തിരുവനന്തപുരം: കുവൈറ്റിലെ ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച ആളുകളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ നെടുമ്പാശേരിയിലെത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നത്തെ പരിപാടികൾ എല്ലാം റദ്ദ് ചെയ്തെന്നും സംസ്ഥാനത്തിന്റെ ദുഖാചരണത്തിന്റെ ഭാഗമാകുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. മരിച്ച തൃശൂർ സ്വദേശിയായ ബിനോയ് തോമസിന്റെ വീട് സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാൻ നെടുന്പാശേരി വിമാനത്താവളത്തിലെത്തും. മരണമടഞ്ഞവരുടെ മൃതദേഹം നെടുന്പാശേരിയിൽ എത്തിയാലുടൻ പ്രത്യേകം സജ്ജീകരിച്ച ആംബുലൻസുകളിൽ വീടുകളിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ മുതല്‍ തന്നെ സ്വീകരിച്ചിരുന്നു.
Read MoreCategory: Loud Speaker
ഞായറാഴ്ച മുതൽ മഴ ശക്തമാകും; ഇന്ന് കള്ളക്കടൽ പ്രതിഭാസസാധ്യത; മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തിൽ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്ത മാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 16ന് കണ്ണൂര്‍, കാസര്‍ഗോഡ്് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള -കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കേരള തീരത്തും തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Read Moreകുവൈറ്റ് തീപിടിത്തം; മരിച്ച മലയാളികളിൽ അഞ്ച് പത്തനംതിട്ടക്കാര്; രണ്ട് പേർ കോട്ടയം കാർ; ഒരാൾ തലശേരി സ്വദേശി
പത്തനംതിട്ട: കുവൈറ്റില്‍ ലേബര്‍ ക്യാമ്പ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളിൽ അഞ്ച് പത്തനംതിട്ടക്കാര്. തിരുവല്ല സ്വദേശി തോമസ് സി. ഉമ്മന്റെയും മാത്യു ജോർജിന്റെയും മരണം കൂടി ഇന്നലെ രാത്രി സ്ഥിരീകരിച്ചു. പെരിങ്ങര പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ മരോട്ടിമൂട്ടില്‍ ചിറയില്‍ ഉമ്മന്‍ – റാണി ദമ്പതികളുടെ മകനാണ് മരിച്ച തോമസ് സി. ഉമ്മന്‍ (37). നാലുവര്‍ഷം മുമ്പാണ് തോമസ് കുവൈറ്റില്‍ ജോലിക്കായി പോയത്. പന്തളം സ്വദേശി ആകാശ് എസ്. നായര്‍, കോന്നി അട്ടച്ചാക്കല്‍ സ്വദേശി സജു വര്‍ഗീസ്, വാഴമുട്ടം സ്വദേശി പി.വി. മുരളീധരന് എന്നിവരുടെ മരണം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പന്തളം സ്വദേശി ആകാശ് എസ്. നായര്‍ കുഴഞ്ഞുവീണു മരിച്ചത്. തീ പിടിത്തമുണ്ടായ കെട്ടിടത്തിന്റെ നാലാംനിലയില്‍ ആകാശും സുഹൃത്തുക്കളായ മൂന്ന് മലയാളികളുമാണ് താമസിച്ചിരുന്നത്. പുക നിറഞ്ഞ കെട്ടിടത്തില്‍ നിന്ന് ആകാശും സുഹൃത്ത് ശങ്കരനും പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍…
Read Moreപാലായിലെ സിപിഎം- കേരള കോൺഗ്രസ്-എം പോര്; പൊട്ടിത്തെറിക്കും കാലുവാരലിനും അറുതിവരുത്താന്‍ നേതാക്കളെത്തും
കോട്ടയം: പാലാ എല്‍ഡിഎഫില്‍ ശീതസമരമായി തുടങ്ങി പൊട്ടിത്തെറിയിലും കാലുവാരലിലും കലാശിച്ച വിഭാഗീയത അവസാനിപ്പിക്കാന്‍ സംസ്ഥാനതല ഇടപെടല്‍ വരുന്നു.എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടുന്ന സമിതി പാലായിലെ ഇടതുകലാപത്തിന് അറുതിവരുത്താന്‍ മുന്നോട്ടിറങ്ങുകയാണ്. കേരള കോണ്‍ഗ്രസ് ചെയര്മാന് ജോസ് കെ. മാണിയും സിപിഎം നേതാവ് ബിനു പുളിക്കക്കണ്ടവും തമ്മില്‍ മാത്രമല്ല വാര്‍ഡുതലങ്ങളില്‍ വരെ ഇരുകക്ഷികളും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ല. മാണി വിഭാഗത്തെ എല്‍ഡിഎഫില്‍ എടുത്തതിനോടു യോജിക്കാത്ത ഒരു വിഭാഗം സിപിഎം, സിപിഐക്കാര്‍ ഒളിഞ്ഞും തെളിഞ്ഞും ഭിന്നിപ്പ് പ്രകടമാക്കുന്നു. കഴിഞ്ഞ തദേശ തെരഞ്ഞെടുപ്പില്‍ തുടങ്ങിയ കാലുവാരല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായി. ജോസ് കെ. മാണിയുടെ പ്രചാരണാര്‍ഥം നടത്തിയ കുടുംബയോഗങ്ങളില്‍ സിപിഎം പലയിടങ്ങളിലും വിട്ടുനിന്നു.പാലായില്‍ വലിയൊരുഭാഗം സിപിഎം വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന് ലഭിച്ചെന്ന് സിപിഎം ജില്ലാ നേതൃത്വവും കണ്ടെത്തിയിരുന്നു. ഇതേ വികാരവും നിസംഗതയും ഇത്തവണത്തെ ലോക് സഭാ…
Read Moreപരാതികൾക്ക് പരിഹാരമില്ല, സേവനത്തിൽ വീഴ്ച; ‘മിന്ത്ര’ 20,000 രൂപ നഷ്ടപരിഹാരം നൽകണം
കൊച്ചി: ഓൺലൈൻ ഉപയോക്താക്കളുടെ പരാതികൾ പരിഹരിക്കാതെ ഒഴിഞ്ഞുമാറുന്നത് സേവനത്തിലെ ന്യൂനതയെന്നു ചൂണ്ടിക്കാട്ടി ഇ-കൊമേഴ്സ് സ്ഥാപനമായ മിന്ത്ര 20,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. വിൽക്കുന്ന സ്ഥാപനവും ഉപയോക്താവും തമ്മിലുള്ള ഇടപാടിൽ ഇടനിലക്കാരൻ മാത്രമാണെന്നും നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത തങ്ങൾക്കില്ലെന്നുമുള്ള മിന്ത്രയുടെ നിലപാട് നിരാകരിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയാണ് ഉത്തരവിറക്കിയത്. എറണാകുളം പോണേക്കര സ്വദേശി ടി.എസ്. അനിൽകുമാർ, മിന്ത്ര ഓൺലൈൻ സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. പരാതിക്കാരൻ 5000 രൂപ ‘മിന്ത്ര ക്രെഡിറ്റ്’എന്ന പദ്ധതിയിൽ നിക്ഷേപിച്ചു. എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് എതിർകക്ഷി അതു റദ്ദാക്കി. പലതവണ പരാതിപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. തങ്ങൾ ഇടനിലക്കാർ മാത്രമാണെന്നും എതിർകക്ഷിയുടെ ഉപാധികൾ പ്രകാരമാണ് തുക റദ്ദാക്കിയതെന്നും തുക കൈമാറ്റം ചെയ്യാൻ കഴിയില്ലന്നും മിന്ത്ര കോടതി മുമ്പാകെ ബോധിപ്പിച്ചു. മൂന്നാം കക്ഷിയുടെ തെറ്റിന് ഇടനിലക്കാരായ ഇ-…
Read Moreവിദ്യാർഥികളുടെ എണ്ണത്തിൽ നിബന്ധന; സ്കൂളുകൾക്ക് അന്യമായി ലിറ്റിൽ കൈറ്റ്സ് പദ്ധതി
കുറവിലങ്ങാട്: വിവരസാങ്കേതിക വിദ്യയിൽ അഭിരുചിയുള്ള വിദ്യാർഥികൾക്ക് കൂടുതൽ പരിശീലനം നൽകുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതി നടത്തിപ്പിൽ വിദ്യാർഥികളുടെ എണ്ണം സംബന്ധിച്ച നിബന്ധന സ്കൂളുകൾക്ക് ഇരുട്ടടി. എട്ടാം ക്ലാസ് വിദ്യാർഥികളുടെ എണ്ണം 20ൽ കുറഞ്ഞ സ്കൂളുകൾക്ക് ഇപ്പോൾ പദ്ധതി ഇല്ലാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ്. ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിന് നൽകിയിട്ടുള്ള നിബന്ധനയാണ് ഇതിനു കാരണമായത്. കഴിഞ്ഞദിവസം നൽകിയ സർക്കുലർ പ്രകാരം അഭിരുചി പരീക്ഷയിൽ കുറഞ്ഞത് 20 വിദ്യാർഥികളെങ്കിലും യോഗ്യത നേടിയാൽ മാത്രമേ 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ച് അനുവദിക്കൂ. യോഗ്യരായ 20 വിദ്യാർഥികളെ തെരഞ്ഞെടുക്കണമെങ്കിൽ കുറഞ്ഞത് 20 വിദ്യാർഥികളെങ്കിലും പരീക്ഷയെഴുതാൻ വേണമെന്നതാണ് പ്രശ്നം. ഇതുമൂലം എട്ടാം ക്ലാസിൽ 20 വിദ്യാർഥികളില്ലാത്ത സ്കൂളുകൾക്ക് അഭിരുചി പരീക്ഷ പോലും നടത്താൻ കഴിയാത്ത സ്ഥിതിയാണ്. ഈ പ്രതിസന്ധി നേരിടുന്ന സ്കൂളുകൾ ഗവൺമെന്റ്, എയ്ഡഡ് വിഭാഗങ്ങളിലുമുണ്ട്. വിദ്യാർഥികൾ കുറവുള്ള സ്കൂളുകളിലെ വിദ്യാർഥികളെ ഒരുമിപ്പിച്ച് അഭിരുചി…
Read Moreആന്ധ്രയിൽ നായിഡു അധികാരമേറ്റു; നാലാംവട്ടം മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നതിന് സാക്ഷിയായി നരേന്ദ്ര മോദി
ന്യൂഡൽഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ഇന്നു രാവിലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒഡീഷ മുഖ്യമന്ത്രിയായി ബിജെപി നേതാവ് മോഹൻ ചരണ്‍ മാജി ഇന്നു വൈകിട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ആന്ധ്രപ്രദേശിൽ ടിഡിപി നേതൃത്വത്തിൽ സഖ്യകക്ഷി സര്‍ക്കാരും ഒഡീഷയിൽ ബിജെപിയുമാണ് അധികാരത്തിലേറുന്നത്. ആന്ധ്രാപ്രദേശിൽ ഇത് നാലാം വട്ടമാണ് ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയാകുന്നത്. ഇന്നു രാവിലെ വിജയവാഡയിലെ ഗണ്ണാവരം വിമാനത്താവളത്തിന് സമീപം കേസരപ്പള്ളി ഐടി പാർക്കിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ. നായിഡുവിന്റെ മകൻ നര ലോകേഷ്, ജനസേന അധ്യക്ഷൻ പവൻ കല്യാൺ, പാർട്ടിയുടെ മുതിർന്ന നേതാവ് എൻ. മനോഹർ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. പവൻ കല്യാൺ ഉപമുഖ്യമന്ത്രി ആയേക്കും. 175 അംഗ സഭയിൽ ടിഡിപിക്ക് 135, ജനസേനക്ക് 21, ബിജെപിക്ക് എട്ടും അംഗങ്ങളാണുള്ളത്.ഒഡീഷയിൽ ഇന്നു വൈകീട്ടാണു സത്യപ്രതിജ്ഞ. നാല് തവണ എംഎൽഎയായ മോഹൻ ചരണ്‍ മാജി ഒഡീഷയിലെ…
Read Moreപണിയെടുത്തില്ലെങ്കിൽ പണികിട്ടും… കെഎസ്ആർടിസിയിൽ ഫോൺ എടുത്തില്ലെങ്കിലും ഫയൽ ഉടൻ തീർപ്പാക്കിയില്ലെങ്കിലും കർശന നടപടിയെന്ന് മന്ത്രി
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ ഒരു ഫയലും അഞ്ചു ദിവസത്തിൽ കൂടുതൽ താമസിപ്പിക്കരുതെന്നും ഫയലുകൾ താമസിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രിയുടെ മുന്നറിയിപ്പ്. ഒരു മണിക്കൂർ കൊണ്ട് തീർപ്പാക്കാവുന്ന ഫയലുകളാണ് ഓരോ ഉദ്യോഗസ്ഥന്റെയും മുന്നിലുള്ളത്. അതിൽ തീരുമാനം ഉടൻ ഉണ്ടാകണം. സഹപ്രവർത്തകരുടെ പ്രശ്നമാണെന്ന ബോധത്തോടെ കൃത്യമായി നടപടി എടുക്കണം. ചീഫ് ഓഫീസിലെ കൺട്രോൾ റൂമിൽ പോലും ഫോൺ എടുക്കുന്നില്ല എന്ന പരാതി വ്യാപകമാണ്. ഓഫീസുകളിലും ബസ് സ്റ്റേഷനുകളിലും ഇതാണ് അവസ്ഥ. ഫോൺ എടുത്തില്ലെങ്കിൽ കൃത്യമായി പണികിട്ടും. പൊതുജനങ്ങൾക്ക് അവരുടെ പരാതി പറയാൻ പുതിയ സംവിധാനം ഒരുക്കും. വൈദ്യുതിയും വെള്ളവും പാഴാക്കുന്നത് അവസാനിപ്പിക്കണം. സീറ്റുകളിൽ ഉദ്യോഗസ്ഥർ ഇല്ലാത്തപ്പോൾ ഫാനും ലൈറ്റും നിർബന്ധമായും ഓഫാക്കണം. ഇത് ചില ഓഫീസുകളിലെങ്കിലും നടപ്പാക്കിയപ്പോൾ മാർച്ചിൽ 1068469 രൂപ വൈദ്യുതി ചാർജ്ജിനത്തിൽ ലാഭിക്കാൻ കെഎസ്ആർടിസിയ്ക്ക് കഴിഞ്ഞു. ഇനിയും വൈദ്യുതി ചാർജ്ജ് കുറയ്ക്കാൻ കഴിയും. വെള്ളവും പാഴാക്കി…
Read Moreകണ്ണൂരിൽ സിപിഎം വോട്ടുകളും ലഭിച്ചു; “രണ്ടുവട്ടം തോറ്റിട്ടും വോട്ടർമാരെ സുരേഷ് ഗോപിയിലേക്ക് അടുപ്പിച്ചോയെന്ന് പരിശോധിക്കുമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: കണ്ണൂരിൽ യുഡിഎഫ് വൻഭൂരിപക്ഷത്തിൽ ജയിക്കാൻ കാരണം സിപിഎം വോട്ടുകൾ കൂടി ലഭിച്ചതു കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ധർമ്മടം, പയ്യന്നൂർ പോലുള്ള സിപിഎം കോട്ടകളിൽ സിപിഎമ്മിന്റെ വോട്ടുകൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക് ഒഴുകിയെന്നും വി.ഡി. സതീശൻ ഒരു മാധ്യമത്തോടു സംസാരിക്കവെ പറഞ്ഞു. കോൺഗ്രസ് സംഘടന സംവിധാനം നേരത്തേക്കാൾ പലയിടങ്ങളിലും മെച്ചപ്പെട്ടുവെങ്കിലും എന്തുചെയ്താലും അനങ്ങാത്ത സ്ഥലങ്ങളും സംസ്ഥാനത്തുണ്ട്. രണ്ടുവട്ടം തോറ്റിട്ടും സുരേഷ് ഗോപി അഞ്ച് വര്‍ഷം തൃശൂർ വിട്ട് പോകാഞ്ഞത് വോട്ടർമാരെ സുരേഷ് ഗോപിയിലേക്ക് അടുപ്പിച്ചോയെന്ന് പരിശോധിക്കണം. പറവൂരിൽ തോറ്റപ്പോൾ താനും ഇതുപോലെയാണ് എംഎൽഎ സ്ഥാനത്തേക്ക് എത്തിയത്. കെ.മുരളീധരനുണ്ടെങ്കിലേ കോൺഗ്രസിന്റെ നേതൃത്വം പൂർണാകൂ. ഏതുവിധേനയും കെ.മുരളീധരനെ നേതൃത്വത്തിൽ സജീവമാക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന് പറഞ്ഞ പി.വി.അൻവറിനെ മുഖ്യമന്ത്രി തള്ളിപ്പറയുമെന്നാണ് താൻ പ്രതീക്ഷിച്ചത്. താനായിരുന്നു ആ സ്ഥാനത്തെങ്കിൽ അൻവറിനെ ശാസിച്ചേനെ. അയാൾക്ക് വേണ്ടി മാപ്പ് പറഞ്ഞേനെ.…
Read More“ഇനി നായകൻ വരട്ടെ’ അങ്ങേയ്ക്കായിരം അഭിവാദ്യങ്ങൾ… കെ. മുരളീധരനായി തലസ്ഥാനത്ത് പോസ്റ്ററുകൾ; കെ. മുരളീധരന് ഇന്ന് ഡല്‍ഹിക്ക്
തിരുവനന്തപുരം: തൃശൂര്‍ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിക്ക് പിന്നാലെ പരിഭവത്തിലായ കെ. മുരളീധരനെ അനുനയിപ്പിക്കാൻ നേത്താക്കൾ ശ്രമം നടത്തുന്നതിനിടെ കെ.മുരളീധരനെ പിന്തുണച്ച് തലസ്ഥാനത്ത് പലയിടത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. “നയിക്കാൻ നായകൻ വരട്ടെ’എന്ന തലക്കെട്ടിലുള്ള പോസ്റ്ററുകൾ കെപിസിസി, ഡിസിസി ഓഫീസുകൾക്കു മുന്നിലും വട്ടിയൂർക്കാവിലുമാണ് പ്രത്യക്ഷപ്പെട്ടത്. “പ്രിയപ്പെട്ട കെഎം, തെരഞ്ഞെടുപ്പ് എന്ന പോരാട്ടത്തിൽ നിങ്ങൾ പരാജയപ്പെട്ടിരിക്കാം. പക്ഷെ വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ നിങ്ങൾ എന്നും അജയ്യനാണ്. അങ്ങേയ്ക്കായിരം അഭിവാദ്യങ്ങൾ. കോൺഗ്രസ് പാർട്ടിയെ നയിക്കാൻ നായകനായി അങ്ങ് ഉണ്ടാകണം’ എന്ന് കുറിച്ചിരിക്കുന്ന പോസ്റ്ററുകൾ കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് പതിച്ചിരിക്കുന്നത്. തൽകാലം പൊതുരംഗത്തുനിന്നുതന്നെ വിട്ടുനിൽക്കുകയാണെന്നും ഇനിയൊരു മത്സരത്തിനോ കോൺഗ്രസ് കമ്മിറ്റികളിലോ പങ്കെടുക്കാനില്ലെന്നും തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ കെ.മുരളീധരൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ഉള്‍പ്പടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കെ. മുരളീധരനെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. കെ മുരളീധരന് പാലക്കാട് നിയോജക…
Read More