മുംബൈ: മഹാരാഷ്ട്ര മുൻമന്ത്രി ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയവർ വെടിവയ്ക്കാൻ പരിശീലിച്ചത് യൂട്യൂബിൽനിന്ന്. പ്രതികളായ ഗുർമൈൽ സിംഗും ധരമരാജ് കശ്യപും യൂട്യൂബ് വീഡിയോകൾ കണ്ടാണ് വെടിവയ്ക്കാൻ പഠിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവർ പരിശീലനം നടത്തിയ പ്രദേശം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കേസിൽ നിരവധി സാക്ഷികളടക്കം പതിനഞ്ചിലധികം പേരുടെ മൊഴി മുംബൈ ക്രൈംബ്രാഞ്ച് ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിലായിട്ടുണ്ട്. പ്രതികൾക്കു പണവും ആയുധങ്ങളും നൽകിയ ആളാണ് പിടിയിലായത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം നാലായി
Read MoreCategory: Loud Speaker
ദമാം-ലക്നൗ ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി: അടിയന്തരമായി ജയ്പുർ വിമാനത്താവളത്തിൽ ഇറക്കി
ജയ്പുർ: സൗദി അറേബ്യയിലെ ദമാമിൽനിന്ന് ലക്നൗവിലേക്കു സഞ്ചരിക്കുകയായിരുന്ന ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് അടിയന്തരമായി ജയ്പുർ വിമാനത്താവളത്തിൽ ഇറക്കി. ബോംബ് സ്ക്വാഡും (ബിഡിഡിഎസ്) പോലീസ് നായയും വിമാനം പരിശോധിച്ചെങ്കിലും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താനായില്ലെന്ന് ജയ്പുർ പോലീസ് അറിയിച്ചു. 175 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്. പരിശോധനകൾക്കുശേഷം യാത്ര തുടർന്നു. അതേസമയം, കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിലൂടെ 10 ബോംബ് ഭീഷണികൾ വന്നതായി സിഐഎസ്എഫ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. വിമാനങ്ങളിലെ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട നിരവധി അക്കൗണ്ടുകൾ കണ്ടെത്തി സസ്പെൻഡ് ചെയ്തുവെന്നും ലണ്ടനിൽനിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമാണ് ഭീഷണിയുണ്ടായതെന്ന് പോലീസ് അറിയിച്ചു.
Read Moreവിമാനങ്ങൾക്ക് ബോംബ് ഭീഷണി: അച്ഛനും കൗമാരക്കാരനും നോട്ടീസ് അയച്ച് പോലീസ്
മുംബൈ: വിമാനങ്ങൾക്കുനേരേ ബോംബ് ഭീഷണി മുഴക്കിയ സംഭവത്തിൽ പിതാവിനും കൗമാരക്കാരനായ മകനും നോട്ടീസ് അയച്ച് മുംബൈ പോലീസ്. ഇരുവരോടും ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടു. സംഭവത്തിൽ ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവിൽ നിന്നുള്ള മറ്റൊരാൾക്കും പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ മൂന്നു വിമാനങ്ങൾക്കുനേരേയാണ് ഇവർ ബോംബ് ഭീഷണി മുഴക്കിയതെന്ന് പോലീസ് അറിയിച്ചു. ഭീഷണിയുടെ പശ്ചാത്തലത്തിൽ ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യ വിമാനം ന്യൂഡൽഹിയിലേക്കു തിരിച്ചുവിട്ടു.കൂടാതെ രണ്ട് ഇൻഡിഗോ വിമാനങ്ങൾ മണിക്കൂറുകളോളം വൈകുകയും ചെയ്തു. വിമാനങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
Read Moreപാലക്കാട് കോണ്‍ഗ്രസ് പാളയത്തിൽ പടയുണ്ടാക്കാൻ ആരു വിചാരിച്ചാലും നടക്കില്ല: പാർട്ടി തീരുമാനം അനുസരിക്കണം; വി.കെ. ശ്രീകണ്ഠൻ
പാലക്കാട്: പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിശ്ചയിച്ച പാർട്ടി തീരുമാനം എല്ലാവരും അനുസരിക്കണമെന്ന് വി.കെ.ശ്രീകണ്ഠൻ എംപി. പാലക്കാട് കോണ്‍ഗ്രസിൽ പാളയത്തിൽ പടയുണ്ടാക്കാൻ ആരു വിചാരിച്ചാലും നടക്കില്ലെന്നും ശ്രീകണ്ഠൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു. വിജയസാധ്യതയുള്ള സീറ്റായാതിനാൽ സ്വഭാവികമായും പലർക്കും പാലക്കാട് സീറ്റിൽ സ്ഥാനാർഥിയായി മത്സരിക്കാൻ ആഗ്രഹമുണ്ടാകും. ആരു മത്സരിക്കണമെന്ന തീരുമാനം അന്തിമമായി നിശ്ചയിക്കുന്ന പാർട്ടിയാണ്. പുറമെ നിന്ന് സ്ഥാനാർഥികൾ വരുന്നതിൽ തെറ്റില്ല. പല മാനദണ്ഡങ്ങളും നോക്കിയാണ് സ്ഥാനാർഥിയെ നിശ്ചയിക്കുക. സരിന് അതൃപ്തിയെന്ന വാർത്ത ചാനലിൽ കണ്ട അറിവേയുള്ളു. ഇതുവരെയും എന്നെ ബന്ധപ്പെട്ടിട്ടില്ല. പത്രസമ്മേളനം വിളിച്ചിട്ടുള്ളത് ഒരുപക്ഷേ രാഹുലിനെ വൻ ഭൂരിപക്ഷത്തിൽ ജയിപ്പിക്കണമെന്ന് പറയാനായിരിക്കുമെന്ന് ശ്രീകണ്ഠൻ പ്രതികരിച്ചു. സരിന് കടുത്ത അനീതി നേരിടേണ്ടി വന്നെന്ന പരാതി തെറ്റാണെന്നും യുവതലമുറയ്ക്ക് അർഹമായ പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്നും സരിനെ സീറ്റുകൊടുത്ത് മത്സരിപ്പിച്ചിട്ടുണ്ടല്ലോ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Moreകാഷ്മീരിനെ ഒമര്‍ അബ്ദുള്ള നയിക്കും; കോണ്‍ഗ്രസും സിപിഎമ്മും മന്ത്രിസഭയില്‍
ശ്രീനഗര്‍: ജമ്മു കാഷ്മീരിന്റെ പുതിയ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുള്ള സത്യപ്രതിജ്ഞ ചെയ്തു. ജമ്മു കാഷ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. അബ്ദുള്ളയ്ക്കൊപ്പം മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ്, സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ “ഇന്ത്യ’ സഖ്യംസര്ക്കാരാണു അധികാരമേല്‍ക്കുന്നത്. ‘ഇന്ത്യ’ സഖ്യത്തിലെ പ്രമുഖ നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. രാഹുൽ ഗാന്ധി, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ് പവാർ) വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ, ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 90 അംഗ നിയമസഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സിന് 42 സീറ്റുണ്ട്. കോണ്‍ഗ്രസിന് ആറു സീറ്റും സിപിഎമ്മിന് ഒരു സീറ്റുമാണുള്ളത്. ഇവരുടെ പിന്തുണയോടെയാണ് ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍. പ്രധാന വകുപ്പുകളുടെ…
Read Moreഎഡിഎം നവീന്‍ ബാബുവിന്റെ സംസ്കാരം നാളെ; കളക്ടറേറ്റിൽ പൊതുദർശനം; നവീന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ജില്ലാ കമ്മിറ്റി
പത്തനംതിട്ട: കണ്ണൂരില്‍ ജീവനൊടുക്കിയ എഡിഎം മലയാലപ്പുഴ പത്തിശേരി കാരുവേലില്‍ നവീന്‍ ബാബു(55) വിന്റെ സംസ്കാരം നാളെ. ഇന്നലെ രാത്രി പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിലെത്തിച്ച് മോര്‍ച്ചറിയിലേക്ക് മാറ്റാനാണ് തീരുമാനം. നാളെ രാവിലെ പുറത്തെടുത്ത് പത്തനംതിട്ട കളക്ടറേറ്റിലടക്കം പൊതുദര്‍ശനത്തിനുവച്ചശേഷം മലയാലപ്പുഴയിലെ വീട്ടിലെത്തിക്കും. തുടര്‍ന്ന് അന്തിമോപചാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഉച്ചയോടെ സംസ്കരിക്കാനാണ് തീരുമാനം. കണ്ണൂരില്‍ നിന്നു പത്തനംതിട്ട എഡിഎമ്മായി സ്ഥലംമാറ്റപ്പെട്ട നവീന്‍ബാബുവിന്റെ മൃതദേഹം ഇന്നലെ രാവിലെയാണ് താമസസ്ഥലത്തു കണ്ടെത്തിയത്. തിങ്കളാഴ്ച കണ്ണൂര്‍ കളക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ എഡിഎമ്മിനെ മാനസികമായി തളര്‍ത്തുന്ന രീതിയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നടത്തിയ പ്രസംഗമാണ് ജീവനൊടുക്കാന്‍ കാരണമായതെന്നു സംശയിക്കുന്നു. പെട്രോള്‍ പമ്പിന് എന്‍ഒസി നല്കുന്ന വിഷയവുമായി ബന്ധപ്പെട്ട്് നവീന്‍ ബാബു പണം വാങ്ങിയെന്നാണ് ആരോപണം. രാത്രിയില്‍ നാട്ടിലേക്കുള്ള മലബാര്‍ എക്സ്പ്രസില്‍ ചെങ്ങന്നൂരില്‍ ഇറങ്ങാന്‍ റിസര്‍വേഷന്‍ എടുത്തിരുന്നുവെങ്കിലും…
Read Moreമഞ്ചേശ്വരം തെരഞ്ഞെടുപ്പ്: കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് തിരിച്ചടി; സെഷന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് തിരിച്ചടി. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. 2021ലെ മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കോഴക്കേസിലാണ് ഒന്നാം പ്രതി കെ.സുരേന്ദ്രന് ഉള്‍പ്പെടെ ആറ് പ്രതികളെ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കിയത്. കേസ് രാഷ്ട്രീയ ലക്ഷ്യം വച്ച് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് സുരേന്ദ്രനും ബിജെപിയുടെ നേതാക്കളായ മറ്റു അഞ്ചു പ്രതികളും നല്കിയ വിടുതല്‍ ഹര്‍ജി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുവദിക്കുകയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.വി.രമേശനായിരുന്നു പരാതിക്കാരന്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി നല്കിയ പരാതിയില്‍ എടുത്ത കേസ് രാഷ്ട്രീലക്ഷ്യംവച്ച് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് 2023 സെപ്റ്റംബറില്‍ നല്കിയ വിടുതല്‍ ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്. ബിഎസ്പി സ്ഥാനാര്‍ഥി കെ.സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വച്ച് ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിക്കുകയും കോഴയായി 2.5 ലക്ഷം രൂപയും മൊബൈല്‍…
Read Moreഇടതു സ്ഥാനാർഥികൾ ഉടൻ; നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; എൻഡിഎ സ്ഥാനാർഥികൾ രണ്ടു ദിവസത്തിനുള്ളിൽ
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ വൈകാതെ സ്ഥാനാർഥികളെ രംഗത്തിറക്കാൻ ഇടതുമുന്നണി. കോൺഗ്രസ് ആദ്യമെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയതിനാൽ നാളത്തന്നെ ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. വയനാട് ലോക്സഭാ സീറ്റിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ്. സിപിഐ എക്സിക്യൂട്ടിവിന് ശേഷം ഇടത് സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. വയനാട് സീറ്റ് സി പി ഐയുടേതാണ്. ചേലക്കരയും പാലക്കാടും സി പി എമ്മിനും. സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപ് ഇടതുമുന്നണി യോഗം ചേരും. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഇടതു സ്ഥാനാർഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളുടെ പേര് തന്നെയാണ് ഇപ്പോഴും ഉയർന്നു നിൽക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ മേഖലയിലുള്ള ബിനുമോളുടെ സ്വാധീനമാണ് അനുകൂലഘടകമാകുന്നത്. 2016 മുതൽ സിപിഎം പാലക്കാട് മണ്ഡലത്തിൽ മൂന്നാം സ്ഥാനത്താണ്. ബിജെപിയാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. അതേസമയം വയനാട് ലോക്സഭാ മണ്ഡലത്തിൽ ഇടതു സ്ഥാനാർഥിയായി…
Read Moreലോകം കണ്ടിരിക്കേണ്ട 10 നഗരങ്ങളിലൊന്ന് ; തിരുവനന്തപുരത്തിന് ലഭിച്ച വലിയ അംഗീകാരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സ്കൈ സ്കാനര്‍ ട്രാവലേഴ്സ് പുരസ്കാരം തിരുവനന്തപുരത്തിന് ലഭിച്ചത് വലിയ അംഗീകാരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ലോകം കണ്ടിരിക്കേണ്ട 10 നഗരങ്ങളിലൊന്നായാണ് തിരുവനന്തപുരത്തെ തെരഞ്ഞടുത്ത്. ലോക വിനോദസഞ്ചാര ഭൂപടത്തില്‍ തിരുവനന്തപുരത്തിനും അംഗീകാരം ലഭിച്ചുവെന്ന് മന്ത്രി പറഞ്ഞു. വലിയ രീതിയില്‍ സന്ദര്‍ശകര്‍ നഗരത്തിലെത്തുന്നു. മാനവീയം വീഥി വലിയ രീതിയില്‍ ശ്രദ്ധ പിടിച്ചു പറ്റി. നഗരത്തിലെ 25 കെട്ടിടങ്ങള്‍ ദീപാലംകൃതമായി. ബേക്കറി ജംഗ്ഷന് മനോഹരമായ സ്ഥലമായി മാറും- മന്ത്രി പറഞ്ഞു. അതേസമയം ഉപതിരഞ്ഞെടുപ്പില്‍ നല്ല വിജയം ഇടതുമുന്നണിക്ക് ഉണ്ടാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സ്ഥിതി നോക്കിയല്ല ജനങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് വിജയിച്ചത്. വട്ടിയൂര്‍ക്കാവിന്റെ വേര്‍ഷന്‍ ടു ആണ് പാലക്കാട് ഉപതെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
Read Moreഭർത്താവ് സാരി വാങ്ങി നൽകിയില്ല; ട്രെയിനിനു മുന്നിൽച്ചാടി യുവതി ജീവനൊടുക്കി; സാരി കിട്ടാത്തതില്‍ യുവതി വിഷമിച്ചിരുന്നതായി ബന്ധുക്കൾ
റാഞ്ചി: ഭർത്താവ് പുതിയ സാരി വാങ്ങി നൽകാത്തതിനെത്തുടർന്നു യുവതി ആത്മഹത്യ ചെയ്തു. സെൻഡോ ദേവി എന്ന ഇരുപത്തിയാറുകാരിയാണു ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്. ജാർഖണ്ഡിലെ ദുംക ജില്ലയിലെ ബാഗ്ജോപ ഗ്രാമത്തിലാണു സംഭവം. ദസറ ആഘോഷങ്ങളിൽ ധരിക്കാൻ സെൻഡോ ദേവി പുതിയ സാരി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്രാക്ടർ ഡ്രൈവറായ ഭർത്താവിനു സാരി വാങ്ങാൻ കഴിഞ്ഞില്ല. ഇതാണു യുവതിയെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. പുതിയ സാരി കിട്ടാത്തതില്‍ യുവതി വിഷമിച്ചിരുന്നതായി ബന്ധുക്കളും പറഞ്ഞു. ദന്പതികൾക്കു രണ്ടു കുട്ടികളാണുള്ളത്.
Read More