കോഴിക്കോട്: ലോക്സഭാതെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനം നടത്തിയതോടെ സംസ്ഥാന അധ്യക്ഷ പദവിയില്‍ കെ. സുരേന്ദ്രന് സേഫാകും. കേരളത്തിലെ പ്രകടനത്തെ ‘ത്യാഗത്തിന്റെ ഫലമായി’ പ്രധാനമന്ത്രിതന്നെ വിശേഷിപ്പിച്ചതോടെ കേരള ഘടകവും സംതൃപ്തിയിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പു കണക്കിലെടുത്ത് കെ. സുരേന്ദ്രന്റെ കാലാവധി നീട്ടി നൽകിയിരുന്നു. രണ്ട് വർഷം കൂടി സുരേന്ദ്രന് ബാക്കിയുണ്ട്. സംസ്ഥാനത്ത് അക്കൗണ്ട് തുറന്ന ബിജെപിക്ക് 2019 മായി താരതമ്യം ചെയ്യുമ്പോള്‍ വോട്ട് വിഹിതം മൂന്നു ശതമാനം കൂടി. സംസ്ഥാനത്ത് ആകെ 32,96,354 വോട്ടുകളാണ് ബിജെപി കീശയിലാക്കിയത്. 30 ലക്ഷത്തോളം വോട്ടാണ് ബിജെപിക്കുള്ളതെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പുള്ള വിലയിരുത്തല്‍. സംസ്ഥാനത്ത് ഇപ്പോഴത്തെ 16.08 ശതമാനമാണ് വോട്ടുവിഹിതം. ഇവിടെനിന്ന് ഇനി താഴെ പേകാതിരിക്കുക എന്നതാണ് നേതൃത്വത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. നിയമസഭയില്‍ അക്കൗണ്ട് തുറന്ന് ഒടുവില്‍ പൂട്ടിയപോലെ സംഭവിക്കാതിരിക്കാന്‍ തുടര്‍ച്ചയായുള്ള പ്രവര്‍ത്തനം പാര്‍ട്ടി മുന്നില്‍ കാണുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാന്‍ അടുത്ത…
Read MoreCategory: Loud Speaker
ഇത് പണമൊഴുക്കിയുള്ള വിജയം; മത്സരിച്ചതു രണ്ടു കോടീശ്വരന്മാരോട്; പന്ന്യൻ രവീന്ദ്രൻ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നല്ല രീതിയിൽ പണമൊഴുകിയെന്നും രണ്ടു കോടീശ്വരന്മാർക്കിടയിൽ താൻ പെട്ടുപോയെന്നും തിരുവനന്തപുരത്തെ ഇടതു മുന്നണി സ്ഥാനാർഥിയായിരുന്ന പന്ന്യൻ രവീന്ദ്രൻ. വോട്ട് പര്‍ച്ചേയ്സ് ചെയ്തു. പാവങ്ങള്‍ വാങ്ങുന്നുവെങ്കില്‍ വാങ്ങട്ടെയെന്ന് താനും കരുതി. ഞാൻ ആ പാവങ്ങളെ കുറ്റപ്പെടുത്തുന്നില്ല. കോടികളാണ് തിരുവനന്തപുരത്ത് വാരി വിതറിയത്. ബിജെപി സംഘടനാപരമായി ഇവിടെ വളര്‍ന്നതല്ല. പണത്തിന്റെ ഭാഗമായി വളര്‍ന്നതാണ്. പണം നൽകുന്നതിനെ ചൊല്ലി അവർ തമ്മിലാണ് തർക്കമുണ്ടായത്. അതില്‍ കേസുമുണ്ടായി. താഴെ തട്ടുവരെ പരിശോധന നടത്തും- പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. നല്ല ഭരണം കാഴ്ചവയ്ക്കുന്ന സര്‍ക്കാരാണിത്. സര്‍ക്കാരിനെതിരായ വിധിയെഴുത്ത് അല്ല ഇത്. പണത്തിന്റെ കുത്തൊഴുക്കുണ്ടായിരുന്നു. ഇന്ത്യ സഖ്യത്തില്‍ ഉൾപ്പെടുന്ന പാര്‍ട്ടികൾ തമ്മിലാണ് സംസ്ഥാനത്ത് മത്സരിച്ചതെന്നത് എല്ലാ മണ്ഡലങ്ങളിലും ബാധിച്ചു. വാര്‍ത്തകള്‍ ശ്രദ്ധിക്കുന്ന കേരളത്തിലെ ജനങ്ങൾ ഇന്ത്യ മുന്നണിയിലെ രണ്ടു പേര് പരസ്പരം മത്സരിക്കുന്നത് ചര്‍ച്ച ചെയ്തു കാണും. തിരുവനന്തപുരത്ത്…
Read Moreകെ. രാധാകൃഷ്ണന് പാര്‍ലമെന്റിലേക്ക്; സിപിഎം എംഎല്‍എ ഒ.ആര്. കേളു മന്ത്രി സ്ഥാനത്തേക്കെന്ന് സൂചന
കോഴിക്കോട്: മന്ത്രി കെ. രാധാകൃഷ്ണന് പാര്‍ലമെന്റിലേക്ക് പോകുമ്പോൾ സംസ്ഥാനമന്ത്രിസഭയിൽ മാറ്റത്തിന് കളമൊരുങ്ങുന്നു. മന്ത്രിസ്ഥാനവും നിയമസഭാംഗത്വവും രാധാകൃഷ്ണന് രാജിവയ്ക്കും.വയനാട്ടില്‍ നിന്നുള്ള സിപിഎം എംഎല്‍എ ഒ.ആര്. കേളു മന്ത്രി സ്ഥാനത്തേക്കു വരാനാണ് ഇപ്പോഴത്തെ സാധ്യത. ആലത്തൂരില്‍ കോണ്‍ഗ്രസിലെ സിറ്റിംഗ് എംപി രമ്യ ഹരിദാസിനെ തോല്‍പ്പിച്ചാണ് രാധകൃഷ്ണന് പാര്‍ലമെന്റില്‍ എത്തുന്നത്. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗത്തിന്റെ വകുപ്പാണ് രാധാകൃഷ്ണന് കൈകാര്യം ചെയ്യുന്നത്. ദേവസ്വം വകുപ്പിന്റെ ചുമതലയും അദ്ദേഹത്തിനുണ്ട്. മാനന്തവാടി പട്ടികവര്‍ഗ മണ്ഡലത്തെയാണ് ഒ.ആര്.കേളു പ്രതിനിധീകരിക്കുന്നത്. 2016 മുതല്‍ എംഎല്‍എയായ കേളു പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ്. പത്തുവര്‍ഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം രണ്ടു വര്‍ഷം മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മന്ത്രി രാധാകൃഷ്ണന്റെ രാജിക്കുശേഷമായിരുക്കും പുതിയ മന്ത്രിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സിപിഎമ്മില്‍ പുരോഗമിക്കുക.
Read Moreപീഡനക്കേസ് പ്രതി കസ്റ്റഡിയിൽ മരിച്ചു; എട്ടു പോലീസുകാർക്കെതിരേ കേസ്
ജയ്പുർ: രാജസ്ഥാനിൽ പീഡനക്കേസ് പ്രതി പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ എസ്എച്ച്ഒ ഉൾപ്പെടെ എട്ട് പോലീസുകാർക്കെതിരേ കേസ്. ജുൻജുനു ജില്ലയിലെ മന്ദ്രേല പോലീസ് സ്റ്റേഷൻ പരിധിയിൽ മേയ് 29നായിരുന്നു സംഭവം. സംഭവത്തിൽ എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തിരുന്നു. മന്ദ്രേല പോലീസ് സ്റ്റേഷനിൽ നൽകിയ പീഡന പരാതിയെത്തുടർന്ന് മേയ് 24ന് ജയ്പുരിൽനിന്ന് കോട്പുത്ലി സ്വദേശിയായ ഗൗരവ് ശർമ (30) യെ അറസ്റ്റ് ചെയ്തിരുന്നു. അടുത്ത ദിവസം, കോടതി പ്രതിയെ അഞ്ചു ദിവസത്തെ റിമാൻഡിൽ പോലീസിനു കൈമാറി. മേയ് 29ന് പോലീസ് കസ്റ്റഡിയിൽ ആരോഗ്യനില വഷളായതിനെത്തുടർന്ന് പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹം മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
Read Moreമന്ത്രിസഭയുണ്ടാക്കിയാലും ബിജെപി വിയർക്കും; രണ്ടോ മൂന്നോ ഘടകക്ഷികൾ മറുകണ്ടം ചാടിയാൽ…
എസ്. റൊമേഷ് കോഴിക്കോട്: എൻഡിഎ മുന്നണിക്ക് മുന്നൂറോളം സീറ്റുകൾ ലഭിച്ചാലും ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടാകാനുള്ള സാധ്യതയില്ല. കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകൾ വേണ്ടിടത്ത് ബിജെപിക്ക് 239 സീറ്റുകളിൽ മാത്രമാണു ലീഡ്. സർക്കാർ ഉണ്ടാക്കിയാലും സഖ്യകക്ഷികളെ തൃപ്തിപ്പെടുത്താതെ ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാൻ സാധ്യമല്ലെന്നു സാരം. രണ്ടോ മൂന്നോ ഘടകക്ഷികൾ മറുകണ്ടം ചാടിയാൽ മന്ത്രിസഭ താഴെ വീഴുകയും ചെയ്യും. സഖ്യകക്ഷികളായ ടിഡിപിയെയും ജെഡിയുവിനെയും ലോക്ജനശക്തിയെയും മഹാരാഷ്ട്രയിലെ ശിവസേന ഷിൻഡേ വിഭാഗത്തിനെയുമൊക്കെ ബിജെപിക്ക് ഇനി കണക്കിലെടുക്കേണ്ടിവരും. മോദിയുടെ അപ്രമാദിത്വം ഇനി നടക്കില്ലെന്നു സാരം. ആന്ധ്രയിൽ പതിനാറോളം സീറ്റിൽ മുന്നിട്ടു നിൽക്കുന്ന ചന്ദബാബു നായിഡുവും മഹാരാഷ്ട്രയിൽ ഷിൻഡെയും ബിഹാറിൽ നീതിഷ് കുമാറും ഒക്കെ വലിയ പ്രശ്നം ബിജെപിക്കു സൃഷ്ടിച്ചേക്കാം. ചന്ദ്രബാബു നായിഡുവും നീതിഷ് കുമാറുമൊക്കെ ബിജെപിയുടെ വർഗീയ പരാമർശങ്ങൾ ഒട്ടും ഇഷ്ടപ്പെടാത്ത നേതാക്കളാണ്. അതിനാൽതന്നെ പഴയപോലെ മോദിക്കും അമിത്ഷായ്ക്കും തങ്ങളുടെ തന്നിഷ്ടത്തിനു മുന്നോട്ടു…
Read Moreനഷ്ടപ്പെട്ട മകളുടെ ഓർമ്മയിൽ പെൺകുട്ടികളെ ഏറെ സ്നേഹിക്കുന്ന ഒരച്ഛനെ വേട്ടയാടിയ എതിരാളികൾക്കും മാധ്യമങ്ങൾക്കും തൃശൂരിലെ ജനങ്ങൾ മറുപടി കൊടുത്തു; സന്ദീപ് ജി. വാര്യർ
തിരുവനന്തപുരം: നഷ്ടപ്പെട്ട മകളുടെ ഓർമ്മയിൽ പെൺകുട്ടികളെ ഏറെ സ്നേഹിക്കുന്ന ഒരച്ഛനെ വേട്ടയാടിയ എതിരാളികൾക്കും മാധ്യമങ്ങൾക്കും തൃശൂരിലെ ജനങ്ങൾ മറുപടി കൊടുത്തെന്ന് ബിജെപി വക്താവ് സന്തീപ് ജി. വാര്യർ. സുരേഷ് ഗോപി തൃശൂർ എടുക്കുകയല്ല തൃശൂർ സുരേഷ് ഗോപിയെ എടുത്തിരിക്കുന്നു എന്ന് സന്ദീപ് പറഞ്ഞു. സുരേഷ് ഗോപിയുടെ വിജയത്തിനു പിന്നാലെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂരിൽ വന്പന്മാരെ മലർത്തിയടിച്ച് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ വിജയക്കുതിപ്പ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഒരു മനുഷ്യനെ, സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു പാവത്തിനെ, നഷ്ടപ്പെട്ട മകളുടെ ഓർമ്മയിൽ പെൺകുട്ടികളെ ഏറെ സ്നേഹിക്കുന്ന ഒരച്ഛനെ വേട്ടയാടിയ എതിരാളികൾക്കും മാധ്യമങ്ങൾക്കും തൃശൂരിലെ ജനങ്ങൾ മറുപടി കൊടുത്തു കഴിഞ്ഞു. ഇത്തവണ സുരേഷ് ഗോപി തൃശൂർ എടുക്കുകയല്ല , തൃശൂർ സുരേഷ് ഗോപിയെ…
Read Moreചിരി മായാതെ മടങ്ങൂ ടീച്ചര്‍, രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാൻ കഴിയുന്നതല്ലേ ഭാഗ്യം; കെ. കെ രമ
വടകര: എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. കെ ശൈലജയെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ മുന്നേറ്റമാണ് വടകരയിൽ കാണാൻ സാധിക്കുന്നത്. ഇപ്പോഴിതാ ആര്‍എംപി നേതാവ് കെ. കെ രമ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റാണ് വൈറലാകുന്നത്. കെ. കെ ശൈലജയുടെ കൈ പിടിച്ച് നിൽക്കുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് കുറിപ്പ്. ‘മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വയ്ക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്. ഇവിടുന്ന് മടങ്ങുമ്പോള്‍ അങ്ങനെയേ മടങ്ങാവൂ. മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേര്‍ത്തു പിടിച്ച നാടാണിതെന്ന് രമ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ചിരി മായാതെ മടങ്ങൂ ടീച്ചർ. മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്…ഇവിടുന്ന് മടങ്ങുമ്പോൾ അങ്ങനെയേ മടങ്ങാവൂ. മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും…
Read Moreമാർബിളിൽ തീർത്ത വെണ്ണക്കൽ ക്ഷേത്രം; സോണിയാ ഗാന്ധിക്കായി തെലങ്കാനയിൽ ക്ഷേത്രം
കരിംനഗർ: തെലങ്കാനയിൽ കോൺഗ്രസ് നേതാവ് സോണിയാ ഗന്ധിക്കായി പണികഴിപ്പിച്ച ക്ഷേത്രം തുറന്നുകൊടുത്തു. തെലങ്കാനയ്ക്ക് സംസ്ഥാന പദവി നൽകിയതിന്റെ നന്ദിസൂചകമായാണു ക്ഷേത്രം പണികഴിപ്പിച്ചത്. തെലങ്കാന രൂപീകരണ ദിനത്തിലാണ് രാജണ്ണ സിർസില്ല ജില്ലയിലെ യെല്ലറെഡ്ഡിപേട്ടിലുള്ള സായിബാബ കമാനിലെ ക്ഷേത്രം ടിപിസിസി അംഗം നഗുല സത്യനാരായണ ഉദ്ഘാടനം ചെയ്തത്. പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി നെവുരി വെങ്കട്ട് റെഡ്ഡിയും ഭാര്യ മമതയും ചേർന്നാണു വെള്ള മാർബിളിൽ ക്ഷേത്രം സ്ഥാപിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് കോൺഗ്രസ് തെലുങ്കാനയിൽ ഭരണത്തിലേറിയിരുന്നു.
Read Moreഎക്സിറ്റ് പോൾ ഫലത്തിലൂടെ കേരളത്തിൽ ബിജെപിയെ ജയിപ്പിക്കാം, ജനങ്ങളുടെ വോട്ട് കൊണ്ട് ബിജെപി ഒരിക്കലും ജയിക്കില്ല; പരിഹാസവുമായി എം. ബി രാജേഷ്
പാലക്കാട്: എക്സിറ്റ് പോൾ ഫലം വന്നതിനു പിന്നാലെ ബിജെപിയെ പരിഹസിച്ച് സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ്. എക്സിറ്റ് പോൾ ഫലത്തിലൂടെ കേരളത്തിൽ ബിജെപിയെ ജയിപ്പിക്കാം. എന്നാൽ ജനങ്ങളുടെ വോട്ട് കൊണ്ട് ബിജെപി ഒരിക്കലും ജയിക്കില്ലെന്ന് മന്ത്രി പരിഹസിച്ചു. അതേസമയം, ബാർ കോഴയിലും തന്റെ പ്രതികരണം അറിയിച്ചു. ബാർ കോഴയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റേത് തുരുമ്പിച്ച ആയുധമാണെന്ന് അദ്ദേഹം പറഞ്ഞു. ബാർ കോഴയില്‍ സർക്കാർ അന്വേഷണം പ്രഖ്യാപിക്കില്ലെന്ന് പ്രതിപക്ഷം കരുതി. ഒരു ദിവസം കൊണ്ട് കോഴ ആരോപണത്തിന്റെ മുന ഒടിഞ്ഞെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം കുറച്ച് കൂടി നല്ല ആയുധങ്ങളുമായി വരട്ടെ അപ്പോൾ നോക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
Read More‘അധിനിവേശത്തോടും വർഗീയതയോടും സന്ധിയില്ലാത്ത വിദ്യാർഥിത്വം; പലസ്തീൻ ഐക്യദാർഢ്യം; തണ്ണിമത്തൻ പോസ്റ്ററുമായി എസ്എഫ്ഐ
തിരുവനന്തപുരം: കാൻ ചലച്ചിത്ര വേദിയിൽ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടി കനി കുസൃതി തണ്ണിമത്തൻ ബാഗുമായി എത്തിയത് വലിയ വാർത്തയായിരുന്നു. ഇതിനു പിന്നാലെ ഇതാ പ്രവേശനോത്സവത്തിൽ പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തനുമായി നവാഗതരെ സ്വാഗതം ചെയ്ത് എസ്എഫ്ഐ. ‘അധിനിവേശത്തോടും വർഗീയതയോടും സന്ധിയില്ലാത്ത വിദ്യാർഥിത്വം, നവാഗതർക്ക് സ്വാഗതം’ എന്ന കുറിപ്പോടെയാണ് പോസ്റ്റർ അച്ചടിച്ചത്. സൈബറിടങ്ങൾ പോസ്റ്റർ ഏറ്റെടുത്തു. പോസ്റ്റർ വൈറലായതിനു പിന്നാലെ നിരവധി ആളുകൾ ഇതിനെ വിമർശിച്ചും അനുകൂലിച്ചും രംഗത്തെത്തി. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും “ഓൾ ഐസ് ഓൺ റാഫ – എല്ലാ കണ്ണുകളും’ റാഫയിലേക്ക് എന്ന പോസ്റ്റർ പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയ കാന്പയിനിൽ പങ്കുചേർന്നിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ റാഫയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടേയും സ്ത്രീകളുടേയും ഫോട്ടോ പ്രചരിച്ചതോടെയാണ് ‘എല്ലാ കണ്ണും റാഫയിൽ’ എന്ന പേരിൽ സോഷ്യൽ മീഡിയ കാമ്പയിൻ തുടങ്ങിയത്.
Read More