ന്യൂഡൽഹി: സോഷ്യൽ മീഡിയ പോസ്റ്റുകളെത്തുടർന്ന് ബംഗ്ലാദേശിലെ ചിറ്റഗോംഗിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിൽ, ഹിന്ദു സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെട്ട് ഇന്ത്യ. ചിറ്റഗോംഗിൽ ഹിന്ദുക്കൾക്കുനേരേയുണ്ടായ ആക്രമണത്തെ വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ അപലപിച്ചു. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളെ തുടർന്നാണു സംഘർഷമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന നിരവധി വീഡിയോകൾ ഞങ്ങൾ കണ്ടുവെന്നും ഇത് അപലപനീയമാണെന്നും ജയ്സ്വാൾ വ്യക്തമാക്കി. ന്യൂനപക്ഷങ്ങൾക്കു സുരക്ഷ നൽകേണ്ടത് സർക്കാരിന്റെ പ്രത്യേക ഉത്തരവാദിത്വമാണ്. തീവ്രവാദ സംഘങ്ങളാണ് ഇതിനു പിന്നിൽ. ഇത്തരം കാര്യങ്ങൾ സാമുദായിക സംഘർഷം വർധിപ്പിക്കാൻ ഇടയാക്കുമെന്നും ജയ്സ്വാൾ മാധ്യമപ്രവർത്തകരോടു പറഞ്ഞു
Read MoreCategory: Loud Speaker
‘നാടുവിട്ടതിനു പിന്നിൽ മാനസിക പ്രയാസം’: കാണാതായ തിരൂർ ഡെപ്യൂട്ടി തഹസില്‍ദാര്‍ കർണാടകയില്‍; ഭാര്യയോടു ഫോണിൽ സംസാരിച്ചു
കോഴിക്കോട്: കാണാതായ മലപ്പുറം ജില്ലയിലെ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ തിരൂര്‍ മാങ്ങാട്ടിരി സ്വദേശി ചി.ബി. ചാലിബിനെ കണ്ടെത്താന്‍ തിരൂര്‍ പോലീസ് കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ചതിനിടെ ഇന്നു രാവിലെ ചാലിബ് ഭാര്യയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. മാനസിക പ്രയാസം കാരണം നാടുവിട്ടതാണെന്നും ഉടന്‍ തിരിച്ചുവരുമെന്നുമാണ് അദ്ദേഹം ഭാര്യയെ അറിയിച്ചത്. താന്‍ ഒറ്റയ്ക്കാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കൂട്ടിക്കൊണ്ടു വരാന്‍ അങ്ങോട്ടേക്കു എത്തണോയെന്നു ഭാര്യ ചോദിച്ചപ്പോള്‍ വേണ്ടെന്നും തനിയെ തിരിച്ചെത്താമെന്നുമാണ് അദേഹം പ്രതികരിച്ചത്. ഇതോടെ രണ്ടുനാളായി മുള്‍മുനയില്‍ നിന്ന കുടുംബത്തിന് ഏറെ ആശ്വാസമായി. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ തഹസില്‍ദാരെ കണ്ടെത്താന്‍ തിരക്കിട്ട അന്വേഷണം നടത്തുന്നതിനിടയിലാണ് ആശാവഹമായ നീക്കം ഉണ്ടായത്. ചാലിബിന്റെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കര്‍ണാടകയിലെ ഉഡുപ്പിയിലാണ് കാണിച്ചിരുന്നത്. ചാലിബിനെ ബുധനാഴ്ച വൈകിട്ടാണു കാണാതായത്. അതിനിടെ ചാലിബിന്റെ മൊബൈല്‍ ഫോണ്‍ ഇടയ്ക്കിടെ ഓണ്‍ ആകുന്നുണ്ടെങ്കിലും…
Read Moreപാലക്കാട്ടെ റെയ്ഡിൽ ഷാഫിയുടെ നാടകവുമുണ്ട്: പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തിന് ഒപ്പംതന്നെയെന്ന് എം.വി. ഗോവിന്ദൻ
പാലക്കാട്: കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ കള്ളപ്പണത്തിന്റെ പേരില്‍ പോലീസ് നടത്തിയ റെയ്ഡ് ഷാഫി പറമ്പിലിന്റെ നാടകവും കൂടിച്ചേര്‍ന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. റെയ്ഡ് സംബന്ധിച്ച് പാലക്കാട് ജില്ലാ സെക്രട്ടറിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. പി. സരിനും നടത്തിയ വ്യത്യസ്ത അഭിപ്രായം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഗോവിന്ദന്. ഷാഫി തന്നെയാണ് ഇതിന്റെ സംവിധായകനെന്നും എം.വി. ഗോവിന്ദന് ചൂണ്ടിക്കാട്ടി. എല്ലാവരുടെയും ശ്രദ്ധ പെട്ടിയലല്ലേ ഇപ്പോ. രാഹുല്‍ കയറിപ്പോയ വാഹനവും പെട്ടി കയറ്റിപ്പോയ വാഹനവും വേറെയാണ് എന്ന കാര്യം പുറത്തുവന്നതോടെ ചിത്രം മാറിയില്ലേ. എന്തുതന്നെയായാലും കള്ളപ്പണം ഒഴുക്കാന്‍ പാടില്ലെന്നും ഗോവിന്ദന് പറഞ്ഞു. പി.പി. ദിവ്യയുടെ കാര്യത്തില്‍ കൃത്യമായ നിലപാടുതന്നെയാണ് പാര്‍ട്ടിയെടുത്തത്. പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തിന് ഒപ്പംതന്നെയാണ്. അക്കാര്യം നേരത്തെയും വ്യക്തമാക്കിയതാണ്. ദിവ്യയെടുക്കുന്ന നിലപാടല്ല പാര്‍ട്ടി നിലപാട്. പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ നിലപാടുണ്ട്. ദിവ്യയെ കാണാന്‍ നേതാക്കള്‍ പോയിരുന്നല്ലോ…
Read Moreപാലക്കാട്ടെ കള്ളപ്പണ വിവാദം; ട്രോളിയില്‍ തുണിയോ പണമോ? പുകമറ മാറുന്നില്ല; തമ്മിലടിച്ച് മുന്നണികൾ, കേസെടുക്കാതെ പോലീസ്
കോഴിക്കോട്: പാലക്കാട്ടെ കള്ളപ്പണ ആരോപണവും ട്രോളി വിവാദവും സൃഷ്ടിച്ച പുകമറ മാറി യാഥാര്‍ഥ്യം വെളിപ്പെടാത്ത സാഹചര്യത്തില്‍ ഈ വിഷയത്തില്‍ത്തന്നെ പ്രചാരണം കൊഴുപ്പിക്കാനുളള നീക്കവുമായി ഇടതു-വലതു മുന്നണികളും എന്‍ഡിഎയും.എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് ഇതുവരെ പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും നീലട്രോളിയാണ് പ്രചാരണത്തിലെ ഹൈലൈറ്റ്. ട്രോളിയില്‍ പണമാണോ അതോ തുണിയാണോ എന്നു വ്യക്തമായിട്ടില്ല. കള്ളപ്പണം തന്നെയാണെന്നു വരുത്തിത്തീര്‍ക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് സിപിഎമ്മും ബിജെപിയും.സിപിഎം നേതാക്കളാണ് ട്രോളി വിവാദത്തിന്റെ തിരക്കഥയ്ക്കു പിന്നിലെന്ന ശക്തമായ ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. മന്ത്രി എം.ബി. രാജേഷ് പോലീസില്‍ സമ്മര്‍ദം ചെലുത്തിയാണ് പാതിരാത്രിക്ക് വനിതാ നേതാക്കളുടെയടക്കം മുറിയില്‍ റെയ്ഡ് നടത്തിയതെന്നാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ ആരോപണം.ഏതു അന്വേഷണവുമായും സഹകരിക്കാന്‍ തയാറാണെന്നും ട്രോളിയില്‍ പണമുണ്ടായിരുന്നോ എന്നറിയാന്‍ ശാസ്ത്രീയ പരിശോധന നടക്കട്ടെയെന്നും കോണ്‍ഗ്രസ് ആത്മവിശ്വാസത്തോടെ പറയുന്നു. അടുത്ത തെരഞ്ഞടുപ്പില്‍ സിപിഎമ്മിന്റെ ചിഹ്നം ട്രോളിയായിരിക്കുമെന്ന പരിഹാസവും കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ട്. ഭരണകക്ഷിയുടെ ശക്തമായ…
Read Moreപി.പി. ദിവ്യയ്ക്ക് ജാമ്യം: ഒടുവിൽ പതിനൊന്നാം നാൾ പുറത്തേക്ക്
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി പി. പി. ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. പളളിക്കുന്നിലെ വനിതാ ജയിലിൽ കഴിഞ്ഞ പതിനൊന്ന് ദിവസമായി ദിവ്യ റിമാൻഡിൽ കഴിയുകയായിരുന്നു. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം. അതേസമയം ദിവ്യക്കെതിരേ വ്യാഴാഴ്ച സിപിഎം പാർട്ടി നടപടി സ്വീകരിച്ചിരുന്നു. സിപിഎമ്മിന്റെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി സ്ഥാനങ്ങളിൽനിന്നും ദിവ്യയെ ഒഴിവാക്കി. പാർട്ടി കീഴ്ഘടകത്തിലേക്കു തരംതാഴ്ത്തുകയും ചെയ്തിരുന്നു. ജില്ലാ കമ്മിറ്റിയംഗമായ ദിവ്യയെ ഇരിണാവ് ഡാം ബ്രാഞ്ചിലേക്കാണു തരംതാഴ്ത്തിയത്. വ്യാഴാഴ്ച ചേർന്ന കണ്ണൂർ ജില്ലാ കമ്മിറ്റിയോഗത്തിന്റേതാണു തീരുമാനം. യോഗതീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ഇതിനിടെ, പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിൽ കളക്ടറുടെ മൊഴി വീണ്ടും എടുക്കുന്നത് സംബന്ധിച്ച് വിശദമായ ചർച്ച നടന്നതായാണ് അറിയുന്നത്. ഇന്നത്തെ വിധി വന്നതിനുശേഷം മൊഴിയെടുക്കാനാണ് സാധ്യത. ഒക്ടോബർ നാലു മുതൽ 15 വരെയുള്ള…
Read Moreആത്മാഭിമാനത്തിന് മുറിവേറ്റ ഒരാളോട് അച്ചടക്കത്തിന്റെ പേര് പറഞ്ഞ് ഭയപ്പെടുത്തരുതെന്ന് സന്ദീപ് വാര്യര്‍
തൃശൂർ: പാലക്കാട്ട് ബിജെപിയുടെ പ്രചാരണത്തിനില്ലെന്ന് ആവര്‍ത്തിച്ച് സന്ദീപ് വാര്യര്‍. ആത്മാഭിമാനത്തിന് മുറിവ് പറ്റി നിൽക്കുന്ന ഒരാളോട് അച്ചടക്കത്തിന്റെ പേര് പറഞ്ഞ് ഭയപ്പെടുത്തരുത്. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ അപമാനിച്ചവർക്കെതിരെയാണ് പാർട്ടി നടപടിയെടുക്കേണ്ടതെന്ന് സന്ദീപ് വാര്യര്‍ കൂട്ടിച്ചേർത്തു. അഭിമാനം പണയം വച്ച് അവിടേക്ക് തിരിച്ചുപോകാൻ സാധ്യമല്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. തന്റെ മുറിവുകൾക്ക് മേൽ മുളകരച്ചുതേക്കുന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിക്കുന്നത്. ആദ്യദിവസത്തെ നിലപാടില്‍ തന്നെ ഉറച്ചുനിൽക്കുന്നുവെന്നും ബിജെപി പ്രവർത്തകനായി നാട്ടിൽ തുടരുമെന്നും സന്ദീപ് മാധ്യമങ്ങളോടു പറഞ്ഞു. പ്രചാരണത്തില്‍നിന്നു വിട്ടുനിൽക്കുന്നതിൽ ക്രിയാത്മക നിർദ്ദേശം നേതൃത്വത്തില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ പോസിറ്റീവായ ഒരു നടപടിയും ഉണ്ടായതായി കാണുന്നില്ല. സംഘടനയിൽ ഒരാൾ കയറിവരുന്നതിന് വലിയ തപസ്യയുണ്ട്. അത് റദ്ദ് ചെയ്യുന്ന പ്രസ്താവനകൾ വരുമ്പോൾ വലിയ സങ്കടം ഉണ്ട്. ഒരാൾ പുറത്തുപോകുന്നത് അതീവ ദുഃഖകരമാണ്. ആളുകളെ ചേർത്തു നിർത്താനാണ് നേതൃത്വം ശ്രമിക്കേണ്ടതെന്നും അദ്ദേഹം…
Read Moreപാതിരാ റെയ്ഡ്: സിപിഎം പോലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു; പ്രതിപക്ഷ നേതാവ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി
തിരുവനന്തപുരം: പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടൽ മുറികളിൽ പോലീസ് റെയ്ഡ് നടത്തിയ സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി. ഉപതെരഞ്ഞെടുപ്പുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സംസ്ഥാന ഭരണത്തിനു നേതൃത്വം നല്കുന്ന സിപിഎം പോലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്ന് പരാതിയിൽ ആരോപിക്കുന്നു. അര്‍ധരാത്രിയില്‍ റെയ്ഡിന് എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ നിലവിലെ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ ഷാനിമോള്‍ ഉസ്മാന്റെയും മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയുടെയും മുറികളുടെ വാതില്‍ മുട്ടിയതും പരിശോധന നടത്തിയതും. സേര്‍ച്ച് നടത്തുന്നത് സംബന്ധിച്ച് ബിഎന്‍എസ്എസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഒരു നടപടിക്രമവും പോലീസ് പാലിച്ചില്ല- പരാതിയിൽ പറയുന്നു. പരിശോധനയ്ക്കെത്തിയ പോലീസ് സംഘത്തിനൊപ്പം എഡിഎം, ആര്‍ഡിഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇല്ലായിരുന്നു എന്നതും നിയമവിരുദ്ധമാണ്. രാത്രി 12 നുശേഷം…
Read Moreജോലിക്കു നിന്നിരുന്ന വീട്ടില്‍നിന്ന് എട്ടു ലക്ഷത്തിന്റെ ഡയമണ്ട് നെക്ലേസ് മോഷ്ടിച്ച ഹോം നഴ്സ് അറസ്റ്റില്‍
കൊച്ചി: ജോലിക്കു നിന്നിരുന്ന വീട്ടില്‍നിന്ന് എട്ടു ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലേസ് മോഷ്ടിച്ച ഹോം നഴ്സ് അറസ്റ്റില്‍. ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശി മഗ്ദലിന്‍ സെബാസ്റ്റ്യന്‍ (23) നെയാണ് എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ കെ.ബി. ഹരികൃഷ്ണന്, പ്രിന്‍സിപ്പല്‍ എസ്ഐ സി. മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കളമശേരി കെയര്‍ മാര്‍ക്ക് എന്ന ഏജന്‍സി വഴി കഴിഞ്ഞ ഓഗസ്റ്റ് പത്തിനാണ് ഇവര്‍ എളമക്കരയിലെ വീട്ടില്‍ കിടപ്പുരോഗിയായ വൃദ്ധയെ നോക്കാനായി എത്തിയത്. ബംഗളൂരുവില്‍ സംഗീതാധ്യാപികയായ മകളാണ് അമ്മയെ നോക്കാനായി ഹോം നഴ്സിനെ ഏര്‍പ്പാടാക്കിയത്. ഓഗസ്റ്റ് അഞ്ചിനാണ് മകള്‍ ബംഗളൂരുവില്‍നിന്ന് നാട്ടിലെത്തിയത്. ഈ സമയം ബാഗില്‍ ഡയമണ്ട് നെക്ലേസ് ഉണ്ടായിരുന്നു. ഹോം നഴ്സ് വീട്ടിലെത്തി കുറച്ചു ദിവസങ്ങള്‍ക്കുശേഷമാണ് നെക്ലേസ് നഷ്ടമായ വിവരം അധ്യാപിക അറിഞ്ഞത്. ഹോം നഴ്സിനോട് ഇതേക്കുറിച്ച് ചോദിച്ചെങ്കിലും താന്‍ എടുത്തിട്ടില്ലെന്ന മറുപടി കിട്ടിയതോടെ വീണ്ടും ബംഗളൂരുവിലെ…
Read Moreവിദ്വേഷപ്രസംഗം: മിഥുന് ചക്രവര്‍ത്തിക്കെതിരേ കേസ്
കോൽക്കത്ത: പാര്‍ട്ടി യോഗത്തിനിടെ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ നടനും ബിജെപി നേതാവുമായ മിഥുന് ചക്രവര്‍ത്തിക്കെതിരേ കേസെടുത്ത് ബംഗാൾ പോലീസ്. കോല്‍ക്കത്തയിലെ ബൗബസാര്‍ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഒക്ടോബര്‍ 27ന് നടന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വിദ്വേഷപ്രസംഗം. ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാര ജേതാവായ മിഥുന് ചക്രവര്‍ത്തിയുടെ പ്രസംഗം കലാപാഹ്വാനമാണെന്ന് എഫ്ഐആറില്‍ പറയുന്നു. പശ്ചിമ ബംഗാളിലെ ബിജെപിയുടെ അംഗത്വ വിതരണ കാന്പയിന്റെ ഉദ്ഘാടനത്തിനിടെയാണ് മിഥുന് ചക്രബര്‍ത്തി പ്രകോപനപരമായ പ്രസംഗം നടത്തിയത്.
Read Moreപ്രിയങ്കയ്ക്കായി പ്രചാരണം: ഖാർഗെ നാളെ നിലമ്പൂരിൽ; വിനേഷ് ഫോഗട്ടും എത്തും
മുക്കം: വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം നാളെ 3.15ന് നിലമ്പൂർ നിയജക മണ്ഡലത്തിലെ ചന്തക്കുന്നിൽ നടക്കുന്ന പൊതുയോഗത്തിൽ കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും. നാളെ ഉച്ചയോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന ഖാർഗെ ഹെലികോപ്റ്റർ മാർഗം നിലമ്പൂരിലെത്തും. ഒളിമ്പ്യനും ഹരിയാന നിയമസഭയിലെ കോൺഗ്രസ് എംഎൽഎയുമായ വിനേഷ് ഫോഗട്ടും പരിപാടിയിൽ പങ്കെടുക്കും. രാവിലെ 10.45ന് ഏറനാട് നിയോജക മണ്ഡലത്തിലെ അകമ്പാടത്ത് നടക്കുന്ന കോർണർ യോഗമാണ് നാളത്തെ പ്രിയങ്ക ഗാന്ധിയുടെ ആദ്യ പരിപാടി. തുടർന്ന് ഉച്ചയ്ക്ക് 12ന് നിലമ്പൂർ നിയോജക മണ്ഡലത്തിലെ പോത്തുകല്ലിൽ നടക്കുന്ന കോർണർ യോഗത്തിനു ശേഷം 3.15ന് ചന്തക്കുന്നിൽ നടക്കുന്ന പൊതു യോഗത്തിൽ മല്ലികാർജ്ജുന ഖാർഗെയോടൊപ്പം പ്രിയങ്ക ഗാന്ധി പങ്കെടുക്കും.
Read More