തിരുവനന്തപുരം : കണ്ണൂർ എഡിഎം ആയിരുന്ന നവീൻബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ പരിയാരം മെഡിക്കൽ കോളജിലെ ജോലിയിൽ നിന്നും നീക്കം ചെയ്യുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പ്രശാന്ത് ഗവണ്മെന്റ് ജീവനക്കാരൻ അല്ലെന്നും അദ്ദേഹത്തെ സ്ഥിരപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. പ്രശാന്ത് പരിയാരം മെഡിക്കൽ കോളജിലെ ഇലക്ട്രിക് വിഭാഗത്തിലെ താൽകാലിക ജീവനക്കാരൻ മാത്രമാണ്. പ്രശാന്ത് ഇനി ജോലിയിൽ തുടരേണ്ട എന്നാണ് തന്റെ നിലപാട്. പ്രശാന്തിനെ പുറത്താക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. അതേസമയം പെട്രോൾ പമ്പിന്റെ അപേക്ഷകൻ പ്രശാന്ത് ആണോയെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു. പ്രശാന്തിനെതിരെ വകുപ്പ്തല അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയോട് നേരിട്ട് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബുവെന്നും പ്രളയസമയത്തും കോവിഡ് കാലത്തും നല്ല നിലയിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനായിരുന്നുവെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. നവീന്റെ…
Read MoreCategory: Loud Speaker
എഡിഎം ജീവനൊടുക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാത്തതിൽ വിമർശനം; അന്വേഷണം നടത്തുന്നത് എസ്എച്ച്ഒ
കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിൽ ദുരൂഹത. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പ്രതിക്കൂട്ടിലും ഗൂഢാലോചനയിൽ ജില്ലാ കളക്ടർ അരുൺ കെ.വിജയന് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്പോഴും നിലവിൽ കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിയാണ് കേസ് അന്വേഷിക്കുന്നത്. സംസ്ഥാനത്ത് തന്നെ ഇത്രയും പ്രമാദമായ കേസ് അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണസംഘം പോലും രൂപീകരിക്കാത്തത് ദുരൂഹതയേറുകയാണ്.നവീൻ ബാബു കൈക്കൂലി മേടിച്ചിട്ടില്ലെന്ന് സർക്കാരും സിപിഎം നേതൃത്വവും പറയുന്പോഴും നവീൻ ബാബുവിനെ കൈക്കൂലിക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമമാണ് അന്വേഷണസംഘത്തിന്റെ ഭാഗത്തുനിന്നും നടക്കുന്നത്. സംഭവം നടന്ന് ആറു ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിപ്പട്ടികയിൽ ചേർത്ത പി.പി. ദിവ്യയുടെ മൊഴിയെടുക്കാനോ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകാനോ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. കളക്ടറുടെ മൊഴിയും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കേസന്വേഷണവുമായി ബന്ധപ്പെട്ട് തെളിവുകളൊന്നും കിട്ടിയിട്ടില്ല. ദിവ്യയുടെ പരാമർശം വിവാദമായ നവീൻ ബാബുവിന്റെ യാത്രയയ്പ്പു…
Read Moreവിശ്വസിക്കുന്നവർക്ക് ദൈവം വഴി കണ്ടെത്തിത്തരും; അയോധ്യ വിധിക്കു മുൻപ് പരിഹാരത്തിനായി ദൈവത്തോട് പ്രാർഥിച്ചെന്ന് ചീഫ് ജസ്റ്റീസ് ചന്ദ്രചൂഡ്
ന്യൂഡൽഹി: അയോധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് തർക്കത്തിൽ വിധി പറയുന്നതിന് മുമ്പ് പരിഹാരത്തിനായി താൻ ദൈവത്തോട് പ്രാർഥിച്ചിരുന്നുവെന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്. വിശ്വസിക്കുന്നവർക്ക് ദൈവം വഴി കണ്ടെത്തിത്തരുമെന്നും അദ്ദേഹം പറഞ്ഞു. ജന്മനാടായ പൂനെയിൽ ഒരു യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “താൻ പതിവായി പ്രാർഥിക്കുന്ന വ്യക്തിയാണ്. അയോധ്യാ കേസിന്റെ സമയത്ത് ഞാൻ ദേവന്റെ മുൻപിൽ ഇരുന്നു, ഒരു പരിഹാരം കാണണമെന്ന് അദ്ദേഹത്തോട് പറഞ്ഞു’ ചീഫ് ജസ്റ്റീസ് പറഞ്ഞു. നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ, ദൈവം എപ്പോഴും ഒരു വഴി കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. 2019 നവംബർ ഒൻപതിന്, അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റീസ് ചന്ദ്രചൂഡ് എന്നിവരടങ്ങിയ അഞ്ചംഗ സുപ്രീം കോടതി ബെഞ്ചാണ് കേസിൽ വിധി പറഞ്ഞിരുന്നത്. ഏകദേശം 70 വർഷമായി തുടർന്ന സംഘർഷത്തിനാണ് ഇതോടെ വിരാമമിട്ടത്. അയോധ്യയിൽ രാമക്ഷേത്രം പണിയാൻ സുപ്രീം കോടതി അനുമതി…
Read Moreസരിനേ ശ്രദ്ധിക്കണം… വാവിട്ട വർത്തമാനം വേണ്ടെന്ന് സിപിഎം നിർദേശം; വിവാദ വിഷയങ്ങൾ ആരോടും പറയണ്ട
പാലക്കാട്: ക്രോസ് വോട്ട് പരാമർശം വിവാദമായതോടെ പാലക്കാട് ഇടത് സ്ഥാനാർഥി സരിന് നിർദേശവുമായി സിപിഎം നേതൃത്വം. വിവാദ വിഷയങ്ങൾ മാധ്യമങ്ങളോടോ വോട്ടർമാരോടോ പറയേണ്ടതില്ലെന്നാണ് നിർദേശം. സരിൻ വോട്ടർമാരോട് വോട്ടഭ്യർഥന നടത്തിയാൽ മാത്രം മതിയെന്നും നിർദേശമുണ്ട്. കഴിഞ്ഞ ദിവസം സരിൻ നടത്തിയ ക്രോസ് വോട്ട് പരാമർശമാണ് വിവാദമായത്. 2021ൽ ബിജെപിയെ പേടിച്ച് ഇടതുപക്ഷം ഷാഫിക്ക് വോട്ട് ചെയ്തെന്നും ഇതാണ് ഷാഫി ജയിക്കാൻ കാരണമെന്നുമായിരുന്നു സരിൻ പറഞ്ഞത്. ആ ഇടതുപക്ഷത്തെ ഷാഫി വഞ്ചിച്ചു. ഇത്തവണ നിഷേധിക്കാൻ പോകുന്നത് 2021ൽ ഇടതുപക്ഷം ഷാഫിക്ക് അനുകൂലമായി ചെയ്ത വോട്ടാണെന്നും സരിൻ പറഞ്ഞിരുന്നു. പരാമർശം വിവാദമായതോടെ തിരുത്തുമായി സരിൻ രംഗത്തെത്തി. എൽഡിഎഫിന് ലഭിക്കേണ്ട മതേതര വോട്ടുകൾ ഷാഫിക്ക് ലഭിച്ചുവെന്നാണ് താൻ പറഞ്ഞതെന്നായിരുന്നു പ്രതികരണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടുകൾ ലഭിക്കാൻ കാരണം ഷാഫിയുടെ കുബുദ്ധിയാണ്. എൽഡിഎഫിന്റെ വോട്ടുകൾ ഷാഫി പറന്പിലിന് ലഭിച്ചിട്ടില്ലെന്നും സരിൻ പ്രതികരിച്ചിരുന്നു.
Read Moreനാഗ്പൂർ കോർപ്പറേഷന്റെ 197 കോടി രൂപയുടെ ഓർഡർ കെൽട്രോൺ സ്വന്തമാക്കി: സന്തോഷ വാർത്ത പങ്കുവച്ച് പി. രാജീവ്
കൊച്ചി: നാഗ്പൂർ കോർപ്പറേഷന്റെ 197 കോടി രൂപയുടെ ഓർഡർ കെൽട്രോൺ സ്വന്തമാക്കിയ സന്തോഷ വാർത്ത അറിയിച്ച് വ്യവസായ മന്ത്രി പി. രാജീവ്. കെൽട്രോൺ വികസിപ്പിച്ച ഇന്റലിജന്റ് ആൻഡ് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സംവിധാനങ്ങൾ മഹാരാഷ്ട്ര സംസ്ഥാനത്തിലെ നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷനിൽ സ്ഥാപിക്കുന്നതിനുള്ള മെഗാ ഓർഡറാണ് ലഭിച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. ഫേസ്ബുക്കിലാണ് ഇക്കാര്യം മന്ത്രി കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… എൽ ആൻഡ്ടിയെ മത്സരാധിഷ്ഠിത ടെൻഡറിൽ പരാജയപ്പെടുത്തി നാഗ്പൂർ കോർപ്പറേഷന്റെ 197 കോടി രൂപയുടെ ഓർഡർ കെൽട്രോൺ നേടിയെടുത്ത വിവരം അഭിമാനത്തോടെ പങ്കുവയ്ക്കുകയാണ്. കെൽട്രോൺ വികസിപ്പിച്ച ഇൻറലിജന്റ് ആൻഡ് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സംവിധാനങ്ങൾ മഹാരാഷ്ട്ര സംസ്ഥാനത്തിലെ നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷനിൽ സ്ഥാപിക്കുന്നതിനുള്ള മെഗാ ഓർഡറാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. മത്സരാധിഷ്ഠിത ടെൻഡറിലൂടെ നേടിയ ഈ ഓർഡറിന്റെ അടിസ്ഥാനത്തിൽ, നാഗ്പൂരിലെ ഗതാഗത സുരക്ഷയുടെയും പരിപാലനത്തിന്റെയും മെഗാപദ്ധതിയുടെ ചുമതല കെൽട്രോൺ…
Read Moreഅലന് വാക്കറുടെ സംഗീത പരിപാടിക്കിടെ മൊബൈൽഫോൺ മോഷണം: നാല് പേർ അറസ്റ്റിൽ; 39 ഫോണുകളിൽ 23 എണ്ണം തിരികെ ലഭിച്ചു
കൊച്ചി: അലന് വാക്കറുടെ സംഗീത പരിപാടിക്കിടെ മൊബൈൽ ഫോൺ മോഷണക്കേസിൽ ഇതുവരെ നാല് പേർ അറസ്റ്റിലായെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമാലദിത്യ. ഇതിൽ രണ്ട് പേരെ കൊച്ചിയിൽ എത്തിച്ചു. ഡൽഹി സ്വദേശികളായ 4 അംഗസംഘവും മുംബൈയിൽ നിന്നുള്ള നാല് അംഗ സംഘവും ഉൾപ്പെടെയാണ് കവർച്ചയ്ക്ക് പിന്നിലെന്ന് കമ്മീഷണർ വ്യക്തമാക്കി. കാണാതായ ഫോണുകളുടെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. 21 ഐ ഫോണുകളടക്കം 39 മൊബൈല്‍ ഫോണുകളാണ് കഴിഞ്ഞ ആറിന് ബോള്‍ഗാട്ടി പാലസില്‍ നടന്ന സംഗീത പരിപാടിക്കിടെ നഷ്ടമായത്. 2022ല്‍ ബംഗളൂരുവിലും മോഷണംപിടിയിലായ മൂന്നു പ്രതികളും സമാനരീതിയില്‍ ബംഗളൂരുവിലും മോഷണം നടത്തിയതായി പോലീസ് കണ്ടെത്തി. 2022ല്‍ ബംഗളൂരു ഫീനിക്സ് മാളില്‍ നടന്ന ഡിജെ ഷോയ്ക്കിടെയായിരുന്നു മോഷണം. ബംഗളൂരുവിലെ മാധേവപുരം പോലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച കേസ്. ഇവിടെനിന്നാണ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചത്. പ്രതികള്‍…
Read Moreഷാഫിക്ക് സിപിഎം വോട്ടുകൾ കൊടുത്തു എന്നല്ല സിപിഎമ്മിന് കിട്ടേണ്ട മതേതര വോട്ടുകൾ ഷാഫിക്ക് ലഭിച്ചു എന്നാണ് പറഞ്ഞത്: സിപിഎം വോട്ട് മറിച്ചെന്ന പരാമർശത്തിൽ തിരുത്തുമായി സരിൻ
പാലക്കാട്: സിപിഎം വോട്ടുമറിച്ചെന്ന പരാമർശത്തിൽ തിരുത്തുമായി എൽഡിഎഫ് സ്ഥാനാർഥി ഡോ. പി. സരിൻ. സിപിഎം ഷാഫിക്ക് വോട്ടുകൾ കൊടുത്തു എന്നല്ല താൻ പറഞ്ഞത്, സിപിഎമ്മിന് കിട്ടേണ്ട മതേതര വോട്ടുകൾ ഷാഫിക്ക് ലഭിച്ചു എന്നാണ് പറഞ്ഞതെന്ന് സരിൻ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു വോട്ടുകൾ ലഭിച്ചതുകൊണ്ടാണ് ഷാഫി പറമ്പിൽ വിജയിച്ചത് എന്നായിരുന്നു സരിന്റെ പരാമർശം. കഴിഞ്ഞ തവണ ഇടതുപക്ഷം ഷാഫിയെ നിഷേധിക്കാൻ തീരുമാനിച്ചിരുന്നെകിൽ ബിജെപി ജയിച്ചേനെ. ഷാഫിക്ക് കഴിഞ്ഞ തവണ കിട്ടിയ ഇടതു വോട്ടുകൾ ഇത്തവണ നിഷേധിക്കുമെന്ന് സരിൻ പറഞ്ഞു. അന്ന് മത്സരിച്ച ഇടതു സ്ഥാനാർഥി സി. പി. പ്രമോദിന്റെ രാഷ്ട്രീയ നേരിനെയാണ് ഷാഫി പറമ്പിൽ വഞ്ചിച്ചത്. അതിൽ പ്രമോദിന് തെല്ലും കുറ്റബോധമില്ല. അതിനുള്ള കണക്ക് തീർക്കാൻ ഇടതു പ്രവർത്തകർ ഒരുങ്ങി കഴിഞ്ഞുവെന്നും സരിൻ കൂട്ടിച്ചേർത്തു. സി.പി പ്രമോദിനെ ഒപ്പം നിർത്തിയായിരുന്നു സരിന്റെ പ്രതികരണം.
Read Moreവിഎസ് കേരളത്തിന്റെ ചരിത്രപുരുഷൻ: ചില നേതാക്കൾ പാർട്ടി ചട്ടക്കൂടിനപ്പുറത്തേക്ക് ജനങ്ങളുടെ മനസിൽ ഇടം നേടും; വി.എസ് അച്യുതാനന്ദന് പിറന്നാൾ ആശംസകളുമായി പി.എസ്. ശ്രീധരൻപിള്ള
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന് പിറന്നാൾ ആശംസകളുമായി ബിജെപി നേതാവും ഗോവ ഗവർണറുമായ പി.എസ് ശ്രീധരൻപിള്ള. തിരുവനന്തപുരത്ത് വിഎസിന്റെ വസതിയിലെത്തിയാണ് അദ്ദേഹം പിറന്നാൾ ആശംസ നേർന്നത്. താൻ എല്ലായ്പ്പോഴും ആരാധാനയോടെ കാണുന്ന വ്യക്തിയാണ് വി. എസ്. രാഷ്ട്രീയമായി എതിർക്കുന്നവരെ ശത്രുവായി കാണാൻ പാടില്ല. എല്ലാവരിലുമുള്ള നന്മയെ സ്വാംശീകരിക്കാൻ ശ്രമിക്കണം അതുകൊണ്ടാണ് വി. എസിനെ കാണാനെത്തിയതെന്ന് ശ്രീധരൻപിള്ള പറഞ്ഞു. വി. എസ് കേരളത്തിന്റെ ചരിത്രപുരുഷനാണ്. ചില നേതാക്കൾ പാർട്ടി ചട്ടക്കൂടിനപ്പുറത്തേക്ക് ജനങ്ങളുടെ മനസിൽ ഇടം നേടും. അതുകൊണ്ടുതന്നെ വിഎസിനെ ആരാധനയോടെ കാണുന്നു എന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.
Read Moreതമിഴ്നാട്ടിൽ ഹിന്ദിയെ ചൊല്ലി ഗവർണർ-മുഖ്യമന്ത്രി വാക്പോര്
ചെന്നൈ: ഹിന്ദി മാസാചരണ വിവാദത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരേ വിമർശനവുമായി തമിഴ്നാട് ഗവർണർ ആർ.എൻ. രവി. ദ്രാവിഡ പാർട്ടികൾ തമിഴ് ഭാഷ വച്ച് രാഷ്ട്രീയം കളിക്കുകയാണ്. ഹിന്ദിക്കെതിരേ നടത്തുന്ന വിമർശനങ്ങളിൽ കഴന്പില്ല. ഏതാനും വർഷങ്ങളായി സംസ്ഥാനത്ത് ഹിന്ദി പഠിക്കാൻ ജനങ്ങളിൽ ആഗ്രഹം വർധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ ദൂരദർശന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് ഹിന്ദി മാസാചരണം സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു ഗവർണറുടെ വിമർശനം. ഗവർണർ ആര്യനാണോ എന്നായിരുന്നു മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഇതിനുള്ള പ്രതികരണം. ഹിന്ദി മാസാചരണത്തിന്റെ പേരിൽ തമിഴ്നാട്ടിലെ മനുഷ്യർക്കിടയിലെ ഐക്യം തകർക്കാൻ നോക്കരുത്. ഗവർണർക്ക് ദ്രാവിഡ അലർജിയാണ്. ദേശീയ ഗാനത്തിൽനിന്നു ദ്രാവിഡ എന്ന വാക്ക് ഒഴിവാക്കാൻ പറയുമോ എന്നും അദ്ദേഹം ചോദിച്ചു. അതിനിടെ, ഹിന്ദി ഇതര ഭാഷകളെ അവഹേളിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എം.കെ. സ്റ്റാലിൻ കത്തയച്ചു. പ്രാദേശിക ഭാഷകൾക്കു സ്വാധീനുള്ള…
Read Moreപുലർകാലത്ത് വോട്ടുതേടി രാഹുൽ മാങ്കൂട്ടത്തിൽ; സ്ഥാനാർഥിയെ സ്നേഹത്തോടെ സ്വീകരിച്ച് വോട്ടർമാർ
പാലക്കാട്: പുലർച്ചെയാണ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മേലാമുറി പച്ചക്കറി മാർക്കറ്റിലേക്ക് എത്തുന്നത്. രാഹുലിനെ കണ്ടതും വ്യാപാരികളും അവിടെയുണ്ടായിരുന്നവരും സ്ഥാനാർഥിയെ സ്നേഹത്തോടെ സ്വീകരിച്ചു. പലരും രാഹുലിനോട് പറഞ്ഞത് സർക്കാരിനെതിരായ പരിഭവങ്ങളുടെ കദനകഥകൾ. വ്യാപാര മേഖല നേരിടുന്ന പ്രശ്നങ്ങൾ സ്ഥാനാർഥിക്ക് മുന്പിൽ അവർ അവതരിപ്പിച്ചു. സെൽഫി പകർത്തിയും ആശ്ലേഷിച്ചും രാഹുലിനോടുള്ള സ്നേഹം പങ്കുവച്ചു. എല്ലാവരോടും നിറഞ്ഞ മനസും തെളിഞ്ഞ പുഞ്ചിരിയുമായി രാഹുൽ വോട്ടഭ്യർത്ഥന നടത്തി. പാലക്കാടിന്റെ മുൻ എംഎൽഎ ഷാഫി പറന്പിൽ എംപിയും മാർക്കറ്റിൽ രാഹുലിനൊപ്പം എത്തിയിരുന്നു. ഷാഫി പറന്പിലിന്റെ വികസന പ്രവർത്തനങ്ങളെപ്പറ്റി ചിലർ വാചാലരായി. തനിക്ക് മുന്പിൽ അവതരിപ്പിച്ച പ്രശ്നങ്ങൾക്ക് കൂടെയുണ്ടാകുമെന്ന ഉറപ്പ് നൽകിയാണ് രാഹുൽ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങിയത്.
Read More