ന്യൂഡൽഹി: നരേന്ദ്ര മോദി സർകാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനിടെ രാഷ്ട്രപതി ഭവനിൽ കണ്ട അജ്ഞാത ജീവി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. വീഡിയോയിൽ കണ്ട മൃഗം പൂച്ചയാണെന്നും കടുവയാണെന്നുമൊക്കെ നെറ്റിസൺസ് അഭിപ്രായപ്പെട്ടു. ഇപ്പോഴിതാ അജ്ഞാതജീവിയുടെ കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഡൽഹി പോലീസ്. എക്സിലൂടെയാണ് പോലീസ് വിശദീകരണം നൽകിയിരിക്കുന്നത്. രാഷ്ട്രപതി ഭവനിൽ കണ്ടത് പുലിയല്ലന്നും, സാധാരണ വീടുകളിൽ കാണുന്ന പൂച്ചയാണെന്നും ഡൽഹി പോലീസ് പറഞ്ഞു. An animal was seen strolling back in the Rashtrapati Bhavan after MP Durga Das finished the paperwork ~ Some say it was a LEOPARD while others call it some pet animal. Have a look 🐆 pic.twitter.com/owu3ZXacU3 — The Analyzer (News Updates🗞️) (@Indian_Analyzer) June 10, 2024 സത്യപ്രതിജ്ഞ…
Read MoreCategory: Loud Speaker
വിവാഹേതരബന്ധത്തിനു തടസം; യുവതി ഭർത്താവിനെ കൊന്നു; കുറ്റം സമ്മതിച്ച് യുവതി
ജയ്പുർ: മറ്റൊരു പുരുഷനുമായി വിവാഹേതരബന്ധം പുലർത്തുന്ന യുവതി ഭർത്താവിനെ കൊലപ്പെടുത്തി. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ ദബ്ലാന പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിലാണു സംഭവം. ഇന്നലെ പുലർച്ചെയാണ് 35കാരനായ രാജേന്ദ്ര ഗുർജറിന്റെ മൃതദേഹം രക്തത്തിൽ കുളിച്ചനിലയിൽ കണ്ടെത്തിയത്. മൂർച്ചയേറിയ ആയുധം കൊണ്ടുള്ള ആക്രമണത്തിലാണ് രാജേന്ദ്ര കൊല്ലപ്പെട്ടത്. പോലീസ് അറസ്റ്റ് ചെയ്തതിനുപിന്നാലെ യുവതി കുറ്റം സമ്മതിച്ചു. സമീപ ഗ്രാമത്തിലെ മറ്റൊരു പുരുഷനുമായി തനിക്കു ബന്ധമുണ്ടെന്നും ഇയാളോടൊപ്പം കഴിയാനാണു ഭർത്താവിനെ കൊന്നതെന്നും യുവതി പോലീസിനോടു പറഞ്ഞു.
Read Moreനെയ്യാറ്റിന്‍കരയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ വിഷം കഴിച്ചു ജീവനൊടുക്കി; സുഹൃത്തിനെ ഫോണില്‍ വിളിച്ചു മരിക്കുമെന്ന സൂചന നല്കി
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയ്ക്കു സമീപം കൂട്ടപ്പനയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ വിഷം കഴിച്ചു മരിച്ച നിലയിൽ. കൂട്ടപ്പന മരുതൂര്‍ നന്ദനത്തില്‍ മണിലാൽ (50), ഭാര്യ സ്മിത (43), മകൻ അഭിലാൽ (22) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി പത്തോടെ മണിലാൽ സുഹൃത്തും നഗരസഭ മുന്‍ കൗണ്‍സിലറുമായ രാജേഷിനെ ഫോണിൽ ബന്ധപ്പെട്ടു മരിക്കാന്‍ പോകുന്നു എന്ന സൂചന നല്കി. അദ്ദേഹം സ്ഥലത്തില്ലാത്തതിനാല്‍ പെട്ടെന്ന് വാർഡ് കൗൺസിലർ കൂട്ടപ്പന മഹേഷിനെ ഈ വിവരം അറിയിച്ചു. കൗണ്‍സിലര്‍ ഉടനെ മണിലാലിന്റെ വീട്ടിലെത്തി. അകത്ത് സ്മിതയും മകനും അവശനിലയിൽ കിടക്കുന്നതു കണ്ടു. അതിനിടയിൽ മണിലാൽ കുഴഞ്ഞു വീണു. മൂവരെയും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സി.കെ.ഹരീന്ദ്രൻ എം എൽ എയുടെ മുൻ ഡ്രൈവറായിരുന്നു മണിലാൽ. പിന്നീട് കുറച്ചുകാലം ഒരു കന്പനിയില്‍ ജീവനക്കാരനായി. ഭാര്യ സ്മിത നെയ്യാറ്റിൻകരയിലെ ഒരു ടെക്സ്റ്റയിൽസിലെ ജീവനക്കാരിയാണ്. മകൻ അഭിലാൽ…
Read Moreകടക്ക് പുറത്ത്…നിയമസഭയില്‍ വീണ്ടും മാധ്യമങ്ങള്‍ക്ക് വിലക്ക്; ഫോട്ടോ സെഷന് ചിത്രീകരിക്കരുത്
തിരുവനന്തപുരം: നിയമസഭയില്‍ വീണ്ടും മാധ്യമങ്ങള്‍ക്ക് വിലക്ക്. സാമാജികരുടെ ഫോട്ടോ സെഷന് ചിത്രീകരിക്കരിക്കുന്നതില്നിന്നാണ് സ്പീക്കറുടെ ഓഫീസ് മാധ്യമങ്ങളെ വിലക്കിയത്. 15-ാം നിയമസഭ ആരംഭിച്ചതിന് ശേഷം ഇതുവരെ എല്ലാ സാമാജികരും ഒരുമിച്ചുള്ള ഫോട്ടോ സെഷന് ഉണ്ടായിരുന്നില്ല. ഇന്ന് ചോദ്യോത്തരവേളയ്ക്ക് ശേഷം ഇതിന് വേണ്ട സംവിധാനം ഒരുക്കിയിട്ടുണ്ട്. നിയമസഭയിലെ ശങ്കരനാരായണന് തമ്പി ലോഞ്ചില്‍വച്ചാണ് ഇത് നടക്കുക. ഈ സാഹചര്യത്തില്‍ ഫോട്ടോ സെഷന്റെ വീഡിയോ ചിത്രീകരിക്കാനോ സ്റ്റില്‍ ഫോട്ടോ എടുക്കാനോ മാധ്യമങ്ങള്‍ക്ക് അനുവാദമില്ലെന്ന് സ്പീക്കറുടെ ഓഫീസ് അറിയിക്കുകയായിരുന്നു. ഇതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
Read Moreസംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തുടങ്ങി; നിരോധനം 52 ദിവസത്തേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ അര്‍ധരാത്രി ട്രോളിംഗ് നിരോധനം നിലവില്‍വന്നു. ജൂലൈ 31 വരെ 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം. മോട്ടോര്‍ ഘടിപ്പിച്ചിട്ടില്ലാത്ത പരമ്പരാഗത മത്സ്യബന്ധന ബോട്ടുകളെ ട്രോളിംഗ് നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കിഴക്കന്‍ തീരത്ത് ഏപ്രില്‍ 15ന് ആരംഭിച്ച 61 ദിവസത്തെ നിരോധനം ജൂണ്‍ 14ന് അവസാനിക്കും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്ട്രോള് റൂമുകള്‍ മേയ് 15 മുതല്‍ പ്രവര്‍ത്തിച്ചുവരികയാണ്.
Read Moreമലയാളി ഡാ; കേരളത്തനിമയിൽ മുണ്ടുടുത്ത് സത്യപ്രതിജ്ഞ ചൊല്ലി സുരേഷ് ഗോപിയും ജോർജ് കുര്യനും
ന്യൂഡൽഹി: കേരളീയ ശൈലിയിൽ മുണ്ടുടുത്താണ് സുരേഷ് ഗോപിയും ജോർജ് കുര്യനും ഇന്നലെ കേന്ദ്ര സഹന്ത്രി ആകാനെത്തിയത്. സ്ഫുടമായ ഇംഗ്ലീഷിൽ ദൈവനാമത്തിലായിരുന്നു ഇരുവരും സത്യപ്രതിജ്ഞ ചെയ്തത്. സഹമന്ത്രിമാരിൽ മുമ്പന്മാരിലൊരാളായി സുരേഷ് ഗോപിയും ചടങ്ങിന്റെ അവസാന ഘട്ടത്തിൽ രാത്രി 9.45നാണ് ജോർജ് കുര്യനും സത്യപ്രതിജ്ഞ ചൊല്ലിയത്. വെള്ള പൈജാമയും വെള്ള കുർത്തയും നീല ഹാഫ് ജാക്കറ്റും അണിഞ്ഞായിരുന്നു പ്രധാനമന്ത്രി മോദിയുടെ സത്യപ്രതിജ്ഞ. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കായി മോദി രാഷ്ട്രപതി ഭവനിലെ വേദിയിലേക്കെത്തിയതോടെ മോദി, മോദി മുദ്രാവാക്യം വിളികളോടെ ആവേശത്തോടെയാണ് ജനക്കൂട്ടം വരവേറ്റത്.
Read Moreറബർ കർഷകരോടുള്ള വാക്ക് പാലിച്ചു; കോട്ടയത്ത് കേരള റബർ ലിമിറ്റഡ് കമ്പനി രൂപീകരിച്ചു; പി. രാജീവ്
തിരുവനന്തപുരം: കേരളത്തെ റബർ വ്യവസായത്തിന്റെ ഹബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള റബർ ലിമിറ്റഡ് കമ്പനി രൂപീകരിച്ചുകഴിഞ്ഞെന്ന് മന്ത്രി പി. രാജീവ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി 2021ൽ കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ വച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് കോട്ടയത്ത് വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ മിച്ചഭൂമിയിൽ റബ്ബർ അധിഷ്ഠിത വ്യവസായ കേന്ദ്രം സ്ഥാപിക്കുമെന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രകടനപത്രികയിൽ 72ാമത്തെ വാഗ്ദാനമായി കൊടുത്തിരിക്കുന്ന ഈ കാര്യം ഇതിനോടകം പാതിവഴി പൂർത്തിയാക്കിയതായി മന്ത്രി അറിയിച്ചു. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുന്നതിലൂടെ കേരളത്തിൽ പ്രകൃതിദത്ത റബറധിഷ്ഠിത വ്യവസായങ്ങൾക്കുള്ള സാഹചര്യമൊരുക്കാൻ സാധിക്കും. ഉത്പാദന രംഗത്ത് കൂടുതൽ സഹായം നൽകും. റബ്ബർ മേഖലയിൽ കർഷകർക്ക് കൂടുതൽ നേട്ടം ലഭിക്കുന്നതിന് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് സൗകര്യമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഇടതുപക്ഷ ജനാധിപത്യ മുന്നണി 2021ൽ കേരളത്തിലെ ജനങ്ങൾക്ക്…
Read Moreസത്യപ്രതിജ്ഞാ ചടങ്ങ്; മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം; ഔദ്യോഗിക ക്ഷണക്കത്ത് ലഭിച്ചു
ന്യൂഡൽഹി: സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം. ഔദ്യോഗിക ക്ഷണക്കത്ത് ലഭിച്ചു. കേരള ഹൗസിലാണ് ക്ഷണക്കത്ത് ലഭിച്ചത്. മുഖ്യമന്ത്രിക്കും ഗവർണർക്കും എംപിമാർക്കും ക്ഷണമുണ്ട്. വൈകിട്ട് ഏഴ് മണിക്ക് രാഷ്ട്രപതിഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. നരേന്ദ്രമോദിയെ കൂടാതെ സഖ്യകക്ഷികളിൽ നിന്നടക്കം 30 ഓളം പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഏഴ് വിദേശ രാജ്യങ്ങളിലെ നേതാക്കൾ അടക്കം എണ്ണായിരത്തിലധികം അതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുക. ബിജെപിയുടെയും സഖ്യകക്ഷികളുടെയും പ്രധാന നേതാക്കൾക്ക് പുറമേ ആറ് രാഷ്ട്രനേതാക്കളും പങ്കെടുക്കും.
Read Moreമതേതരത്വത്തിനായി അചഞ്ചലമായി നിലകൊണ്ടതിന്റെ പേരിലാണ് ഇന്ന് നിങ്ങൾ പോരാട്ട ഭൂമിയിൽ വെട്ടേറ്റുവീണത്; നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല; കെ. മുരളീധരനായി കോഴിക്കോട് പോസ്റ്റർ
കോഴിക്കോട്: കെ. മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് പോസ്റ്റർ. ‘നയിക്കാൻ നായകൻ വരട്ടെ’ എന്നാണ് പോസ്റ്ററിൽ പരാമർശിച്ചിരിക്കുന്നത്. കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ‘അങ്ങ് പോരാട്ടത്തിനിറങ്ങിയത് ഈ പ്രസ്ഥാനത്തിന്റേയും പ്രവർത്തകരുടെയും അഭിമാനം സംരക്ഷിക്കാനാണ്. മതേതരത്വത്തിനായി അചഞ്ചലമായി നിലകൊണ്ടതിന്റെ പേരിലാണ് ഇന്ന് നിങ്ങൾ പോരാട്ട ഭൂമിയിൽ വെട്ടേറ്റുവീണത്. നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല’; ഇങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങൾ. ഇനി താൻ പൊതു പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനിൽക്കുന്നുവെന്ന നിലപാടെടുത്ത മുരളീധരന് കെപിസിസി അധ്യക്ഷ പദവി ഉൾപ്പടെ വാഗ്ദാനം ചെയ്ത സാഹചര്യത്തിലാണ് മുരളീധരനെ പിന്തുണച്ച് പ്രവർത്തകരുടെ പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടത്.
Read Moreരോഗിയുമായി ആശുപത്രിയിലേക്ക് പോയ കാർ കത്തി; പുക ഉയരുന്നത് കണ്ട യാത്രക്കാർ ഇറങ്ങിയോടി; വൻ അപകടം ഒഴിവായി
കൊച്ചി: അങ്കമാലിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വാഹനത്തിൽ നിന്നു പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ഉടൻതന്നെ കാറിൽ നിന്ന് ഇറങ്ങി ഓടി. അവസരോചിതമായ ഇടപെടൽ കാരണം വലിയ അപകടം ഒഴിവായി. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവമുണ്ടായത്. ആലുവയിൽ നിന്നും രോഗിയുമായി അങ്കമാലിയിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. കാറിന്റെ ക്യാബിനിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെയാണ് യാത്രക്കാർ ഇറങ്ങിയോടിയത്. തുടർന്ന് അങ്കമാലിയിൽ നിന്നും അഗ്നിശമനസേനെയെത്തി തിയണച്ചു. ബാറ്ററിൽ നിന്നുളള ഷോട്ട് സർക്യൂട്ടെന്നാണ് തീപിടുത്തതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ആലുവ സ്വദേശി ആഷിക്ക് എന്നയാളുടെ ഉടമസ്ഥതയിലുളള വാഹനമായിരുന്നു അത്. കാറിൽ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്.
Read More