ഷൊ​ര്‍​ണൂ​ർ അ​പ​ക​ടം: കാ​ണാ​താ​യ ല​ക്ഷ്മ​ണി​നാ​യു​ള്ള തെ​ര​ച്ചി​ൽ ഇ​ന്ന് പു​ന​രാ​രം​ഭി​ക്കും

പാ​ല​ക്കാ​ട്: ഷൊ​ര്‍​ണൂ​രി​ൽ മൂ​ന്ന് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച സം​ഭ​വ​ത്തി​ൽ കാ​ണാ​താ​യ ഒ​രാ​ള്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ഇ​ന്ന് പു​ന​രാ​രം​ഭി​ക്കും. ട്രെ​യി​ൻ ത​ട്ടി ഭാ​ര​ത​പു​ഴ​യി​ൽ വീ​ണു​വെ​ന്ന് സം​ശ​യി​ക്ക​പ്പെ​ടു​ന്ന സേ​ലം സ്വ​ദേ​ശി​യാ​യ ല​ക്ഷ്മ​ണ​ൻ (48) നെ ​ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണ് ഇ​ന്നും തെ​ര​ച്ചി​ൽ തു​ട​രു​ന്ന​ത്. ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം കൊ​ച്ചി​ൻ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം. റെ​യി​ൽ​വേ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളും സേ​ലം അ​യോ​ധ്യ​പ​ട്ട​ണം സ്വ​ദേ​ശി​ക​ളു​മാ​യ ല​ക്ഷ്മ​ണ​ൻ (60), ഭാ​ര്യ വ​ള്ളി (55), അ​യോ​ധ്യ​പ​ട്ട​ണം സ്വ​ദേ​ശി​യാ​യ റാ​ണി (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്ന് ന​ട​ക്കും. റാ​ണി​യു​ടെ ഭ​ര്‍​ത്താ​വ് ല​ക്ഷ്മ​ണ​ൻ (48)നെ​യാ​ണ് ക​ണ്ടെ​ത്താ​നു​ള്ള​ത്. അ​തേ​സ​മ​യം മ​രി​ച്ച റാ​ണി​യും വ​ള്ളി​യും സ​ഹോ​ദ​രി​മാ​രാ​ണ്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു​വ​രെ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പു​ഴ​യി​ൽ അ​ടി​യൊ​ഴു​ക്ക് ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ച​തെ​ന്ന് ഫ​യ​ര്‍​ഫോ​ഴ്സ് അ​റി​യി​ച്ചു.

Read More

എ​ൻ​ഡി​എ​യു​ടെ 100 ദി​ന പ​ദ്ധ​തി “വി​ല​കു​റ​ഞ്ഞ പി​ആ​ർ സ്റ്റ​ണ്ട്’ ; മോ​ദി​ക്കെ​തി​രേ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ഖാ​ർ​ഗെ

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​ൻ പാ​ടു​പെ​ടു​ക​യാ​ണെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ട്വീ​റ്റു​ക​ൾ​ക്കെ​തി​രേ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. ; എ​ൻ​ഡി​എ​യു​ടെ 100 ദി​ന പ​ദ്ധ​തി​യെ “വി​ല​കു​റ​ഞ്ഞ പി​ആ​ർ സ്റ്റ​ണ്ട്’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ചാ​ണ് ഖാ​ർ​ഗെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രി​ഹാ​സ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ച​ത്. എ​ൻ​ഡി​എ സ​ർ​ക്കാ​ർ “നു​ണ​ക​ൾ, വ​ഞ്ച​ന, വ്യാ​ജം, കൊ​ള്ള, പ​ര​സ്യം” എ​ന്നി​വ​യി​ലൂ​ടെ ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഖാ​ർ​ഗെ ആ​രോ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ മോ​ദി​യു​ടെ സ​ർ​ക്കാ​ർ ഏ​ഴ് ത​വ​ണ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നു കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. “ അ​ച്ഛേ ദി​ൻ (ന​ല്ല നാ​ളു​ക​ൾ), പ്ര​തി​വ​ർ​ഷം ര​ണ്ട് കോ​ടി തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ, വി​ക്ഷി​ത് ഭാ​ര​ത് (വി​ക​സി​ത ഇ​ന്ത്യ)…’ തു​ട​ങ്ങി​യ വാ​ഗ്ദാ​ന​ങ്ങ​ളു​ടെ കാ​ര്യം എ​ന്താ​യെ​ന്നു ഖാ​ർ​ഗെ ചോ​ദി​ച്ചു.

Read More

ന​വീ​ൻ ബാ​ബു​വും ടി.​വി. പ്ര​ശാ​ന്തും ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു; പ്ര​ശാ​ന്തി​ന്‍റെ ഫോ​ൺ കോ​ൾ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്

ത​ല​ശേ​രി: ക​ണ്ണൂ​ർ എ​ഡി​എം ന​വീ​ൻ​ബാ​ബു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക ഫോ​ൺ കോ​ൾ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണസം​ഘം ക​ണ്ടെ​ത്തി. വി​വാ​ദ പെ​ട്രോ​ൾ​പ​മ്പ് ഉ​ട​മ ടി.​വി. പ്ര​ശാ​ന്ത​ിന്‍റെ കോ​ൾ ഡീ​റ്റെ​യി​ൽ​സ് റി​ക്കാ​ർ​ഡി​ൽ (സി​ഡി​ആ​ർ) നി​ന്നാ​ണ് വി​വ​ര​ങ്ങ​ൾ പു​റ​ത്തു വ​ന്നി​ട്ടു​ള്ള​ത്. ന​വീ​ൻ ബാ​ബു​വും പ്ര​ശാ​ന്തും ക​ണ്ടു​മു​ട്ടി​യെ​ന്ന് പ​റ​യു​ന്ന ഒ​ക്ടോ​ബ​ർ ആ​റി​ന്‍റെ കോ​ൾ ഡീ​റ്റെ​യി​ൽ​സാ​ണ് ല​ഭി​ച്ച​ത്. ആ​റി​ന് രാ​വി​ലെ 11.10ന് ​ന​വീ​ൻ ബാ​ബു പ്ര​ശാ​ന്ത​ിനെ ഫോ​ണി​ൽ വി​ളി​ച്ചു. അ​ന്ന് ത​ന്നെ ഉ​ച്ച​യ്ക്ക് 12.42 നും 12.48 ​നും പ്ര​ശാ​ന്ത് തി​രി​ച്ച് ന​വീ​ൻ ബാ​ബു​വി​നെയും വി​ളി​ച്ചി​ട്ടു​ണ്ട്. 11.10ന് ​ന​വീ​ൻ ബാ​ബു​വി​ന്‍റെ കോ​ൾ അ​റ്റ​ൻ​ഡ് ചെ​യ്യു​മ്പോ​ൾ പ്ര​ശാ​ന്ത​ിന്‍റെ ട​വ​ർ ലൊ​ക്കേ​ഷ​ന്‍റെ അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ടാ​യി​രു​ന്നു. എ​ന്നാ​ൽ 12.42നും 12.48 ​നും പ്ര​ശാ​ന്ത് ന​വീ​ൻ ബാ​ബു​വി​നെ വി​ളി​ക്കു​മ്പോ​ൾ പ്ര​ശാ​ന്ത​ിന്‍റെ ട​വ​ർ ലൊ​ക്കേ​ഷ​ൻ ന​വീ​ൻ ബാ​ബു​വി​ന്‍റെ ക്വാ​ർ​ട്ടേ​ഴ്സ് സ്ഥി​തി ചെ​യ്യു​ന്ന പ​ള്ളി​ക്കു​ന്നി​ലും. ഈ ​സ​മ​യ​ത്തു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ നേ​ര​ത്തെത​ന്നെ പോ​ലീ​സ് ശേ​ഖ​രി​ച്ചിരു​ന്നു.…

Read More

ബി​ജെ​പി​യു​ടെ ചി​ഹ്നം താ​മ​ര​യ്ക്ക് പ​ക​രം ചാ​ക്ക് ആ​ക്ക​ണം; യു​ഡി​എ​ഫ് ബോ​ധ​പൂ​ർ​വം സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് ​മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യു​ടെ ചി​ഹ്നം താ​മ​ര​യ്ക്ക് പ​ക​രം ചാ​ക്ക് ആ​ക്കി മാ​റ്റ​ണ​മെ​ന്ന് മ​ന്ത്രി പി.എ.മു​ഹ​മ്മ​ദ് റി​യാ​സ്. വ​രാ​നി​രി​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് വി​ജ​യം ഉ​റ​പ്പാ​യ​തോ​ടെ യു​ഡി​എ​ഫ് ബോ​ധ​പൂ​ർ​വ്വം സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യും മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കാ​ൻ യു​ഡി​എ​ഫ് തീ​രു​മാ​നി​ച്ചു​വെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് കെ.​സു​ധാ​ക​ര​ന്‍റെ ആ​ഹ്വാ​നം. ചെ​റു​തു​രു​ത്തി​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ വ​രെ ആ​ക്ര​മി​ച്ചു. പാ​ല​ക്കാ​ടും ചേ​ല​ക്ക​ര​യി​ലും യു​ഡി​എ​ഫ് തോ​ൽ​വി ഉ​റ​പ്പി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ നീ​ക്കം. അ​തേ​സ​മ​യം കൊ​ട​ക​ര കു‍​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ ബി​ജെ​പി​ക്കെ​തി​രെ കെ.​സു​ധാ​ക​ര​ൻ ഒ​ന്നും മി​ണ്ടു​ന്നി​ല്ല. ബി​ജെ​പി​യു​ടെ ചി​ഹ്നം താ​മ​ര​യ്ക്ക് പ​ക​രം ചാ​ക്ക് ആ​ക്കി മാ​റ്റ​ണം. ഇ​ഡി ബി​ജെ​പി​യു​ടെ താ​ള​ത്തി​നൊ​ത്ത് തു​ള്ളു​ക​യാ​ണ്. ക‍​ഴി​ഞ്ഞ മൂ​ന്ന് കൊ​ല്ലം ഇ​ഡി എ​വി​ടെ​യാ​യി​രു​ന്നു. സ​തീ​ശ​ൻ ഇ​ഡി​ക്കെ​തി​രെ മൗ​നം പാ​ലി​ക്കു​ക​യാ​ണ്. കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സി​ൽ ബി​ജെ​പി ഒ​റ്റ​പ്പെ​ട്ടു നി​ൽ​ക്കു​മ്പോ​ൾ അ​തി​നെ എ​തി​ർ​ക്കാ​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന് സ​മ​യ​മി​ല്ല. ബി​ജെ​പി വി​മ​ർ​ശ​നം ഉ​റ​ക്ക​ത്തി​ൽ പോ​ലും വ​രാ​തി​രി​ക്കാ​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റും പ്ര​തി​പ​ക്ഷ…

Read More

‘വ​ള്ളി’​പോ​യ മു​ഖ്യ​മ​ന്ത്രി​യും സേ​ന​യും..! നാ​ണ​ക്കേ​ടാ​യി പോ​ലീ​സ് മെ​ഡ​ലി​ലെ അ​ക്ഷ​ര​ത്തെ​റ്റ്; തി​രി​ച്ചു​വാ​ങ്ങാ​ൻ തീ​രു​മാ​നം

തി​രു​വ​ന​ന്ത​പു​രം: മി​ക​ച്ച സേ​വ​നം കാ​ഴ്ച വ​ച്ച കേ​ര​ള പോ​ലീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വിതരണം ചെയ്ത അ​ക്ഷ​ര​ത്തെ​റ്റു​ക​ള്‍ ക​ട​ന്നു​കൂ​ടി​യ പോ​ലീ​സ് മെ​ഡ​ലു​ക​ള്‍ തി​രി​ച്ചു​വാ​ങ്ങാ​ൻ തീ​രു​മാ​നം. പോ​ലീ​സ് രൂ​പീ​ക​ര​ണ ദി​നം, കേ​ര​ള​പി​റ​വി ദി​നം എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി  മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ത​ര​ണം ചെ​യ്ത മെ​ഡ​ലു​ക​ളി​ലാ​ണ് ഗു​രു​ത​ര​മാ​യ അ​ക്ഷ​ര​ത്തെ​റ്റു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മെ​ഡ​ലു​ക​ൾ തി​രി​കെ വാ​ങ്ങു​ന്ന​ത്. ടെ​ന്‍​ഡ​ര്‍ എ​ടു​ത്ത സ്ഥാ​പ​ന​ത്തോ​ട് പു​തി​യ മെ​ഡ​ല്‍ ന​ല്‍​കാ​ന്‍ ഡി​ജി​പി ആ​വ​ശ്യ​പ്പെ​ടും. തി​രു​വ​ന​ന്ത​പു​ര​ത്ത് എ​സ്എ​പി ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ​വ​ച്ച് 264 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് മു​ഖ്യ​മ​ന്ത്രി മെ​ഡ​ൽ സ​മ്മാ​നി​ച്ച​ത്.. ഇ​തി​ൽ പ​കു​തി​യോ​ളം പേ​ർ​ക്കും ല​ഭി​ച്ച​ത് അ​ക്ഷ​ര​ത്തെ​റ്റു​ക​ൾ അ​ട​ങ്ങി​യ മെ​ഡ​ലു​ക​ളാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ എ​ന്ന​തി​ന് rmd‘മു​ഖ്യ​മ​ന്ത്ര​യു​ടെ പോ​ല​സ് ‘ എ​ന്നാ​ണ് ആ​ലേ​ഖ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഗു​രു​ത​ര​മാ​യ അ​ക്ഷ​ര​ത്തെ​റ്റ് ക​ണ്ടെ​ത്താ​നോ പ​രി​ഹ​രി​ക്കാ​നോ മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ന്നെ കീ​ഴി​ലു​ള്ള ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് ക​ഴി​ഞ്ഞി​ല്ലെ​ന്ന് വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.  

Read More

ന​വീ​ൻ ബാ​ബു​വി​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​ൽ ഗൂ​ഢാ​ലോ​ച​ന​യി​ല്ല; പ്ര​ശാ​ന്തു​മാ​യി മു​ൻ​പ​രി​ച​യ​മി​ല്ലെ​ന്ന് പി.​പി.​ദി​വ്യ

ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​നെ​തി​രെ അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​ൽ ഗൂ​ഢാ​ലോ​ച​ന​യി​ല്ലെ​ന്ന് കേ​സി​ലെ പ്ര​തി​യാ​യ പി.​പി.​ദി​വ്യ. ചെ​ങ്ങ​ളാ​യി​യി​ലെ പെ​ട്രോ​ള്‍ പ​മ്പു​മാ​യി ത​നി​ക്ക് മ​റ്റ് ബ​ന്ധ​മൊ​ന്നു​മി​ല്ല‌െ​ന്നും ദി​വ്യ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി. വെ​ള്ളി​യാ​ഴ്ച​ത്തെ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ദി​വ്യ ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ​ത്. എ​ഡി​എ​മ്മി​നെ​തി​രേ ആ​രോ​പ​ണ​മു​ന്ന​യി​ച്ച പ്ര​ശാ​ന്തു​മാ​യി ത​നി​ക്ക് മു​ൻ​പ​രി​ച​യ​മി​ല്ല. പ്ര​ശാ​ന്തു​മാ​യി ഫോ​ൺ​വി​ളി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഹെ​ൽ​പ് ഡെ​സ്കി​ൽ വ​ന്ന അ​പേ​ക്ഷ​ക​ൻ മാ​ത്ര​മാ​ണ് പ്ര​ശാ​ന്ത്. എ​ൻ​ഒ​സി കി​ട്ടാ​ത്ത കാ​ര്യം പ​ല​രോ​ടും പ​റ​ഞ്ഞ കൂ​ട്ട​ത്തി​ൽ പ്ര​ശാ​ന്ത് ത​ന്നോ​ടും പ​റ​ഞ്ഞ​താ​ണെ​ന്നും ദി​വ്യ മൊ​ഴി ന​ൽ​കി. അ​തേ​സ​മ​യം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ കൂ​ടു​ത​ൽ പേ​രെ പ്ര​തി ചേ​ർ​ത്തേ​ക്കി​ല്ലെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. അ​ടു​ത്ത ദി​വ​സം ത​ന്നെ ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും.

Read More

മ​ന്‍​മോ​ഹ​ന്‍ സ​ര്‍​ക്കാ​രി​നു വോ​ട്ടു ചെ​യ്യാ​ൻ‍ 25 കോ​ടി വാ​ഗ്ദാ​നം ചെ​യ്തു; പ്ര​ണ​ബി​ന്‍റെ ദൂ​ത​ന്മാ​ര്‍ സ​മീ​പി​ച്ചെ​ന്നു മു​ന്‍ എം​പി സെ​ബാ​സ്റ്റ്യ​ന്‍ പോ​ള്‍

കൊ​ച്ചി: ഒ​ന്നാം യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ അ​വ​സാ​ന കാ​ല​ത്ത് ഇ​ട​തു​പ​ക്ഷം പി​ന്തു​ണ പി​ന്‍​വ​ലി​ച്ച​പ്പോ​ള്‍ മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ന് അ​നു​കൂ​ല​മാ​യി വോ​ട്ടു ചെ​യ്യാ​ന്‍ ത​നി​ക്ക് 25 കോ​ടി രൂ​പ വാ​ഗ്ദാ​നം ല​ഭി​ച്ചെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഇ​ട​തു സ്വ​ത​ന്ത്ര എം​പി​യാ​യി​രു​ന്ന സെ​ബാ​സ്റ്റ്യ​ന്‍ പോ​ള്‍. മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യി​രു​ന്ന പ്ര​ണ​ബ് മു​ഖ​ര്‍​ജി​യു​ടെ ദൂ​ത​രാ​ണ് വാ​ഗ്ദാ​ന​വു​മാ​യി ത​ന്നെ സ​മീ​പി​ച്ച​തെ​ന്ന്, മ​ല​യാ​ളം വാ​രി​ക​യി​ലെ ത​ന്‍റെ പം​ക്തി​യി​ലാ​ണ് സെ​ബാ​സ്റ്റ്യ​ന്‍ പോ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഏ​തു​വി​ധേ​ന​യും മ​ന്ത്രി​സ​ഭ​യെ നി​ല​നി​ര്‍​ത്തു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം പ്ര​ണ​ബ് മു​ഖ​ര്‍​ജി​ക്കാ​യി​രു​ന്നു. മു​ഖ​ര്‍​ജി​യു​ടെ ദൂ​ത​ര്‍ എ​ന്ന​വ​കാ​ശ​പ്പെ​ട്ട ര​ണ്ടു പേ​ര്‍ രാ​ജേ​ന്ദ്ര പ്ര​സാ​ദ് റോ​ഡി​ലെ ത​ന്‍റെ വ​സ​തി​യി​ല്‍ എ​ത്തി. സ്വ​ത​ന്ത്ര അം​ഗ​മാ​യി​രു​ന്ന​തി​നാ​ല്‍ പാ​ര്‍​ട്ടി വി​പ്പോ വി​പ്പ് ലം​ഘ​ന​ത്തി​നു​ള്ള ശി​ക്ഷ​യോ ത​നി​ക്കു ബാ​ധ​ക​മാ​യി​രു​ന്നി​ല്ല. സി​പി​എം സ്വ​ത​ന്ത്ര​ന്‍ ആ​യ​തി​നാ​ല്‍ ത​ന്‍റെ കൂ​റു​മാ​റ്റം പാ​ര്‍​ട്ടി​ക്കു ഷോ​ക്ക് ആ​യി​രി​ക്കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലും ഈ ​നീ​ക്ക​ത്തി​നു പി​ന്നി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം എ​ഴു​തു​ന്നു. വ​ള​രെ കാ​ര്യ​മാ​ത്ര​പ്ര​സ​ക്ത​മാ​യാ​ണ് വ​ന്ന​വ​ര്‍ സം​സാ​രി​ച്ച​ത്.…

Read More

കു​ഞ്ഞി​നു ന​ൽ​കേ​ണ്ട ഭ​ക്ഷ​ണം ക​ഴി​ച്ചു‌: വീ​ട്ടു​ജോ​ലി​ക്കാ​രി​യാ​യ 15 കാ​രി​യെ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു; ഐ​ടി ജീ​വ​ന​ക്കാ​രാ​യ ദ​മ്പ​തി​ക​ൾ പി​ടി​യി​ൽ

സേ​ലം: വീ​ട്ടു​ജോ​ലി​ക്കു​നി​ന്ന പ​തി​ന​ഞ്ച് വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം സ്യൂ​ട്ട്കേ​സി​ലാ​ക്കി പാ​ല​ത്തി​ന​ടി​യി​ൽ ഉ​പേ​ക്ഷി​ച്ച കേ​സി​ൽ ഐ​ടി ക​മ്പ​നി ജീ​വ​ന​ക്കാ​രാ​യ ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ. ബം​ഗ​ളൂ​രു​വി​ൽ ജോ​ലി ചെ​യ്യു​ന്ന ഒ​ഡി​ഷ സ്വ​ദേ​ശി​ക​ളാ​യ അ​വി​നേ​ഷ് സാ​ഹു​വും (41) ഭാര്യ അ​ശ്വി​ൻ പ​ട്ടേ​ലും (37) ആ​ണ് പി​ടി​യി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ ന​ട​ത്തി​യ കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം സ്യൂ​ട്ട്കേ​സി​ലാ​ക്കി സേ​ലം ശ​ങ്ക​രി​ക്ക​ടു​ത്തെ പാ​ല​ത്തി​ന​ടി​യി​ലാ​ണ് ഉ​പേ​ക്ഷി​ച്ച​ത്. സെ​പ്റ്റം​ബ​ർ 29ന് ​സം​ശ​യ​ക​ര​മാ​യ നി​ല​യി​ൽ സ്യൂ​ട്ട് കേ​സ് ക​ണ്ട് നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്യൂ​ട്ട്കേ​സ് തു​റ​ന്ന​പ്പോ​ഴാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്താ​വു​ന്ന​ത്. സ്യൂ​ട്ട്കേ​സി​ലെ ബാ​ർ​കോ​ഡ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ബം​ഗ​ളൂ​രു​വി​ലെ ഒ​രു ക​ട​യി​ൽ നി​ന്ന് സെ​പ്റ്റം​ബ​ർ 27ന് ​ഒ​രു പു​രു​ഷ​ൻ വാ​ങ്ങി​യ​താ​ണെ​ന്ന് അ​റി​ഞ്ഞു. ഹൊ​സൂ​ർ മു​ത​ൽ ശ​ങ്ക​രി വ​രെ​യു​ള​ള ടോ​ൾ ഗേ​റ്റു​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 28ന് ​ശ​ങ്ക​രി പാ​ലം ക​ട​ന്നു​പോ​കാ​ത്ത ഏ​ക കാ​ർ ബം​ഗ​ളൂ​രു​വി​ലെ ഐ​ടി ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​രാ​യ ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളു​ടേ​താ​ണെ​ന്നു വ്യ​ക്ത​മാ​യി. ഒ​ഡീ​ഷ​യി​ലെ…

Read More

ദോ​ഗ്ര സ​മൂ​ഹ​ത്തി​ന്‍റെ ശ​ക്ത​മാ​യ ശ​ബ്ദ​മിനിയില്ല : ജ​മ്മു കാ​ഷ്മീ​ർ എം​എ​ൽ​എ ദേ​വേ​ന്ദ​ർ സിം​ഗ് റാ​ണ അ​ന്ത​രി​ച്ചു

ഫ​രീ​ദാ​ബാ​ദ്: ജ​മ്മു കാ​ഷ്മീ​ർ എം​എ​ൽ​എ​യാ​യ മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് ന​ഗ്രോ​ട്ട ദേ​വേ​ന്ദ​ർ സിം​ഗ് റാ​ണ(59) അ​ന്ത​രി​ച്ചു. ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ബി​സി​ന​സി​ൽ​നി​ന്നു രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു തി​രി​ഞ്ഞ റാ​ണ, ജ​മ്മു​വി​ലെ ദോ​ഗ്ര സ​മൂ​ഹ​ത്തി​ന്‍റെ ശ​ക്ത​മാ​യ ശ​ബ്ദ​മാ​യി​രു​ന്നു. അ​ടു​ത്തി​ടെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​മ്മു ജി​ല്ല​യി​ലെ ന​ഗ്രോ​ട്ട സെ​ഗ്‌​മെ​ന്‍റി​ൽ​നി​ന്നാ​ണ് റാ​ണ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. കേ​ന്ദ്ര​മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗി​ന്‍റെ സ​ഹോ​ദ​ര​നാ​ണ്.

Read More

വി​വാ​ഹ​ദി​നം വ​ര​നെ മ​ർ​ദി​ച്ച്  ന​വ​വ​ധു​വി​നെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു; എ​ട്ടു​പേ​ർ അ​റ​സ്റ്റി​ൽ, സം​ഭ​വം ബം​ഗാ​ളി​ൽ

കോ​ൽ​ക്ക​ത്ത: ബം​ഗാ​ളി​ൽ വി​വാ​ഹ​ദി​ന​ത്തി​ൽ ന​വ​വ​ധു​വി​നെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ൽ എ​ട്ടു പേ​ർ അ​റ​സ്റ്റി​ൽ. കാ​ഞ്ച​ര​പ്പാ​റ റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നു സ​മീ​പം ട്രാ​ക്കി​ലാ​ണ് 19 കാ​രി​യാ​യ ന​വ​വ​ധു കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ​ത്. ഭ​ർ​ത്താ​വി​നെ മ​ർ​ദി​ച്ച​വ​ശ​നാ​ക്കി​യ​ശേ​ഷ​മാ​യി​രു​ന്നു അ​തി​ക്ര​മം. വി​വാ​ഹ​ത്തി​ൽ എ​തി​ർ​പ്പു​യ​ർ​ത്തി​യ ബ​ന്ധു​ക്ക​ൾ വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ദ​മ്പ​തി​ക​ൾ കാ​ഞ്ച​ര​പ്പാ​റ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ രാ​ത്രി ത​ങ്ങാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ, പ്ലാ​റ്റ്‌​ഫോം ടി​ക്ക​റ്റ് ഇ​ല്ലാ​ത്ത​തി​നാ​ൽ റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രെ സ്റ്റേ​ഷ​നി​ൽ​നി​ന്ന് പു​റ​ത്താ​ക്കി. പി​ന്നീ​ട് റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ ന​ട​ന്ന് പോ​ക​വെ ക​ല്യാ​ണി ബ​രാ​ക്‌​പു​ർ എ​ക്‌​സ്‌​പ്ര​സ്‌​വേ​യി​ലെ കാ​ഞ്ച​ര​പ്പാ​റ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ പു​ല​ർ​ച്ചെ നാ​ലി​നും അ​ഞ്ചി​നു​മി​ട​യി​ൽ നാ​ട്ടു​കാ​രാ​യ ചി​ല യു​വാ​ക്ക​ൾ ഭ​ർ​ത്താ​വി​നെ മ​ർ​ദി​ച്ച​വ​ശ​നാ​ക്കി​യ​ശേ​ഷം യു​വ​തി​യെ ട്രാ​ക്കി​ന് അ​രി​കി​ലു​ള്ള കു​റ്റി​ക്കാ​ട്ടി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച് കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More