കൊല്ലം: തീറ്റയിൽ പൊറോട്ട അമിതമായി കൊടുത്തതിനെതുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഓയൂർ വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ പശുക്കളാണ് ചത്തത്. ഒൻപത് പശുക്കൾ അവശനിലയിലാണ്. പശുക്കൾക്ക് നൽകിയ തീറ്റയിൽ പൊറോട്ടയും ചക്കയും അമിതമായി ഉൾപ്പെടുത്തിയിരുന്നു. പശുക്കളുടെ തീറ്റയെക്കുറിച്ച് കർഷകർക്ക് അവബോധം നൽകുമെന്ന് ഫാം സന്ദർശിച്ച മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പശുക്കളെ നഷ്ടപ്പെട്ട കർഷകന് നഷ്ടപരിഹാരത്തിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൊറോട്ടയും ചക്കയും അധികമായി തീറ്റയിൽ ചേർത്തതു മൂലം വയർ കമ്പനം നേരിട്ട് പശുക്കൾ ചാവുകയായിരുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചു.
Read MoreCategory: Loud Speaker
അരുന്ധതി റോയ്യെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തീരുമാനം പിൻവലിക്കണമെന്നും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു; ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ് യെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാനുള്ള ഡൽഹി ലെഫ്റ്റനൻ്റ് ഗവർണറുടെ തീരുമാനം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. അരുന്ധതി റോയ്യെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തീരുമാനം പിൻവലിക്കണമെന്നും അരുന്ധതി റോയ് യോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചതായി ആര്യ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ് യെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാനുള്ള ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെ തീരുമാനം അപലപനീയവും പ്രതിഷേധാർഹവുമാണ്. വിയോജിപ്പുള്ള ശബ്ദങ്ങളെ നിശ്ശബ്ദരാക്കാനും ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിക്കാനുമുള്ള സംഘപരിവാർ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. സംഘപരിവാർ സർക്കാർ അധികാരത്തിൽ വന്നതു മുതൽ തങ്ങളെ എതിർക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യാൻ ശ്രമിക്കുകയാണ്, അതിനുള്ള ഉപകരണമായി യുഎപിഎ നിയമത്തെ ദുരുപയോഗം ചെയ്യുന്നത്…
Read Moreലോക കേരള സഭ അകം കേരളവും പുറം കേരളവും തമ്മിലുള്ള ബന്ധങ്ങളുടെ ഇഴയടുപ്പം ദൃഢമാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു; പിണറായി വിജയൻ
തിരുവനന്തപുരം: മലയാളികളുടെ മഹത്തായ ജനാധിപത്യവേദിയായ ലോക കേരള സഭ, അകം കേരളവും പുറം കേരളവും തമ്മിലുള്ള ബന്ധങ്ങളുടെ ഇഴയടുപ്പം ദൃഢമാക്കുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാലാമത് ലോക കേരള സഭ വിജയകരമായി സമാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ക്ഷേമത്തെ സംബന്ധിച്ച ക്രിയാത്മകമായ ചർച്ചകളും നിർദ്ദേശങ്ങളുമാണ് ഇത്തവണത്തെ ലോക കേരള സഭയിൽ ഉയർന്നുവന്നിട്ടുള്ളത്. അവ ഓരോന്നും വിശദമായി പരിശോധിച്ച് സാധ്യമായ തീരുമാനങ്ങളും നടപടികളുമെടുത്ത് മുന്നോട്ടു പോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പങ്കാളിത്തം കൊണ്ടും സജീവമായ ചർച്ചകൾ കൊണ്ടും ലോക കേരള സഭയുടെ നാലാം പതിപ്പ് വിജയമാക്കിയ മുഴുവൻ പേരേയും അദ്ദേഹം അഭിവാദ്യം ചെയ്തു.
Read Moreകൈവിടാതെ ഭാഗ്യദേവത; തട്ടിയെടുത്ത ടിക്കറ്റ് തിരിച്ചുകിട്ടി, വഴിയോര കച്ചവടക്കാരി ഇനി ലക്ഷപ്രഭു; വിൽപനക്കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: ഒരു കോടി രൂപ ഒന്നാം സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് വീട്ടമ്മയിൽ നിന്ന് വിൽപ്പനക്കാരൻ തട്ടിയെടുത്ത സംഭവത്തിൽ ലോട്ടറി ടിക്കറ്റ് വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചു. മ്യൂസിയം പരിസരത്ത് തൊപ്പിക്കച്ചവടം നടത്തുന്ന കല്ലിയൂർ ദീപു സദനത്തിൽ സുകുമാരിയമ്മയ്ക്കാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ലോട്ടറി ടിക്കറ്റ് തിരികെ ലഭിച്ചത്. ടിക്കറ്റും ബാങ്ക് രേഖകളും പരിശോധിച്ച ശേഷം കമ്മിഷനും മറ്റും കഴിച്ചുള്ള തുകയായ 63 ലക്ഷം രൂപ ഉടൻ സുകുമാരിയമ്മയ്ക്ക് കൈമാറുമെന്ന് ലോട്ടറി വകുപ്പ് അധികൃതർ അറിയിച്ചു. ലോട്ടറി കച്ചവടക്കാരനായ പേരൂർക്കട വയലരികത്ത് വീട്ടിൽ കണ്ണൻ(45) ആണ് ടിക്കറ്റ് മോഷ്ടിച്ചത്. ഇയാളിൽ നിന്ന് സുകുമാരിയമ്മ കേരള സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റാണ് എടുത്തത്. ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒരേ നമ്പർ സീരീസിലുള്ള 12 ടിക്കറ്റാണ് സുകുമാരിയമ്മ വാങ്ങിയത്. 15-ന് നടന്ന നറുക്കെടുപ്പിൽ സുകുമാരിയമ്മ എടുത്ത എഫ്ജി 3,48,822…
Read Moreഅന്ധയായ ലോട്ടറിക്കാരിയെ പറ്റിച്ച് പണവും ലോട്ടറിയും തട്ടിയെടുത്ത് മുങ്ങി; പ്രതിയെ തിരഞ്ഞ് പോലീസ്
കോട്ടയം: ഗാന്ധിനഗറിൽ അന്ധയായ ലോട്ടറി വിൽപനക്കാരിയിൽ നിന്നും പണവും ലോട്ടറിയും തട്ടിയെടുത്തു. ഗാന്ധിനഗർ എസ്.എം.ഇ കോളജിന് സമീപത്തായി ലോട്ടറി വിൽക്കുന്ന അയ്മനം സ്വദേശിനി കുഞ്ഞുമോളുടെ പക്കൽ നിന്നുമാണ് ലോട്ടറിയും പണവും സഹായിക്കാനെന്ന വ്യാജേന തട്ടിയെടുത്തത്. കുഞ്ഞുമോൾക്കൊപ്പം സഹോദരി ഇല്ലാത്ത സമയത്താണ് മോഷണം നടന്നത്. ലോട്ടറി വിറ്റു നൽകാമെന്ന വ്യാജേന കുഞ്ഞുമോളുടെ സുഹൃത്തിന്റെ ഭർത്താവ് പണവും ലോട്ടറിയും പിടിച്ച് വാങ്ങിക്കുകയായിരുന്നു. നേരത്തെയും പ്രതി ഇവരുടെ കൈയിൽ നിന്നും ഇത്തരത്തിൽ ലോട്ടറി വാങ്ങി സമീപത്ത് നിന്ന് വിറ്റ് പണം നൽകാറുണ്ടായിരുന്നു. ഈ വിശ്വാസത്തെ തുടർന്നാണ് കുഞ്ഞുമോൾ ലോട്ടറിയും പണവും പ്രതിക്ക് നൽകിയത്. ലോട്ടറി കൊണ്ടുപോയി ഏറെ നേരമായിട്ടും ഇയാൾ തിരികെ എത്താതായതോടെയാണ് പ്രതി തന്നെ പറ്റിച്ച് മുങ്ങിയതാണെന്ന് കുഞ്ഞുമോൾക്ക് മനസിലായത്. തുടർന്ന് സഹോദരിയും ഗാന്ധി നഗർ പോലീസും ചേർന്ന് പ്രതിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതിയെ ഉടൻ തന്നെ പിടികൂടുമെന്ന്…
Read Moreമരണത്തിലേക്ക് അവർ മുങ്ങി താഴ്ന്നതും ഒന്നിച്ച്; സഹോദരിമാരുടെ മക്കള്‍ പാറക്കുളത്തില്‍ മുങ്ങിമരിച്ചു
ചങ്ങനാശേരി: സഹോദരിമാരുടെ മക്കള്‍ പാറക്കുളത്തില്‍ കാല്‍വഴുതി വീണ് മുങ്ങിമരിച്ചു. മാടപ്പള്ളി അഴകാത്തുപടി പൊന്പുഴക്കുന്ന് പുതുപ്പറമ്പില്‍ പരേതനായ അനീഷിന്റെയും ആശാമോളുടെയും മകന് ആദര്‍ശ് (15), ആശാമോളുടെ സഹോദരി മാങ്ങാനം മാധവശേരില്‍ ആനീസിന്റെ മകന് അഭിനവ് (11) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു 12ന് തൃക്കൊടിത്താനം ചെമ്പുമ്പുറം ഭാഗത്തുള്ള പാറക്കുളത്തിലായിരുന്നു അപകടം.ഇരുവരും മറ്റു രണ്ട് കുട്ടികൾക്കൊപ്പം പാറക്കുളത്തിനടുത്തെത്തി കുളത്തിലെ മത്സ്യങ്ങളെ നോക്കിനിൽക്കുമ്പോൾ അഭിനവ് കാല് വഴുതി വെള്ളത്തില്‍ വീണു. രക്ഷിക്കാനായി ആദര്‍ശ് കുളത്തിലേക്കു ചാടിയതോടെ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതോടെ തൃക്കൊടിത്താനം പോലീസും ചങ്ങനാശേരിയില്‍നിന്നുള്ള അഗ്നിരക്ഷാസേനയും നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ആദർശ് കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയും അഭിനവ് കോട്ടയം ഹോളി ഫാമിലി ഹൈസ്കൂള്‍ ആറാംക്ലാസ് വിദ്യാര്‍ഥിയുമാണ്. ആദര്‍ശിന്റെ അച്ഛൻ അനീഷ് അഞ്ചുവര്‍ഷം മുമ്പ് അർ ബുദം…
Read Moreകെഎസ്ആർടിസി ജീവനക്കാരെ തൊട്ടുകളിക്കരുത്; പൊതുജനങ്ങൾ ജീവനക്കാരെ ശിക്ഷിക്കേണ്ടതില്ല; കെ. ബി. ഗണേഷ് കുമാർ
ചാത്തന്നൂർ: കെഎസ്ആർടിസി ജീവനക്കാരെ തൊട്ടുകളിക്കരുെതെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ മുന്നറിയിപ്പ്. യാത്രക്കാരോ പൊതുജനങ്ങളോ നിയമം കൈയിലെടുക്കേണ്ടതില്ല. അത്തരം സാഹചര്യങ്ങളെ ഉചിതമായി കൈകാര്യം ചെയ്യേണ്ടത് കെഎസ്ആർടിസി മാനേജ്മെന്റിന്റെ ഉത്തരവാദിത്വമാണ്. പൊതുജനങ്ങൾ ജീവനക്കാരെ ശിക്ഷിക്കേണ്ടതില്ല. ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും മോശം പെരുമാറ്റമോ അവരെക്കുറിച്ചുള്ള പരാതികളോ പരിശോധിക്കുവാനും പരിഹരിക്കുവാനും മാനേജ്മെന്റിന് അധികാരവും ശരിയായ മാർഗവുമുണ്ട്. ഇതിലൂടെ ശരിയായ നടപടിക്രമങ്ങളും നിയമങ്ങളും പാലിച്ച് പരാതിക്കാർക്ക് നീതി ലഭിക്കുന്നുണ്ടെന്നും ഏത് പ്രശ്നങ്ങളും ന്യായമായും വ്യവസ്ഥാപിതമായും പരിഹരിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കാൻ കഴിയും. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ യാത്രക്കാരോ പൊതുജനങ്ങളോ നിയമം കയ്യിലെടുക്കാൻ ശ്രമിക്കരുത്. 9188619380 എന്ന വാട്സ്ആപ്പ് നമ്പറിലൂടെ കെഎസ്ആർടിസിക്ക് ലഭിക്കുന്ന പരാതികളിൽ കൃത്യമായ അന്വേഷണവും ഉചിതമായ നടപടിയും ഉറപ്പുതരുന്നു എന്നും മന്ത്രി പൊതു ജനങ്ങൾക്കുള്ള വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. കെഎസ് ആർ ടി സി ബസുകൾ തടഞ്ഞു നിർത്തി ജീവനക്കാരെ…
Read Moreഒരിക്കലും ഇത്തരമൊരു വേദി ലഭിക്കില്ലെന്ന് ചിന്തിച്ചിരുന്നവർക്ക് ശബ്ദമുയർത്താൻ ഇടം നൽകുന്ന ലോക കേരള സഭ ഒരിക്കലും നിർത്തരുതെന്ന് നജീബ്; ഒരു ജനകീയ സമ്മേളനമായി ഇത്തവണ ലോക കേരള സഭ മാറിയെന്ന് പി. രാജീവ്
തിരുവനന്തപുരം: ഇത്തവണ ലോക കേരള സഭയിൽ 103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്. വ്യവസായമേഖലയിൽ വിജയം കൈവരിച്ചവർക്കൊപ്പം വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയവരും ഒപ്പം തന്നെ വീട്ടുജോലിക്കാരായിരുന്നവരും ഡ്രൈവർമാരായിരുന്നവരും മറ്റ് സാധാരണ തൊഴിലിടങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്ന ഒരു ജനകീയ സമ്മേളനമായി ഇത്തവണ ലോക കേരള സഭ മാറിയെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിലൂടെ സുപരിചിതനായ നജീബ് ലോക കേരള സഭയിൽ പങ്കെടുത്തു. എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും പ്രാതിനിധ്യം ഉറപ്പ് വരുത്തിയിട്ടുള്ള ഒരിക്കലും ഇത്തരമൊരു വേദി ലഭിക്കില്ലെന്ന് ചിന്തിച്ചിരുന്നവർക്ക് കൂടി ശബ്ദമുയർത്താൻ ഇടം നൽകുന്ന ലോക കേരള സഭ ഒരിക്കലും നിർത്തരുതെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് രാജീവ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… 103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഇത്തവണ ലോക കേരള സഭയിൽ പങ്കെടുക്കുന്നത്. വ്യവസായമേഖലയിൽ…
Read Moreപൊതുസ്ഥലത്ത് പ്രകോപനപരമായ പ്രസംഗം; അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യും
ന്യൂഡല്‍ഹി: യുഎപിഎ കേസിൽ പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ഡൽഹി ലഫ്. ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയാണ് 2010 ല്‍ യുഎപിഎ ചുമത്തിയ കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. പൊതുസ്ഥലത്ത് രാജ്യവിരുദ്ധ പ്രസംഗം നടത്തിയതിനു പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ലഫ്. ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. 2010 ഒക്ടോബര്‍ 21നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. “ആസാദി ദ ഓണ്‍ലി വേ’ എന്ന ബാനറില്‍ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടു നടത്തിയ പരിപാടിയില്‍ അരുന്ധതി പ്രേകാപനപരമായ പ്രസംഗം നടത്തിയെന്നാണ് കേസ്. കാഷ്മീരി വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി, പാര്‍ലമെന്റ് ആക്രമണ കേസിലുള്‍പ്പെട്ടിരുന്ന ഡല്‍ഹി സര്‍വകലാശാല അധ്യാപകന് സയ്യിദ് അബ്ദുള്‍ റഹ്മാന് ഗീലാനി എന്നിവരും കേസില്‍ പ്രതികളാണ്.
Read Moreമിശ്രവിവാഹം നടത്തികൊടുത്തുവെന്നാരോപിച്ച സിപിഎം ഓഫീസ് അടിച്ചുതകര്‍ത്തു; രണ്ട് സിപിഎം നേതാക്കൾക്ക് പരിക്ക്
ചെന്നൈ: മിശ്രവിവാഹം നടത്തിക്കൊടുത്തുവെന്ന് ആരോപിച്ച് തിരുനെല്‍വേലിയിലെ സിപിഎം പാർട്ടി ഓഫീസ് അടിച്ചുതകര്‍ത്തു. ദളിത് യുവാവിന്റെയും ഇതര ജാതിക്കാരിയായ യുവതിയുടെയും വിവാഹത്തിന് സിപിഎം സഹായം നൽകിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ രണ്ട് സിപിഎം നേതാക്കൾക്കു പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. യുവാവിന്റെയും യുവതിയുടെയും ആവശ്യപ്രകാരം റെഡിയാർപാട്ടിയിലെ പാർട്ടി ഓഫീസിൽവച്ചായിരുന്നു വിവാഹം. പാർട്ടി ഓഫീസിൽവച്ച് ഇവർ വിവാഹിതരായെന്ന വിവരമറിഞ്ഞ പെൺകുട്ടിയുടെ ബന്ധുക്കൾ ഓഫീസ് അടിച്ചു തകർക്കുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം പാർട്ടി ഓഫീസ് അടിച്ചുതകർക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More