കണ്ണൂര്‍: തൃശൂര്‍ ആസ്ഥാനമാക്കി ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനിയുണ്ടാക്കി മണിച്ചെയിന്‍ തട്ടിപ്പിലൂടെ സര്‍ക്കാരിനെയും ജനങ്ങളെയും കബളിപ്പിച്ച സംഭവത്തില്‍ കമ്പനിയുടമകളുടെയും പ്രൊമോട്ടര്‍മാരുടെയും വീടുകളില്‍ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. റെയ്ഡില്‍ ലാപ്ടോപ്പുകളുള്‍പ്പെടെ പരിശോധിച്ച് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയതായാണ് വിവരം.ഇന്നലെ രാവിലെ മുതല്‍ മണിക്കൂറുകളോളമാണ് വിവിധ ജില്ലകളിലെ പതിനഞ്ചോളം കേന്ദ്രങ്ങളില്‍ ഇഡിയുടെ ഡല്‍ഹി,കൊച്ചി യൂണിറ്റുകൾ സംയുക്തമായ കേന്ദ്രസേനയുടെ സഹായത്തോടെ റെയ്ഡ് നടത്തിയത്. ഹൈറിച്ച് ഉടമകളായ പ്രതാപൻ, ഭാര്യ സീന എന്നിവരുടെ തൃശൂരിലെ വീടുകളിലും പ്രൊമോട്ടര്‍മാരുടെ വീടുകളിലുമാണ് റെയ്ഡ് നടത്തിയത്. മണിച്ചെയിന്‍ തട്ടിപ്പുകള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ക്ക് പുറമെ ഇടത്തട്ടുകാരായി നിന്ന് നിക്ഷേപ സമാഹരണം നടത്തിക്കുന്ന ദല്ലാളുമാരും പ്രതിയാകുമെന്ന ബഡ്സ് ആക്ട് വകുപ്പുപ്രകാരമാണ് പ്രൊമോട്ടര്‍മാരുടെ വീടുകളിലും റെയ്ഡ് നടത്തിയത്. ഇതോടൊപ്പം മഹാരാഷ്ട്ര, ഛത്തീസ്ഘട്ട് എന്നിവിടഘങ്ങളിലെ ഹൈറിച്ച് കേന്ദ്രങ്ങളിലും റെയ്ഡ് നടന്നതായാണ് വിവരം.കേരളത്തില്‍ ഹൈറിച്ച് നിയമനടപടി നേരിടുമ്പോള്‍ ഇതെല്ലാം മറച്ച്…
Read MoreCategory: Loud Speaker
‘ജനങ്ങൾക്കൊപ്പം നില്‍ക്കണം’ തോൽവിയുടെ പാഠം പഠിക്കണമെന്നു പി. ജയരാജൻ
തലശേരി: തെരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ എവിടെയെല്ലാം പോരായ്മകൾ സംഭവിച്ചിട്ടുണ്ടോ അതു സംബന്ധിച്ചു കൃത്യമായി പരിശോധിച്ചു പാഠം ഉൾക്കൊള്ളണമെന്ന് സിപിഎം സംസ്ഥാന കമ്മറ്റിയംഗം പി. ജയരാജൻ. പി.കെ. കുഞ്ഞനന്തന്റെ ചരമ വാർഷികാചരണം പാനൂർ പാറാട്ട് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം.സിപിഎമ്മിന് ജയവും പരാജയവും ഉണ്ടായിട്ടുണ്ട്. നാം ഉയർത്തിപ്പിടിച്ച ശരിയായ നയങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ സാധിക്കണം. എപ്പോഴും ജനങ്ങൾക്കൊപ്പം നിൽക്കുക എന്ന പാഠം നാം ഉൾക്കൊള്ളണം. ചരിത്രത്തെ ശരിയായി വിലയിരുത്തണം. അതിൽനിന്ന് ഊർജം സംഭരിക്കണം. എവിടെയെല്ലാം പോരായ്മകൾ സംഭവിച്ചു എന്നു കൃത്യമായി പരിശോധിച്ച് മുന്നോട്ടുപോകണമെന്നും പി. ജയരാജൻ പറഞ്ഞു.
Read Moreജോലിസ്ഥലത്ത് ഹിജാബ് ഒഴിവാക്കണം; ലോ കോളജ് അധ്യാപിക ജോലി രാജിവച്ചു
കൊൽക്കത്ത: ജോലിസ്ഥലത്ത് ഹിജാബ് ധരിക്കുന്നത് ഒഴിവാക്കണമെന്ന കോളജ് അധികൃതരുടെ നിര്‍ദേശത്തിൽ പ്രതിഷേധിച്ചു ജോലിയില്‍നിന്നു രാജിവച്ച് അധ്യാപിക. കൊൽക്കത്ത സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത സ്വകാര്യ ലോ കോളജിലെ അധ്യാപിക സഞ്ജിദ ഖാദർ ആണ് ജോലി രാജി വച്ചത്. അഞ്ചിനായിരുന്നു സഞ്ജിദ രാജി സമര്‍പ്പിച്ചത്. മേയ് 31നു ശേഷം ജോലിസ്ഥലത്ത് ഹിജാബ് ധരിക്കരുതെന്ന് കോളജ് അധികൃതർ നിർദേശം നല്‍കിയിരുന്നതായി സഞ്ജിദ പറഞ്ഞു. സ്ഥാപനത്തില്‍ മൂന്നു വര്‍ഷത്തോളം കാലമായി ജോലി ചെയ്തുവരികയാണ് സഞ്ജിദ.മൂല്യങ്ങളും മതവികാരങ്ങളും കണക്കിലെടുത്താണ് താന്‍ രാജിവെച്ചതെന്ന് അവർ പറഞ്ഞു.
Read Moreഘടകക്ഷികളുടെ പ്രതിഷേധം അടങ്ങുന്നില്ല; എൻഡിഎയിൽ ഇരട്ടനീതിയെന്ന് ശിവസേന ഷിൻഡേ വിഭാഗം; പുതിയ മന്ത്രിമാർ ചുമതലയേറ്റു
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൽ സത്യപ്രതിജ്ഞചെയ്ത മന്ത്രിമാർ ചുമതലയേറ്റിട്ടും എൻഡിഎയിൽ ഘടകകക്ഷികളുടെ പ്രതിഷേധം അടങ്ങുന്നില്ല. മന്ത്രിസ്ഥാനത്തെച്ചൊല്ലി എൻസിപി അജിത് പവാർ പക്ഷത്തിനു പിന്നാലെ ശിവസേന ഷിൻഡേ വിഭാഗവും പരസ്യവിമർശനവുമായി രംഗത്തെത്തി. എൻഡിഎയിൽ ഇരട്ടനീതിയാണെന്നു ഏക് നാഥ് ഷിൻഡെ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിൽ നേതാക്കൾ തുറന്നടിച്ചു. ബിജെപിയുടെ ദീർഘകാലമായുള്ള സഖ്യകക്ഷി എന്ന പരിഗണന പാർട്ടിക്കു കിട്ടിയില്ല. മുന്നണിയിൽ മൂന്നാമത്തെ ഒറ്റക്കക്ഷിയാണ് പാർട്ടി. ഒന്നും രണ്ടും സീറ്റുകളുള്ള പാർട്ടികൾക്ക് കാബിനറ്റ് മന്ത്രിസ്ഥാനം നൽകിയിട്ടും പാർട്ടിക്ക് കാബിനറ്റ് മന്ത്രി സ്ഥാനം നൽകിയില്ല. ലഭിച്ചതാകട്ടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനം. എൻസിപി അജിത് പവാർ പക്ഷത്തിനും പരിഗണന ലഭിച്ചില്ലെന്നു ഷിൻഡേ വിഭാഗം നേതാക്കൾ പറഞ്ഞു. എന്നാൽ, ബിജെപിക്കു നിരുപാധിക പിന്തുണ നൽകുമെന്നും വിലപേശാൻ ഇല്ലെന്നും ശ്രീകാന്ത് ഷിൻഡെ എംപി പറഞ്ഞു. അതേസമയം, പുതിയ മന്ത്രിമാർ ഇന്നു രാവിലെ ഓഫീസുകളിൽ എത്തി ചുമതയേറ്റു.…
Read More‘പണിക്കർ ഗൂഗിൾ കമന്ററിക്കാരൻ; ‘ഗണപതിവട്ടം ജി’ എന്ന പുതിയ പേര് കളം അറിഞ്ഞ് കളിക്കുന്ന സുരേന്ദ്രൻജിക്ക് പൊൻതൂവലാണ്; പ്രശാന്ത് മലവയൽ
വയനാട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് പിന്തുണയുമായി വയനാട് ബിജെപി നേതാവ് പ്രശാന്ത് മലവയൽ. ഗണപതിവട്ടത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ഇരട്ടി വോട്ടാക്കിമാറ്റിയെന്ന് പ്രശാന്ത് പറഞ്ഞു. കെ. സുരേന്ദ്രനെതിരെ പരോക്ഷ വിമർശനം നടത്തിയ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരിനെതിരേയാണ് പ്രശാന്ത് മലവയൽ രംഗത്തെത്തിയത്. ഗണപതിവട്ടം ജി എന്ന പുതിയ പേര് കളം അറിഞ്ഞ് കളിക്കുന്ന സുരേന്ദ്രൻജിക്ക് പൊൻതൂവലാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് നേതാവിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… പണിക്കർ ഗൂഗിളിൽ നോക്കി കമന്ററി പറയുന്നവൻ’ “ഗ്രൗണ്ടിലെയാധാർഥ്യം ” പണിക്കരുടെ കമന്ററിയിൽ പറഞ്ഞതല്ല. പണിക്കരെ ഗണപതിവട്ടത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ഇരട്ടി വോട്ടാക്കി മാറ്റി. 17000 ഉണ്ടായിരുന്നത് 18000 കൂട്ടി 20 ദിവസം കൊണ്ട് 35000 ആക്കിയിട്ടുണ്ട്. ആനിരാജയും സുരേന്ദ്രനും തമ്മിൽ 4000 വോട്ടിന്റെ വ്യത്യാസം മാത്രം. ഗണപതിവട്ടത്ത് ആകെ 216 ബൂത്തുള്ളതിൽ 8 എണ്ണത്തിൽ…
Read Moreമോദിയെ ഉപദേശിച്ച് ആര്‍എസ്എസ്; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കപ്പെട്ടു; സമൂഹത്തിൽ ഭിന്നിപ്പുണ്ടാകുന്ന രീതിയിൽ പ്രചാരണം നടന്നു; മോഹൻ ഭാഗവത്
നാഗ്പുര്‍: അധികാരമേറ്റ മൂന്നാം മോദി സര്‍ക്കാരിനെ വിമർശിച്ചും ഉപദേശിച്ചും ആര്‍എസ്എസ്. പ്രതിപക്ഷത്തിന്റെ ശബ്ദം കേൾക്കണമെന്നും അവരെ ശത്രുവായി കാണരുതെന്നും നാഗ്പുരിൽ നടന്ന ആര്‍എസ്എസ് സമ്മേളനം നിര്‍ദേശം നൽകി. മണിപ്പുരിൽ പരിഹാരം വേണമെന്നതാണ് മറ്റൊരു നിര്‍ദേശം. ഒരു വർഷമായി മണിപ്പുർ കത്തുകയാണെന്നും പ്രശ്ന പരിഹാരത്തിന് സർക്കാർ മുൻഗണന നൽകണമെന്നും മോഹൻ ഭാഗവത് ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആര്‍എസ്എസ് അനാവശ്യമായി ചര്‍ച്ചകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കപ്പെട്ടു. സമൂഹത്തിൽ ഭിന്നിപ്പുണ്ടാകുന്ന രീതിയിൽ പ്രചാരണം നടന്നുവെന്നും മോഹൻ ഭാഗവത് വിമര്‍ശിച്ചു.
Read Moreപൊള്ളുന്ന വിലയിൽ ഉള്ളി; വില വീണ്ടും ഉയരുന്നു; സവാളയിൽ തൊട്ടാൽ ഇനി പൊള്ളും
കോഴിക്കോട്: സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം സവാള വില വീണ്ടും ഉയരുന്നു. ഏഴു ദിവസംകൊണ്ട് സവാളവിലയിൽ പത്തുരൂപയുടെ വർധനവാണ് ഉണ്ടായത്. വരും ദിവസങ്ങളിലും വിപണിയില്‍ വില ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ ആഴ്ച 20 മുതല്‍ 30 രൂപ ഉണ്ടായിരുന്ന വിലയാണ് ഒറ്റയടിക്ക് 40 ല്‍ എത്തിയത്. ചിലയിടങ്ങിൽ 44 രൂപയാണ് ചില്ലറ വില്പന. സവാളയുടെ വരവ് മൊത്തവിപണിയില്‍ കുറഞ്ഞതാണു വില കൂടാന്‍ കാരണം. തെരഞ്ഞെടുപ്പ് സമയത്ത് സവാള വില ഉയരാതിരിക്കാൻ സവാളയുടെ കയറ്റുമതി കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. അടുത്തിടെ ഈ നിരോധനം നീക്കിയിരുന്നു. കയറ്റുമതി കൂടിയതോടെ വിപണിയിൽ വില ഉയരാൻ തുടങ്ങി. തമിഴ്നാട്, കര്‍ണാടകയില്‍നിന്നാണു കൂടുതലായും സവാള സംസ്ഥാനത്തേക്ക് എത്തുന്നത്. തമിഴ്നാട്ടിൽ കനത്ത മഴ കാരണം കൃഷി നശിച്ചതുമൂലം മൊത്തവിപണിയില്‍ സവാളയുടെ വരവ് കുറഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ കൂടുതൽ സവോള ഉത്പാദിപ്പിക്കുന്ന മഹാരാഷ്ട്ര പോലെയുള്ള സംസ്ഥാനങ്ങളിൽ കടുത്ത വരൾച്ച…
Read More‘അതിദരിദ്രരില്ലാത്ത കേരളം’ എന്ന സ്വപ്നപദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും നഗരസഭകളിൽ നടപ്പിലാക്കുന്നതിന് മേയേഴ്സ് കൗൺസിൽ യോഗം തീരുമാനിച്ചു; ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: മാലിന്യമുള്ള സ്ഥലങ്ങളിൽ നിന്ന് അടിയന്തിരമായി മാലിന്യം നീക്കം ചെയ്യുന്നതിനും അത്തരം സ്ഥലങ്ങളിൽ ജനകീയ പങ്കാളിത്തത്തോടു കൂടി ശുചീകരണം നടത്താനും ഹരിത വനവൽക്കരണം ഉൾപ്പെടെയുള്ള പദ്ധതികൾ ഏറ്റെടുക്കാനും തീരുമാനിച്ചതായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. തിങ്കളാഴ്ച കൂടിയ മേയേഴ്സ് കൗൺസിൽ യോഗത്തിലാണ് തീരുമാനം ആയത്. സംസ്ഥാന സർക്കാർ എല്ലാവർക്കും ഡിജിറ്റൽ വിജ്ഞാനം പകർന്ന് നൽകണമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഡിജിറ്റൽ സാക്ഷരതാ പദ്ധതി എല്ലാ കോർപ്പറേഷനുകളിലും നടപ്പാക്കണമെന്ന് തീരുമാനിച്ചതായും മേയർ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… മേയേഴ്സ് കൗൺസിൽ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേർന്നു. മാലിന്യമുക്ത നവകേരളം പദ്ധതി പ്രകാരം മാലിന്യ സംസ്കരണത്തിൽ ഇന്ന് കൈവന്നിട്ടുള്ള പുരോഗതി മുന്നോട്ടു കൊണ്ടുപോകാനും പൂർത്തീകരിക്കാനും ആവശ്യമായ എല്ലാ നടപടികളും കോർപ്പറേഷനുകൾ ഏറ്റെടുക്കും. മാലിന്യമുള്ള സ്ഥലങ്ങളിൽ നിന്ന് അടിയന്തിരമായി മാലിന്യം നീക്കം ചെയ്യുന്നതിനും അത്തരം…
Read Moreഎട്ടുമാസമായി ശബരിമലയിൽ കെട്ടിക്കിടക്കുന്നത് ആറരലക്ഷം അരവണ; ടെണ്ടറുകൾ വിഫലം
പത്തനംതിട്ട: എട്ടുമാസമായി ശബരിമലയിൽ കെട്ടിക്കിടക്കുന്ന ആറരലക്ഷം അരവണ നീക്കുന്നതിൽ പ്രതിസന്ധി തുടരുന്നു. ടെണ്ടർ കൊടുത്ത ഏക കമ്പനി രണ്ടുകോടി രൂപയാണ് ആവശ്യപ്പെടുന്നത്. അതേസമയം, സന്നിധാനത്തെ ഹാളിൽ നിറച്ചിരിക്കുന്ന അരവണടിന്നുകളിൽ പലതും പൊട്ടി ദുർഗന്ധം വന്നുതുടങ്ങി. സന്നിധാനത്തെ പ്രധാന ഗോഡൗണിൽ ഒന്നരവർഷമായി 6.65 ലക്ഷം ടിൻ അരവണയാണ് കെട്ടിക്കിടക്കുന്നത്. അരവണയിൽ അടങ്ങിയിരിക്കുന്ന ഏലക്കയിലെ കീടനാശിനിക്കേസാണ് അത്രയും അരവണ നശിക്കാൻ കാരണം. സുപ്രീംകോടതി അരവണ നശിപ്പിക്കാൻ പറഞ്ഞിട്ട് ഏട്ടുമാസം പിന്നിട്ടു. ടെണ്ടർ കഴിഞ്ഞ മാസമാണ് വിളിച്ചത്. ഹിന്ദുസ്ഥാൻ ലാറ്റക്സ് മാത്രമാണ് ആദ്യ ടെണ്ടറിൽ പങ്കെടുത്തത്. വീണ്ടും ടെണ്ടർ വിളിച്ചപ്പോൾ ഇതേ കമ്പനി മാത്രമാണ് വന്നതും. മൂന്നാം ടെണ്ടർ വിളിക്കാനാണ് ആലോചന. ടിന്നുകൾ പൊട്ടി പുറത്തുവന്ന അരവണ പുളിച്ച് ഗന്ധം വന്നാൽ മണം പിടിച്ച് ആനകൾ എത്താനുള്ള സാധ്യതയുണ്ട്.
Read Moreകേരളത്തിന്റെ നിക്ഷേപ അന്തരീക്ഷം സൃഷ്ടിപരമായി മെച്ചപ്പെടുത്തുന്നതിൽ വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖം നിർണ്ണായക പങ്ക് വഹിക്കും; പിണറായി വിജയൻ
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനാരംഭം ഇനി ദിവസങ്ങൾക്കുള്ളിലെന്ന് പിണറായി വിജയൻ. ഒന്നാംഘട്ട നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കപ്പെട്ട സാഹചര്യത്തിൽ ഇപ്പോൾ തുറമുഖം വ്യവസായിക വിനിമയത്തിന് പ്രവർത്തനസജ്ജമാണെന്നും അദ്ദേഹം അറിയിച്ചു. ഇതോടുകൂടി കേരളത്തിന്റെ നിക്ഷേപ അന്തരീക്ഷം സൃഷ്ടിപരമായി മെച്ചപ്പെടുത്തുന്നതിൽ വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖം നിർണ്ണായക പങ്ക് വഹിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനാരംഭം ഇനി ദിവസങ്ങൾക്കുള്ളിൽ. ഒന്നാംഘട്ട നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കപ്പെട്ട സാഹചര്യത്തിൽ ഇപ്പോൾ തുറമുഖം വ്യവസായിക വിനിമയത്തിന് പ്രവർത്തനസജ്ജമാണ്. രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളുടെ നിർമാണവും ഉടൻ തുടങ്ങുകയാണെന്ന സന്തോഷവാർത്തയും എല്ലാവരുമായും പങ്കുവെക്കുന്നു. 2045 ഓടെ പൂർത്തിയാക്കാൻ ഉദ്ദേശിച്ചിരുന്ന നാലാം ഘട്ടം വരെയുള്ള തുറമുഖത്തിന്റെ സമ്പൂർണ നിർമാണമാണ് 2028 ൽ കമ്മീഷൻ ചെയ്യാൻ ലക്ഷ്യമിട്ടു ഇപ്പോൾ തുടങ്ങുന്നത്. ഇതോടുകൂടി കേരളത്തിന്റെ നിക്ഷേപ അന്തരീക്ഷം സൃഷ്ടിപരമായി…
Read More