ഡോ. ​വ​ന്ദ​ന​ദാ​സി​ന്‍റെ ഓ​ർ​മ​യ്ക്ക് ഒ​രാ​ണ്ട്; മ​ക​ളു​ടെ ആ​ത്മാ​വി​ന് നീ​തി കി​ട്ട​ണം; വ​ന്ദ​ന​യു​ടെ മാ​താ​പി​താ​ക്ക​ള്‍

ക​ടു​ത്തു​രു​ത്തി: മ​ക​ളു​ടെ ആ​ത്മാ​വി​നു നീ​തി കി​ട്ട​ണം, അ​തി​നാ​യി ഏ​ത​റ്റം​വ​രെ പോ​കു​മെ​ന്നും വ​ന്ദ​ന​യു​ടെ മാ​താ​പി​താ​ക്ക​ള്‍. ഡോ​ക്ട​ര്‍ വ​ന്ദ​നാ​ദാ​സി​ന്‍റെ വേ​ര്‍​പാ​ടി​ന് ഒ​രാ​ണ്ടെ​ത്തു​മ്പോ​ഴും മ​ക​ളു​ടെ ആ​ത്മാ​വി​നു നീ​തി​കി​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പോ​രാ​ട്ട​ത്തി​ലാ​ണു മാ​താ​പി​താ​ക്ക​ള്‍. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഡ്യൂ​ട്ടി​ക്കി​ടെ, ല​ഹ​രി​ക്ക​ടി​പ്പെ​ട്ട അ​ധ്യാ​പ​ക​ന്‍റെ കു​ത്തേ​റ്റു മ​രി​ച്ച ഡോ. ​വ​ന്ദ​നാ ദാ​സി​ന്‍റെ ദീ​പ്ത​മാ​യ ഓ​ര്‍​മ​യ്ക്ക് ഈ ​മാ​സം പ​ത്തി​ന് ഒ​രു വ​യ​സ് തി​ക​യു​ക​യാ​ണ്. കോ​ട്ട​യം മു​ട്ടു​ചി​റ ന​മ്പി​ച്ചി​റ​ക്കാ​ലാ​യി​ല്‍ (കാ​ളി​പ​റ​മ്പ്) കെ.​ജി. മോ​ഹ​ന്‍​ദാ​സി​ന്‍റെ​യും വ​സ​ന്ത​കു​മാ​രി​യു​ടെ​യും ഏ​ക​മ​ക​ളാ​ണ് വ​ന്ദ​ന. കൊ​ല്ലം അ​സീ​സി​യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ് ആ​ന്‍​ഡ് റി​സേ​ര്‍​ച്ച് സെ​ന്‍റ​റി​ലെ എം​ബി​ബി​എ​സ് പ​ഠ​ന​ത്തി​നു​ശേ​ഷം ഹൗ​സ് സ​ര്‍​ജ​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു വ​ന്ദ​ന. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഹൗ​സ് സ​ര്‍​ജ​നാ​യി ജോ​ലി നോ​ക്ക​വെ പോ​ലീ​സ് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​ച്ച സ​ന്ദീ​പ് എ​ന്ന അ​ക്ര​മി​യു​ടെ കു​ത്തേ​റ്റാ​ണ് 2023 മെ​യ് പ​ത്തി​ന് പു​ല​ര്‍​ച്ചെ ഡോ.​വ​ന്ദ​നാ ദാ​സ് കൊ​ല്ല​പ്പെ​ട്ട​ത്. ഓ​മ​നി​ച്ചു വ​ള​ര്‍​ത്തി​യ ഏ​ക​മ​ക​ളു​ടെ മ​ര​ണ​ത്തോ​ടെ ര​ക്ഷി​താ​ക്ക​ള്‍ ഒ​റ്റ​യ്ക്കാ​യി. മ​ക​ളു​ടെ…

Read More

പി​ന്‍​ഗാ​മി​യാ​കാ​ൻ പ​ക്വ​ത​യി​ല്ല; ആ​കാ​ശി​നെ നീ​ക്കി മാ​യാ​വ​തി

ല​ഖ്‌​നോ: ബി​എ​സ്പി ദേ​ശീ​യ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ്ഥാ​ന​ത്തു​നി​ന്നു ആ​കാ​ശ് ആ​ന​ന്ദി​നെ നീ​ക്കം ചെ​യ്ത​താ​യി ബി​എ​സ്പി മേ​ധാ​വി​യും മു​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യു​മാ​യ മാ​യാ​വ​തി. ത​ന്‍റെ പി​ന്‍​ഗാ​മി​യാ​യി ആ​കാ​ശി​നെ നി​ശ്ച​യി​ച്ച​തും മാ​യാ​വ​തി പി​ന്‍​വ​ലി​ച്ചു. ആ​കാ​ശി​ന് പ​ക്വ​ത​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മാ​യാ​വ​തി​യു​ടെ ന​ട​പ​ടി. പ​ക്വ​ത വ​രും വ​രെ എ​ല്ലാ പ​ദ​വി​ക​ളി​ല്‍​നി​ന്നും ആ​കാ​ശ് ആ​ന​ന്ദി​നെ നീ​ക്കി നി​ര്‍​ത്തു​ന്നു​വെ​ന്ന് അ​വ​ർ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു. മാ​യാ​വ​തി​യു​ടെ സ​ഹോ​ദ​ര​നാ​യ ആ​ന​ന്ദ് കു​മാ​റി​ന്‍റെ മ​ക​നാ​ണ് 29കാ​ര​നാ​യ ആ​കാ​ശ് ആ​ന​ന്ദ്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഡി​സം​ബ​റി​ൽ ആ​കാ​ശി​നെ ത​ന്‍റെ പി​ന്‍​ഗാ​മി​യാ​യി മാ​യാ​വ​തി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Read More

സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഭാ​ര്യ​യെ​യും സു​ഹൃ​ത്തി​നെ​യും ബൈ​ക്കി​ലെ​ത്തി​യ ഭ​ർ​ത്താ​വ് ഇ​ടി​ച്ചു​വീ​ഴ്ത്തി; ഭാര്യയുടെ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വി​നെ​തി​രേ കേ​സ്

ഹ​രി​പ്പാ​ട്: സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഭാ​ര്യ​യെ​യും സു​ഹൃ​ത്തി​നെ​യും ബൈ​ക്കി​ലെ​ത്തി​യ ഭ​ർ​ത്താ​വ് ഇ​ടി​ച്ചുവീ​ഴ്ത്തി. ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. ആ​റാ​ട്ടു​പു​ഴ റി​യാ​സ് മ​ൻ​സി​ൽ ഷാ​ജ​ഹാ​ൻ (33) ആ​ണ് സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഭാ​ര്യ മു​ട്ടം താ​ഴ്ച​യി​ൽ നൗ​ഫി​യ(28), സു​ഹൃ​ത്ത് ഏ​വൂ​ർ വ​ട​ക്ക് കാ​ങ്കാ​ലി​ൽ ശി​ൽ​പ (19) എ​ന്നി​വ​രെ ബൈ​ക്കി​ൽ എ​ത്തി ഇ​ടി​ച്ചു വീ​ഴ്ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ നൗ​ഫി​യ​യും ശി​ൽ​പ്പ​യും ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഞാ​യ​റാ​ഴ്ച്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഏ​വൂ​ർ ദേ​ശ​ബി​ന്ധു വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: നൗ​ഫി​യ​യും ഭ​ർ​ത്താ​വ് ഷാ​ജ​ഹാ​നും ഒ​രു വ​ർ​ഷ​മാ​യി പി​ണ​ങ്ങിക്കഴി​യു​ക​യാ​ണ്. വി​വാ​ഹ​മോ​ച​ന​ത്തി​നാ​യി കു​ടും​ബ കോ​ട​തി​യി​ൽ കേ​സ് കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ്. മു​ട്ട​ത്ത് ബ്യൂ​ട്ടി​പാ​ർ​ല​ർ ന​ട​ത്തു​ക​യാ​ണ് നൗ​ഫി​യ. സു​ഹൃ​ത്താ​യ ശി​ൽ​പ​യു​മാ​യി ഏ​വൂ​രി​ൽ ബ്യൂ​ട്ടീ​ഷ​ൻ ജോ​ലി ക​ഴി​ഞ്ഞ് തി​രി​ച്ചു സ്കൂ​ട്ട​റി​ൽ വ​രു​ന്ന​തി​നി​ട​യി​ൽ ബൈ​ക്കി​ൽ എ​ത്തി​യ ഷാ​ജ​ഹാ​ൻ ഇ​വ​ർ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചു. സ്കൂ​ട്ട​ർ മ​റി​യാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ സ്കൂ​ട്ട​റി​ൽ ച​വി​ട്ടി…

Read More

രേ​വ​ന്ത് റെ​ഡ്ഡി പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചെ​ന്നു ക​മ്മീ​ഷ​ൻ

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ ക​ർ​ഷ​ക​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ പ​ദ്ധ​തി​യെ​ക്കു​റി​ച്ചു പ്ര​സം​ഗി​ച്ച​ത് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​ണെ​ന്നു കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. റാ​ബി വി​ള​വെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് റാ​യ്തു ഭ​റോ​സ പ​ദ്ധ​തി​ക്കു കീ​ഴി​ൽ ക​ർ​ഷ​ക​ർ​ക്കു ന​ൽ​കു​ന്ന ധ​ന​സ​ഹാ​യം മേ​യ് ഒ​ന്പ​തി​നു മു​ൻ​പ് വി​ത​ര​ണം ചെ​യ്യു​മെ​ന്നാ​ണ് രേ​വ​ന്ത് പ്ര​ഖ്യാ​പി​ച്ച​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ത​ര​ണം ചെ​യ്യാ​നു​ള്ള പ​ണം തെ​ല​ങ്കാ​ന​യി​ൽ വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന മേ​യ് 13നു ​ശേ​ഷ​മേ ന​ൽ​കാ​വൂ എ​ന്നു ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

Read More

ആ​ല​പ്പു​ഴ​യി​ലെ എ​ന്‍റെ തോ​ൽ​വി​ക്കാ​യി വി. ​മു​ര​ളീ​ധ​ര​ൻ പ്ര​വ​ർ​ത്തി​ച്ചു; ബി​ജെ​പി അ​വ​ലോ​ക​ന​ത്തി​ൽ പൊ​ട്ടി​ത്തെ​റി​ച്ച് ശോ​ഭ സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം : ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ പി.​കെ. കൃ​ഷ്ണ​ദാ​സ് പ​ക്ഷം. ഇ​ന്ന​ലെ ബി​ജെ​പി കേ​ര​ള പ്ര​ഭാ​രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന സം​സ്ഥാ​ന നേ​തൃ​യോ​ഗ​ത്തി​ൽ കൃ​ഷ്ണ​ദാ​സി​നെ​ക്കൂ​ടാ​തെ എം.​ടി. ര​മേ​ശും എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​നും പ​ങ്കെ​ടു​ത്തി​ല്ല. കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ​തി​രേ ശോ​ഭ സു​രേ​ന്ദ്ര​ൻ യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. ആ​ല​പ്പു​ഴ​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​യ ത​നി​ക്കെ​തി​രേ മു​ര​ളീ​ധ​ര​ൻ​പ്ര​വ​ർ​ത്തി​ച്ച​താ​യു​ള്ള വി​വ​രം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്നു ല​ഭി​ച്ചു​വെ​ന്നാ​യി​രു​ന്നു ശോ​ഭ​യു​ടെ ആ​രോ​പ​ണം. എ​ന്നാ​ൽ കൂ​ടു​ത​ൽ ച​ർ​ച്ച​യ്ക്കു പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ അ​നു​മ​തി ന​ൽ​കി​യി​ല്ല. ഇ​ട​തു​മു​ന്ന​ണി ക​ണ്‍​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​നെ ജാ​വ​ദേ​ക്ക​ർ ക​ണ്ട വി​വാ​ദം ച​ർ​ച്ച​യാ​യി​ല്ല. എ​ന്നാ​ൽ പാ​ർ​ട്ടി ന​ട​ത്തു​ന്ന രാ​ഷ്‌​ട്രീ​യ നീ​ക്ക​ങ്ങ​ൾ വാ​ർ​ത്ത​യാ​കു​ന്ന​തി​ലു​ള്ള നീ​ര​സം അ​ദ്ദേ​ഹം യോ​ഗ​ത്തി​ൽ പ്ര​ക​ടി​പ്പി​ച്ചു.

Read More

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാഫ​ലം ഇ​ന്ന് ​​​ഉച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ന്; ഫ​​​ലം വേ​​​ഗ​​​ത്തി​​​ലറിയാൻ പി​​​ആ​​​ർ​​​ഡി ലൈ​​​വ് ആ​​​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2023-24 വ​​​ർ​​​ഷ​​​ത്തെ എ​​​സ്എ​​​സ്എ​​​ൽ​​​സി/ ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി/എ​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷാ​​ഫ​​​ലം ഇ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ന് പൊ​​​തു​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തും. ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​ന​​ശേ​​​ഷം www.prd.kerala.gov.in, www. result. kerala. gov. in, www. examresults. kerala.gov.in, https:// sslcexam. kerala. gov.in, www. results. kite.kerala. gov.in, https:// pareeksha bhavan. kerala.gov.in എ​​​ന്നീ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ലും PRD Live മൊ​​​ബൈ​​​ൽ ആ​​​പ്പി​​​ലും ഫ​​​ലം ല​​​ഭ്യ​​​മാ​​​കും. കൈ​​​റ്റി​​​ന്‍റെ ക്ലൗ​​​ഡ് അധി​​​ഷ്ഠി​​​ത പോ​​​ർ​​​ട്ട​​​ലും “സ​​​ഫ​​​ലം 2024’ മൊ​​​ബൈ​​​ൽ ആ​​​പ്പും എ​​​സ്എ​​​സ്എ​​​ൽ​​​സി / ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി/ വി​​​എ​​​ച്ച്എ​​​സ്ഇ ഫ​​​ല​​​ങ്ങ​​​ള​​​റി​​​യാ​​​ൻ www.results. kite.kerala. gov.in എ​​​ന്ന പ്ര​​​ത്യേ​​​ക ക്ലൗ​​​ഡ് അധി​​​ഷ്ഠി​​​ത പോ​​​ർ​​​ട്ട​​​ലി​​​നു പു​​​റ​​​മെ ‘സ​​​ഫ​​​ലം 2024’ എ​​​ന്ന മൊ​​​ബൈ​​​ൽ ആ​​​പ്പും കേ​​​ര​​​ള ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി ഫോ​​​ർ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ (കൈ​​​റ്റ്) സ​​​ജ്ജ​​​മാ​​​ക്കി​​യി​​ട്ടു​​ണ്ട്. എ​​​സ്എ​​​സ്എ​​​ൽ​​​സി​​​യു​​​ടെ വ്യ​​​ക്തി​​​ഗ​​​ത ഫ​​ല​​ത്തി​​​നു പു​​​റ​​​മെ സ്‌​​​കൂ​​​ൾ – വി​​​ദ്യാ​​​ഭ്യാ​​​സ…

Read More

കു​ഞ്ഞേ നി​ന​ക്കാ​യ്… ഈ ​സ​ല്യൂ​ട്ടി​ന് ഒ​രു കോ​ടി സ്നേ​ഹ മ​ന​സു​ണ്ട്; പെ​റ്റ​മ്മ വ​ലി​ച്ചെ​റി​ഞ്ഞ് കൊ​ന്ന പി​ഞ്ചോ​മ​ന​യ്ക്ക് കേ​ര​ള പോ​ലീ​സ് അ​ന്ത്യാ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച​പ്പോ​ൾ; പോ​സ്റ്റു​മാ​യി വി. ​ശി​വ​ൻ​കു​ട്ടി

കൊ​ച്ചി: പ​ന​ന്പി​ള്ളി ന​ഗ​റി​ലെ ഫ്ലാ​റ്റി​ൽ പ്ര​സ​വ​ശേ​ഷം യു​വ​തി വ​ലി​ച്ചെ​റി​ഞ്ഞ് കൊ​ന്ന ന​വ​ജാ​ത ശി​ശു​വി​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ന​ട​ത്തി. കു​ഞ്ഞി​ന്‍റെ ര​ക്ഷി​താ​ക്ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ പ​ച്ചാ​ളം പൊ​തു ശ്മ​ശാ​ന​ത്തി​ല്‍ രാ​വി​ലെ 11ഓ​ടെ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സി​ന്‍റെ​യും കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​ധി​കൃ​ത​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് സം​സ്‌​കാ​ര​ച്ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്. ഇ​പ്പോ​ഴി​താ കു​ഞ്ഞി​ന് കേ​ര​ള പോ​ലീ​സ് അ​ന്ത്യാ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​സ​ല്യൂ​ട്ടി​ന് ഒ​രു കോ​ടി സ്നേ​ഹ മ​ന​സു​ണ്ട്. കൊ​ച്ചി​യി​ൽ പെ​റ്റ​മ്മ ഫ്ലാ​റ്റി​ന് മു​ക​ളി​ൽ നി​ന്ന് വ​ലി​ച്ചെ​റി​ഞ്ഞ് കൊ​ന്ന പി​ഞ്ചോ​മ​ന​യ്ക്ക് കേ​ര​ള പോ​ലീ​സ് അ​ന്ത്യാ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച​പ്പോ​ൾ. എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് കേര​ളാ പോ​ലീ​സി​ന്‍റെ ചി​ത്രം മ​ന്ത്രി ഫേ​സ്ബു​ക്കിൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, പ്ര​സ​വ​ത്തെ​ത്തു​ട​ര്‍​ന്നു​ള്ള ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ മൂ​ലം യു​വ​തി ഇ​പ്പോ​ഴും ആ​ശു​പ​ത്രി​യി​ല്‍ തു​ട​രു​ക​യാ​ണ്.

Read More

കാ​ട്ടു​തീ​യി​ൽ വെന്ത് ഉ​ത്ത​രാ​ഖ​ണ്ഡ്; മ​ര​ണം അ​ഞ്ചാ​യി

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ കാ​ട്ടു​തീ അ​ണ​യാ​തെ തു​ട​രു​ന്നു. പൗ​രി മേ​ഖ​ല​യി​ലെ ത​പ്ലി​യി​ല്‍ കൃ​ഷി​യി​ട​ത്തി​ലേ​ക്കു പ​ട​ര്‍​ന്ന കാ​ട്ടു​തീ നി​യ​ന്ത്രി​ക്കു​ന്ന​തി​നി​ടെ പൊ​ള്ള​ലേ​റ്റ് ഋ​ഷി​കേ​ശ് എ​യിം​സി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 65 കാ​രി മ​രി​ച്ചു. ഇ​തോ​ടെ കാ​ട്ടു​തീ​യി​ൽ​പ്പെ​ട്ടു മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. ഗം​ഗോ​ലി​ഹാ​ത്ത് വ​ന​മേ​ഖ​ല​യി​ല്‍ ആ​ളു​ക​ൾ തീ​യി​ട്ട​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നു നാ​ലു​പേ​ര്‍​ക്കെ​തി​രേ വ​നം വ​കു​പ്പ് കേ​സെ​ടു​ത്തു. അ​തി​നി​ടെ ഇ​ന്നോ, നാ​ളെ​യോ സം​സ്ഥാ​ന​ത്തു മ​ഴ ല​ഭി​ച്ചു​തു​ട​ങ്ങു​മെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​വ​ര്‍​ഷം ന​വം​ബ​ര്‍ മു​ത​ൽ ഇ​തു​വ​രെ വ​ന​മേ​ഖ​ല​യി​ൽ 910 ഇ​ട​ങ്ങ​ളി​ൽ കാ​ട്ടു​തീ ഉ​ണ്ടാ​യി. 1,145 ഹെ​ക്‌​ട​ര്‍ വ​ന​മേ​ഖ​ല​യെ ഇ​തു ബാ​ധി​ച്ചു​വെ​ന്നു​മാ​ണ് ക​ണ​ക്കു​ക​ൾ. കു​മ​യൂ​ൺ മേ​ഖ​ല​യി​ൽ 44 ശ​ത​മാ​ന​ത്തോ​ളം കാ​ടു ക​ത്തി​ന​ശി​ച്ചു. ഇ​തി​ൽ 90 ശ​ത​മാ​ന​വും ആ​ളു​ക​ൾ തീ​യി​ട്ട​താ​ണ്.

Read More

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ത്സ​വം  ബാ​ക്കി​വ​ച്ച​ത് 5,000 ട​ണ്‍ മാ​ലി​ന്യം; പാ​ര്‍​ട്ടി​ക​ള്‍​ക്ക് ത​ദ്ദേ​ശ​വ​കു​പ്പി​ന്‍റെ താ​ക്കീ​ത്

കോ​ട്ട​യം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ത്സ​വം കൊ​ടി​യി​റ​ങ്ങി​യ​പ്പോ​ള്‍ സം​സ്ഥാ​ന​ത്തെ 20 മ​ണ്ഡ​ല​ങ്ങ​ളി​ലു​ട​നീ​ളം അ​വ​ശേ​ഷി​ക്കു​ന്ന​ത് അ​യ്യാ​യി​രം ട​ണ്‍ മാ​ലി​ന്യ​മെ​ന്നു ശു​ചി​ത്വ​മി​ഷ​ന്‍. ഈ ​മാ​സം 20നു ​മു​ന്‍​പ് സം​സ്ക​രി​ക്കാ​ന്‍ പാ​ക​ത്തി​നു നീ​ക്കം​ചെ​യ്തി​ല്ലെ​ങ്കി​ല്‍ അ​തി​ലേ​ക്കു ചെ​ല​വാ​കു​ന്ന തു​ക അ​താ​തു പാ​ര്‍​ട്ടി​ക​ളി​ല്‍​നി​ന്ന് ഈ​ടാ​ക്കു​മെ​ന്ന് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്ന​റി​യി​പ്പ്. ഇ​ല​ക്ഷ​ന്‍ പ്ര​ചാ​ര​ണ​സാ​മ​ഗ്രി​ക​ള്‍ മ​ര​ങ്ങ​ളി​ലും പോ​സ്റ്റു​ക​ളി​ലും മ​തി​ലു​ക​ളി​ലും​നി​ന്ന് അ​ഴി​ച്ച് വാ​ഹ​ന​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​കു​ന്ന​തി​ലെ ചെ​ല​വും പാ​ര്‍​ട്ടി​ക​ളി​ല്‍​നി​ന്ന് ഈ​ടാ​ക്കു​മെ​ന്നാ​ണ് ത​ദ്ദേ​ശ​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ്.ഫ്ള​ക്സ്, ബോ​ര്‍​ഡ്, കൊ​ടി, തോ​ര​ണം, കു​പ്പി, ക​പ്പ്, ഫോ​യി​ല്‍ പാ​ത്ര​ങ്ങ​ള്‍ എ​ന്നി​വ എ​ന്നി​ങ്ങ​നെ മ​ണ്ണി​ല്‍ അ​ലി​ഞ്ഞു​ചേ​രാ​ത്ത മൂ​വാ​യി​രം ട​ണ്ണോ​ളം നി​രോ​ധി​ത പ്ലാ​സ്റ്റി​ക്കാ​ണു പ​രി​സ്ഥി​തി​ക്ക് ഏ​റ്റ​വും ആ​ഘാ​ത​മാ​യി​രി​ക്കു​ന്ന​ത്. തു​ണി, ക​ട​ലാ​സ്, ത​ടി, ഇ​രു​മ്പ് തു​ട​ങ്ങി​യ പ​ല ത​ര​ത്തി​ല്‍ സം​സ്ക​രി​ക്കാ​ന്‍ സാ​ധി​ക്കും. പി​വി​സി, നൈ​ലോ​ണ്‍, പോ​ളി​സ്റ്റ​ര്‍ തു​ട​ങ്ങി​യ പ്ര​ചാ​ര​ണ​സാ​മ​ഗ്രി​ക​ള്‍ ഒ​ഴി​വാ​ക്കി പ​രി​സ്ഥി​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ള്‍ പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ന്‍ ഹ​രി​ത പ്രോ​ട്ടോ​ക്കോ​ള്‍ ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ ഈ​ടും മി​ഴി​വും ല​ഭി​ക്കു​ന്ന പ്ലാ​സ്റ്റി​ക്…

Read More

‘വാ​ക്കു​ക​ളി​ൽ ജാ​ഗ്ര​ത കാ​ട്ടൂ’… ജ​ഗ​നും നാ​യി​ഡു​വി​നും ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന്‍റെ വി​മ​ർ​ശ​നം

അ​മ​രാ​വ​തി: മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച​തി​ന് വൈ​എ​സ്ആ​ർ​സി​പി മേ​ധാ​വി​യും ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യു​മാ​യ വൈ.​എ​സ്. ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി​യെ​യും പ്ര​തി​പ​ക്ഷ നേ​താ​വ് എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​മ​ർ​ശി​ച്ചു. വാ​ക്കു​ക​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ഇ​രു​വ​രോ​ടും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ ഇ​രു നേ​താ​ക്ക​ളും പ​ര​സ്‌​പ​രം അ​പ​കീ​ർ​ത്തി​ക​ര​വും വ്യ​ക്തി​പ​ര​വു​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ന​ട​ത്തി മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ല്ലാ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു.

Read More