കൊച്ചി: പള്ളുരുത്തിയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. അയ്യംവേലി പറമ്പിൽ കണ്ണൻ ആണ് മരിച്ചത്. സംഭവത്തിൽ ജെൻസൻ എന്നയാളാണ് അറസ്റ്റിലായത്. തേവര പോലീസാണ് ജെൻസനെ പിടികൂടിയത്. പള്ളുരുത്തി വെളിയിൽ രാത്രി 10 ഓടെയായിരുന്നു സംഭവം. ജെൻസന്റെ സുഹൃത്തിന്റെ മകളുമായി കണ്ണൻ അടുപ്പത്തിലായതാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്. മുൻപും ജെൻസനും കണ്ണനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇന്നലെ അർധരാത്രി ഇരുവരും വീണ്ടും ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിനിടെ കൈയിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് ജെൻസൻ കണ്ണനെ കുത്തുകയായിരുന്നു. പെൺസുഹൃത്തിന്റെ അച്ഛനും മറ്റൊരാളും കൊല നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു. ഇരുവരെയും കേസിൽ പ്രതി ചേർത്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. രാവിലെ 10 ഓടെ പോസ്റ്റ്മോർട്ടം നടക്കും.
Read MoreCategory: Loud Speaker
ആറാട്ടുപുഴയിൽ ഷിഗെല്ല സ്ഥിരീകരിച്ചു: കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ
ഹരിപ്പാട്: ആറാട്ടുപുഴ പഞ്ചായത്തിൽ വ്യാപകമായി പടരുന്ന വയറിളക്കവും ഛർദിയും ഷിഗെല്ല രോഗബാധയാണെന്ന് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരിൽനിന്നു ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതിലാണ് നാല് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലായിരിക്കുകയാണ്. നിലവിൽ രോഗം ബാധിച്ചവരിൽ മൂന്ന് പേർ വീട്ടിലും ഒരാൾ ആശുപത്രിയിലുമാണ്. ഇതുവരെ നൂറ്റന്പതോളം ആളുകളാണ് വയറിളക്കം, ഛർദി എന്നീ ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുള്ളത്. സാധാരണയായി മലിനമായ ഭക്ഷണമോ വെള്ളമോ കഴിച്ച് മൂന്നു ദിവസത്തിന് ശേഷമാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത്. വയറിളക്കത്തോടൊപ്പം മലത്തിൽ രക്തത്തിന്റെ സാന്നിധ്യം കാണുന്നതാണ് പ്രധാന ലക്ഷണം. കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ രോഗം കണ്ടുവരുന്നുണ്ട്. കടുത്ത ലക്ഷണങ്ങൾ പ്രകടിപ്പിച്ച 20 പേരുടെ സാമ്പിളുകളാണ് ആദ്യഘട്ടത്തിൽ പരിശോധനയ്ക്ക് അയച്ചത്. ഇതിൽനിന്നാണ് നാലു പേരുടെ ഫലം പോസിറ്റീവ് ആയത്. രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട നിരവധി ആളുകൾ നിലവിൽ നിരീക്ഷണത്തിലാണ്. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ…
Read Moreയുഎസ്-ചൈന ആണവപ്പോര് മുറുകുന്നു: ആണവ മിസൈൽ നിലയങ്ങൾക്കു സമീപം വൻ ലോഞ്ച് പാഡുകളും ബങ്കറുകളും നിർമിച്ച് ചൈന
ന്യൂഡൽഹി: ചൈനയിലെ ഉൾപ്രദേശങ്ങളിലുള്ള മരുഭൂമിയിൽ യുഎസ് ആക്രമണങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള വൻ സൈനികകേന്ദ്രങ്ങളുടെ നിർമാണം പുരോഗമിക്കുന്നതായി റിപ്പോർട്ട്. ചൈനയുടെ ആണവായുധ ശേഖരത്തിനുനേരേ അമേരിക്കയുടെ ഭാഗത്തുനിന്ന് ആദ്യമുണ്ടാകാൻ സാധ്യതയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനും, ശക്തമായി തിരിച്ചടിക്കാനുമുള്ള സൈനികശേഷി ഉറപ്പാക്കാനുമാണ് ചൈനയുടെ നീക്കമെന്നാണു സുരക്ഷാനിരീക്ഷകർ വിലയിരുത്തുന്നത്. തങ്ങളുടെ ആണവ മിസൈലുകൾ അമേരിക്കയിലെ ഏതു നഗരത്തെയും ലക്ഷ്യംവയ്ക്കാൻ ശേഷിയുള്ളവയാണെന്നാണ് ചൈനയുടെ അവകാശവാദം. ഇതിനുപിന്നാലെയാണ്, ചൈനയുടെ ഏറ്റവും ദൈർഘ്യമേറിയ ആണവ മിസൈലുകൾ സൂക്ഷിച്ചിരിക്കുന്ന നിലയങ്ങൾക്കു സമീപം ലോഞ്ച് പാഡുകൾ, ബങ്കറുകൾ, വാർത്താവിനിമയകേന്ദ്രങ്ങൾ എന്നിവയടങ്ങുന്ന വലിയ സൈനികശൃംഖലകളുടെ നിർമാണം പുരോഗമിക്കുന്നതായി വാർത്തകൾ പുറത്തുവരുന്നത്. ഉപഗ്രഹചിത്രങ്ങൾ സഹിതം റോയിട്ടേഴ്സ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ചൈനയുടെ മൊബൈൽ മിസൈൽ ലോഞ്ചറുകൾക്കും വ്യോമപ്രതിരോധ സംവിധാനങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കുന്ന എൺപതിലധികം ലോഞ്ച് പാഡുകളാണ് ചിത്രങ്ങളിൽ ദൃശ്യമാകുന്നത്. ഇലക്ട്രോണിക് യുദ്ധമുറകൾ, ഉപഗ്രഹ ആശയവിനിമയം, കമാൻഡ് ഓപ്പറേഷനുകൾ എന്നിവയ്ക്കായി ഉപയോഗിച്ചേക്കാവുന്ന അത്യാധുനിക സംവിധാനങ്ങളും ഇതിനു…
Read Moreഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് സിപിഎം പ്രവര്‍ത്തകർ കൂടി അറസ്റ്റിൽ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ആറ് സിപിഎം പ്രവര്‍ത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ ആറ്റുകാല്‍ കൗണ്‍സിലര്‍ ഉണ്ണി, സിപിഎം പ്രവര്‍ത്തകരായ ഷൈജു, സലിം, സിദ്ധാര്‍ത്ഥ്, വിജയ്, നിഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 25 ആയി. പ്രതികളെ നന്ദാവനം എആര്‍ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. ഇന്ന് ഇവരെ കോടതിയില്‍ ഹാജരാക്കും. പൊതുമുതല്‍ നശിപ്പിക്കല്‍, ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, വധശ്രമം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കണ്ടാലറിയാവുന്ന മൂന്നൂറ് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ പ്രവര്‍ത്തകരെ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയാണ്. വരുംദിവസങ്ങളിലും കുടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം. അതേ സമയം…
Read Moreശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ സുരക്ഷാവീഴ്ച: പോലീസ് റിപ്പോര്‍ട്ട് ഗൗരവമായെടുക്കും: ആഭ്യന്തര വകുപ്പിന്റെ സഹായത്തോടെ അന്വേഷണം നടത്തും; കെ. മുരളീധരന്
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിലെ സുരക്ഷാവീഴ്ചയില്‍ പോലീസ് റിപ്പോര്‍ട്ട് ഗൗരവമായെടുക്കുകയാണെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരന്. ആഭ്യന്തര വകുപ്പിന്റെ സഹായത്തോടെ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രസ്വത്ത് നഷ്ടപ്പെടുന്ന സംഭവം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്മനാഭ സ്വാമിക്ഷേത്രത്തില്‍ നിന്ന് അമൂല്യമായ വസ്തുക്കള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു ഡിജിപി ആഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
Read Moreലഹരി ഉപയോഗിച്ച് പ്രശ്നമുണ്ടാക്കി: കസ്റ്റഡിയിലെടുക്കാന്‍ എത്തിയ പോലീസുകാരന്റെ കൈ അടിച്ച് പൊട്ടിച്ചു; അഞ്ചു യുവാക്കള്‍ അറസ്റ്റില്‍
കൊച്ചി: എറണാകുളത്ത് പോലീസുകാരെ ആക്രമിച്ച അഞ്ചു യുവാക്കള്‍ അറസ്റ്റില്‍. മരോട്ടിച്ചുവടില്‍ ലഹരി ഉപയോഗിച്ച് പ്രശ്നമുണ്ടാക്കിയ യുവാക്കളെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയപ്പോഴാണ് സംഭവം. യുവാക്കളുടെ ആക്രമണത്തില്‍ തൃക്കാക്കര സിഐയുടെ കൈയ്ക്ക് പരിക്കേറ്റു. വയനാട് സ്വദേശി അക്ഷയ്, കൊല്ലം സ്വദേശി ജിനീഷ്, നെന്മാറ സ്വദേശിയായ ഷംസുദ്ദീന്, തിരുവനന്തപുരം സ്വദേശികളായ അജ്മല്‍, അല്‍ത്താഫ് എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്. പോലീസിനെ ആക്രമിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയത് അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. മദ്യലഹരിയില്‍ യുവാക്കള്‍ പ്രശ്നമുണ്ടാക്കുന്നുവെന്ന് അറിഞ്ഞ് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ് മരോട്ടിച്ചുവടില്‍ എത്തിയത്. മദ്യപിച്ച യുവാക്കള്‍ പോലീസുകാരെ അസഭ്യം പറയുകയും കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ ആക്രമിക്കുകയുമായിരുന്നു. ബലം പ്രയോഗിച്ചാണ് യുവാക്കളെ ജീപ്പിലേക്ക് കയറ്റിയത്. ഇതിനിടെയാണ് സിഐയുടെ കൈയ്ക്ക് പൊട്ടലേറ്റത്. യുവാക്കള്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊച്ചിയിലെ ഒരു മാളിലെ ജീവനക്കാരാണ് യുവാക്കള്‍.
Read Moreകൂടിയല്ലോ പൊന്നേ… സ്വർണം വില വീണ്ടും 1.15 ലക്ഷം കടന്നു: ഒറ്റയടിക്ക് കൂടിയത് 1,160 രൂപ
കൊച്ചി: സംസ്ഥാനത്ത് നാലുദിവസത്തെ വീഴ്ചയ്ക്കു ശേഷം തിരിച്ചുകയറി സ്വർണവില. ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,450 രൂപയിലും പവന് 1,15,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 120 രൂപ ഉയർന്ന് 11,875 രൂപയിലെത്തി. തുടർച്ചയായ മൂന്നു ദിവസത്തെ വീഴ്ചയ്ക്കു ശേഷമാണ് ഇന്ന് സ്വർണവില തിരിച്ചുകയറിയത്. സംസ്ഥാനത്ത് ചാഞ്ചാട്ടത്തിനു പിന്നാലെ സ്വർണവില ചൊവ്വാഴ്ച താഴേക്കു പോയിരുന്നു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ബുധനാഴ്ച രാവിലെയും വൈകുന്നേരവുമായി ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയുമാണ് കുറഞ്ഞത്. പിന്നാലെ വ്യാഴാഴ്ച വീണ്ടും ഇടിഞ്ഞ സ്വർണവില ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പവന് 2160 രൂപയും ഗ്രാമിന് 270 രൂപയുമാണ് കുറഞ്ഞത്.…
Read More‘വന്ദേമാതരം മുഴുവൻ പാടിയില്ല’: അതൃപ്തി അറിയിച്ച് ഗവർണർ
തിരുവനന്തപുരം: വി.ഡി. സതീശന് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ അതൃപ്തി അറിയിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. അതേസമയം, സ്പീക്കറോട് വിശദീകരണം തേടുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. വന്ദേമാതരത്തിന്റെ ആദ്യഭാഗം മാത്രമാണ് പോലീസ് ബാൻഡ് വായിച്ചത്. ഗവർണറെ നിയമസഭയിലേക്ക് സ്വീകരിക്കുന്നതിന്റെ ഭാഗമായി വന്ദേമാതരം മുഴുവൻ വായിക്കണമെന്നായിരുന്നു ലോക്ഭവൻ നിർദേശിച്ചത്. വ്യാഴാഴ്ച റിഹേഴ്സൽ കണ്ടപ്പോൾ തന്നെ വന്ദേ മാതരം മുഴുവൻ പാടാൻ ലോക്ഭവൻ നിർദേശിച്ചിരുന്നു. വന്ദേമാതരം മുഴുവൻ ആലപിക്കാത്തതിൽ രൂക്ഷവിമർശനവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. 150-ാം വാർഷികം ആഘോഷിക്കുന്ന ദേശീയഗീതം അപമാനിക്കപ്പെട്ടു. വന്ദേമാതരം മുഴുവനും പാടണമെന്ന നിർദേശം ലംഘിച്ചത് ലോക്ഭവനോടും ഗവർണറോടുമുള്ള അവഹേളനമാണെന്നും ബിജെപി ആരോപിച്ചു.
Read Moreഅഞ്ച് ഇന്ദിരാ ഗാരന്റികളും നടപ്പിലാക്കും, വാഗ്ദാനങ്ങൾ പൂർണമായി പാലിക്കും: മുഖ്യമന്ത്രി വി ഡി സതീശൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു മുമ്പ് യുഡിഎഫ് പ്രഖ്യാപിച്ച അഞ്ച് ഇന്ദിരാ ഗാരന്റികളും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. രണ്ട് ഗാരന്റികൾ സർക്കാർ പ്രഖ്യാപിച്ചു. മറ്റുള്ളവ സാമ്പത്തിക കാര്യങ്ങൾ പരിശോധിച്ച് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളം പുതുയുഗത്തിലേക്ക് ചുവടുവയ്ക്കുകയാണ്. വെല്ലുവിളികളെ ജനാധിപത്യരീതിയിൽ നേരിടുമെന്നും വി.ഡി. സതീശൻ പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ ഏവിയേഷൻ ഹബ്ബാക്കി കേരളത്തെ മാറ്റും. ഉന്നത വിദ്യാഭ്യാസമേഖലയെ ആധുനീകരിക്കും. പുതിയ അറിവുകൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreഓപ്പറേഷൻ ഷെരുവാലി: ഏറ്റുമുട്ടൽ അവസാന ഘട്ടത്തിൽ; ഭീകരരുടെ ഒളിത്താവളം തകർത്തു
ന്യൂഡൽഹി: രജൗരി ഏറ്റുമുട്ടൽ അവസാന ഘട്ടത്തിലെന്ന് സുരക്ഷാസേന. ഓപ്പറേഷൻ ഷെരുവാലി ആറാം ദിവസത്തിലേക്ക് കടന്നതോടെ ഭീകരർ നിലവിലുള്ള പ്രദേശം വിട്ടുപോകാൻ കഴിയാത്ത വിധം ചുറ്റപ്പെട്ടെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശത്തെ തീവ്രവാദികളുടെ നീക്കത്തെക്കുറിച്ച് പ്രത്യേക ഇന്റലിജൻസ് വിവരങ്ങളെതുടർന്നാണ് ‘ഓപ്പറേഷൻ ഷെരുവാലി’ എന്ന പേരിൽ സൈനിക നീക്കം ആരംഭിച്ചത്. സൈന്യം, ജമ്മു കാശ്മീർ പോലീസ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്. ഓപ്പറേഷൻ ആരംഭിച്ചതിന് തൊട്ടുപിന്നാലെ ഡോറിമൽ-ഗംഭീർ മൊഗ്ല ബെൽറ്റിൽ സുരക്ഷാ സേനയും സംശയിക്കപ്പെടുന്ന തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രാഥമിക വിവരങ്ങൾ പ്രകാരം, മൂന്നിലധികം തീവ്രവാദികൾ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് നിഗമനം. ഭീകരർ രക്ഷപ്പെടുന്നത് തടയാൻ വിപുലമായ നിരീക്ഷണ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സൈന്യം പറഞ്ഞു. വനമേഖലയിൽ രാത്രിയിലും കനത്ത വെടിവെപ്പുണ്ടായി. ഭീകരരുടെ ഒളിത്താവളം തകർത്തെന്നും വനത്തിനുള്ളിലെ ഗുഹയിലാണ് നിലവിൽ…
Read More