തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം മുതൽ നാല് വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. മൂന്നുവർഷം കൊണ്ട് 133 ക്രെഡിറ്റുകൾ ആർജിച്ചാൽ വിദ്യാർഥികൾക്ക് ബിരുദം നേടി പുറത്തിറങ്ങാം. നാലാം വർഷം ഗവേഷണാത്മക പ്രവർത്തനങ്ങളും ഇന്റേൺഷിപ്പും പ്രൊജക്റ്റുകളും ആയി മൊത്തം 177 ക്രെഡിറ്റ് ആർജ്ജിച്ചാൽ ഓണേഴ്സ് ബിരുദം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. ജൂലൈ ആദ്യവാരം മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. കോളജ് യൂണിയന് ഇലക്ഷന് സെപ്റ്റംബര്‍ 30നു മുമ്പായി നടക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… കേരളത്തിൽ ഈ അക്കാദമികവർഷം മുതൽ നാലുവർഷ ബിരുദം ആരംഭിക്കുകയാണ്. മൂന്നുവർഷം കൊണ്ട് 133 ക്രെഡിറ്റുകൾ ആർജിച്ചാൽ വിദ്യാർഥികൾക്ക് ബിരുദം നേടി പുറത്തിറങ്ങാം. നാലാം വർഷം ഗവേഷണാത്മക പ്രവർത്തനങ്ങളും ഇന്റൺഷിപ്പും പ്രൊജക്റ്റുകളും ആയി മൊത്തം 177 ക്രെഡിറ്റ് ആർജിച്ചാൽ ഓണേഴ്സ് ബിരുദം ലഭിക്കും. സ്കിൽ കോഴ്സുകൾക്കും…
Read MoreCategory: Loud Speaker
മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാൽ വൈകാരികത, കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാൽ വർഗീയത; ‘മലപ്പുറത്തെ സീറ്റിന്റെ കുറവ് വ്യത്യാസമായി തോന്നുന്നത് മന്ത്രിക്ക് വലിയ അക്കങ്ങൾ പറയാൻ അറിയാത്തതുകൊണ്ട്’; സത്താർ പന്തല്ലൂർ
മലപ്പുറം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരേ പരിഹാസ പരാമാർശവുമായി എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ. മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് കണക്ക് വിശദീകരിച്ചാണ് സത്താറിന്റെ പരാമർശം. മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാൽ വൈകാരികത. കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാൽ വർഗീയതയെന്നും അദ്ദേഹം പറഞ്ഞത്. കലാലയത്തിന്റെ വാതിൽ തുറക്കാനാണ് വിദ്യാഭ്യാസ മന്ത്രി തയാറാവേണ്ടത്. പഠിച്ച് പരീക്ഷ എഴുതി വിജയിച്ച കുട്ടികൾക്ക് ഉപരിപഠനത്തിന് സൗകര്യം വേണം. അതൊരിക്കലും ഔദാര്യമല്ല, അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… മലബാറിൽ ഉപരിപഠന അവസരത്തിന് വേണ്ടി വീണ്ടും മുറവിളി ആരംഭിച്ചു കഴിഞ്ഞു. ഇതിനെ കുറിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേശം മലപ്പുറം എന്ന് പറഞ്ഞു വികാരമുണ്ടാക്കരുതെന്നാണ്.എങ്കിൽ വിവേകത്തോടെ ഒരു കാര്യം ചോദിക്കട്ടെ, മലപ്പുറം ജില്ലയിൽ 85 സർക്കാർ ഹയർ സെക്കന്ററി സ്കൂളുകൾ, 88 എയ്ഡഡ് ഹയർസെക്കന്ററി സ്കൂളുകൾ. രണ്ടിലും കുടി 839 ബാച്ചുകൾ.…
Read Moreവഴി മാറെടാ മുണ്ടയ്ക്കൽ ശേഖരാ… ഹോണടികൾ പലവിധം; ആവേശത്തിനല്ല, ആവശ്യത്തിന് മാത്രം; ഓരോ ഹോണടിക്കുശേഷവും ഒരാത്മപരിശോധന നടത്തുക; കുറിപ്പുമായി എംവിഡി
തിരുവനന്തപുരം: വാഹനങ്ങളിൽ പോകുന്നവരുടെ ഹോണടികളെ കുറിച്ച് മോട്ടോർ വാഹന വകുപ്പ് പങ്കുവച്ച കുറിപ്പാണ് സൈബറിടങ്ങളിൽ വൈറലാകുന്നത്. ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പോസ്റ്റിനു താഴെ നിരവധി ആളുകളാണ് തങ്ങൾക്ക് നേരിട്ട അനുഭവം പങ്കുവച്ചിരിക്കുന്നത്. മനുഷ്യരെ മാത്രമല്ല മൃഗങ്ങളെ വരെ അസ്വസ്ഥരാക്കുന്ന ഒന്നാണ് അമിതശബ്ദം. കൂടാതെ സ്ഥിരമായ അതുപയോഗിക്കുന്നവർക്ക് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാറുണ്ടെന്നും പോസ്റ്റിൽ പറയുന്നു. ആവേശത്തിനല്ല, ആവശ്യത്തിന് മാത്രം. ഓരോ ഹോണടിക്കുശേഷവും, ഒരാത്മപരിശോധന നടത്തുക. നമ്മുടെ റോഡുകളിൽ സംഭ്രാന്തി പരത്താതെ ശാന്തമായി ഒഴുകാൻ നമുക്ക് കഴിയണമെന്നും എംവിഡി ഉപദേശിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… “വഴി മാറെടാ മുണ്ടയ്ക്കൽ #@π&@#..” എന്നാവും ചിലരുടെ ഹോണടി കേട്ടാൽ തോന്നുക. ഈ HORN ഹോൺ എന്നാൽ കൊമ്പ് എന്നാണർഥം. ഇമ്മാതിരി കാതടപ്പിച്ച് ഹോണടിച്ചു വരുന്നവനെന്താ കൊമ്പുണ്ടോ എന്ന് നാട്ടാർക്കും തോന്നുക സ്വാഭാവികം. ബഹുഭൂരിപക്ഷം പേർക്കും ഹോണില്ലാത്ത ഒരു വാഹനം ഓടിക്കുക…
Read Moreശൈശവവിവാഹത്തിൽ നിന്ന് പിന്മാറി; പത്താംക്ലാസുകാരിയെ കഴുത്തറത്ത് കൊന്ന് 32-കാരൻ
ബംഗളൂരു: ബാലവിവാഹത്തിൽ നിന്ന് പിന്മാറിയ പത്താം ക്ലാസുകാരിയെ 32-കാരൻ കഴുത്തറത്ത് കൊന്നു. കർണാടകയിലെ മടിക്കേരിയിൽ ആണ് സംഭവം. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം പ്രകാശ് ഓടി രക്ഷപ്പെടുത്തുകയായിരുന്നു. ശൈശവവിവാഹത്തിനുള്ള ശ്രമം നടക്കുന്നത് അറിഞ്ഞതിനെ തുടർന്ന് ബാലാവകാശ കമ്മീഷൻ അംഗങ്ങൾ സ്ഥലത്തെത്തി വിവാഹ നിശ്ചയ ചടങ്ങ് തടഞ്ഞു. തുടർന്ന് വിവാഹത്തിൽ നിന്ന് ഇരുകുടുംബങ്ങളും പിന്മാറുകയും ചെയ്തു. ഇതിൽ പ്രകോപിതനായ പ്രകാശ് പെൺകുട്ടിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ തുടരുകയാണ്.
Read Moreആറ് ദിവസം പ്രപഞ്ചം ഉണ്ടാക്കിയിട്ട് ദൈവംപോലും ഒരുദിവസം വിശ്രമിച്ചു; മുഖ്യമന്ത്രി ഒന്ന് വിശ്രമിക്കട്ടെ; അദ്ദേഹം വിദേശത്ത് പോയത് വിശ്രമിക്കാൻ; എ. കെ. ബാലൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ പ്രതികരണവുമായി എ. കെ ബാലൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം വിശ്രമിക്കുന്നതിനു വേണ്ടിയാണ് പിണറായി വിജയൻ വിദേശയാത്രയ്ക്ക് പോയത്, അതിലെന്താണ് ഇത്ര പ്രശ്നമെന്ന് അദ്ദേഹം ചോദിച്ചു. വിദേശയാത്ര നടത്താൻ മുഖ്യമന്ത്രിക്ക് എവിടുന്നാണ് പണമെന്ന് ചോദിക്കുന്നതിൽ എന്ത് അർഥമാണുള്ളത്. ഒന്നേകാൽ ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന മുഖ്യമന്ത്രിക്ക് വിദേശത്ത് പോകാൻ ബുദ്ധിമുട്ടില്ല. ഇവിടെ പല മന്ത്രിമാരും, പല നേതാക്കളും വിദേശ സഞ്ചാരം നടത്തുന്നുണ്ട്. അതിൽ ഇല്ലാത്ത എന്ത് വിവാദമാണ് മുഖ്യമന്ത്രി പോയതിൽ ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. ആറ് ദിവസം പ്രപഞ്ചം ഉണ്ടാക്കിയിട്ട് ദൈവംപോലും ഒരുദിവസം വിശ്രമിച്ചു. ആ ദിവസമാണ് ഞായറാഴ്ച. അതുപോലും മുഖ്യമന്ത്രിക്ക് കഴിയില്ലെന്നാണോ പറയുന്നത്? വിളിച്ചാൽ വിളികേൾക്കുന്ന ദൂരത്തേക്കാണ് അദ്ദേഹം പോയത്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകളെല്ലാം വെറും കെട്ടുകഥകളാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും വ്യക്തതവരുത്തിയിട്ടും വീണ്ടുവീണ്ടും സംശയങ്ങള്‍ ഉണ്ടാകുന്നത് എന്തോ ഒരു തകരാറായിട്ടാണ്…
Read Moreകാമുകിയെ പരിചരിക്കാനെത്തിയെ മകളെ വെട്ടിക്കൊന്നു; അമ്മയുടെ മുൻകാമുകന്റെ പ്രണയപ്പകയ്ക്ക് ഇരയായി പതിനെട്ടുകാരി
ഗാസിയാബാദ്: അമ്മയുടെ മുൻകാമുകന്റെ ആക്രമണത്തിൽ 18 കാരിക്ക് ദാരുണാന്ത്യം. കാൻസർ രോഗിയായ അമ്മയെ പരിചരിക്കാനെത്തിയ ജ്യോതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദശിലെ ഗാസിയാബാദിലാണ് സംഭവം. ഭർതൃവീട്ടിൽ നിന്നും അമ്മ ചമ്പാദേവിയെ പരിചരിക്കുന്നതിനായെത്തിയതാണ് ജ്യോതി. ഇവർക്കൊപ്പം ഭർത്താവ് ലളിതേഷും ഉണ്ടായിരുന്നു. ചൊവ്വാഴ്ചയാണ് ബോബി എന്നയാള്‍ വീട്ടിലെത്തി ചമ്പാ ദേവിക്ക് നേരെ കത്തി വീശിയത്. ഇത് തടയാൻ ശ്രമിച്ചപ്പോൾ ജ്യോതിക്കും ലളിതേഷിനും വെട്ടേറ്റു. സംഭവ സ്ഥലത്ത് വച്ചുതന്നെ ജ്യോതി മരിച്ചു. ലളിതേഷ് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. ആറു മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ചമ്പാദേവിയും ബോബിയും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നു. ഒരു കേസിലകപ്പെട്ട് ജയിലിലായ ബോബി, 15 ദിവസം മുമ്പാണ് പുറത്തിറങ്ങിയത്. താൻ ജയിലിലായപ്പോള്‍ ചമ്പാദേവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നെന്ന് ആരോപിച്ചാണ് ബോബി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ചമ്പാ ദേവിയുടെ ആദ്യ ഭർത്താവ് നേരത്തെ മരിച്ചുപോയതാണ്. രണ്ടാമത്തെ ഭർത്താവ് ഇവരെ…
Read Moreഇനി അരളി പുറത്ത്; തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ അരളി പ്രസാദമായി നൽകില്ല
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളിപ്പൂവ് ഒഴിവാക്കാൻ തീരുമാനം. അരളിപ്പൂവില്‍ നിന്നും വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഈ നിര്‍ണായക തീരുമാനം. ഇനി മുതല്‍ പൂജയ്ക്ക് അരളി ഉപയോഗിക്കുന്നതില്‍ തടസമില്ല. എന്നാല്‍ നിവേദ്യസമര്‍പ്പണം, അര്‍ച്ചന, പ്രസാദം തുടങ്ങിയവയ്ക്ക് ഉപയോഗിക്കില്ല. തിരുവതാംകൂർ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്താണ് ഇക്കാര്യം അറിയിച്ചത്. അരളിക്ക് പകരം പിച്ചിയും തുളസിയുമെല്ലാം ഉപയോഗിക്കും. സമൂഹത്തില്‍ നിലവില്‍ ഉയർന്ന് വന്നിരിക്കുന്ന ആശങ്ക പരിഗണിച്ചാണ് ഈ തീരുമാനം. നാളെ മുതല്‍ തന്നെ തീരുമാനം പ്രാബല്യത്തില്‍ വരും. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി സൂര്യ സുരേന്ദ്രന്റെ മരണത്തിന് പിന്നാലെയാണ് അരളിപ്പൂവിലെ വിഷം ചര്‍ച്ചയായത്. ഫോൺ ചെയ്യുന്നതിനിടെ മുറ്റത്തുള്ള അരളിച്ചെടിയില്‍ നിന്ന് പൂവോ ഇലയോ യുവതി അബദ്ധത്തില്‍ കഴിച്ചു, ഇതോടെയാണ് മരണം സംഭവിച്ചതെന്നാണ് സംശയം. ഇത് സംബന്ധിച്ച ശാസ്ത്രീയ പരിശോധനയുടെ…
Read Moreഅക്ഷയതൃതീയ നാളെ; പ്രതീക്ഷയില്‍ സ്വര്‍ണവ്യാപാരികള്‍
കൊച്ചി: അക്ഷയതൃതീയ ദിനമായ നാളെ സംസ്ഥാനത്ത് അഞ്ചു ലക്ഷത്തിലധികം കുടുംബങ്ങള്‍ സ്വര്‍ണം വാങ്ങാനെത്തിയേക്കുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണവ്യാപാരികള്‍. ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിപുലമായ ആഘോഷങ്ങളാണ് സ്വര്‍ണക്കടകളില്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ എല്ലാ സ്വര്‍ണ വ്യാപാരികളും അക്ഷയതൃതീയ ആഘോഷത്തില്‍ പങ്കാളികളാകുന്നുണ്ട്. ഹൈന്ദവ കലണ്ടറിലെ ഒരു ആഘോഷം എന്നതിലുപരി അക്ഷയ തൃതീയ എന്നാല്‍ പ്രത്യാശ, പുതിയ സംരംഭങ്ങള്‍, സമൃദ്ധിയുടെ വാഗ്ദാനങ്ങള്‍ എന്നിവയാല്‍ നിറയുന്ന ദിവസം കൂടിയാണ്. വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണു (ചാന്ദ്രദിനം) അക്ഷയ തൃതീയ എന്ന് അറിയപ്പെടുന്നത്. അക്ഷയതൃതീയനാളില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കില്ല എന്ന് പുരാതനകാലം മുതല്ക്കേ വിശ്വാസമുണ്ട്. സംസ്ഥാനത്ത് ഓണ വിപണിക്ക് ശേഷം സ്വര്‍ണത്തിന്റെ വ്യാപാരം ഏറ്റവും കൂടുതല്‍ നടക്കുന്നത് അക്ഷയതൃതീയ നാളിലാണ്. അക്ഷയതൃതീയയോട് അനുബന്ധിച്ച് ജ്വല്ലറികളില്‍ സ്വര്‍ണാഭരണങ്ങളുടെ ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. പല ജ്വല്ലറികളിലും മികച്ച കളക്ഷനുകളാണ്…
Read Moreപതിനാറുകാരിക്ക് പിറന്നാൾ കേക്കുമായെത്തി; യുവാവിനെ തേങ്ങ തുണിയില്‍ കെട്ടി അടിച്ച് ബന്ധുക്കൾ
പത്തനംതിട്ട: ബന്ധുവീട്ടിൽ പെൺകുട്ടിയെ കാണാനെത്തിയ യുവാവിന് ക്രൂര മർദനം. പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാസിനാണ് പെൺകുട്ടിയുടെ ബന്ധുക്കളുടെ മർദനത്തിൽ പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ യുവാവിനെതിരേ പോക്സോ കേസെടുത്തു. തേങ്ങ തുണിയിൽ കെട്ടി പെൺകുട്ടിയുടെ ബന്ധുക്കൾ അടിച്ചെന്നാണ് യുവാവ് പറയുന്നത്. യുവാവിന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ട്. പതിനാറുകാരിക്ക് പിറന്നാൾ കേക്കുമായി എത്തിയപ്പോഴായിരുന്നു സംഭവം.
Read Moreആദിവാസി യുവതി വനത്തിനുള്ളിൽ മരിച്ചു; മൃതദേഹം തോളിൽ ചുമന്ന് പോലീസ്
പത്തനംതിട്ട: വനവിഭവങ്ങൾ ശേഖരിക്കാൻ ഭർത്താവിനും ബന്ധുക്കൾക്കുമൊപ്പം ഉൾവനത്തിൽ പോയ യുവതി മരണപ്പെട്ടു, മൃതദേഹം പമ്പ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തോളിൽ ചുമന്നു പുറത്തെത്തിച്ചു. ളാഹ ആനത്തോട് കോളനിയിൽ ജോനമ്മയാണ് (22) ചൊവ്വാഴ്ച രാവിലെ കുഴഞ്ഞുവീണു മരിച്ചത്. കഴിഞ്ഞ രണ്ടിനാണ് ജോനമ്മയും ഭർത്താവ് പൊടിമോനും മറ്റു ബന്ധുക്കളും കുട്ടികളും അടങ്ങിയ സംഘം ളാഹ കോളനിയിൽ നിന്നു കാടുകയറിയത്. വാസനപ്പൂവ്, കുന്തിരിക്കം തുടങ്ങിയ വിഭവങ്ങൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. ശബരിമല പാതയിൽ ചാലക്കയത്ത് നിന്നും അഞ്ച് കിലോമീറ്റർ വനത്തിനുള്ളിൽ സംഘം തങ്ങി. ജോനമ്മ രക്തക്കുറവിന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നുള്ള മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. എന്നാൽ രണ്ടുദിവസം മരുന്ന് കഴിക്കാതെ വന്നതോടെ ക്ഷീണിതയായി. വനത്തിനുള്ളിൽ കഴിയവേ, വയറുവേദന ഉണ്ടാകുകയും ക്ഷീണവും തളർച്ചയും രൂക്ഷമാകുകയും ചെയ്തതോടെ ആശുപത്രിയിൽ പോകാൻ പുറത്തേക്ക് നടക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പറയുന്നു. അല്പസമയത്തിനകം മരണപ്പെടുകയായിരുന്നു. വിവരം എസ് സി എസ്ടി…
Read More