കൽപ്പറ്റ: രക്ഷാപ്രവർത്തനത്തിനായി താത്കാലികമായി നിർമ്മിക്കുന്ന ബെയ്ലി പാലം നാടിന് സമർപ്പിക്കുന്നു എന്ന് അറിയിച്ച് സൈന്യം. സ്ഥിരം പാലം വരുന്നതുവരെ ബെയ്ലി പാലം നാടിനെന്ന് മേജർ ജനറൽ വിനോദ് മാത്യു പറഞ്ഞു. മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം തകർന്നത് അവിടേയ്ക്കുള്ള രക്ഷാപ്രവർത്തനത്തെ ദുഷ്കരമായി ബാധിച്ചതിനെത്തുടർന്നാണ് കരസേന കഴിഞ്ഞ ദിവസം ബെയ്ലി പാലത്തിന്റെ നിർമാണം ആരംഭിച്ചത്. മൃതദേഹങ്ങൾ മറുകരയിലെത്തിക്കാൻ താൽക്കാലിക നടപ്പാലവും ഇവിടെ നിർമ്മിച്ചിരുന്നു. ഇന്നലെ ആരംഭിച്ച പാലത്തിന്റെ പണി ഇന്ന് ഉച്ചയോടെ പൂർത്തിയാകുമെന്നാണ് സേന മേധാവി അറിയിച്ചത്.
Read MoreCategory: Loud Speaker
‘രക്ഷാപ്രവർത്തനം ഊർജിതം; തിരച്ചിൽ പൂർണമായി യന്ത്രസഹായത്തോടെ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും’; കെ. രാജൻ
കൽപ്പറ്റ: ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നു എന്ന് റവന്യു മന്ത്രി കെ രാജൻ. പൂർണമായി യന്ത്രസഹായത്തോടെയാണ് തിരച്ചിൽ നടക്കുകയെന്ന് അദ്ദേഹം അറിയിച്ചു. തിരച്ചൽ മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ബെയ്ലി പാലം ഉടൻ സജ്ജമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലം പൂർത്തിയാകുന്നതോടെ രക്ഷാദൗത്യത്തിന് കൂടുതൽ സംവിധാനങ്ങൾ എത്തിക്കാനാകും. മേൽക്കൂരയോടുകൂടി താഴ്ന്ന വീടുകളുടെ മേൽക്കൂര മാറ്റി ആളുകളെ കടത്തിവിട്ട് രക്ഷാപ്രവർത്തനം നടത്താനായി പ്രത്യേകം സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരേ സമയം 15 കേന്ദ്രങ്ങളിൽ രക്ഷാപ്രവർത്തനം നടക്കുന്ന തരത്തിലായിരിക്കും ഇന്നത്തെ ദൗത്യം പുരോഗമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Read Moreവിവാഹാഭ്യർഥന നിരസിച്ച യുവതിയെ കുത്തിക്കൊന്നു; യുവാവ് അറസ്റ്റിൽ
മുംബൈ: മഹാരാഷ്ട്രയിൽ വിവാഹാഭ്യർഥന നിരസിച്ചതിനു യുവതിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. പൂനെ ജില്ലയിലെ പിംപ്രി ചിഞ്ച്വാഡ് പോലീസ് സ്റ്റേഷന്റെ പരിധിയിലാണു ദാരുണസംഭവം. പ്രാചി മാനെ (21) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 22കാരനായ അവിരാജ് ഖരാത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ, അവിരാജ് ഖരാത്തിന്റെ വിവാഹാഭ്യർഥന പ്രാചി മാനെ നിരസിച്ചിരുന്നു. സാംഗ്ലി സ്വദേശികളാണ് ഇരുവരും. സംഭവത്തിനു പിന്നാലെ ഒളിവിൽപോയ അവിരാജിനെ സതാര ജില്ലയിൽനിന്നാണു പിടികൂടിയത്.
Read Moreനായയുടെ മുഖത്ത് ആസിഡ് ഒഴിച്ച വയോധികനു തടവുശിക്ഷ
ന്യൂഡൽഹി: നായയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയും കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്ത കേസിൽ വയോധികന് ഒരു വർഷം തടവും 10,000 രൂപയും ശിക്ഷ വിധിച്ച് കോടതി. മഹേന്ദ്ര സിംഗ് എന്ന 70കാരനെയാണ് ഡൽഹി കോടതി ശിക്ഷിച്ചത്. ഏതൊരു മനുഷ്യനെപോലെയും ഒരു മിണ്ടാപ്രാണിക്കും തന്റെ ജീവൻ വിലപ്പെട്ടതാണെന്നു പരാമർശിച്ചാണു കോടതി ശിക്ഷ വിധിച്ചത്. 2020 ഫെബ്രുവരി ഏഴിന് ഇയാൾ അയൽവാസിയുടെ വളർത്തുനായയുടെ മുഖത്താണ് ആസിഡ് ഒഴിച്ചത്. ഗുരുതര പരിക്കേറ്റ നായയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടിരുന്നു.
Read Moreഡാമുകളിൽ ജലനിരപ്പുയരുന്നു; ജാഗ്രതാനിർദേശം നൽകി കേന്ദ്ര ജല കമ്മീഷൻ; ഒൻപത് ഡാമുകളിൽ സംഭരണശേഷിയുടെ 70 ശതമാനത്തിനു മുകളിൽ ജലനിരപ്പ്
തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു. നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. തീരപ്രദേശത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത നിർദേശം പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് പേപ്പാറ ഡാമിന്റെ ഷട്ടറുകൾ നിലവിൽ ഉയർത്തിയിട്ടുള്ള 20 സെമിഎന്നതിൽ നിന്ന് 40 സെമി കൂടി വർധിപ്പിച്ച് 60 സെമി ആയി ഇന്ന് രാവിലെ 10.30 ന് ഉയർത്തി. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ ഉയർത്തിയിട്ടുള്ള 100 സെമി എന്നതിൽ നിന്ന് 150 സെമി ആയി ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഉയർത്തും. സമീപവാസികൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. 12 ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, മാട്ടുപ്പെട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പത്തനംതിട്ടയിലെ മൂഴിയാര്‍, തൃശൂരിലെ പെരിങ്ങല്‍ക്കുത്ത്,…
Read Moreപകുത്തുനൽകിയ വൃക്കയും ജീവനെ കാത്തില്ല; ഭാര്യയുടെ മരണത്തിനു മുന്‍പേ ഭർത്താവ് ജീവനൊടുക്കി; പിന്നാലെ ഭാര്യയും മരിച്ചു
ഒറ്റപ്പാലം: സ്വന്തം വൃക്ക പകുത്തുനൽകിയ പ്രിയതമയുടെ അന്ത്യനിമിഷം തിരിച്ചറിഞ്ഞ ഭർത്താവ് ജീവനൊടുക്കി. പിന്നാലെ ഭാര്യയും മരിച്ചു. അമ്പലപ്പാറ പഞ്ചായത്തിൽ ചുനങ്ങാട് മനക്കിലെപ്പടി ചെല്ലക്കോട്ടുമഠം ഗംഗാധരൻ (55) ആണ് ഭാര്യ ബിന്ദു (46) വിന്റെ വിയോഗം ഉറപ്പായതോടെ ദുഃഖം താങ്ങാനാവാതെ വീട്ടിലെത്തി തൂങ്ങിമരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ബിന്ദുവിന്റെ രോഗം മൂർച്ഛിക്കുകയും ഏതുനിമിഷവും ഇവർ മരിക്കാമെന്നു ഡോക്ടർമാർ ഗംഗാധരനെ ധരിപ്പിക്കുകയും ചെയ്തിരുന്നു. ബിന്ദു വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ട വിവരംകൂടി അറിഞ്ഞശേഷമാണു ഗംഗാധരൻ വീട്ടിലേക്കു മടങ്ങിയത്. വീട്ടിലെത്തി മകളെ ആശുപത്രിയിലേക്കു പറഞ്ഞയച്ചശേഷം ഗംഗാധരൻ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. വൃക്കസംബന്ധമായ അസുഖങ്ങളെതുടർന്ന് ഗംഗാധരന്റെ ഒരു വൃക്ക നേരത്തേ ബിന്ദുവിനു മാറ്റിവച്ചിരുന്നു. നിർധനകുടുംബമായ ഇവർ കൂലിവേലചെയ്താണു ജീവിച്ചിരുന്നത്. ജിതിൻ, ജിജിത എന്നിവരാണു മക്കൾ.ഗംഗാധരന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകി.
Read Moreസ്വപ്നങ്ങൾക്ക് മേൽ പൊട്ടിവീണത് ജലബോംബ്; അതീവ പരിസ്ഥിതി ലോല മേഖലയായ മുണ്ടക്കൈയും ചൂരൽമലയിലും പെയ്തിറങ്ങിയത് അതിതീവ്രമഴ
കൊച്ചി: കേരളത്തെ നടുക്കിയ കവളപ്പാറ, പുത്തുമല ദുരന്തങ്ങൾക്കു സമാനമായ സാഹചര്യമാണ് മുണ്ടക്കൈ ഉരുൾപൊട്ടലിന് കാരണമെന്ന് കൊച്ചി സർവകലാശാല കാലാവസ്ഥാ ശാസ്ത്രവിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ. എസ്. അഭിലാഷ് . കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ സജീവമായി നിലനിന്നിരുന്ന ന്യൂനമർദപാത്തി കാരണമാണ് കൊങ്കൺ മേഖലയുൾപ്പെടെ വടക്കൻ കേരളത്തിൽ ശക്തമായ മഴ ലഭിച്ചത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് മേഖലകളില്‍ ഒരാഴ്ച ശരാശരി ലഭിക്കേണ്ട മഴയേക്കാൾ 50 മുതൽ 70% വരെ മഴയാണ് കഴിഞ്ഞയാഴ്ച അധികം ലഭിച്ചത്. അതിനൊപ്പമാണ് കഴിഞ്ഞ രാത്രി അതിതീവ്ര മഴയും പെയ്തത്. 24 സെന്റീ മീറ്ററിനു മുകളിലാണ് ഇന്നലെ പെയ്ത മഴ. 2019ൽ ഉരുൾപൊട്ടലുണ്ടായ കവളപ്പാറ, പുത്തുമല മേഖലകൾക്ക് മൂന്നു കിലോമീറ്റർ മാത്രം അകലെയാണ് മുണ്ടക്കൈയും ചൂരൽമലയും. പൊതുവേ മണ്ണിടിച്ചിൽ സാധ്യതയുള്ള അതീവ പരിസ്ഥിതി ലോല മേഖലയാണിത്. അതിനൊപ്പം കനത്തമഴ…
Read Moreപട്ടാപ്പകൽ യുവതിയെ വെടിവച്ചത് വനിതാ ഡോക്ടർ; വെടിയേറ്റ യുവതിയുടെ ഭർത്താവുമായി ഡോക്ടർക്ക് മുൻ വൈരാഗ്യം
തിരുവനന്തപുരം: നാഷണൽ ഹെൽത്ത് മിഷൻ ജീവനക്കാരിയെ വീട്ടിൽ കടന്ന് കയറി എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവച്ച് കേസിൽ അറസ്റ്റിലായ വനിതാ ഡോക്ടറെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊല്ലം പാരിപ്പള്ളി സ്വദേശി ഡോ. ദീപ്തി മോൾ ജോസിനെ(37)യാണ് വഞ്ചിയൂർ പോലീസ് ഇന്നലെ രാത്രിയിൽ അറസ്റ്റ് ചെയ്തത്. കൊല്ലത്തെ സ്വകാര്യാശുപത്രിയിലെ ഡോക്ടറാണ് ദീപ്തിമോൾ. പടിഞ്ഞാറെ കോട്ട പെരുന്താന്നി സ്വദേശിനി ഷിനിയെയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ ദീപ്തിമോൾ സ്വന്തം വാഹനത്തിലെത്തി എയർ പിസ്റ്റൽ ഉപയോഗിച്ച് വെടിയുതിർത്തത്. വ്യാജ നന്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനത്തിൽ ദീപ്തിമോൾ കൃത്യത്തിന് ശേഷം രക്ഷപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദീപ്തിയിലേക്കെത്തിയത്. ഷിനിയുടെ ഭർത്താവ് സുജിത്തിനോടുള്ള വ്യക്തിവൈരാഗ്യമാണ് ദീപ്തിമോളെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. സുജിത്തും ദീപ്തിമോളും നേരത്തെ കൊല്ലത്തെ സ്വകാര്യാശുപത്രിയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നു.കൃത്യത്തിന് ശേഷം ദീപ്തി സഞ്ചരിച്ച കഴക്കൂട്ടം – പാരിപ്പള്ള…
Read Moreഅനുമതിയില്ലാതെ സിനിമ ചിത്രീകരണത്തിനിടെ കാര്‍ തലകീഴായി മറിഞ്ഞ് അപകടം: ഡ്രൈവറെ അറസ്റ്റു ചെയ്യും; വകുപ്പ് ജാമ്യം കിട്ടുന്നത്
കൊച്ചി: അനുമതിയില്ലാതെ നടത്തിയ സിനിമാ ചിത്രീകരണത്തിനിടെ കൊച്ചിയില്‍ കാര്‍ തലകീഴായി മറിഞ്ഞ് നടന്മാര് ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കാര്‍ ഡ്രൈവറുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സിനിമയുടെ അണിയറ പ്രവര്‍ത്തകനായ കാര്‍ത്തിക്കാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാളുടെ അറസ്റ്റാണ് ഇന്ന് സെന്‍ട്രല്‍ പോലീസ് രേഖപ്പെടുത്തുന്നത്. ജാമ്യം കിട്ടുന്ന വകുപ്പാണ്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ എറണാകുളം എംജി റോഡില്‍ പത്മാ തീയേറ്ററിന് സമീപമായിരുന്നു അപകടം. ബ്രോമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ നടന്മാരായ സംഗീത് പ്രതാപ്, അര്ജുന് അശോകന് എന്നിവര്‍ക്കും രണ്ട് ബൈക്ക് യാത്രികര്‍ക്കും പരിക്കേറ്റിരുന്നു. സിനിമയിലെ നായികയായ മഹിമ നമ്പ്യാരുടെ ഒരു റാഷ് ഡ്രൈവിംഗ് സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു അപകടം. പല ടേക്കുകളിലായി ചിത്രീകരിച്ച സീനിന്റെ ഡ്രോണ്‍ ഷോട്ട് എടുക്കുകയായിരുന്നു. അര്ജുന് അശോകന് മുന്‍ സീറ്റിലും സംഗീത് പിന് സീറ്റിലുമായിരുന്നു. ഓവര്‍ടേക്ക് ചെയ്യുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ…
Read Moreഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും; പിണറായി വിജയൻ
തിരുവനന്തപുരം: ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും. സൈന്യത്തിന്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (എംഇജി) ബംഗുളൂരിൽ നിന്നാണ് എത്തുക എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും. റവന്യു സെക്രട്ടറി സൈന്യത്തിന്റെ കേരള – കർണാടക ചുമതലയുള്ള മേജർ ജനറൽ വി.ടി. മാത്യൂസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. പോലീസിന്റെ ഡ്രോണുകൾ വിന്യസിച്ച് തിരിച്ചിൽ നടത്താൻ നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിന് ഡോഗ് സ്ക്വാഡും രംഗത്തിറങ്ങും.
Read More