തൃ​ശൂ​രി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യും ഡി​സി​സി ഓ​ഫീ​സി​ലെ കൂ​ട്ട​ത്ത​ല്ലും; ജോ​സ് വ​ള്ളൂ​രി​നോ​ടും വി​ൻ​സ​ന്‍റി​നോ​ടും രാ​ജി​വ​യ്ക്കാ​ൻ നി​ര്‍​ദേ​ശം

തൃ​ശൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് പി​ന്നാ​ലെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​രി​നോ​ടും യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ൻ എം. ​പി വി​ൻ​സ​ന്‍റി​നോ​ടും രാ​ജി​വ​യ്ക്കാ​ൻ നി​ര്‍​ദേ​ശം. എ​ഐ​സി​സി​യു​ടെ തീ​രു​മാ​നം ഇ​രു നേ​താ​ക്ക​ളെ​യും കെ​പി​സി​സി അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ. ​മു​ര​ളീ​ധ​ര​ൻ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ട​തും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​ശേ​ഷം ഡി​സി​സി ഓ​ഫീ​സി​ൽ സം​ഘ​ര്‍​ഷം ഉ​ണ്ടാ​യ​തു​മെ​ല്ലാം പ​രി​ഗ​ണി​ച്ചാ​ണ് ഇ​രു നേ​താ​ക്ക​ളോ​ടും രാ​ജി​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ഐ​സി​സി നി​ർ​ദേ​ശ പ്ര​കാ​രം കെ​പി​സി​സി തൃ​ശൂ​ർ, ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലെ തോ​ൽ​വി​യെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ നാ​ലം​ഗ സ​മി​തി​യെ രൂ​പീ​ക​രി​ക്കും. ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യെ പി​രി​ച്ചു​വി​ടു​ന്ന​തും കോ​ൺ​ഗ്ര​സി​ന്‍റെ ആ​ലോ​ച​ന​യി​ലു​ണ്ട്.

Read More

വീ​ട്ടി​ൽ നോ​ക്കാ​ൻ മ​റ്റാ​രു​മി​ല്ല; മു​ത്ത​ശ്ശി​ക്കൊ​പ്പം ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യാ​യ അ​ച്ഛ​നു കൂ​ട്ടി​രി​ക്കാ​നെ​ത്തി​; 9 വ​യ​സു​കാ​രി​ക്ക് നേ​രേ ലൈം​ഗി​കാ​തി​ക്ര​മം നടത്തിയ 74 കാ​ര​ൻ ക​സ്റ്റ​ഡി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ഒ​മ്പ​തു​വ​യ​സു​കാ​രി​ക്ക് നേ​രേ ലൈം​ഗി​കാ​തി​ക്ര​മ​ണം. കു​ട്ടി​യു​ടെ പി​താ​വ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പി​താ​വി​ന് കൂ​ട്ടി​രി​ക്കാ​നാ​ണ് പെ​ണ്‍​കു​ട്ടി എ​ത്തി​യ​ത്. പെ​ൺ​കു​ട്ടി​യോ​ട് തൊ​ട്ട​ടു​ത്ത വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു​രോ​ഗി​യാ​ണ് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ​ത്. സം​ഭ​വ​ത്തി​ല്‍ പ്ര​തി​യാ​യ 74-കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മു​ത്ത​ശ്ശി​ക്കൊ​പ്പ​മാ​ണ് ഒ​മ്പ​തു​വ​യ​സു​കാ​രി​യും ആ​ശു​പ​ത്രി​യി​ലി​രി​ക്കു​ന്ന​ത്. വീ​ട്ടി​ൽ മ​റ്റാ​രും ഇ​ല്ലാ​ത്ത​തി​നാ​ൽ കു​ട്ടി​യേ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. മു​ത്ത​ശ്ശി മ​രു​ന്ന് വാ​ങ്ങു​ന്ന​തി​നാ​യി പു​റ​ത്തേ​ക്ക് പോ​യ സ​മ​യ​ത്താ​ണ് ഇ​യാ​ൾ കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച​ത്. കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ടെ​ത്തി​യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും മ​റ്റ് കൂ​ട്ടി​രി​പ്പു​കാ​രും ഉ​ട​ന​ടി പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ള​റ​ട പോ​ലീ​സെ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read More

ഭ​ർ​ത്താ​വി​നോ​ടു​ള്ള പ​ക തീ​ർ​ക്കാ​ൻ പി​ഞ്ചു​കു​ഞ്ഞി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു, ദൃശ്യങ്ങൾ പകർത്തി; അ​മ്മ അ​റ​സ്റ്റി​ൽ

മാ​ന്നാ​ർ: ഭ​ർ​ത്താ​വി​നോ​ടു​ള്ള വി​ദ്വേ​ഷം തീ​ർ​ക്കാ​ൻ പി​ഞ്ചു​കു​ഞ്ഞി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച അ​മ്മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ന്നാ​ർ കു​ട്ട​മ്പേ​രൂ​ർ എ​ള​വ അ​ക്ബ​ർ മ​ൻ​സി​ൽ അ​നീ​ഷ (32)യെ ​ആ​ണ് മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​നീ​ഷ​യു​ടെ ഭ​ർ​ത്താ​വ് ന​ജീ​ബു​ദീ​ന്‍റെ മൂ​ന്നാ​മ​ത്തെ ഭാ​ര്യ​യാ​ണ് ഇ​വ​ർ. ഇ​വ​രു​ടെ ഒ​ന്നേ​കാ​ൽ വ​യ​സ് മാ​ത്ര​മു​ള്ള ആ​ൺ​കു​ട്ടി​യാ​ണ് അ​നീ​ഷ​യു​ടെ ക്രൂ​ര മ​ർ​ദ​ന​ത്തി​നി​ര​യാ​യ​ത്. വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന ന​ജീ​ബു​ദീ​ൻ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​ണ്. ന​ജീ​ബു​ദീ​ൻ അ​നീ​ഷ​യെ​യും മ​ക​നെ​യും അ​ന്വേ​ഷി​ക്കു​ന്നി​ല്ലെ​ന്നും നാ​ലാ​മ​തും അ​യാ​ൾ വി​വാ​ഹം ക​ഴി​ച്ചെ​ന്നു​മാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. അ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് പി​ഞ്ചു​കു​ഞ്ഞി​നെ അ​നീ​ഷ മ​ർ​ദി​ച്ച​ത്. പി​ഞ്ചു​കു​ഞ്ഞി​ന്‍റെ കൈ ​കാ​ലു​ക​ളി​ലും പു​റ​ത്തും ക്രൂ​ര​മാ​യി കൈ ​കൊ​ണ്ട് മ​ർ​ദി​ക്കു​ക​യും ഭ​ർ​ത്താ​വി​ന് അ​യ​ച്ചു​കൊ​ടു​ക്കു​ന്ന​തി​നാ​യി അ​വ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി അ​യ​ച്ച് കൊ​ടു​ക്കു​ക​യും ചെ​യ്തു. ഈ ​ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച ഭ​ർ​ത്താ​വ് അ​ത് സു​ഹൃ​ത്തു​ക്ക​ൾ​ക്കും മ​റ്റും അ​യ​ച്ചു​കൊ​ടു​ത്ത​തോ​ടെ​യാ​ണ് മ​ർ​ദ​ന​ത്തി​ന്‍റെ വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​നീ​ഷ​യെ വീ​ട്ടി​ലെ​ത്തി പോ​ലീ​സ്…

Read More

മ​ഴ ക​ന​ക്കും: സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത; ര​ണ്ടു ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: ബു​ധ​നാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ നാ​ളെ​യും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

Read More

ലാ​ലു​വി​നെ​തി​രേ അ​ന്തി​മ​ കു​റ്റ​പ​ത്രം

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ മു​ൻ​മു​ഖ്യ​മ​ന്ത്രി ലാ​ലു പ്ര​സാ​ദ് യാ​ദ​വ് പ്ര​തി​സ്ഥാ​ന​ത്തു​ള്ള ജോ​ലി​ക്കു ഭൂ​മി അ​ഴി​മ​തി​ക്കേ​സി​ൽ സി​ബി​ഐ അ​ന്തി​മ​കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ലാ​ലു പ്ര​സാ​ദ് യാ​ദ​വ് കേ​ന്ദ്ര റെ​യി​ൽ​മ​ന്ത്രി​യാ​യി​രു​ന്ന സ​മ​യ​ത്തു ന​ട​ന്ന ക്ര​മ​ക്കേ​ടി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും റെ​യി​ൽ​വേ​യി​ലെ ഏ​താ​നും ഉ​ന്ന​ത​ർ​ക്കും പ​ങ്കു​ണ്ടെ​ന്നാ​ണു പ്ര​ത്യേ​ക​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ സി​ബി​ഐ ആ​രോ​പി​ക്കു​ന്ന​ത്. റി​പ്പോ​ർ​ട്ട് കോ​ട​തി അ​ടു​ത്ത​മാ​സം ആ​റി​നു പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി. റെ​യി​ൽ​വേ​യി​ൽ ജോ​ലി ല​ഭി​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പേ​രി​ലു​ള്ള ഭൂ​മി ലാ​ലു​വും സം​ഘ​വും കൈ​ക്ക​ലാ​ക്കി​യെ​ന്നാ​ണു കേ​സ്.

Read More

പ​ശു​ക്ക​ട​ത്ത് ആ​രോ​പി​ച്ച് ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം; ര​ണ്ട് മു​സ്‍​ലിം യു​വാ​ക്ക​ളെ ത​ല്ലി​ക്കൊ​ന്നു; ഒ​രാ​ൾ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ

ഛത്തീ​സ്‌​ഗ​ഡ്: പ​ശു​ക്ക​ട​ത്ത് ആ​രോ​പി​ച്ച് ഛത്തീ​സ്‌​ഗ​ഡി​ലെ റാ​യ്പു​രി​ൽ ര​ണ്ട് മു​സ്ലിം യു​വാ​ക്ക​ളെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. മ​ഹാ​സ​മു​ന്ദി​ലെ ഗ്രാ​മ​ത്തി​ൽ നി​ന്ന് എ​രു​മ​ക​ളു​മാ​യി പോ​യ ഛന്ദ് ​മി​യ, ഗു​ഡു ഖാ​ൻ എ​ന്നി​വ​രെ​യാ​ണ് മ​ഹാ​ന​ദി പു​ഴ​യോ​ര​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ​ക്കൊ​പ്പം ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സ​ദ്ദാം ഖാ​ൻ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്. അ​റാം​ഗ് മ​ഹാ​ന​ദി പു​ഴ​ക്ക് കു​റു​കെ​യു​ള്ള പാ​ല​ത്തി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ക്രൂ​ര​കൃ​ത്യം ന​ട​ന്ന​ത്. എ​രു​മ​ക​ളു​മാ​യി പോ​കു​ന്ന സ​മ​യം വ​ഴി​മ​ധ്യേ ചാ​ന്ദ് മി​യ​യെ​യും ഗു​ഡു ഖാ​നെ​യും അ​ക്ര​മി​ക​ൾ ട്ര​ക്കി​ൽ നി​ന്ന് വ​ലി​ച്ചി​ട്ടെ​ന്ന് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന സ​ദ്ദാം ഖാ​ൻ പ​റ​ഞ്ഞു. അ​ക്ര​മി​ക​ളു​ടെ സം​ഘ​ത്തി​ൽ ഏ​ക​ദേ​ശം പ​ന്ത്ര​ണ്ടോ​ളം ആ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യും സ​ദ്ദാം കൂ​ട്ടി​ച്ചേ​ർ​ത്തു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും പ്ര​തി​ക​ളി​ൽ നാ​ലു​പേ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

കൊ​ല​ക്കേ​സ് പ്ര​തി കോ​ട​തി​ക്കു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

മും​ബൈ: നാ​ഗ്പൂ​രി​ൽ കൊ​ല​ക്കേ​സ് പ്ര​തി കോ​ട​തി​ക്കു​ള്ളി​ൽ കീ​ട​നാ​ശി​നി കു​ടി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു.​സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ആ​രോ​ഗ്യാ​വ​സ്ഥ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ഷെ​യ്ഖ് അ​ഹ​മ്മ​ദ് ഷ​ബീ​ർ (30) എ​ന്ന​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ല​പാ​ത​ക​ക്കേ​സി​ൽ യ​ശോ​ധ​ര ന​ഗ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ളെ വെ​ള്ളി​യാ​ഴ്ച വി​ചാ​ര​ണ​യ്ക്കാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. തി​രി​കെ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ൽ ഇ​യാ​ൾ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഉ​ട​ൻ​ത​ന്നെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​യാ​ൾ കീ​ട​നാ​ശി​നി​യാ​ണ് കു​ടി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ൾ കോ​ട​തി​യി​ൽ എ​ത്തി​യ സ​മ​യം ഒ​രു ബ​ന്ധു​വാ​ണ് ഇ​ത് കൈ​മാ​റി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Read More

പ്ര​തി​പ​ക്ഷനേ​താ​വാ​കു​മോ രാ​ഹു​ൽ; കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം ഇ​ന്നു വൈ​കി​ട്ട്

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം ഇ​ന്നു ചേ​രും. വൈ​കി​ട്ട് അ​ഞ്ച​ര​യ്ക്ക് പാ​ർ​ല​മെ​ന്‍റ് സെ​ൻ​ട്ര​ൽ ഹാ​ളി​ലാ​ണ് യോ​ഗം. നി​യു​ക്ത എം​പി​മാ​രോ​ടും രാ​ജ്യ​സ​ഭാ എം​പി​മാ​രോ​ടും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. യോ​ഗ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​യ​നാ​ട്ടി​ലും റാ​യ്ബ​റേ​ലി​യി​ലും രാ​ഹു​ൽ ജ​യി​ച്ച​തി​നാ​ൽ അ​ദ്ദേ​ഹം ഏ​തു സീ​റ്റ് നി​ല​നി​ർ​ത്തു​മെ​ന്ന കാ​ര്യ​ത്തി​ലും ഇ​ന്നു തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കും. രാ​ഹു​ൽ ഗാ​ന്ധി പ്ര​തി​പ​ക്ഷ നേ​താ​വാ​ക​ണ​മെ​ന്ന പ​ര​സ്യ ആ​വ​ശ്യ​വു​മാ​യി വി​വി​ധ നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​പ​ക്ഷ നേ​താ​വാ​കാ​ൻ ഏ​റ്റ​വും അ​നു​യോ​ജ്യ​ൻ രാ​ഹു​ൽ ഗാ​ന്ധി​യാ​ണെ​ന്ന് ശ​ശി ത​രൂ​ർ പ​റ​ഞ്ഞു. കാ​ർ​ത്തി ചി​ദം​ബ​രം, മാ​ണി​ക്കം ടാ​ഗോ​ർ തു​ട​ങ്ങി​യ നേ​താ​ക്ക​ളും “ഇ​ന്ത്യ’ സ​ഖ്യ​ത്തി​ലെ വി​വി​ധ നേ​താ​ക്ക​ളും രാ​ഹു​ൽ നേ​തൃ​സ്ഥാ​നം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശീ​യ നേ​താ​വാ​ണെ​ന്ന് രാ​ഹു​ൽ തെ​ളി​യി​ച്ചു​ക​ഴി​ഞ്ഞെ​ന്ന് സ​ഞ്ജ​യ് റാ​വ​ത്തും രാ​ഹു​ൽ എ​ല്ലാ​വ​ർ​ക്കും സ്വീ​കാ​ര്യ​നാ​ണെ​ന്ന് എ​ൻ​സി​പി​യും ആ​ർ​ജെ​ഡി​യും പ​രാ​മ​ർ​ശി​ച്ചു. 2014ൽ ​അ​ധി​കാ​ര​ത്തി​ൽ​നി​ന്നു പു​റ​ത്താ​യ​തി​നു ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് കോ​ൺ​ഗ്ര​സി​ന് ലോ​ക്‌​സ​ഭ​യി​ൽ…

Read More

സ​ത്യ​പ്ര​തി​ജ്ഞ നാ​ളെ; മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക ഇ​ന്നോ നാ​ളെ​യോ; സ്പീ​ക്ക​റി​ൽ ധാ​ര​ണ​യാ​യി​ല്ല, ച​ർ​ച്ച തു​ട​രും

ന്യൂ​ഡ​ൽ​ഹി: നാ​ളെ മൂ​ന്നാം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ന​ട​ക്കാ​നി​രി​ക്കെ മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ ച​ർ​ച്ച​ക​ൾ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഊ​ർ​ജി​തം. ഇ​ന്നു ന​ട​ക്കു​ന്ന സു​പ്ര​ധാ​ന​യോ​ഗ​ത്തി​ൽ മ​ന്ത്രി​മാ​രു​ടെ കാ​ര്യ​ത്തി​ൽ അ​ന്തി​മ​തീ​രു​മാ​ന​മാ​യേ​ക്കും. മ​ന്ത്രി​സ്ഥാ​നം സം​ബ​ന്ധി​ച്ചു സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യി ധാ​ര​ണ​യി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന​ക​ൾ. എ​ൻ​ഡി​എ മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക ഇ​ന്നോ നാ​ളെ രാ​വി​ലെ​യോ പു​റ​ത്തു​വി​ടു​മെ​ന്ന് ബി​ജെ​പി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണ്. അ​തേ​സ​മ​യം, സ്പീ​ക്ക​ർ സ്ഥാ​നം സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. സ്പീ​ക്ക​ർ പ​ദ​വി സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കു ന​ൽ​കി​യേ​ക്കും. ഇ​തു സം​ബ​ന്ധി​ച്ചും ച​ർ​ച്ച തു​ട​രാ​നാ​ണു ധാ​ര​ണ. ഇ​ന്ന​ലെ രാ​ത്രി ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ​യു​ടെ വ​സ​തി​യി​ൽ സ​ഖ്യ​ക​ക്ഷി നേ​താ​ക്ക​ൾ യോ​ഗം ചേ​ർ​ന്നി​രു​ന്നു. ടി​ഡി​പി​യും ജെ​ഡി​യു​വും ത​മ്മി​ൽ മ​ന്ത്രി​മാ​രു​ടെ കാ​ര്യ​ത്തി​ൽ അ​ന്തി​മ​ധാ​ര​ണ​യാ​യി​ട്ടി​ല്ലെ​ന്നാ​ണു സൂ​ച​ന. രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കു​ന്ന വേ​ദി​യി​ൽ നാ​ളെ രാ​ത്രി 7.15നാ​ണു സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ്. പ്ര​ധാ​ന​മ​ന്ത്രി​യാ​യി ന​രേ​ന്ദ്ര മോ​ദി​യും മ​റ്റു മ​ന്ത്രി​മാ​രും ‌സ​ത്യ​പ്ര​തി​ജ്ഞ​ചെ​യ്യും. മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ…

Read More

എ​ല്ലാ വ​ർ​ഷ​വും ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ എ​ത്ര​ത്തോ​ളം സ​ർ​ക്കാ​രി​ന് ന​ട​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന​തി​ന്‍റെ റി​പ്പോ​ർ​ട്ട് ഈ ​വ​ർ​ഷ​വും സ​മ​ർ​പ്പി​ക്കു​ന്നു; പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: 2021 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി ജ​ന​സ​മ​ക്ഷം അ​വ​ത​രി​പ്പി​ച്ച പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ പു​രോ​ഗ​തി മ​ന്ത്രി​സ​ഭ​യു​ടെ മൂ​ന്നാം വാ​ർ​ഷി​ക വേ​ള​യി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സാ​മൂ​ഹ്യ​സു​ര​ക്ഷ​യ്ക്കും പ​ശ്ചാ​ത്ത​ല​സൗ​ക​ര്യ വി​ക​സ​ന​ത്തി​നും ഊ​ന്ന​ൽ ന​ൽ​കു​ന്ന വി​ക​സ​ന മു​ന്നേ​റ്റ​മാ​ണ് സം​സ്ഥാ​നം ല​ക്ഷ്യ​മി​ടു​ന്ന​ത്. മാ​ന​വ​വി​ഭ​വ ശേ​ഷി സൂ​ചി​ക​ക​ളി​ൽ രാ​ജ്യ​ത്ത് ഒ​ന്നാം സ്ഥാ​നം തു​ട​ർ​ച്ച​യാ​യി കേ​ര​ള​ത്തി​ന് നി​ല​നി​ർ​ത്താ​ൻ ക​ഴി​യു​ന്ന​തി​ൽ ന​മു​ക്ക് ഏ​വ​ർ​ക്കും അ​ഭി​മാ​നി​ക്കാ​വു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… 2021 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി ജ​ന​സ​മ​ക്ഷം അ​വ​ത​രി​പ്പി​ച്ച പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ പു​രോ​ഗ​തി മ​ന്ത്രി​സ​ഭ​യു​ടെ മൂ​ന്നാം വാ​ർ​ഷി​ക വേ​ള​യി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന പ​രി​പ്രേ​ക്ഷ്യം ലോ​ക​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച ഒ​ന്നാ​ണ്. കേ​ര​ളം ഇ​ന്ന് നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് സം​വ​ദി​ക്കാ​നും പ​രി​ഹാ​ര നി​ർ​ദ്ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വ​യ്ക്കാ​നും നോ​ബ​ൽ സ​മ്മാ​ന…

Read More