ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പ​രി​ഷ്ക​ര​ണ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ല; ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​ക​ളു​ടെ അ​നി​ശ്ചി​ത​കാ​ല സ​മ​രം ജൂ​ൺ 10 മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പ​രി​ഷ്ക​ര​ണ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന്  ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. സ​മ​രം ഒ​ത്തു​ത്തീ​ർ​പ്പാ​യ​ത് എ​ല്ലാ​വ​രും ക​ണ്ട​താ​ണെ​ന്നും ഇ​നി ച​ർ​ച്ച​യി​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നു അ​പേ​ക്ഷ​ക​ര്‍ എ​ത്തു​മ്പോ​ള്‍ ഇ​ന്‍​സ്ട്ര​ക്ട​ര്‍​മാ​ര്‍ നി​ര്‍​ബ​ന്ധ​മാ​ണെ​ന്ന പു​തി​യ നി​ബ​ന്ധ​ന​യാ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്. ഇ​തി​നെ​തി​രെ ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ജൂ​ൺ10 മു​ത​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

Read More

വല്ലാത്ത ചോർച്ചയായിപ്പോയി..! ഇ​ട​തു കേ​ന്ദ്ര​ങ്ങ​ളി​ൽ ബി​ജെ​പി​ക്കു വോ​ട്ട് കൂ​ടി​; ക​ണ്ണൂ​രി​ൽ തോ​ൽ​വി പ​ഠി​ക്കാ​ൻ സി​പി​എം പാ​ർ​ട്ടി വീ​ടു​ക​ളി​ലേ​ക്ക്

ക​ണ്ണൂ​ർ: തോ​ൽ​വി പ​ഠി​ക്കാ​ൻ സി​പി​എം പാർട്ടി പ്രവർത്തകരുടെ വീ​ടു​ക​ളി​ലേ​ക്ക്. ക​ണ്ണൂ​രി​ലെ സി​പി​എ​മ്മി​ന്‍റെ പാ​ര്‍​ട്ടി കോ​ട്ട​ക​ളി​ല്‍ യു​ഡി​എ​ഫ് ന​ട​ത്തി​യ തേ​രോ​ട്ട​ത്തി​നൊ​പ്പം ബി​ജെ​പി​ക്കും മു​ന്നേ​റ്റ​മു​ണ്ടാ​യ​ത് സി​പി​എ​മ്മി​നെ ഞെ​ട്ടി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യ​റ്റി​നുശേ​ഷം കീ​ഴ്ഘ​ട​ക​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന പാ​ര്‍​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് വി​ല​യി​രു​ത്ത​ല്‍ ക​ണ്‍​വ​ന്‍​ഷ​നു​ക​ൾ​ക്കുശേ​ഷ​മാ​യി​രി​ക്കും പാ​ർ​ട്ടി കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് നേ​താ​ക്ക​ൾ എ​ത്തു​ക. 2019തിലെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം കേ​ന്ദ്ര​ങ്ങ​ളി​ല​ട​ക്കം സ​മാ​ന​മാ​യ വോ​ട്ടു​ചോ​ർ​ച്ച​യു​ണ്ടാ​യി​രു​ന്നു. അ​ന്നും തോ​ൽ​വി പ​രി​ശോ​ധി​ക്കാ​ൻ പാ​ർ​ട്ടി അം​ഗ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ നേ​താ​ക്ക​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഭ​ര​ണ​ത്തി​ൽ മാ​റ്റം വേ​ണ​മെ​ന്നാ​യി​രു​ന്നു കി​ട്ടി​യ റി​പ്പോ​ർ​ട്ട്. ഈ ​റി​പ്പോ​ർ​ട്ട് സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് സ​മ​ർ​പ്പി​ച്ചി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ക​ണ്ണൂ​രി​ലെ ഇ​ട​തു കേ​ന്ദ്ര​ങ്ങ​ളി​ൽ ബി​ജെ​പി​ക്ക് വോ​ട്ടു​വ​ർ​ധി​ച്ചെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്ന എം.​വി. ജ​യ​രാ​ജ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഇ​ന്ന് രാ​വി​ലെ ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രുന്നു. സി​പി​എ​മ്മി​ലെ വോ​ട്ട് ബി​ജെ​പി​യി​ലേ​ക്കു പോ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തു പ​രി​ശോ​ധി​ക്കും. ബി​ജെ​പി വി​ജ​യി​ച്ചി​ല്ലെ​ങ്കി​ലും ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ ബി​ജെ​പി​യു​ടെ വോ​ട്ട് വ​ർ​ധി​ച്ചി​ട്ടു​ണ്ട്.…

Read More

ച​രി​ത്ര വി​ജ​യ​ക്കൊ​ടി​യു​മാ​യി സു​രേ​ഷ്ഗോ​പി ഡ​ൽ​ഹി​ക്ക്; ചാ​ണ​ക​മെ​ന്ന് വി​ളി​ച്ച​വ​ർ​ക്ക് മു​ന്നി​ലേ​ക്ക് തൃ​ശൂ​രി​ന്‍റെ എം​പി​യു​ടെ തി​രി​ച്ചു​വ​ര​വ് കേ​ന്ദ്ര​മ​ന്ത്രി​യാ​യെ​ന്ന് സൂ​ച​ന

തൃ​ശൂ​ർ: മി​ന്നു​ന്ന വി​ജ​യ​​വു​മാ​യി സു​രേ​ഷ്ഗോ​പി ഇ​ന്ന് ഉ​ച്ച​യ്ക്ക് ഡ​ൽ​ഹി​ക്ക് പ​റ​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി ഇ​ന്നു​ത​ന്നെ കൂ​ടി​ക്കാ​ഴ്ച​യു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. പു​തി​യ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ സു​രേ​ഷ്ഗോ​പി​ക്ക് സ്ഥാ​ന​മു​ണ്ടാ​കു​മെ​ന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കാബിനറ്റ് പദവി ലഭിക്കുമെന്നും അഭ്യൂഹമുണ്ട്. അ​മി​ത് ഷാ ​നേ​രി​ട്ട് കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്ത തൃ​ശൂ​രി​ൽ മു​ക്കാ​ൽ ല​ക്ഷം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന് ക​രു​ത്ത​രാ​യ ഇ​ട​തു​വ​ല​തു സ്ഥാ​നാ​ർ​ഥി​ക​ളെ ത​റ​പ​റ്റി​ച്ച് ബി​ജെ​പി​ക്ക് ച​രി​ത്ര​വി​ജ​യം നേ​ടി​ക്കൊ​ടു​ത്ത സു​രേ​ഷ്ഗോ​പി​ക്ക് പ്ര​ധാ​ന​പ്പെ​ട്ട വ​കു​പ്പു ത​ന്നെ ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​ം പാർട്ടിക്കുള്ളിൽ ശക്തമാണ്. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​വേ​ള​യി​ൽ തൃ​ശൂ​രി​നൊ​രു കേ​ന്ദ്ര​മ​ന്ത്രി​യെ​ന്ന മോ​ദി​യു​ടെ ഗാ​ര​ണ്ടി യാ​ഥാ​ർ​ഥ്യമാ​കുമെന്നാ​ണ് ഡ​ൽ​ഹി​യി​ൽനി​ന്നു​ള്ള സൂ​ച​ന​ക​ളും. ഇ​ന്നു​ച്ച​യ്ക്ക് ഡ​ൽ​ഹി​ക്കു പോ​കു​ന്ന തൃ​ശൂ​രി​ന്‍റെ എം​പി തി​രി​ച്ചു​വ​രു​ന്ന​ത് കേ​ന്ദ്ര​മ​ന്ത്രി​യാ​യി​ട്ടാ​കും. സു​രേ​ഷ്ഗോ​പി കേ​ന്ദ്ര​മ​ന്ത്രി​യാ​കു​മെ​ന്ന് ബി​ജെ​പി നേ​താ​വ് വി.​ മു​ര​ളീ​ധ​ര​നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Read More

25 ശ​നി​യാ​ഴ്ച​ക​ൾ അ​ധ്യ​യ​ന​ദി​വ​സ​മാ​യി മാ​റും; അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ എ​തി​ർ​പ്പ് മ​റി​ക​ട​ന്ന് സ്‌​കൂ​ളു​ക​ളി​ല്‍ 220 പ്ര​വൃ​ത്തി ദി​ന​ങ്ങ​ളു​മാ​യി വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ര്‍

തി​രു​വ​ന​ന്ത​പു​രം:​അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ എ​തി​ർ​പ്പി​നെ അ​വ​ഗ​ണി​ച്ച് സം​സ്ഥാ​ന​ത്തെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ അ​ധ്യ​യ​ന വ​ര്‍​ഷം 220 പ്ര​വൃ​ത്തി ദി​ന​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ച് വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ര്‍ പു​റ​ത്തി​റ​ങ്ങി. ക​ല​ണ്ട​ര്‍ പ്ര​കാ​രം 25 ശ​നി​യാ​ഴ്ച്ച​ക​ളും അ​ധ്യ​യ​ന​ദി​വ​സ​മാ​യി മാ​റും. അ​ധ്യ​യ​ന വ​ര്‍​ഷം 220 അ​ധ്യ​യ​ന​ദി​ന​ങ്ങ​ള്‍ വേ​ണ​മെ​ന്ന കെ​ഇ​ആ​ര്‍ വ്യ​വ​സ്ഥ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചി​ല​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് കൃ​ത്യ​മാ​യ അ​ധ്യ​യ​ന ദി​വ​സ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കാ​ന്‍ കോ​ട​തി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് നി​ര്‍​ദേ​ശം ന​ല്കി. തു​ട​ര്‍​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്ത് കോ​ട​തി നി​ര്‍​ദേ​ശം ന​ട​പ്പാ​ക്കേ​ണ്ടി​വ​രു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ അ​പ്പീ​ല്‍ പോ​ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​യി​രു​ന്നു അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ള്‍ മു​ന്നോ​ട്ടു​വ​ച്ച​ത്. ഇ​പ്പോ​ള്‍ ന​ട​പ്പാ​ക്കി​യ 220 പ്ര​വൃ​ത്തി ദി​ന​മെ​ന്ന​ത് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഭ​ര​ണ പ്ര​തി​പ​ക്ഷ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ള്‍.

Read More

നടിയെ ആക്രമിച്ച കേസ്; തു​ട​ർ​ച്ച​യാ​യി ജാ​മ്യാ​പേ​ക്ഷ​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ചു, പൾസർ സുനിക്ക് 25,000 രൂപ പിഴ ചുമത്തി ഹൈക്കോടതി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി​ക്ക് 25,000 രൂ​പ പി​ഴ ചു​മ​ത്തി ഹൈ​ക്കോ​ട​തി. ജാ​മ്യാ​പേ​ക്ഷ​യു​മാ​യി തു​ട​ർ​ച്ച​യാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​നാ​ണ് പി​ഴ. പ​ൾ​സ​ർ സു​നി​ക്ക് പി​ന്നി​ൽ ആ​രോ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി സം​ശ​യി​ക്കു​ന്ന​താ​യും കോ​ട​തി പ​റ​ഞ്ഞു. ജാ​മ്യാ​പേ​ക്ഷ​യു​മാ​യി പ​ൾ​സ​ർ സു​നി പ​ത്ത് ത​വ​ണ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ന്നും ര​ണ്ട് ത​വ​ണ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​താ​യും കോ​ട​തി നി​രീ​ക്ഷി​ച്ചു. പ്ര​തി​ക്കാ​യി ഓ​രോ ത​വ​ണ​യും ഓ​രോ അ​ഭി​ഭാ​ഷ​ക​രാ​ണ് ഹാ​ജ​രാ​കു​ന്ന​തെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി​ക്കാ​ണ് പ്ര​തി പി​ഴ​ത്തു​ക കൈ​മാ​റേ​ണ്ട​ത്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി​യും ജ​യി​ലി​ൽ ക​ഴി​യു​ന്ന ഏ​ക പ്ര​തി​യു​മാ​ണ് പ​ൾ​സ​ർ സു​നി. 2017 ലാ​ണ് പ​ൾ​സ​ർ സു​നി അ​റ​സ്റ്റി​ലാ​യ​ത്.

Read More

ഐ​സ​ക്കി​ന്‍റെ പ​രാ​ജ​യം; പ​ത്ത​നം​തി​ട്ട​യി​ലെ സി​പി​എ​മ്മി​നു ത​ല​വേ​ദ​ന​യാ​കും

പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം തോ​മ​സ് ഐ​സ​ക്കി​ന്‍റെ പ​രാ​ജ​യം സി​പി​എ​മ്മി​ല്‍ ച​ര്‍​ച്ച​യാ​കും. പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ല്‍ വി​ജ​യ​പ്ര​തീ​ക്ഷ​യു​മാ​യെ​ത്തി​യ തോ​മ​സ് ഐ​സ​ക്കി​ന് ക​ഴി​ഞ്ഞ ത​വ​ണ എ​ല്‍​ഡി​എ​ഫ് നേ​ടി​യ വോ​ട്ടു​പോ​ലും നേ​ടാ​നാ​യി​ല്ലെന്നതാ​ണ് ച​ര്‍​ച്ച​യാ​കു​ന്ന​ത്. 2009നു​ശേ​ഷം ആ​ന്‍റോ ആ​ന്‍റണി​ക്കു ല​ഭി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ര്‍​ന്ന ഭൂ​രി​പ​ക്ഷ​വും ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ല​ഭി​ച്ചു. കോ​ട്ട​യം ജി​ല്ല​യി​ലെ ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളു​ള്‍​പ്പെ​ടെ ഏ​ഴി​ട​ത്തും യു​ഡി​എ​ഫ് വ്യ​ക്ത​മാ​യ ലീ​ഡും നേ​ടി. പ​ത്ത​നം​തി​ട്ട ലോ​ക്‌​സ​ഭാ മ​ണ്ഡ​ല പ​രി​ധി​യി​ലെ ഏ​ഴ് എം​എ​ല്‍​എ​മാ​രും എ​ല്‍​ഡി​എ​ഫി​ന്‍റേ​താ​ണ്. ഇ​വ​രി​ല്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലാ​ണ് ആന്‍റോ​യ്ക്ക് ഉ​യ​ര്‍​ന്ന ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​ത്. 2019ല്‍ ​എ​ല്‍​ഡി​എ​ഫ് ലീ​ഡ് ചെ​യ്ത അ​ടൂ​ര്‍ മ​ണ്ഡ​ല​ത്തി​ലും ഇ​ത്ത​വ​ണ പി​ന്നി​ലാ​യി. അ​ക്കൊ​ല്ലം അ​ടൂ​രി​ല്‍ യു​ഡി​എ​ഫ് മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം എം​എ​ല്‍​എ​മാ​ര്‍ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന റാ​ന്നി, കാ​ഞ്ഞി​ര​പ്പ​ള്ളി, പൂ​ഞ്ഞാ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫ് ഏ​റെ മു​ന്നി​ലെ​ത്തി. തോ​മ​സ് ഐ​സ​ക്കി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ട​ക്കം മു​ത​ല്‍…

Read More

വയനാടിനെ കൈവിടുമോ രാഹുൽ; ആശങ്കയിൽ പ്രവർത്തകർ

കോ​ഴി​ക്കോ​ട്: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ലും വ​ലി​യ വി​ജ​യം നേ​ടി​യ രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട് മ​ണ്ഡ​ലം വി​ടാ​ന്‍ സാ​ധ്യ​ത​യെ​ന്ന് റി​പ്പോ​ര്‍​ട്ട്. വ​യ​നാ​ടി​നു പു​റ​മേ റാ​യ്ബ​റേ​ലി​യി​ലും രാ​ഹു​ല്‍ വി​ജ​യ​ക്കൊ​ടി​പാ​റി​ച്ച​തോ​ടെ നെ​ഞ്ചി​ടി​പ്പ് വ​യ​നാ​ട്ടു​കാ​ര്‍​ക്കാ​ണ്. വ​യ​നാ​ടി​നെ രാ​ഹു​ല്‍ കൈ​വി​ടു​മോ എ​ന്നാ​ണ് പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ശ​ങ്ക. ഇ​ന്ത്യാ മു​ന്ന​ണി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​തോ​ടെ ഉ​ത്ത​രേ​ന്ത്യ​യി​ല്‍ ഉ​ള്‍​പ്പെ​ടെ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് വ​ലി​യ മൈ​ലേ​ജാ​ണ് ല​ഭി​ച്ച​ത്. റാ​യ്ബ​റേ​ലി​യി​ല്‍ രാ​ഹു​ല്‍​ഗാ​ന്ധി 3,90,030 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ജ​യി​ച്ച​ത്. വ​യ​നാ​ട്ടി​ല്‍ 3,64, 422 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലും. രാ​ഹു​ലി​ന്‍റെ കു​ടും​ബ​ത്തി​നു റാ​യ്ബ​റേ​ലി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​ത്. ഹി​ന്ദി മേ​ഖ​ല​യി​ല്‍ കോ​ണ്‍​ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ രാ​ഹു​ലി​ന്‍റെ സാ​ന്നി​ധ്യം റാ​യ്ബ​റേ​ലി​യി​ല്‍ വേ​ണ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​നു താ​ല്‍​പ​ര്യം. വ​യ​നാ​ട്ടി​ല്‍ രാ​ഹു​ല്‍ തു​ട​രു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ അ​തു ന​ട​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ സൂ​ച​ന. ദേ​ശീ​യ​ത​ല​ത്തി​ല്‍ ഇ​ന്ത്യ​സ​ഖ്യം അ​തി​ശ​ക്ത​മാ​യ മ​ല്‍​സ​രം കാ​ഴ്ച​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ഹു​ല്‍ റാ​യ്ബ​റേ​ലി​യി​ല്‍ ഉ​ണ്ടാ​യാ​ല്‍ മു​ന്ന​ണി​യെ…

Read More

കോ​ഴി​ക്കോ​ട്ടെ വ​മ്പ​ന്‍ തോ​ല്‍​വി; ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ലെ ചോ​ര്‍​ച്ച​യി​ല്‍ അ​ന്വേ​ഷ​ണം വ​രും; അ​തൃ​പ്തി അ​റി​യി​ച്ച് എ​ള​മ​രം

കോ​ഴി​ക്കോ​ട്: എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എ​ള​മ​രം ക​രീ​മി​ന്‍റെ വ​മ്പ​ന്‍ തോ​ല്‍​വി പാ​ര്‍​ട്ടി പ​രി​ശോ​ധി​ക്കും. ക​രീ​മി​ന് പാ​ര്‍​ട്ടി അ​ണി​ക​ളി​ല്‍ വ​ലി​യൊ​രു വി​ഭാ​ഗ​വും വോ​ട്ട് ചെ​യ്തി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പ​മു​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. പാ​ര്‍​ട്ടി ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ല്‍ പോ​ലും വ​ലി​യ രീ​തി​യി​ലു​ള്ള വോ​ട്ട് ചോ​ര്‍​ച്ച​യു​ണ്ടാ​യ​താ​യാ​ണ് വി​ല​യി​രു​ത്ത​ല്‍. സി​പി​എ​മ്മി​നെ ഞെ​ട്ടി​ച്ച് 1,46,176 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ് എം.​കെ.​രാ​ഘ​വ​ന്‍ നേ​ടി​യ​ത്. തോ​റ്റ​തി​നേ​ക്കാ​ള്‍ തോ​റ്റ രീ​തി​യാ​ണ് സി​പി​എ​മ്മി​നെ ഞെ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്.​ക​ഴി​ഞ്ഞ ത​വ​ണ എ. ​പ്ര​ദീ​പ് കു​മാ​റി​ന് ല​ഭി​ച്ച​തി​നേ​ക്കാ​ള്‍ 33,000 ത്തോ​ളം വോ​ട്ടു​ക​ളു​ടെ കു​റ​വാ​ണ് ഇ​ത്ത​വ​ണ ക​രീ​മി​ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പു​തി​യ വോ​ട്ടു​ക​ളു​ടെ ക​ണ​ക്കു​കൂ​ടി വ​രു​മ്പോ​ള്‍ വ​ലി​യ രീ​തി​യി​ലു​ള്ള ചോ​ര്‍​ച്ച​യു​ണ്ടാ​യ​താ​യി പാ​ര്‍​ട്ടി വി​ല​യി​രു​ത്തു​ന്നു.​ വോ​ട്ട് ചോ​ര്‍​ച്ച​യി​ല്‍ എ​ള​മ​രം അ​തൃ​പ്തി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം. മ​ന്ത്രി​മാ​രാ​യ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ മ​ണ്ഡ​ല​ത്തി​ലും എ.​കെ.​ ശ​ശീ​ന്ദ്ര​ന്‍റെ മ​ണ്ഡ​ല​ത്തി​ലും അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ള​മ​രം ക​രീം പി​ന്നാക്കം പോ​യി. മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു എ​ള​മ​രം ക​രീ​മി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം. ന്യൂനപ​ക്ഷ വോ​ട്ടു​ക​ളു​ടെ അ​ടി​യൊ​ഴു​ക്കി​ലും…

Read More

മോ​ദി പ​ഴ​യ മോ​ദി​യാ​കി​ല്ല; ഘ​ട​ക​ക​ക്ഷി​ക​ൾ നി​ർ​ണാ​യ​കം; സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ എ​ന്‍​ഡി​എ​യും ഇ​ന്ത്യാ സ​ഖ്യ​വും

ന്യൂ​ഡ​ൽ​ഹി: പ​തി​നെ​ട്ടാം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​ന്നു ക​ഴി​ഞ്ഞ​പ്പോ​ൾ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണു രാജ്യ ത​ല​സ്ഥാ​നം. ഒ​റ്റ​യ്ക്ക് ഒ​രു​ക​ക്ഷി​ക്കും ഭൂ​രി​പ​ക്ഷം കി​ട്ടാ​ത്ത​തി​നാ​ൽ സ​ഖ്യ​ക​ക്ഷി​ക​ളെ​യും മു​ന്ന​ണി​യി​ലി​ല്ലാ​ത്ത​വ​രെ​യും കൂ​ടെ നി​ര്‍​ത്താ​നും എ​തി​ർ മു​ന്ന​ണി​ക​ളി​ലു​ള്ള​വ​രെ അ​ട​ർ​ത്തി​യെ​ടു​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു. ആ​ര് സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്കി​യാ​ലും ഘ​ട​ക​ക്ഷി​ക​ളു​ടെ ദാ​ക്ഷി​ണ്യ​ത്തി​ലാ​കും ഭ​ര​ണം തു​ട​രാ​നാ​കു​ക എ​ന്ന​താ​ണു സ്ഥി​തി. സീ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ പ്ര​തീ​ക്ഷി​ച്ച​തി​ന്‍റെ തൊ​ട്ട​ടു​ത്തു​പോ​ലും എ​ത്തി​യി​ല്ലെ​ങ്കി​ലും മൂ​ന്നാം സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണു ബി​ജെ​പി​യും എ​ന്‍​ഡി​എ​യും. അ​തേ​സ​മ​യം സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യാ സ​ഖ്യ​വും തേ​ടു​ന്നു. എ​ന്‍​ഡി​എ സ​ഖ്യ​ക​ക്ഷി​ക​ളാ​യ ടി​ഡി​പി​യെ​യും ജെ​ഡി​യു​വി​നെ​യും കൂ​ടെ നി​ര്‍​ത്താ​നാ​കു​മോ എ​ന്നാ​ണ് ഇ​ന്ത്യാ സ​ഖ്യം പ്ര​ധാ​ന​മാ​യും നോ​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജെ​ഡി​യു നേ​താ​വ് നി​തീ​ഷ് കു​മാ​റി​നെ​യും ടി​ഡി​പി അ​ധ്യ​ക്ഷ​ൻ ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നെ​യും ഇ​ന്ന​ലെ​ത്ത​ന്നെ ഇ​ന്ത്യാ സ​ഖ്യം നേ​താ​ക്ക​ൾ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും അ​മി​ത്ഷാ​യും ഇ​രു​നേ​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു. ഇ​രു​വ​രും…

Read More

മു​തി​ർ​ന്ന നേ​താ​ക്ക​ളെ അ​നു​സ​രി​ച്ചില്ല; ആലത്തൂർ പ​രാ​ജ​യ​ത്തി​ല്‍ രമ്യയെ കുറ്റപ്പെടുത്തി പാ​ല​ക്കാ​ട് ഡി​സി​സി; പാ​ർ​ട്ടി​യി​ൽ പ​റ​യു​മെ​ന്നു ര​മ്യാ ഹ​രി​ദാ​സ്

പാ​ല​ക്കാ​ട്: ആ​ല​ത്തൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ പ​രാ​ജ​യ​ത്തെ തു​ട​ർ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ര​മ്യാ ഹ​രി​ദാ​സി​നെ​തി​രേ രൂ​ക്ഷവി​മ​ര്‍​ശ​വു​മാ​യി പാ​ല​ക്കാ​ട് ജി​ല്ലാ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം രം​ഗ​ത്ത്. ര​മ്യ​യു​ടെ പ​രാ​ജ​യ​ത്തി​ല്‍ നേ​തൃ​ത്വ​ത്തി​ന് പ​ങ്കി​ല്ലെ​ന്നും സ്ഥാ​നാ​ര്‍​ഥി​യു​ടെ ഭാ​ഗ​ത്തുനി​ന്നു​ണ്ടാ​യ പി​ഴ​വു​ക​ളും മു​തി​ർ​ന്ന നേ​താ​ക്ക​ളെ അ​നു​സ​രി​ക്കാ​ത്ത​തു​മാ​ണ് പ​രാ​ജ​യ​ത്തി​നു കാ​ര​ണ​മെ​ന്നും പാ​ല​ക്കാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​ൻ കു​റ്റ​പ്പെ​ടു​ത്തി. മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ അ​ട​ക്കം നി​ര്‍​ദേ​ശി​ച്ച കാ​ര്യ​ങ്ങ​ള്‍ സ്ഥാ​നാ​ര്‍​ഥി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ലും മ​റ്റും വേ​ണ്ട രീ​തി​യി​ല്‍ ശ്ര​ദ്ധി​ച്ചി​ല്ലെ​ന്ന് ത​ങ്ക​പ്പ​ൻ ചൂ​ണ്ടി​കാ​ട്ടി. മ​ണ്ഡ​ല​ത്തി​ൽ എ.​വി. ഗോ​പി​നാ​ഥ് ഫാ​ക്ട​ര്‍ ആ​ല​ത്തൂ​രി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​തി​ന്‍റെ പേ​രി​ൽ കു​റ​ച്ചു വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് എ​ല്‍​ഡി​എ​ഫി​ന് കി​ട്ടി​യ​തെ​ന്നും ത​ങ്ക​പ്പ​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശ​വും കു​റ്റ​പ്പെ​ടു​ത്ത​ലും ഏ​തു സാ​ഹ​ച​ര്യ​ത്തി​ലാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നാ​യി​രു​ന്നു ര​മ്യ​യു​ടെ മ​റു​പ​ടി. ത​നി​ക്കു പ​റ​യാ​നു​ള്ള​ത് പാ​ര്‍​ട്ടി വേ​ദി​ക​ളി​ല്‍ പ​റ​യു​മെ​ന്നും വി​വാ​ദ​ത്തി​നി​ല്ലെ​ന്നും ര​മ്യാ ഹ​രി​ദാ​സ് പ​റ​ഞ്ഞു. എ​ല്ലാ നേ​താ​ക്ക​ളു​മാ​യും ന​ല്ല രീ​തി​യി​ല്‍ ത​ന്നെ​യാ​ണ് സ​ഹ​ക​രി​ച്ച​തെ​ന്നും തോ​ല്‍​വി​യു​ടെ കാ​ര്യം…

Read More