കണ്ണൂർ: യാത്രയയപ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് കളക്ടറാണെന്ന പി.പി. ദിവ്യയുടെ വാദം തള്ളി കണ്ണൂർ കളക്ടർ അരുൺ കെ. വിജയൻ. പരിപാടിയുടെ സംഘാടകൻ താനല്ല. യാത്രയയപ്പ് സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിലാണ്. ദിവ്യയെ ചടങ്ങിലേക്ക് താൻ ക്ഷണിച്ചിട്ടില്ലെന്നും കളക്ടർ അരുൺ കെ. വിജയൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിൽ നിന്ന് മാറ്റിയതല്ല. പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. അന്വേഷണവുമായി പുർണമായും സഹകരിക്കും. അന്വേഷണ സംഘത്തിന് താൻ മൊഴി നൽകുമെന്നും കളക്ടർ പറഞ്ഞു. അന്വേഷണം നടക്കുന്നത് കൊണ്ട് പൂർണമായ വിവരം നൽകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ജീവനക്കാർ മൊഴി നൽകിയത് എന്താണെന്ന് അറിയില്ല. ജീവനക്കാരെ വിളിച്ച് വരുത്തി വ്യക്തത വരുത്തും. കുടുംബത്തിന് കത്ത് അയച്ചത് കുറ്റസമ്മതമല്ലെന്നും അനുശോചന സന്ദേശമാണെന്നും കളക്ടർ പറഞ്ഞു. അതേസമയം കളക്ടർ അരുൺ കെ. വിജയൻ അവധി അപേക്ഷ നൽകിയിട്ടുണ്ട്. കളക്ടർ അരുൺ കെ. വിജയന്റെ…
Read MoreCategory: Loud Speaker
എഡിഎമ്മിന്റെ മരണം: അന്വേഷണ ചുമതലയിൽനിന്നു കളക്ടറെ നീക്കി; ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ അന്വേഷിക്കും
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിലെ തുടരന്വേഷണ ചുമതലയിൽനിന്ന് കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ നീക്കി. റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. വകുപ്പ്തല അന്വേഷണത്തിന്റെ ചുമതല ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ. ഗീതക്ക് കൈമാറി. സംഭവത്തിൽ എഡിഎമ്മിന് അനുകൂലമായ പ്രാഥമിക റിപ്പോർട്ട് കളക്ടർ നൽകിയിരുന്നു. എന്നാൽ അതിനുപിന്നാലെ കളക്ടർക്ക് എതിരെ ആരോപണം വന്നതോടെയാണ് അന്വേഷണചുമതല മറ്റൊരാളെ ഏൽപിച്ചത്. പി.പി. ദിവ്യ വരുന്നതും എഡിഎമ്മിനെതിരെ സംസാരിക്കുന്നതും കളക്ടർ അറിഞ്ഞിരുന്നു എന്ന ആരോപണവും ശക്തമാവുകയാണ്. കളക്ടറുടെ ഫോൺ ഉൾപ്പെടെയുള്ള രേഖകൾ അന്വേഷിക്കും. കളക്ടർ ഓഫീസിൽ എത്തിയാലുടൻതന്നെ ശക്തമായി പ്രതിഷേധിക്കാനാണ് സർവീസ് സംഘടനകളുടെ തീരുമാനം.
Read Moreസരിനെ മത്സരിപ്പിക്കാനുള്ള തീരുമാനം മണ്ടത്തരം: പാലക്കാട്ടെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഒരു റിസ്കും ഇല്ല; പതിനായിരത്തിൽ കൂടുതൽ വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കും; വി.ഡി. സതീശൻ
തിരുവനന്തപുരം: സരിനെ മത്സരിപ്പിക്കാനുള്ള എൽഡിഎഫിന്റെ തീരുമാനം മണ്ടത്തരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പാലക്കാട്ടെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഒരു റിസ്കും ഇല്ലെന്നും പതിനായിരത്തിൽ കൂടുതൽ വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഉപതെരഞ്ഞെടുപ്പ് വന്നാൽ ബിജെപി ജയിക്കുമെന്ന മന്ത്രി എം.ബി രാജേഷിന്റെ പ്രസ്താവന സിപിഎം-ബിജെപി ബന്ധത്തിന്റെ തെളിവാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദൂതനായി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടുവെന്ന കാര്യം ആദ്യം ഉന്നയിച്ചതും പൂരം കലക്കലും ഇ.പി ജാവഡേക്കർ കൂടിക്കാഴ്ചയും ആദ്യം പുറത്തു കൊണ്ടുവന്നതും പ്രതിപക്ഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreസരിനെ ശ്രദ്ധിക്കേണ്ട, പ്രചാരണം നടക്കട്ടെ: അണികൾക്കു നിർദേശവുമായി കെപിസിസി; വയനാട്ടിൽ പ്രിയങ്ക ഗാന്ധി എത്തും മുൻപു പ്രചാരണത്തിൽ മുന്നേറാൻ നീക്കം
തിരുവനന്തപുരം: അച്ചടക്കലംഘനത്തിന്റെ പേരിൽ ഡോ. പി. സരിനെ കോണ്‍ഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയതിനു പിന്നാലെ സരിന്റെ നീക്കങ്ങളിൽ ശ്രദ്ധിക്കാതെ പാർട്ടിക്കുവേണ്ടി പ്രചാരണപ്രവർത്തനങ്ങളിൽ സജീവമാകാൻ അണികൾക്കു നിർദേശവുമായി കെപിസിസി. വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും സംസ്ഥാന സർക്കാരിനെതിരായ വിവാദ വിഷയങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ഡിസിസി മുൻകൈ എടുത്ത് പ്രചാരണം ഊർജിതമാക്കാനാണു നിർദേശം. എല്ലായിടത്തും മൂന്നു തവണയെങ്കിലും സ്ഥാനാർഥി എത്തുന്ന നിലയിൽ പ്രചാരണം ക്രമീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ബൂത്ത് കമ്മിറ്റി യോഗങ്ങൾ പൂർത്തിയായ ഇടങ്ങളിൽ കൺവെൻഷനുകളിലേക്ക് കടക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രിയങ്ക ഗാന്ധി 23ന് വയനാട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. തുടര്‍ന്ന് വയനാട്ടില്‍ റോഡ് ഷോയുണ്ടായിരിക്കും. ഏഴ് ദിവസമായിരിക്കും വയനാട്ടില്‍ പ്രിയങ്കയുടെ പര്യടനമുണ്ടായിരിക്കുക. പ്രിയങ്ക ഗാന്ധി എത്തും മുൻപ് തന്നെ പ്രചാരണത്തിൽ പരമാവധി മുന്നേറാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. ഓരോ നിയോജകമണ്ഡലങ്ങളുടെയും ചുമതലയുള്ള എംപിമാർ വയനാട്ടിൽ…
Read Moreവയനാട്ടിൽ പ്രിയങ്കയെ നേരിടാന്‍ നടി ഖുശ്ബു?വിജയിച്ചില്ലെങ്കിലും രാജ്യമാകെ ശ്രദ്ധിക്കപ്പെടുന്ന മത്സരം കാഴ്ചവയ്ക്കുകയാണ് ബിജെപി ലക്ഷ്യം
കോഴിക്കോട്: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പ്രിയങ്കാ ഗാന്ധിയെ നേരിടാന്‍ ബിജെപി സ്ഥാനാര്‍ഥിയായി നടി ഖുശ്ബു എത്തിയേക്കുമെന്ന് റിപ്പോർട്ട്. വയനാട് മാത്രമല്ല കേരളമാകെ ഉറ്റുനോക്കുന്നത് ഇതിലേക്കാണ്. ബിജെപി കേന്ദ്ര നേതൃത്വം ഇന്നോ നാളെയോ തീരുമാനം പ്രഖ്യാപിക്കും. വിജയിച്ചില്ലെങ്കിലും രാജ്യമാകെ ശ്രദ്ധിക്കപ്പെടുന്ന മത്സരം കാഴ്ചവയ്ക്കുകയാണ് ബിജെപി ലക്ഷ്യം. സിപിഐ നേതാവ് സത്യന് മൊകേരിയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി. ബിജെപി സ്ഥാനാര്‍ഥിയായി ഖുശ്ബു വന്നാല്‍ ശ്രദ്ധ പ്രിയങ്കയും ഖുശ്ബുവും തമ്മിലുള്ള മത്സരത്തിനായിരിക്കും. ഇതുവവഴി സത്യന് മൊകേരിയെ പ്രചാരണത്തില്‍ മൂന്നാം സ്ഥാനത്തേക്ക് നീക്കാൻ സാധിക്കുമെന്ന് ബിജെപി കരുതുന്നു. അഞ്ചു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനു പ്രിയങ്കയെ ലോക്സഭയില്‍ എത്തിക്കാനാണ് യുഡിഎഫ് നീക്കം. ഇതു തടയിടുന്നതിനാണ് േദശീയതലത്തില്‍ ശ്രദ്ധേയമായ മത്സരത്തിനു ബിജെപി വഴി തുറക്കുന്നത്. ഖുശ്ബുവിനെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വം സംസ്ഥാന ബിജപി നേതാക്കളോടു അഭിപ്രായം തേടിയിട്ടുണ്ട്. തമിഴ്നാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന…
Read Moreശോഭ വരണം… പാലക്കാട് ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി നേതാക്കൾ; കേന്ദ്രത്തിന് കത്തെഴുതി സുരേഷ് ഗോപി
ന്യൂഡൽഹി: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി ശോഭ സുരേന്ദ്രനെ പരിഗണിക്കണമെന്ന ആവശ്യവുമായി നേതാക്കള്‍. ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് സുരേഷ് ഗോപി കത്തയച്ചു. മറ്റു നേതാക്കളേക്കാള്‍ വിജയ സാധ്യത ശോഭാ സുരേന്ദ്രനാണെന്ന് സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ ലോക്സ്ഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ശോഭ സുരേന്ദ്രനുണ്ടാക്കിയ നേട്ടം ഉള്‍പ്പെടെ കണക്കിലെടുത്താണ് പാലക്കാട് അവരെ മത്സരിപ്പിക്കണമെന്ന് ആവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി ഉയര്‍ത്തുന്നത്. പാലക്കാട് സി. കൃഷ്ണകുമാറിനെയും സ്ഥാനാർഥിയായി പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. അതിനിടെ പാലക്കാട് കെ. സുരേന്ദ്രന്റെ പേരും കേൾക്കുന്നുണ്ട്.
Read Moreകാലാവധി പൂര്‍ത്തിയാക്കി ആരിഫ് മുഹമ്മദ് ഖാൻ; അഡ്മിറല്‍ ദേവേന്ദ്രകുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കും
തിരുവനന്തപുരം: നാവികസേന മുന്‍ മേധാവിയും ഇപ്പോൾ ആന്‍ഡമാന്‍ നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണറുമായ അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കുമെന്ന് റിപ്പോര്‍ട്ട്. ഗവര്‍ണര്‍ പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാന് മറ്റൊരു പദവി നല്‍കിയേക്കുമെന്നും കൂടാതെ ഗവര്‍ണര്‍മാരായ മനോജ് സിന്‍ഹ, പി.എസ്.ശ്രീധരന്‍പിള്ള, തവര്‍ ചന്ദ് ഗെഹലോട്ട്, ബന്ദാരു ദത്താത്രേയ, ആനന്ദി ബെന്‍ പട്ടേല്‍ എന്നിവര്‍ക്കും മാറ്റമുണ്ടാകുമെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. പി.എസ്.ശ്രീധരന്‍പിള്ളയെ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് ഗവര്‍ണറായി മാറ്റി നിയമിച്ചേക്കുമെന്നും ആര്‍എസ്എസ് നേതാവും ബിജെപി മുന്‍ ജനറല്‍ സെക്രട്ടറിയുമായ രാം മാധവ് ജമ്മു കാഷ്മീർ െലെഫ്റ്റനന്റ്് ഗവര്‍ണറായേക്കുമെന്നും സൂചനകളുണ്ട്. ഇന്ത്യന്‍ നാവിക സേനയുടെ 21-മത് മേധാവിയായിരുന്നു അഡ്മിറല്‍ ദേവേന്ദ്രകുമാര്‍ ജോഷി. 2012 ഓഗസ്റ്റ് 31 മുതല്‍ 2014 ഫെബ്രുവരി 26 വരെ നാവികസേനാ മേധാവിയായി സേവനം അനുഷ്ഠിച്ചു. ഐഎന്‍എസ് സിന്ധുരത്നയിലേത് അടക്കം തുടര്‍ച്ചയായുണ്ടായ അപകടങ്ങളുടെ…
Read Moreസരിൻ ഉയർത്തിയ ആശങ്ക പ്രധാനം; ഇടതിനോടു ചേർന്നുനിൽക്കാൻ സരിൻ ആഗ്രഹിച്ചാൽ ചേർത്തു പിടിക്കുമെന്ന് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി
പാലക്കാട്: പി.സരിൻ ഇടതു പക്ഷത്തോട് ചേർന്ന് നിൽക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അദ്ദേഹത്തെ ചേർത്ത് പിടിക്കുമെന്ന് സിപിഎം പാലക്കാട് ജില്ല സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു. സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് സുരേഷ്ബാബു ഇക്കാര്യം പറഞ്ഞത്. സരിൻ നിലപാട് പ്രഖ്യാപിച്ച ശേഷം ഇടതു സ്ഥാനാർഥി ആക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും സുരേഷ് ബാബു പറഞ്ഞു. സരിൻ മുന്‍പ് സിപിഎമ്മിനെ വിമർശിച്ചതിൽ ഒന്നും കാര്യമില്ല. കോണ്‍ഗ്രസിൽ നിൽക്കുന്പോൾ സിപിഎമ്മിനെ വിമർശിക്കും. അതൊക്കെ രാഷ്ട്രീയമാണെന്നും സുരേഷ്ബാബു ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ ആണ് അത്തരം വിമർശനങ്ങൾ വരുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർഥിയെ നിശ്ചയിക്കുന്നത് രാഷ്ട്രീ സാഹചര്യം നോക്കിയാണ്. കോണ്‍ഗ്രസ് രാഷ്ട്രീയം വർഗീയ രാഷ്ട്രീയവുമായി ഒത്തുപോകുന്നതിൽ സരിൻ ഉയർത്തിയ ആശങ്ക പ്രധാനമാണെന്നും സുരേഷ് ബാബു അഭിപ്രായപ്പെട്ടു. ഇനി പോരാട്ടം എൽ ഡി എഫും യുഡിഎഫും തമ്മിലാണെന്നും ബിജെപി ചിത്രത്തിൽ ഇല്ലെന്നും സുരേഷ് ബാബു പറഞ്ഞു.
Read Moreഎഡിഎം ജീവനൊടുക്കിയ സംഭവം; ദിവ്യയുടെ രാജി സിപിഎം ആവശ്യപ്പെടില്ല; ദിവ്യക്കെതിരേ നിലവിൽ കേസില്ല, പാർട്ടി പരിപാടികളിൽ ദിവ്യ എത്തും
കണ്ണൂർ: എഡിഎം കെ. നവീൻബാബു ജീവനൊടുക്കിയ സംഭവത്തിൽ പ്രതിക്കൂട്ടിലായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയോട് സിപിഎം രാജി ആവശ്യപ്പെടില്ലെന്ന് സൂചന. നിലവിൽ, ദിവ്യക്കെതിരേ കേസ് ചുമത്തിയിട്ടില്ല. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി അറസ്റ്റിലായാലും ദിവ്യ രാജി വയ്ക്കേണ്ടതില്ലെന്നാണ് സിപിഎം കണ്ണൂർ നേതൃത്വത്തിന്റെ തീരുമാനം. തളിപ്പറന്പ് ടാഗോർ വിദ്യാനികേതൻ സ്കൂളിലെ മുഖ്യാധ്യാപകൻ ഇ.പി. ശശീന്ദ്രൻ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട് അന്നത്തെ സിപിഎമ്മിന്റെ തളിപ്പറന്പിലെ എംഎൽഎ ജയിംസ് മാത്യുവിനെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി മുൻപ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന്, ജയിലിൽ പോയിട്ടും എംഎൽഎ സ്ഥാനം ജയിംസ് മാത്യു രാജി വച്ചിരുന്നില്ല. ജയിംസ് മാത്യുവിന്റെ കാര്യത്തിൽ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം സ്വീകരിച്ച നിലപാട് തന്നെയാണ് പി.പി. ദിവ്യയുടെ കാര്യത്തിലും സിപിഎം നേതൃത്വം കൈകൊള്ളുന്നത്. ദിവ്യക്കെതിരേ രാജി ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും സിപിഎമ്മിന്റെ സർക്കാർ സർവീസ് സംഘടനയായ എൻജിഒ…
Read Moreകന്നിയങ്കത്തിന് ഇറങ്ങും മുമ്പ് ഉമ്മൻചാണ്ടിയുടെ കല്ലറിയിലെത്തി അനുഗ്രഹം തേടി രാഹുൽ മാങ്കൂട്ടത്തിൽ
കോട്ടയം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി അനുഗ്രഹം തേടി. മുതിർന്ന നേതാക്കൾക്കൊപ്പം എത്തിയ രാഹുൽ ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിൽ മാലയിട്ടും കല്ലറയിൽ മെഴുതിരി കത്തിച്ചുമാണ് മടങ്ങിയത്. കെ.സി. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി. വിഷ്ണുനാഥ് തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പം ഉമ്മൻ ചാണ്ടിയുടെ കല്ലറിയിലെത്തിയിരുന്നു. വ്യക്തിപരമായ വൈകാരികതയുടെ ഭാഗമായാണ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. നേരത്തെ ചാണ്ടി ഉമ്മൻ രാഹുൽ മാങ്കൂട്ടത്തിലുമായുള്ള കൂടിക്കാഴ്ച നിരസിച്ചെന്ന തരത്തിൽ വന്ന വാർത്തകൾ വന്നിരുന്നു. ഇതിനെ തള്ളി ചാണ്ടി ഉമ്മൻ തന്നെ രംഗത്തുവന്നിരുന്നു. രാഹുലിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും പ്രചരണത്തിൽ കൂടെ ഉണ്ടാകുമെന്നും ചാണ്ടി ഉമ്മൻ അറിയിച്ചിരുന്നു.
Read More