ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദു സന്യാസി ചിൻമോയ് കൃഷ്ണ ദാസിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് വ്യാപക അക്രമം. സന്യാസിയുടെ അനുയായികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ അഭിഭാഷകൻ കൊല്ലപ്പെട്ടു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറും ചാട്ടോഗ്രാം ഡിസ്ട്രിക്റ്റ് ബാർ അസോസിയേഷൻ അംഗവുമായ 35 കാരനായ സെയ്ഫുൾ ഇസ് ലാമാണു കൊല്ലപ്പെട്ടത്. പ്രതിഷേധക്കാർ അഭിഭാഷകനെ തന്റെ ചേംബറിന് താഴെനിന്നു വലിച്ചിഴച്ചുകൊണ്ടുപോയി കൊന്നുവെന്ന് ചിറ്റഗോംഗ് ലോയേഴ്സ് അസോസിയേഷൻ പ്രസിഡന്റ് നസിം ഉദ്ദീൻ ചൗധരി പറഞ്ഞു. സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ബംഗ്ലാദേശ് സമ്മിലിറ്റ് സനാതൻ ജാഗരൺ ജോട്ടെയുടെ വക്താവാണ് അറസ്റ്റിലായ ചിൻമോയ് കൃഷ്ണ ദാസ്. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന പ്രതിഷേധത്തിനിടെ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹം നിലവിൽ റിമാൻഡിലാണ്.
Read MoreCategory: Loud Speaker
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: രാഹുലിനെ പൂട്ടാനുറച്ച് പോലീസ്; ആംബുലന്‍സ് ഡ്രൈവറുടെ ഉള്‍പ്പെടെ മൊഴി എടുക്കും; പഴുതുകളടച്ച് കുറ്റപത്രം
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് രാഹുലിനെ പൂട്ടാന്‍ പോലീസ്. കഴിഞ്ഞ തവണ പോലീസിനെ വെട്ടിച്ച് ജര്‍മനിയിലേക്ക് കടക്കുകയും അവിടെ വച്ച് ഭാര്യയുമായി ഒത്തുതീര്‍പ്പിലെത്താന്‍ ചരടുവലിക്കുകയും ചെയ്ത രാഹുലിനെ ഇത്തവണ പിഴവുകള്‍ വരുത്താതെ ജയിലിലാക്കാന്‍ കഴിഞ്ഞ സംതൃപ്തിയിലാണ് പോലീസ്. പ്രതി ആംബുലന്‍സില്‍വച്ചും യുവതിയെ മര്‍ദിച്ചുവെന്ന ഡിവൈഎഫ്ഐ നേതാവിന്റെ മൊഴി കേസില്‍ നിര്‍ണായകമാകും. ഡിവൈഎഫ്ഐയുടെ ആംബുലന്‍സിലായിരുന്നു യുവതിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. ഇത് കേസില്‍ നിര്‍ണായകമാണ്. രാഹുലിന്റെ വീട്ടിൽനിന്ന് തിങ്കളാഴ്ച രാത്രിയാണ് യുവതിയെ ആംബുലൻസിൽ എത്തിച്ചതെന്നും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് രാത്രി ആശുപത്രിയിൽ എത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും പരാതി ഇല്ലെന്ന നിലപാടിലായിരുന്നു യുവതി. രാഹുലിനെതിരേ പരാതിയില്ലെന്നും അച്ഛനും അമ്മയും വന്നാല്‍ പോകാന്‍ അനുവദിക്കണമെന്നും ഭര്‍ത്താവിന്റ വീട്ടില്‍നിന്നും തന്റെ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ സഹായിക്കണമെന്നുമായിരുന്നു യുവതി ആദ്യം പോലീസിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പറവൂരിൽനിന്നു…
Read Moreഭർത്താവുമായി വഴക്കിട്ടു: യുവതി കൈക്കുഞ്ഞുമായി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
ലക്നോ: ഉത്തർപ്രദേശിൽ യുവതി കൈക്കുഞ്ഞുമായി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ഭദോഹിജില്ലയിലെ സൂര്യാവ പോലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. ലക്ഷ്മി ദേവി (25), രണ്ടര വയസുകാരിയായ മകൾ എന്നിവരാണ് മരിച്ചത്. യുവതിയുടെ ഭർത്താവ് വീരേന്ദ്ര ബിന്ദിനു സൂറത്തിലാണ് ജോലി. ദീപാവലിക്കു വീട്ടിലെത്തിയ വീരേന്ദ്ര തിരിച്ചുപോകാനുള്ള തയാറെടുപ്പിലായിരുന്നു. തന്നെയും മകളെയും കൊണ്ടുപോകണമെന്നു ഭാര്യ നിർബന്ധംപിടിച്ചതായും വാടകവീട് തരപ്പെടുത്തിയശേഷം കൊണ്ടുപോകാമെന്നു വാക്കു കൊടുത്തതായും വീരേന്ദ്ര പറഞ്ഞു. എന്നാൽ, വഴക്കിനെത്തുടർന്ന് യുവതി കുഞ്ഞുമായി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു.
Read Moreപുലർച്ചെവരെ മൃതദേഹത്തിനു കാവൽ നിന്നു, പോലീസെത്തും മുൻപേ മുങ്ങി: ബംഗളൂരുവിലെ വ്ലോഗറുടെ കൊലപാതകം; പ്രതിയായ കണ്ണൂർ സ്വദേശി ഒളിവിൽ
കണ്ണൂർ: ബംഗളൂരുവിൽ വ്ലോഗറെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന തോട്ടട കിഴുന്നയിലെ ആരവ് അവസാനമായി കണ്ണൂരിലെത്തിയത് കഴിഞ്ഞമാസമെന്ന് മുത്തച്ഛന്റെ മൊഴി. ബംഗളൂരുവിൽ നിന്നെത്തിയ പോലീസിന്റെ പ്രത്യേക സംഘത്തോടാണ് മുത്തച്ഛൻ ഇക്കാര്യം പറഞ്ഞത്. ചെറുപ്പത്തിലെ അച്ഛൻ മരിച്ചതോടെ ആരവിനെ ഉപേക്ഷിച്ച് അമ്മ മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഇതോടെ ആരവ് മുത്തച്ഛന്റെ കൂടെ കിഴുന്നയിലെ വീട്ടിലായിരുന്നു താമസം. എല്ലാവരിൽനിന്നും ഉൾവലിഞ്ഞ് ജീവിക്കുന്ന ആരവിന് കണ്ണൂരിൽ മറ്റ് കേസുകളൊന്നുമുണ്ടായിരുന്നില്ല. കൊലപാതകം നേരത്തെ പ്ലാൻ ചെയ്തതാണെങ്കിൽ ആരവ് രക്ഷപ്പെട്ടിട്ടുണ്ടായിരിക്കുമെന്നാണ് പോലീസ് നിഗമനം. പ്രതിയെക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണ്. ആരവിനെ കണ്ടെത്താൻ കർണാടക പോലീസ് കേരള പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. കണ്ണൂരിലെ ആരവിന്റെ ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും പോലീസ് പരിശോധന നടത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് അസംസ്വദേശി മായ ഗാഗോയിയും ആരവും ബംഗളൂരു ഇന്ദിരാനഗറിലെ അപ്പാർട്ട്മെന്റിൽ ചെക്ക് ഇൻ…
Read Moreഫഡ്നാവിസ് മുഖ്യമന്ത്രിക്കസേരയിലേക്ക്: ഷിന്‍ഡെ മഹായുതി കണ്‍വീനറാകും
മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി നേതാവായ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകാന്‍ സാധ്യത തെളിയുന്നു. വാങ്കഡെ സ്റ്റേഡിയത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ സത്യപ്രതിജ്ഞയുണ്ടായേക്കും. മുഖ്യമന്ത്രി സ്ഥാനത്തിന് പകരമായി മഹായുതി കണ്‍വീനര്‍ സ്ഥാനവും കല്യാണില്‍നിന്നുള്ള എംപിയായ മകന് ശ്രീകാന്ത് ഷിന്‍ഡെയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും ഏകനാഥ് ഷിന്‍ഡെ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ബിജെപി നേതൃത്വവും എന്‍സിപിയും ആര്‍എസ്എസും ഈ നിര്‍ദേശത്തെ പിന്തുണച്ചേക്കുമെന്നാണു സൂചന. നേരത്തെ ഷിന്‍ഡേയ്ക്ക് കേന്ദ്രമന്ത്രി പദമോ ഉപമുഖ്യമന്ത്രി സ്ഥാനമോ ആണു ബിജെപി വാഗ്ദാനം ചെയ്തത്. എന്നാല്‍ ഇതിന് ഷിന്‍ഡെ വഴങ്ങിയില്ല. മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന്റെ വന്‍ വിജയത്തിനു പിന്നില്‍ താന്‍ നടത്തിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളാണെന്ന് ഷിന്‍ഡെ അവകാശപ്പെട്ടിരുന്നു. 288 അംഗ നിയമസഭയില്‍ മഹായുതി സഖ്യം 236 സീറ്റുകള്‍ നേടി. ബിജെപി 132 ഉം ശിവസേന ഷിന്‍ഡേ വിഭാഗം 57 ഉം സീറ്റുകളാണ് സ്വന്തമാക്കിയത്. എന്‍സിപി അജിത്…
Read Moreഇനിമുതൽ ഗംഗാവതി റെയിൽവേ സ്റ്റേഷൻ ‘അഞ്ജനാദ്രി’ എന്നും മുനീറാബാദ് “ഹുളിഗമ്മാ ദേവി’ എന്നും അറിയപ്പെടും; കർണാടകയിലെ 3 റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറും
ബംഗളൂരു: കർണാടകയിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റാൻ ശിപാർശ. കൊപ്പാൾ ജില്ലയിലെ ഗംഗാവതി റെയിൽവേ സ്റ്റേഷന്റെ പേര് “അഞ്ജനാദ്രി’ എന്നാക്കും. സ്റ്റേഷനടുത്തുള്ള അഞ്ജനാദ്രി മല ഹനുമാന്റെ ജന്മസ്ഥലമാണെന്നാണു വിശ്വാസികൾ കരുതുന്നത്. ഇവിടം തീർഥാടനകേന്ദ്രമാക്കി ഉയർത്തണമെന്നു കുറേക്കാലമായി ആവശ്യമുയരുന്നുണ്ട്. വിനോദസഞ്ചാരകേന്ദ്രമായ ഹംപിക്കടുത്താണ് അഞ്ജനാദ്രി മല. കൊപ്പാളിലെതന്നെ മുനീറാബാദ് സ്റ്റേഷന്റെ പേര് “ഹുളിഗമ്മാ ദേവി’ എന്നും ബല്ലാരിയിലെ ബാണാപുര സ്റ്റേഷന്റെ പേര് “മഹാത്മാഗാന്ധി’ എന്നുമാക്കാനാണു ശിപാർശ. ഇതുമായി ബന്ധപ്പെട്ട ശിപാർശ മുഖ്യമന്ത്രി സിദ്ധരാമയ്യക്കു സമർപ്പിച്ചതായി വ്യവസായമന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു.
Read Moreപുതിയ പാൻ കാർഡുകൾ ക്യുആർ കോഡ് ഉപയോഗിച്ച് അച്ചടിക്കും: നിലവിലുള്ള കാർഡിൽ മാറ്റമില്ല; അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: നികുതിദായകരുടെ രജിസ്ട്രേഷൻ സേവനങ്ങളുടെ സാങ്കേതികവിദ്യാധിഷ്ഠിത പരിവർത്തനം സാധ്യമാക്കുന്ന ആദായനികുതി വകുപ്പിന്റെ പാൻ 2.0 പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. നിലവിലുള്ള സംവിധാനം നവീകരിക്കും. ഒരു ഏകീകൃത പോർട്ടൽ ഉണ്ടാകും. ഇത് പൂർണമായും പേപ്പർ രഹിതവും പരാതി പരിഹാര സംവിധാനത്തിന് ഊന്നൽ നൽകുന്നതുമായിരിക്കും. നിലവിലുള്ള നികുതിദായകരുടെ പാൻകാർഡിൽ മാറ്റമുണ്ടാകില്ല. പുതിയ കാർഡുകൾ ക്യുആർ കോഡ് ഉപയോഗിച്ച് അച്ചടിക്കുമെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് മന്ത്രിസഭാ യോഗശേഷം പറഞ്ഞു.
Read More‘കോൺഗ്രസ് പരാജയം: ഇന്ത്യാ സഖ്യത്തെ നയിക്കേണ്ടത് മമത ബാനർജി’; കല്യാൺ ബാനർജി
ന്യൂഡൽഹി: തുടർച്ചയായി തെരഞ്ഞെടുപ്പുകളിൽ മോശം പ്രകടനം നടത്തുന്ന കോൺഗ്രസിന് ഇന്ത്യാ സഖ്യത്തെ നയിക്കാൻ അർഹതയില്ലെന്നും പകരം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നയിക്കണമെന്നും തൃണമൂൽ എംപി കല്യാൺ ബാനർജി. ബംഗാളിൽ നടന്ന ഉപതെരഞ്ഞെടുപ്പകളിലെല്ലാം തൃണമൂൽ വിജയിച്ചു. എന്നാൽ അത്തരത്തിലുള്ള സ്ഥിതിയിലല്ല കോൺഗ്രസ്. ബിജെപിയെ നേരിടാനുള്ള കരുത്ത് കോൺഗ്രസിനില്ല. ഹരിയാനയിൽ കോൺഗ്രസിന് ബിജെപിയെ തോൽപ്പിക്കാനായില്ല. മഹാരാഷ്ട്രയിൽ കോൺഗ്രസ് 16 സീറ്റുകളിൽ മാത്രമാണ് വിജയം കൈവരിക്കാനായത്. ശരദ് പവാറിനെപ്പോലുള്ള മുതിർന്ന നേതാക്കൾ ഉണ്ടായിട്ടുപോലും ദയനീയ പരാജയമാണ് മഹാരാഷ്ട്രയിൽ ഇന്ത്യാ സഖ്യത്തിനു സംഭവിച്ചത്. ഇതാണ് മമതയെ നേതൃത്വം ഏൽപ്പിക്കാനുള്ള ശരിയായ സമയമെന്നും തൃണമൂൽ എംപി പറഞ്ഞു.
Read Moreആൻഡമാൻ ദ്വീപിനു സമീപം ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ വൻ ലഹരിവേട്ട: മ്യാൻമർ ബോട്ടിൽനിന്ന് 5,500 കിലോ മയക്കുമരുന്ന് പിടികൂടി
ന്യൂഡൽഹി: മ്യാൻമർ മത്സ്യബന്ധന ബോട്ടിൽനിന്ന് 5,500 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കു സമീപം ബംഗാൾ ഉൾക്കടലിൽനിന്നാണ് വൻ ലഹരിവസ്തു ശേഖരം പിടികൂടിയത്. 5,500 കിലോഗ്രാം മെത്താംഫെറ്റാമൈനും ഒരു സാറ്റലൈറ്റ് ഫോണുമാണു പിടികൂടിയത്. സംഭവത്തിൽ ആറ് മ്യാൻമർ പൗരന്മാരെ അറസ്റ്റ് ചെയ്തു. ഇവരെ ആൻഡമാൻ പോലീസിന് കൈമാറി. രണ്ട് കിലോഗ്രാം വീതമുള്ള മൂവായിരം പാക്കറ്റുകളിലാക്കിയാണ് ലഹരിവസ്തു സൂക്ഷിച്ചിരുന്നത്. കോസ്റ്റ് ഗാർഡിന്റെ ഡോണിയർ വിമാനമാണ് “സോ വായ് യാൻ ഹ്തൂ’ എന്ന മ്യാൻമർ ബോട്ട് നിരീക്ഷണത്തിനിടെ കണ്ടെത്തിയത്. സേനയുടെ ഏറ്റവും വലിയ ലഹരിവേട്ടയാണ് ഇതെന്നു പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreവിമാനത്തിൽ 4 സ്ത്രീകളെ പീഡിപ്പിച്ചു: 73 കാരനായ ഇന്ത്യക്കാരനെതിരേ കേസ്
ന്യൂഡൽഹി: അമേരിക്കയിൽനിന്നു സിംഗപ്പുരിലേക്കുള്ള സിംഗപ്പുർ എയർലൈൻസ് വിമാനത്തിൽ സ്ത്രീകൾക്ക് പീഡനം. 14 മണിക്കൂർ നീണ്ട യാത്രയ്ക്കിടെ നാല് സ്ത്രീകളെ പീഡിപ്പിച്ചെന്നാണ് ആരോപണം. ഇരകളുടെ പരാതിയിൽ ഇന്ത്യൻ പൗരനായ ബാലസുബ്രഹ്മണ്യൻ രമേഷിനെതിരേ (73) സിംഗപ്പുർ പോലീസ് കേസെടുത്തു. 21 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. കഴിഞ്ഞ18ന് പുലർച്ചെ 3.15നാണ് പ്രതി ആദ്യത്തെയാളെ വിമാനത്തിൽ പീഡിപ്പിച്ചത്. അഞ്ച് മിനിറ്റിനുശേഷം രണ്ടാമത്തെ സ്ത്രീയെ പീഡനത്തിനിരയാക്കി. രാവിലെ 9.30ന് മൂന്നാമതൊരു സ്ത്രീയെയും വൈകിട്ട് 5.30ഓടെ മറ്റൊരു സ്ത്രീയെയും പീഡിപ്പിച്ചു. കോടതി രേഖകൾ പ്രകാരം ഒരു സ്ത്രീക്കുനേരേ നാലുതവണയും മറ്റു മൂന്നു സ്ത്രീകൾക്കുനേരേ ഓരോ തവണയും അതിക്രമം നടന്നെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിംഗപ്പുർ കോടതിയിൽ പ്രതിക്കെതിരേ ഏഴ് പീഡനക്കേസുകളാണ് ചുമത്തിയിരിക്കുന്നത്.
Read More