ന്യൂഡൽഹി: ജസ്റ്റീസ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ചീഫ് ജസ്റ്റീസായി രാഷ്ട്രപതി ദ്രൗപതി മുർമു നിയമിച്ചു. നിലവിലെ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നവംബർ 11നാണ് സത്യപ്രതിജ്ഞ. സഞ്ജീവ് ഖന്നയെ അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റീസായി നിയമിക്കുന്ന വിവരം കേന്ദ്രനിയമമന്ത്രി അർജുൻ റാം മേഘ്വാൾ എക്സിലൂടെ അറിയിച്ചു. 2025 മേയ് 13ന് വിരമിക്കുന്ന ജസ്റ്റീസ് സഞ്ജീവ് ഖന്ന ആറുമാസത്തിലേറെ ചീഫ് ജസ്റ്റീസ് പദവിയിലുണ്ടാകും. സുപ്രീംകോടതിയുടെ 51 -ാമത് ചീഫ് ജസ്റ്റീസായാണ് ഇദ്ദേഹം എത്തുന്നത്. ചന്ദ്രചൂഡ് കഴിഞ്ഞാൽ സുപ്രീംകോടതിയിലെ ഏറ്റവും സീനിയറായ ജഡ്ജിയാണ് ജസ്റ്റീസ് സഞ്ജീവ് ഖന്ന. ഡൽഹി ഹൈക്കോടതിയിൽനിന്ന് 2019ലാണ് ജസ്റ്റീസ് ഖന്ന സുപ്രീം കോടതി ജഡ്ജിയായത്. 1983ൽ ഡൽഹി ബാർ കൗൺസിലിൽ അഭിഭാഷകനായി. ജില്ലാ കോടതിയിലും ഡൽഹി ഹൈക്കോടതിയിലും പ്രാക്റ്റീസ് ചെയ്തു. ദീർഘകാലം ആദായനികുതി വകുപ്പിന്റെ സീനിയർ സ്റ്റാൻഡിംഗ് കോൺലായിരുന്നു. 2004 ൽ…
Read MoreCategory: Loud Speaker
‘ദാന’ ചുഴലിക്കാറ്റ് കരതൊട്ടു: ഒഡീഷയിൽ മരങ്ങൾ കടപുഴകി മിന്നൽ പ്രളയ മുന്നറിയിപ്പ്
ഭുവനേശ്വർ: ഒഡീഷയിൽ പുരിക്കും സാഗര്‍ ദ്വീപിനും ഇടയിൽ തീവ്ര ചുഴലിക്കാറ്റായി “ദാന’ കരതൊട്ടു. മണിക്കൂറില്‍ 120 കിലോ മീറ്റര്‍ വരെ വേഗതയിലാണ് കാറ്റ് വീശിയടിക്കുന്നത്. നിരവധി മരങ്ങൾ കടപുഴകി. മിന്നൽ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുണ്ട്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഭദ്രക്, കേന്ദ്രപ്പാറ, ബാലസോർ ഉൾപ്പടെയുള്ള മേഖലകളിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. ഉച്ചയോടെ ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ പ്രവചനകേന്ദ്രം അറിയിച്ചിട്ടുള്ളത്. ആറു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചെന്നും ഏതു സാഹചര്യവും നേരിടാൻ തയാറാണെന്നും ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു. ചുഴലിക്കാറ്റിനെ പശ്ചാത്തലത്തിൽ 1600 ഗർഭിണികളെ ആരോഗ്യ കേന്ദ്രങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു സ്ഥിതിഗതികള്‍ വിലയിരുത്തി. പശ്ചിമ ബംഗാൾ തീരങ്ങളിലും ശക്തമായ കാറ്റാണുള്ളത്. കോൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ ഇന്നു രാവിലെ ഒന്പതുവരെ നിർത്തിവച്ചിരുന്നു. നിരവധി എക്സ്പ്രസ്, പാസഞ്ചർ ട്രെയിനുകൾ…
Read Moreഅയോധ്യയില്‍ എഡിഎം വീട്ടില്‍ മരിച്ച നിലയില്‍: രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം
ന്യൂഡൽഹി: അയോധ്യയില്‍ എഡിഎമ്മിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാണ്‍പുര്‍ സ്വദേശി സുര്‍ജീത് സിംഗാണ് മരിച്ചത്. മൃതദേഹം മുറിയിൽ ചോരയില്‍ കുളിച്ചനിലയിലായിരുന്നു. കോട്വാലി നഗറിലെ സുരസാരി കോളനി സിവിൽ ലൈനിൽ തനിച്ചായിരുന്നു സുര്‍ജീത് താമസിച്ചിരുന്നത്. വീട്ടിലെ ജോലിക്കാരിയാണ് മൃതദേഹം ആദ്യം കണ്ടത്. സംഭവമറിഞ്ഞയുടന്‍ പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി. പ്രമേഹവും രക്തസമ്മര്ദവുമുള്ളയാളാണ് സുര്‍ജീത് എന്നും മസ്തിഷ്ക രക്തസ്രാവമാകാം മരണ കാരണമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ സ്ഥിരീകരിക്കാനാകൂവെന്നും പോലീസ് അറിയിച്ചു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
Read Moreകെട്ടിടവാടകയ്ക്ക് 18% ജിഎസ്ടി ഏർപ്പെടുത്തിയത് പിൻവലിക്കണം: കൊടിക്കുന്നിൽ സുരേഷ്
ചാരുംമൂട്: ചെറുകിട വ്യാപാരികളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന കേന്ദ്ര സർക്കാരിന്റെ വ്യാപാര വിരുദ്ധ തീരുമാനമായ കെട്ടിട വാടകയ്ക്ക് 18% ജിഎസ്ടി ഏർപ്പെടുത്തിയത് അടിയന്തരമായി പിൻവലിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി ആവശ്യപ്പെട്ടു. ഈ നികുതി മാർഗരേഖ ചെറുകിട വ്യാപാരികളുടെ വരുമാനം തകർക്കുന്നതും പ്രയാസങ്ങൾ ഇരട്ടിയാക്കുന്നതുമാണ്. ഇതിനകം തന്നെ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന ചെറുകിട വ്യാപാരികൾക്ക് ഈ അധിക നികുതി താങ്ങാനാവാത്ത പ്രയാസമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രതിസന്ധിയിലായ ഈ മേഖലയെ കേന്ദ്ര സർക്കാർ രക്ഷിക്കുന്നതിനായുള്ള പ്രത്യേക സഹായ പദ്ധതികളും നികുതി ഇളവുകളും നടപ്പിലാക്കേണ്ടത് അത്യാവശ്യമാണെന്നും കൊടിക്കുന്നിൽ പറഞ്ഞു.
Read Moreകേരളം കണ്ട ഏറ്റവും വലിയ ജിഎസ്ടി റെയ്ഡിൽ തൃശൂരിൽ പിടിച്ചെടുത്തത് 120 കിലോ സ്വർണം; റെയ്ഡിൽ പങ്കെടുത്തത് എഴുന്നൂറോളം ഉദ്യോഗസ്ഥർ
തൃശൂർ: തൃശൂരിലെ സ്വർണാഭരണ നിർമാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വൻ നികുതി വെട്ടിപ്പ്. കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം ഇതുവരെ പിടിച്ചെടുത്തെന്നും പരിശോധന തുടരുമെന്നും സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ ദിനേശ് കുമാർ അറിയിച്ചു. അഞ്ചു കൊല്ലത്തെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. തൃശൂരിലെ 74 കേന്ദ്രങ്ങളിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ് നടന്നത്. സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് സ്പെഷൽ കമ്മീഷണർ ഏബ്രഹാമിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി സ്ത്രീകളടക്കം 700 ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കെടുത്തു. ഓപ്പറേഷൻ ‘ടോറേ ഡെൽ ഓറോ’ എന്നായിരുന്നു പരിശോധനയുടെ പേര്. മലയാളത്തിൽ സ്വർണഗോപുരം എന്നാണ് ഇതിനർഥം. ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ് ഇന്നു പുലർച്ചെ വരെ തുടർന്നു. കണക്കിൽപ്പെടാത്ത സ്വർണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജിഎസ്ടി വകുപ്പ് അറിയിച്ചു. മൊത്ത വ്യാപാര…
Read Moreഭർത്താവിന്റെ ദീർഘായുസിനായി വ്രതം നോറ്റു; പിന്നാലെ വിഷം നൽകി ജീവനെടുത്തു
ലക്നൗ: ഭർത്താവിന്റെ ദീർഘായുസിനായി വ്രതം (കർവാ ചൗഥ് ) എടുത്ത യുവതി വ്രതം തീർന്ന ഉടൻ വിഷം നൽകി അയാളുടെ ജീവനെടുത്തു. ഭർത്താവ് ശൈലേഷ് കുമാറിന് (32) മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്നു സംശയിച്ചാണ് ഭാര്യ സവിത വിഷം നല്കി കൊലപ്പെടുത്തിയത്. ഉത്തർപ്രദേശ് കൗശാംബി ജില്ലയിലെ കടധാം പോലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. ഭർത്താവിനുള്ള ഭക്ഷണത്തില്‍ വിഷം കലർത്തിയശേഷം അയാൾക്കൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച സവിത, ശൈലേഷിനോട് അയല്‍വാസിയുടെ വീട്ടില്‍ പോകാൻ ആവശ്യപ്പെട്ടു. തുടർന്ന് സവിത വീട്ടിൽനിന്നു സ്ഥലം വിട്ടു. വിഷം ഉള്ളിൽ ചെന്ന് അവശനിലയിലായ ശൈലേഷിനെ അയൽക്കാർ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അറസ്റ്റിലായ സവിത, ഭർത്താവിന്റെ ഭക്ഷണത്തില്‍ വിഷം കലർത്തിയെന്നു മൊഴി നൽകിയതായി പോലീസ് പറഞ്ഞു. ഭർത്താവിന്റെ ആയുസിനും രക്ഷയ്ക്കുംവേണ്ടി സൂര്യോദയം മുതൽ ചന്ദ്രോദയം വരെ വടക്കേ ഇന്ത്യയിലെ ഹിന്ദു സ്ത്രീകൾ എടുക്കുന്ന ഒരു ദിവസത്തെ…
Read Moreസംസ്ഥാന പദവി: കാഷ്മീർ മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ കാണും
ന്യൂഡൽഹി: ജമ്മുകാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ജമ്മു കാഷ്മീരിന് പൂർണ സംസ്ഥാന പദവി അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും. പൂർണ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഒമർ അബ്ദുള്ള പ്രധാനമന്ത്രിക്കു കൈമാറും. ഇന്നലെ ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഒമർ അബ്ദുള്ള കൂടിക്കാഴ്ച നടത്തിയിരുന്നു. ഗന്ധർബാൽ ഭീകരാക്രമണം സംബന്ധിച്ച കാര്യങ്ങളും അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി. ജമ്മു കാഷ്മീർ മുഖ്യമന്ത്രിയായ ശേഷം ഒമർ അബ്ദുള്ളയുടെ ആദ്യ ഡൽഹി സന്ദർശനം ആണിത്. ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ പാസാക്കിയ പ്രമേയത്തിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അംഗീകാരം നല്‍കിയിരുന്നു.
Read Moreനവീൻ ബാബുവിന്റെ മരണം: റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറും; ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ദിവ്യ
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടു വകുപ്പുതല അന്വേഷണം നടത്തുന്ന ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ. ഗീതയുടെ റിപ്പോർട്ട് ഇന്നോ നാളെയോ സർക്കാരിനു കൈമാറും. ഇന്നലത്തെ മന്ത്രിസഭായോഗത്തിനു മുന്‍പ് റിപ്പോർട്ട് കൈമാറുമെന്നു കരുതിയിരുന്നുവെങ്കിലും ഇന്നലെ കൈമാറിയില്ല. അന്വേഷണ റിപ്പോർട്ട് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് കൈമാറാനാണ് നിർദേശം. റിപ്പോർട്ട് പഠിച്ചശേഷം പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശിപാർശ കുറിപ്പോടുകൂടിയാകും മന്ത്രിക്ക് ലഭിക്കുക. എഡിഎം മരണമടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ചയുണ്ടായിട്ടുണ്ടോ എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടാകും. അതേസമയം യാത്രയയപ്പ് യോഗത്തിൽ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ ആക്ഷേപിക്കുന്ന പ്രസംഗദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പി.പി.ദിവ്യ തന്നെയെന്ന് റവന്യൂ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയതായാണ് വിവരം. യാത്രയയപ്പ് ചടങ്ങിലെ പരിപാടി കണ്ണൂരിലെ ഒരു പ്രാദേശിക ചാനല്‍ മാത്രമാണ്…
Read Moreകവര്ച്ചാനാടകത്തിൽ തട്ടിയത് 72.40 ലക്ഷം; കണ്ടെടുത്തത് 37 ലക്ഷം, ബാക്കി എവിടെ? അന്വേഷണം വിപുലമാക്കാൻ പോലീസ്
കൊയിലാണ്ടി: എടിഎമ്മില്‍ നിറയ്ക്കാനായി കൊണ്ടുവന്ന പണം ആസൂത്രിതമായി തട്ടിയെടുത്ത കേസില്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസ്. നിലവില്‍ നഷ്ടപ്പെട്ട 72.40 ലക്ഷം രൂപയില്‍ 37 ലക്ഷം മാത്രമേ കണ്ടെടുക്കാനായുള്ളു. ബാക്കി തുക ആര്‍ക്കെല്ലാം കൊടുത്തു, പണം തട്ടല്‍ മാത്രമായിരുന്നോ ഇവരുടെ ലക്ഷ്യം തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലീസ് 28ന് അപേക്ഷ നല്‍കും. എടിഎമ്മിൽ നിറയ്ക്കുന്നതിന് 72.40 ലക്ഷം രൂപയാണ് മുഖ്യപ്രതിയായ സുഹൈലിന്റെ പക്കലുണ്ടായിരുന്നതെന്ന് പയ്യോളി സ്വദേശിയായ ഫ്രാഞ്ചൈസിയും ഇന്ത്യാ വൺ എടിഎമ്മിന്റെ മാനേജരും പോലീസിനെ അറിയിച്ചിരുന്നു. ഇതിൽ 37 ലക്ഷം പ്രതികളിലൊരാളായ തിക്കോടി ആവിക്കൽ ഉമ്മർ വളപ്പിൽ മുഹമ്മദ് താഹ (27) താത്കാലികമായി ജോലിചെയ്ത കെട്ടിടത്തിലെ മൂന്നാം നിലയിലെ മച്ചിൽനിന്നു കണ്ടെടുത്തിരുന്നു. കവർച്ചചെയ്ത പണമെല്ലാം കൈകാര്യംചെയ്തത് താഹയാണ്. തിക്കോടിയിലെ ബാങ്കിൽ പണയംവച്ച സ്വർണം തിരിച്ചെടുക്കുന്നതിനായി അഞ്ചുലക്ഷം രൂപ നൽകിയെന്ന് ഇയാൾ…
Read Moreസംസ്ഥാനത്ത് കനത്ത മഴ വരുന്നു; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; മിന്നലിനും ശക്തമായ കാറ്റിനും സാധ്യത; അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുന്നറിയിപ്പ്. 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മധ്യകേരളത്തിലും മലയോര മേഖലകളിലും ശക്തമായ മഴയുണ്ടാകും. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. കോമറിൻ മേഖലയ്ക്ക് മുകളിലായി ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാൽ അടുത്ത ഒരാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ദാന ചുഴലിക്കാറ്റ് ഇന്ന് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇന്ന് രാത്രിയോടെയൊ നാളെ അതിരാവിലെയോടെയൊ ദാന ചുഴലിക്കാറ്റ് ഒഡിഷയിലെ പുരിക്കും പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിനും ഇടയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യത. പരമാവധി 120 കിലോമീറ്റർ വരെ വേഗതയിലായിരിക്കും ദാന കര തൊടുകയെന്നാണ് കേന്ദ്ര…
Read More