തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ പരാതിയുമായി ശശി തരൂര്‍. തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഹൈക്കമാന്‍ഡിന് പരാതി നല്കി. അട്ടിമറി ശ്രമം അന്വേഷിക്കണമെന്ന് പരാതിയിൽ പരാമർശിച്ചിട്ടുണ്ട്. ഡിസിസി അധ്യക്ഷന്‍ പാലോട് രവിക്ക് എതിരേയും പരാതിയുണ്ട്. പ്രചാരണം കൃത്യമായി ഏകോപിപ്പിച്ചില്ലെന്നാണ് പരാതി. വോട്ട് കുറഞ്ഞതിന് പിന്നില്‍ ചില നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ചില നേതാക്കള്‍ ബിജെപിയുമായി ധാരണയുണ്ടാക്കിയെന്നും അദ്ദേഹം സംശയമുയര്‍ത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ തനിക്ക് വേണ്ടി ആത്മാര്‍ഥമായ പ്രവര്‍ത്തനം ഉണ്ടായിട്ടില്ലന്നും തരൂർ കുറ്റപ്പെടുത്തി. കുറ്റക്കാരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read MoreCategory: Loud Speaker
മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; ക്ഷണം ലഭിച്ചതില്‍ മലയാളിയായ ലോക്കോ പൈലറ്റ് ഐശ്വര്യ മേനോനും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പുതിയ സർക്കാരിന്റേയും സത്യപ്രതിജ്ഞാ ചടങ്ങിൽ വിദേശനേതാക്കളുള്‍പ്പെടെ എണ്ണായിരത്തോളം വിശിഷ്ടാതിഥികളില്‍ സ്ഥാനം പിടിച്ച് മലയാളിയായ ദക്ഷിണ റയില്‍വേ ലോക്കോ പൈലറ്റും. ദക്ഷിണ റെയിൽവേയിലെ ചെന്നൈ ഡിവിഷനിലെ സീനിയർ അസിസ്റ്റന്റ് ലോക്കോ പൈലറ്റായ ഐശ്വര്യ എസ്. മേനോനാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്. നിലവിൽ വന്ദേ ഭാരത് ട്രെയിനുകളിൽ പ്രവർത്തിക്കുന്ന ഐശ്വര്യ, വന്ദേ ഭാരത് എക്സ്പ്രസ്, ജനശതാബ്ദി തുടങ്ങിയ വിവിധ ട്രെയിനുകളിൽ ലോക്കോ പൈലറ്റായി പ്രവർത്തിച്ചിരുന്നു. റെയിൽവേ സിഗ്നലിംഗിനെക്കുറിച്ചുള്ള ചടുലമായ കൃത്യത, ജാഗ്രത, സമഗ്രമായ അറിവ് എന്നിവയ്ക്ക് മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് അഭിനന്ദനങ്ങൾ ലഭിച്ച ലോക്കോ പൈലറ്റാണ് ഐശ്വര്യ. മൊത്തം പത്ത് ലോക്കോ പൈലറ്റുമാരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.
Read Moreകെസ്ഇബിയുടെ ഇരുട്ടടി; വയോധികയോട് കണ്ണില്ലാ ക്രൂരത; അരലക്ഷം രൂപ കുടിശികയെന്ന് ആരോപിച്ച് ഒറ്റമുറി വീടിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു
ഇടുക്കി : ചോർന്നൊലിക്കുന്ന ഒറ്റമുറി വീട്ടിലെ വൈദ്യുതബന്ധം വിച്ഛേദിച്ച് കെഎസ്ഇബി. ഇടുക്കി ഉപ്പുതറയിൽ അന്നമ്മ എന്ന വയോധികയുടെ ഒറ്റമുറി വീടിന്റെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. കുടിശികയായി അന്നമ്മ അരലക്ഷം രൂപ അടയ്ക്കാൻ ഉണ്ടെന്നു കാണിച്ച് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് കെഎസ്ഇബിയുടെ നടപടി. എന്നാൽ താൻ ഇതുവരെ വൈദ്യുതി ബില്ലിൽ കുടിശിക വരുത്തിയിട്ടില്ലന്നാണ് അന്നമ്മ പറയുന്നത്. കെഎസ്ഇബി പിരുമേട് സെക്ഷൻ ഓഫീസിൽ നിന്ന് മെയ് 15ന് 49,710 രൂപയുടെ വൈദ്യുതി കുടിശിക ഉണ്ടെന്നുകാട്ടി അന്നമ്മയ്ക്ക് നോട്ടീസ് ലഭിച്ചു. എന്നാൽ പ്രതിമാസം അന്നമ്മയ്ക്ക് 500 രൂപയിൽ താഴെയാണ് ബില്ല് വന്നിരുന്നത്. തൽസ്ഥാനത്താണ് കുടിശിക ചൂണ്ടിക്കാണിച്ചുള്ള നോട്ടീസ് എത്തിയത്. 15 ദിവസത്തിനുള്ളിൽ കുടിശിക തീർക്കണമെന്നായിരുന്നു നിർദ്ദേശം. സംഭവത്തിൽ പീരുമേട് സെക്ഷൻ ഓഫീസിൽ പരാതി നൽകിയിരുന്നു. എന്നിട്ടും അന്നമ്മയുടെ സങ്കടത്തിന് ഒരു നടപടിയും അധികൃതർ കൈക്കൊണ്ടില്ല.വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ച അന്നമ്മ കൂലിപ്പണി…
Read Moreസംസ്ഥാനത്ത് ഇന്ന് മഴ കനക്കും: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചിലയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴയിലും എറണാംകുളം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. തെക്കൻ തെലങ്കാനയ്ക്ക് മുകളിലായി ഒരു ചക്രവാതച്ചുഴിയും തെക്കൻ മഹാരാഷ്ട്ര തീരം മുതൽ തെക്കൻ കേരളത്തിന് സമീപം വരെയായി ഒരു ന്യൂനമർദ്ദപാത്തിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.
Read More‘കിറ്റ് രാഷ്ട്രീയത്തില്‍ ഒന്നിലധികം പ്രാവശ്യം ജനങ്ങള്‍ വീഴില്ല’ സിപിഎമ്മിനെതിരേ പോസ്റ്റുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ഇടതു സര്‍ക്കാരിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ചു യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഇനിയും പാഠം പഠിച്ചില്ലെങ്കില്‍ ബംഗാളിന്റെയും ത്രിപുരയുടെയും ഗതി വരുമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു. ഇടതു സര്‍ക്കാരിനും സിപിഎമ്മിനും എതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ അക്കമിട്ടു നിരത്തി കൊണ്ടാണ് കൂറിലോസ് വിമര്‍ശനം ഉന്നയച്ചത്. മാധ്യമ വേട്ടയും സഹകരണ ബാങ്കുകളിലെ അഴിമതികള്‍ അടക്കമുള്ള കാര്യങ്ങള്‍ എടുത്ത് പറഞ്ഞു കൊണ്ടാണ് വിമര്‍ശനം. എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയം, വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത, അപവാദ പ്രചാരണം, മത സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങള്‍, തെറ്റായ സാമ്പത്തിക നയം, മാധ്യമ വേട്ട, ധൂര്‍ത്ത്, സഹകരണ ബാങ്ക് അഴിമതി, തെറ്റായ പോലീസ് നയം തുടങ്ങിയ നിരവധി കാരണങ്ങളാണ് ഈ തോല്‍വിക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി സര്‍ക്കാരിലെ…
Read Moreസ്വകാര്യ പ്രാക്ടീസ് നടത്തുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കെതിരേ പരാതി; ചട്ടവിരുദ്ധ സ്വകാര്യപ്രാക്ടീസിൽ വിജിലൻസ് റെയ്ഡ്; ഡോക്ടർമാർ ഇറങ്ങിയോടി
പത്തനംതിട്ട: നിഷ്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡം മറികടന്ന് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കെതിരേയുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയേത്തുടര്‍ന്ന് പത്തനംതിട്ട, കോഴഞ്ചേരി എന്നിവിടങ്ങളിലായി ആറ് ഡോക്ടര്‍മാര്‍ക്കെതിരേ വിജിലന്‍സ് റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരേ വകുപ്പുതല നടപടിക്കു ശിപാര്‍ശ ചെയ്തേക്കും. ഓപ്പറേഷന് പ്രൈവറ്റ് പ്രാക്ടീസിന്റെ ഭാഗമായി ജില്ലയില്‍ മൂന്നിടത്താണ് ഇന്നലെ വിജിലന്‍സ് റെയ്ഡ് നടന്നത്. പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നടക്കുന്ന സ്ഥലങ്ങളിലാണ് വിജിലന്‍സ് സംഘം പരിശോധനയ്ക്ക് എത്തിയത്. പത്തനംതിട്ടയില്‍ രണ്ട് ഡോക്ടര്‍മാര്‍ വിജിലന്‍സ് സംഘത്തെ കണ്ട് ഇറങ്ങിയോടി. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണിവര്‍. ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയവരിലാരോ വിജിലന്‍സിനെ ഉപയോഗിച്ചു തങ്ങളെ കുരുക്കാന്‍ ശ്രമിക്കുന്നുവെന്ന സംശയത്തിലാണ് ഇറങ്ങിയോടിയതെന്ന് ഇവര്‍ പിന്നീട് ഉദ്യോഗസ്ഥരോടു വ്യക്തമാക്കി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മൂന്നു സംഘങ്ങളായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. പത്തനംതിട്ടയില്‍ ടികെ റോഡില്‍ ആലുക്കാസ്…
Read Moreഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു; ഡ്രൈവര്‍ വെന്ത് മരിച്ചു
കോഴിക്കോട്: കോന്നാട് ബീച്ചില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഉച്ചയോടെയാണ് സംഭവം. കാറില്‍ തീ ആളിപ്പടരുകയായിരുന്നു. ഒരാള്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്. സീറ്റ് ബെൽറ്റ് ഇട്ടതിനാൽ ആ സമയത്ത് കാർ തുറന്ന് രക്ഷപെടാൻ സാധിച്ചിരുന്നില്ലന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കാറിനുള്ളിൽ നിന്ന് തീ വരുന്നത് കണ്ട മത്സ്യത്തൊഴിലാളില്‍ ഓടിയെത്തി തീ അണയ്ക്കാൻ ശ്രമിച്ചു. എന്നാല്‍ സീറ്റ് ബെല്‍റ്റ് കുടങ്ങിപ്പോയതിനാല്‍ ഇയാളെ രക്ഷിക്കാന്‍ സാധിച്ചില്ല. തീ ആളിപ്പടര്‍ന്നതോടെ രക്ഷാശ്രമം ഉപേക്ഷിക്കുകയായിരുന്നു. അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തിനശിച്ചിരുന്നു. മരിച്ച ആളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. എങ്ങനെയാണ് കാറിന് തീപിടിച്ചതെന്ന കാര്യം വ്യക്തമല്ല.
Read Moreഅടച്ചുപൂട്ടിയ കാര്‍ ഷോറൂമിലെ പുത്തന്‍ വാഹനത്തില്‍ കറക്കം; സെയില്‍സ് മാനേജര്‍ക്ക് 3.42 ലക്ഷം പിഴ
കൊച്ചി: മോട്ടോര്‍ വാഹനവകുപ്പ് അടച്ചുപൂട്ടിയ കാര്‍ ഷോറൂമിലെ പുതിയ വാഹനത്തില്‍ കറങ്ങിയ സെയില്‍സ് മാനേജര്‍ക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ചേര്‍ത്തല സ്വദേശി വിഷ്ണുവിനെതിരേയാണ് എറണാകുളം ആര്‍ടിഒ കെ. മനോജ് നടപടിയെടുത്തത്. ഇയാള്‍ 3.42 ലക്ഷം രൂപ നികുതിയിനത്തില്‍ അടയ്ക്കണം. പ്രവര്‍ത്തനരഹിതമായ ഷോറൂമിലെ വാഹനം ചട്ടംപാലിക്കാതെ നിരത്തിലിറക്കിയതിനാണ് നടപടി. ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ് ഹൈവേയില്‍ സ്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്കിടെയാണ് നമ്പറില്ലാത്ത കാര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ഐ. അസീമിന്റെ ശ്രദ്ധയിൽപ്പെട്ടത്. പരിശോധനയില്‍ മാസങ്ങള്‍ക്കു മുന്‍പ് ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് പൂട്ടിയ മരടിലെ കാര്‍ ഷോറൂമിലെ വാഹനമാണെന്ന് കണ്ടെത്തി. കാര്‍ ഷോറൂമിലെ വാഹനം നമ്പര്‍ പ്ലേറ്റില്ലാതെ പുറത്തിറക്കണമെങ്കില്‍ ഒരു വര്‍ഷത്തെ ടാക്സ് അടച്ച രേഖ, ട്രേഡ് സര്‍ട്ടിഫിക്കറ്റ് എന്നിവ കൂടാതെ ഫോം 19 അനുമതിപത്രം എന്നിവ നിര്‍ബന്ധമാണ്. എന്നാല്‍ ഇതൊന്നുമില്ലാതെ ഒരുവര്‍ഷമായി ഈ കാര്‍ സെയില്‍സ് മാനേജര്‍…
Read Moreകാറിനകത്ത് സ്വിമ്മിംഗ്പൂള്‍ നിര്‍മിച്ച സംഭവം; സഞ്ജു ടെക്കിക്കെതിരേയുള്ള കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കും
കൊച്ചി: കാറിനകത്ത് സ്വിമ്മിംഗ് പൂള് സജ്ജമാക്കി പൊതു നിരത്തിലൂടെ ഓടിച്ച സംഭവത്തില്‍ വ്ലോഗര്‍ സഞ്ജു ടെക്കിക്കെതിരേയുള്ള കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെന്നും മണ്ണഞ്ചേരി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നും മോട്ടോര്‍ വാഹന വകുപ്പ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. സ്വിമ്മിംഗ് പൂള് സജ്ജമാക്കിയ ടാറ്റാ സഫാരി വാഹനത്തിന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് സസ്പെന്‍ഡ് ചെയ്യാന്‍ നടപടി ആരംഭിച്ചു. വാഹനമോടിച്ചയാളുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തുവെന്നും ചൂണ്ടി കാട്ടി മോട്ടോര്‍ വാഹന വകുപ്പ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ആലപ്പുഴ കലവൂര്‍ സ്വദേശി സഞ്ജു ടെക്കി എന്ന ടി.എസ്. സഞ്ജുവിനും സുഹൃത്തുക്കള്‍ക്കുമെതിരേ കോടതി സ്വമേധയാ എടുത്ത കേസിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. സഞ്ജു ടെക്കി, സൂര്യനാരായണന്, കാറില്‍ ഒപ്പമുണ്ടായിരുന്ന ആര്യാട് സൗത്ത് സ്വദേശി ജി. അഭിലാഷ് എന്നിവര്‍ക്ക് എടപ്പാളിലെ ഡ്രൈവേഴ്സ് ട്രെയിനിംഗ്…
Read Moreവാക്കാണ് ഏറ്റവും വലിയ സത്യം; വി.കെ ശ്രീകണ്ഠന് ജയിച്ചാൽ ഓരോ വോട്ടിനും 1 രൂപ വച്ച് നൽകും; ബെറ്റ് വച്ച് സിപിഎം പ്രവർത്തകൻ; നഷ്ടമായത് 75,283 രൂപ
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആവേശങ്ങൾ ഫലം വന്നിട്ടും കെട്ടടങ്ങിയിട്ടില്ല. പ്രചരണ വേളയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടുമോ എന്ന് കാത്തിരിക്കുകയാണ് ജനങ്ങൾ. അതിനിടയിൽ ബെറ്റ് വയ്ക്കുന്ന വിരുതൻമാരും ഒട്ടും പിന്നിലല്ല. അത്തരത്തിൽ വളരെ രസകരമായൊരു പന്തയത്തിന്റെ കഥ പറയാനുണ്ട് പാലക്കാടിന്. യുഡിഎഫ് സ്ഥാനാര്‍ഥി വി. കെ ശ്രീകണ്ഠന് ജയിച്ചാല്‍ ഭൂരിപക്ഷം ലഭിക്കുന്ന ഓരോ വോട്ടിനും ഒരു രൂപ വെച്ച് നല്‍കുമെന്നായിരുന്നു തിരുവേഗപ്പുറ വിളത്തൂര്‍ സ്വദേശി റഫീഖ് വച്ച പന്തയം. ഫലം വന്നപ്പോഴിതാ റഫീഖിന്റെ കയ്യില്‍ നിന്ന് പോയതാകട്ടെ 75283 രൂപയും. സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ ആര്യയുമായാണ് റഫീഖ് ബെറ്റ് വെച്ചത്. ശ്രീകണ്ഠൻ ജയിച്ചാൽ അദ്ദേഹത്തിന് ലഭിക്കുന്ന ഭൂരിപക്ഷത്തിന് സമാനമായ തുക നൽകാമെന്നായിരുന്നു ബെറ്റ്. ഇതിപ്പോ ആര്യയ്ക്ക് ലോട്ടറി അടിച്ചപോലെയായി. സ്ഥാനാർഥി ജയിച്ചതോടെ 75283 രൂപ റഫീഖ് ആര്യക്ക് കൈമാറി. ആര്യ ജോലി ചെയുന്ന സ്ഥാപനത്തിലേക്ക് സാധനങ്ങള്‍ എടുക്കാന്‍…
Read More