തൃശൂർ: പുഴയ്ക്കൽപാടത്ത് കാറിൽനിന്നു 330 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ. ബംഗളൂരു കേന്ദ്രീകരിച്ചു കേരളം, തമിഴ്നാട്, ഗോവ എന്നിവിടങ്ങളിലേക്കു വൻതോതിൽ ലഹരിക്കടത്തു നടത്തുന്ന ബംഗളൂരു സ്വദേശി വിക്കി എന്നറിയപ്പെടുന്ന വിക്രം (26), ഗുരുവായൂർ ചൊവ്വല്ലൂർപ്പടി സ്വദേശി അന്പലത്തുവീട്ടിൽ റിയാസ് (35) എന്നിവരെയാണു തൃശൂർ സിറ്റി ഡാൻസാഫ് സംഘം സാഹസികമായി അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 21ന് പുഴയ്ക്കൽപാടത്ത് കാറിൽ കടത്തിയ എംഡിഎംഎയുമായി കാസർഗോഡ് സ്വദേശി നജീബ്, ഗുരുവായൂർ സ്വദേശി ജിതേഷ്കുമാർ എന്നിവർ പിടിയിലായിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോൾ കിട്ടിയ വിവരങ്ങളിൽനിന്നാണു വിക്കീസ് ഗാംഗിന്റെ തലവനായ വിക്രം, കേരളത്തിലെ പ്രധാനി റിയാസ് എന്നിവർ പിടിയിലായത്. ബംഗളൂരു കേന്ദ്രീകരിച്ച് ലഹരിക്കടത്തിന്റെ ആസൂത്രണം വിക്രത്തിനാണ്. ബംഗളൂരുവിൽ കുടുംബസമേതം താമസമാക്കിയ റിയാസിനാണു കേരളത്തിന്റെ ചുമതല. തൃശൂരിലെ ഹോട്ടലുകളിലും ചാവക്കാട്, ഗുരുവായൂർ എന്നിവിടങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും എറണാകുളത്തെ ഡിജെ പാർട്ടികളിലും സിനിമാ ലൊക്കേഷനുകളിലും സിനിമാ…
Read MoreCategory: Loud Speaker
വിജ്ഞാനത്തിനും വിനോദത്തിനുമുള്ള ഇടമായി സ്കൂളുകൾ മാറി; ക്ലാസ് മുറികൾ ഹൈട്ടക്ക് ആയി, റോബോട്ടിക് കിറ്റുകൾ ലഭിക്കുന്ന നിലയുണ്ടായി; പ്രവേശനോത്സവത്തിൽ ആശംസകളറിയിച്ച് മുഖ്യമന്ത്രി
കൊച്ചി: ആടിത്തിമിർത്തും കളിച്ചു രസിച്ചും ആഘോഷമാക്കിയ മധ്യവേനലവധി കഴിഞ്ഞ് വിദ്യാർഥികൾ അക്ഷരമുറ്റത്തെ വാതായനങ്ങൾ തുറക്കാൻ ആവേശഭരിതരായി തിരികെ സ്കൂളിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ വിദ്യാർഥികൾക്കും ആശംസകളറിയിച്ചു. വിജ്ഞാനത്തിനും വിനോദത്തിനുമുള്ള ഇടമായി സ്കൂളുകൾ മാറിയെന്നും ഇതെല്ലാം ഉപയോഗപ്പെടുത്തി വിദ്യാർഥികൾക്ക് ജീവിതത്തിൽ മുന്നേറാൻ കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. എറണാകുളം എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർഥികൾക്കായി വിവിധ സംവിധാനങ്ങളാണ് സ്കൂളുകളിൽ ഒരുക്കിയിട്ടുള്ളത്. ക്ലാസ് മുറികൾ ഹൈട്ടക്ക് ആയി. റോബോട്ടിക് കിറ്റുകൾ ലഭിക്കുന്ന നിലയുണ്ടായി. നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസം പരമപ്രധാനമായി കണ്ടുകൊണ്ടുള്ള നിലപാടാണ് പൊതുവിദ്യാഭ്യാസ രംഗത്ത് നാം സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. വ്യവസായമന്ത്രി പി. രാജീവ് അക്കാദമിക് കലണ്ടർ പ്രകാശിപ്പിച്ചു. മേയർ എം. അനിൽകുമാർ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ…
Read Moreഹൈവേ യാത്രയ്ക്കു ചെലവേറും: ദേശീയപാതാ ടോൾ നിരക്കുകൾ ഉയർത്തി; പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതിന് തൊട്ടുപിന്നാലെ രാജ്യത്തെ ഹൈവേകളിലെ ടോൾ നിരക്ക് ഉയർത്തി. പുതിയ നിരക്കുകൾ ഇന്ന് പ്രാബല്യത്തിൽ വരുമെന്ന് ദേശീയപാത അഥോറിറ്റി (എൻഎച്ച്എഐ) അറിയിച്ചു. രാജ്യത്തെ ദേശീയപാതകളിലെ 1,100 ത്തോളം ടോൾബൂത്തുകളിൽ ഇന്നുമുതൽ വാഹനയാത്രയ്ക്ക് മൂന്നു ശതമാനം മുതൽ അഞ്ചു ശതമാനം വരെ അധികനിരക്ക് നൽകേണ്ടിവരും. നിരക്ക് വർധനയ്ക്കു തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും എല്ലാവർഷവും തുടരുന്ന ക്രമീകരണമാണിതെന്നും അധികൃതർ വിശദീകരിച്ചു.
Read Moreസിക്കിം തൂത്തുവാരി എസ്കെഎം; അരുണാചലിൽ ഭരണം നിലനിർത്തി ബിജെപി
ഗാംഗ്ടോക്/ഇറ്റാനഗർ: സിക്കിമിലും അരുണാചലിലും ഭരണകക്ഷി വൻ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തി. സിക്കിമിൽ ആകെയുള്ള 32 സീറ്റുകളിൽ 31ഉം നേടിയാണ് സിക്കിം ക്രാന്തികാരി മോർച്ച (എസ്കെഎം) അധികാരം നിലനിർത്തിയത്. 25 വർഷം തുടർച്ചയായി സിക്കിം ഭരിച്ച സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്) വെറും ഒരു സീറ്റിലൊതുങ്ങി. നാളെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കേ ബിജെപിക്ക് വലിയ ആത്മവിശ്വാസം പകരുന്നതാണ് അരുണാചലിലെ വിജയം. തുടർച്ചയായ മൂന്നാം തവണയാണ് അരുണാചലിൽ ബിജെപി അധികാരത്തിലെത്തുന്നത്. സിക്കിമിൽ അധികാരത്തിലെത്തിയ എസ്കെഎം ബിജെപിയുമായി സഹകരിക്കുന്ന പാർട്ടിയാണ്. അരുണാചലിൽ അജയ്യരായി ബിജെപി 60 അംഗ അരുണാചൽ നിയമസഭയിൽ 46 സീറ്റോടെ ബിജെപി അധികാരം നിലനിർത്തി. മുഖ്യമന്ത്രി പേമ ഖണ്ഡു അടക്കമുള്ള പത്തു ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു. ബാക്കിയുള്ള 50 മണ്ഡലങ്ങളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്. അതിൽ 36 സീറ്റ് ബിജെപി വിജയിച്ചു. എൻപിപിക്ക് അഞ്ചും എൻസിപിക്ക് മൂന്നും…
Read Moreപിടിഎ ഫണ്ട് എന്ന പേരിൽ സ്കൂളുകളിൽ വൻ തുക ഈടാക്കുന്നത് അനുവദിക്കില്ല; നിർബന്ധപൂർവം വിദ്യാർഥികളിൽ നിന്ന് പണപ്പിരിവ് പാടില്ല; വി.ശിവൻകുട്ടി
കൊച്ചി: സ്കൂൾ പിടിഎക്കെതിരേ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പിടിഎ എന്നത് സ്കൂൾ ഭരണ സമിതിയായി കാണരുത്. ജനാധിപത്യപരമായി വേണം പിടിഎകൾ പ്രവർത്തിക്കാനെന്ന് അദ്ദേഹം പറഞ്ഞു. പിടിഎ ഫണ്ട് എന്ന പേരിൽ ഭീമമായ തുക പിരിക്കുന്നത് ശ്രദ്ധയിൽപെട്ടു. ഇത് അംഗീകരിക്കാൻ സാധിക്കാത്ത കാര്യമാണെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർഥികളിൽ നിന്ന് പിടിഎ ഫണ്ട് എന്ന പേരിൽ സ്കൂളുകളിൽ വൻ തുക ഈടാക്കുന്നത് അനുവദിക്കില്ല. സർക്കാർ നിശ്ചയിച്ച ചെറിയ തുകയെ വാങ്ങാവൂ, നിർബന്ധപൂർവം വിദ്യാർഥികളിൽ നിന്ന് പണപ്പിരിവ് പാടില്ല. കേരള വിദ്യാഭ്യാസ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.
Read Moreമെയ് മാസത്തിലെ മുന്നേറ്റം; കേരളത്തിലേക്ക് വന്നത് 3 വിദേശ കമ്പനികൾ; ഏത് സംരംഭവും കേരളത്തിൽ സധൈര്യം ആരംഭിക്കാം; മന്ത്രി പി. രാജീവ്
തിരുവനന്തപുരം: മെയ് മാസത്തിൽ മാത്രം കേരളത്തിലേക്ക് മൂന്ന് സുപ്രധാന കമ്പനികൾ കടന്ന് വന്നത് വ്യവസായ നയത്തിന്റെ വിജയം തെളിയിക്കുന്നതാണെന്ന് മന്ത്രി പി. രാജീവ്. ഇറ്റലി ആസ്ഥാനമായുള്ള ഡൈനിമേറ്റഡ്, ജർമനി ആസ്ഥാനമായുള്ള ഡി സ്പേസ്, നോർവേ ആസ്ഥാനമായുള്ള കോങ്ങ്സ്ബെർഗ് എന്നീ കമ്പനികൾ കേരളത്തിൽ മെയ് മാസം പ്രവർത്തനം ആരംഭിച്ചു എന്ന കാര്യവും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… മെയ് മാസത്തിൽ മാത്രം കേരളത്തിലേക്ക് കടന്നുവന്ന മൂന്ന് സുപ്രധാന കമ്പനികൾ നമ്മുടെ വ്യവസായ നയത്തിന്റെ വിജയം കൂടി തെളിയിക്കുന്നതാണ്. ഇറ്റലി ആസ്ഥാനമായുള്ള ഡൈനിമേറ്റഡ്, ജർമനി ആസ്ഥാനമായുള്ള ഡി സ്പേസ്, നോർവേ ആസ്ഥാനമായുള്ള കോങ്ങ്സ്ബെർഗ് എന്നീ കമ്പനികൾ കേരളത്തിൽ മെയ് മാസം പ്രവർത്തനം ആരംഭിച്ചു. ഹോളോഗ്രാഫിക് റിയാലിറ്റി, ഹോളിവുഡ് സിനിമകളുമായി കിടപിടിക്കുന്ന വിഷ്വൽ കമ്മ്യൂണിക്കേഷൻ, ഡിസൈൻ ആൻഡ് ആനിമേഷൻ, സ്പേഷ്യൽ ഡിസൈനിംഗ്…
Read Moreവേനലവധി കഴിഞ്ഞു, ഇനി പഠിക്കാം: സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മൂന്ന് ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്; വരുന്നത് മാറ്റങ്ങളുടെ പുതിയ അധ്യയന വർഷം
തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും. പുതിയ അധ്യയന വർഷം മാറ്റങ്ങളുടേതാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഈ വർഷം മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാംക്ലാസിലേക്ക് എത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം പാഠപുസ്തകങ്ങൾ പരിഷ്ക്കരിച്ചു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങൾ. ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. മാറ്റമില്ലാത്ത പുസ്തകങ്ങൾ ഇതിനകം കുട്ടികളിലേക്കെത്തിക്കഴിഞ്ഞു. വലിയ ഇടവേളക്ക് ശേഷം ഒന്നാം ക്ലാസിൽ അക്ഷരമാലയും തിരികെയെത്തി. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിൽ ഓൾപാസ് എന്ന രീതി മാറ്റുകയും പഠനവും പരീക്ഷയും കുറ്റമറ്റരീതിയിലാക്കുകയും ചെയ്യും. പത്താം ക്ലാസിൽ എല്ലാവിഷയത്തിനും മിനിമം മാർക്കുവേണമെന്ന തീരുമാനവും നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Read Moreഅരളിപ്പൂവെടുത്ത ജീവൻ; ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഉപയോഗിക്കുന്നതു നിരോധിക്കണമെന്ന് പരാതി; തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: പൂജ ആവശ്യത്തിനടക്കം ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഉപയോഗിക്കുന്നതു നിരോധിക്കണമെന്ന പരാതിയില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. അരളിപ്പൂവ് കഴിച്ചതിനെത്തുടര്‍ന്ന് സൂര്യ സുരേന്ദ്രന് എന്ന യുവതി മരിച്ച സംഭവത്തിനു പിന്നാലെ സര്‍ക്കാരിനു നല്കിയ പരാതി തീര്‍പ്പാക്കാനാണ് ചീഫ് ജസ്റ്റീസ് എ.ജെ. ദേശായി, ജസ്റ്റീസ് വി.ജി. അരുണ്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. അരളിപ്പൂവ് ഉപയോഗിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി സി. ഗിരീഷാ ദാസ് നല്കിയ പൊതുതാത്പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. പൂജയിലടക്കം അരളിപ്പൂവ് ഉപയോഗിക്കുന്നത് കേരളത്തില്‍ പതിവാണ്. ഇതിനിടെയാണ് യുവതിയുടെ മരണത്തെത്തുടര്‍ന്ന് അരളിപ്പൂവ് നിരോധനം ആവശ്യപ്പെട്ട് സര്‍ക്കാരിനു നിവേദനം നല്‍കിയത്. ഇതില്‍ നടപടിയില്ലാത്ത സാഹചര്യത്തിലാണു കോടതിയെ സമീപിച്ചത്.
Read Moreമധ്യ-വടക്കൻ കേരളത്തിൽ കനത്ത മഴ തുടരും; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്നു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെയും ചൊവ്വാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ചയോടെ സംസ്ഥാനത്താകെ കാലവർഷം ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തത് ഇടുക്കി ജില്ലയിലെ ഉടുന്പന്നൂരിലാണ്, 23 സെന്റീമീറ്റർ. കോഴിക്കോട് ജില്ലയിലെ ഉറുമിയിൽ 14 സെന്റീമീറ്ററും കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ 11 സെന്റീമീറ്ററും മഴ പെയ്തു. കോട്ടയം ജില്ലയിലെ വടവാതൂരിൽ പത്ത് സെന്റീമീറ്ററും എറണാകുളം ജില്ലയിലെ ആലുവയിലും മലപ്പുറം ജില്ലയിലെ തവനൂരിലും ഒൻപത്…
Read Moreകൊതികൊണ്ട് പറിച്ച പഴങ്ങൾ കഴിക്കും മുൻപേ അവൾ യാത്രയായി; തോട്ടത്തിൽ നിന്ന് പഴങ്ങൾ പറിച്ച നാലുവയസുകാരിയെ സ്ഥല ഉടമ കൊന്നു
ആഗ്ര: തോട്ടത്തിൽനിന്നു പഴങ്ങൾ പറിച്ചെന്നാരോപിച്ച് നാലു വയസുകാരിയെ തോട്ടമുടമ ഇഷ്ടികയ്ക്ക് അടിച്ചുകൊന്നതായി പരാതി. ഉത്തർപ്രദേശിലെ ആഗ്രയിലാണു സംഭവം. ഹുമയൂൺപുരിലെ നിഭോഹാര പ്രദേശത്താണ് അതിക്രൂരമായ സംഭവമുണ്ടായത്. 40 വയസുകാരനായ ഹർലോം ശർമ എന്നയാൾക്കെതിരേ കുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. കുട്ടി തോട്ടത്തിൽ കയറി തയ്ക്കുമ്പളം (ഷമാം) പറിച്ചെന്നാരോപിച്ച് 40കാരൻ കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. സുഭാഷ് കുമാർ എന്നയാളുടെ മകളായ ഖുഷ്ബു എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. അയൽവാസി കൂടിയായ പ്രതിയുടെ തോട്ടത്തിൽനിന്നു പഴങ്ങൾ വാങ്ങാനായി പോയ അച്ഛനെ പിന്തുടർന്നാണ് കുട്ടി സംഭവസ്ഥലത്തെത്തിയത്. എന്നാൽ, മകൾ തന്റെ പിന്നാലെ പോന്ന വിവരം സുഭാഷ് കുമാർ ശ്രദ്ധിച്ചിരുന്നില്ല. വൈകുന്നേരമായിട്ടും മകളെ വീട്ടിൽ കാണാതെ വന്നതോടെ കുടുംബം നടത്തിയ തെരച്ചിലിൽ പെൺകുട്ടിയെ ഹർലോം ശർമയുടെ പാടത്ത് കണ്ടെത്തുകയായിരുന്നു. ഇഷ്ടിക കൊണ്ട് തലയ്ക്ക് ഇടിയേറ്റ് പരിക്കേറ്റ് അബോധാവസ്ഥയിൽ കിടന്നിരുന്ന കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.…
Read More