കോട്ടയം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി വോട്ടുകള്‍ വര്‍ധിച്ചതും തൃശൂര്‍ മണ്ഡലത്തിലെ പരാജയവും കോണ്‍ഗ്രസ് പരിശോധിക്കുമെന്ന് രമേശ് ചെന്നിത്തല. പരാജയം സംബന്ധിച്ചു പഠനം നടത്താന്‍ അന്വേഷണ കമ്മീഷനെ നിയമിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കും. തൃശൂര്‍ കോണ്‍ഗ്രസിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കും. കെ. മുരളീധരനെ മുന്നില്‍ നിര്‍ത്തിയാണു പാര്‍ട്ടി മുന്നോട്ട് പോകുന്നത്. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഗൗരവത്തോടെ കാണുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചലച്ചിത്രതാരമായതും രണ്ടുതവണ തോറ്റയാളായതുമാണു തൃശൂരിൽ സുരേഷ് ഗോപി ഇത്തവണ വിജയിക്കാന്‍ ഇടയാക്കിയത്. സിപിഎം ജീര്‍ണാവസ്ഥയിലാണ്. ഇടതുപക്ഷത്തിനു തുടര്‍ഭരണം ലഭിച്ചത് അവര്‍ക്ക് തന്നെ വിനയായി. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഘടകകക്ഷികള്‍ക്ക് സീറ്റ് നല്കുമ്പോള് അവരാണു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത്. കോണ്‍ഗ്രസിന് അഭിപ്രായം പറയാകാനാകില്ല. വയനാട് സീറ്റില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിനെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. ഉപതെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ പ്രിയങ്കയെ സിപിഐ പിന്തുണയ്ക്കുമോയെന്നു വ്യക്തമാക്കണം. ഇന്ത്യ സഖ്യത്തിലുള്ള സിപിഐ പ്രിയങ്കയ്ക്കെതിരേ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍…
Read MoreCategory: Loud Speaker
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ പെൺകുട്ടിയുടെ മരണം; പ്രതിയുടെ മൊബൈലിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചെന്ന് സൂചന
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ സുഹൃത്ത് നെടുമങ്ങാട് സ്വദേശി ബിനോയിയുടെ(21) മൊബൈലിൽ നിന്ന് നിർണായകമായ തെളിവുകൾ ലഭിച്ചെന്ന് സൂചന. ലഭിച്ച പുതിയ തെളിവുകൾ കേന്ദ്രീകരിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തും. യുവാവിന്റെ ഫോണിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ ഉപയോഗിച്ച് പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ കൂടുതൽ സുഹൃത്തുക്കളുടെ മൊഴി പൂജപ്പുര പോലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. സൈബർ ആക്രമണം അല്ല മരണകാരണമെന്ന് കുടുംബം ഉറപ്പിക്കുന്ന പശ്ചാത്തലത്തിൽ പെൺകുട്ടിയുടെ പിതാവിന്റെ മൊഴിയും രേഖപ്പെടുത്തും. അന്വേഷണ സംഘം പെൺകുട്ടിയുടെ മൊബൈൽ ഫോൺ അടക്കം വിശദമായി പരിശോധിക്കും. പ്രതി ബിനോയിയെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. പെൺകുട്ടി ജീവനൊടുക്കിയത് മുതൽ ബിനോയിയുടെ നേർക്ക് ആരോപണം നീണ്ടിരുന്നു. ഇതിനെ തുടർന്നാണ് പൂജപ്പുര പോലീസ് ബിനോയിയെ ചോദ്യം ചെയ്തത്. ആത്മഹത്യയ്ക്ക് കാരണം സൈബർ ആക്രമണം അല്ല ബിനോയിയുടെ…
Read Moreനീറ്റ് യുജി പരീക്ഷാ ഫലത്തെപ്പറ്റി ഉയർന്നുവന്ന ആക്ഷേപങ്ങൾ രാജ്യത്തെ പ്രവേശന പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യതയാണ് ബാധിക്കുന്നത്; മുഖ്യമന്ത്രി
തിരുവനന്തപുരം: മെഡിക്കൽ ബിരുദ കോഴ്സുകളിലേക്കുള്ള നീറ്റ്-യുജി പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനും നീറ്റ് പരീക്ഷയുടെ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയ്ക്കും (എൻടിഎ) സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നീറ്റ് യുജി പരീക്ഷാ ഫലത്തെപ്പറ്റി ഉയർന്നുവന്ന ആക്ഷേപങ്ങൾ രാജ്യത്തെ പ്രവേശന പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന കാര്യമാണെന്ന് അദ്ദേഹം ആരോപിച്ചു. പരീക്ഷയുടെ നടത്തിപ്പിൽ അട്ടിമറിയുണ്ടായത് അത്യന്തം ഗൗരവകരമായ വിഷയമാണെന്ന് തിരിച്ചറിഞ്ഞിട്ടും ഫലപ്രദമായ ഇടപെടലിന് കേന്ദ്ര സർക്കാർ തയാറാകാത്തത് ആശ്ചര്യജനകമാണെന്നും പിണറായി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… മെഡിക്കൽ ബിരുദ കോഴ്സുകളിലേക്കുള്ള നീറ്റ്-യുജി പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനും നീറ്റ് പരീക്ഷയുടെ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയ്ക്കും (എൻടിഎ) സുപ്രീം കോടതി ഇന്ന് നോട്ടീസ് അയച്ചിരിക്കുകയാണ്. നീറ്റ് യുജി പരീക്ഷാ ഫലത്തെപ്പറ്റി ഉയർന്നുവന്ന ആക്ഷേപങ്ങൾ രാജ്യത്തെ…
Read Moreഅഞ്ച് മാസത്തിനിടെ ലഹരിക്കേസുകളില്‍ ഉള്‍പ്പെട്ടത് 70 വിദ്യാര്‍ഥികള്‍; നാര്‍കോട്ടിക് കേസുകളില്‍ കോട്ടയവും എറണാകുളവും മുന്നില്‍
കൊച്ചി: സംസ്ഥാനത്ത് ലഹരിക്കേസുകളില്‍ അകപ്പെടുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നു. എക്സൈസ് വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഈവർഷം ജനുവരി ഒന്നു മുതല്‍ മേയ് 31 വരെ 70 വിദ്യാര്ഥികള്ക്കെതിരേയാണ് ലഹരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 45 വിദ്യാര്‍ഥികള്‍ കോട്ടയം ജില്ലയില്‍നിന്നുള്ളവരാണ്. എറണാകുളം ജില്ലയില്‍നിന്ന് 19 കേസുകളാണു രജിസ്റ്റര്‍ ചെയ്തത്. അഞ്ചു കേസുകള്‍ തിരുവനന്തപുരത്തും ഒരു കേസ് വയനാട്ടിലും രജിസ്റ്റര്‍ ചെയ്തു. ആഡംബരജീവിതത്തിനുള്ള പണം കണ്ടെത്താനായാണു വിദ്യാര്‍ഥികളില്‍ പലരും ലഹരി വില്പനയ്ക്കായി ഇറങ്ങുന്നത്. കൂട്ടുകെട്ടില്‍പ്പെട്ട് ലഹരിക്കേസുകളില്‍ അകപ്പെടുന്ന വിദ്യാര്‍ഥികളുമുണ്ട്. സംസ്ഥാനത്ത് സിന്തറ്റിക് ലഹരി ഉപയോഗവും വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 15 മാസത്തിനിടെ 9889 എന്‍ഡിപിഎസ് കേസുകളാണ് എക്സൈസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 1141 കേസുകള്‍ എറണാകുളത്തും 1014 കേസുകള്‍ കോട്ടയത്തുമാണ്. തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ 700ന് മുകളില്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലഹരിവേട്ടയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥര്ക്കുനേരേയുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട്…
Read Moreഇടതുപക്ഷം പ്രിയങ്ക ഗാന്ധിക്കെതിരേ മത്സരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ ബിജെപിയിലേക്ക് പോകും; സിപിഐ
വയനാട്: രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തിലെ എംപി സ്ഥാനം ഒഴിയുന്ന സാഹചര്യത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐ മത്സരിക്കുമെന്നു സിപിഐ നേതൃത്വം. പ്രിയങ്ക ഗാന്ധിക്കെതിരേ മത്സരിക്കുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇടതുപക്ഷം പ്രിയങ്ക ഗാന്ധിക്കെതിരേ മത്സരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ ബിജെപിയിലേക്ക് പോകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാട്ടില്‍ മത്സരിക്കുന്ന സമയത്തുതന്നെ മറ്റൊരു സീറ്റില്‍ കൂടി മത്സരിക്കുമെന്ന് രാഹുലിന് അറിയാമായിരുന്നുവെന്നും അക്കാര്യം വയനാട് മണ്ഡലത്തിലെ ജനത്തോട് പറയാതിരുന്നത് നീതികേടാണെന്നുമുള്ള തന്റെ വിമര്‍ശനത്തില്‍ ഉറച്ചുനല്ക്കുന്നതായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുലിനെതിരേ മത്സരിച്ച സിപിഐ നേതാവ് ആനി രാജ വ്യക്തമാക്കി. അതേസമയം രാഹുല്‍ ഗാന്ധി തിടുക്കപ്പെട്ട് തീരുമാനം എടുക്കുന്നയാളല്ലെന്നും വളരെ ആലോചിച്ച് മാത്രം തീരുമാനമെടുക്കുന്നയാളാണെന്നും ആനി രാജ പറഞ്ഞു.
Read Moreകെഎസ്ആർടിസി ആദ്യഘട്ടത്തിൽ ആറ് ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങുന്നു; ഫീസ് നിശ്ചയിച്ചു
ചാത്തന്നൂർ: കെഎസ്ആർടിസി ആദ്യഘട്ടത്തിൽ തുടങ്ങുന്നത് ആറ് ഡ്രൈവിംഗ് സ്കൂളുകൾ. ഫീസ് നിശ്ചയിച്ചു. സംസ്ഥാനത്താകെ 22 ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങാനാണ് കെഎസ്ആർടി സിയുടെ പദ്ധതി. തിരുവനന്തപുരത്ത് ഈ മാസം പ്രവർത്തനം തുടങ്ങുന്ന ഡ്രൈവിംഗ് സ്കൂൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഹെവി ലൈസൻസ് എടുക്കാൻ 9,000 രൂപയാണ് ഫീസ്. ലൈറ്റ് മോട്ടോർ വെഹിക്കിളിനും ഇത്രയും തുക വേണം. ടുവീലർ ലൈസൻസിന് 3,500 രൂപയാണ് ഫീസ്. ഗിയർ ഉള്ളതിനും ഇല്ലാത്തതിനും ഒരു നിരക്കാണ്. എൽഎംവി, ടുവീലർ ലൈസൻസുകൾക്ക് രണ്ടിനുംകൂടി 11,000 രൂപ മതി. മികച്ച ഡ്രൈവിങ് പഠനമാകും സ്കൂളിൽ ഒരുക്കുകയെന്ന് അധികൃതർ പറഞ്ഞു. തിയറി ക്ലാസുമുണ്ടാകും. കെഎസ്ആർടിസി ജീവനക്കാരെ ഇൻസ്ട്രക്ടർമാരായി നിയമിക്കും. റോഡിൽ വാഹനം ഓടിക്കാനും എച്ചും എട്ടും എടുക്കാനും പ്രാപ്തമാക്കിയശേഷമാകും ടെസ്റ്റിന് വിടുക. സ്വകാര്യസ്ഥാപനങ്ങളിൽ പലതിലും കൂടിയ നിരക്കാണ് ഈടാക്കുന്നത്. പല ജില്ലകളിലും ഹെവി ലൈസൻസ് എടുക്കാനും…
Read Moreവിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നിരവധി തൊഴിലവസരങ്ങളാണ് ഉയർന്നു വരുന്നത്; ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നിരവധി തൊഴിലവസരങ്ങളാണ് ഉയർന്നുവരാൻ പോകുന്നതെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. യുവജനതയ്ക്ക് വിശിഷ്യാ തീരദേശ മേഖലയിലെ യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനം ലഭ്യമാക്കുന്നതിന് അസാപിന്റെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീമതി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തതായും മേയർ അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തിനായി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ഏറ്റെടുത്ത ഭൂമിയിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ് സ്കിൽ പാർക്ക് പണിതിരിക്കുന്നത്. കുട്ടികൾക്ക് താമസിച്ചു പഠിക്കാൻ സൗകര്യമുള്ള ഹോസ്റ്റലും ഇതിന്റെ പ്രത്യേകതയാണ്. വിവിധ വകുപ്പുകൾ തമ്മിൽ കൈകോർത്ത് നാടിന്റെ വികസനത്തിനായി ഒരുമിക്കുന്ന മാതൃകാപരമായ ഇടപെടലാണിതെന്നും ആര്യ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നിരവധി തൊഴിലവസരങ്ങളാണ് ഉയർന്നുവരാൻ പോകുന്നത്. ആ തൊഴിലിലേക്ക് യുവജനങ്ങളെ പ്രാപ്തരാക്കുക എന്നത് വളരെ…
Read Moreപ്രസ്ഥാനത്തെ ഒറ്റിക്കൊടുത്ത ആർഎസ്എസ് ഏജന്റാണ് ടി. എൻ. പ്രതാപൻ, അച്ചടക്കനടപടി സ്വീകരിക്കണം’; വിലക്ക് ലംഘിച്ച് തൃശൂർ ഡിസിസി മതിലിൽ പോസ്റ്റർ
തൃശൂർ: തൃശൂർ ഡിസിസി ഓഫീസിന് മുന്നിലും പ്രസ് ക്ലബ് റോഡിലും കോൺഗ്രസ് നേതാവ് ടി. എൻ പ്രതാപനെതിരേ പോസ്റ്റർ. ‘തൃശൂർ ജില്ലയിൽ കോൺഗ്രസിനെ നശിപ്പിച്ച ടിഎൻ പ്രതാപനെയും എംപി വിൻസെന്റിനേയും അനിൽ അക്കരയെയും അടിച്ചുപുറത്താക്കുക’ എന്ന തലക്കെട്ടോടെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ കോൺഗ്രസിനേറ്റ തോൽവിയിൽ പ്രതാപനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് പോസ്റ്ററിൽ ആവശ്യപ്പെടുന്നു. കോൺഗ്രസിനെ നശിപ്പിച്ചതിൽ ഒന്നാം പ്രതി പ്രതാപനാണെന്നും പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്ത ആർഎസ്എസ് ഏജന്റാണ് പ്രതാപനെന്നും പോസ്റ്ററിൽ പ്രതിപാദിക്കുന്നു. സേവ് കോൺഗ്രസ് ഫോറെ തൃശൂർ എന്ന പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. അതേസമയം, തൃശൂരിലെ തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിക്കാനുള്ള കെ.സി. ജോസഫ് ഉപസമിതി ഇന്ന് തൃശൂരിലെത്തും. രാവിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് ശേഷം ഭാരവാഹികളുടെ പരാതി കേള്‍ക്കും.
Read Moreവീണ്ടും നടുറോഡിൽ അഭ്യാസപ്രകടനം; കാറിന്റെ ഡോറിലിരുന്ന് യുവാക്കളുടെ സാഹസിക യാത്ര
കൊച്ചി: കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ വീണ്ടും യുവാക്കളുടെ അഭ്യാസപ്രകടനം. കാറിന്റെ ഡോറിൽ ഇരുന്ന് രണ്ട് യുവാക്കൾ യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഞാറാഴ്ച വൈകിട്ട് മൂന്നാറിനും ഗ്യാപ്പ് റോഡിനും ഇടയിൽ പോണ്ടിചേരി രജിസ്ട്രേഷനിലുള്ള കാറിലായിരുന്നു അപകടയാത്ര. രണ്ടാഴ്ചയ്ക്കിടെ ഇത് മൂന്നാമത്തെ തവണയാണ് യുവാക്കളുടെ സാഹസിക പ്രകടനം ഗ്യാപ്പ് റോഡിൽ നടക്കുന്നത്. ഇത്തരത്തിൽ പാതയിലൂടെ സാഹസിക യാത്ര നടത്തുന്നവരെ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിശോധനയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. ഇതിനിടയിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. സംഭവത്തിൽ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന തുടങ്ങിയെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
Read Moreസംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാംകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്…
Read More