കേ​ന്ദ്ര​മ​ന്ത്രി​മാ​ര്‍ കെ-​റെ​യി​ലി​നൊ​പ്പം; ബിജെപി വെ​ട്ടി​ൽ ; കെ-​റെ​യി​ൽ വി​രു​ദ്ധ സ​മ​ര​സ​മി​തി​യോ​ട്  മു​ഖംതി​രി​ച്ച് റെ​യി​ല്‍​മ​ന്ത്രി

കോ​ഴി​ക്കോ​ട്: കെ-​റെ​യി​ല്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് റെ​യി​ൽ​മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വി​ന്‍റെ നി​ല​പാ​ടി​ല്‍ വെ​ട്ടി​ലാ​യി ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം.ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ന​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ര​ണ്ടാം മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തു ത​ങ്ങ​ള്‍ ന​ഖ​ശി​ഖാ​ന്തം എ​തി​ര്‍​ത്ത പ​ദ്ധ​തി​യെ​യാ​ണ് കേ​ര​ള​ത്തി​ല്‍ എ​ത്തി റെ​യി​ല്‍​വേ​മ​ന്ത്രി ന്യാ​യീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് വ​ലി​യ തി​രി​ച്ച​ടി​യു​ണ്ടാ​ക്കു​മെ​ന്നാ​ണ് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം ക​രു​തു​ന്ന​ത്. സാ​ങ്കേ​തി​ക-പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചാ​ൽ കെ-​റെ​യി​ലി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കു സ​ന്ന​ദ്ധ​മാ​ണെ​ന്ന് മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വ് വ്യ​ക്ത​മാ​ക്കി.കെ-​റെ​യി​ലി​ന് അ​നു​മ​തി ന​ല്‍​ക​രു​തെ​ന്ന് നി​വേ​ദ​നം ന​ല്‍​കി​യ കെ-​റെ​യി​ൽ വി​രു​ദ്ധ സ​മ​ര​സ​മി​തി നേ​താ​ക്ക​ളോ​ട് കെ-​റെ​യി​ൽ കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മ​ല്ലേ​യെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ മ​റു​പ​ടി. കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ലാ​ണു നി​വേ​ദ​നം ന​ൽ​കി​യ​ത്. മ​ന്ത്രി​യു​ടെ കെ-​റെ​യി​ല്‍ അ​നുകൂ​ല നി​ല​പാ​ടു പ​ദ്ധ​തി​ക്കു വീ​ണ്ടും ജീ​വ​ന്‍ വ​യ്പി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഇ​പ്പോ​ള്‍ ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യും കെ-​റെ​യി​ല്‍​വ​രു​മെ​ന്ന​നി​ല​പാ​ടാ​ണ് ഇ​ന്ന​ലെ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ സ്വീ​ക​രി​ച്ച​ത്. ഇ​തും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് തി​രി​ച്ച​ടി​യാ​ണ്.റെ​ഡ് സി​ഗ്ന​ൽ വീ​ണ പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന​ത്തി​ന് പ്ര​തീ​ക്ഷ…

Read More

പെ​ട്രോ​ളി​ന് പാ​ക്കി​സ്ഥാ​നി​ൽ 76.42 : ശ്രീ​ല​ങ്ക​യി​ൽ 89.36 രൂപ; ഇ​ന്ത്യ​യി​ൽ ഇന്ധനക്കൊള്ള

കൊ​ച്ചി: പാ​ക്കി​സ്ഥാ​നി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​നു വി​ല 76.42 രൂ​പ, ശ്രീ​ല​ങ്ക​യി​ലാ​ക​ട്ടെ 90 രൂ​പ​യും. ന​മ്മു​ടെ രാ​ജ്യ​ത്തെ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ഴി​കെ എ​ല്ലാ സം​സ്ഥാ​ന​ത്തും നൂ​റു രൂ​പ​യ്ക്കു മേ​ലെ​യാ​ണ് പെ​ട്രോ​ൾ വി​ല. സാ​ന്പ​ത്തി​ക മാ​ന്ദ്യ​ത്തി​ൽ​പ്പെ​ട്ടു​ല​യു​ന്ന ഇ​ന്ത്യ​യു​ടെ അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ പാ​ക്കി​സ്ഥാ​നി​ലും ശ്രീ​ല​ങ്ക​യി​ലും ഈ​ടാ​ക്കു​ന്ന​തി​നേ​ക്കാ​ൾ വ​ള​രെ കൂ​ടി​യ വി​ല​യാ​ണ് ഇ​ന്ത്യ​യി​ൽ പെ​ട്രോ​ളി​നും ഡീ​സ​ലി​നും ഈ​ടാ​ക്കു​ന്ന​ത്. പാ​ക്കി​സ്ഥാ​നി​ൽ ഇ​ന്ന​ത്തെ പെ​ട്രോ​ൾ വി​ല 76.42 ഇ​ന്ത്യ​ൻ രൂ​പ​യാ​ണ് (248.38 പാ​ക്കി​സ്ഥാ​നി രൂ​പ – ഒ​രു പാ​ക്കി​സ്ഥാ​നി രൂ​പ​യ്ക്ക് ഇ​ന്ന​ത്തെ വി​നി​മ​യ നി​ര​ക്കു വ​ച്ച് 31 പൈ​സ​യാ​ണ് മൂ​ല്യം), സാ​ന്പ​ത്തി​ക മാ​ന്ദ്യം മ​റി​ക​ട​ക്കാ​ൻ പാ​ക്ക് സ​ർ​ക്കാ​ർ പ​ല ത​വ​ണ വി​ല കൂ​ട്ടി​യ​താ​ണ് പെ​ട്രോ​ളി​നും ഡീ​സ​ലി​നും ഇ​വി​ടെ ഇ​ത്ര​യും വി​ല​യാ​കാ​ൻ കാ​ര​ണം. ശ്രീ​ല​ങ്ക​യി​ൽ നേ​ര​ത്തെ ക​ടു​ത്ത സാ​ന്പ​ത്തി​ക മാ​ന്ദ്യം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന സ​മ​യ​ത്ത് പെ​ട്രോ​ളി​നും ഡീ​സ​ലി​നും തീ​വി​ല​യ​യാ​യി​രു​ന്നു. എ​ന്നാ​ൽ സാ​ന്പ​ത്തി​ക രം​ഗം മെ​ച്ച​പ്പെ​ട്ട​തോ​ടെ അ​വ​രും പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല…

Read More

പ​ത്തു ദി​വ​സ​ത്തി​ന​കം രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ൽ ബാ​ബ സി​ദ്ദി​ഖി​യെ​പ്പോ​ലെ യോ​ഗി ആ​ദി​ത്യ​നാ​ഥും കൊ​ല്ല​പ്പെ​ടും; ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വ​തി പി​ടി​യി​ൽ

മും​ബൈ: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ സം​ഭ​വ​ത്തി​ൽ യു​വ​തി പി​ടി​യി​ൽ. മ​ഹാ​രാ​ഷ്ട്ര താ​നെ​യി​ലു​ള്ള ഉ​ല്ലാ​സ് ന​ഗ​ർ സ്വ​ദേ​ശി​നി​യാ​യ ഫാ​ത്തി​മാ ഖാ​ൻ (24) ആ​ണ് മും​ബൈ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഫാ​ത്തി​മാ ഖാ​ൻ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്നു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. പ​ത്തു ദി​വ​സ​ത്തി​ന​കം രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ൽ മ​ഹാ​രാ​ഷ്ട്ര മു​ൻ മ​ന്ത്രി ബാ​ബ സി​ദ്ദി​ഖി​യെ​പ്പോ​ലെ യോ​ഗി ആ​ദി​ത്യ​നാ​ഥും കൊ​ല്ല​പ്പെ​ടു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മും​ബൈ പോ​ലീ​സി​ന് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്. മും​ബൈ പോ​ലീ​സ് ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ സെ​ല്ലി​ലേ​യ്ക്ക് ഒ​രു അ​ജ്ഞാ​ത ന​മ്പ​റി​ൽ​നി​ന്നു സ​ന്ദേ​ശം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ തീ​വ്ര​വാ​ദ വി​രു​ദ്ധ സ്‌​ക്വാ​ഡി​ന് (എ​ടി​എ​സ്) മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. തു​ട‍​ർ​ന്ന് പോ​ലീ​സും എ​ടി​എ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു യു​വ​തി പി​ടി​യി​ലാ​യ​ത്.

Read More

മ​ല്ലു ഹി​ന്ദു വാ​ട്സാ​പ് ഗ്രൂ​പ് വി​വാ​ദം; മ​ത​ത്തി​ന്‍റെ പേ​രി​ൽ വി​ഭ​ജ​നം ഗൗ​ര​വ​ക​രം; സ​ർ​ക്കാ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന്  മ​ന്ത്രി പി. ​രാ​ജീ​വ്

തി​രു​വ​ന​ന്ത​പു​രം : മ​ല്ലു ഹി​ന്ദു വാ​ട്സാ​പ് ഗ്രൂ​പ് വി​വാ​ദം പ​രി​ശോ​ധി​ക്കു​മെ​ന്ന് മ​ന്ത്രി പി.​രാ​ജീ​വ്. മ​ത​ത്തി​ന്‍റെ പേ​രി​ൽ വി​ഭ​ജ​നം വ​രു​ന്ന​ത് ഗൗ​ര​വ​ത​ര​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​ഭ​ജ​ന​ങ്ങ​ള്‍ വ​രു​ന്ന​ത് ഗൗ​ര​വ​മു​ള്ള കാ​ര്യ​മാ​ണ്. അ​ത് സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. പൊ​തു​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​വാ​യ പെ​രു​മാ​റ്റ​ച്ച​ട്ട​മു​ണ്ട്. അ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും. അ​തി​നു​ശേ​ഷം വി​ഷ​യ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​രി​ക്കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​തേ​സ​മ​യം ഹി​ന്ദു ഐ ​എ എ​സ് ഉ​ദോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി മ​ല്ലു ഹി​ന്ദു ഓ​ഫീ​സേ​ഴ്സ് എ​ന്ന പേ​രി​ൽ വാ​ട്ട്സാപ് ഗ്രൂ​പ്പ്‌ രൂ​പീ​ക​രി​ച്ചെ​ന്ന വി​വാ​ദ​ത്തി​ൽ പ​രാ​തി ല​ഭി​ച്ചാ​ൽ അ​ന്വേ​ഷി​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ജി. ​സ്പ​ർ​ജ​ൻ കു​മാ​ർ വ്യ​ക്ത​മാ​ക്കി. വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ഡ്മി​നാ​യ​യു​ള്ള ഗ്രൂ​പ്പാ​ണ് രൂ​പീ​ക​രി​ച്ച​ത്. എ​ന്നാ​ൽ ത​ന്‍റെ ഫോ​ൺ ആ​രോ ഹാ​ക്ക് ചെ​യ്ത​താ​ണെ​ന്ന പ​രാ​തി​യു​മാ​യി ഗോ​പാ​ല​കൃ​ഷ്ണ​ൻ രം​ഗ​ത്ത് വ​ന്നു. ഇ​ത്ത​ര​ത്തി​ൽ ഒ​രു ഗ്രൂ​പ്പ്‌ രൂ​പീ​ക​രി​ച്ച…

Read More

‘കൈ’​വി​വാ​ദം; കൂ​ടെ​നി​ന്നു ച​തി​ച്ചു​പോ​യ ആ​ളെ ക​ണ്ട​പ്പോ​ൾ അ​വ​ർ​ക്ക് വി​കാ​ര​മു​ണ്ടാ​യ​താ​ണ്; ഷാ​ഫി​യും രാ​ഹു​ലും നി​ഷ്ക​ള​ങ്ക​രാ​യ കു​ട്ടി​ക​ളെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട്ടെ ഒ​രു വി​വാ​ഹ വേ​ദി​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലും ഷാ​ഫി പ​റ​ന്പി​ൽ എം​പി​യും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി.​ സ​രി​നു‌ ഹ​സ്ത​ദാ​നം നി​ര​സി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​ സ​തീ​ശ​ൻ. ഷാ​ഫി​യും രാ​ഹു​ലും നി​ഷ്ക​ള​ങ്ക​രാ​യ കു​ട്ടി​ക​ളാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട വി.​ഡി.​ സ​തീ​ശ​ൻ കൂ​ടെനിന്നു ച​തി​ച്ചുപോ​യ ആ​ളെ ക​ണ്ട​പ്പോ​ൾ അ​വ​ർ​ക്ക് വി​കാ​ര​മു​ണ്ടാ​യ​താ​ണെ​ന്നും അ​തു കാ​ര്യ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. 50 വ​ർ​ഷ​ത്തി​നി​ടെ കോ​ൺ​ഗ്ര​സ് ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​ത്ത​വ​ണ ന​ട​ക്കു​ന്ന​ത് എ​ന്നും വി.​ഡി.​ സ​തീ​ശ​ൻ പ​റ​ഞ്ഞു.​ അ​തേ​സ​മ​യം ഷാ​ഫി പ​റ​മ്പി​ലും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലും ഹ​സ്ത​ദാ​നം ചെ​യ്യാ​ത്ത​തി​ൽ വ​ലി​യ വി​ഷ​മ​മി​ല്ലെ​ന്നാ​ണ് പി.​ സ​രി​ന്‍റെ പ്ര​തി​ക​ര​ണം. താ​ൻ ത​ന്‍റെ സ്വ​ഭാ​വ​മാ​ണു പ്ര​ക​ടി​പ്പി​ച്ച​ത്. അ​വ​ർ അ​വ​രു​ടെ സം​സ്കാ​രം കാ​ണി​ച്ചു. പാ​ല​ക്കാ​ട്ടു​ക്കാ​ര​ൻ എ​ന്ന നി​ല​യി​ൽ രാ​ഹു​ലി​നോ​ട് ആ​തി​ഥ്യ മ​ര്യാ​ദ​യാ​ണ് കാ​ണി​ച്ച​ത്. വ​ന്നു ക​യ​റി​യ ആ​ൾ​ക്കു തി​രി​ച്ച് ആ ​മ​ര്യാ​ദ ഉ​ണ്ടാ​യി​ല്ല. അ​ത് പാ​ല​ക്കാ​ട​ൻ ജ​ന​ത​യോ​ടു​ള്ള ധി​ക്കാ​ര​മാ​ണെ​ന്ന്…

Read More

കേ​ന്ദ്ര​മ​ന്ത്രി​മാ​ര്‍ കെ-​റെ​യി​ലി​നൊ​പ്പം; ബിജെപി വെ​ട്ടി​ൽ: കെ-​റെ​യി​ൽ വി​രു​ദ്ധ സ​മ​ര​സ​മി​തി​യോ​ട് മു​ഖംതി​രി​ച്ച് റെ​യി​ല്‍​മ​ന്ത്രി

കോ​ഴി​ക്കോ​ട്: കെ-​റെ​യി​ല്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് റെ​യി​ൽ​മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വി​ന്‍റെ നി​ല​പാ​ടി​ല്‍ വെ​ട്ടി​ലാ​യി ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ന​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ര​ണ്ടാം മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തു ത​ങ്ങ​ള്‍ ന​ഖ​ശി​ഖാ​ന്തം എ​തി​ര്‍​ത്ത പ​ദ്ധ​തി​യെ​യാ​ണ് കേ​ര​ള​ത്തി​ല്‍ എ​ത്തി റെ​യി​ല്‍​വേ​മ​ന്ത്രി ന്യാ​യീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് വ​ലി​യ തി​രി​ച്ച​ടി​യു​ണ്ടാ​ക്കു​മെ​ന്നാ​ണ് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം ക​രു​തു​ന്ന​ത്. സാ​ങ്കേ​തി​ക-പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചാ​ൽ കെ-​റെ​യി​ലി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കു സ​ന്ന​ദ്ധ​മാ​ണെ​ന്ന് മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വ് വ്യ​ക്ത​മാ​ക്കി. കെ-​റെ​യി​ലി​ന് അ​നു​മ​തി ന​ല്‍​ക​രു​തെ​ന്ന് നി​വേ​ദ​നം ന​ല്‍​കി​യ കെ-​റെ​യി​ൽ വി​രു​ദ്ധ സ​മ​ര​സ​മി​തി നേ​താ​ക്ക​ളോ​ട് കെ-​റെ​യി​ൽ കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മ​ല്ലേ​യെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ മ​റു​പ​ടി. കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ലാ​ണു നി​വേ​ദ​നം ന​ൽ​കി​യ​ത്. മ​ന്ത്രി​യു​ടെ കെ-​റെ​യി​ല്‍ അ​നുകൂ​ല നി​ല​പാ​ടു പ​ദ്ധ​തി​ക്കു വീ​ണ്ടും ജീ​വ​ന്‍ വ​യ്പി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഇ​പ്പോ​ള്‍ ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യും കെ-​റെ​യി​ല്‍​വ​രു​മെ​ന്ന​നി​ല​പാ​ടാ​ണ് ഇ​ന്ന​ലെ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ സ്വീ​ക​രി​ച്ച​ത്. ഇ​തും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് തി​രി​ച്ച​ടി​യാ​ണ്. റെ​ഡ് സി​ഗ്ന​ൽ വീ​ണ…

Read More

എ​ല്ലാ​വ​രും മ​നു​ഷ്യ​ര​ല്ലേ? പ​ര​സ്പ​രം കാ​ണു​ന്പോ​ൾ മി​ണ്ടു​ന്ന​തി​ലും ചി​രിക്കു​ന്ന​തി​ലും എ​ന്താ​ണ് തെ​റ്റ്: ‘കൈ’ ​വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ച്ച് യു. ​ആ​ർ. പ്ര​ദീ​പ്

തൃ​ശൂ​ർ: പാ​ല​ക്കാ​ട്ട് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ​ക്ട​ർ പി. ​സ​രി​ന് ഷാ​ഫി പ​റ​ന്പി​ലും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലും ഹ​സ്ത​ദാ​നം നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ചേ​ല​ക്ക​ര​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി യു. ​ആ​ർ. പ്ര​ദീ​പ്. എ​ല്ലാ​വ​രും മ​നു​ഷ്യ​ര​ല്ലേ? പ​ര​സ്പ​രം കാ​ണു​ന്പോ​ൾ മി​ണ്ടു​ന്ന​തി​ലും ചി​ര​ക്കു​ന്ന​തി​ലും എ​ന്താ​ണ് തെ​റ്റ്. എതി​ർ​ സ്ഥാ​നാ​ർ​ഥി​യെ ക​ണ്ടാ​ൽ ചി​രി​ക്കു​ന്ന​തും മി​ണ്ടു​ന്ന​തും സ്വാ​ഭാ​വി​കം. ചി​രി​ക്കു​ന്ന​തും കൈ ​കൊ​ടു​ക്കു​ന്ന​തും മ​നു​ഷ്യ​ത്വ​പ​ര​മാ​ണെ​ന്ന് പ്ര​ദീ​പ് പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച​യാ​ണ് പാ​ല​ക്കാ​ട്ട് ഒ​രു ക​ല്യാ​ണ വീ​ട്ടി​ൽ വോ​ട്ട് തേ​ടി​യെ​ത്തി​യ പി. ​സ​രി​ന്‍റെ ഹ​സ്ത​ദാ​നം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലും ഷാ​ഫി​യും നി​ര​സി​ച്ച​ത്. സ​രി​ൻ നി​ര​വ​ധി ത​വ​ണ ഇ​രു​വ​രേും വി​ളി​ച്ചെ​ങ്കി​ലും തി​രി​ഞ്ഞു​നോ​ക്കാ​തെ ഇ​വ​ർ ന​ട​ന്ന് പോ​വു​ക​യാ​യി​രു​ന്നു.

Read More

സം​സ്ഥാ​ന സ്‌​കൂ​ൾ കാ​യി​ക​മേ​ള: പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ ‘ഇ​ൻ​ക്ലൂ​സീ​വ്‌ സ്‌​പോ​ർ​ട്‌​സ്‌’ മ​ത്സ​ര​ങ്ങ​ൾ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പു​തി​യ മാ​തൃ​ക​യാ​യി രാ​ജ്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കും; പി. ​രാ​ജീ​വ്

കൊ​ച്ചി: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​ളി​മ്പി​ക്‌​സ്‌ മാ​തൃ​ക​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന സ്‌​കൂ​ൾ കാ​യി​ക​മേ​ള എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണെ​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​യ കാ​ര്യ​മാ​ണെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്. ന​വം​ബ​ർ 4 മു​ത​ൽ 11 വ​രെ​യാ​ണ് സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള ന​ട​ക്കു​ന്ന​ത്. മ​ത്സ​ര​ത്തി​ലേ​ക്ക് കു​ട്ടി​ക​ളെ പ്രാ​പ്ത​രാ​ക്കി​യ അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.  പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി ഈ ​വ​ർ​ഷം മു​ത​ൽ ‘ഇ​ൻ​ക്ലൂ​സീ​വ്‌ സ്‌​പോ​ർ​ട്‌​സ്‌’ മ​ത്സ​ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന​ത് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പു​തി​യ മാ​തൃ​ക​യാ​യി വ​രും വ​ർ​ഷ​ങ്ങ​ളി​ൽ രാ​ജ്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ക്ക് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് കു​റി​ച്ച​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ഒ​ളി​മ്പി​ക്‌​സ്‌ മാ​തൃ​ക​യി​ൽ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന സ്‌​കൂ​ൾ കാ​യി​ക​മേ​ള എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണെ​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​യ കാ​ര്യ​മാ​ണ്. ന​വം​ബ​ർ 4 മു​ത​ൽ 11 വ​രെ​യാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ്യ​മേ ത​ന്നെ അ​ഭി​ന​ന്ദി​ക്കു​ന്നു. നി​ര​വ​ധി ക​ട​മ്പ​ക​ൾ ക​ട​ന്ന് സം​സ്ഥാ​ന​ത​ല​ത്തി​ലേ​ക്ക്…

Read More

ഇ​വി​ടെ വ​ന്ന് കു​ട്ടി​ക​ളു​ടെ ത​ന്ത​യ്ക്കു വി​ളി​ച്ചി​ട്ട് പോ​യാ​ൽ അ​ത് അം​ഗീ​ക​രി​ക്കാ​ൻ ആ​കി​ല്ല: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ലേ​ക്കു സു​രേ​ഷ് ഗോ​പി​യെ ക്ഷ​ണി​ക്കി​ല്ല; വി. ​ശി​വ​ൻ​കു​ട്ടി

കൊ​ച്ചി: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ലേ​ക്കു കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യെ ക്ഷ​ണി​ക്കി​ല്ലെ​ന്നു മ​ന്ത്രി വി.​ ശി​വ​ൻ​കു​ട്ടി. ‘എ​ന്തും എ​പ്പോ​ഴും വി​ളി​ച്ചു പ​റ​യു​ന്ന​യാ​ളാ​ണു അ​ദ്ദേ​ഹം. ഇ​വി​ടെ വ​ന്ന് കു​ട്ടി​ക​ളു​ടെ ത​ന്ത​യ്ക്കു വി​ളി​ച്ചി​ട്ട് പോ​യാ​ൽ അ​ത് അം​ഗീ​ക​രി​ക്കാ​ൻ ആ​കി​ല്ല. ഐ​ക്യ​കേ​ര​ള രൂ​പീ​ക​ര​ണ​ത്തി​നു ശേ​ഷം ഇ​വി​ടെ ഒ​ട്ടേ​റെ രാ​ഷ്ട്രീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. ഇ​ങ്ങ​നെ ഒ​റ്റ​ത്ത​ന്ത​യ്ക്കു വി​ളി​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ ‘ഒ​റ്റ​ത്ത​ന്ത​യ്ക്കു പി​റ​ന്ന​വ​ൻ’ എ​ന്നു വി​ളി​ച്ച് ആ​ക്ഷേ​പി​ച്ച​തു പി​ൻ​വ​ലി​ച്ചാ​ൽ മേ​ള​യി​ലേ​ക്ക് സു​രേ​ഷ് ഗോ​പി​യെ വി​ളി​ക്കാം’ എ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് സു​രേ​ഷ് ഗോ​പി രം​ഗ​ത്തെ​ത്തി. ആ​രു​ടേ​യും അ​ച്ഛ​ന് വി​ളി​ച്ചി​ട്ടി​ല്ല. അ​ത്ത​ര​ത്തി​ൽ വി​ളി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​മി​ല്ല. സി​നി​മാ ഡ​യ​ലോ​ഗ് പ​റ​യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്ന് സു​രേ​ഷ് ഗോ​പി വി​ശ​ദീ​ക​രി​ച്ചു.  

Read More

ചേലക്കരയിലെ ‘ഒറ്റതന്ത’ പരാമർശം: സുരേഷ് ഗോപിക്ക് വീണ്ടും കുരുക്ക്

തൃ​ശൂ​ർ: കോ​ൺ​ഗ്ര​സ് നേ​താ​വ് വി. ​ആ​ർ. അ​നൂ​പ് ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്കെ​തി​രേ കേ​സെ​ടു​ത്ത് ചേ​ല​ക്ക​ര പൊ​ലീ​സ്. ചേ​ല​ക്ക​ര​യി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ബാ​ല​കൃ​ഷ്ണ​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യ സു​രേ​ഷ് ഗോ​പി വേ​ദി​യി​ൽ ഒ​റ്റ​ത​ന്ത പ​രാ​മ​ർ​ശം ന​ട​ത്തി​യി​രു​ന്നു. ഇ​ത് മു​ഖ്യ​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​വ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സി​പി​എം പ​രാ​തി ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് താ​ൻ പ​രാ​തി ന​ൽ​കു​ന്ന​തെ​ന്ന് അ​നൂ​പ് പ്ര​തി​ക​രി​ച്ചു. ഇ​ന്ന് 12.30ന് ​അ​നൂ​പി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പോ​ലീ​സ് കേ​സെ​ടു​ത്ത് മു​മ്പോ​ട്ട് പോ​കു​ക. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് സു​രേ​ഷ് ഗോ​പി രം​ഗ​ത്തെ​ത്തി. ആ​രു​ടേ​യും അ​ച്ഛ​ന് വി​ളി​ച്ചി​ട്ടി​ല്ല. അ​ത്ത​ര​ത്തി​ൽ വി​ളി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​മി​ല്ല. സി​നി​മാ ഡ​യ​ലോ​ഗ് പ​റ​യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്ന് സു​രേ​ഷ് ഗോ​പി വി​ശ​ദീ​ക​രി​ച്ചു.

Read More