മഥുര (ഉത്തർപ്രദേശ്): പത്തു വയസുകാരനായ ആത്മീയ പ്രഭാഷകനെതിരേ വധഭീഷണി മുഴക്കി ലോറൻസ് ബിഷ്ണോയിസംഘം. സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സുള്ള അഭിനവ് അറോറയെ വധിക്കുമെന്നു ഭീഷണിസന്ദേശം ലഭിച്ചതായി കുട്ടിയുടെ കുടുംബം വെളിപ്പെടുത്തി. ഇന്നലെയാണു കുപ്രസിദ്ധ ഗുണ്ടാസംഘത്തിൽനിന്നു ഭീഷണിലഭിച്ചത്. തന്റെ മകൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ദൈവഭക്തിയാണു മകന്റെ വഴിയെന്നും അഭിനവിന്റെ അമ്മ ജ്യോതി അറോറ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ തങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ജ്യോതി പറഞ്ഞു. ഫോണിൽ വിളിച്ചും സന്ദേശമയച്ചുമാണ് ബിഷ്ണോയിസംഘം ഭീഷണിപ്പെടുത്തിയെതെന്നും അവർ വെളിപ്പെടുത്തി. അഭിനവ് അറോറ ഡൽഹിയിൽനിന്നുള്ള ആത്മീയപ്രഭാഷകനാണ്. മൂന്നു വയസുമുതൽ അഭിനവ് ആത്മീയയാത്ര ആരംഭിച്ചതായി അവകാശപ്പെടുന്നു.
Read MoreCategory: Loud Speaker
ഭാര്യയെയും മകനെയും ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു; സ്ഥിരം മദ്യപാനിയായ നിഷാദിന്റെ ശല്യംമൂലം ഇവർ മാറിതാമസിച്ചുവരുകയായിരുന്നു
കാട്ടാക്കട : കാട്ടാക്കടയിൽ ഭാര്യയെയും മകനെയും ഭർത്താവ് ക്രൂരമായി വെട്ടി പരിക്കേൽപ്പിച്ചു. ഇന്നു രാവിലെ ആറോടെ ആണ് സംഭവം. കാട്ടാക്കട ചാമവിള സിഎസ്ഐ പള്ളിക്കുസമീപം താമസിക്കുന്ന നിഷാദ് (45)ആണ് ഭാര്യ സ്വപ്ന(40), മകൻ അഭിനവ് (11) എന്നിവരെ കാട്ടാക്കട കൈതക്കോണം റോഡിൽ വച്ച് വെട്ടിയത്. സംഭവ സ്ഥലത്ത് ഒപ്പമുണ്ടായിരുന്ന ടിപ്പർ ഡ്രൈവർ വാഹനം നിറുത്തി ഇയാളെ വിരട്ടി ഓടിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ കാട്ടാക്കട സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു. ഇവരുടെ ഒരു മകൻ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. സ്ഥിരം മദ്യപാനി ആണ് ഓട്ടോ ഡ്രൈവർ ആയ നിഷാദെന്ന് പോലീസ് പറയുന്നു. നക്രാംചിറയിലെ പെട്രോൾ പമ്പ് ജീവനക്കാരി ആണ് സ്വപ്ന. സംഭവസ്ഥലത്ത് നിന്നും 50 മീറ്റർ മാറി കത്തി കണ്ടെത്തി. മീൻ വെട്ടാൻ ഉപയോഗിക്കുന്ന കത്തി പോലെയാണിത്. ഇരുവരെയും പിന്നീട് മെഡിക്കൽ…
Read Moreഅപകടത്തിൽ പരിക്കേറ്റയാളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഒരാൾ പിടിയിൽ; പ്രതി അതുൽ മരിച്ചയാളുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തെന്ന് പോലീസ്
വെള്ളറട: വെള്ളറട ചൂണ്ടിക്കല്‍ കലുങ്ക്നട സ്വദേശിയായ സുരേഷ് കുമാറിനെ (54) അപകടത്തിൽ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഒരാളെ വെള്ളറട പോലീസ് അറസ്റ്റ് ചെയ്തു. കുടപ്പനമൂട് കോവില്ലൂര്‍ സതി ഭവനില്‍ അതുല്‍ ദേവ് (22) ആണ് പിടിയിലായത്. സെപ്റ്റംബർ ഏഴിനാണ് സംഭവം. സിസിടിവി ദ്യശ്യങ്ങളുടെ സഹായത്തോടെയാണു പ്രതിയെ പോലീസ് പിടികൂടിയത്. സെപ്റ്റംബര്‍ 14 നാണ് ചൂണ്ടിക്കലിലെ വീട്ടില്‍ സുരേഷ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് വീടിന് മുന്നില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകട ശേഷം നിർത്താതെ പോയ ബൈക്ക് ഓടിച്ച അതുല്‍ ദേവ് സുരേഷിനെ റോഡിനു സമീപത്തെ ഒറ്റമുറി വീട്ടില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. സുരേഷ് കുമാറിന്റെ മരണാനന്തര ചടങ്ങുകളിലും പ്രതി പങ്കെടുത്തിരുന്നതായി പോലീസ് പറഞ്ഞു. സുരേഷിന്റെ തലയ്ക്കേറ്റ ക്ഷതമാണ്…
Read Moreതൃശൂർ പൂരം വിവാദം; സുരേഷ് ഗോപി ഇപ്പോഴും സിനിമാസ്റ്റൈലിൽ: എഡിഎമ്മിന്റെ മരണത്തിൽ സിപിഎം ആരെയും സംരക്ഷിക്കില്ലെന്ന് എം.വി. ഗോവിന്ദൻ
പാലക്കാട്: തൃശൂർ പൂരം വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി ലൈസൻസില്ലാതെ ഓരോന്നു വിളിച്ചുപറയുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സുരേഷ് ഗോപി ഇപ്പോഴും സിനിമാസ്റ്റൈലിൽ തന്നെയാണെന്നും പറയുന്നതൊന്നും കാര്യമാക്കേണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാം അന്വേഷണത്തിൽ പുറത്തുവരുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. തൃശൂർ പൂരം അലങ്കോലമാക്കിയത് ആർഎസ്എസ് ആണ്. പൂരം പൂർണമായും കലങ്ങിയിട്ടില്ല. എന്നാൽ, പൂരം ഉപതെരഞ്ഞെടുപ്പിൽ ഒരു പ്രശ്നമായി ഉയർത്തുകയാണ് യുഡിഎഫും ബിജെപിയും. വർഗീയ ധ്രുവീകരണത്തിനു പൂരം ഉപയോഗപ്പെടുത്താനാണു ശ്രമം. ബിജെപിക്കു സഹായം ചെയ്തുകൊടുക്കുകയാണ് വി.ഡി. സതീശനെന്നും ഗോവിന്ദൻ ആരോപിച്ചു. എഡിഎമ്മിന്റെ മരണത്തിൽ സിപിഎം ആരെയും സംരക്ഷിക്കില്ല. പൂർണമായും എഡിഎമ്മിന്റെ കുടുംബത്തിനൊപ്പമാണ്. ദിവ്യയുടെ അറസ്റ്റ് സംബന്ധിച്ച് പോലീസിന് ഒരു നിർദേശവും കൊടുത്തിട്ടില്ല. പോലീസിനു നിർദേശം കൊടുക്കുന്ന രീതി പാർട്ടിക്കില്ല. ഇന്ന് കേസ് പരിഗണിക്കുകയല്ലേയെന്നും നിയമ നടപടികൾ അങ്ങനെ…
Read More“ഇന്ത്യയിൽ ഡിജിറ്റൽ അറസ്റ്റ് ഇല്ല”; രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിരവധിപ്പേര്‍ തട്ടിപ്പിനിരയാകുന്നു; ജനങ്ങൾക്കു ജാഗ്രതാനിർദേശം നൽകി പ്രധാനമന്ത്രി
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് എന്ന പേരിലുള്ള പുതിയ തട്ടിപ്പുകൾക്കെതിരേ മുന്നറിയിപ്പു നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ലെന്നും ഇന്ത്യയിൽ ഒരു അന്വേഷണ ഏജന്‍സിക്കും ഡിജിറ്റല്‍ അറസ്റ്റ് ചെയ്യാനാവില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു. മൻ കി ബാത്തിന്റെ 115-ാം എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിരവധിപ്പേര്‍ ഇത്തരം തട്ടിപ്പിനിരയാകുന്ന സാഹചര്യത്തിലാണു പ്രധാനമന്ത്രി ജനങ്ങൾക്കു ജാഗ്രതാനിർദേശം നൽകിയത്. പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ഒരാള്‍ തട്ടിപ്പ് നടത്തുന്ന ദൃശ്യവുമായാണ് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. പരാതികള്‍ വ്യാപകമായതോടെ സംസ്ഥാന സർക്കാരുകളുമായി ചേർന്ന് നാഷണല്‍ സൈബര്‍ കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ തയാറാക്കിയിട്ടുണ്ട്. വീഡിയോ കോള്‍ വന്ന നിരവധി ഐഡികളും സിം കാര്‍ഡുകളും ബാങ്ക് അക്കൗണ്ട് നമ്പറുകളും ബ്ലോക്ക് ചെയ്തെന്നും പ്രധാനമന്ത്രി അറിയിച്ചു. അത്തരം കോളുകൾ വരുമ്പോൾ പരിഭ്രാന്തരാകരുത്. ഒരു വ്യക്തിഗത വിവരവും കൈമാറരുത്. കഴിയുമെങ്കില്‍ വീഡിയോ കോളിന്റെ സ്ക്രീന്‍ ഷോട്ട് എടുക്കണം…
Read Moreമണ്ഡല കാലം; അയ്യപ്പഭക്തർക്കു വിമാനത്തിൽ ” നെയ് തേങ്ങ കൊണ്ടുവരാം; ഇളവനുവദിച്ച് ബിസിഎഎസ്
ന്യൂഡൽഹി: ശബരിമല തീർഥാടകർക്കു വിമാനത്തിൽ നാളികേരം കൊണ്ടുപോകാൻ അനുമതി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) അടുത്തവർഷം ജനുവരി 20 വരെ ഇളവ് അനുവദിച്ച് ഉത്തവരവിറക്കി. സിവിൽ ഏവിയേഷൻ മന്ത്രി കെ. രാംമോഹൻ നായിഡുവാണ് എക്സിൽ ഇക്കാര്യം അറിയിച്ചത്. സുരക്ഷാ കാരണങ്ങളാൽ കാബിൻ ബാഗേജിൽ നാളികേരം കൊണ്ടുപോകുന്നതു നിരോധിച്ചിരുന്നു. മണ്ഡലകാലത്തു ഭക്തരുടെ യാത്ര സുഗമമാക്കുന്നതിനുവേണ്ടിയാണു പുതിയ ഇളവുകൾ. നെയ്ത്തേങ്ങ ഇനിമുതൽ വിമാനകാബിനിൽ സൂക്ഷിക്കാം. എക്സ്-റേ സ്ക്രീനിംഗ്, എക്സ്പ്ലോസീവ് ട്രേസ് ഡിറ്റക്ടർ (ഇടിഡി) ടെസ്റ്റിംഗ്, ഫിസിക്കൽ ഇൻസ്പെക്ഷൻ എന്നിവയുൾപ്പെടെയുള്ള സമഗ്രമായ സുരക്ഷാപരിശോധനകൾക്കു ശേഷമേ അയ്യപ്പഭക്തരെ നെയ്ത്തേങ്ങ കൊണ്ടുവരാൻ അനുവദിക്കുകയുള്ളു. ഇരുമുടിക്കെട്ടിലെ തേങ്ങ കാബിൻ ബാഗേജിൽ അനുവദനീയമാണെങ്കിലും മറ്റെല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും കർശനമായി പാലിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Read Moreകെഎസ്ആർടിസി ഉല്ലാസയാത്രകൾ സൂപ്പർ ഹിറ്റ്; മൂന്നുവർഷമാകുമ്പോൾ നേടിയത് 50 കോടിയുടെ വരുമാനം; ഇനി വേളാങ്കണ്ണിയിലേയ്ക്കു തീർഥയാത്ര
ചാത്തന്നൂർ: കെ എസ് ആർ ടി സി യിലെ ബജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന ഉല്ലാസയാത്രകൾ സൂപ്പർ ഹിറ്റാകുന്നു. 2021 നവംബറിൽ ആരംഭിച്ച പദ്ധതി മൂന്ന് വർഷമെത്തുമ്പോൾ 50 കോടിയിലേറെ വരുമാനം കെഎസ് ആർടിസിക്ക് നേടി കൊടുത്തു. തികച്ചും ആത്മവിശ്വാസം പകരുന്നതും വിജയകരവുമാണ് ബജറ്റ് ടൂറിസം എന്ന് അധികൃതർ പറയുന്നു. കേരളത്തിലെ ഡിപ്പോകളിൽ നിന്നും വേളാങ്കണ്ണിയിലേക്ക് തീർത്ഥയാത്ര സംഘടിപ്പിക്കുകയാണ് അടുത്ത ലക്ഷ്യം. ഓരോ ഡിപ്പോകളിൽ നിന്നും വേളാങ്കണ്ണിയിലേയ്ക്കുള്ള റൂട്ടുകളിലെ പ്രധാന ദേവാലയങ്ങളും തീർത്ഥയാത്രാ പദ്ധതിയിൽ ഉൾപ്പെടുത്തും. സാധ്യത പഠനം പൂർത്തിയാക്കിയെന്നും വേളാങ്കണ്ണി തീർത്ഥയാത്ര ഉടൻ ആരംഭിക്കുമെന്നും ബജറ്റ് ടൂറിസം സെൽ കോർഡിനേറ്റർ പറഞ്ഞു. ബജറ്റ് ടൂറിസം സെൽ 100 ലേറെ പാക്കേജുകളാണ് ഇപ്പോൾ നടത്തിവരുന്നത്. ഇതിൽ വയനാട്, മൂന്നാർ , ഗവി ഉല്ലാസയാത്രകളാണ് ഏറ്റവും ഹിറ്റാകുന്നത്. ഉല്ലാസ യാത്രകൾ കൂടാതെ തീർത്ഥാടന യാത്രകളും നടത്തുന്നുണ്ട്. കേരളത്തിലെ പ്രധാന…
Read Moreഉറക്കത്തിൽ പോലും ബിജെപിക്കെതിരേ പറയാതിരിക്കാൻ കോൺഗ്രസ് നേതാക്കൾ ഗുളിക കഴിക്കുന്നെന്ന് മന്ത്രി മുഹമ്മദ് റിയാസ്
പാലക്കാട് : ഉറക്കത്തിൽ പോലും ബിജെപിക്കെതിരെ പറയാതിരിക്കാൻ കെപിസിസി അധ്യക്ഷൻ കെ.സുധാകരനും കോൺഗ്രസ് നേതാക്കളും ഗുളിക കഴിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോൺഗ്രസിൽ നിന്ന് ഇടതുപക്ഷത്തേക്ക് ‘പ്രാണി’കളുടെ ഘോഷയാത്രയുണ്ടാവുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കോൺഗ്രസിൽ നിന്നും ഇടതുപക്ഷത്തേക്ക് മുമ്പും ആളുകൾ വന്നിട്ടുണ്ട്. കെപിസിസി പ്രസിഡന്റിന്റെ ഭാഷ കടമെടുത്ത് പറഞ്ഞാൽ ഇടതുപക്ഷത്തേക്ക് പ്രാണികളുടെ ഘോഷയാത്രയുണ്ടാകും. കോൺഗ്രസിലെ മതനിരപേക്ഷ മനസുകൾ ഇടതുപക്ഷത്തേക്ക് എത്തും. കോൺഗ്രസിലെ ആഭ്യന്തര തർക്കത്തിന്റെ ഭാഗമായാണ് പാലക്കാട്ടെ കോൺഗ്രസിന്റെ കത്ത് പുറത്ത് വന്നത്. സ്വന്തം പാർട്ടിയിൽ ഐക്യം ഇല്ലാത്തവരാണ് സർക്കാർ പ്രശ്നമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത്. പാലക്കാട് ഇടതുമുന്നണി ഒന്നാമതെത്തും. രണ്ടാം സ്ഥാനത്ത് യുഡിഎഫ് ആയിരിക്കും. യുഡിഎഫിനോടാണ് ഇടതുപക്ഷം മത്സരിക്കുന്നത്. ബിജെപി ചിത്രത്തിലില്ല. പാലക്കാട് ബിജെപിയെ ഉയർത്തുന്നത് കോൺഗ്രസാണ്- മുഹമ്മദ് റിയാസ് പറഞ്ഞു.
Read Moreകൊല്ലം കളക്ടറേറ്റ് സ്ഫോടനക്കേസിൽ വിധി പ്രഖ്യാപനം നാളെ; അഞ്ചാം പ്രതി മുഹമ്മദ് അയൂബ് മാപ്പു സാക്ഷി
കൊല്ലം: കളക്ടറേറ്റ് ബോംബ് സ്ഫോടന കേസിൽ വിധി പ്രഖ്യാപനം നാളെ. അന്തിമ വാദം കൊല്ലം പ്രിൻസിപ്പിൽ സെഷൻസ് ജഡ്ജി ജി.ഗോപകുമാർ മുമ്പാകെ ഈ മാസം 18 – ന് പൂർത്തിയായിരുന്നു. തമിഴ്നാട് മധുര സ്വദേശികളും നിരോധിത സംഘടനയായ ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരുമായ അബ്ബാസ് അലി (31), ഷംസൂൺ കരിം രാജ് (33), ദാവൂദ് സുലൈമാൻ (27), ഷംസുദീൻ (28) എന്നിവരാണ് കേസിലെ പ്രതികൾ. ഇവർ നിലവിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻ്റിൽ കഴിയുകയാണ്. അഞ്ചാം പ്രതി മുഹമ്മദ് അയൂബിനെ പിന്നീട് മാപ്പുസാക്ഷിയാക്കി. 2016 ജൂൺ 15-ന് രാവിലെ 10.50-ന് ആയിരുന്നു സിവിൽ സ്റ്റേഷൻ വളപ്പിൽ സ്ഫോടനം നടന്നത്. മുൻസിഫ് കോടതിക്ക് സമീപം ഉപയോഗശൂന്യമായതിനാൽ നിർത്തിയിട്ടിരുന്ന തൊഴിൽ വകുപ്പിന്റെ ജീപ്പിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ജീപ്പ് ഭാഗികമായി തകർന്നു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സിവിൽ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ…
Read Moreസഹോദരനെ ആക്രമിച്ചതിനെക്കുറിച്ച് അന്വേഷിക്കാനെത്തിയ യുവാവിന്റെ കഴുത്തിന് കുത്തി കൊലപ്പെടുത്തി; നാല് പേർ പിടിയിൽ; ഞെട്ടിക്കുന്ന സംഭവം ചാത്തന്നൂരിൽ
ചാത്തന്നൂർ: വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നേരം പുലരും മുമ്പേ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളിൽഒരാളായി സദ്ദാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജനരോഷം കണക്കിലെടുത്ത് കസ്റ്റഡിയിലുള്ളവരെ ചാത്തന്നൂർ പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു വരുന്നു. കണ്ണനല്ലൂർ മുട്ടയ്ക്കാവ് ചാത്തന്റഴികത്ത് വീട്ടിൽ നവാസ് (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്തോടെ മുട്ടയ്ക്കാവ് ബദ്രിയ സ്കൂളിന് സമീപമാണ് സംഭവം നടന്നത്. സംഘം ചേർന്നുള്ള ആക്രമണത്തിനിടെ ഒരാൾ നവാസിനെ കയ്യിൽ കരുതിയ കത്തി കൊണ്ട് കുത്തുകയായിരുന്നു. കുത്തേറ്റ് അടുത്ത കടത്തിണ്ണയിലേയ്ക്ക് ഓടിക്കയറിയ നവാസ് അവിടെ കുഴഞ്ഞുവീഴുകയും മിയ്യണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ എത്തിക്കുമ്പോഴേയ്ക്കും മരിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്- നവാസിന്റെ സഹോദരൻ നബിലും സുഹൃത്ത് അനസും കൂടി ഓട്ടോ ഡ്രൈവറായ സുഹൃത്തിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തിട്ട് ബൈക്കിൽ തിരികെ വരുമ്പോൾ ഒരു സംഘം…
Read More