെള്ളക്കെട്ടിൽ മുങ്ങി. അതേസമയം, ഇന്നലെ ഉച്ചകഴിഞ്ഞ് കാറ്റിന്റെ ശക്തി ക്ഷയിച്ചതായും തമിഴ്നാടിന്റെ പടിഞ്ഞാറൻമേഖലയിലേക്കു നീങ്ങിയതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പുതുച്ചേരിയിലും കൃഷ്ണനഗറിലുമായി ഇരുനൂറോളം പേരെ സൈന്യം സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയതായി പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി പറഞ്ഞു. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. സബർബർ ട്രെയിനുകൾ സർവീസ് അരംഭിച്ചിട്ടുണ്ട്. ചെന്നൈ വിമാനത്താവളത്തിൽ ശനിയാഴ്ച നിർത്തിവച്ച ഇൻഡിഗോയുടെ വിമാനങ്ങൾ ഇന്നലെ ഭാഗികമായി സർവീസ് പുനരാരംഭിച്ചു. തമിഴ്നാട്ടിലെ വില്ലുപുരത്തും കടലൂരിലും മഴയ്ക്കു ശമനമില്ല. ദേശീയ,…
Read Moreഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി ഒറ്റയ്ക്ക് മത്സരിക്കും: കേജരിവാൾ
ന്യൂഡൽഹി: 2025ൽ നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി (എഎപി) ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഡൽഹി മുൻ മുഖ്യമന്ത്രിയും പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജരിവാൾ. ഒരു സഖ്യ രൂപീകരണത്തിനും ആം ആദ്മി പാർട്ടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മൂന്നു വർഷമായി ഡൽഹിയിലെ ക്രമസമാധാനം തകർന്നു. ഗുണ്ടാ സംഘത്തിന്റെ ഭീഷണി നേരിട്ട എഎപി എംഎൽഎയെ ജയിലിൽ അടച്ചു. തനിക്കെതിരായ ആക്രമണങ്ങളിൽ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും കേജരിവാൾ ആരോപിച്ചു. ശനിയാഴ്ച പദയാത്ര നടത്തുന്നതിനിടെ ഡൽഹിയിലെ ഗ്രേറ്റര്‍ കൈലാശ് ഭാഗത്തുവച്ച് കേജരിവാളിനു നേരെ ആക്രമണം ഉണ്ടായിരുന്നു. പദയാത്ര മുന്നോട്ടു പോകുന്നതിനിടെ കേജരിവാളിനു നേരെ ഒരാള്‍ ദ്രാവകം ഒഴിക്കുകയായിരുന്നു. ഉടൻ തന്നെ ദ്രാവകം ഒഴിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Read More‘അവകാശങ്ങളുടെ പാത സ്വീകരിക്കൂ, ഒന്നായ് പൂജ്യത്തിലേയ്ക്ക്’ ലക്ഷ്യം കൈവരിക്കാന്‍ കേരളം; എയ്ഡ്സ് ദിന സന്ദേശവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക എയ്ഡ്സ് ദിനത്തിൽ സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോകമെങ്ങുമുള്ള എച്ച്.ഐ.വി അണുബാധിതരുടെ പുനരധിവാസത്തിൽ പങ്കുചേരാനും എച്ച്ഐവി പ്രതിരോധത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള ഓർമ്മപ്പെടുത്തലാണ് ഈ ദിനമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് എയ്ഡ്സ് ദിന സന്ദേശം മുഖ്യമന്ത്രി കുറിച്ചത്. ഇന്ന് ലോക എയ്ഡ്സ് ദിനമാണ്. ‘അവകാശങ്ങളുടെ പാത സ്വീകരിക്കൂ’ എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഇന്ന് ലോക എയ്ഡ്സ് ദിനമാണ്. ‘അവകാശങ്ങളുടെ പാത സ്വീകരിക്കൂ’ എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം. ലോകമെങ്ങുമുള്ള എച്ച്.ഐ.വി അണുബാധിതരുടെ പുനരധിവാസത്തിൽ പങ്കുചേരാനും എച്ച്.ഐ.വി പ്രതിരോധത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള ഓർമ്മപ്പെടുത്തലാണ് ഈ ദിനം. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കനുസരിച്ച് 2030 ഓടെ പുതിയ എച്ച്ഐവി അണുബാധ ഇല്ലാതെയാകുന്ന സാഹചര്യം…
Read Moreമൂന്നാര്‍ യാത്ര കഴിഞ്ഞ് വരുന്നതിനിടെ കാര്‍ തോട്ടിലേക്ക് മറിഞ്ഞു; അപകടത്തിൽ മൂന്നു പേര്‍ക്ക് പരിക്ക്
പത്തനംതിട്ട: ചാലാപ്പള്ളിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻതന്നെ കോഴഞ്ചേരിയിലേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാറിൽ പോയി മടങ്ങിവന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിയത് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന മൂന്നു പേര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Read Moreതൊട്ടാൽ പൊള്ളും; തുടർച്ചയായ അഞ്ചാം മാസവും വാണിജ്യ സിലിണ്ടർ വില കൂട്ടി; കേരളത്തിൽ കൂടിയത് 17 രൂപ
തിരുവനന്തപുരം: വാണിജ്യ സിലിണ്ടറിന്റെ നിരക്ക് കൂട്ടി. 16.5 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂട്ടിയത്. ഇതോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില സംസ്ഥാനത്ത് 1827 രൂപയായി വർധിച്ചു. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. അതേസമയം, ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടറിന് 1818.5 രൂപയായി. കഴിഞ്ഞ മാസം ഇത് 1802 രൂപയായിരുന്നു. അഞ്ച് മാസത്തിനിടെ 172.5 രൂപയാണ് ഡൽഹിയിൽ കൂടിയത്. വാണിജ്യ സിലിണ്ടറിന് ഇപ്പോൾ കൊൽക്കത്തയിൽ 1927 രൂപയാണ് വില. നവംബറിൽ ഇത് 1911.50 രൂപയായിരുന്നു. മുംബൈയിൽ 1754.50 രൂപയ്ക്ക് ലഭിച്ചിരുന്ന സിലിണ്ടർ ഇന്ന് മുതൽ 1771 രൂപയ്ക്ക് ലഭിക്കും. ചെന്നൈയിൽ 1980.50 രൂപയാണ് വില.
Read Moreരാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും കുടിവെള്ള വില്പന മെഷീനുകൾ സ്ഥാപിക്കും; പ്രതിദിന റെയിൽനീർ വില്പന 13 ലക്ഷം ലിറ്റർ
കൊല്ലം: രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും കുടിവെള്ള വിതരണ മെഷീനുകൾ (വാട്ടർ വെൻഡിംഗ് മെഷീനുകൾ) സ്ഥാപിക്കാൻ റെയിൽവേ മന്ത്രാലയത്തിന് പദ്ധതി. യാത്രക്കാർക്ക് സുരക്ഷിത കുടിവെള്ളം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.പണം കൊടുത്ത് ഉപയോഗിക്കാവുന്ന ഈ വെള്ളം വില്പന യന്ത്രങ്ങൾ ഘട്ടം ഘട്ടമായി മുൻഗണനാക്രമം അനുസരിച്ചായിരിക്കും സ്ഥാപിക്കുക. പ്രതിദിന യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും മെഷീനുകൾ സ്ഥാപിക്കേണ്ട സ്റ്റേഷനുകളുടെ മുൻഗണന നിശ്ചയിക്കുക.നിലവിൽ രാജ്യത്തെ 685 റെയിൽവേ സ്റ്റേഷനുകളിലായി 1962 വെള്ളം വില്പന കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. പ്രധാന സ്റ്റേഷനുകളിൽ ഭൂരിഭാഗത്തിലും ഒന്നിലധികം മെഷീനുകളും ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡിന്റെ അടച്ചുപൂട്ടൽ വേളയിൽ ചില പ്രധാന സ്റ്റേഷനുകളിൽ അടക്കം മെഷീനുകളുടെ പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വന്നു. ഇവ അടിയന്തരമായി പുനഃസ്ഥാപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.മെഷീനുകളിലെ കോയിൻ ബോക്സിൽ നിശ്ചിത തുകയ്ക്ക് നാണയം നിക്ഷേപിക്കണം. ഇതനുസരിച്ചായിരിക്കും കുടിവെള്ളം കുപ്പികളിൽ പകർന്ന് നൽകുക. അഞ്ച് രൂപയ്ക്ക് അര ലിറ്ററും പത്ത് രൂപയ്ക്ക് ഒരു ലിറ്ററും…
Read Moreശമ്പളം മുടങ്ങിയതു മൂലം ട്രാക്കോ കേബിള്‍ ജീവനക്കാരന്റെ ആത്മഹത്യ; മാനസിക വിഷമത്തിലായിരുന്നുവെന്നാണ് സഹപ്രവര്‍ത്തകർ; പ്രതിഷേധം ശക്തം
കൊച്ചി: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിളിലെ ജീവനക്കാരന് ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. എറണാകുളം കാക്കനാട് കൈരളി നഗറില്‍ പി. ഉണ്ണി(54)യെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശമ്പളം മുടങ്ങിയത് മൂലം ഉണ്ണി ജീവനൊടുക്കിയതാണെന്ന് ബന്ധുക്കളും സഹപ്രവര്‍ത്തകരും പറയുന്നത്. പതിനൊന്ന് മാസമായി ശമ്പളം മുടങ്ങിയിരുന്നു. ഇതില്‍ ഉണ്ണി ഏറെ വിഷമിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ മകളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. മകന് പ്ലസ്ടു വിദ്യാര്‍ഥിയാണ്. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഉണ്ണി മാനസിക വിഷമത്തിലായിരുന്നുവെന്നാണ് സഹപ്രവര്‍ത്തകരും പറയുന്നത്. മൃതദേഹം തൃക്കാക്കര സഹകരണ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റുമോര്‍ട്ടം നടക്കും. വിദേശത്ത് പഠിക്കുന്ന മകള്‍ എത്തിയ ശേഷമായിരിക്കും സംസ്കാരം നടക്കുക. സംസ്ഥാന സര്‍ക്കാരിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ ഏറെ നാളായി അടച്ചുപൂട്ടലിന്റെ വക്കിലാണ്. എറണാകുളം ഇരുമ്പനം, തിരുവല്ല, പിണറായി…
Read Moreവിവാഹം കഴിക്കാന്‍ തയാറാകാത്തത് ആത്മഹത്യാപ്രേരണയാകില്ല; കർണാടക ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി
ന്യൂഡൽഹി: വിവാഹം കഴിക്കാന്‍ തയാറായില്ലെന്നത് ആത്മഹത്യയ്ക്കു പ്രേരണയായി മാറില്ലെന്നു സുപ്രീംകോടതി. പെണ്‍സുഹൃത്തിന്റെ ആത്മഹത്യയില്‍ കര്‍ണാടക സ്വദേശി കമറുദ്ദീന് ദസ്തഗിര്‍ സനാദിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ കർണാടക ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി. കമറുദ്ദീന്റെ പെണ്‍സുഹൃത്തായിരുന്ന ഇരുപത്തിയൊന്നുകാരി 2007 ഓഗസ്റ്റില്‍ ആത്മഹത്യചെയ്തിരുന്നു. തുടർന്ന് വിവാഹവാഗ്ദാനം നല്കി വഞ്ചിച്ചുവെന്ന യുവതിയുടെ അമ്മയുടെ പരാതിയില്‍ കമറുദ്ദീനെതിരേ കേസെടുത്തു. പ്രതി തന്റെ പ്രവൃത്തികളിലൂടെ മരിച്ചയാള്‍ക്ക് ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗം ഇല്ലെന്ന സാഹചര്യം സൃഷ്ടിച്ചാല്‍ മാത്രമേ കുറ്റം നിലനില്ക്കുകയുള്ളൂവെന്നു കേസ് റദ്ദാക്കിക്കൊണ്ട് ജസ്റ്റീസുമാരായ പങ്കജ് മിത്തല്‍, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
Read More