പോ​ലീ​സി​നെ കു​രു​ക്കി​യ​ത് ആ​യ​ങ്കി​യു​ടെ ലൊ​ക്കേ​ഷ​ൻ കി​ട്ടാ​ത്ത സിം

ക​ണ്ണൂ​ർ: സ്വ​ർ​ണ ക​ട​ത്ത് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​ർ​ജു​ൻ ആ​യ​ങ്കി (30) ക​ഴി​ഞ്ഞ ആ​റു മു​ത​ൽ ക​ണ്ണൂ​രി​ലു​ണ്ടാ​യി​ട്ടും ഇ​യാ​ളു​ടെ ലൊ​ക്കേ​ഷ​ൻ പോ​ലീ​സി​ന് വ്യ​ക്ത​മാ​യി തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​തി​രു ന്ന​ത് സിം ​ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​യാ​ളു​ടെ യു​എ​സ് നി​ർ​മി​ത ഫോ​ൺ കാ​ര​ണം. മു​ഖ​ത്ത് മാ​സ് ഇ​ടു​ന്ന​തു​പോ​ലെ പി​ന്തു​ട​രു​ന്ന​വ​ർ​ക്ക് ക​ട​ന്നു ചെ​ന്ന​ത്താ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ലാ​ണ് ഈ ​ഫോ​ണി​ന്‍റെ ക്ര​മീ​ക​ര​ണം. അ​തു​കൊ​ണ്ടാ​ണ് പോ​ലീ​സ് തൊ​ട്ട​ടു​ത്തു​നി​ന്ന് നി​രീ​ക്ഷി​ക്കു​ന്പോ​ൾ പോ​ലൂം ഇ​യാ​ൾ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ചും സ​ന്ദേ​ശം അ​യ​യ്ക്കാ​ൻ ക​ഴി​യു​ന്ന​ത്.

ത​ല​ശേ​രി, ത​ളി​പ്പ​റ​ന്പ്, പ​യ്യ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ആ​റു​മ​ത​ൽ ഇ​യാ​ൾ സു​ഹൃ​ത്താ​യ ജി​ജേ​ഷി​ന്‍റേ​യും മ​റ്റും വ​ണ്ടി​യി​ൽ ക​റ​ങ്ങി​യി​ട്ടും യ​ഥാ​സ​മ​യം പോ​ലീ​സി​ന് ഇ​യാ​ളു​ടെ സാ​ന്നി​ധ്യം വ്യ​ക്ത​മാ​ക്കാ​നാ​യി​ല്ല. ഒ​ടു​വി​ൽ ഇ​യാ​ൾ യാ​ത്ര ചെ​യ്ത ഓ​ട്ടോ ഡ്രൈ​വ​ർ പോ​ലീ​സി​ന് ന​ൽ​കി​യ വി​വ​ര​മാ​ണ് പി​ടി​കൂ​ടു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ച്, ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പി​ലെ ഒ​രു അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് അ​ർ​ജു​ൻ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്.

പോ​ലീ​സ് ഒ​ളി​ത്താ​വ​ളം മ​ന​സി​ലാ​ക്കി​യെ​ന്ന് സം​ശ​യി​ച്ച് ഓ​ട്ടോ​യി​ൽ പ​യ്യ​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് ക​ട​ന്നു. ഓ​ട്ടോ ഡ്രൈ​വ​റു​ടെ ഫോ​ണി​ൽ നി​ന്ന് വി​ളി​ച്ച് കാ​റു​മാ​യി സു​ഹൃ​ത്തി​നെ വ​രു​ത്തി. ക​ണ്ണൂ​ർ ടൗ​ണി​ലേ​ക്ക് എ​ത്തി​യ​ത് ഈ ​കാ​റി​ൽ ആ​യി​രു​ന്നു. ഓ​ട്ടോ ഡ്രൈ​വ​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​താ​ണ് ആ​യ​ങ്കി​യു​ടെ ക​ണ​ക്കു കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ച​ത്. അ​ഭി​ഭാ​ഷ​ക​യു​ടെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ പോ​ലീ​സ് എ​ത്തി​യ​തോ​ടെ അ​ർ​ജു​ൻ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല.

അ​ർ​ജു​ൻ ആ​യ​ങ്കി​യെ അ​റ​സ്റ്റു ചെ​യ്യാ​ൻ വാ​റ​ൻ​ഡി​ല്ലെ​ന്ന് അ​ഭി​ഭാ​ഷ​ക ദ​മ്പ​തി​ക​ൾ വാ​ദി​ച്ചു​വെ​ങ്കി​ലും അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്ന് ഇ​റ​ങ്ങി​യോ​ടാ​ൻ ശ്ര​മി​ച്ച ആ​യ​ങ്കി​യെ പോ​ലി​സ് ബ​ല​പ്ര​യോ​ഗ​ത്തി​ലു​ടെ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. ര​ക്ഷ​പ്പെ​ടാ​തി​രി​ക്കാ​ൻ കൈ ​വി​ല​ങ്ങു​വ​ച്ചാ​ണ് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യി തി​രി​ച്ച് ക​ണ്ണൂ​ർ ടൗ​ൺ പോ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത്.
കാ​ലാ​പാ​ഹ്വ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് ക​ണ്ണൂ​ര്‍ പോ​ലീ​സ് ആ​യ​ങ്കി​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​രു​ന്ന​ത്. നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കൂ​ത്തു​പ​റ​ന്പ് മ​ജി​സ്ട്രേ​റ്റി​ന് മു​ന്പാ​കെ ഹാ​ജ​രാ​ക്കി​യ അ​ർ​ജു​ൻ ആ​യ​ങ്കി​യെ ത​ല​ശേ​രി സ​ബ് ജ​യി​ലി​ലേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ക​ണ്ണൂ​ർ മ​ജി​സ്ട്രേ​ട്ട് അ​വ​ധി​യാ​യ​തി​നാ​ലാ​ണ് കൂ​ത്തു​പ​റ​ന്പി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

വി​ടാ​ത്ത പാ​ർ​ട്ടി അ​നു​ഭാ​വം

സി​പി​എം നേ​തൃ​ത്വം ഇ​പ്പോ​ൾ ത​ള്ളി​പ്പ​റ​യു​മ്പോ​ഴും, ക​ണ്ണൂ​രി​ൽ​നി​ന്ന് സി​പി​എം വ​ർ​ഗ ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച്, അ​ക്കാ​ല​ത്തെ ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ഷ്ട​ക്കാ​ര​നാ​യി വ​ള​ർ​ന്ന് കേ​ര​ളം മു​ഴു​വ​ൻ ത​ന്‍റെ സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ച ക്വ​ട്ടേ​ഷ​ൻ നേ​താ​വാ​ണ് പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ച് ഒ​ടു​വി​ൽ പ​ത്തി​മ​ട​ക്കി​യ അ​ർ​ജു​ൻ ആ​യ​ങ്കി. സി​പി​എ​മ്മി​ന് സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ പ്ര​തി​രോ​ധം സൃ​ഷ്‌​ടി​ച്ച പ്ര​മു​ഖ​രി​ൽ ഒ​രാ​ൾ.
അ​ഴീ​ക്കോ​ട്ടെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന അ​ർ​ജു​ൻ ക​പ്പ​ക്ക​ട​വി​ലെ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ബാ​ല​സം​ഘ​ത്തി​ലും എ​സ്എ​ഫ്ഐ​യി​ലും ഡി​വൈ​എ​ഫ്ഐ​യി​ലും സ്വ​ന്തം ക​രു​ത്തി​ലൂ​ടെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി. അ​ഴീ​ക്കോ​ട് ക​പ്പ​ക്ക​ട​വ് സ്വ​ദേ​ശി​യാ​യ ഈ 30 ​വ​യ​സു​കാ​ര​ൻ അ​ഴീ​ക്കോ​ട് സ്കൂ​ളി​ലാ​ണ് പ​ഠി​ച്ച​ത്. പ്ല​സ്‌​ടു ആ​ണ് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത.

സ്വ​ർ​ണം പൊ​ട്ടി​ക്ക​ലി​ലേ​ക്ക് ചു​വ​ട് മാ​റ്റം

2021 ൽ ​ഇ​രു​പ​ത്തി​യ​ഞ്ചാം വ​യ​സി​ൽ രാ​മ​നാ​ട്ടു​ക​ര സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തോ​ടെ​യാ​ണ് അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ പേ​ര് കേ​ര​ളം മു​ഴു​വ​ൻ അ​റി​യു​ന്ന​ത്. ഈ ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യി​രു​ന്നു​വെ​ങ്കി​ലും ജാ​മ്യ​ത്തി​ലി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തി​നോ​ട​കം നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​മാ​യി​രു​ന്നു. വ​ട​ക്കെ മ​ല​ബാ​റി​ലെ പ്ര​മു​ഖ ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളി​ൽ പ്ര​ധാ​നി​യാ​ണ് അ​ർ​ജു​ൻ. നാ​ലു വ​ർ​ഷ​ത്തി​നി​ടെ ഇ​യാ​ൾ ന​ട​ത്തി​യ​ത് കോ​ടി​ക​ളു​ടെ പി​ടി​ച്ചു​പ​റി​യാ​ണ്. ഗു​ണ്ടാ ക്വ​ട്ടേ​ഷ​ൻ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്ന് 2020 ലാ​ണ് സി​പി​എം ഇ​യാ​ളെ പു​റ​ത്താ​ക്കു​ന്ന​ത്.

നേ​താ​ക്ക​ൾ പ​ര​സ്യ​മാ​യി അ​ർ​ജു​ൻ ആ​യ​ങ്കി​യെ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ത​ള്ളി പ​റ​യു​ന്പോ​ഴും, സി​പി​എ​മ്മി​ന് വേ​ണ്ടി​യു​ള്ള സൈ​ബ​ർ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും ഇ​യാ​ൾ സ​ജീ​വ​മാ​ണ്.സം​ഘ​ട​ന ഔ​ദ്യോ​ഗി​ക​മാ​യി മാ​റ്റി നി​ർ​ത്തി​യെ​ങ്കി​ലും പാ​ർ​ട്ടി​ക്കും അ​ർ​ജു​ൻ ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ക മാ​ത്ര​മെ​ല്ല, പ​ഴി​യും കേ​ൾ​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്.

പോ​ലീ​സി​ന് ഭീ​ഷ​ണി

കോ​ത​മം​ഗ​ല​ത്തേ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്‌​ട​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ഊ​ന്നു​ങ്ക​ല്‍ ഇ​ന്‍​സ്‌​പെ​ക്‌​ട​റെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നും അ​ധി​ക്ഷേ​പി​ച്ച​തി​നും നി​ല​വി​ൽ അ​ര്‍​ജു​ന്‍ ആ​യ​ങ്കി​ക്കെ​തി​രേ കേ​സു​ണ്ട്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​യ​ങ്കി​യു​ടെ ഒ​ളി​വി​ൽ ഇ​രു​ന്നു​ള്ള ഭീ​ഷ​ണി തു​ട​ർ​ന്ന​ത്. ഇ​ന്‍​സ്‌​പെ​ക്‌​ട​റു​ടെ പ​രാ​തി​യി​ല്‍ ക്രി​മി​ന​ല്‍ ഭീ​ഷ​ണി, അ​ശ്ലീ​ല പ​രാ​മ​ര്‍​ശം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ൽ കേ​സെ​ടു​ത്തു.

ഇ​തി​നു പി​ന്നാ​ലെ വീ​ണ്ടും അ​ർ​ജു​ൻ ആ​യ​ങ്കി ഫേ​യ്‌​സ്ബു​ക്ക് പോ​സ്റ്റി​ട്ടു. ന​ല്ല ജീ​വി​തം ന​യി​ക്കാ​ന്‍ ഇ​റ​ങ്ങി​യ ത​ന്നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ഒ​റ്റ​രാ​ത്രി​കൊ​ണ്ട് പോ​ലീ​സ് ത​ക​ര്‍​ത്ത് ത​രി​പ്പ​ണ​മാ​ക്കി​യെ​ന്നും, ഇ​നി ഒ​ന്നും പ​ഴ​യ​പ​ടി​യാ​കി​ല്ലെ​ന്നും, ആ​കെ മു​ങ്ങി​യാ​ല്‍ കു​ളി​രി​ല്ലെ​ന്നും അ​ർ​ജു​ൻ ആ​യ​ങ്കി ഫേ​യ്‌​സ്ബു​ക്കി​ൽ കു​റി​ച്ചു.


നേ​ര​ത്തേ കോ​ത​മം​ഗ​ല​ത്തെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ത​ന്നെ ജ​യി​യി​ലാ​ക്കു​ക മാ​ത്ര​മാ​യി​രു​ന്നു ഉ​ദേ​ശ്യം. കേ​സൊ​ന്നു​മി​ല്ലാ​തെ പു​തി​യ ജീ​വി​തം കെ​ട്ടി​പൊ​ക്കി​യ ആ​റു​പേ​രെ ഒ​റ്റ​രാ​ത്രി​കൊ​ണ്ട് ത​ക​ര്‍​ത്ത് താ​റു​മാ​റാ​ക്കി​യെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചു. പി​ടി​കി​ട്ടാ​പു​ള്ളി​യോ തീ​വ്ര​വാ​ദി​യോ അ​ല്ലാ​ത്ത താ​ന്‍ ഡാ​ന്‍​സ് ക​ളി​ച്ച​താ​ണ​ത്രെ കു​റ്റം. പ​ടു​കു​ഴി​യി​ലേ​ക്ക് എ​ടു​ത്തെ​റി​യ​പ്പെ​ട്ട വേ​ദ​ന എ​ങ്ങ​നെ പ്ര​ക​ടി​പ്പി​ക്ക​ണം എ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കും ഭീ​ഷ​ണി
ഇ​ൻ​സ്പെ​ക്ട​റെ ഭീ​ഷ​ണി​പെ​ടു​ത്തി​യ​തോ​ടെ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ്‌ ചെ​ന്നി​ത്ത​ല ഉ​ൾ​പ്പ​ടെ ആ​യ​ങ്കി​യെ പി​ടി​ക്കാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.
പി​ന്നീ​ട് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കെ​തി​രേ​യും കു​റി​പ്പി​ട്ടും. ഇ​തേ തു​ട​ർ​ന്ന് ക​ണ്ണൂ​ർ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജി​ന്‍റെ പ​രാ​തി​യി​ൽ ടൗ​ൺ പോ​ലീ​സ് അ​ർ​ജു​ൻ ആ​യ​ങ്കി​ക്കെ​തി​രേ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

  • ​പി. ജ​യ​കൃ​ഷ്ണ​ൻ

Related posts

Leave a Comment