ആലപ്പുഴ: അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. തകഴി കല്ലേപ്പുറത്ത് 15 വയസുള്ള മണിക്കുട്ടിയാണ് മരിച്ചത്. വീട്ടിൽ എലി ശല്യം ഒഴിവാക്കാന്‍ തേങ്ങാപ്പൂളില്‍ എലിവിഷം വച്ചിരുന്നു. വൈകുന്നേരം സ്കൂള്‍ വിട്ടുവന്ന മണിക്കുട്ടി ഇതറിയാതെ തേങ്ങ കഴിക്കുകയായിരുന്നു. ഉടൻതന്നെ കുട്ടിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി. അവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ശനിയാഴ്ച രാത്രി മരണപ്പെട്ടു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഉടന്‍ കുടുംബത്തിന് വിട്ടുനല്‍കും
Read MoreCategory: Loud Speaker
ജയതിലക് ‘മാടന്പള്ളിയിലെ യഥാർഥ മനോരോഗി’: ഐഎഎസ് തലപ്പത്ത് പൊരിഞ്ഞ പോര്; ഫേസ്ബുക്ക് പോസ്റ്റുമായി എൻ. പ്രശാന്ത്
തിരുവനന്തപുരം: പട്ടികജാതി-പട്ടികവർഗ വകുപ്പ് സ്പെഷൽ സെക്രട്ടറിയായിരുന്ന എൻ. പ്രശാന്ത് ജോലിക്കു ഹാജരാകാതെ ‘വ്യാജ ഹാജർ’ രേഖപ്പെടുത്തിയെന്ന റിപ്പോർട്ട് വാർത്തയായതിനു പിന്നാലെ ഐഎഎസ് തലപ്പത്ത് പോര് കനക്കുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെ ആക്ഷേപിച്ചും വെല്ലുവിളിച്ചും പ്രശാന്ത് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പാണ് പോര് പുതിയ തലത്തിലേക്ക് എത്തിച്ചത്. ജയതിലക് ‘മാടന്പള്ളിയിലെ യഥാർഥ മനോരോഗി’യാണെന്ന് പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു. തന്റെ പോസ്റ്റിനു താഴെ വന്ന കമന്റിനുള്ള മറുപടിയായാണ് പ്രശാന്ത് ‘മനോരോഗി’ പരാമർശം നടത്തിയത്. പിന്നീട് ഇത് വിവാദമായതോടെ കമന്റ് ഡിലീറ്റ് ചെയ്തു. അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ് വ്യക്തിയെന്ന് ജയതിലകിനെ ഫേസ്ബുക്ക് പോസ്റ്റിൽ വിശേഷിപ്പിച്ച പ്രശാന്ത്, അദ്ദേഹത്തിനെതിരേ സർക്കാർ ഫയലുകൾ പുറത്തുവിടുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ വെല്ലുവിളിച്ചു. നിലവിൽ കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറിയായ പ്രശാന്ത് തനിക്കെതിരേ വാർത്ത നൽകിയ പത്രത്തിനെതിരേ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എന്നാൽ…
Read Moreശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി 22കാരിയെ പീഡിപ്പിച്ചു: മുന്‍ ഹോര്‍ട്ടികോർപ്പ് എംഡി പോലീസില്‍ കീഴടങ്ങി
കൊച്ചി: ഒഡീഷ സ്വദേശിനിയായ യുവതിയെ ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്കി പീഡിപ്പിപ്പിച്ച കേസിലെ പ്രതി പോലീസില്‍ കീഴടങ്ങി. മുന്‍ ഹോര്‍ട്ടികോർപ്പ് എംഡി ആയിരുന്ന ശിവപ്രസാദ് (75) ആണ് ഇന്ന് രാവിലെ എറണാകുളം സൗത്ത് എസിപി ഓഫീസിലെത്തി കീഴടങ്ങിയത്. 27 ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു. പോലീസില്‍ കീഴടങ്ങിയ ഉടന്‍ ദേഹാസ്വാസ്ഥ്യം കാണിച്ചതിനെ തുടര്‍ന്ന് ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ പോലീസ് നിരീക്ഷണത്തില്‍ ഇയാള്‍ ചികിത്സയിലാണ്. വൈകാതെ അറസ്റ്റ് രേഖപ്പെടുത്തും. വീട്ടുജോലിക്കുനിന്ന 22 കാരിയെ ശീതള പാനീയത്തില്‍ മദ്യം നല്കി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തിനു ശേഷം അവശനിലയിലായ പെണ്‍കുട്ടി മറ്റൊരു ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. അതിനുശേഷം പ്രതിയും കുടുംബവും ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താന്‍ പോലീസ് നടപടികള്‍ വൈകുന്നുവെന്ന് പരാതി ഉയർന്നിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി ഇയാള്‍ കോടതിയെ സമീപിച്ചെങ്കിലും ജാമ്യം നിഷേധിക്കുകയുണ്ടായി.…
Read Moreകൊലപ്പെടുത്താൻ അഞ്ചുപേർ കരാർ ഏറ്റെടുത്തു: പപ്പു യാദവ് എംപിക്ക് വീണ്ടും ബിഷ്ണോയി സംഘത്തിന്റെ വധഭീഷണി
ബിഹാർ: പപ്പു യാദവ് എംപിക്കു വീണ്ടും ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണി. പൂർണിയയിൽനിന്നുള്ള ലോക്സഭാംഗമാണ് പപ്പു യാദവ്. പേഴ്സണൽ സെക്രട്ടറി മുഹമ്മദ് സാദിഖ് ആലമിന് വാട്സാപിലൂടെയാണു ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. വ്യാഴാഴ്ച പുലർച്ചെ 2.25 നും 9.49 നുമിടെയിലാണ് സന്ദേശങ്ങൾ വന്നതെന്ന് ഡൽഹിയിലെ കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ സാദിഖ് ആലം പറഞ്ഞു. പപ്പു യാദവിനെ കൊലപ്പെടുത്താൻ അഞ്ചുപേർ കരാർ ഏറ്റെടുത്തതായാണു സന്ദേശത്തിൽ പറയുന്നത്. ഭീഷണി സന്ദേശം അയച്ച വ്യക്തി വാട്സാപ് ചാറ്റിൽ ഒരു തുർക്കി നിർമിത പിസ്റ്റളിന്റെ ചിത്രവും അയച്ചുനൽകി. ഈ തോക്ക് കൊണ്ടായിരിക്കും പപ്പു യാദവിനെ കൊലപ്പെടുത്തുകയെന്നും പറഞ്ഞു. നേരത്തെയും ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള ഒരാളിൽനിന്നും പപ്പു യാദവിനു ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരാൾ പിടിയിലായിരുന്നു.
Read Moreആശങ്കയ്ക്കു വിരാമം: കാണാതായ ഡെപ്യൂട്ടി തഹസില്‍ദാർ വീട്ടിലെത്തി; മാനസിക പ്രയാസം കാരണമാണ് നാടുവിട്ടതെന്ന് ബന്ധുക്കൾ
കോഴിക്കോട്: ദുരൂഹസാഹചര്യത്തില്‍ കാണാതായ തിരൂര്‍ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ബി. ചാലിബ് വീട്ടില്‍ തിരിച്ചെത്തി. ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് വീട്ടില്‍ എത്തിയത്. ഇതോടെ ഇദ്ദേഹത്തെ കാണാതായതുമുതലുള്ള ആശങ്കയ്ക്കു വിരമമായി. മാനസിക പ്രയാസം കാരണമാണ് നാടുവിട്ടതെന്ന് ചാലിബ് പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു. ഇന്നലെ രാവിലെ ഭാര്യ ചാലിബുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എവിടെനിന്നാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല. എന്നാല്‍, മംഗലാപുരത്തുവച്ചാണ് സംസാരിക്കുന്നതെന്ന് വ്യക്തമായിരുന്നു. താന്‍ സുരക്ഷിതനാണെന്നും മാനസിക പ്രയാസമുള്ളതിനാല്‍ തത്കാലം വിട്ടുനിന്നതാണെന്നും ഭാര്യയോടു പറഞ്ഞിരുന്നു. ഉടനെതന്നെ നാട്ടില്‍ തിരിച്ചെത്തുമെന്നും പറഞ്ഞു. പിന്നീട് ഫോണ്‍ ഓഫായി. രാത്രിയോടെ വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. ചാലിബിനെ കാണാതായതായതായി ബന്ധുക്കള്‍ പരാതി നല്കിയ സാഹചര്യത്തില്‍ രാത്രി തന്നെ തിരൂര്‍ പോലീസ് സ്ഥലത്തെത്തി അദ്ദേഹത്തെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇന്നു വിവരങ്ങള്‍ ശേഖരിച്ചശേഷം കോടതിയില്‍ ഹാജരാക്കും. ഇദ്ദേഹത്തെ കാണാതായതിനെത്തുടര്‍ന്ന് ഏതാനും ആളുകളെ പോലീസ് ചോദ്യം ചെയ്തിരുന്നു. തിരൂര്‍ മാങ്ങാട്ടിരി…
Read More19കാരിയെ കാമുകനും സംഘവും കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തി: 6 പേർ അറസ്റ്റിൽ
ന്യൂഡൽഹി: ഒഡീഷയിലെ കട്ടക്ക് ജില്ലയിൽ കോളജ് വിദ്യാർഥിനിയെ നിരവധി തവണ ബലാത്സംഗം ചെയ്യുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്ത സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിലൊരാൾ പെൺകുട്ടിയുടെ കാമുകനാണ്. കാമുകൻ ഉൾപ്പെടെയുള്ളവർ തന്നെ ബലാത്സംഗം ചെയ്തതായി കട്ടക്കിലെ ബദാംബാഡി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ 19കാരി പറഞ്ഞു. ദസറ ആഘോഷത്തിനിടെ കട്ടക്കിലെ പുരിഘട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ കഫേയിൽ കാമുകനൊപ്പം പിറന്നാൾ ആഘോഷിക്കാൻ പെൺകുട്ടി പോയിരുന്നു. അവിടെവച്ച് കഫേ ഉടമയുടെ സഹായത്തോടെ പെൺകുട്ടിയുമായുള്ള സ്വകാര്യദൃശ്യങ്ങൾ യുവാവ് പകർത്തുകയായിരുന്നു. പിന്നീട്, ദ്യശ്യങ്ങൾ കാണിച്ചു യുവതിയെ ബ്ലാക്ക് മെയിൽ ചെയ്യുകയും നിരവധി തവണ പ്രതികൾ ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ കാമുകനെയും കഫേ ഉടമയെയും ഇവരുടെ സുഹൃത്തുക്കളായ നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോണിൽനിന്നു പീഡന ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Read Moreപാലക്കാട്ടെ ആ പെട്ടി ഉപേക്ഷിക്കേണ്ട പെട്ടിയല്ല: ട്രോളിയും കള്ളപ്പണവും ജനകീയ വിഷയമെന്ന് എം.വി. ഗോവിന്ദൻ
പാലക്കാട്: പാലക്കാട്ടെ ആ പെട്ടി അങ്ങിനെ ഉപേക്ഷിക്കേണ്ട പെട്ടിയല്ലെന്ന് അഭിപ്രായവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ട്രോളിയും കള്ളപ്പണവും ജനകീയ വിഷയം തന്നെയാണെന്നും ബാഗ് ഉപേക്ഷിക്കേണ്ട വിഷയമല്ലെന്നും ഗോവിന്ദൻ പറഞ്ഞു. പാലക്കാട് കോണ്‍ഗ്രസിനെതിരായ കള്ളപ്പണ ആരോപണം ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാക്കുന്നത് സംബന്ധിച്ച് സിപിഎമ്മിനുള്ളിൽ ഭിന്നാഭിപ്രായങ്ങളില്ലെന്നും ഗോവിന്ദൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു. താൻ പറഞ്ഞതാണ് പാർട്ടി അഭിപ്രായമെന്നും അതല്ലാത്തതൊന്നും സിപിഎമ്മിന്റെ അഭിപ്രായമല്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. ഒരു ബാഗിന്റെ പിന്നാലെ പോവുന്ന പാർട്ടിയല്ല സിപിഎം ബാഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി വന്നതാണ്, രാഷ്ട്രീയ പ്രശ്നമായി വന്നതല്ല. യാദൃച്ഛികമായി വന്ന, വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഉപേക്ഷിക്കേണ്ട പ്രശ്നമല്ല. ശരിയായി അന്വേഷണം നടത്തണം. വസ്ത്രം കൊണ്ടുപോവുകയാണെന്ന് പറഞ്ഞത് തെറ്റാണെന്ന് ജനങ്ങൾക്ക് മനസിലായിട്ടുണ്ട്. നീലയും കറുത്തതുമുൾപ്പടെ ബാഗുകൾ കുഴൽപ്പണവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യപ്പെടേണ്ട രാഷ്ട്രീയ പ്രശ്നമാണ്. ഇതുൾപ്പെടെ ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടും –…
Read Moreതോട്ടഭൂമിയില്‍ മറ്റു കൃഷികള്‍ പാടില്ലെന്ന വ്യവസ്ഥ മാറ്റണം; റബര്‍ വിലയിടിവിന്റെ ഉത്തരവാദിത്വം കേന്ദ്രസര്ക്കാരുകള്ക്കെന്ന് ജോസ് കെ. മാണി
പാലാ: ലാഭകരമല്ലാത്ത നാണ്യവിള കൃഷി ഉപേക്ഷിക്കുന്ന തോട്ടഭൂമികള്‍ ഇതര കൃഷികള്‍ക്കായി ഉപയോഗിക്കാന്‍ കര്‍ഷകര്‍ക്ക് അനുവാദം നൽകണമെന്ന് കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി. തോട്ടഭൂമിയില്‍ മറ്റു കൃഷികള്‍ പാടില്ലെന്ന വ്യവസ്ഥ മാറ്റണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് -എം ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റബര്‍ വിലയിടിവിന് ഉത്തരവാദിത്വം അധികാരത്തിലിരുന്ന കേന്ദ്രസര്ക്കാരുകള്ക്കാണ്. റബര്‍ വിലസ്ഥിരതാ ഫണ്ട് 250 രൂപയായി നിജപ്പെടുത്തണമെന്നും ജോസ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, തോമസ് ചാഴികാടന്, സെക്രട്ടറി ജനറല്‍ സ്റ്റീഫന്‍ ജോര്‍ജ്, എംഎല്‍എമാരായ ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, നേതാക്കളായ സണ്ണി തെക്കേടം, വി.ടി. ജോസഫ്, ജോസ് ടോം, ഔസേപ്പന്‍ വാളിപ്ലാക്കല്‍, ഫിലിപ്പ് കുഴികളം, ബേബി…
Read Moreഎഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ: പി. പി. ദിവ്യ ജയിൽ മോചിതയായി; സ്വീകരിക്കാൻ പ്രാദേശിക നേതാക്കൾ
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ ജാമ്യം ലഭിച്ച പി.പി. ദിവ്യ ജയിൽ മോചിതയായി.ദിവ്യയെ സ്വീകരിക്കാൻ ജനാധിപത്യ മഹിളാ അസോസിയേഷന്റേയും സിപിഎമ്മിന്റെയും ജില്ലാ നേതാക്കളും എത്തി. പളളിക്കുന്നിലെ വനിതാ ജയിലിൽ കഴിഞ്ഞ പതിനൊന്ന് ദിവസമായി ദിവ്യ റിമാൻഡിൽ കഴിയുകയായിരുന്നു. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം. അതേസമയം ദിവ്യക്കെതിരേ വ്യാഴാഴ്ച സിപിഎം പാർട്ടി നടപടി സ്വീകരിച്ചിരുന്നു. സിപിഎമ്മിന്റെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി സ്ഥാനങ്ങളിൽനിന്നും ദിവ്യയെ ഒഴിവാക്കി. പാർട്ടി കീഴ്ഘടകത്തിലേക്കു തരംതാഴ്ത്തുകയും ചെയ്തിരുന്നു. ജില്ലാ കമ്മിറ്റിയംഗമായ ദിവ്യയെ ഇരിണാവ് ഡാം ബ്രാഞ്ചിലേക്കാണു തരംതാഴ്ത്തിയത്. വ്യാഴാഴ്ച ചേർന്ന കണ്ണൂർ ജില്ലാ കമ്മിറ്റിയോഗത്തിന്റേതാണു തീരുമാനം. യോഗതീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ഇതിനിടെ, പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിൽ കളക്ടറുടെ മൊഴി വീണ്ടും എടുക്കുന്നത് സംബന്ധിച്ച് വിശദമായ ചർച്ച നടന്നതായാണ് അറിയുന്നത്. ഇന്നത്തെ വിധി വന്നതിനുശേഷം മൊഴിയെടുക്കാനാണ് സാധ്യത. ഒക്ടോബർ…
Read Moreകാഷ്മീരിൽ 2 ഗാർഡുമാരെ ഭീകരർ തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊന്നു
ശ്രീനഗർ: ജമ്മുകാഷ്മീരിലെ കിഷ്ത്വാർ ജില്ലയിൽ വില്ലേജ് ഡിഫൻസ് ഗാർഡുമാരെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. രണ്ടുപേരെയാണു വധിച്ചത്. ശ്രീനഗറിലെ സൺഡേ മാർക്കറ്റിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്കു പരിക്കേറ്റ് ദിവസങ്ങൾക്കുശേഷമാണ് ഈ സംഭവം. വില്ലേജ് ഡിഫൻസ് ഗാർഡുമാരായ നസീർ അഹമ്മദ്, കുൽദീപ് കുമാർ എന്നിവരെ വ്യാഴാഴ്ച കിഷ്ത്വാറിലെ വനമേഖലയിൽനിന്നു തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഭീകരരെ കണ്ടെത്താൻ വലിയ തെരച്ചിൽ ആരംഭിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ഭീകരരിൽനിന്നു ഗ്രാമങ്ങളെ സംരക്ഷിക്കാൻ പ്രദേശവാസികളെ പരിശീലിപ്പിക്കുന്നതിനായി ജമ്മു കാഷ്മീർ പോലീസ് രൂപീകരിച്ചതാണ് വില്ലേജ് ഡിഫൻസ് ഗാർഡ്.
Read More