ന്യൂഡൽഹി: ഇന്നലെ രാത്രി ഡൽഹിയിൽ മഴയ്ക്കും ഇടിമിന്നലിനൊപ്പം വീശിയടിച്ച അതിശക്തമായ പൊടിക്കാറ്റിൽ രണ്ടു പേർ മരിച്ചു. 23 പേർക്കു പരിക്കേറ്റിട്ടുണ്ട്. മരങ്ങൾ കടുപുഴകിവീണാണു രണ്ടു പേർക്കു ജീവൻ നഷ്ടമായത്. ഡൽഹിയിലെ വിവിധ മേഖലകളിൽ നിരവധി കെട്ടിടങ്ങൾക്കു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയെത്തുടർന്ന് രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ ഉൾപ്പെടെ ഒമ്പത് വിമാനങ്ങൾ ജയ്പുരിലേക്കു തിരിച്ചുവിട്ടു. മണിക്കൂറിൽ 60-70 കിലോമീറ്റർ വേഗതയിലാണു കാറ്റ് വീശിയടിച്ചത്. മരങ്ങൾ കടപുഴകി വീണു പലയിടത്തും ഗതാഗതം തടസപ്പെട്ടു. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ദ്വാരകയിൽ ആംബുലൻസ് ഉൾപ്പെടെ രണ്ടു വാഹനങ്ങൾക്കു മുകളിൽ കൂറ്റൻ സൈൻബോർഡ് വീണു മൂന്നു പേർക്കു പരിക്കേറ്റു. ആംബുലൻസിലുണ്ടായിരുന്നവർക്കും ഓട്ടോ ഡ്രൈവർക്കുമാണു പരിക്കേറ്റത്.പോലീസിനെയും മറ്റു രക്ഷാപ്രവർത്തകരെയും സ്ഥലത്തു വിന്യസിച്ചിട്ടുണ്ട്. അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അതിശക്തമായ പൊടിക്കാറ്റ് വരും ദിവസങ്ങളിലുമുണ്ടാകുമെന്നാണു കാലാവസ്ഥാവകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ജനങ്ങൾ വീടിനകത്തുതന്നെ തുടരണം.…
Read MoreCategory: Loud Speaker
അറിഞ്ഞില്ല്യാ… ആരും ഒന്നും പറഞ്ഞില്ല്യാ… ‘മുഖ്യമന്ത്രിയുടെ വിദേശയാത്ര അറിയിച്ചില്ല; യാത്രയെ കുറിച്ച് മാധ്യമങ്ങൾ അറിയിച്ചതിന് നന്ദി’: ആരിഫ് മുഹമ്മദ് ഖാൻ
കൊച്ചി: മുഖ്യമന്ത്രി വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. അദ്ദേഹത്തിന്റെ യാത്രയെ കുറിച്ച് മാധ്യമങ്ങള്‍ അറിയിച്ചതിന് നന്ദി. മുമ്പ് നടത്തിയ വിദേശയാത്രകളെക്കുറിച്ചും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനെ ഇരുട്ടിൽ നിർത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതിനെ കുറിച്ച് രാഷ്ട്രപതിക്ക് കത്തയച്ചു. ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസിന് എതിരായുള്ള ആരോപണത്തില്‍ പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ആനന്ദ ബോസ് തന്നെ സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More‘ലാത്തികൾക്ക് ബീജം ഉണ്ടായിരുന്നു എങ്കിൽ ഒരായിരം ലാത്തി കുഞ്ഞുങ്ങളെ പ്രസവിക്കുമായിരുന്നു’; വിപ്ലവ നായിക എ. ആർ. ഗൗരിയമ്മയുടെ ഓർമകൾക്ക് ഇന്ന് മൂന്നാണ്ട്
ആലപ്പുഴ: ശുഭ്ര വസ്ത്രധാരിയാണെങ്കിലും ചങ്കിനും ചങ്കിലെ ചോരയ്ക്കും ചെങ്കൊടിയുടെ നിറമാർന്ന വിപ്ലവ നക്ഷത്രം കെ. ആർ. ഗൗരിയമ്മ വിട വാങ്ങിയിട്ട് ഇന്ന് മൂന്നാണ്ട്. കേരള രാഷ്ട്രീയത്തിലെ തന്നെ ഉരുക്കു വനിതയെന്നു വിശേഷണം ഗൗരിയമ്മയ്ക്ക് മാത്രം സ്വന്തം. മരണം വരെയും കമ്യൂണിസത്തിന്റെ പ്രത്യയശാസ്ത്രത്തിലൂന്നിയ ജീവിതം നയിച്ച വ്യക്തിയാണ് ഗൗരിയമ്മ. 2021 മേയ് 11ന് 102ാം വയസിലാണ് വിപ്ലവനായിക വിടവാങ്ങിയത്. കേരളത്തിൽ ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം, ഏറ്റവും കൂടുതൽ കാലം എംഎൽഎയും, മന്ത്രിയുമായ വനിത തുടങ്ങിയ നിരവധി റിക്കാഡുകൾ ഗൗരിയമ്മയ്ക്കുണ്ട്. ഭൂപരിഷ്കരണം, അഴിമതിനിരോധന നിയമം, വനിതാ കമ്മിഷൻ തുടങ്ങിയവയുടെ വരവിന് ചുക്കാൻ പിടിച്ചത് ഗൗരിയമ്മയാണ്. സിപിഎമ്മിന്റെ നേതൃത്വത്തിൽ ഗൗരിയമ്മ അനുസ്മരണം ശനിയാഴ്ച എട്ടിനു വലിയ ചുടുകാട്ടിൽ നടന്നു. പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ന്ത്രി സജി ചെറിയാൻ അധ്യക്ഷനായ സമ്മേളനം സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു.
Read Moreവിദ്യാര്‍ഥികളുടെ അഭിരുചികൾ കൃത്യമായി മനസിലാക്കി പരിശീലനം നൽകിയാൽ പത്തു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാം; നാലു വര്‍ഷ ബിരുദം; വിദ്യാര്‍ഥികള്‍ക്ക് വ്യവസായി സമൂഹത്തിന്റെ പിന്തുണ
കോട്ടയം: എംജി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളജുകളില്‍ അടുത്ത അക്കാദമിക് വര്‍ഷം ആരംഭിക്കുന്ന നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളിലെ വിദ്യാര്‍ഥികള്‍ക്ക് പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് വ്യവസായി സമൂഹം പിന്തുണ നല്‍കും. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും(സിഐഐ) സെന്‍ട്രല്‍ ട്രാവന്‍കൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആൻഡ് ഇന്‍ഡസ്ട്രിയു(സിടിസിസിഐ)മാണ് വിദ്യാര്‍ഥികളുടെ നൈപുണ്യ വികസനം, വ്യവസായ പരിശീലനം, ഗവേഷണം, സംരംഭകത്വ വികസനം എന്നിവയ്ക്കായി സര്‍വകലാശാലയുമായി സഹകരിക്കുക. സര്‍വകലാശാലയില്‍ ഇന്നലെ നടന്ന ഇന്‍ഡസ്ട്രി-അക്കാദമിയ മീറ്റില്‍ ഇതിനെ കുറിച്ച് ധാരണയായി. സര്‍വകലാശാലയ്ക്ക് ലഭിച്ചിട്ടുള്ള പേറ്റന്റുകളുടെ വ്യവസായിക സാധ്യതകള്‍ വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും വ്യവസായികള്‍ താത്പര്യം പ്രകടിപ്പിച്ചു. വിദ്യാര്‍ഥികളുടെ അഭിരുചികൾ കൃത്യമായി മനസിലാക്കി അവർക്ക് മതിയായ പരിശീലനം നല്കാൻ സാധിച്ചാൽ അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് വൈസ് ചാന്‍സലര്‍ ഡോ സി.ടി. അരവിന്ദകുമാര്‍ പറഞ്ഞു. നാലു…
Read Moreശബരി എയര്‍പോര്‍ട്ട്; വിജ്ഞാപനം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിക്കെതിരേ എതിര് സത്യവാങ്മൂലം നല്‍കാനൊരുങ്ങി സര്‍ക്കാര്‍
കോട്ടയം: എരുമേലി ശബരി എയര്‍പോര്‍ട്ട് നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ എതിര് സത്യവാങ്മൂലം നല്‍കും. കേന്ദ്ര-സംസ്ഥാന നിയമങ്ങള്‍ പാലിച്ചും ചട്ടങ്ങള്‍ക്കു വിധേയമായുമാണ് ഇതുവരെ നടപടികള്‍ മുന്നോട്ടുപോയത്. അര്‍ഹമായ നഷ്ടപരിഹാരം നല്കി പൊതുകാര്യങ്ങള്‍ക്ക് ആരുടെ സ്വത്തുവകകളും ഏറ്റെടുക്കുന്നതില്‍ തടസമില്ലെന്ന അധികാരം മുന്‍നിർത്തി വേനലവധിക്കുശേഷം കോടതിയില്‍ സത്യവാങ്മൂലം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.തടസങ്ങള്‍ ഒഴിവാക്കി എയര്‍പോര്‍ട്ട് നിര്‍മാണം വേഗത്തിലാക്കുന്നതിന് ഉന്നതതലയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ മുഖ്യമന്ത്രിക്ക് വൈകാതെ കത്തുനല്‍കും. അറ്റോര്‍ണി ജനറല്‍, റവന്യു സെക്രട്ടറി, ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ ഉന്നതയോഗം ചേര്‍ന്ന് നടപടികള്‍ സുതാര്യമാക്കും. നിലവിലെ സ്റ്റേ ഒഴിവാക്കുന്നതില്‍ സ്ഥലം എംഎല്‍എ എന്ന നിലയില്‍ കക്ഷി ചേരാന്‍ നിയമോപദേശം തേടിയതായും സെബസ്റ്റ്യന് കുളത്തുങ്കല്‍ പറഞ്ഞു. ശബരി എയര്‍പോര്‍ട്ടിനായി ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ വിജ്ഞാപനം കഴിഞ്ഞ മാസം 24നാണ് ഹൈക്കോടതി സ്റ്റേ…
Read Moreമകളേ നിനക്കു വേണ്ടി; ഡോ. വന്ദന ദാസിന്റെ സ്മരണയ്ക്കായി മെഡിക്കല്‍ ക്ലിനിക് നിര്‍മിക്കുമെന്ന് കുടുംബം
കടുത്തുരുത്തി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിന്റെ ഓർമകൾക്ക് ഒരാണ്ട്. വന്ദനയുടെ സ്മരണയ്ക്കായി മെഡിക്കല്‍ ക്ലിനിക് നിര്‍മിക്കുമെന്ന് കുടുംബം. വന്ദനയുടെ അമ്മ വസന്തകുമാരിയുടെ പേരിലുള്ള ആലപ്പുഴ ജില്ലയിലെ തൃക്കുന്നപുഴയിലെ സ്ഥലത്താണ് ക്ലിനിക് നിര്‍മിക്കുകയെന്ന് വന്ദനയുടെ പിതാവ് കെ.ജി. മോഹന്‍ദാസ് പറഞ്ഞു. ഇതിനു വേണ്ടിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ജൂണ്‍ പകുതിയോടെ ക്ലിനിക്കിനായുള്ള കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങാനാണ് കുടുംബത്തിന്റെ തീരുമാനമെന്ന് വന്ദനയുടെ അമ്മ വസന്തകുമാരി അറിയിച്ചു.
Read Moreചിലപ്പോൾ നിങ്ങളും ഉണ്ടാവും! 40000 സിമ്മുമായി പ്രതി പിടിയിലായ കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
മലപ്പുറം: ഓൺലൈൻ തട്ടിപ്പിനെ കുറിച്ചുള്ള അന്വേഷണം ചെന്നെത്തിയത് ഗുരുതര സൈബർ കുറ്റകൃത്യങ്ങളിലേക്ക്. പിടിയിലായ അബ്ദുൾ റോഷൻ പുതിയതായി സിം വാങ്ങുന്നവരുടെ ബയോമെട്രിക് വിവരങ്ങൾ കൈവശപ്പെടുത്തുകയും സിം വാങ്ങിയതിന് ശേഷം തട്ടിപ്പ് സംഘങ്ങൾക്ക് നമ്പർ കൈമാറുകയും ചെയ്തിരുന്നു. 40 ഉം 50 ഉം സിംകാർഡുകളാണ് ഇയാൾ ചില വ്യക്തികളുടെ പേരിൽ കൈവശപ്പെടുത്തിയത്. വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി 8 ലക്ഷം രൂപയാണ് കർണാടക സ്വദേശിയായ യുവതിയുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ച് സൈബർ തട്ടിപ്പുകാർ തട്ടിയെടുത്തത്. എന്നാൽ തന്റെ പേരിൽ ഇങ്ങനയൊരു സിം ഉള്ളതായി യുവതിക്ക് അറിയില്ല. തുടർന്ന് സിം കാർഡിനെ കുറിച്ച് നടത്തിയ അന്വേഷണം ചെന്നെത്തിയത് കർണാടകയിലെ മടിക്കേരിയിൽ മൊബൈൽ ഷോപ്പ് നടത്തുന്ന അബ്ദുൾ റോഷന്റെ അടുത്താണ്. 40000 സിം കാർഡുകളുമായാണ് ഇയാൾ പിടിയിലായത്. റോഷൻ പ്രമുഖ ടെലികോം കമ്പനിയുടെ സിം വിതരണക്കാരനാണ്. കടയിൽ സിം…
Read Moreഉത്തർപ്രദേശിൽ മോദി വിയർക്കുന്നു, ഗുജറാത്തിലും കാലിടറുന്നു; കെജുവിന്റെ ഇടക്കാല ജാമ്യം മോദിയെ വിറപ്പിക്കുന്നു; ജൂൺ നാലിന് പന്ത്രണ്ട് മണിയോടുകൂടി നുണക്കൊട്ടാരങ്ങളെല്ലാം തകർന്നു തരിപ്പണമാവും; കെ. സുരേന്ദ്രൻ
കോഴിക്കോട്: ജൂൺ നാലിന് പന്ത്രണ്ട് മണിയോടുകൂടി നുണക്കൊട്ടാരങ്ങളെല്ലാം തകർന്നു തരിപ്പണമാവും. മൂന്നാം തവണയും മോദി തന്നെ അധികാരത്തിൽ എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കഴിഞ്ഞ തവണത്തേക്കാൾ വർദ്ധിത ഭൂരിപക്ഷത്തോടെ ഇത്തവണ മോദി ജയിക്കുമെന്നും സുരേന്ദ്രൻ അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഉത്തർപ്രദേശിൽ മോദി വിയർക്കുന്നു ഗുജറാത്തിലും കാലിടറുന്നു മഹാരാഷ്ട്രയിൽ മോദി വെള്ളം കുടിക്കുന്നു കർണ്ണാടകയിൽ വലിയ തിരിച്ചടി ദില്ലിയിൽ കെജുവിന്റെ ഇടക്കാല ജാമ്യം മോദിയെ വിറപ്പിക്കുന്നു. എന്തെല്ലാം കഥകളാണ് മാധ്യമങ്ങൾ ഓരോ മിനിട്ടിലും തട്ടിവിടുന്നത്. ഒന്നും സംഭവിക്കാൻ പോകുന്നില്ല. ജൂൺ 4 ന് പന്ത്രണ്ട് മണിയോടുകൂടി ഈ നുണക്കൊട്ടാരങ്ങളെല്ലാം തകർന്നു തരിപ്പണമാവും. മൂന്നാം തവണയും മോദി തന്നെ. കഴിഞ്ഞ തവണത്തേക്കാൾ വർദ്ധിത ഭൂരിപക്ഷത്തോടെ.
Read Moreരണ്ട് പേരെ വടികൊണ്ട് അടിച്ചുകൊന്നു, സ്ത്രീകളെ ആക്രമിക്കാൻ ശ്രമിച്ചു; ഒടുവിൽ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ നാട്ടുകാർ മർദിച്ച് കൊലപ്പെടുത്തി
അലിഗഡ്: രണ്ടുപേരെ മർദിച്ച് കൊലപ്പെടുത്തിയ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ നാട്ടുകാർ മർദിച്ച് കൊന്നു. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. ബുധനാഴ്ച അലിഗഡിലെ നൂർപൂർ ഗ്രാമത്തിൽ വച്ചാണ് ആൾക്കൂട്ടം 29കാരനെ മർദിച്ച് കൊന്നത്. സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, മാനസികാസ്വാസ്ഥ്യം നേരിടുന്ന അഫ്സൽ എന്ന യുവാവ് ലാലാറാം കുംഹാർ എന്നയാളെ വടികൊണ്ട് മർദിച്ച് കൊലപ്പെടുത്തുകയും ഇയാളുടെ വസ്ത്രങ്ങൾ ഊരിയെടുത്ത് തീയിടുകയും ചെയ്തു. ഇതിനിടെ ലാലാറാമിന്റെ മൃതദേഹത്തിലും പൊള്ളലേറ്റു. പിന്നാലെയാണ് ജാഫർ ഇഖ്ബാൽ എന്നയാളെയും അഫ്സൽ വടികൊണ്ട് ആക്രമിച്ചത്. തലയ്ക്ക് അടിയേറ്റതിനെത്തുടർന്ന് ഇയാളും മരിക്കുകയായിരുന്നു. പിന്നാലെ യുവാവ് പാടത്ത് ജോലിയെടുത്തിരുന്ന സ്ത്രീകളെ ആക്രമിക്കാനും ശ്രമിച്ചു. ഇതോടെ നാട്ടുകാരെത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു. അഫ്സൽ ലഹരി ഉപയോഗിക്കുന്നതായി നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreമഴയെത്തി! അഞ്ച് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട്; എല്ലാ ജില്ലകളിലും മെയ് 14 വരെ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വയനാട്ടിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശനിയാഴ്ച (മെയ് 11) യെല്ലോ അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ മെയ് 12 ഞായറാഴ്ച യെല്ലോ അലർട്ട് നൽകി. മെയ് 13ന് പത്തനംതിട്ടയിലാണ് യെല്ലോ അലർട്ടുള്ളത്. ഇന്ന് മുതൽ മെയ് 14 വരെ എല്ലാ ദിവസവും എല്ലാ ജില്ലകളിലും മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. യെല്ലോ അലർട്ടില്ലാത്ത ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത്…
Read More