മു​ഖ്യ​മ​ന്ത്രി​ വരും വേ​ദി​യൊ​രു​ക്ക​ണം‌; തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ന്‍റ്​ കെ​ട്ടി​ടം പൊ​ളി​ക്ക​ൽ വേ​ഗ​ത്തി​ലാ​ക്കി


കോ​ട്ട​യം: മു​ഖ്യ​മ​ന്ത്രി​യു​ടെ ന​വ​കേ​ര​ള സ​ദ​സി​നു വേ​ദി​യൊ​രു​ക്കാ​ൻ തി​രു​ന​ക്ക​ര പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡ് കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന ജോ​ലി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി. 28നു ​മു​ന്പു കെ​ട്ടി​ടം മു​ഴു​വ​ൻ പൊ​ളി​ച്ചു ത​റ നി​ര​പ്പാ​ക്കി ന​ൽ​കാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം.

അ​ടു​ത്ത മാ​സം 13ന് ​തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് ന​വ​കേ​ര​ള സ​ദ​സ് ന​ട​ത്താ​നാ​യി​രു​ന്നു നേ​ര​ത്തെ​യു​ള്ള തീ​രു​മാ​നം. എ​ന്നാ​ൽ 500 പേ​ർ​ക്ക് ഇ​രി​പ്പി​ടം ഒ​രു​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം വ​ന്ന​തോ​ടെ വേ​ദി മാ​റ്റു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ പ​ഴ​യ ബ​സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ പ​രി​പാ​ടി ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യി. ഇ​തി​നാ​യാ​ണ് പൊ​ളി​ക്ക​ൽ വേ​ഗ​ത്തി​ലാ​ക്കി​യ​ത്.
ഇ​നി​യും ഒ​ന്ന​ര മാ​സം കൂ​ടി​യു​ണ്ടെ​ങ്കി​ലേ കെ​ട്ടി​ടം പൂ​ർ​ണ​മാ​യും പൊ​ളി​ച്ച് നീ​ക്കാ​ൻ സാ​ധി​ക്കു​വെ​ന്നാ​ണ് ക​രാ​റു​കാ​ർ പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് വേ​ദി​യൊ​രു​ക്കാ​ൻ പൊ​ളി​ക്ക​ൽ ഉ​ട​ന​ടി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ർ​ശ​ന നി​ർ​ദേ​ശം. പൊ​ടി​പ​ട​ലം ഉ​യ​ർ​ന്ന് യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​യ​തോ​ടെ പൊ​ളി​ക്ക​ൽ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ വീ​ണ്ടും പൊ​ളി​ക്ക​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എം​സി റോ​ഡി​നോ​ട് ചേ​ർ​ന്ന ഭാ​ഗ​മാ​ണ് ഇ​ന്ന് പൊ​ളി​ക്കു​ന്ന​ത്. ഈ ​ഭാ​ഗം രാ​ത്രി മാ​ത്രം പൊ​ള​ക്കാ​നാ​ണ് അ​നു​മ​തി. ഇ​തി​നാ​യി ഇ​വി​ടു​ത്തെ ക​ന്പി​ക​ളും മ​റ്റും മാ​റ്റു​ന്ന ജോ​ലി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ബ​സ് സ്റ്റാ​ന്‍​ഡ് പൊ​ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്നു മു​ത​ല്‍ മു​ത​ല്‍ ഒ​രാ​ഴ്ച​ത്തേ​ക്ക് ന​ഗ​ര​ത്തി​ല്‍ രാ​ത്രി 10 മു​ത​ല്‍ രാ​വി​ലെ അ​ഞ്ചു വ​രെ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി.

Related posts

Leave a Comment