തിരുവനന്തപുരം : നിലമ്പൂർ എംഎൽഎ പി.വി. അൻവർ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം. ആർ. അജിത് കുമാറിനെതിരേ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് ഡിജിപി കൈമാറിയേക്കും. കണ്ണൂരിൽനിന്നു മുഖ്യമന്ത്രി തിരുവനന്തപുര ത്തെത്തിയ ശേഷമായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക.സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർബേഷ് സാഹിബ്, സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻ കുമാർ, തൃശൂർ റേഞ്ച് ഡി ഐ ജി തോംസൺ ജോസ്, എസ് പി മധുസൂദനൻ എന്നിവരുടെ നേതൃത്യത്തിലുള്ള സംഘമാണ് അനേഷിച്ചത്. കഴിഞ്ഞ മാസമാണ് അൻവർ എഡിജിപിക്കെതിരേ സ്വർണക്കടത്ത്, കൊലപാതകം, അനധികൃത സ്വത്തു സമ്പാദനം ഉൾപ്പെടെയുള്ള ആരോപങ്ങൾ ഉന്നയിച്ചത്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യ മന്ത്രി നിർദേശിച്ചിരുന്നു. എഡിജിപിയെ തത്സ്ഥാനത്തുനിന്നു മാറ്റണമെന്ന് ഡിജിപിയും സർക്കാരിലെ ഘടകകക്ഷി നേതാക്കളും പ്രതിപക്ഷവും ആവശ്യപ്പെട്ടെങ്കിലും മുഖ്യ മന്ത്രി ഇക്കാര്യങ്ങൾ…
Read MoreCategory: Loud Speaker
കോടിയേരിയുടെ അന്ത്യയാത്ര സംബന്ധിച്ച് തെറ്റായ പ്രചാരണം നടന്നു; പാർട്ടി നീതി കാണിച്ചില്ലെന്നത് നുണ പ്രചാരണമാണെന്ന് എ.കെ. ബാലൻ
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ അന്ത്യയാത്രയുമായി ബന്ധപ്പെട്ട് ശത്രുക്കൾ തെറ്റായ പ്രചരണം നടത്തിയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ. ഇപ്പോൾ അത് ഏറ്റുപിടിക്കാൻ ചിലർ രംഗത്തുവന്നിരിക്കുന്നു. എന്ത് വൃത്തികേടും പറയാം എന്നാണ് അവർ കരുതുന്നത്. അദ്ദേഹത്തോടു പാർട്ടി നീതി കാണിച്ചില്ലെന്നത് നുണ പ്രചാരണമാണ്. മാതൃകാ കമ്യൂണിസ്റ്റായിരുന്നു കോടിയേരി ബാലകൃഷ്ണൻ എന്നും എ.കെ.ബാലൻ ഡൽഹിയിൽ മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം ഒരു ദേശീയ മാധ്യമത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ നല്കിയ അഭിമുഖത്തിലെ മലപ്പുറം സംബന്ധിച്ച പരാമർശത്തെ വക്രീകരിച്ചുള്ള പ്രചാരണമാണ് നടക്കുന്നതെന്നും എ.കെ.ബാലൻ പറഞ്ഞു. അഭിമുഖം ഒന്നുകൂടി വായിക്കണമെന്നും സംഘപരിവാറിനെതിരേ രൂക്ഷമായ നിലപാട് അതിൽ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിനോട് ഒത്തുതീർപ്പില്ലെന്നു മുഖ്യമന്ത്രി അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. കരിപ്പൂരിൽനിന്ന് സ്വർണം പിടിച്ചാൽപിന്നെ മലപ്പുറം എന്നല്ലേ പറയേണ്ടത്? തിരുവനന്തപുരത്തുനിന്ന് സ്വർണം പിടിച്ചെന്നു പറഞ്ഞാൽ തിരുവനന്തപുരത്തെ അപമാനിക്കലാണോയെന്നും എ.കെ. ബാലൻ ചോദിച്ചു.
Read Moreആശ്വാസവിധി നൽകി ഹൈക്കോടതി; ചൂടിൽ ആശ്വാസമേകാൻ വാഹനങ്ങളില്‍ സണ്‍ കണ്ട്രോള് ഫിലിം ഒട്ടിക്കാന്‍ തിരക്കേറി
കോട്ടയം: വാഹനങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിച്ചു സണ്‍ കണ്ട്രോള് ഫിലിം ഒട്ടിക്കാമെന്ന് ഹൈക്കോടതി വിധി വന്നതോടെ വാഹന ഉടമകള്‍ക്ക് ആശ്വാസം. ചൂട് വര്‍ധിച്ചുകൊണ്ടിരിക്കെ നേരിയ ആശ്വാസത്തിന് ഇത് ഇടയാക്കും. കോടതി വിധി വന്നതോടെ നിരവധി പേരാണ് വാഹനങ്ങളില്‍ ഫിലിം ഒട്ടിക്കുന്നത്. വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ഗ്ലാസുകളില്‍ 70 ശതമാനവും ഇരുവശത്തെയും ഗ്ലാസുകളില്‍ 50 ശതമാനവും പ്രകാശം കടക്കുംവിധം കൂളിംഗ് ഫിലിം ഒട്ടിക്കാമെന്നാണ് വിധി. 2012ല്‍ കറുത്ത ഫിലിം നിരോധിച്ച സുപ്രീം കോടതി വിധിയനുസരിച്ച് ഫിലിമുകള്‍ ഒഴിവാക്കിയവര്‍ വീണ്ടും ഒട്ടിക്കാനുള്ള തയാറെടുപ്പിലാണ്. കറുത്ത ഫിലിം ഒട്ടിച്ച വാഹനങ്ങള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ സണ്‍ കണ്ട്രോള് ഫിലിം ഒഴിവാക്കണമെന്ന നിയമം പ്രാബല്യത്തിലായതോടെ ഫിലിം ഒട്ടിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ അടച്ചൂപൂട്ടിയിരുന്നു. പിന്നീട് കേന്ദ്ര മാനദണ്ഡം അനുസരിച്ചു സുതാര്യമായ ഫിലിമുകള്‍ ഒട്ടിച്ചിരുന്ന ചില സ്ഥാപനങ്ങള്‍ മാത്രമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. രാത്രിയില്‍ എതിരേ…
Read Moreകേരള കോണ്‍ഗ്രസ് കടലാസുപുലിയെന്ന് സിപിഐ; സിപിഐ കടലാസുപുലി പോലുമല്ലെന്ന് കേരള കോണ്‍ഗ്രസ്
കോട്ടയം: സഹകരണ ബാങ്കിലെ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി ഭിന്നത നിലനില്‍ക്കുന്നതിനിടയില്‍ കേരള കോണ്‍ഗ്രസിനെതിരേ കടുത്ത വിമര്‍ശനവുമായി സിപിഐയും രംഗത്ത്. സിപിഐ വിമര്‍ശനത്തെ യൂത്ത് ഫ്രണ്ടിനെ ഉപയോഗിച്ച് കേരള കോണ്‍ഗ്രസ്-എം നേരിട്ടതോടെ എല്‍ഡിഎഫില്‍ ഘടകകക്ഷികള്‍ തമ്മില്‍ ഭിന്നത രൂക്ഷമായി. വിമർശനം സിപിഐ ജില്ലാ നേതൃക്യാമ്പിൽകഴിഞ്ഞ രണ്ടു ദിവസമായി കോട്ടയത്തു നടന്ന സിപിഐ ജില്ലാ നേതൃക്യാമ്പിലാണ് കേരള കോണ്‍ഗ്രസിനെതിരേ വിമര്‍ശനമുയര്‍ന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി ചേര്‍ന്ന് സിപിഐയെ ഒറ്റപ്പെടുത്തിയെന്നാണ് ജില്ലാ സെക്രട്ടറി വി.ബി. ബിനു അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. കടുത്തുരുത്തി, പാലാ, പൂഞ്ഞാര്‍ മേഖലകളില്‍ സിപിഎം കേരള കോണ്‍ഗ്രസ്-എമ്മിന് അമിതമായി സീറ്റു നല്കി സഹായിച്ചു. താഴെത്തട്ടില്‍ ഇടതു പാര്‍ട്ടികളുമായി കേരള കോണ്‍ഗ്രസിനു നല്ല ബന്ധമല്ല. ഇതു പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചെന്നും ക്യാമ്പില്‍ വിമര്‍ശനമുയര്‍ന്നു. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോമസ് ചാഴികാടനു ഭൂരിപക്ഷം ലഭിച്ച ഏക മണ്ഡലം സിപിഐയുടെ വൈക്കം…
Read Moreസിബിഎസ്ഇ പരീക്ഷ 2025: ഫ്രെബുവരി 15ന് തുടങ്ങും; പരീക്ഷാ കേന്ദ്രങ്ങളിൽ സിസിടിവി നിർബന്ധമാക്കി
ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2025 പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിക്കും. 10, 12 ക്ലാസുകളിലേക്കുള്ള പരീക്ഷാ ഷെഡ്യൂൾ ഡിസംബറിൽ പുറത്തിറക്കും. പരീക്ഷ ഏപ്രിലിൽ അവസാനിക്കുമെന്നു പ്രതീക്ഷിക്കുന്നു. പ്രായോഗിക പരീക്ഷകൾക്കായി പ്രത്യേക ഷെഡ്യൂളും ബോർഡ് പുറത്തിറക്കും. പത്താം ക്ലാസിൽ, സ്കൂൾ അധ്യാപകരുടെ മേൽനോട്ടത്തിൽ പ്രാക്ടിക്കലുകൾ നടത്തും, 12 ക്ലാസ് പ്രാക്ടിക്കലുകളിൽ എക്സ്റ്റേണൽ എക്സാമിനർ സ്കൂളുകൾ സന്ദർശിക്കും. പരീക്ഷാകേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ള സ്കൂളുകൾക്ക് സിസിടിവി നിർബന്ധമാക്കിയിട്ടുണ്ട്. ഇന്ത്യയിലും 26 രാജ്യങ്ങളിലുമായി ഏകദേശം 44 ലക്ഷം വിദ്യാർഥികൾ പരീക്ഷകളിൽ പങ്കെടുക്കും. 8,000 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്.
Read Moreപരസ്യമദ്യപാനം ചോദ്യംചെയ്ത പോലീസിനെതിരേ ആക്രമണം: രണ്ടുപേർ അറസ്റ്റിൽ
കണ്ണൂർ: സ്കൂൾ ഗ്രൗണ്ടിനു സമീപത്തെ പരസ്യമദ്യപാനം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസിനെ ആക്രമിച്ചു.വളപട്ടണം പോലീസ് പട്രോളിംഗ് സംഘത്തെയാണ് ഇന്നലെ വൈകുന്നേരം ആറരയോടെ മദ്യപസംഘം ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കൽ കമലാ നെഹ്റു സ്കൂളിനു സമീപത്തെ അതുൽ (22), പി. സിജിൽ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പട്രോളിംഗ് നടത്തുന്നതിനിടെ രണ്ടുപേർ പരസ്യമായി മദ്യപിക്കുന്നത് കണ്ട പോലീസ് സംഘം ഇവരുടെ അടുത്തെത്തിയപ്പോൾ ഓടിപ്പോയ ഇവരെ പോലീസ് പിന്തുടർന്നപ്പോൾ അതുൽ പോലീസിനെ ചോദ്യം ചെയ്യുകയും ആക്രമിക്കുകയുമായിരുന്നു. കൈയിലുണ്ടായിരുന്ന എന്തോ വസ്തു ഉപയോഗിച്ച് പോലീസ് സംഘത്തിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ കിരണിന്റെ മുഖത്ത് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. പരിക്കേറ്റ കിരൺ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ട പ്രതികളെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ആക്രമിച്ചതിനുമാണ് കേസ്.
Read Moreവിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; സംവിധായകന് അറസ്റ്റില്‍
കൊച്ചി: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയില്‍ സംവിധായകന് അറസ്റ്റില്‍. ജെയിംസ് കാമറൂണ്‍ എന്ന ചിത്രം സംവിധാനം ചെയ്യുകയും ചില ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയും ചെയ്ത മലപ്പുറം പൂച്ചാല്‍ കല്ലറമ്മല്‍ വീട്ടില്‍ എ.ഷാജഹാ(31) നെയാണ് പാലാരിവട്ടം പോലീസ് ഇന്‍സ്പെക്ടര്‍ എ. ഫിറോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ സ്വദേശിയായ യുവതിക്കൊപ്പം വെണ്ണലയിലാണു ഷാജഹാന് താമസിച്ചിരുന്നത്. ജെയിംസ് കാമറൂണ്‍ എന്ന ചിത്രത്തില്‍ യുവതി അഭിനയിച്ചെങ്കിലും സിനിമ പുറത്തിറങ്ങിയില്ല. യുവതിയെ വിവാഹം കഴിക്കുമെന്നായിരുന്നു ഷാജഹാന് പറഞ്ഞിരുന്നതെങ്കിലും ഇയാള്‍ വിവാഹിതനാണെന്ന വിവരം പിന്നീടു യുവതി അറിഞ്ഞു. യുവതിയില്‍നിന്ന് ഇയാള്‍ പല തവണകളായി മൂന്നു ലക്ഷം രൂപയും കൈക്കലാക്കി. ഇതോടെയാണു യുവതി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ച്ചയായി ബലാത്സംഗം ചെയ്യുക, ഭീഷണി, വഞ്ചന, ആയുധം ഉപയോഗിച്ചു മുറിവേല്പിക്കല് തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണു കേസെടുത്തിട്ടുള്ളത്.
Read Moreഒളിവിൽ നിന്ന് മോചനം; നിന്ന് സിദ്ദിഖിന് ഇടക്കാല ജാമ്യം: അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
തിരുവനന്തപുരം: യുവനടിയെ ബലാത്സംഗം ചെയ്തു എന്ന കേസിലെ പ്രതി നടൻ സിദ്ദിഖിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ ബെല .എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. സിദ്ദിഖിന്റെ മകനും നടനുമായ ഷഹീനും കോടതിയില്‍ എത്തിയിരുന്നു. യുവനടിയുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. നേരത്തേ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ നടൻ ഒളിവിൽപോയിരുന്നു. വസ്തുതകളും വാദങ്ങളും പരിഗണിക്കാതെയാണ് ഹൈക്കോടതി വിധിയെന്നായിരുന്നു സിദ്ദിഖ് സുപ്രീംകോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്.
Read Moreപി.വി. അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നിൽ വൻ ഗൂഢാലോചനയെന്ന് എഡിജിപിയുടെ മൊഴി; ആർഎസ്എസ് നേതാക്കളെ കണ്ടത് 5 മിനിറ്റ് മാത്രം
തിരുവനന്തപുരം : പി.വി.അൻവർ എം എൽ എ യുടെ ആരോപണ ങ്ങൾക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നു എഡിജിപി എം. ആർ. അജിത് കുമാറിന്റെ മൊഴി. ഉന്നത പോലീസ് ഉദോഗസ്ഥരും കള്ളക്കടത്തു സംഘങ്ങൾക്കും ഈ ഗൂഢാലോചനയിൽ പങ്കുണ്ടെന്നും മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനയാണ് നടക്കുന്നതെന്നും താൻ സംശയിക്കുന്നതായാണ് എഡിജിപി എം.ആർ.അജിത്കുമാർ ഡിജിപി ഷേഖ് ദർബേഷ് സാഹിബ് മുൻപാകെ നൽകിയ മൊഴിയിൽ പറയുന്നത്. കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്ത് വച്ച് ഡിജിപി നടത്തിയ മൊഴിയെടുക്കലിൽ സിറ്റി പോലീസ് കമ്മിഷണർ ജി. സ്പർജൻ കുമാർ, ക്രൈം ബ്രാഞ്ച് എസ് പി. മധുസൂദനൻ എന്നിവരും ഡിജിപി യോടൊപ്പം ഉണ്ടായിരുന്നു. പ്രത്യേകം തയ്യാറാക്കിയ ചോദ്യവലി പ്രകാരം ആയിരുന്നു മൊഴിയെടുപ്പ്. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച ജോലിയുടെ ഭാഗമായുള്ളതാണ്. ക്രമ സമാധാനപാലനത്തിന്റെ ഭാഗമായി വിവിധ മത സാമുദായിക രാഷ്ട്രീയ നേതാക്കളുമായി കൂടി കാഴ്ച്ച നടത്താറുണ്ട്. പല വിഷയങ്ങളും ഉണ്ടാകുമ്പോൾ അവയെ…
Read Moreഉദ്യോഗസ്ഥർക്കെതിരേ ആരോപണം വന്നാൽ ഉടൻ നടപടി സ്വീകരിക്കുന്നത് തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുമെന്ന് മന്ത്രി രാജീവ്
തിരുവനന്തപുരം: ഉദ്യോഗസ്ഥർക്കെതിരേ ആരോപണം വന്നാൽ അപ്പോൾ തന്നെ നടപടി സ്വീകരിക്കുന്നത് ഭരണത്തെ ബാധിക്കുന്ന തെറ്റായ കീഴ് വഴക്കം മന്ത്രി പി.രാജീവ്. പാർട്ടിവിരുദ്ധതയുടെ ആയുധം എന്ന തലക്കെട്ടിൽ സിപിഎം മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് എഡിജിപി എം.ആർ അജിത് കുമാറിനെതിരായ നടപടി വൈകുന്നതിനെ ന്യായീകരിക്കുന്ന പരാമർശമുള്ളത്. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുകയും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കർശനമായ നടപടി എടുക്കുമെന്നും മന്ത്രി ലേഖനത്തിൽ പറയുന്നു.ആർഎസ്എസ് നേതാക്കളുമായി എഡിജിപി അജിത്കുമാറിന്റെ കൂടിക്കാഴ്ച സർക്കാർ അന്വേഷണവിധേയമാക്കിയിരുന്നു. തൃശൂർ പൂരം അലങ്കോലമാക്കാൻ ശ്രമം നടന്നെന്ന് മുഖ്യമന്ത്രി തന്നെ പരസ്യമായി പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണവും നടന്നു. റിപ്പോർട്ടിന്റഎ പരിശോധനയും തടർനടപടികളും നടന്നുവരികയാണ്. രാഷ്ട്രീയകാര്യങ്ങൾക്ക് ഉദ്യോഗസ്ഥരെ ആശ്രയിക്കുന്ന പാർട്ടിയല്ല സിപിഎമ്മെന്നും മന്ത്രി പി.രാജീവ് ലേഖനത്തിൽ പറയുന്നു. പി.വി.അൻവറിനെയും ലേഖനത്തിൽ വിമർശിക്കുന്നു. ഒരു പരാതി ലഭിക്കുമ്പോൾ സാധാരണയായി ചെയ്യേണ്ട കാര്യങ്ങളല്ല അൻവർ ചെയ്തത്. എല്ലാം മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയശേഷമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതുപ്രകാരം…
Read More