കോഴിക്കോട്: ജോലിസമയം 10 മണിക്കൂറാക്കി കുറയ്ക്കാനുള്ള റെയില്‍വേ ബോര്‍ഡ് ഉത്തരവ് ജൂണ്‍ ഒന്നു മുതല്‍ സ്വയം നടപ്പാക്കാന്‍ ലോക്കോ പൈലറ്റുമാരുടെ തീരുമാനം. റെയില്‍വേ ബോര്‍ഡ് ഉത്തരവ് റെയില്‍വേ നടപ്പാക്കാത്ത സാഹചര്യത്തിലാണ് ഓഫെടുത്ത് പ്രതിഷേധസമരത്തിന് ഇന്നുമുതല്‍ ലോക്കോ പൈലറ്റുമാര്‍ തുടക്കമിട്ടത്. ഓള് ഇന്ത്യാ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് സമരം. ലോക്കോ പൈലറ്റുമാരുടെ ജോലി സമയം കുറയ്ക്കണമെന്നു വിവിധ കമ്മിറ്റികള്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കിലും ഒന്നും നടപ്പായില്ല. 1973ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചതാണ് 10 മണിക്കൂര്‍ ജോലി. ഇത് 50 വര്‍ഷത്തിനുശേഷവും നടപ്പാക്കിയില്ലെന്ന് ലോക്കോപൈലറ്റുമാര്‍ പറയുന്നു. കൂടാതെ തുടര്‍ച്ചയായ രാത്രി ഡ്യൂട്ടി കുറയ്ക്കണമെന്നതും വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഇതിനു പുറമേ ജീവനക്കാരെ ദ്രോഹിക്കുന്ന പലവിധം ഉത്തരവുകള്‍ ഇറങ്ങുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഗുഡ്സ് ട്രെയിനുകള്‍ക്ക് 12 മുതല്‍ 15 മണിക്കൂര്‍ വരെയാണ് ഡ്യൂട്ടി സമയം. പത്ത് മണിക്കൂര്‍ തുടര്‍ച്ചയായ…
Read MoreCategory: Loud Speaker
പിടി മുറുക്കി ആർടിഒ; കാറിനുള്ളിലെ സ്വിമ്മിംഗ് പൂൾ യാത്ര; യൂട്യൂബർ സഞ്ജു ടെക്കിക്ക് കാറും നഷ്ടമാകും
ആലപ്പുഴ: യൂട്യൂബര്‍ സഞ്ജു ടെക്കിക്ക് പിടി മുറുക്കി ആർടിഒ. നിയമ നടപടികളുടെ ഭാഗമായി സ്വിമ്മിംഗ് പൂള് ഒരുക്കിയ കാറും തല്‍ക്കാലത്തേക്ക് സഞ്ജുവിന് നഷ്ടമാകും. ഇയാളുടെ കാർ പോലീസ് കസ്റ്റഡിയിലേക്ക് മാറ്റുമെന്നും കേസ് കോടതിക്ക് കൈമാറുമെന്നും ആര്‍ടിഒ അറിയിച്ചു. കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ സെറ്റ് ചെയ്ത് കുളിക്കുകയും വീഡിയോ എടുക്കുകയും ചെയ്ത സഞ്ജുവിനും കൂട്ടുകാര്‍ക്കുമെതിരേ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കേസ് കോടതിക്ക് കൈമാറുന്നത്. ഇതിന് മുന്നോടിയായാണ് കാര്‍ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കുന്നത്. സഫാരി കാറിനുള്ളിൽ ആവേശം സിനിമാ സ്റ്റൈലിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി സഞ്ജു ഒരു വീഡിയോ ചെയ്തിരുന്നു. വീഡിയോയ്ക്ക് നിരവധി കാഴ്ചക്കാരാണുള്ളത്. ഇയാൾ സ്വിമ്മിംഗ് പൂളിൽ കിടന്ന് കുളിക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്തിരുന്നു. കാറിന്റെ പിൻഭാഗത്ത് പാസഞ്ചേഴ്സ് ഇരിക്കുന്ന സീറ്റ് അഴിച്ചുമാറ്റുകയും അവിടെ ടാർപോളിൻ വലിച്ചുകെട്ടുകയും ചെയ്തു. അതിനുശേഷം കുഴലിലൂടെ വെള്ളം നിറച്ച്…
Read Moreമകളുടെ കഴുത്തറത്തശേഷം വയോധിക ജീവനൊടുക്കി; മകൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ
നെയ്യാറ്റിൻകര: രോഗിയായ മകളുടെ കഴുത്തറത്ത വൃദ്ധമാതാവ് മണ്ണെണ്ണെയൊഴിച്ച് തീ കൊളുത്തി സ്വയം ജീവനൊടുക്കി. വഴുതൂർ റെയിൽവേ പാലത്തിനു സമീപം ലീല (75) യാണ് സ്വയം ജീവനൊടുക്കിയത്. മകൾ ബിന്ദു (55) ഗുരുതരാവസ്ഥയിൽ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ഇന്നു രാവിലെ വിവരമറിഞ്ഞ സമീപവാസികളാണ് ബിന്ദുവിനെ ആശുപത്രിയിലെത്തിച്ചത്. ലീലയുടെ മൃതദേഹം കമിഴ്ന്ന് കിടക്കുന്ന നിലയിലാണ്. നെയ്യാറ്റിൻകര പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. മകൻ അനിൽ കുമാറിന്റെ മരണശേഷം ലീലയുടെ ഏക ആശ്രയം കുടുംബ പെൻഷനായിരുന്നു. മകളുടെ ചികിത്സാച്ചെലവും വീട്ടുകാര്യങ്ങളുമെല്ലാം കൂടി സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു ലീല എന്നു പറയുന്നു. തന്റെ കാലശേഷമുള്ള മകളുടെ പരിചരണവും ലീലയെ അലട്ടിയിരുന്നുവത്രെ. ലീലയുടെ ഭർത്താവ് ആശുപത്രി ജീവനക്കാരനായിരുന്നു. ലീലയ്ക്ക് സിന്ധു എന്ന ഒരു മകൾ കൂടിയുണ്ട്. നേരത്തെ ജനറൽ ആശുപത്രിയിൽ ഒമ്പതാം വാർഡിൽനിന്നു ലീല മകളെ വീട്ടിലെത്തിച്ചത് കൗൺസിലർ…
Read Moreപ്രിയപ്പെട്ട കുട്ടികളെ…നിങ്ങളുടെ മുമ്പിൽ ജീവിതത്തെത്തന്നെ തകർക്കുന്ന ചതിക്കുഴികൾ പതിയിരിക്കുന്നു; ഒരു തരത്തിലുള്ള ലഹരി വസ്തുക്കളും ഉപയോഗിക്കരുത്. ഉപയോഗിച്ചാൽ ജീവിതം തകരും; കുറിപ്പുമായി ഡോ.വൈഭവ് സക്സേന ഐപിഎസ്
കൊച്ചി: മധ്യ വേനലവധി കഴിഞ്ഞ് പുതിയ അധ്യയന വർഷത്തിലേക്ക് കുരുന്നുകൾ പ്രവേശിക്കുന്പോൾ കുട്ടികൾക്ക് മുന്നറിയിപ്പുമായി കൊച്ചി പോലീസ്. അറിവിലൂടെ കരുത്ത് സമ്പാദിക്കണം. സഹജീവികളെ തിരിച്ചറിയണം. മാതാപിതാ ഗുരു ദൈവമെന്നത് ജീവിതത്തിൽ പകർത്തി അച്ചടക്കമുള്ളതായിരിക്കണം ജീവിതമെന്ന് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐപിഎസ് പറഞ്ഞു. നിങ്ങളുടെ മുമ്പിൽ ജീവിതത്തെത്തന്നെ തകർക്കുന്ന ചതിക്കുഴികൾ പതിയിരിക്കുന്നുണ്ട്. അത് തിരിച്ചറിഞ്ഞായിരിക്കണം മുന്നോട്ടുള്ള യാത്ര. ഒരു തരത്തിലുള്ള ലഹരി വസ്തുക്കളും ഉപയോഗിക്കരുത്. ഉപയോഗിച്ചാൽ ജീവിതം തകരും. ലഹരി ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ അധ്യാപകരെ അറിയിക്കുകയെന്നും ഡോ.വൈഭവ് സക്സേന അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… പ്രിയപ്പെട്ട കുട്ടികളെ, സ്വപ്നങ്ങളും പ്രതീക്ഷകളുമായി പുതിയൊരു അധ്യയന വർഷത്തിലേക്ക് മക്കൾ പ്രവേശിക്കുകയാണ്. കളിയും ചിരിയും കൊച്ചു കൊച്ചു പിണക്കവും മധുരമായ ഇണക്കവും ഇഴചേരുന്ന സ്ക്കൂൾ…
Read Moreസഖാക്കൾ ശ്രദ്ധിച്ച് കേട്ടോളൂ… ചെവിയിൽ നുള്ളി കാത്തിരുന്നോ! യൂത്ത് ലീഗ് പ്രവർത്തകന്റെ പേരിൽ വ്യാജ സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയത് ആരായാലും അഴിയെണ്ണിപ്പിക്കും; പി. കെ ഫിറോസ്
മലപ്പുറം: യൂത്ത് ലീഗ് പ്രവർത്തകന്റെ പേരിൽ വ്യാജ സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയത് ആരായാലും അഴിയെണ്ണിപ്പിക്കുമെന്ന മുന്നറിയിപ്പുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. വടകരയിൽ ‘കാഫിർ’ വ്യാജ സ്ക്രീൻ ഷോട്ട് ഉണ്ടാക്കി വർഗീയത ഉണ്ടാക്കാൻ ശ്രമിച്ച പ്രതികളെ പിടി കൂടാതെ ഒത്തു കളിക്കുന്ന പോലീസിനെതിരേ യൂത്ത് ലീഗ് പ്രവർത്തകൻ ഹൈക്കോടതിയിൽ ഹർജി നൽകിയ കാര്യം അദ്ദേഹം ഒന്നുകൂടി ഓർമിപ്പിച്ചു. വ്യാജ സ്ക്രീൻഷോട്ട് ഉണ്ടാക്കിയത് ആരായാലും ഇനി ചെവിയിൽ നുള്ളി കാത്തിരുന്നോ എന്നും ഫിറോസ് വെല്ലുവിളിച്ചു. സമൂഹമാധ്യമങ്ങളിൽ തന്റെ പേരിൽ പ്രചരിച്ച സ്ക്രീൻ ഷോട്ട് വ്യാജമായി നിർമിച്ചതാണെന്നും ഇതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എംഎസ്എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. കെ. മുഹമ്മദ് കാസിം ആണ് ഹർജി സമർപ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തലേന്നാണ് വടകര മണ്ഡലത്തിൽ ഇടതു സ്ഥാനാർഥിക്കെതിരേ ‘കാഫിർ’ പരാമർശമുൾപ്പെട്ട വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത്. ഫേസ്ബുക്ക്…
Read Moreഓങ്കാരധ്വനിയിൽ ധ്യാനനിമഗ്നനായി വിവേകാനന്ദപ്പാറയിൽ 45 മണിക്കൂർ; കാവി ഷർട്ടും ഷോളുമണിഞ്ഞ് നിലത്തിരുന്നാണ് ധ്യാനം
കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവേകാനന്ദപ്പാറയിലെ 45 മണിക്കൂർ നീണ്ട ധ്യാനം ഇന്ന് അവസാനിക്കും. ധ്യാനം ഉച്ചയോടെ അവസാനിപ്പിച്ച് കന്യാകുമാരിയിൽ നിന്ന് മൂന്നരയോടെ പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങും. പ്രധാനമന്ത്രി മത്സരിക്കുന്ന വാരാണസിയിൽ ഇന്ന് വോട്ടെടുപ്പ് നടക്കുമ്പോഴും അദ്ദേഹം ധ്യാനത്തിലാണ്. സ്വാമി വിവേകാനന്ദന് ധ്യാനമിരുന്ന അതേയിടത്ത് കാവി ഷർട്ടും ഷോളും ധോത്തിയും ധരിച്ചാണ് മോദിയും ധ്യാനമിരിക്കുന്നത്. മെയ് 30 ന് രാത്രി ഏഴരയോടെയാണ് മോദിയുടെ ധ്യാനം ആരംഭിച്ചത്. പ്രധാനമന്ത്രിക്കായി പ്രത്യേക മുറി ഒരുക്കിയിരുന്നെങ്കിലും ധ്യാനമണ്ഡപത്തിൽ നിലത്താണ് അദ്ദേഹം വിശ്രമിച്ചത്. ധ്യാനത്തിനിടെ വെള്ളിയാഴ്ച സൂര്യനമസ്കാരവും നടത്തി. വിവേകാനന്ദപ്പാറയിലെ തിരുവള്ളുവർ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തിരുന്നു.
Read Moreഹോട്ടൽ ഭക്ഷണം കഴിച്ച മകന് ഭക്ഷ്യവിഷബാധ; പോലീസുകാരന് ഹോട്ടല്‍ അടിച്ചുതകര്‍ത്തു; വധശ്രമത്തിന് കേസെടുത്ത് ആലപ്പുഴ പോലീസ്
ആലപ്പുഴ: പോലീസുകാരന് ഹോട്ടല്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസാണ് സിപിഒ കെ.എസ്.ജോസഫിനെതിരേ കേസെടുത്തത്. ചങ്ങനാശേരി ട്രാഫിക് പോലീസ് സ്റ്റേഷനിലെ സിപിഒ ആണ് ഇയാൾ. ആലപ്പുഴ വലിയചുടുകാടിന് സമീപം പ്രവർത്തിക്കുന്ന അഹ്ലൻ എന്ന കടയാണ് ഇയാൾ തകർത്തത്. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഇവിടെ നിന്നു വാങ്ങിയ ഭക്ഷണം കഴിച്ച് മകന് ഭക്ഷ്യവിഷബാധ ഉണ്ടായെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വാക്കത്തിയുമായി എത്തി ഹോട്ടൽ ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷമാണ് ആക്രമണം നടത്തിയത്. ഹോട്ടലിന്റെ ചില്ല് തകർത്ത പോലീസുകാരൻ പിന്നീട് ബൈക്ക് ഹോട്ടലിനുള്ളിലേക്ക് ഓടിച്ചു കയറ്റുകയും ചെയ്തു. സംഭവത്തിൽ ആറ് ലക്ഷം രൂപയുടെ നഷ്ടടം ഉണ്ടായെന്നാണ് ഹോട്ടല്‍ ഉടമയുടെ ആരോപണം. പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Read Moreഡാ മോനേ ലോക്കാ… ഇങ്ങ് പോര്, ഇങ്ങ് പോര്; കുടിയൻമാരേ സ്റ്റെപ്പ് ബാക്ക്; ബാറുകളും മദ്യശാലകളും തുറക്കില്ല; ഇന്ന് മുതല്‍ അഞ്ച് ദിവസം മദ്യവില്‍പ്പന നിരോധിച്ചു
കര്‍ണാടക: നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും ജൂണ്‍ നാലിന് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനവും നടക്കുന്നതിനാൽ ഈ ആഴ്ച അഞ്ച് ദിവസം മദ്യവില്‍പ്പന നിരോധിച്ചു. നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന ജൂണ്‍ ആറിനും ഡ്രൈ ഡേ ആയിരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. 1951ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ചാണ് മദ്യവില്പനയും ഉപഭോഗവും നിരോധിച്ചത്. മദ്യശാലകള്‍, വൈന്‍ ഷോപ്പുകള്‍, ബാറുകള്‍, മദ്യം നല്കാന് അനുമതിയുള്ള ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയ്ക്കാണ് ഉത്തരവ് ബാധകം. മദ്യത്തിന്റെ ഉത്പാദനം, വില്പന, വിതരണം, സംഭരണം എന്നിവയ്ക്ക് നിരോധനം ബാധകമാണെന്ന് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം കേരളത്തിലും വോട്ടെണ്ണൽ ദിവസം ഡ്രൈ ഡേ ആയിരിക്കുമെന്ന് വെബ്കോ അധികൃതര്‍ അറിയിച്ചു.
Read Moreസ്കൂളിൽ മുട്ടയ്ക്കും പാലിനും മുട്ട്; ഉച്ചഭക്ഷണത്തിന് കേന്ദ്രം നൽകിയതും കൈയിട്ടുവാരി
തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ചു നടപ്പാക്കുന്ന പോഷകാഹാര പദ്ധതിയായ മുട്ട, പാൽ വിതരണത്തിന് പണം അനുവദിക്കണമെന്ന ആവശ്യത്തിന് ഇനിയും പരിഹാരമായില്ല. കേന്ദ്ര സർക്കാർ ഉച്ചഭക്ഷണ പദ്ധതിക്ക് അനുവദിക്കുന്ന തുക പോലും സംസ്ഥാന സർക്കാർ സ്കൂളുകൾക്ക് നൽകുന്നില്ല. 150 കുട്ടികൾ വരെയുള്ള സ്കൂളുകൾക്ക് കുട്ടിയൊന്നിന് എട്ടു രൂപയും അതിനുമേൽ 500 വരെ ഏഴു രൂപയും 500നുമേൽ കുട്ടികൾക്ക് ആറു രൂപയുമാണ് ഉച്ചഭക്ഷണ പദ്ധതിക്ക് സംസ്ഥാനം അനുവദിച്ചത്. ഇത് 2016ൽ അനുവദിച്ച നിരക്കാണ്. ഇതിൽ കേന്ദ്ര വിഹിതം 60 ശതമാനവും സംസ്ഥാന വിഹിതം 40 ശതമാനവുമാണ്. കേന്ദ്ര വിഹിതം കഴിഞ്ഞ ഒക്ടോബർ മുതൽ 8.17 രൂപയായി വർധിപ്പിച്ചെങ്കിലും സ്കൂളുകൾക്ക് ഇപ്പോഴും ലഭിക്കുന്നത് 2016ലെ നിരക്കാണ്. സംസ്ഥാന സർക്കാർ പണം നൽകുന്നില്ലെന്ന് മാത്രമല്ല കേന്ദ്ര വിഹിതം പോലും സംസ്ഥാനം പിടിച്ചുവയ്ക്കുകയാണെന്നു കേരള പ്രൈവറ്റ്…
Read Moreഅത്താഴം വിളമ്പി നല്‍കിയില്ല; ഭാര്യയുടെ തല അറുത്ത് മാറ്റി; ഭര്‍ത്താവ് അറസ്റ്റിൽ
ബംഗളൂരു: കര്‍ണാടകയിലെ തുംകൂരിൽ അത്താഴം നല്‍കാത്തതിനു ഭർത്താവ് ഭാര്യയുടെ തലവെട്ടി മാറ്റി അതിക്രൂരമായി കൊലപ്പെടുത്തി. സംഭവത്തിൽ കുനിഗാല്‍ താലൂക്കിലെ ഹുളിയുരുദുര്‍ഗയില്‍ തടിമില്ല് ജീവനക്കാരനായ ശിവരാമ അറസ്റ്റിലായി. ശിവരാമയും ഭാര്യ പുഷ്പലതയും തമ്മില്‍ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നു. കഴിഞ്ഞദിവസം രാത്രിയുണ്ടായ വഴക്കാണു കൊലപാതകത്തില്‍ കലാശിച്ചത്. വഴക്കിനെത്തുടര്‍ന്ന് അടുക്കളയില്‍വച്ച് പുഷ്പലതയെ കുത്തിയ ശിവരാമ, കത്തി ഉപയോഗിച്ച് തല വെട്ടിമാറ്റുകയായിരുന്നു. ക്രൂരകൃത്യം നടത്തുമ്പോള്‍ ഇവരുടെ എട്ടുവയസുകാരന് മകന് വീട്ടില്‍ ഉറങ്ങുന്നുണ്ടായിരുന്നു. ഹുളിയുരുദുര്‍ഗയില്‍ വാടകയ്ക്കായിരുന്നു ദമ്പതിമാരുടെ താമസം. കുറ്റകൃത്യത്തിനുശേഷം വീട്ടുടമയെ വിളിച്ച് ശിവരാമ കൊലപാതക വിവരം പറയുകയായിരുന്നു. അദ്ദേഹമാണ് പോലീസിനെ വിവരം അറിയിച്ചത്. ചോദ്യം ചെയ്യലില്‍ ശിവരാമ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
Read More