ന്യൂഡൽഹി: പശുക്കൾക്ക് രാജ്മാത (സംസ്ഥാനത്തിന്റെ മാതാവ്) പദവി നൽകണമെന്ന നിയമസഭാ സാമാജികരുടെ ആവശ്യത്തിൽ രാജസ്ഥാൻ സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്ന് അറിയിപ്പ്. ഗോവധം തടയുന്നതിന്റെ ഭാഗമായി രാജസ്ഥാനിലെ പശുവിന് രാജമാതാവ് പദവി നൽകണമെന്ന് ആവശ്യപ്പെട്ട് 31 എംഎൽഎമാർ മുഖ്യമന്ത്രി ഭജൻലാൽ ശർമയ്ക്ക് കത്തയച്ചു. വിഷയം സർക്കാരിന്റെ പരിഗണനയിലാണെന്നും ഉടൻ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. ബിജെപി എംഎൽഎമാർ ഈ ആവശ്യം ഉന്നയിച്ചതിന് രാജസ്ഥാനിൽനിന്നുള്ള കോൺഗ്രസ് രാജ്യസഭാ എംപി സച്ചിൻ പൈലറ്റ് വിമർശിച്ചു. പശുവും മതവുമാണ് കാവി പാർട്ടിക്ക് വോട്ട് നേടാനുള്ള ഏക മാർഗമെന്ന് അദ്ദേഹം പറഞ്ഞു.
Read MoreCategory: Loud Speaker
മകൻ മരിച്ചതറിയാതെ കാഴ്ച വൈകല്യമുള്ള മാതാപിതാക്കൾ മൃതദേഹത്തോടൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം
ഹൈദരാബാദ്: മകൻ മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം വൃദ്ധരായ മാതാപിതാക്കൾ കഴിഞ്ഞത് ദിവസങ്ങളോളം. ഹൈബദരാബാദിലെ ബ്ലൈൻഡ്സ് കോളനിയിലാണു സംഭവം. പ്രായമായ കാഴ്ച വൈകല്യമുള്ള ദമ്പതികളാണ് മുപ്പതുകാരനായ മകൻ പ്രമോദ് മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം നാലു ദിവസം കഴിഞ്ഞത്. വീട്ടിൽനിന്നു ദുർഗന്ധം വമിക്കുന്നത് അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണു സംഭവം പുറത്തറിഞ്ഞത്. റിട്ടയേർഡ് സർക്കാർ ജീവനക്കാരനായ കലുവ രമണയും ഭാര്യ ശാന്തികുമാരിയും ഇളയ മകൻ പ്രമോദിനൊപ്പം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. കടുത്ത മദ്യപാനിയായിരുന്ന പ്രമോദിനെ ഭാര്യ ഉപേക്ഷിച്ചുപോയിരുന്നു. വീട്ടിലെത്തിയപ്പോൾ രമണയും ശാന്തികുമാരിയും അബോധാവസ്ഥയിലായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവർക്ക് പിന്നീട് ഭക്ഷണവും വെള്ളവും നൽകി. സംഭവമറിഞ്ഞ് ഇവരുടെ മൂത്ത മകൻ സ്ഥലത്തെത്തി. ഇയാളുടെ സംരക്ഷണയിലാണ് ഇപ്പോൾ വയോധികർ. നാലോ അഞ്ചോ ദിവസം മുമ്പ് പ്രമോദ് ഉറക്കത്തിൽ മരിച്ചിരിക്കാമെന്നാണു പോലീസ് നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
Read Moreരോഗിയെ മരുന്നുനൽകി മയക്കിക്കിടത്തി പീഡിപ്പിച്ചു: ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി; ഡോക്ടർ അറസ്റ്റിൽ
കോൽക്കത്ത: പശ്ചിമബംഗാളിൽ രോഗിയെ മരുന്നുനൽകി മയക്കിക്കിടത്തി പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഹസ്നാബാദിലാണു സംഭവം. പീഡനത്തിനിരയായ യുവതിയും ഭർത്താവും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോക്ടറെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. ഡോക്ടറുടെ അടുത്തു ചികിത്സയ്ക്കായി പോയപ്പോൾ മയക്കുമരുന്നു കുത്തിവച്ച് അബോധാവസ്ഥയിലാക്കി പീഡിപ്പിച്ചെന്നും തന്റെ നഗ്നചിത്രങ്ങൾ പകർത്തി അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. നഗ്നചിത്രങ്ങൾ കാട്ടി വീണ്ടും പലതവണ പീഡിപ്പിച്ചുവെന്നും നാലു ലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതിയിലുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
Read Moreസമ്പത്തും സമൃദ്ധിയും കൊണ്ടുവരാൻ ലക്ഷ്യമിട്ട് ‘കുട്ടിപൂജ’: മകനെ ബലി നൽകാൻ ശ്രമിച്ച് പിതാവ്; സംരക്ഷണം തേടി മാതാവ്
ബംഗളൂരു: ഭർത്താവിൽനിന്നു സംരക്ഷണം ആവശ്യപ്പെട്ട് ബംഗളൂരുവിൽ യുവതി പോലീസ് സംരക്ഷണം തേടി. കുടുംബത്തിന് സമ്പത്തും സമൃദ്ധിയും കൊണ്ടുവരാൻ ലക്ഷ്യമിട്ട് ‘കുട്ടിപൂജ’ എന്ന ചടങ്ങിൽ തങ്ങളുടെ പിഞ്ചു കുഞ്ഞിനെ ബലികഴിക്കാൻ ഭർത്താവ് സദ്ദാം ശ്രമിക്കുകയാണെന്നു യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ആദി ഈശ്വർ എന്നു സ്വയം പരിചയപ്പെടുത്തിയാണു സദ്ദാം എന്നെ വിവാഹം കഴിച്ചതെന്നും ഹിന്ദു ആചാരപ്രകാരമാണു വിവാഹം കഴിച്ചതെങ്കിലും ഇസ്ലാമിക ആചാരപ്രകാരം വിവാഹം കഴിക്കാൻ നിർബന്ധിക്കുകയും മുസ്ലിം വിവാഹ സർട്ടിഫിക്കറ്റിൽ നിർബന്ധിച്ച് ഒപ്പിടീക്കുകയും ചെയ്തുവെന്നും യുവതി ആരോപിക്കുന്നു. ഭാഗ്യം ആകർഷിക്കാൻ തന്റെ പേര് മാറ്റണമെന്ന് ഭർത്താവ് നിർബന്ധിച്ചു. സമ്പത്ത് നേടുന്നതിനായി കുട്ടി പൂജ എന്ന മന്ത്രവാദത്തിൽ എന്റെ മകനെ ബലിയാടാക്കുമെന്ന് അയാൾ ആവർത്തിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
Read Moreഹോട്ടലില്‍നിന്നു ‘മോമോസ്’ കഴിച്ച യുവതി മരിച്ചു: ഇരുപതോളം പേർ ആശുപത്രിയിൽ
ഹൈദരാബാദ്: ഹോട്ടലില്‍നിന്ന് മോമോസ് എന്ന പലഹാരം കഴിച്ചവർക്കു കൂട്ടത്തോടെ ഭക്ഷ്യവിഷബാധ. ഒരു യുവതി മരിച്ചു. ഇരുപതോളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഹൈദരാബാദിലാണ് സംഭവം. ബഞ്ചാര ഹില്‍സിലെ നന്ദിനഗർ പ്രദേശത്തെ ഹോട്ടലില്‍നിന്നു മോമോസ് കഴിച്ചവർക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. സിംഗാടികുണ്ട സ്വദേശിനിയായ യുവതിയാണു മരിച്ചത്. തണുപ്പകറ്റാൻ ടിബറ്റൻ ജനത കഴിക്കുന്ന പലഹാരമാണു മോമോസ്. ആവിയിൽ പുഴുങ്ങിയാണ് ഇതുണ്ടാക്കുന്നത്. മൈദയാണു പ്രധാന ചേരുവ. ഇന്ത്യയിൽ മോമോസ് തയാറാക്കുന്പോൾ അമിതരുചിക്കായി രാസപദാർഥങ്ങൾ ചേർക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതിനിടയിലാണു മോമോസ് കഴിച്ചവർക്കു ഭക്ഷ്യവിഷബാധയും മരണവും സംഭവിച്ചിരിക്കുന്നത്. ഛർദ്ദി, വയറിളക്കം, വയറുവേദന എന്നീ ലക്ഷണങ്ങളോടെയാണു വിഷബാധയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ബഞ്ചാര ഹില്‍സ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിശോധനയ്ക്കായി ഹോട്ടലില്‍നിന്നു ഭക്ഷണസാമ്പിളുകള്‍ ലബോറട്ടറിയിലേക്ക് അയച്ചി ട്ടുണ്ട്.
Read Moreസംസ്ഥാന സ്കൂൾ കായികമേളയിൽ വിജയികൾക്ക് സമ്മാനദാനത്തോടൊപ്പം ഒലിവ് പുഷ്പ ചക്രത്തിന്റെ മാതൃകയിലുള്ള കിരീടവും അണിയിക്കും: വി. ശിവൻകുട്ടി
കൊച്ചി: നവംബര്‍ നാലിന് കൊച്ചിയില്‍ ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ വിജയികൾക്കു സമ്മാനദാനത്തോടൊപ്പം ഒലിവ് പുഷ്പ ചക്രത്തിന്റെ മാതൃകയിലുള്ള കിരീടവും അണിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കണ്ണൂർ തളിപ്പറമ്പ് മുത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് വിജയകിരീടം തയാറാക്കിയത്. മൂത്തേടത്ത് സ്കൂളിലെ പ്രവൃത്തിപരിചയ വിഭാഗം പ്രൊഡക്ഷൻ സെന്ററിലാണ് കിരീടങ്ങൾ നിർമിച്ചത്. 8,9 ക്ലാസുകളിലെ 12 വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രണ്ടാഴ്ച കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയതെന്ന് മന്ത്രി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഇത്തവണ സംസ്ഥാന സ്കൂൾ കായികമേളയിലെ വിജയികൾക്കു സമ്മാനദാനത്തോടൊപ്പം ഒലിവ് പുഷ്പ ചക്രത്തിന്റെ മാതൃകയിലുള്ള കിരീടവും അണിയിക്കും. കണ്ണൂർ തളിപ്പറമ്പ് മുത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഈ വിജയകിരീടം തയാറാക്കിയത്. പുരാതന ഒളിംപിക്സിൽ വിജയികൾക്ക് ഒലിവ് ചക്രത്തിന്റെ മാതൃകയിൽ കിരീടം അണിയിച്ചിരുന്നു. മൂത്തേടത്ത് സ്കൂളിലെ പ്രവൃത്തിപരിചയ വിഭാഗം പ്രൊഡക്ഷൻ സെന്ററിലാണ്…
Read Moreപാലക്കാട്ടെ കോൺഗ്രസ് സ്ഥാനാര്‍ഥി: കത്ത് മുരളീധരന് നേരത്തെ കിട്ടിയിരുന്നു; കത്ത് പുറത്തായതില്‍ മുരളിക്കും പങ്കോ?
കോഴിക്കോട്: പാലക്കാട് സ്ഥാനാര്‍ഥിയായി ഡിസിസി നേതൃത്വം തീരുമാനിച്ചത് തന്നെയാണെന്നു നേരത്തെ അറിഞ്ഞിരുന്നുവെന്ന കെ. മുരളീധരന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നു. തന്നെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ഡിസിസി നേതൃത്വം ഹൈക്കമാന്‍ഡിന് അയച്ച കത്ത് തനിക്ക് വാട്സാപ്പ് വഴി ഡിഡിസി അയച്ചുതന്നുവെന്നാണ് മുരളീധരന് വെളിപ്പെടുത്തുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ഥിയായതോടെ താന്‍ ആ കത്ത് പുറത്തുപോകാതിരിക്കാന്‍ വേണ്ടി ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്നും മുരളീധരന് പറയുന്നു. കത്ത് പുറത്തുവന്നത് കെപിസിസി നേതൃത്വം അന്വേഷിക്കാനിരിക്കേയാണ് മുരളീധരന്റെ വെളിപ്പെടുത്തല്‍. എന്തായാലും കത്ത് പുറത്തുവന്നത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പിനുശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് കെപിസിസിയുടെ തീരുമാനം. കത്ത് കെ. മുരളീധരന് വഴിയാണോ പുറത്തുപോയതെന്ന കാര്യവും നേതൃത്വത്തിന് പരിശോധിക്കേണ്ടിവരും. രാഹുല്‍ മാങ്കൂട്ടത്തിലുമായി വലിയ അടുപ്പം പുലര്‍ത്താത്ത ആളാണ് കെ. മുരളീധരന്. നിലവിലെ സാഹചര്യത്തില്‍ രാഹുലിനെ എതിര്‍ക്കുന്ന പാലക്കാട്ടെ ഒരു വിഭാഗം…
Read Moreഓൺലൈനിൽ തോക്ക് വില്പന; യുപിയിൽ 7 പേർ പിടിയിൽ
മുസാഫർനഗർ: ഉത്തരേന്ത്യയിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് ഓൺലൈനിൽ തോക്ക് വില്പന നടത്തുന്ന സംഘം പിടിയിൽ. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ആയുധ ഇടപാടു നടത്തുന്നതിനിടെ ഇന്നലെ വൈകിട്ടാണ് ഏഴുപേരടങ്ങുന്ന സംഘത്തെ പോലീസ് പിടികൂടിയത്. അഞ്ച് അനധികൃത പിസ്റ്റൾ, വെടിയുണ്ടകൾ, ബൈക്ക്, കാർ, മൊബൈൽ ഫോണുകൾ എന്നിവ പ്രതികളിൽനിന്നു പിടിച്ചെടുത്തു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെ അനധികൃതമായി ആയുധങ്ങൾ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന സംഘമാണു പിടിയിലായതെന്നു യുപി പോലീസ് പറഞ്ഞു. ദീർഘകാലമായി സംഘം ആയുധക്കച്ചവടം നടത്തുന്നുണ്ടെന്നും ഇവർക്കായി തെരച്ചിൽ നടത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
Read Moreപി.പി.ദിവ്യ കീഴടങ്ങി; കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു; കീഴടങ്ങാനെത്തിയത് പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പം
കണ്ണൂർ: മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പില്‍ കീഴടങ്ങി പി.പി.ദിവ്യ. ഇവരെ കണ്ണൂര്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം കസ്റ്റഡിയില്‍ വാങ്ങണോ എന്ന കാര്യം തീരുമാനിക്കും. പോലീസ് ആവശ്യപ്പെട്ടത് അനുസരിച്ച് കണ്ണൂർ കണ്ണപുരത്തെത്തി ദിവ്യ കീഴടങ്ങുകയായിരുന്നു. പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പമാണ് ദിവ്യ എത്തിയത്. ഇന്ന് രാവിലെയാണ് ദിവ്യയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്. ഇതിന് പിന്നാലെ തന്നെ ദിവ്യയെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് നീക്കം തുടങ്ങിയിരുന്നു. ദിവ്യ നിരന്തരം തങ്ങളുടെ നിരീക്ഷണത്തിലായിരുന്നെന്ന് പോലീസ് അറിയിച്ചു. ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയില്‍ ഉള്ളതുകൊണ്ടാണ് അറസ്റ്റ് വൈകിയത്. പോലീസ് റിപ്പോര്‍ട്ടിലുള്ള കാര്യങ്ങളാണ് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചത്. ഇത് പരിഗണിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതെന്നും പോലീസ് വ്യക്തമാക്കി.
Read Moreബിഗ് സല്യൂട്ട്: ഭീകരവിരുദ്ധ പോരാട്ടത്തിനിടെ ജീവൻ ബലിയർപ്പിച്ച് ‘ഫാന്റം’
ശ്രീനഗർ: ഭീകരവിരുദ്ധ പോരാട്ടത്തിനിടെ ജീവൻ ബലിയർപ്പിച്ച് ഇന്ത്യൻ സൈന്യത്തിലെ മിടുക്കനായ നായ ഫാന്റം. ജമ്മു കാഷ്മീർ അഖ്നൂരിലെ സുന്ദർബനി സെക്ടറിൽ സൈന്യം തെരച്ചിൽ നടത്തുന്പോഴാണു ഭീകരരുടെ വെടിയേറ്റ് നാലു വയസുള്ള ആൺ നായ ഫാന്റത്തിനു ജീവൻ നഷ്ടമാകുന്നത്. ബെൽജിയം മാലിനോയിസ് വംശജനായ നായയായിരുന്നു ഫാന്റം. 2020 മേയ് 25ന് ജനിച്ച ഫാന്റം, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിലും കലാപവിരുദ്ധ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്ന പരിശീലനം ലഭിച്ച നായ്ക്കളുടെ പ്രത്യേക ആക്രമണവിഭാഗമായ K9 യൂണിറ്റിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ വർഷം ജമ്മു കാഷ്മീരിൽ ഏറ്റുമുട്ടലിനിടെ സൈനികന്റെ ജീവൻ രക്ഷിക്കുന്നതിനിടെ ആറുവയസുള്ള നായ “കെന്റ്’ കൊല്ലപ്പെട്ടിരുന്നു. ഒമ്പത് ഓപ്പറേഷനുകളിൽ പങ്കെടുത്ത മിടുക്കനായ നായയായിരുന്നു കെന്റ്.
Read More