തിരുവനന്തപുരം : ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നയരാഹിത്യത്തിന്റെ പ്രസംഗമാണ് ഗവർണർ നടത്തിയതെന്ന് അദ്ദേഹം വിമർശിച്ചു. കേന്ദ്രവുമായി ബന്ധപ്പെട്ട് പറയേണ്ട കാര്യങ്ങൾ പറഞ്ഞില്ല. മൗനം പാലിച്ചു. സംസ്ഥാനത്തിന് അർഹമായതു നഷ്ടമാകും. കേന്ദ്രത്തോട് ചോദിച്ചു വാങ്ങേണ്ടതിനെ കുറിച്ച് മൗനം. കേന്ദ്രത്തിൽ നിന്നു ചോദിച്ചു വാങ്ങേണ്ടതു ചോദിച്ചു തന്നെ വാങ്ങണം. സമഗ്ര വികസനത്തെ കുറിച്ചുള്ള എൽഡിഎഫ് സർക്കാരിന്റെ പദ്ധതികളെക്കുറിച്ച് നയ പ്രഖ്യാപനത്തിൽ പരാമർശം ഇല്ല. 5240 കോടി നീക്കിയിരിപ്പ് വച്ചിട്ടാണ് എൽഡിഎഫ് സർക്കാർ പടിയിറങ്ങിയത്. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ നിന്ന് അവർ ഒളിച്ചോടിയതായും പിണറായി വിമർശിച്ചു.
Read MoreCategory: Loud Speaker
യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം; ക്ഷേമപെൻഷൻ 3,000 രൂപ,ഇന്ദിരാ ഗ്യാരണ്ടികൾ നടപ്പാക്കും, വിദ്യാർഥിനികൾക്ക് ആർത്തവ അവധി
തിരുവനന്തപുരം : വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം നിയമസഭയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അ ർലേക്കർ നടത്തി. നയപ്രഖ്യാപനത്തിന് മുന്നോടിയായി വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന് ലോകഭവൻ സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ലോക്ഭവന്റെ നിർദ്ദേശം സർക്കാർ പാടെ തള്ളിക്കൊണ്ട് വന്ദേമാതരത്തിന്റെ ആദ്യഭാഗം മാത്രമാണ് ആലപിച്ചത്. ഇത് വരും ദിവസങ്ങളിൽ ലോക്ഭവനും സർക്കാരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾക്ക് കളമൊരുങ്ങാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരള പോലീസിന്റെ ബാൻഡ് വിഭാഗമാണ് വന്ദേമാതരം ആലപിച്ചത്. രാവിലെ ഒന്‍പതു മണിയോടെ നിയമസഭയിൽ എത്തിയ ഗവർണറെ മുഖ്യമന്ത്രി വി.ഡി. സതീശനും നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും ചേർന്ന് സ്വീകരിച്ചു. ഗവർണറെ സ്വീകരിച്ചതിനുശേഷം ആണ് വന്ദേമാതരം ആലപിച്ചത്. വി.ഡി. സതീശൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിൽ വന്ദേമാതരത്തിന്റെ മുഴുവൻ ഭാഗവും ആലപിച്ചിരുന്നു. ഇതിനെതിരെ സിപിഎം നേതാവും മുൻമന്ത്രിയുമായ പി എ…
Read Moreമന്ത്രവാദം ആരോപിച്ച് കുടുംബത്തിന് നേരെ ആക്രമണം; ഗൃഹനാഥൻ കൊല്ലപ്പെട്ടു; രണ്ട് മക്കൾക്ക് ഗുരുതര പരിക്ക്
അഹമ്മദാബാദ്: മന്ത്രവാദമാരോപിച്ച് ജനക്കൂട്ടം നടത്തിയ ക്രൂരമായ ആക്രമണത്തിൽ 50 കാരൻ കൊല്ലപ്പെട്ടു. മനു ഭായ് ദാമോർ ആണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ സബർകന്ത ജില്ലയിൽ നടന്ന ആക്രമണത്തിൽ ഇയാളുടെ രണ്ട് മക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകൾ ഉൾപ്പെടെ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അന്ധവിശ്വാസത്തിന്റെ പേരിൽ ഒരു കുടുംബത്തെ മുഴുവൻ ലക്ഷ്യമിട്ടായിരുന്നു അക്രമം. പ്രദേശത്ത് വലിയ തോതിൽ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മേയ് 19നായിരുന്നു സംഭവം നടന്നത്. മനു ഭായ് ദാമോറിന്റെ ഭാര്യ കമലാബെൻ മന്ത്രവാദം നടത്തുന്നുണ്ടെന്ന് ആരോപിച്ച് അയൽവാസികൾ ഇവരുടെ വീട്ടിലേക്ക് ഇരച്ചുകയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു. പ്രദേശത്ത് നിലവിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Read More‘മാന്യത വിട്ടാല്‍ നെഞ്ചത്ത് കയറി താളമേളം ചവിട്ടും’; തലസ്ഥാനത്ത് കണ്ടത് സാമ്പിൾ വെടിക്കെട്ട്; പോലീസിനെതിരെ ഭീഷണിയുമായി സിപിഎം നേതാവ്
പാലക്കാട്: പോലീസിനെതിരെ ഭീഷണി മുഴക്കി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു. പാലക്കാട് ടൗൺ നോർത്ത് പൊലീസ് സിഐക്കെതിരെയാണ് ജില്ലാ സെക്രട്ടറിയുടെ. ഭീഷണി. ഇടതുപക്ഷ പ്രവർത്തകരോട് മാന്യത വിട്ട് പെരുമാറിയാൽ, നെഞ്ചത്ത് കയറി താളമേളം ചവിട്ടുമെന്നാണ് താക്കീത്. പോലീസ് ഗുണ്ടായിസം കാണിച്ചാൽ, അതിനെ ഒതുക്കാനുള്ള കരുത്ത് ഇടതുപക്ഷ മുന്നണിക്കുണ്ടെന്നും ഇഡിയെ ആക്രമിച്ചത് സാമ്പിൾ വെടിക്കെട്ട് മാത്രമാണെന്നും പൂരം കാണാൻ കിടക്കുന്നതേയുള്ളൂവന്നും സുരേഷ് ബാബു പറഞ്ഞു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ എൻഫോസ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെതിരായ പ്രതിഷേധത്തിനിടയിൽ ആയിരുന്നു ഭീഷണി പ്രസംഗം. “നോര്ത്തിലൊരു സിഐയുണ്ട്. അവന് വല്ലാത്ത ചൊറിച്ചിലാണ്. ആ ചൊറിച്ചിലൊന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടും കമ്മ്യൂണിസ്റ്റുകാരോടും കാണിക്കാന്‍ നിക്കരുത് എന്നാണ് താക്കീതായി പറയാനുളളത്. മാന്യതയാണെങ്കില്‍ അധിക മാന്യത കാണിക്കുന്നവരാണ് ഞങ്ങള്‍. മാന്യത വിട്ടാല്‍ നിന്റെ നെഞ്ചത്ത് കയറി താളമേളം ചവിട്ടും ഞങ്ങള്‍. ഇതൊക്കെ…
Read More‘ബോധപൂര്‍വം പ്രശ്നമുണ്ടാക്കാനാണ് ഇഡി ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്, ക്ഷുഭിതരായ ആളുകളുടെ ഇടയിലൂടെ ഉദ്യോഗസ്ഥര്‍ പോയാല്‍ ഏത് ഗാന്ധിയനായാലും പ്രതികരിക്കും’: ഇ. പി ജയരാജൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇഡി ഉദ്യേഗസ്ഥര്‍ക്കെതിരായ ആക്രമണത്തില്‍ പ്രതികരിച്ച് സിപിഎം നേതാവ് ഇ. പി ജയരാജന്. ബോധപൂര്‍വം പ്രശ്നമുണ്ടാക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്ന് ജയരാജൻ ആരോപിച്ചു. ‘ബോധപൂര്‍വം പ്രശ്നമുണ്ടാക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. ഒരു വലിയ ജനക്കൂട്ടം ക്ഷുഭിതരായി പുറത്തുനില്‍ക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുമ്പോള്‍ അവര്‍ക്കിടയിലേക്ക് കാറുമെടുത്ത് പോകാന്‍ പറ്റുമോ? സ്വാഭാവികമായും പ്രതികരണം ഉണ്ടാകില്ലേ’ എന്ന് അദ്ദേഹം പറഞ്ഞു. ക്ഷുഭിതനായ ആളുകളുടെ ഇടയിലൂടെ ഉദ്യോഗസ്ഥര്‍ പോയാല്‍ ഏത് ഗാന്ധിയനായാലും പ്രതികരിക്കും. സമാധാനപരമായ അന്തരീക്ഷത്തെ തകര്‍ക്കാന്‍ ആര്‍എസ്എസ്-ബിജെപി-കോണ്‍ഗ്രസ് അജണ്ട നടപ്പിലാക്കി സിപിഎമ്മിനെ തകര്‍ക്കാനാണ് ശ്രമം. അങ്ങനെ തകര്‍ക്കാനാകില്ലെന്നും ജയരാജന് വ്യക്തമാക്കി.
Read Moreവെൽഡിംഗ് കന്പി പൊട്ടിവീണു: തിരുവനന്തപുരത്ത് അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡ് തകർന്നുവീണു; കുട്ടികളടക്കം അഞ്ചുപേർക്ക് പരിക്ക്
തിരുവനന്തപുരം: തലസ്ഥാനത്ത് അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡ് പൊട്ടി വീണ് അപകടം. കുട്ടികളടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. വെമ്പായത്ത് പ്രവര്‍ത്തിക്കുന്ന “ഹാപ്പി ലാന്‍ഡി’ലാണ് അപകടമുണ്ടായത്. റൈഡിന്റെ വെൽഡിംഗ് പൊട്ടിവീഴുകയായിരുന്നു. മുപ്പതോളം പേര് അപകട സമയം റൈഡില്‍ ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റവരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
Read Moreഹോർമുസിൽ താഴ്ന്ന് സ്വർണ വില: പവന് 1.15 രൂപയിൽ താഴെ
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാംദിനവും താഴേക്കിറങ്ങി സ്വർണവില. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,305 രൂപയിലും പവന് 1,14,440 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 55 രൂപ താഴ്ന്ന് 11,755 രൂപയിലെത്തി. 14 കാരറ്റ് സ്വർണവില ഗ്രാമിന് 45 രൂപ കുറഞ്ഞ് 9,155 രൂപയിലും ഒമ്പത് കാരറ്റ് സ്വർണവില ഗ്രാമിന് 30 രൂപ താഴ്ന്ന് 5,900 രൂപയിലുമെത്തി. ബുധനാഴ്ച സ്വർണവില രണ്ടുതവണയാണ് ഇടിഞ്ഞത്. രാവിലെയും വൈകുന്നേരവുമായി ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയുമാണ് കുറഞ്ഞത്. സംസ്ഥാനത്ത് ചാഞ്ചാട്ടത്തിനു പിന്നാലെ സ്വർണവില ചൊവ്വാഴ്ച താഴേക്കു പോയിരുന്നു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പവന് 2160 രൂപയും ഗ്രാമിന് 270 രൂപയുമാണ് കുറഞ്ഞത്.…
Read Moreസംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല. വരും മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
Read Moreഇഡി റെയ്ഡിലൂടെ പിണറായിയെ തളർത്താനാവില്ല; അന്വേഷണം രാഷ്ട്രീയ പകപോക്കല്‍; എക്സാലോജിക്ക് കേസ് വെറും ഭാവന ചമക്കലെന്ന് എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: ഇഡി റെയ്ഡിലൂടെ പിണറായിയെയും സിപിഎമ്മിനെയും ദുർബലപ്പെടുത്താനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെയും വീടുകളിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കലെന്നും ഗോവിന്ദന്. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് നശിപ്പിക്കാൻ ശ്രമിക്കുന്നു. എടുക്കുന്ന കേസുകളിൽ ഒരു ശതമാനപോലും ശിക്ഷിക്കപ്പെടുന്നില്ലെന്ന് സുപ്രീംകോടതി ചൂണ്ടികാണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ കോൺഗ്രസ് നേതൃത്വവും രാഹുൽ ഗാന്ധിയും പിണറായി വിജയനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചോദിച്ചു. ബിജെപിയുടെയും കോൺഗ്രസിന്റെയും ഒരേ ആവശ്യമാണ്. അരവിന്ദ് കേജരിവാളിനെ സമാനമായാണ് ജയിലടച്ചത്. ഭാവന ചമച്ചാൽ കുറ്റപത്രമാകില്ലെന്ന് കോടതി പറഞ്ഞ് വെറുതെവിട്ടു. ഇത് പോലൊരു ഭാവന ചമക്കലാണ് എക്സാലോജിക് കേസുമെന്നും എം വി ഗോവിന്ദന് ആരോപിച്ചു. ആരോപണം അടിസ്ഥാന രഹിതമാണ്. ഡയറിയിൽ പേരുള്ള രണ്ടുപേർ ഇന്ന് മന്ത്രിമാരാണ്. പക്ഷെ കേസില്ല. ഇത് കെട്ടിച്ചമച്ചുണ്ടാക്കിയ കേസാണെന്നും…
Read More‘കോൺഗ്രസും ബിജെപിയും കൂടിയുളള ഒത്തുകളിയാണ് ഈ റെയ്ഡ്, പിണറായി വിജയൻ തീയിൽ കുരുത്ത്, അഗ്നിപഥത്തിലൂടെ മുന്നേറിയ നേതാവാണ്’: പിണറായി വിജയൻ
തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളില്‍ ഉള്‍പ്പെടെ നടക്കുന്ന ഇഡി പരിശോധനയില്‍ പ്രതികരണവുമായി എംപി ജോൺ ബ്രിട്ടാസ്. കോൺഗ്രസും ബിജെപിയും കൂടിയുളള ഒത്തുകളിയാണ് ഇതെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. പിണറായി വിജയൻ തീയിൽ കുരുത്ത നേതാവാണ്. ഇതുപോലുളള ഒരുപാട് വേട്ടയാടലുകൾ കോൺഗ്രസും ബിജെപിയും അദ്ദേഹത്തിനെതിരെ നടത്തിയിട്ടുണ്ട്. സിപിഎമ്മിനെ തളര്‍ത്താമെന്നത് ബിജെപിയുടെ വ്യാമോഹമാണ്. അതിനെ പിണറായി വിജയനും പാർട്ടിയും പ്രതിരോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഇപ്പോൾ നടക്കുന്ന റെയ്ഡ് നഗ്നമായ രാഷ്ട്രീയ വേട്ടയാടലാണ്. കോൺഗ്രസും ബിജെപിയും ഒത്തുകളിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട തെളിവായി വേണം ഈ റെയ്ഡിനെ കാണാൻ. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ഹൈക്കമാൻഡ് നേതാക്കൾ കേരളത്തിൽ വന്ന്, “എന്തുകൊണ്ട് പിണറായി വിജയനെ വേട്ടയാടുന്നില്ല, അദ്ദേഹത്തിനെതിരെ കേസുമായി മുന്നോട്ട് പോകുന്നില്ല, അദ്ദേഹത്തെ അറസ്റ്റ് ചെയ്ത്…
Read More