പ്രള​യാ​ന​ന്ത​ര പു​ന​ര​ധി​വാ​സം; മൂ​ന്നു കു​ടും​ബ​ങ്ങ​ൾ​ക്കു പു​തി​യ വീ​ട്ടി​ൽ ഓ​ണാ​ഘോ​ഷം

ക​ൽ​പ്പ​റ്റ: ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വീ​ടു ത​ക​ർ​ന്ന മൂ​ന്നു കു​ടും​ബ​ങ്ങ​ൾ പു​തി​യ വീ​ട്ടി​ൽ ഓ​ണം ആ​ഘോ​ഷി​ക്കും. പെ​രി​ക്ക​ല്ലൂ​ർ കോ​പ്പ​റ​ന്പി​ൽ വീ​ട്ടി​ൽ ഷം​സു​ദ്ദീ​ൻ, പാ​റാ​ളി​യി​ൽ സ​ജി, കി​ശി​ങ്ക​ൽ കെ.​ആ​ർ. ബി​നീ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് പ്ര​ള​യാ​ന്ത​ര പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ വീ​ടു​ക​ളാ​യ​ത്. പാ​ടി​ച്ചി​റ വി​ല്ലേ​ജി​ൽ സി.​പി. പോ​ൾ​സ​ണ്‍ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ എ​ട്ട് സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.

ര​ണ്ടു മു​റി, ഹാ​ൾ, അ​ടു​ക്ക​ള, ശു​ചി​മു​റി എ​ന്നി​വ​യ​ട​ങ്ങു​ന്ന​താ​ണ് ഓ​രോ വീ​ടും. ഇ​ല​ക്ട്രി​ക്, പ്ലം​ബിം​ഗ് പ്ര​വൃ​ത്തി​ക​ള​ട​ക്കം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വീ​ടു​ക​ൾ കൈ​മാ​റു​ന്ന​ത്. താ​ക്കോ​ൽ​ദാ​നം എ​ട്ടി​നു രാ​വി​ലെ 11 ന് ​പാ​ടി​ച്ചി​റ സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ക്കും. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്ര​യു​ടെ സ​ഹാ​യ​ത്തോ​ടെ പു​ന​ര​ധി​വാ​സ​ത്തി​നു ഇ​ത്ത​ര​ത്തി​ൽ 13 വീ​ടു​ക​ളാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ക്കു​ന്ന​ത്. ക​ണി​യാ​ന്പ​റ്റ വി​ല്ലേ​ജി​ലാ​ണ് പ​ത്തു വീ​ടു​ക​ൾ. ഇ​തി​ൽ അ​ഞ്ചു വീ​ടു​ക​ളു​ടെ പ്ര​വൃ​ത്തി അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. സ​ർ​ക്കാ​ർ സ​ഹാ​യ​ധ​ന​മാ​യ നാ​ലു ല​ക്ഷം രൂ​പ​യും കോ​ർ​പ​റേ​ഷ​ൻ ബാ​ങ്ക് ന​ൽ​കി​യ 11, 93525 രൂ​പ​യും ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ടു​ക​ളു​ടെ നി​ർ​മാ​ണം.

Related posts