തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ ഇഡി റെയ്ഡിനു പിന്നിൽ ദുരൂഹത ആരോപിച്ച് ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി വി.ഡി. സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിനു പിറ്റേന്നു തന്നെ ഇഡി പരിശോധന നടന്നുവെന്നാണ് ബിനീഷ് ചൂണ്ടിക്കാട്ടുന്നത്. ‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശൻ ഇന്നലെ പ്രധാനമന്ത്രിയെ കണ്ടു, ഇന്ന് സഖാവ് പിണറായിയുടെ വീട്ടിൽ ഇഡി റെയ്ഡ്’ എന്നാണ് ബിനീഷ് കോടിയേരിയുടെ പോസ്റ്റ്. അതേസമയം, പോസ്റ്റിനു താഴെ സമ്മിശ്രമായ പ്രതികരണങ്ങളാണുണ്ടായത്. പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലുമാണ് പരിശോധന നടക്കുന്നത്. കൂടാതെ, മരുമകനും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസിന്റെ വസതിയിലും സിഎംആർഎൽ ഓഫിസിലും ശശിധരൻ കർത്തയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.
Read MoreCategory: Loud Speaker
മാസപ്പടി കേസ്: വീണാ വിജയനെ ഇഡി ചൊദ്യം ചെയ്യുന്നു
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയനെ ഇഡി ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്. പിണറായിയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടക വീട്ടിൽ രാവിലെ മുതൽ ഇഡി റെയ്ഡ് പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന പോലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷ്യൽ ബ്രാഞ്ചിനെയോ, ലോക്കൽ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം. കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നാടകീയ പരിശോധന ആരംഭിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി. ആരോപണ വിധേയർ ആരെന്നു…
Read More‘അഞ്ച് രൂപയ്ക്ക് മീന്‍ കറി കൂട്ടിയുള്ള ഊണ്, സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ’: പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് ബംഗാള്‍ മുഖ്യമന്ത്രി
കോൽക്കത്ത: പൊതുജനങ്ങള്‍ക്ക് ആകര്‍ഷകമായ പദ്ധതികള്‍ പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി. സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ, മദ്യഷാപ്പുകള്ക്കുകള്ക്ക് പുതിയ നിയന്ത്രണങ്ങള്‍, അഞ്ച് രൂപയ്ക്ക് മീന്‍ കറി കൂട്ടിയുള്ള ഊണ് എന്നിങ്ങനെ പോകുന്നു പുതിയ സർക്കാരിന്റെ പുതിയ പദ്ധതികൾ. മെയ് 27 മുതല്‍ സ്ത്രീകള്‍ക്ക് 3000 രൂപ ലഭിക്കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്കായുള്ള അപേക്ഷാ ഫോമുകള്‍ വിതരണം ചെയ്യും. ആഴ്ചയില്‍ രണ്ടുദിവസം പ്രത്യേകം സജ്ജമാക്കിയ 400 ഓളം കാന്റീനുകളിലൂടെ 5 രൂപയ്ക്ക് മീനും ചോറും അടങ്ങിയ ഊണ് സര്‍ക്കാര്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്കൂൾ കോളജ് ആരാധനാലയങ്ങള്‍ എന്നിവയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യഷാപ്പുകള്‍ അനുവദിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.
Read Moreപ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.97 ആണ് വിജയ ശതമാനം. വിജയശതമാനത്തിൽ മുൻ വർഷത്തേതിൽ നിന്ന് നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 0.16 ശതമാനമാണ് കൂടുതൽ. ഹയർസെക്കൻഡറി വിഭാഗത്തിൽ 1990 സ്കൂളുകളിൽ 372423 പേർ പരീക്ഷ എഴുതി. ഇതിൽ 290398 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 68.41ശതമാനം ആൺകുട്ടികൾ ആണ് പരീക്ഷ എഴുതിയത്. 86.89 ശതമാനം പെൺകുട്ടികളും പരീക്ഷ എഴുതി. സയൻസ് ഗ്രൂപ്പ് – 84.55 ശതമാനം, ഹ്യുമാനിറ്റിസ്- 66.38 ശതമാനം, കൊമേഴ്സ് – 74.74 ശതമാനം എന്നിവയാണ് വിജയ ശതമാനം. സർക്കാർ സ്കൂൾ വിജയശതമാനം 72.66 ആണ്. എയ്ഡഡ് സ്കൂളുകളുടെ വിജയശതമാനം 82.82 ആണ്. 78.18 ശതമാനമാണ് അൺ എയ്ഡഡ് സ്കൂളുകളുടെ വിജയം. 85.67 ശതമാനം ആണ് സ്പെഷ്യൽ സ്കൂൾ വിജയം. 30561 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി. കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ ആണിത്.…
Read Moreസ്കൂള്‍ ബസില്‍ ജീവനക്കാരെ നിയമിക്കല്‍: 15 ഇനം നിബന്ധനകള്‍ പാലിക്കണമെന്ന്പൊതുവിദ്യാഭ്യാസ വകുപ്പ്
കൊച്ചി: പുതിയ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ സ്കൂള്‍ വാഹനങ്ങളില്‍ ജീവനക്കാരെ നിയമിക്കുമ്പോള്‍ 15 ഇന നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. സ്കൂള്‍ വാഹന ജീവനക്കാരെ നിയമനത്തിന് മുമ്പ് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) നിര്‍ബന്ധമാക്കണം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്കൂള്‍ വാഹന സേവനത്തില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കുക. മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസുകളില്‍ ഉള്‍പ്പെട്ടവരെയും മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരെയും, ഗുരുതര ട്രാഫിക് നിയമലംഘന ചരിത്രമുള്ളവരെയും ഒരു കാരണവശാലും സ്കൂള്‍ വാഹനങ്ങളില്‍ ജോലിക്ക് നിയോഗിക്കരുത്. പിസിസി ഇല്ലാത്ത ജീവനക്കാരെ സ്കൂള്‍ വാഹനങ്ങളില്‍ നിയമിക്കുന്ന സ്കൂള്‍ അധികൃതര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞത് 10 വര്‍ഷത്തെ പ്രവൃത്തിപരിചയം എന്ന നിബന്ധന കര്‍ശനമായി പാലിക്കുന്നുവെന്ന് സ്കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണം. സ്കൂള്‍ കുട്ടികളുമായി പോകുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് മൂന്ന് മാസത്തിലൊരിക്കല്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കണം. എല്ലാ സ്കൂള്‍ വാഹനങ്ങളിലും,…
Read Moreഫസല്‍ വധക്കേസ്: തെളിവായ രക്തം പുരണ്ട തൂവാല കാണാതായതില്‍ റിപ്പോര്‍ട്ട് തേടി സിബിഐ കോടതി
കൊച്ചി: എന്‍ഡിഎഫ് പ്രവര്ത്തകന് ഫസല്‍ വധക്കേസിലെ രക്തം പുരണ്ട തൂവാല കാണാതായതില്‍, കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി റിപ്പോര്‍ട്ട് തേടി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സിജെഎം) കോടതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അന്വേഷണം ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് സിബിഐ കോടതി വ്യക്തമാക്കി. തൂവാല എറണാകുളം സിജെഎം കോടതിയുടെ കസ്റ്റഡിയില്‍ നിന്നാണ് കാണാതായത്. കവറില്‍ സൂക്ഷിച്ചിരുന്ന തൂവാലകള്‍ എലികള്‍ കൊണ്ടുപോയി എന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്. കേസില്‍ വിചാരണ നടത്തുന്ന സിബിഐ കോടതി തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്, തെളിവായ തൂവാല നഷ്ടമായ കാര്യം പുറത്തുവന്നത്. പ്രോസിക്യൂഷന്റെ വാദം അനുസരിച്ച്, ആ തൂവാല കേസില്‍ വളരെ നിര്‍ണായകമായ ഒരു തെളിവായിരുന്നു. കൊലപാതകത്തിന് ശേഷം, ആര്‍എസ്എസ് പ്രവര്‍ത്തകരെ ഈ കേസില്‍ കുടുക്കാന്‍ വേണ്ടി അണ്ടല്ലൂരിലെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനടുത്ത് ഇത് കൊണ്ടുപോയി ഇട്ടതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിച്ചിരുന്നത്.…
Read Moreസ്റ്റീഫന്‍ ദേവസിയുടെ സംഗീത പരിപാടിക്കായി പതിമൂന്നര ലക്ഷം രൂപ എഴുതിയെടുത്തു: ഇത്ര തുക പരിപാടിക്ക് ചെലവായിട്ടില്ല; അമ്മയിലെ വരവു ചെലവ് കണക്കുകള്‍ പുറത്തുവിടണം; മാലാ പാര്‍വതി
കൊച്ചി: അമ്മയിലെ വരവു ചെലവു കണക്കുകള്‍ പുറത്തു വിടണമെന്ന ആവശ്യവുമായി നടി മാലാ പാര്‍വതി. സ്റ്റീഫന്‍ ദേവസിയുടെ സംഗീത പരിപാടിക്കായി പതിമൂന്നര ലക്ഷം രൂപ എഴുതിയെടുത്തു. ഇത്ര തുക പരിപാടിക്ക് ചെലവായിട്ടില്ലെന്ന് വിശ്വസിക്കുന്നവര്‍ സംഘടനയിലുണ്ട്. ചില ഭാരവാഹികളുടെ അടുപ്പക്കാരായ സ്പോണ്സര്മാര്ക്ക് പ്രത്യേക പരിഗണന കിട്ടുന്നുവെന്നു മാലാ പാര്‍വതി പറഞ്ഞു. താരസംഘടനയിലെ തര്‍ക്കം മുറുകുന്നതിനിടെയാണ് മാലാ പാര്‍വതിയുടെ പരസ്യ പ്രതികരണം. കണക്ക് വ്യക്തമാക്കാന്‍ ട്രഷറര്‍ ഉണ്ണി ശിവപാലിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ കണക്കുകള്‍ ബോധ്യപ്പെടുത്തിയില്ല. മഹാന്മാരായ നടന്മാരുടെ മുഖം കാണിച്ച് സമ്പാദിച്ച പണമാണ്. അതിന്റെ കണക്ക് പുറത്തു വിടണമെന്നും പ്രശ്ന പരിഹാരത്തിന് സീനിയര്‍ താരങ്ങള്‍ ഇടപെടണമെന്നും മാലാ പാര്‍വതി ആവശ്യപ്പെട്ടു.
Read Moreമുൻ മന്ത്രി റോഷി അഗസ്റ്റിനെതിരേ വിജിലന്‍സ് പ്രാഥമികാന്വേഷണം ആരംഭിച്ചു
തൊടുപുഴ: മുന്‍ മന്ത്രി റോഷി അഗസ്റ്റിനെതിരേ കോളപ്ര-കാഞ്ഞാര്‍ ഇറിഗേഷന്‍ ടൂറിസം പദ്ധതിയില്‍ ടെന്‍ഡര്‍ നടപടികളില്‍ വീഴ്ചയും അഴിമതിയുമുണ്ടായെന്ന ആരോപണത്തില്‍ വിജിലന്‍സ് പ്രാഥമികാന്വേഷണം ആരംഭിച്ചു. തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ബേബി ജോസഫ് വണ്ടനാനി നല്കിയ പരാതിയിലാണ് അന്വേഷണം. സര്‍ക്കാരിന് നഷ്ടവും സ്വകാര്യ ഏജന്‍സിക്ക് ലാഭവും ലഭിക്കുന്ന രീതിയിലാണ് ടെന്‍ഡര്‍ നടപടിയെന്നാണ് ആക്ഷേപം. 30 വര്‍ഷത്തെ പാട്ടത്തിന് ടൂറിസം പ്രോജക്ട് ഏജന്‍സിക്ക് കൈമാറാനായിരുന്നുകരാര്. ഈഘട്ടത്തില്‍ ലാഭത്തിന്റെ 3.5 ശതമാനം മാത്രമാണ് സര്‍ക്കാരുകളുടെ വിഹിതമായി നിശ്ചയിച്ചിരുന്നത്. ടെന്‍ഡറില്‍ ഒരു കമ്പനി മാത്രമേ പങ്കെടുത്തിരുന്നുള്ളൂ.
Read Moreഇന്തോ-പസഫിക് വെല്ലുവിളികൾ പ്രധാന ചർച്ച: ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് ഡൽഹിയിൽ തുടക്കം
ന്യൂഡൽഹി: ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷയും വികസനവും ലക്ഷ്യമിട്ടുള്ള ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ സുപ്രധാനയോഗത്തിന് ഡൽഹിയിൽ തുടക്കം. ഉച്ചകോടിയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോംഗ്, ജപ്പാൻ വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗി, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ പങ്കെടുക്കും. കഴിഞ്ഞ വർഷം ജൂലൈ ഒന്നിന് വാഷിംഗ്ടണിൽ നടന്ന ചർച്ചകളുടെ തുടർച്ചയായാണ് ഉന്നതതല യോഗം. സ്വതന്ത്രവും സമാധാനപരവുമായ ഇന്തോ-പസഫിക് മേഖല ഉറപ്പാക്കുക, സമുദ്ര സുരക്ഷ ശക്തമാക്കുക, വിതരണം ഉറപ്പാക്കുക, പുതിയ സാങ്കേതികവിദ്യകൾ പങ്കുവയ്ക്കുക തുടങ്ങിയവ യോഗത്തിൽ ചർച്ചയാകും. കൂടാതെ പശ്ചിമേഷ്യയിലെയും യുക്രെയ്നിലെയും നിലവിലെ സാഹചര്യങ്ങളും യോഗം വിലയിരുത്തുമെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സാമ്പത്തിക സുരക്ഷയും സാങ്കേതിക പങ്കാളിത്തവും ശക്തമാക്കുന്നതിനുള്ള പുതിയ പ്രഖ്യാപനങ്ങൾ യോഗത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ട്. ക്വാഡ് യോഗത്തിനു മുന്നോടിയായി വിദേശകാര്യമന്ത്രിമാരുമായി എസ്. ജയശങ്കർ ഉഭയകക്ഷി ചർച്ചകൾ നടത്തി. ഇന്നലെ ജപ്പാൻ വിദേശകാര്യമന്ത്രി തോഷിമിത്സു…
Read Moreചെങ്കോട്ട ആക്രമണം: ഭീകരർ ലക്നോയും ലക്ഷ്യമിട്ടെന്ന് എൻഐഎ
ന്യൂഡൽഹി: ലക്നോയിലെ വിധാൻസഭ ഉൾപ്പെടെ സുപ്രധാനകേന്ദ്രങ്ങളിൽ സ്ഫോടനം നടത്താൻ ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതികൾ ശ്രമിച്ചതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). പ്രധാന കെട്ടിടങ്ങളും തിരക്കേറിയ കേന്ദ്രങ്ങളിലും ആക്രമണം ലക്ഷ്യമിട്ട് ചെങ്കോട്ട ആക്രമണത്തിലെ മുഖ്യപ്രതികളായ ഡോ. മുസമ്മിൽ ഷക്കീലും ഡോ. ഷഹീൻ സയിദും 2025 ഓഗസ്റ്റ് 25 നും 30 നും ലക്നോയിൽ എത്തിയിരുന്നു. ഫരീദാബാദിൽനിന്നാണു പ്രതികൾ എത്തിയത്. വിധാൻ സഭയുടെ പ്രധാനഭാഗത്തും സിവിൽ സെക്രട്ടറിയേറ്റ് പ്രവർത്തിക്കുന്ന ബാപ്പു ഭവൻ ജനത്തിരക്കേറിയ ഇമാംബര, ലാൽ ബാഗ്, അമിനാബാദ് തുടങ്ങിയ ഇടങ്ങളിലും നിരീക്ഷണം നടത്തി. സ്ഫോടകവസ്തുക്കൾ നിറച്ച കാർ ഓടിച്ചുകയറ്റുന്നതിനുള്ള സൗകര്യവും വിലയിരുത്തി. സ്ഫോടകവസ്തുക്കൾ ശേഖരിക്കാൻ ലക്നോയിൽ രാസവസ്തുക്കൾ വിൽക്കുന്ന കടകളെക്കുറിച്ച് മുസമ്മിൽ മൊബൈൽഫോണിലൂടെ വിവരങ്ങൾ ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ കുറിപ്പ് മുസമ്മലിന്റെ ഫോണിൽനിന്ന് കണ്ടെത്തിയതായി എൻഐഎ അറിയിച്ചു. ഈ വിവരങ്ങൾ ഉൾപ്പെടെ ചേർത്താണ് ചെങ്കോട്ട സ്ഫോടനക്കേസിൽ 7500…
Read More