പോ​ലീ​സ് റെ​യ്ഡ് ആ​ളെ​ക്കൂ​ട്ടി ​കോ​ണ്‍​ഗ്ര​സ് അ​ട്ടി​മ​റി​ച്ചു; എ​ല്ലാ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ​യും മു​റി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന് മ​ന്ത്രി രാ​ജേ​ഷ്

പാ​ല​ക്കാ​ട്: പോ​ലീ​സ് റെ​യ്ഡ് ആ​ളു​ക​ളെ കൂ​ട്ടി കോ​ണ്‍​ഗ്ര​സ് അ​ട്ടി​മ​റി​ച്ചു​വെ​ന്നും അ​ങ്ങേ​യ​റ്റം ദു​രൂ​ഹ​വും സം​ശ​യാ​സ്പ​ദ​വു​മാ​ണി​തെ​ന്നും മ​ന്ത്രി എം​.ബി. രാ​ജേ​ഷ് ആ​രോ​പി​ച്ചു. എ​ല്ലാ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ​യും മു​റി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് എ​ൻ​റെ വാ​ഹ​നം പോ​ലും പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ട്.എ​ന്തി​നാ​ണ് പ​രി​ശോ​ധ​ന​യെ ഇ​ത്ര വ​ലി​യ പു​കി​ലാ​യി കാ​ണു​ന്ന​ത്? അ​ത് സ്വ​ഭാ​വി​ക​മാ​യ കാ​ര്യ​മാ​ണ്. എ​ന്നാ​ൽ കാ​ര്യ​ങ്ങ​ൾ ഇ​ങ്ങ​നെ​യാ​യി​ട്ടും വ​സ്തു​ത​ക​ൾ വ​ക്രീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് കാ​ണു​ന്ന​ത്.ര​ണ്ട് നേ​താ​ക്ക​ളു​ടെ മു​റി​യി​ൽ മാ​ത്ര​മ​ല്ല പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ മു​റി​യി​ലാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും അ​വി​ടെ എ​ത്തി​യി​രു​ന്നു. വ​നി​ത പോ​ലീ​സ് എ​ത്തി​യ​ശേ​ഷ​മാ​ണ് പ​രി​ശോ​ധ ന​ട​ത്തി​യ​തെ​ന്നും കാ​ര്യ​ങ്ങ​ൾ വ​ള​ച്ചൊ​ടി​ക്ക​രു​തെ​ന്നും എം ​ബി രാ​ജേ​ഷ് പ​റ​ഞ്ഞു.

Read More

മ​ല്ലു ഹി​ന്ദു വാ​ട്സാ​പ് ഗ്രൂ​പ്പ് : വീ​ണ്ടും വാ​ട്സാ​പി​നെ സ​മീ​പി​ക്കാ​ൻ പോ​ലീ​സ്; അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ തേ​ടും

തി​രു​വ​ന​ന്ത​പു​രം : മ​താ​ടി​സ്ഥാ​ന​ത്തി​ൽ ഐ ​എ എ​സ് ഉ​ദ്യോ​ഗ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി വാ​ട്സാപ് ഗ്രൂ​പ്പ്‌ ഉ​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ൽ വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വാ​ട്സാപ് അ​ക്കൗ​ണ്ട് കേ​ന്ദ്രീ​ക​രി​ച്ചു പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ത​ന്‍റെ ഫോ​ണ്‍ ഹാ​ക്ക് ചെ​യ്ത​താ​യ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ പ​രാ​തി ശ​രി​യ​ല്ലെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം വാ​ട്സാപ് സൈ​ബ​ർ പോ​ലീ​സി​നെ അ​റി​യി​ച്ചു. ഇ​തി​നു പി​ന്നാ​ലെ കൂ​ടു​ത​ല്‌ കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത തേ​ടു​ക​യാ​ണ് പോ​ലീ​സ്. അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ രേ​ഖാ​മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ പോ​ലീ​സ് വാ​ട്സാപ് മെ​റ്റ ക​മ്പ​നി​ക്ക് മെ​യി​ൽ അ​യ​ച്ചു. അ​ടു​ത്ത ദി​വ​സം വി​ശ​ദ​മാ​യ വി​വ​രം ല​ഭി​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ദീ​പാ​വ​ലി​യു​ടെ ത​ലേ​ന്നാ​ണ് വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ഗ്രൂ​പ്പ് അ​ഡ്മി​നാ​യി ഹി​ന്ദു ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ട്സാപ് ഗ്രൂ​പ്പ് രൂ​പീ​ക​രി​ക്ക​പ്പെ​ട്ട​ത്. ഒ​രു മ​ത​വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട​വ​രെ മാ​ത്ര​മാ​ണ് ഗ്രൂ​പ്പി​ല്‍ ചേ​ര്‍​ത്തി​രു​ന്ന​ത്. എ​ന്നാ​ല്‍ സം​ഭ​വം വി​വാ​ദ​മാ​യ​തോ​ട ഗ്രൂ​പ്പ് ഡി​ലീ​റ്റ് ചെ​യ്തു. ത​ന്‍റെ വാ​ട്സാ​പ്…

Read More

സം​സ്ഥാ​ന​ത്ത് മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ളി​ല്‍​നി​ന്ന്  ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ള്‍ ഇ​നി നീ​ല ക​വ​റു​ക​ളി​ല്‍; ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍

കോ​​ട്ട​​യം: മെ​​ഡി​​ക്ക​​ല്‍ ഷോ​​പ്പു​​ക​​ളി​​ല്‍നി​​ന്നു പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​ക്ക് ആ​ന്‍റി​​ബ​​യോ​​ട്ടി​​ക്കു​​ക​​ള്‍ ന​​ല്കു​​മ്പോ​​ള്‍ തി​​രി​​ച്ച​​റി​​യു​​ന്ന​​തി​​നാ​​യി നീ​​ല നി​​റ​​ത്തി​​ലു​​ള്ള പ്ര​​ത്യേ​​ക ക​​വ​​റു​​ക​​ളി​​ല്‍ ന​​ല്കും. സം​​സ്ഥാ​​ന​​ത്ത് ആ​​ദ്യ​​മാ​​യി നീ​​ല ക​​വ​​റു​​ക​​ളി​​ല്‍ ആ​​ന്‍റി​ബ​​യോ​​ട്ടി​​ക്കു​​ക​​ള്‍ ന​​ൽ​കു​​ന്ന​​തി​ന് കോ​​ട്ട​​യ​​ത്തു തു​ട​ക്കം കു​റി​ക്കും. സം​​സ്ഥാ​​ന ഡ്ര​​ഗ്‌​​സ് ക​​ണ്‍​ട്രോ​​ള​​ര്‍ ഡോ.​​കെ. സു​​ജി​​ത്കു​​മാ​​റി​​ന്‍റെ നി​​ര്‍​ദേ​​ശ​​മ​​നു​​സ​​രി​​ച്ചാ​​ണ് കോ​​ട്ട​​യ​​ത്ത് പ​​ദ്ധ​​തി ആ​​ദ്യം ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. മ​​രു​​ന്നു​​ക​​ള്‍ ന​​ല്കു​​ന്ന​​തി​​നു​​ള്ള ക​​വ​​റു​​ക​​ള്‍ പ്രി​​ന്‍റിം​ഗ് പൂ​​ര്‍​ത്തി​​യാ​​യി വ​​രി​​ക​​യാ​​ണ്. തൊ​​ട്ട​​ടു​​ത്ത ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ക​​വ​​റു​​ക​​ള്‍ മ​​രു​​ന്നു ക​​ട​​ക​​ളി​​ല്‍ എ​​ത്തി​​ക്കും. ആ​​ദ്യ​​ഘ​​ട്ട​​മാ​​യി സ്വ​​കാ​​ര്യ മെ​​ഡി​​ക്ക​​ല്‍ സ്റ്റോ​​റു​​ക​​ള്‍​ക്കു ഡ്ര​​ഗ്‌​​സ് ക​​ണ്‍​ട്രോ​​ള്‍ വ​​കു​​പ്പാ​​ണ് ആ​​ദ്യം നീ​​ല​ക്ക​വ​​റു​​ക​​ള്‍ ന​​ല്‍​കു​​ന്ന​​ത്. പി​​ന്നീ​​ട് അ​​തേ മാ​​തൃ​​ക​​യി​​ല്‍ അ​​തത് മെ​​ഡി​​ക്ക​​ല്‍ സ്റ്റോ​​റു​​ക​​ള്‍ ക​​വ​​റു​​ക​​ള്‍ ത​​യാ​​റാ​​ക്കി അ​​തി​​ല്‍ വേ​​ണം ആ​ന്‍റി​ബ​​യോ​​ട്ടി​​ക്കു​​ക​​ള്‍ ന​​ല്‌​​കേ​​ണ്ട​​ത്. സ​​ര്‍​ക്കാ​​ര്‍ ഫാ​​ര്‍​മ​​സി​​ക​​ള്‍​ക്കും ഈ ​​നി​​യ​​മം ബാ​​ധ​​ക​​മാ​​ണ്. പൊ​​തു​​ജ​​ന ബോ​​ധ​​വ​​ത്ക​​ര​​ണ ആ​​ന്‍റി മൈ​​ക്രോ​​ബി​​യ​​ല്‍ പ്ര​​തി​​രോ​​ധ പോ​​സ്റ്റ​​റി​​ന്‍റെ​യും ക​​വ​​റി​​ന്‍റെ​​യും സം​​സ്ഥാ​​ന​​ത​​ല വി​​ത​​ര​​ണോ​​ദ്ഘാ​​ട​​ന​​ം ഓ​​ള്‍ കേ​​ര​​ള കെ​​മി​​സ്റ്റ്‌​​സ് ആ​​ന്‍​ഡ് ഡ്ര​​ഗി​​സ്റ്റ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ (എ​​കെ​​സി​​ഡി​​എ) വാ​​ര്‍​ഷി​​ക പൊ​​തു​​യോ​​ഗ​​ത്തി​​ല്‍ കോ​​ട്ട​​യ​​ത്ത് ന​​ട​​ത്തി​​യി​​രു​​ന്നു.…

Read More

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം: കോ​ട്ട​യ​ത്തെ  വെ​ജി​റ്റേ​റി​യ​ന്‍ ഹോ​ട്ട​ലു​ക​ളി​ലെ ഭ​ക്ഷ​ണ​ത്തി​ന്‍റെ വി​ല നി​ര്‍​ണ​യി​ച്ചു

കോ​​ട്ട​​യം: ശ​​ബ​​രി​​മ​​ല തീ​​ര്‍​ഥാ​​ട​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു മ​​ണ്ഡ​​ല മ​​ക​​ര​​ള​​വി​​ള​​ക്ക് കാ​​ല​​ത്തേ​​ക്കു മാ​​ത്ര​​മാ​​യി തീ​​ര്‍​ഥാ​​ട​​ക​​ര്‍​ക്കാ​​യി ജി​​ല്ല​​യി​​ലെ ഹോ​​ട്ട​​ലു​​ക​​ളി​​ലെ വെ​​ജി​​റ്റേ​​റി​​യ​​ന്‍ ഭ​​ക്ഷ​​ണ​​സാ​​ധ​​ന​​ങ്ങ​​ളു​​ടെ വി​​ല നി​​ര്‍​ണ​​യി​​ച്ചു ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ജോ​​ണ്‍ വി. ​​സാ​​മു​​വ​​ല്‍ ഉ​​ത്ത​​ര​​വാ​​യി. ജി​​ല്ലാ ക​​ള​​ക്ട​​റു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ജി​​ല്ല​​യി​​ലെ ഹോ​​ട്ട​​ല്‍ ആ​​ന്‍​ഡ് റെ​​സ്റ്റ​​റ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ന്‍ ഭാ​​ര​​വാ​​ഹി​​ക​​ളും വി​​വി​​ധ വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​മാ​​യും ന​​ട​​ത്തി​​യ ച​​ര്‍​ച്ച​​യെ​​ത്തു​​ട​​ര്‍​ന്നാ​​ണ് ജി​​ല്ല​​യി​​ലെ പ്ര​​ധാ​​ന ഇ​​ട​​ത്താ​​വ​​ള​​മാ​​യ എ​​രു​​മേ​​ലി​​യി​​ലേ​​യും മ​​റ്റ് ഇ​​ട​​ത്താ​​വ​​ള​​ങ്ങ​​ളാ​​യ വൈ​​ക്കം, ക​​ട​​പ്പാ​​ട്ടൂ​​ര്‍, കോ​​ട്ട​​യം തി​​രു​​ന​​ക്ക​​ര, ഏ​​റ്റു​​മാ​​നൂ​​ര്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ​​യും കോ​​ട്ട​​യം റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​ന്‍ കാ​ന്‍റീ​ന്‍, റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​ന്‍, കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സ് സ്റ്റാ​​ന്‍​ഡ് പ​​രി​​സ​​രം എ​​ന്നി​​വി​​ടി​​ങ്ങ​​ളി​​ലെ ഹോ​​ട്ട​​ലു​​ക​​ളി​​ലെ​​യും വെ​​ജി​​റ്റേ​​റി​​യ​​ന്‍ ഭ​​ക്ഷ​​ണ പ​​ദാ​​ര്‍​ഥ​​ങ്ങ​​ളു​​ടെ വി​​ല നി​​ര്‍​ണ​​യി​​ച്ച​​ത്. വി​​ല​​വി​​വി​​ര​​പ്പ​​ട്ടി​​ക ജി​​ല്ല​​യി​​ലെ എ​​ല്ലാ ഹോ​​ട്ട​​ലു​​ക​​ളി​​ലും റ​സ്റ്റ​റ​ന്‍റ​റു​​ക​​ളി​​ലും ഇ​​ട​​ത്താ​​വ​​ള​​ങ്ങ​​ളി​​ലും പ്ര​​ദ​​ര്‍​ശി​​പ്പി​​ക്ക​​ണം. പൊ​​തു​​വി​​ത​​ര​​ണ വ​​കു​​പ്പ് ലീ​​ഗ​​ല്‍ മെ​​ട്രോ​​ള​​ജി, ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ​​വ​​കു​​പ്പ് എ​​ന്നീ വ​​കു​​പ്പു​​ക​​ളി​​ലെ ബ​​ന്ധ​​പ്പെ​​ട്ട ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ പേ​​രും ഫോ​​ണ്‍​ന​​മ്പ​​റും വി​​ല​​വി​​വ​​ര​​പ്പ​​ട്ടി​​ക​​യി​​ല്‍ ചേ​​ര്‍​ക്ക​​ണം. ഇ​​നം- വി​​ല (​ജി​​എ​​സ്ടി ഉ​​ള്‍​പ്പെ​​ടെ) 1 കു​​ത്ത​​രി…

Read More

ദീ​പാ​വ​ലി​ ആഘോഷങ്ങൾക്കിടെ പ​ട​ക്കം പൊ​ട്ടി: ഡൽഹിയിൽ 280 പേ​ർ​ക്ക് പൊ​ള്ള​ൽ

ന്യൂ​ഡ​ൽ​ഹി: ദീ​പാ​വ​ലി ദി​ന​ത്തി​ൽ പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ച്ച് പൊ​ള്ള​ലേ​റ്റ് ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​യ​ത് 280ല​ധി​കം പേ​ർ. ഇ​വ​രി​ൽ 15 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. കൈ​ക്ക് സാ​ര​മാ​യ പ​രി​ക്കേ​റ്റ അ​ഞ്ച് പേ​ർ​ക്ക് ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​ന്നു. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ബേ​ൺ യൂ​ണി​റ്റു​ള്ള സ​ഫ്ദ​ർ​ജം​ഗ് ഹോ​സ്പി​റ്റ​ലി​ൽ വ്യാ​ഴാ​ഴ്ച മാ​ത്രം 117 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ (എ​യിം​സ്) 48 കേ​സു​ക​ളും എ​ൽ​എ​ൻ​ജെ​പി ഹോ​സ്പി​റ്റ​ലി​ൽ 19 കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. പൊ​ള്ള​ലേ​റ്റ 20 പേ​ർ 12 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​ട​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ക്കു​ക​ൾ​ക്ക് പു​റ​മേ മ​റ്റ് ത​ര​ത്തി​ലു​ള്ള പൊ​ള്ള​ലു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

Read More

സൈ​ക്കി​ൾ സ​മ്മാ​ന​മാ​യി ന​ൽ​കാ​മെ​ന്ന് കൂ​ട്ടു​കാ​ർ: ബെ​റ്റു വ​ച്ച് പ​ട​ക്ക​ത്തി​നു മു​ക​ളി​ൽ ഇ​രു​ന്നു; യു​വാ​വി​വി​ന് ദാ​രു​ണാ​ന്ത്യം

ബം​ഗ​ളു​രു: സു​ഹൃ​ത്തു​ക്ക​ളു​മാ​യി ബെ​റ്റ് വ​ച്ച് പ​ട​ക്ക​ത്തി​ന് മു​ക​ളി​ൽ ക​യ​റി​യി​രു​ന്ന യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ ബം​ഗ​ളു​രു​വി​ലാ​ണ് സം​ഭ​വം. 32കാ​ര​നാ​യ ശ​ബ​രീ​ഷ് എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. രാ​ത്രി മ​ദ്യ​പി​ച്ച​ശേ​ഷം സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്നു പ​ട​ക്കം പൊ​ട്ടി​ക്കാ​ൻ തു​ട​ങ്ങി. ഇ​തി​നി​ടെ​യാ​ണു ബെ​റ്റ് വ​ച്ച​ത്. ശ​ക്തി​യേ​റി​യ പ​ട​ക്ക​ത്തി​ന് തീ ​കൊ​ടു​ത്ത ശേ​ഷം കാ​ർ​ഡ് ബോ​ർ​ഡ് കൊ​ണ്ട് മൂ​ടി അ​തി​ന് മു​ക​ളി​ൽ ഇ​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. ഇ​ങ്ങ​നെ ചെ​യ്താ​ൽ ഒ​രു പു​തി​യ ഓ​ട്ടോ​റി​ക്ഷ​യാ​യി​രു​ന്നു സു​ഹൃ​ത്തു​ക്ക​ൾ സ​മ്മാ​ന​മാ​യി പ​റ‌​ഞ്ഞി​രു​ന്ന​ത്. ശ​ബ​രീ​ഷ് ഈ ​വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​യി. പെ​ട്ടി​ക്ക് മു​ക​ളി​ൽ ശ​ബ​രീ​ഷ് ഇ​രി​ക്കു​ന്ന​തും ഒ​രാ​ൾ പ​ട​ക്ക​ത്തി​ന് തീ ​കൊ​ളു​ത്തി​യ ശേ​ഷം ഓ​ടി മാ​റു​ന്ന​തും വീ​ഡി​യോ​യ​യി​ൽ കാ​ണാം. പ​ട​ക്കം പൊ​ട്ടി​യ​തി​നു പി​ന്നാ​ലെ സു​ഹൃ​ത്തു​ക്ക​ൾ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ശ​ബ​രീ​ഷ് കു​ഴ​ഞ്ഞു വീ​ഴു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. യു​വാ​വി​ന്‍റെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ​ക്ക് ക്ഷ​തം സം​ഭ​വി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. സം​ഭ​വ​ത്തി​ൽ ആ​റു പേ​രെ പി​ടി​കൂ​ടി…

Read More

ന്യൂ​ന​മ​ർ​ദ​പാ​ത്തി​യും ച​ക്ര​വാ​ത ചു​ഴി​യും; അ​ടു​ത്ത അ​ഞ്ചു ദി​വ​സം ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ; മ​ണി​ക്കൂ​റി​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത.​അ​ടു​ത്ത അ​ഞ്ചു ദി​വ​സം ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ ഉ​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ്. ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ വീ​ശി​യേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. തെ​ക്കു കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ന് മു​ക​ളി​ലാ​യി ച​ക്ര​വാ​ത ചു​ഴി സ്ഥി​തി​ചെ​യ്യു​ന്നു​ണ്ട്. തെ​ക്കു കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ നി​ന്നും തെ​ക്ക​ന്‍ ത​മി​ഴ്‌​നാ​ട് വ​രെ ന്യൂ​ന​മ​ര്‍​ദ്പാ​ത്തി​യും സ്ഥി​തി​ചെ​യ്യു​ന്നു. തെ​ക്കു കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍ ച​ക്ര​വാ​ത ചു​ഴി​യു​മു​ണ്ട്.

Read More

മ​ല്ലു ഹി​ന്ദു വാ​ട്സാ​പ് ഗ്രൂ​പ്പ്: സൈ​ബ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു; മൊ​ബൈ​ൽ ഫോ​ൺ ഹാ​ജ​രാ​ക്കാ​ൻ വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​നോ​ട് നി​ർ​ദേ​ശി​ച്ചു

തി​രു​വ​ന​ന്ത​പു​രം : ഹി​ന്ദു ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി വാ​ട്ട്‌​സാപ്പ് ഗ്രൂ​പ്പ്‌ രൂ​പീ​ക​രി​ച്ച സം​ഭ​വ​ത്തി​ൽ വാ​ണി​ജ്യ വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഗോ​പാ​ല കൃ​ഷ്‌​ണ​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ത​ന്‍റെ മൈ​ബൈ​ൽ ഫോ​ൺ ആ​രോ ഹാ​ക്ക് ചെ​യ്താ​ണ് ഇ​ത്ത​ര​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പ്‌ ഉ​ണ്ടാ​ക്കി​യ​തെ​ന്നും ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഗോ​പാ​ല​കൃ​ഷ്ണ​ൻ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. സൈ​ബ​ർ പോ​ലീ​സാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഗോ​പാ​ല കൃ​ഷ്ണ​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ വി​ശ​ദ പ​രി​ശോ​ധ​ന​ക്ക് ഹാ​ജ​രാ​ക്കാ​ൻ പോ​ലീ​സ് നി​ർ​ദേശി​ച്ചി​ട്ടു​ണ്ട്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷം മാ​ത്ര​മേ ഈ ​വി​ഷ​യ​ത്തി​ൽ കേ​സ് എ​ടു​ക്കാ​ൻ സാ​ധ്യ​ത ഉ​ള്ളു എ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ വ​കു​പ്പ് ത​ല​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​വും ന​ട​ക്കും. വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി എ​ടു​ക്കു​ക​യു​ള്ളൂ എ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. ദീ​പാ​വ​ലി​യു​ടെ ത​ലേ​ന്നാ​ണ് വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍…

Read More

ക​രാ​റു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കി​യ കേ​സ്; വി​കാ​ര​ങ്ങ​ൾ​ക്ക് അ​ടി​മ​പ്പെ​ട്ട് ഒ​രാ​ൾ ജീ​വ​നൊ​ടു​ക്കി​യാ​ൽ പ്രേ​ര​ണാ​കു​റ്റം നി​ല​നി​ൽ​ക്കി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി

ത​ല​ശേ​രി: സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ പ്ര​തി​ക​ളാ​യ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദ് ചെ​യ്തു. ക​രാ​റു​കാ​ര​നാ​യ പാ​ടി​ച്ചാ​ലി​ലെ ക​ര​യി​ലാ​യി ബി​ജു എം.​ജോ​സ​ഫ് (44) തൂ​ങ്ങി മ​രി​ച്ച കേ​സി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​ധി. സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ ക​ണ്ണൂ​ർ തെ​ക്കീ ബ​സാ​റി​ലെ പോ​ത്തി​ക്ക രൂ​പേ​ഷ് (39), കു​റ്റ്യാ​ട്ടൂ​ർ കോ​ര​മ്പ​ത്ത് സു​ജേ​ഷ് (39) എ​ന്നി​വ​ർ പ്ര​തി​ക​ളാ​യ 306 വ​കു​പ്പ് പ്ര​കാ​ര​മു​ള്ള കേ​സാ​ണ് ജ​സ്റ്റീസ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ റ​ദ്ദ് ചെ​യ്ത​ത്. വി​കാ​ര​ങ്ങ​ൾ​ക്ക് അ​ടി​മ​പ്പെ​ട്ട് ഒ​രാ​ൾ ജീ​വ​നൊ​ടു​ക്കി​യാ​ൽ പ്രേ​ര​ണാ​കു​റ്റം നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് കോ​ട​തി വി​ധി​ന്യാ​യ​ത്തി​ൽ പ​റ​ഞ്ഞു. പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​രാ​യ വി.​ആ​ർ. നാ​സ​ർ, പി.​എം. അ​ച്യു​ത്, സോ​ണി​യ ഫി​ലി​പ്പ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ​ക്കു വേ​ണ്ടി ഹൈ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്.2012 ഏ​പ്രി​ൽ 17നാ​ണ് ബി​ജു എം. ​ജോ​സ​ഫ് പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ലോ​ഡ്ജ് മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്. ബി​സി​ന​സ് പ​ങ്കാ​ളി​ക​ളാ​യ പ്ര​തി​ക​ളു​ടെ നി​ര​ന്ത​ര​മു​ള്ള ഭീ​ഷ​ണി​യെ തു​ട​ർ​ന്നാ​ണ് ബി​ജു ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ…

Read More

വ്യ​ക്തി​യ​ല്ല പ്ര​ശ്നം, ഇ​ട​തു​പ​ക്ഷ നി​ല​പാ​ടു​ള്ള എ​ല്ലാ​വ​രെ​യും പാ​ർ​ട്ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു: എം. വി. ഗോവിന്ദൻ​

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന സ​ന്ദീ​പ് വാ​ര്യ​രെ സി​പി​എ​മ്മി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന സൂ​ച​ന ന​ൽ​കി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ന​യ​മാ​ണ്, വ്യ​ക്തി​യ​ല്ല പ്ര​ശ്ന​മെ​ന്നും ഇ​ട​തു​പ​ക്ഷ നി​ല​പാ​ടു​ള്ള എ​ല്ലാ​വ​രെ​യും പാ​ർ​ട്ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി. എ​തി​ർ​പാ​ള​യ​ത്തി​ൽ​നി​ന്നു​ള്ള​വ​രെ ഇ​ട​തു​പ​ക്ഷ​ത്തി​ലേ​ക്കെ​ത്തി​ക്കു​ന്ന പ്ര​വ​ണ​ത പ​ണ്ടു​കാ​ലം മു​ത​ലേ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും പു​തി​യ രീ​തി​യ​ല്ലെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. സ​ന്ദീ​പ് വാ​ര്യ​രെ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ട് മ​ന്ത്രി എം.​ബി. രാ​ജേ​ഷും സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ.​കെ. ബാ​ല​നും രം​ഗ​ത്തെ​ത്തി​യ​ിരുന്നു. സ​ന്ദീ​പു​മാ​യി ച​ർ​ച്ച​ക​ളൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നു അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​കേ​സി​ന്‍റെ ഭാ​ഗ​മാ​യി തു​ട​ര​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ബി​ജെ​പി വെ​പ്രാ​ള​ത്തി​ലാ​ണെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. കോ​ണ്‍ഗ്ര​സി​നും ബി​ജെ​പി​ക്കു​മു​ള്ളി​ൽ ക​ല​ഹ​ങ്ങ​ളാ​ണ്. ഇ​ത് ഇ​ട​തു​സ്ഥാ​നാ​ർ​ഥി​ക്ക് അ​നു​കൂ​ല​മാ​യ ഘ​ട​ക​ങ്ങ​ളാ​യി മാ​റും- ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

Read More