മുണ്ടക്കയം: പ്രളയത്തില്‍ തകര്‍ന്ന കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാട് പാലത്തിന്റെ നിര്‍മാണം വൈകുന്നത് മലയോര ജനതയെ ദുരിതത്തിലാക്കുന്നു. 2021 ഒക്ടോബര്‍ 16നുണ്ടായ പ്രളയത്തില്‍ കൂട്ടിക്കല്‍, മുണ്ടക്കയം, കൊക്കയാര്‍ പഞ്ചായത്തുകളിലായി നിരവധി പാലങ്ങളും റോഡുകളും ഒലിച്ചുപോയിരുന്നു. റോഡുകളുടെ പണി യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയായെങ്കിലും പാലങ്ങളുടെ നിര്‍മാണം ഇപ്പോഴും ഇഴയുകയാണ്. കോട്ടയം-ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തായാര് ഈസ്റ്റ് പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. മ്ലാക്കര പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി പാലം തുറന്നു കൊടുത്തിരുന്നു. അതേസമയം വല്യേന്ത, മ്ലാക്കര, ഇളങ്കാട് ടോപ്പ് തുടങ്ങിയ മേഖലയിലെ ജനങ്ങളുടെ ആശ്രയമായിരുന്ന ഇളങ്കാട് ടൗണിലെ പാലത്തിന്റെ നിര്‍മാണം വൈകുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുകയാണ്. പ്രളയത്തില്‍ തകര്‍ന്ന കലുങ്കിനുപകരം പുതിയ പാലം നിര്‍മിക്കാന്‍ 70 ലക്ഷം രൂപ അനുവദിച്ച നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍, നിര്‍മാണം ആരംഭിച്ചതിനുശേഷമുണ്ടായ സാങ്കേതിക പ്രശ്നങ്ങളെത്തുടര്‍ന്നു പാലം പണി താത്കാലികമായി നിര്‍ത്തിവയ്ക്കുകയും പോരായ്മകള്‍ പരിഹരിച്ച് നിര്‍മാണം വീണ്ടും ആരംഭിച്ചെങ്കിലും…
Read MoreCategory: Loud Speaker
കല്യാണമൊന്നുമായില്ലേ… നിരന്തരം ചോദിച്ചുകൊണ്ടിരുന്ന അയൽക്കാരനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി
സുമാത്ര: നാട്ടിലെ യുവാക്കൾ ഏറ്റവും കൂടുതൽ കേട്ടു മടുക്കുന്ന കാര്യങ്ങളാണ് ജോലി ആയില്ലേ കല്യാണം ആയില്ലേ എന്ന ചോദ്യം. ഇനിയിപ്പോ ഇത് രണ്ടും കിട്ടി കഴിഞ്ഞാൽ അടുത്തതാണ് കുട്ടികളായില്ലേ എന്നത്. ഇൻഡോഷ്യയിലെ വടക്കൻ സുമാത്രയിലെ സൗത്ത് തപനുലി മേഖലയിൽ നിന്നുളള യുവാവിന്റെ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. വിവാഹം ഒന്നും ആയില്ല എന്ന ചോദ്യം കേട്ട് മടുത്ത പാർലിന്ദുഗൻ സിരേഗർ എന്ന 45കാരൻ അയൽവാസിയെ കൊലപ്പെടുത്തി. 60 കാരനായ അസ്ഗിം ഇരിയാന്റോയെയാണ് ഇയാൾ കൊലപ്പെടുത്തിയത്. യുവാവിനെ എപ്പോൾ കണ്ടാലും അയൽവാസിക്ക് വിവാഹക്കാര്യത്തെ കുറിച്ച് മാത്രമേ ചോദിക്കാനുള്ളു. ഇത് മാനസികമായി യുവാവിനെ തളർത്തി. ഇതോടെ ഇയാൾക്ക് അയൽവാസിയോട് പകയും വൈരാഗ്യവുമായി. പരിഹാസത്തിൽ മനം നൊന്ത് യുവായ് അയൽവാസിയെ തടിക്കഷ്ണം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പ്രദേശവാസികൾ ഓടിവന്ന് യുവാവിനെ തടയുകയും അയൽവാസിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ തലയ്ക്ക ഗുരുതരമായി പരിക്കേറ്റതിനാൽ…
Read Moreകുന്തവും കുടച്ചക്രവുമൊന്നുമല്ല..! എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം തുറന്ന് പറഞ്ഞ് മന്ത്രി സജി ചെറിയാൻ
കായംകുളം: കേരളത്തില്‍ ഭവനരഹിതരായ മുഴുവന്‍ ആളുകള്‍ക്കും വീടുകള്‍ നിര്‍മിച്ചു നല്‍കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് സാംസ്കാരിക ഫിഷറീസ് മന്ത്രി സജി ചെറിയാന്. സിപിഎം മുതുകുളം ലോക്കല്‍ കമ്മിറ്റി മുന്‍ ദേശീയ ഗുസ്തിതാരം കൃഷ്ണപ്രിയയ്ക്ക് ബഹുജന പങ്കാളിത്തത്തോടെ നിര്‍മിച്ചു നല്കിയ സ്നേഹവീടിന്റെ താക്കോല്‍കൈമാറ്റം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഭവനരഹിതരുടെ എണ്ണം ആദ്യത്തെ സര്‍വേയില്‍ ഏഴുലക്ഷമായിരുന്നു. ലൈഫ് മിഷന് വഴിയും പട്ടികജാതി വകുപ്പിന്റെയും ഫിഷറീസ് വകുപ്പിന്റെ പുനര്‍ഗേഹം പദ്ധതി വഴിയും അഞ്ചുലക്ഷത്തോളം വീടുകള്‍ സര്‍ക്കാര്‍ നിര്‍മിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ ചെയ്യുന്നതുകൂടാതെ സന്നദ്ധ സംഘടനകള്‍ ആയിരക്കണക്കിന് വീടുകള്‍ നിര്‍മിച്ചു നല്കി. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതിന് ശേഷം എടുത്ത കണക്ക് പ്രകാരം വാസയോഗ്യമായ വിടുകള്‍ ഏഴുലക്ഷത്തോളം വേണം. ഈ സര്‍ക്കാര്‍ ഒരു ലക്ഷം വീട് ടാര്ജെറ്റിട്ട് നിര്‍മാണം നടത്തിവരുന്നു. കൂടാതെ നിരവധി ഫ്ളാറ്റുകളുടെയും നിര്‍മാണം നടക്കുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും…
Read Moreസൂക്ഷിക്കണം… രണ്ടു ദിവസങ്ങളിൽ ഇടിമിന്നലിന് സാധ്യതയുണ്ട്; ഭിന്നശേഷിക്കാർക്കായി യൂട്യൂബിൽ സുരക്ഷ മാർഗനിർദ്ദേശങ്ങളുണ്ടെന്ന് കാലാവസ്ഥ വകുപ്പ്
തൃശൂർ: വരുന്ന രണ്ടു ദിവസം ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് സ്ഥിരമായി കൊടുക്കുന്ന മുന്നറിയിപ്പ് നിർദ്ദേശങ്ങൾ ഇത്തവണയും നൽകിയിട്ടുണ്ട്. കൂടാതെ ഭിന്നശേഷിക്കാർക്കായി യൂട്യൂബിൽ സുരക്ഷ മാർഗനിർദ്ദേശങ്ങൾ ആംഗ്യഭാഷയിലും നൽകുന്നുണ്ട്. https://www.youtube.com/watch?v=So1uMkDyzd4 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ യൂ ട്യൂബ് വീഡിയോ കാണാനാകും.ഇടിമിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയിട്ടുള്ള “ദാമിനി’ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഇപ്പോൾ നിരവധി പേർ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നുണ്ട്. https://play.google.com/store/apps/details?id=com.lightening.live.damini&hl=en_IN എന്ന ലിങ്കിൽ നിന്ന് ദാമിനി ആപ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
Read Moreമുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 387; കണ്ടെത്താനുള്ളത് 180 പേരെ; തെരച്ചിൽ ചെറുസംഘങ്ങലായി തിരിഞ്ഞ്
കല്‍പ്പറ്റ: സംസ്ഥാനത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണം 387 ആയി. ഇതിൽ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. അതേസമയം ചൂരൽമലയിലേക്ക് തെരച്ചിലിനായി പോകുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നടപടി. ഇവിടത്തെ ഭൂപ്രകൃതിവച്ച് മണ്ണിടിച്ചിലുണ്ടായാല്‍ ഒഴിഞ്ഞുമാറാന്‍ ഏറെ ബുദ്ധിമുട്ടാണ്. രക്ഷാ പ്രവര്‍ത്തകരുടെ എണ്ണം കുറച്ച് ചെറുസംഘങ്ങളാക്കാനാണ് തീരുമാനം. മഴകനക്കാനുള്ള സാധ്യതയുള്ളതിനാല്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളോടെയായിരിക്കും തെരച്ചില്‍ നടത്തുക. മഴയില്‍ മലയുടെ മുകള്‍ ഭാഗത്തുള്ള മണ്ണ് ഇടിയാനുള്ള സാധ്യതയും ഉണ്ട്. പലയിടത്തും മുട്ടോളം മണ്ണും കുന്നുകൂടി കിടക്കുന്നുണ്ട്. 12 സോണുകളിലായി 50 പേര് വീതമുള്ള സംഘങ്ങളാണ് തെരച്ചില്‍ നടത്തുന്നത്. കാണാതായവർക്കായി ചാലിയാർ പുഴയില്‍ ഇന്ന് രാവിലെ എട്ടോടെ തെരച്ചില്‍ ആരംഭിച്ചു. ഇന്നലെ രണ്ട് മൃതദേഹങ്ങളാണ് ചാലിയാറില്‍ നന്നും ലഭിച്ചത്. ഒരു പുരുഷന്റെ പകുതി…
Read Moreമൂന്ന് ദിവസം മുറിയിൽ പൂട്ടിയിട്ടു; പേന മോഷ്ടിച്ചെന്ന് ആരോപിച്ച് മൂന്നാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മർദനം
ബംഗളൂരു: പേന മോഷ്ടിച്ചെന്ന് ആരോപിച്ച് മൂന്നാം ക്ലാസുകാരനെ ക്രൂരമായി മർദിച്ചു. കർണാടകയിലെ റായ്ച്ചൂർ ആശ്രമത്തിലാണ് സംഭവം. തരുൺ കുമാർ എന്ന കുട്ടിയെയാണ് പേന മോഷ്ടിച്ചെന്ന് ആരോപിച്ച് ക്രൂരമായി മർദിച്ചത്. കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ ആശ്രമത്തിന്റെ ചാര്‍ജുള്ള വേണുഗോപാലും കൂട്ടാളികളുമാണ് കുട്ടിയെ മര്‍ദിച്ചതെന്ന് പറയുന്നുണ്ട്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ മറ്റ് കുട്ടികൾ തരുൺ പേന മോഷ്ടിത്തെന്ന് ആരോപിക്കുകയായിരുന്നു. തുടർന്ന് അധ്യാപകനും മുതിര്‍ന്ന കുട്ടികളും തന്നെ വിറക് കൊണ്ട് തല്ലിയെന്നും അത് ഒടിഞ്ഞപ്പോള്‍ ബാറ്റ് കൊണ്ടായിരുന്നു മര്‍ദിച്ചതെന്നും കുട്ടി പറഞ്ഞു. കുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ട്. ഇതിനു പുറമേ യാഗ്ദീറിലെ റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷ യാചിക്കാന്‍ കൊണ്ടുപോവുകയും എന്നാല്‍ പണമൊന്നും ലഭിച്ചില്ലെന്നും ആശ്രമത്തിലെ മുറിയില്‍ മൂന്ന് ദിവസം പൂട്ടിയിട്ടെന്നും തരുണ്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ കണ്ണുകള്‍ വീര്‍ത്ത നിലയിലാണ്. കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. തരുണിനെയും പത്തുവയസുകാരനായ മൂത്ത സഹോദരനേയും സാമ്പത്തികമായി…
Read Moreലൈഫ് മിഷൻ വീടുകളുടെ നിർമാണം: 22,500 ലൈഫ് ഗുണഭോക്താക്കൾക്കായി 350 കോടി അനുവദിച്ചു
തിരുവനന്തപുരം: ലൈഫ് മിഷൻ വീടുകളുടെ നിർമ്മാണത്തിന് 350 കോടി രൂപ കൂടി അനുവദിച്ചു. ഗ്രാമപഞ്ചായത്തുകളിലെ 22,500 ലൈഫ് ഗുണഭോക്താക്കൾക്കു വീട് നിർമ്മാണത്തിന് നൽകാൻ ആവശ്യമായ വായ്പാ വിഹിതമാണ് അനുവദിച്ചത്. ഇവർക്കുള്ള സംസ്ഥാന സർക്കാർ വിഹിതവും ലഭിക്കും. ഇന്നുമുതൽ തുക വിതരണം ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. 2022ൽ ഗ്രാമപഞ്ചായത്തുകളിലെ ലൈഫ് ഗുണഭോക്താക്കൾക്കായി 1448.34 കോടി രൂപയുടെ വായ്പ എടുക്കാനാണ് സർക്കാർ അനുമതി നൽകിയത്. ഇതിൽ സർക്കാർ 1000 കോടിയുടെ ഗാരന്റി നൽകുകയും തുക മുന്‍പ് തന്നെ ഗുണഭോക്താക്കൾക്ക് കൈമാറുകയും ചെയ്തിരുന്നു. 69,217 പേർക്കാണ് തുക വിതരണം ചെയ്തത്. സംസ്ഥാന സർക്കാർ വിഹിതവും ഇവർക്ക് നൽകിയിട്ടുണ്ട്. ബാക്കിയുള്ള 448.34 കോടി രൂപയുടെ ഗാരന്റി സർക്കാർ നൽകിയതിനെ തുടർന്നാണ് ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്. ആവശ്യത്തിന് അനുസരിച്ച് ബാക്കി തുകയും അനുവദിക്കും. ഇതിന് പുറമെ നഗരസഭകൾക്കായി 217 കോടി…
Read Moreസംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഏഴു മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള അതിശക്തമായ മഴയ്ക്കാണ് സാധ്യത. ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് നാളെയോടെ താത്കാലിക ശമനമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read Moreസെൽഫി എടുക്കുന്നതിനിടെ 100 അടി താഴ്ചയിൽ വീണ് യുവതി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മുംബൈ: സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ് യുവതി. മഹാരാഷ്ട്രയിലെ സത്താറയിലാണ് സംഭവം. ട്രക്കിംഗിനായി സുഹൃത്തുക്കൾക്കൊപ്പം എത്തിയപ്പോഴായിരുന്നു അപകടം. വിനോദസഞ്ചാര കേന്ദ്രമായ ബോര്‍ണെ ഗാട്ട് സന്ദര്‍ശിക്കാൻ സുഹൃത്തുക്കളോടൊപ്പമാണ് യുവതി എത്തിയത്. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമടങ്ങുന്ന സംഘമായിരുന്നു ഒപ്പമുണ്ടായിരുന്നത്. ദോസ്ഘര്‍ വെള്ളച്ചാട്ടത്തിന് സമീപത്തേക്കാണ് യുവതി വീണുപോയത്. കരച്ചില് കേട്ട് സുരക്ഷാപ്രവര്‍ത്തകരും ട്രക്കിംഗിനെത്തിയവരും ചേര്‍ന്ന് യുവതിയെ രക്ഷിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മതിയായ ചികില്‍സ നല്‍കിയെന്നും ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡിനടുത്ത കുംബെ വെള്ളച്ചാട്ടത്തിന് സമീപമുള്ള കൊക്കയില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ വീണുമരിച്ചതിന് പിന്നാലെയാണ് യുവതിയും അപകടത്തില്‍പ്പെട്ടത്.
Read Moreമധ്യപ്രദേശിൽ ക്ഷേത്ര മതിൽ ഇടിഞ്ഞുവീണ് ഒമ്പത് കുട്ടികൾക്ക് ദാരുണാന്ത്യം; നിരവധി കുട്ടികൾക്ക് പരിക്ക്
ഭോപ്പാൽ: മധ്യപ്രദേശിൽ ക്ഷേത്ര മതിൽ ഇടിഞ്ഞുവീണ് ഒമ്പത് കുട്ടികൾക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം. ഷാഹ്പൂരിലെ ഹർദൗൾ ബാബ ക്ഷേത്രത്തിൽ ഇന്ന് രാവിലെ നടന്ന മതപരമായ ചടങ്ങിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ അതിയായ വേദനയുണ്ടെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. ‘പരുക്കേറ്റവർ ഉടൻ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുട്ടികളെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു’. ഓരോ കുടുംബത്തിനും 4 ലക്ഷം രൂപ വീതം സർക്കാർ സഹായം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read More