ബറേലി: ഗൂഗിൾ മാപ്പിന്റെ തെറ്റായ നിർദേശത്തെത്തുടർന്ന് ഉത്തർപ്രദേശിൽ നിർമാണത്തിലിരുന്ന പാലത്തിൽനിന്ന് കാർ നദിയിലേക്കുവീണ് മൂന്നു യുവാക്കൾ മരിച്ചു. ഫറൂഖാബാദ് സ്വദേശികളായ അമിത് കുമാർ, സഹോദരൻ വിവേക് കുമാർ, സുഹൃത്ത് കൗശൽ എന്നിവരാണു മരിച്ചത്. ബറേലി ജില്ലയിൽ രാംഗംഗ നദിയിലേക്കാണ് കാർ മറിഞ്ഞത്. വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാക്കൾ. ശനിയാഴ്ച രാത്രി ബദൗണിലെ ഡാറ്റാഗഞ്ചിൽനിന്ന് ഫരീദ്പുരിലേക്കു കാറിൽ സഞ്ചരിക്കുകയായിരുന്നു. രാംഗംഗ നദിക്കു കുറുകെ നിർമാണത്തിലിരുന്ന പാലത്തിലേക്കു കയറിയ കാർ നദിയിലേക്കു പതിക്കുകയായിരുന്നു. പാലത്തിന്റെ ഒരു വശത്ത് അപ്രോച്ച് റോഡ് നിർമിച്ചിട്ടില്ല. 50 അടിയോളം താഴ്ചയിലേക്കാണ് കാർ വീണത്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാണു യുവാക്കൾ യാത്ര ചെയ്തതെന്നു കുടുംബം പറയുന്നു. പണിതീരാത്ത പാലം അടച്ചിട്ടിരുന്നെങ്കിൽ ഈ അപകടം സംഭവിക്കുമായിരുന്നില്ലെന്നും കുടുംബം പറഞ്ഞു. ശനിയാഴ്ച രാത്രി നടന്ന അപകടം ഞായറാഴ്ച പുലർച്ചെയാണു നാട്ടുകാർ അറിഞ്ഞത്. ഫരീദ്പുർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.…
Read MoreCategory: Loud Speaker
വളപട്ടണത്ത് വീട് കുത്തിത്തുറന്ന് വൻ മോഷണം; ഒരുകോടി രൂപയും 300 പവൻ സ്വർണ-വജ്രാഭരണങ്ങളും കവർന്നു; മൂന്ന്പേർ മതിൽ ചാടിക്കടക്കുന്ന സിസിടിവി ദൃശ്യം
കണ്ണൂർ: വളപട്ടണം മന്നയിൽ അരിമൊത്ത വ്യാപാരിയുടെ പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച. 300 പവനിലധികം വരുന്ന സ്വർണ-വജ്രാഭരണങ്ങളും ഒരുകോടി രൂപയും മോഷണം പോയി. നേരിയരി മൊത്ത വ്യാപാര സ്ഥാപനമായ അഷറഫ് ട്രേഡേഴ്സ് ഉടമ കെ.പി. അഷറഫിന്റെ മന്ന-വളപട്ടണം മെയിൻ റോഡിനോടു ചേർന്ന വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ പിന്നിലെ കിടപ്പുമുറിയുടെ ജനലിന്റെ ഗ്രിൽ അടർത്തിയെടുത്താണ് മോഷ്ടാക്കൾ വീടിനകത്ത് കടന്നത്. കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും പണവുമാണ് മോഷണം പോയത്. ഏകദേശം മൂന്നു കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പോലീസ് പറഞ്ഞു. 20ന് രാത്രി എട്ടിനും 21 പുലർച്ചെ നാലിനുമിടയിലാണ് മോഷണം. കഴിഞ്ഞ 19ന് രാവിലെ അഷറഫും കുടുംബവും വീടുപൂട്ടി മധുരയിലുള്ള സുഹൃത്തിന്റെ വീട്ടിൽ കല്യാണത്തിന് പോയതായിരുന്നു. ഇന്നലെ രാത്രി 9.15 ഓടെ വീട്ടിൽ തിരിച്ചെത്തി നോക്കിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്. സെന്റർഹാളിന് സമീപത്തെ ലോക്കറും മറ്റും സൂക്ഷിച്ച…
Read Moreയുപി ഷാഹി ജമാ മസ്ജിദ് സർവേയ്ക്കിടെ സംഘർഷം: നാലു മരണം; സ്ത്രീകൾ ഉൾപ്പെടെ 24 പേർ കസ്റ്റഡിയിൽ
ലക്നോ: ഉത്തർപ്രദേശിലെ സംഭാലിൽ ഇന്നലെ മുസ്ലിം പള്ളിയിൽ നടത്തിയ സർവേയെച്ചൊല്ലിയുണ്ടായ അക്രമത്തിൽ നാലു പേർ കൊല്ലപ്പെട്ടു. 22 പേർക്കു പരിക്കേറ്റു. പോലീസുകാർക്കും പരിക്കുപറ്റി. തലയ്ക്ക് പരിക്കേറ്റ ഒരു കോൺസ്റ്റബിൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കോടതി ഉത്തരവിനെത്തുടർന്ന് ഷാഹി ജമാ മസ്ജിദിലെത്തിയ അഭിഭാഷക കമ്മീഷനും പോലീസിനുംനേരേ ഒരുകൂട്ടമാളുകൾ കല്ലെറിഞ്ഞതിനെത്തുടർന്നാണു സംഘർഷമുണ്ടായത്. നിരവധി വാഹനങ്ങൾ പ്രതിഷേധക്കാർ തീയിട്ടുനശിപ്പിച്ചു. തുടർന്ന് പോലീസ് ലാത്തിചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. കലാപത്തിൽ രണ്ടു സ്ത്രീകളുൾപ്പെടെ 24 പേരെ കസ്റ്റഡിയിലെടുത്തു. കോടതി ഉത്തരവ് നടപ്പാക്കുന്നതു തടഞ്ഞാൽ കർശന നടപടിയെടുക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മുന്നറിയിപ്പ് നൽകി. ഉച്ചയോടെ സർവേ നടപടികൾ അഭിഭാഷക കമ്മീഷൻ പൂർത്തിയാക്കി. മുഗൾ ഭരണകാലത്ത് ക്ഷേത്രം തകർത്താണ് ഷാഹി ജമാ മസ്ജിദ് സ്ഥാപിച്ചത് എന്നവകാശപ്പെട്ട് ഒരു അഭിഭാഷകൻ നൽകിയ ഹർജിയിൽ ആണ് സംഭാൽ ജില്ലാ കോടതി…
Read Moreവിലക്ക് അവഗണിച്ച് ഗുണ്ടകളുടെ പിറന്നാളാഘോഷം; തടയാനെത്തിയ പോലീസിനുനേരേ ആക്രമണം; 5 പോലീസുകാർക്ക് പരിക്ക്, 12 പേർ പിടിയിൽ
നെടുമങ്ങാട്: പോലീസ് വിലക്ക് ലംഘിച്ച് നടത്തിയ ഗുണ്ടകളുടെ പാർട്ടി തടയാൻ ശ്രമിച്ച പോലീസിന് നേരേ ആക്രമണം. ആക്രമണത്തിൽ സിഐ, എസ്ഐ ഉൾപ്പെടെയുള്ള 5പൊലീസുകാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമവുമായി ബന്ധപ്പെട്ട് 12 ഗുണ്ടകളെ പോലീസ് പിടികൂടി. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ രാത്രി പന്ത്രണ്ടോടെ നെടുമങ്ങാട് മുക്കോലയ്ക്കൽ ആണ് സംഭവം. കുപ്രസിദ്ധ ഗുണ്ട സ്റ്റമ്പർ അനീഷിന്റെ ബന്ധുവിന്റെ ജന്മദിനാഘോഷത്തിലാണ് ഇരുപതിലേറെ ഗുണ്ടകൾ ഒത്തുകൂടിയതെന്ന് പോലീസ് പറഞ്ഞു. ഇത്തരത്തിൽ ഗുണ്ടകളുടെ ഒത്തുചേരൽ ഉണ്ടാകുമെന്ന് അറിഞ്ഞ് പാർട്ടി നടത്തുന്നതിന് പോലീസ് നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ വിലക്ക് ലംഘിച്ച് ഗുണ്ടകൾ ഒത്തുകൂടിയതോടെ ഗുണ്ടാ പാർട്ടി തടയുവാൻ ശ്രമിച്ച പോലീസിന് നേരേ ആക്രമണം ഉണ്ടാവുകയായിരുന്നു. നിരവധി ഗുണ്ടാ കേസുകളിലെ പ്രതികളാണ് ഒത്തുകൂടിയത്. കാപ്പാ കേസിലെ പ്രചിയാണ് സ്റ്റമ്പർ അനീഷ്.
Read Moreശക്തനായി സതീശൻ; ഉപതെരഞ്ഞെടുപ്പിൽ പാർട്ടി കൂട്ടായി പ്രവർത്തിച്ചു നേടിയ വിജയമാണെങ്കിലും ഏകോപനത്തിന് പിന്നിൽ സതീശൻ
തിരുവനന്തപുരം : പാലക്കാട് ത്രികോണ പോരിൽ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മികച്ച വിജയം സ്വന്തമാക്കിയതോടെ പ്രതിപക്ഷ നിരയിൽ കൂടുതൽ കരുത്തനായി വി. ഡി. സതീശൻ. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടു വി. ഡി. സതീശനെതിരെയായിരുന്നു സിപി എം, ബിജെപി പാർട്ടികൾ കടുത്ത വിമർശനവും ആരോപണവും ഉന്നയിച്ചത്. കോൺഗ്രസിൽ നിന്ന് എൽ ഡി എഫിലേക്ക് പോയ ഡോ. പി. സരിനും സതീശനെതിരേ ആണ് വിമർശനം ഉന്നയിച്ചിരുന്നു. പാലക്കാട്ടെ വിജയം സതീശന്റെ നിലനിൽപിന്റെയും അഭിമാനത്തിന്റെയും പ്രശ്നവും ആയിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയത്തിനായി ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള യുവ നേതാക്കളെയും ലീഗ് ഉൾപ്പെടെയുള്ള ഘടക കക്ഷി നേതാക്കളെയും മുന്നിൽ നിർത്തിയായിരുന്നു സതീശൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. വയനാട്ടിൽ രാഹുൽ ഗാന്ധി മുൻപ് നേടിയതിനെ അപേക്ഷിച്ചു പ്രിയങ്കാഗാന്ധിയുടെ ഭൂരിപക്ഷം നാലരലക്ഷത്തിൽ പരം വോട്ടുകളായി വർധിപ്പി ക്കാനായതും സതീശന് പാർട്ടിയിൽ മേൽകൈ നേടാനും ഹൈ…
Read Moreമഹാരാഷ്ട്രയിൽ എൻഡിഎ; ജാർഖണ്ഡിൽ ഇന്ത്യാ സഖ്യം
മുംബൈ/റാഞ്ചി: നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ മഹാരാഷ്ട്രയില്‍ എന്‍ഡിഎ (മഹായുതി) സഖ്യവും ജാർഖണ്ഡിൽ ഇന്ത്യാസഖ്യവും വീണ്ടും അധികാരത്തിലെത്തുമെന്നു സൂചനകൾ. മഹാരാഷ്ട്രയിൽ ആകെയുള്ള 288 സീറ്റിൽ 214 സീറ്റുകളിലും ഭരണകക്ഷിയായ മഹായുതി സഖ്യത്തിനാണു ലീഡ്. 54 സീറ്റുകളിൽ മാത്രമാണ് ഇന്ത്യാ സഖ്യം മുന്നിട്ടുനിൽക്കുന്നത്. മറ്റുള്ളവർ 20 സീറ്റിൽ മുന്നിൽ നിൽക്കുന്നു. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി. നൂറോളം സീറ്റുകളിലാണ് ബിജെപി തനിച്ചു ലീഡ് ചെയ്യുന്നത്. 81 മണ്ഡലങ്ങളുള്ള ജാര്‍ഖണ്ഡില്‍ ഭരണത്തിലുള്ള ഇന്ത്യാ സഖ്യം 47 സീറ്റിൽ ലീഡ് നേടി മുന്നേറുന്നു. 30 സീറ്റുകളിൽ മാത്രമാണ് എൻഡിഎ മുന്നിട്ടുനിൽക്കുന്നത്. നാലു സീറ്റുകളിൽ മറ്റുള്ളവരുമുണ്ട്. മഹാരാഷ്ട്രയിൽ 145ഉം ജാർഖണ്ഡിൽ 41 സീറ്റുമാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. കനത്ത പോരാട്ടമാണു രണ്ടു സംസ്ഥാനത്തും നടന്നത്. രണ്ടിടത്തും ബിജെപി സഖ്യത്തിനാണു മുൻതൂക്കമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനം. മഹാരാഷ്ട്രയിൽ പ്രമുഖ നേതാക്കളെല്ലാം ലീഡ് നേടിയിട്ടുണ്ട്.…
Read Moreവയനാടിന് പ്രിയങ്കരിയായി പ്രിയങ്ക; പാലക്കാട് രാഹുലിന്റെ പൂഴിക്കടകൻ; ചേലക്കരയിൽ കാറ്റ് ഇടത്തേക്ക് തന്നെ
തിരുവനന്തപുരം: വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ വയനാടിന് പ്രിയങ്കരിയായി പ്രിയങ്കമാറുമെന്ന് വ്യക്തം. യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ലീഡ് നിലനിർത്തുന്നു. പാലക്കാട് ബിജെപി കോട്ട തകർത്ത് രാഹുൽ മാങ്കൂട്ടത്തില്‍ ലീഡ് ചെയ്യുകയാണ്. ചേലക്കരയിൽ തുടക്കം മുതൽത്തന്നെ എൽഡിഎഫ് സ്ഥാനാർഥി യു. ആർ. പ്രദീപ് മുന്നിലാണ്. പാലക്കാട് ഷാഫി പറമ്പിലിന്റെ പിൻഗാമിയായി രാഹുൽ മാങ്കൂട്ടത്തിൽ തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയാണ് കോൺഗ്രസ് നേതാക്കൾ.
Read Moreഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ട് പുതിയ എംഎൽഎയാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഹാർദ്ദമായ അഭിനന്ദനങ്ങൾ; വി. ടി ബൽറാം
പാലക്കാട്: വോട്ടെണ്ണൽ പുരോഗമിക്കുന്പോൾതന്നെ പാലക്കാട് സ്ഥാനാർഥി രാഹുൽ മാങ്കുട്ടത്തിലിന് അഭിനന്ദനങ്ങളുമായി വി. ടി. ബൽറാം. ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എംഎൽഎയാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഹാർദ്ദമായ അഭിനന്ദനങ്ങൾ എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവർത്തകർക്കും പാലക്കാട്ടെ വോട്ടർമാർക്കും നന്ദിയെന്നും ബൽറാം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… പാലക്കാട് രാഹുൽ തന്നെ.ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എംഎൽഎയാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഹാർദ്ദമായ അഭിനന്ദനങ്ങൾ. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവർത്തകർക്കും പാലക്കാട്ടെ വോട്ടർമാർക്കും നന്ദി. ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ട് പുതിയ എംഎൽഎയാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഹാർദ്ദമായ അഭിനന്ദനങ്ങൾ; വി. ടി ബൽറാം പാലക്കാട്: വോട്ടെണ്ണൽ പുരോഗമിക്കുന്പോൾതന്നെ പാലക്കാട് സ്ഥാനാർഥി രാഹുൽ മാങ്കുട്ടത്തിലിന് അഭിനന്ദനങ്ങളുമായി വി. ടി. ബൽറാം. ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ…
Read Moreപാലക്കാട് രാഹുലിനെ ചേർത്തു നിർത്തുമോ? നഗരസഭയിൽ ബിജെപിക്ക് തിരിച്ചടി; ലഭിച്ചത് കഴിഞ്ഞ തവണത്തേക്കാൾ കുറവ്
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്പോൾആദ്യ മണിക്കൂറുകളിൽ ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ മുന്നിലാണ്. എന്നാൽ കഴിഞ്ഞ തവണ നഗരസഭയിൽ ബിജെപിക്ക് ലഭിച്ചതിനേക്കാൾ 700ഓളം വോട്ടുകളുടെ കുറവാണ് ഇത്തവണ കൃഷ്ണകുമാറിന് ലഭിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസിന് ലഭിച്ചതിനേക്കാൾ 430 വോട്ടുകളുടെ വർധനവാണുള്ളത്. സിപിഎം സ്വതന്ത്ര സ്ഥാനാർഥി പി. സരിന് 111 വോട്ടും ലഭിച്ചു. നഗരസഭയിൽ ബിജെപിക്ക് വോട്ട് കുറഞ്ഞതോടെ കോണ്‍ഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങിയിരിക്കുകയാണ്. നഗരസഭയിലെ ഭൂരിപക്ഷം കുറഞ്ഞത് രാഹുൽ മാങ്കൂട്ടത്തലിനെ തുണച്ചേക്കുമെന്നാണ് പ്രതീക്ഷ.
Read More100% കോൺഫിഡന്റ് ആണ്, ഒരു ടെൻഷനുമില്ല; ചേലക്കരയിൽ ഇവിഎം കൗണ്ടിംഗ് ഒന്നാം റൗണ്ട് പൂർത്തിയായപ്പോൾ യു. ആർ പ്രദീപിന് വ്യക്തമായ ലീഡ്
ചേലക്കര: നൂറുശതമാനം കോൺഫിഡന്റ് ആണെന്നും വിജയ പ്രതീക്ഷയുണ്ടെന്നും ചേലക്കരയിലെ ഇടതുസ്ഥാനാർഥി യു. ആർ പ്രദീപ്. യാതൊരു ടെൻഷനുമില്ല. നല്ല കോൺഫിഡൻസോടെയാണ് വീട്ടിൽ നിന്നിറങ്ങിയത്. നല്ല ഭൂരിപക്ഷമുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇവിഎം കൗണ്ടിംഗ് ഒന്നാം റൗണ്ട് പൂർത്തിയായപ്പോൾ 1890 വോട്ടിനാണ് പ്രദീപ് ലീഡ് ചെയ്തിരുന്നത്. നിലവിൽ 3781 ആണ് പ്രദീപിന്റെ ലീഡ്. അതേസമയം, ചേലക്കര നിയോജക മണ്ഡലത്തില്‍ ലഭിച്ച തപാല്‍ വോട്ടുകൾ 1486 ആണ്. 85 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര് ഉള്‍പ്പെട്ട ആബ്സന്റീ വോട്ടര്‍മാര്‍- 925, ഭിന്നശേഷിക്കാര്‍- 450, വോട്ടേഴ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ – 43 എന്നിങ്ങനെ തപാല്‍ വോട്ടുകള്‍ ലഭിച്ചു. ഇടിപിബിഎസ് (സര്‍വീസ് വോട്ടര്‍മാര്‍) സംവിധാനത്തിലൂടെ 68 തപാല്‍ വോട്ടുകളാണ് ലഭിച്ചത്.
Read More