ഇ​ത്ത​വ​ണ വേ​ൾ​ഡ് ഓ​ഫ് കോ​ഫി 2024 എ​ക്സി​ബി​ഷ​നി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള കാ​പ്പി ക​ർ​ഷ​ക​രും; ക​ർ​ഷ​ക​രു​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ത്തി​ന് യാ​ത്ര​യ​ട​ക്കം എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും സ​ർ​ക്കാ​ർ ഒ​രു​ക്കി ന​ൽ​കി; പി. ​രാ​ജീ​വ്

കൊ​ച്ചി: ഡെ​ന്മാ​ർ​ക്കി​ലെ കോ​പ്പ​ൻ ഹെ​ഗ​ൻ ബെ​ല്ലാ സെ​ന്‍റ​റി​ൽ സ്പെ​ഷ്യ​ലൈ​സ്ഡ് കോ​ഫീ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച വേ​ൾ​ഡ് ഓ​ഫ് കോ​ഫി 2024 എ​ക്സി​ബി​ഷ​നി​ൽ ഇ​ത്ത​വ​ണ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള കാ​പ്പി ക​ർ​ഷ​ക​രും എ​ക്സ്പോ​ർ​ട്ട​ർ​മാ​രും പ​ങ്കെ​ടു​ത്ത സ​ന്തോ​ഷ വാ​ർ​ത്ത പ​ങ്കു​വ​ച്ച് വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു​ക്കി​യ സ്റ്റാ​ളി​ൽ സ​ർ​ക്കാ​ർ ത​ന്നെ മു​ൻ​കൈ എ​ടു​ത്താ​ണ് ക​ർ​ഷ​ക​രു​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ത്തി​ന് യാ​ത്ര​യ​ട​ക്കം എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി ന​ൽ​കി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മൂ​ന്ന് ദി​വ​സം നീ​ണ്ട സ​മ്മേ​ള​ന​ത്തി​ൽ വ​യ​നാ​ട് റോ​ബ​സ്റ്റ കോ​ഫി​യെ തേ​ടി നി​ര​വ​ധി പേ​രാ​ണ് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള സ്റ്റാ​ളി​ലെ​ത്തി​യ​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ഡെ​ന്മാ​ർ​ക്കി​ലെ കോ​പ്പ​ൻ ഹെ​ഗ​ൻ ബെ​ല്ലാ സെ​ന്‍റ​റി​ൽ സ്പെ​ഷ്യ​ലൈ​സ്ഡ് കോ​ഫീ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച വേ​ൾ​ഡ് ഓ​ഫ് കോ​ഫി 2024 എ​ക്സി​ബി​ഷ​നി​ൽ ഇ​ത്ത​വ​ണ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള കാ​പ്പി ക​ർ​ഷ​ക​രും എ​ക്സ്പോ​ർ​ട്ട​ർ​മാ​രും പ​ങ്കെ​ടു​ത്തു. സം​സ്ഥാ​ന…

Read More

‘പി​ണ​റാ​യി ഏ​കാ​ധി​പ​ധി​യാ​യി മാ​റി’; പി​ണ​റാ​യി വി​ജ​യ​നെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റ​റി പി​ൻ​വ​ലി​ച്ച് കെ. ​ആ​ർ. സു​ഭാ​ഷ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റ​റി പി​ൻ​വ​ലി​ച്ച് സം​വി​ധാ​യ​ക​ൻ കെ. ​ആ​ർ. സു​ഭാ​ഷ്. ക​മ്മ്യൂ​ണി​സ്റ്റ് നി​ല​പാ​ടു​ക​ളി​ൽ നി​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ വ്യ​തി​ച​ലി​ക്കു​ക​യാ​ണെ​ന്നും അ​തി​നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ള്ള ഈ ​ഡോ​ക്യു​മെ​ന്‍റ​റി പി​ൻ​വ​ലി​ക്കു​ന്നു എ​ന്ന് സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു. 2016-ലാ​ണ് പി​ണ​റാ​യി വി​ജ​യ​നെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റ​റി പു​റ​ത്തി​റ​ക്കി​യ​ത്. 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ‘യു​വ​ത​യോ​ട് അ​റി​യ​ണം പി​ണ​റാ​യി​യെ’ എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. ആ ​സ​മ​യ​ത്ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​യ ഡോ​ക്യു​മെ​ന്‍റ​റി ആ​യി​രു​ന്നു ഇ​ത്. സ​ത്യാ​വ​സ്ഥ​യാ​ണ് ഡോ​ക്യു​മെ​ന്‍റ​റി​ക്ക് പ​ല​പ്പോ​ഴും ആ​ധാ​ര​മാ​കു​ന്ന​ത്. എ​ന്നാ​ൽ ത​ന്‍റെ ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ സ​ത്യാ​വ​സ്ഥ​യും മൂ​ല്യ​വും ന​ഷ്ട​പ്പെ​ടു​ക​യാ​ണെ​ന്നും സു​ഭാ​ഷ് പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​മാ​രാ​യി വി. ​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​രാ​യി പ​ല​രും എ​ത്തി​യി​ട്ടു​ണ്ട്. അ​വ​ർ​ക്കൊ​ക്കെ കൃ​ത്യ​മാ​യ നി​ല​പാ​ടു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പി​ണ​റാ​യി​ക്ക് ഇ​പ്പോ​ൾ നി​ല​പാ​ടി​ല്ലാ​തെ ആ​യി മാ​റി​യെ​ന്ന് സു​ഭാ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.  

Read More

ബി​ഹാ​റി​ലെ പ​ഞ്ച​വ​ടി​പ്പാ​ല​ങ്ങ​ൾ; 11 ദി​വ​സ​ത്തി​നി​ടെ ത​ക​ർ​ന്ന​ പാ​ല​ങ്ങ​ൾ അഞ്ചായി

പ​ട്ന: ബി​ഹാ​റി​ൽ‌‌‌ 11 ദി​വ​സ​ത്തി​നി​ടെ അ​ഞ്ചു​പാ​ല​ങ്ങ​ൾ ത​ക​ർ​ന്നതോടെ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ​ത്തി​നു ഉ​ത്ത​ര​വി​ട്ടു. മ​ധു​ബ​നി ജി​ല്ല​യി​ലെ ജ​ഞ്ജ​ർ​പു​രി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന പാ​ല​മാ​ണ് അ​വ​സാ​ന​മാ​യി ത​ക​ർ​ന്ന​ത്. 77 മീ​റ്റ​ർ നീ​ള​മു​ള്ള പാ​ല​ത്തി​ന്‍റെ ര​ണ്ടു തൂ​ണു​ക​ൾ​ക്കി​ട​യി​ലു​ള്ള ഗ​ർ​ഡ​റി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് ത​ക​ർ​ന്ന​ത്. മൂ​ന്നു​കോ​ടി രൂ​പ ചെ​ല​വി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഗ്രാ​മീ​ണ റോ​ഡ് പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ക്കു​ന്ന പാ​ല​മാ​ണി​ത്. ഈ ​മാ​സം 18ന് ​അ​രാ​രി​യ​യി​ൽ ബ​ക്ര ന​ദി​ക്കു കു​റു​കെ 12 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച പാ​ലം ത​ക​ർ​ന്നി​രു​ന്നു. 22ന് ​സി​വാ​നി​ലെ ഗ​ണ്ഡ​ക് ന​ദി​ക്കു കു​റു​കെ​യു​ള്ള ഒ​രു പാ​ലം ത​ക​ർ​ന്നു. 23ന് ​കി​ഴ​ക്ക​ൻ ച​മ്പാ​ര​നി​ൽ ഒ​ന്ന​ര കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന പാ​ല​വും 27ന് ​കി​ഷ​ൻ​ഗ​ഞ്ചി​ലെ ക​ങ്കാ​യി, മ​ഹാ​ന​ന്ദ ന​ദി​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​വും ത​ക​ർ​ന്നു വീ​ണു. നി​ല​വാ​ര​മി​ല്ലാ​ത്ത വ​സ്തു​ക്ക​ളാ​ണ് പാ​ലം നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

Read More

ജൂ​ലൈ നാ​ലി​നു​ശേ​ഷം കാ​ല​വ​ർ​ഷം വീ​ണ്ടും സ​ജീ​വ​മാ​കും; ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ക​ട​ലി​ൽ പോ​കാ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ല​ക്ക്

തി​രു​വ​ന​ന്ത​പു​രം: മ​ഴ​യു​ടെ തീ​വ്ര​ത കു​റ​ഞ്ഞെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് അ​ടു​ത്ത​മാ​സം നാ​ലി​നു ശേ​ഷം കാ​ല​വ​ർ​ഷം വീ​ണ്ടും സ​ജീ​വ​മാ​കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. ഇ​ന്ന് ഒ​രു ജി​ല്ല​ക​ളി​ലും മ​ഴ​മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടി​ല്ല. ജൂ​ലൈ നാ​ലി​നു ശേ​ഷം കാ​ല​വ​ർ​ഷം വീ​ണ്ടും സ​ജീ​വ​മാ​യേ​ക്കും. ഇ​ന്ന് ഒ​രു ജി​ല്ല​ക​ളി​ലും മ​ഴ മു​ന്ന​റി​യി​പ്പി​ല്ല. അ​തേ​സ​മ​യം ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ര​ള ക​ർ​ണാ​ട​ക ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് തു​ട​രു​ക​യാ​ണ്. കേ​ര​ള ത​മി​ഴ്നാ​ട് തീ​ര​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന തി​ര​മാ​ല​ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ട്. ക​ണ്ണൂ​ർ കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ തീ​ര​ങ്ങ​ളി​ൽ ദേ​ശീ​യ സ​മു​ദ്ര സ്ഥി​തി പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം പ്ര​ത്യേ​ക ജാ​ഗ്ര​ത നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തു​ണ്ട്.

Read More

സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സം നി​ൽ​ക്കു​ന്ന ഗ​വ​ർ​; ജ​നാ​ധി​പ​ത്യ​ത്തി​നു മേലുള്ള ക​ട​ന്നു​ക​യ​റ്റമെന്ന്  മന്ത്രി ആർ. ബിന്ദു

തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സം നി​ൽ​ക്കു​ന്ന​താ​ണ് ചാ​ൻ​സ​ല​റു​ടെ ഭാ​ഗ​ത്ത് നി​ന്നു​ള്ള ഇ​ട​പെ​ട​ലു​ക​ളെ​ന്നും വി​സി നി​യ​മ​ന​ത്തി​നു​ള്ള ഗ​വ​ർ​ണ​റു​ടെ നീ​ക്കം ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മീ​തെ​യു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും മ​ന്ത്രി ആ​ർ. ബി​ന്ദു മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. ഗവർണറുടെ നടപടി സംബന്ധിച്ച് സ​ർ​ക്കാ​ർ നി​യ​മ​സാ​ധു​ത പ​രി​ശോ​ധി​ക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ഹി​ന്ദു​ത്വ അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കാ​നു​ള്ള വേ​ദി​യാ​ക്കാനാണ് ഗ​വ​ർ​ണ​ർ​മാ​രാ​യി​ട്ടു​ള്ള ചാ​ൻ​സ​ല​ർ​മാ​രി​ലൂ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പറഞ്ഞു. ക്വാ​ളി​റ്റി, മെ​റി​റ്റ് ഒ​ന്നും പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് നോ​മി​നേ​റ്റ് ചെ​യ്യു​ന്ന​ത്. കാ​വി​വ​ൽ​ക്ക​ര​ണ ശ്ര​മ​ങ്ങ​ളെ നി​യ​മ​പ​ര​മാ​യി പ്ര​തി​രോ​ധി​ക്കും. കേന്ദ്ര സ​ർ​ക്കാ​ർ കാ​വി​വ​ൽ​ക്ക​ര​ണ​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ഇ​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ ആ​യ​തു​കൊ​ണ്ട് മാ​ത്രം ചി​ല ആ​ളു​ക​ളെ നോ​മി​നേ​റ്റ് ചെ​യു​ന്നു. നെ​റ്റ് പ​രീ​ക്ഷ​യി​ൽ പോ​ലും രാ​മാ​യ​ണ​ത്തി​ൽ നി​ന്നു​ള്ള അ​പ്ര​സ​ക്ത ഭാ​ഗ​ങ്ങ​ളും പ്രാ​ണ​പ്ര​തി​ഷ്ഠ ന​ട​ത്തി​യ ദി​വ​സം ഒ​ക്കെ​യാ​ണ് ചോ​ദി​ക്കു​ന്ന​തെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു.

Read More

മ​നു തോ​മ​സ് vs പി. ​ജ​യ​രാ​ജ​ൻ; ക​ണ്ണൂ​രി​ൽ അ​ടി​യ​ന്ത​ര​യോ​ഗം വി​ളി​ച്ച് സി​പി​എം; രാ​വി​ലെ തു​ട​ങ്ങി​യ യോ​ഗ​ത്തി​ൽ പി. ​ജ​യ​രാ​ജ​നും

ക​ണ്ണൂ​ർ: മു​ൻ ഡി​വൈ​എ​ഫ്ഐ നേ​താ​വ് മ​നു തോ​മ​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ഉ​യ​ർ​ത്തി​യ രാ​ഷ്‌​ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ ക​ണ്ണൂ​രി​ൽ സി​പി​എ​മ്മി​ന്‍റെ അ​ടി​യ​ന്ത​ര ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ഇ​ന്നു രാ​വി​ലെ ആ​രം​ഭി​ച്ചു. ആ​രോ​പ​ണ​വി​ധേ​യ​നാ​യ പി. ​ജ​യ​രാ​ജ​നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ പി. ​ജ​യ​രാ​ജ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല. ജ​യ​രാ​ജ​നും മ​നു​വും ത​മ്മി​ലു​ണ്ടാ​യ ഫേ​സ്ബു​ക്ക് പോ​രും തു​ട​ർ​ന്നു​ള്ള ആ​രോ​പ​ണ​ങ്ങ​ളും സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഗു​രു​ത​ര വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ഉ​ണ്ടാ​യെ​ങ്കി​ലും വി​വാ​ദ​ത്തി​ൽ പ​ര​സ്യ പ്ര​തി​ക​ര​ണ​ത്തി​ന് ഇ​തു​വ​രെ സി​പി​എം നേ​തൃ​ത്വം ത​യാ​റാ​യി​ട്ടി​ല്ല. വി​ഷ​യം വ​ഷ​ളാ​ക്കി​യ​ത് പി. ​ജ​യ​രാ​ജ​ന്‍റെ അ​ന​വ​സ​ര​ത്തി​ലെ ഫേ​സ്ബു​ക്ക്‌ പോ​സ്റ്റ്‌ ആ​ണെ​ന്നാ​ണ് പാ​ർ​ട്ടി വി​ല​യി​രു​ത്ത​ൽ. ജ​യ​രാ​ജ​ൻ പോ​സ്റ്റ്, ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ൾ​ക്ക് പാ​ർ​ട്ടി​യു​ടെ പേ​രി​ൽ വീ​ണ്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​യാ​ൻ വ​ഴി​വ​ച്ചെ​ന്നും വി​മ​ർ​ശ​ന​മു​ണ്ട്.ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത പ​രാ​ജ​യ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി തെ​റ്റു​തി​രു​ത്ത​ലു​ക​ൾ വ​രു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ണ്ണൂ​രി​ലെ സി​പി​എ​മ്മി​ൽ വി​വാ​ദ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​ന്ന​ത്. പാ​ർ​ട്ടി​ക്ക​മ്മി​റ്റി​ക​ളി​ലെ വി​ശ​ക​ല​ന​വും തെ​റ്റു​തി​രു​ത്ത​ൽ ന​ട​പ​ടി​ക​ളും കീ​ഴ്ഘ​ട​ക​ങ്ങ​ളി​ലേ​ക്ക്…

Read More

ഒ​രു മാ​സം മു​ന്‍​പ് ബു​ക്ക് ചെ​യ്താ​ലും വെ​യി​റ്റിം​ഗ് ലി​സ്റ്റി​ല്‍;  ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ; എം​പി​മാ​രു​ടെ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ

കോ​​ട്ട​​യം: ബം​​ഗ​​ളൂ​​രു ട്രെ​​യി​​നി​​ല്‍ റി​​സ​​ര്‍​വേ​​ഷ​​നി​​ല്‍ യാ​​ത്ര ചെ​​യ്യ​​ണ​​മെ​​ങ്കി​​ല്‍ കു​​റ​​ഞ്ഞ​​ത് മൂ​​ന്നാ​​ഴ്ച മു​​ന്‍​പ് ബു​​ക്ക് ചെ​​യ്യ​​ണം. ചെ​​ന്നൈ​​യ്ക്കാ​​ണെ​​ങ്കി​​ല്‍ മി​​നി​​മം ര​​ണ്ടാ​​ഴ്ച. ഡ​​ല്‍​ഹി​​യി​​ലേ​​ക്കും കോ​​ല്‍​ക്ക​​ത്ത​​യി​​ലേ​​ക്കും റി​​സ​​ര്‍​വേ​​ഷ​​ന്‍ ല​​ഭി​​ക്കാ​​ന്‍ ഒ​​രു മാ​​സം മു​​ന്നേ ടി​​ക്ക​​റ്റെ​​ടു​​ക്കേ​​ണ്ട സാ​​ഹ​​ച​​ര്യം. കാ​​സ​​ര്‍​ഗോ​​ഡി​​നും മും​​ബൈ​​യ്ക്കു​​മൊ​​ക്കെ സ്ഥി​​തി ഇ​​തു​​ത​​ന്നെ. അ​​ടി​​യ​​ന്ത​​ര ആ​​വ​​ശ്യം വ​​ന്നാ​​ല്‍ കൊ​​ള്ള​​ചാ​​ര്‍​ജി​​ന് വി​​മാ​​നം പി​​ടി​​ക്കു​​ക​​യേ മാ​​ര്‍​ഗ​​മു​​ള്ളൂ. 30 ല​​ക്ഷം ഇതരസംസ്ഥാന തൊ​​ഴി​​ലാ​​ളി​​ക​​ളു​​ള്ള കേ​​ര​​ള​​ത്തി​​ല്‍​നി​​ന്ന് വ​​ട​​ക്കു​​കി​​ഴ​​ക്ക​​ന്‍ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്ക് ഓ​​ടു​​ന്ന​​ത് ആ​​റു ട്രെ​​യി​​നു​​ക​​ള്‍ മാ​​ത്രം. അ​​റു​​പ​​ത് ട്രെ​​യി​​ന്‍ അ​​നു​​വ​​ദി​​ച്ചാ​​ലും ആ​​സാം, ബം​​ഗാ​​ള്‍, ബി​​ഹാ​​ര്‍, ഒ​​ഡീ​​ഷ സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ തി​​ര​​ക്ക് തീ​​രി​​ല്ല. ഇ​​തി​​നി​​ട​​യി​​ൽ പ​​ഠ​​ന​​ത്തി​​നും ജോ​​ലി​​ക്കും പോ​​കേ​​ണ്ട മ​​ല​​യാ​​ളി​​ക​​ളു​​ടെ ഗ​​തി​​കേ​​ടും ദു​​രി​​ത​​വും ചെ​​റു​​ത​​ല്ല. ശ​​ബ​​രി​​മ​​ല സീ​​സ​​ണി​​ലെ തി​​ര​​ക്ക് പ​​റ​​യാ​​നു​​മി​​ല്ല. പ​​ഠ​​ന​​ത്തി​​നും ജോ​​ലി​​ക്കു​​മാ​​യി ഓ​​രോ വ​​ര്‍​ഷ​​വും മ​​ല​​യാ​​ളി​​ക​​ളു​​ടെ ഒ​​ഴു​​ക്ക് തു​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലും വേ​​ണ്ട​​ത്ര വ​​ണ്ടി​​ക​​ള്‍ അ​​നു​​വ​​ദി​​ക്കാ​​ന്‍ റെ​​യി​​ല്‍​വേ താ​​ത്പ​​ര്യ​​പ്പെ​​ടു​​ന്നി​​ല്ല. നി​​ല​​വി​​ല്‍ കാ​​സ​​ര്‍​ഗോ​​ഡ് മു​​ത​​ല്‍ തി​​രു​​വ​​ന​​ന്ത​​പു​​രം വ​​രെ കോ​​ട്ട​​യം റൂ​​ട്ടി​​ല്‍ ഇ​​ര​​ട്ട​​പ്പാ​​ത​​യു​​ണ്ട്. എ​​റ​​ണാ​​കു​​ളം-​​തി​​രു​​വ​​ന​​ന്ത​​പു​​രം…

Read More

“കാ​ർ​ബ​ൺ ന്യൂ​ട്ര​ൽ അ​ന​ന്ത​പു​രി”; 100 ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ളി​ൽ ഒ​രാ​ൾ​ക്ക് വീ​തം ഇ ​ഓ​ട്ടോ​റി​ക്ഷ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന പ​ദ്ധ​തി; മൂ​ന്നാം​ഘ​ട്ട വി​ത​ര​ണ​ത്തി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ്  നി​ർ​വഹി​ച്ചു; സ​ന്തോ​ഷ വാ​ർ​ത്ത പ​ങ്കു​വ​ച്ച് ആ​ര്യാ രാ​ജേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: “കാ​ർ​ബ​ൺ ന്യൂ​ട്ര​ൽ അ​ന​ന്ത​പു​രി” എ​ന്ന ന​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്‍​മാ​ർ​ട്ട് സി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന നി​ര​വ​ധി​യാ​യ പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​ണ് ന​ഗ​ര​ത്തി​ലെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഘ​ട്ടം ഘ​ട്ട​മാ​യി ഇ-​വാ​ഹ​ന​ങ്ങ​ളാ​ക്കു​ക എ​ന്ന​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കെ​എ​സ്ആ​ർ​ടി​സി ക്ക് ​ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ വാ​ങ്ങി ന​ൽ​കി​യ​തെ​ന്ന് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ. 100 ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ളി​ൽ ഒ​രാ​ൾ​ക്ക് വീ​തം ഇ ​ഓ​ട്ടോ​റി​ക്ഷ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന പ​ദ്ധ​തി വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു. വെള്ളിയാഴ്ച അ​തി​ന്‍റെ മൂ​ന്നാം​ഘ​ട്ട വി​ത​ര​ണ​ത്തി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ്  നി​ർ​വ്വ​ഹി​ച്ച സ​ന്തോ​ഷ വാ​ർ​ത്ത പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് മേ​യ​ർ ത​ന്‍റെ‌ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… “കാ​ർ​ബ​ൺ ന്യൂ​ട്ര​ൽ അ​ന​ന്ത​പു​രി” എ​ന്ന ന​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്‍​മാ​ർ​ട്ട് സി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന നി​ര​വ​ധി​യാ​യ പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​ണ് ന​ഗ​ര​ത്തി​ലെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഘ​ട്ടം ഘ​ട്ട​മാ​യി ഇ-​വാ​ഹ​ന​ങ്ങ​ളാ​ക്കു​ക എ​ന്ന​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കെ​എ​സ്ആ​ർ​ടി​സി…

Read More

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​തി​വാ​യി അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ക്കു​ന്നു, ചോ​ദ്യം ചെ​യ്ത യു​വ​തി​യ്ക്ക് നേ​രെ ക്രൂ​ര മ​ർ​ദ​നം; ത​ല​യ്ക്കും ക​ണ്ണി​നും ഗു​രു​ത​ര പ​രി​ക്ക്

കോ​ഴി​ക്കോ​ട്: ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച​ത് ചോ​ദ്യം ചെ​യ്ത യു​വ​തി​ക്ക് നേ​രെ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ ഓ​മ​ശേ​രി സ്വ​ദേ​ശി മി​ർ​ഷാ​ദി​നെ​തി​രേ കൊ​ടു​വ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി​യു​ടെ ക​ണ്ണി​നും ത​ല​യ്ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റു. മി​ർ​ഷാ​ദ് പ​തി​വാ​യി ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ യു​വ​തി​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചി​രു​ന്നു. പ​ല​പ്പോ​ഴാ​യി യു​വ​തി ഇ​ക്കാ​ര്യം വി​ല​ക്കി​യി​ട്ടും മി​ർ​ഷാ​ദ് തുടർന്നും സന്ദേശങ്ങളയച്ചു. അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ന്ന​ത് കൂ​ടാ​തെ യു​വ​തി​യെ വ​ഴി​യി​ൽ വ​ച്ച് കാ​ണു​മ്പോ​ഴെ​ല്ലാം ഇ​യാ​ൾ മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്തു. മി​ർ​ഷാ​ദി​ന്‍റെ ശ​ല്യം സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​പ്പോ​ൾ ഇ​യാ​ളു​ടെ മാ​താ​പി​താ​ക്ക​ളെ​യും യു​വ​തി വി​വ​രം അ​റി​യി​ച്ചിരുന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് എ​ടി​എ​മ്മി​ൽ പോ​യി മ​ട​ങ്ങി വ​ന്ന യു​വ​തി​യെ മി​ർ​ഷാ​ദ് ആ​ക്ര​മി​ച്ച​ത്. ലൈം​ഗി​ക​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക, ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​തി ഒ​ളി​വി​ലാ​ണെ​ന്നും വൈ​കാ​തെ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.  

Read More

അ​മ​രാ​വ​തി വി​കസ​ന​ത്തി​ന് 10 കോ​ടി ന​ൽ​കി‌ റാ​മോ​ജി​യു​ടെ കു​ടും​ബം; ഒ​രു റോ​ഡി​ന് റാ​മോ​ജി റാ​വു മാ​ർ​ഗ് എ​ന്ന് നാ​മ​ക​ര​ണം ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

വി​ജ​യ​വാ​ഡ: റാ​മോ​ജി ഫി​ലിം സി​റ്റി സ്ഥാ​പ​ക​നും മാ​ധ്യ​മ മേ​ധാ​വി​യു​മാ​യ അ​ന്ത​രി​ച്ച സി.​എ​ച്ച്. റാ​മോ​ജി റാ​വു​വി​ന്‍റെ കു​ടും​ബം അ​മ​രാ​വ​തി ന​ഗ​ര​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ആ​ന്ധ്രാ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​ന് 10 കോ​ടി രൂ​പ സം​ഭാ​വ​ന ന​ൽ​കി. വി​ജ​യ​വാ​ഡ​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നു കു​ടും​ബം ചെ​ക്ക് കൈ​മാ​റി. അ​മ​രാ​വ​തി​യി​ൽ ഒ​രു റോ​ഡി​ന് റാ​മോ​ജി റാ​വു മാ​ർ​ഗ് എ​ന്ന് നാ​മ​ക​ര​ണം ചെ​യ്യു​മെ​ന്ന് പൊ​തു​യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. റാ​മോ​ജി റാ​വു ഒ​രു വ്യ​ക്തി​യാ​യി​രു​ന്നി​ല്ല, ഒ​രു സ്ഥാ​പ​ന​മാ​യി​രു​ന്നു. സ​മൂ​ഹ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്കാ​യി പ്ര​വ​ർ​ത്തി​ച്ച വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത പോ​രാ​ളി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന് ച​ന്ദ്ര​ബാ​ബു നാ​യി​ഡു പ​റ​ഞ്ഞു. തെ​ലു​ങ്ക് സ​മൂ​ഹ​ത്തി​നും രാ​ജ്യ​ത്തി​നു​മു​ള്ള അ​ദേ​ഹ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ളെ മാ​നി​ച്ച് അ​മ​രാ​വ​തി​യി​ൽ രാ​മോ​ജി വി​ജ്ഞാ​ന കേ​ന്ദ്രം എ​ന്ന പേ​രി​ൽ ഒ​രു കേ​ന്ദ്രം സ്ഥാ​പി​ക്കു​മെ​ന്നും അ​വി​ടെ മി​ക​ച്ച പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. റാ​വു​വി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും നി​ര​വ​ധി മ​ന്ത്രി​മാ​രും തെ​ലു​ങ്ക് സി​നി​മാ രം​ഗ​ത്തെ പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.‌

Read More